പ്രണയമഴ-2💜: ഭാഗം 46

pranayamazha thasal

എഴുത്തുകാരി: THASAL

"അപ്പ... " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു,,,, പേടിയോടെ അയാളെ നോക്കി നിന്നതും,,,, വന്യമായ ഒരു നോട്ടത്തിൽ അടുത്തേക്ക് വന്ന അയാളുടെ കൈ തത്തയുടെ വലതു കവിളിൽ ആയി പതിഞ്ഞിരുന്നു,,,, കണ്ണുകളിൽ ഇരുട്ട് നിറയും പോലെ,,, ശരീരം ഒന്ന് വിറച്ചു,,, കാലുകൾക്ക് തളർച്ച വന്നു,, അവൾ ഒരു ആശ്രയത്തിനെന്ന പോലെ അടുത്ത് കിടന്നിരുന്ന സോഫയിൽ പിടി മുറുക്കി,,,, വലതു കരം കവിളിൽ വെച്ച് അവൾ വേദനയോടെ അയാളെ നോക്കി,,,,, അയാളുടെ കണ്ണുകളിൽ ദേഷ്യം മാത്രമേ ഉണ്ടായിരുന്നൊള്ളൂ,,, കണ്ണുകളിൽ ചുവപ്പ് രാശി പരന്നിരുന്നു,,,, അവളുടെ കണ്ണുനീർ നീറി പുകയുന്ന കവിളിനെ മറി കടന്ന് താഴേക്ക് ചാലിട്ടൊഴുകി.... "അപ്പാ... " അവളുടെ സ്വരം നേർത്തു,,,, ആയാളുടെ കൈ ഒരിക്കൽ കൂടി അവൾക്ക് നേരെ ഉയർന്നു,,, "ഏയ്‌ മിസ്റ്റർ... " പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ടു അവരുടെ നോട്ടം അങ്ങോട്ട്‌ തിരിഞ്ഞു,,, വാർഡൻ രണ്ട് പേരെയും മാറി മാറി നോക്കുകയാണ്,,, "ഇവിടെ ഇങ്ങനെ ഒരു സീൻ ക്രിയെറ്റ് ചെയ്യാൻ ഒന്നും പറ്റില്ല,,, ഒന്നുകിൽ നിങ്ങൾ മകളെയും കൊണ്ട് പുറത്തേക്ക് പോവുക അല്ലെങ്കിൽ ഞങ്ങൾക്ക് കംപ്ലയിന്റ് ചെയ്യേണ്ടി വരും,,, " അവരുടെ സ്വരം കടുത്തിരുന്നു,,, അപ്പയുടെ മുഖം ദേഷ്യത്താൽ വിറച്ചു,,,

ഒരു ദയയും കൂടാതെ തന്റെത് എന്ന് പറയാൻ ഒരു മൊട്ടു സൂചി പോലും എടുക്കാൻ അനുവദിക്കാതെ വലിച്ചിഴച്ച് അവളെ കൊണ്ട് പോകുമ്പോൾ കണ്ടു നിന്ന വാർഡനിൽ പോലും സങ്കടം നിറഞ്ഞു,,,കരഞ്ഞു തളർന്ന ആ പെണ്ണിന്റെ ദയനീയ സ്വരം അവിടെ മുഴങ്ങി കേട്ടു,,, കേട്ടു നിന്ന പലരും കരച്ചിൽ അടക്കി പിടിച്ചിട്ടുണ്ടായിരുന്നു,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നന്ദിനി.... " ആ വീട് മുഴുവൻ കുലുക്കും വിധമായിരുന്നു അയാളുടെ അലർച്ച,,, അടുക്കളയിൽ കറിക്കരിയുകയായിരുന്ന അമ്മയുടെ കയ്യിൽ നിന്നും കത്തി താഴോട്ട് പതിച്ചു,,, മുറിയിൽ ഉറങ്ങി കിടന്ന പാട്ടി ഒരു ഞെട്ടലോടെ എഴുന്നേറ്റു,,,, ഉള്ളിൽ ഉണ്ടായിരുന്ന ചെറിയച്ചൻമാർ പുറത്തേക്ക് ഓടി വന്നിരുന്നു,,, ഹാളിലേക്ക് വന്ന അമ്മ കാണുന്നത് നിലത്തേക്ക് എറിയപ്പെടുന്ന മകളെയാണ്,,,,ആദ്യം ഒരു ഞെട്ടൽ ഉണ്ടായി എങ്കിലും ആ അമ്മ മനസ്സ് ഒന്ന് നീറി,,,, "മോളെ.... " ആ അമ്മയുടെ സ്വരം അവിടെ മുഴങ്ങി,,, കരഞ്ഞു തളർന്ന തത്തയുടെ അടുത്തേക്ക് ഓടി വരാൻ ഒരുങ്ങിയതും അപ്പയുടെ ഒരു വിരൽ ചൂണ്ടൽ അതിൽ കഴിഞ്ഞിരുന്നു എല്ലാം,, ആ അമ്മ സാരി തലപ്പ് കൊണ്ട് വാ പൊത്തി പിടിച്ചു കൊണ്ട് ഒന്നും കാണാൻ കഴിയാതെ വാതിലിൽ തല വെച്ചു തിരിഞ്ഞു നിന്നു,,,, കണ്ടു നിന്ന ചെറിയച്ചൻമാരിൽ കാര്യം എന്തെന്ന് അറിയാത്ത പകപ്പ് ഉണ്ടായിരുന്നു,,, "ഡി.... കുടുംബത്തിന്റെ പേര് കളയാൻ ജനിച്ചവളെ... " അയാൾ അലറി വിളിച്ചു കൊണ്ട് താഴെ നിന്നും പണിപ്പെട്ടു എഴുന്നേൽക്കാൻ ശ്രമിക്കുന്ന തത്തയുടെ മുടി കുത്തിൽ കുത്തി പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു,,,

വേദന കാരണം ആ പാവം കണ്ണുകൾ ഇറുകെ അടച്ചു പോയി,,, എങ്കിലും ഒരു തെറ്റായ വാക്ക് പോലും ആ നാവിൽ നിന്നും വന്നില്ല,,,, "അപ്പ,,, വേദനിക്കുന്നു,,, അപ്പാ,,, " അവൾ വേദന കൊണ്ട് ഞെരങ്ങി,,, "വേദനിക്കണം,,, ഞങ്ങളെ ഒക്കെ പറ്റിച്ചു ജീവിക്കാം എന്ന് കരുതിയ നിനക്ക് വേദനിക്കണം,,, " അയാൾ അലറുകയായിരുന്നു,,, കൂടെ അയാളുടെ കൈ അവളുടെ കഴുത്തിൽ പിടി മുറുക്കി,,, ശ്വാസം കിട്ടാതെ പിടയുന്ന മകളെ കണ്ടിട്ട് പോലും അയാളുടെ മനസ്സ് അലിഞ്ഞില്ല,,,,,അത് കണ്ട് പാവം തോന്നി ഒരു ചെറിയച്ചൻ അയാളെ പിടിച്ചു മാറ്റി,,,, അയാൾ കിതച്ചു കൊണ്ട് അവളെ വന്യമായി നോക്കി,,,, അവളുടെ നേർക്ക് വീണ്ടും പാഞ്ഞടുക്കാൻ തുടങ്ങി,,,, "ശ്രീനിവാസ...." ഒരൊറ്റ വിളിയിൽ അയാളുടെ കാലുകൾ നിശ്ചലമായി,,, റൂമിന്റെ പടിക്കൽ നിന്ന് തന്നെ ദേഷ്യത്തോടെ നോക്കുന്ന പാട്ടി,,,, "നിനക്ക് എന്താടാ ഭ്രാന്ത് ആണോടാ,,, ആ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കാൻ,, ഇഷ്ടം അല്ല എന്ന് കരുതി എന്ത് പോക്കിരിത്തരവും കാണിക്കാം എന്ന് നീ കരുതണ്ട,,,, അനുഭവിക്കും നീ,,,, " ആ അമ്മയുടെ കണ്ണുകളിൽ മകനോട് ദേഷ്യം മാത്രമേ ഉണ്ടായിരുന്നൊള്ളൂ,,,, "അമ്മക്ക് അറിയോ ഇവൾ എന്താണ് ചെയ്തത് എന്ന്,,,,, " തത്തയുടെ മുടി കുത്തിൽ പിടിച്ചു മുന്നോട്ടേക്ക് പിടിച്ചായിരുന്നു അയാളുടെ ചോദ്യം,,,

തത്ത വേദന കൊണ്ട് കരയുന്നുണ്ട്,,, പാട്ടി പകപ്പോടെ നോക്കി നിന്നു,,, അതെ ആ സാഹചര്യത്തിൽ ചെയ്യാൻ കഴിയുമയിരുന്നൊള്ളൂ,,,, "ഇവൾക്ക് പ്രേമം,,,,,,,,,, അതും ഒരു താന്തോന്നിയോട്,,,,,,, കുടുംബത്തിന്റെ പേര് കളയാൻ വേണ്ടി ജനിച്ച സന്താനം,,,,, " അയാൾ അവളെ പിടിച്ചു മുന്നിലേക്ക് തള്ളി,,,, നിലത്തേക്ക് വീഴുമ്പോഴും അവളുടെ ഉള്ളം വിങ്ങിയത് അപ്പയുടെ വാക്കുകൾ കേട്ടായിരുന്നു,,, അയാൾ പറയുന്നത് കേട്ടു തറഞ്ഞു നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ,,,, "ജനിച്ചപ്പോൾ തുടങ്ങിയ കഷ്ടകാലം ആണ്,, ആദ്യം കുടുംബം നശിപ്പിച്ചു,,,, നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു,,,, എന്നിട്ടും പിടിച്ചു നിന്നതാ,,, ഇവിടെ കൂടി അപമാനിക്കാൻ ആണ് ശ്രമം എങ്കിൽ വെച്ചേക്കത്തില്ല,,,,കൊന്നു കളയും,,,, " അയാൾ ഭീഷണി മുഴക്കി,,, അത് വരെ നോക്കി നിന്ന അമ്മ തള്ള കോഴി കോഴി കുഞ്ഞുങ്ങളെ പൊതിയും പോലെ അവളെ പൊതിഞ്ഞു പിടിച്ചു,,, വിതുമ്പുന്ന ചുണ്ടുകളോടെ അവളെ ചുംബിച്ചു,,,, "പറയുന്നത് എല്ലാവരോടും കൂടിയാ,,,,,അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ മറന്നേക്കണം,,,, " "പറ്റില്ല അപ്പാ,,, എന്റെ ആദിയെ മറക്കാൻ എനിക്ക് പറ്റില്ല,,, " കരച്ചിലിന്റെ അകമ്പടിയോടെ അവളുടെ വാക്കുകൾ എത്തി,, അയാൾ ദേഷ്യത്തോടെ അവളുടെ നേർക്ക് പോകാൻ ഒരുങ്ങിയതും അമ്മ അവളെ ചേർത്ത് പിടിച്ചു തിരിഞ്ഞു നിന്നു,, ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവരുടെ മാറിൽ മുഖം അമർത്തി കരഞ്ഞു,,,

"പറ്റണം,,,,, ഇനി ഒരു ചോദ്യമോ,,,പറച്ചിലോ ഉണ്ടാകില്ല,,,, മകൾ ആണെന്ന ആനുകൂല്യം പോലും നൽകില്ല,,, കൊന്ന് കളയും എന്ന് പറഞ്ഞാൽ കൊന്നു കളഞ്ഞിരിക്കും,,,, ഇനി ഈ വീടിന്റെ പടി കടന്നു നീ പുറത്തേക്ക് ഇറങ്ങി എന്ന് ഞാൻ അറിഞ്ഞാൽ,,,,, " നിലത്ത് കിടന്ന അവളുടെ ബാഗ് എടുത്ത് അയാൾ പുറത്തേക്ക് എറിഞ്ഞു,,, അവൾ കരച്ചിലോടെ അത് നോക്കി നിന്നതും അമ്മ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു,,,, "അപ്പാ,,,, എന്നെ ഒന്ന് മനസ്സിലാക്കപ്പാ,,,, " "എന്താടി മനസ്സിലാക്കേണ്ടത്,,, പഠിക്കാൻ പോയി പ്രേമിച്ചു വന്ന നിന്നെ എന്താടി ഞാൻ മനസ്സിലാക്കേണ്ടത്,,,,, പറയടി,,,, ഞാൻ തീരുമാനിക്കും പോലെ ജീവിച്ചാൽ മതി,,, അത് എന്ത് തന്നെ ആയാലും,,,, നാളെ ഒരു കൂട്ടർ കാണാൻ വരും,,,,,, ഒരുങ്ങി നിന്നോണം,,,,, നിഷേധം കാണിക്കാൻ ആണ് ഭാവം എങ്കിൽ,,,,, അമ്മയെയും മോളെയും ഞാൻ പച്ചക്ക് കത്തിക്കും,,,,,, പോയി റൂമിൽ പൂട്ടി ഇടടി ഇതിനെ,,,, " അയാളുടെ വാക്കുകളിൽ പതിവിനേക്കാൾ ദേഷ്യം ഏറിയിരുന്നു,,,കരഞ്ഞു കൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്ന അവളെ അമ്മ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് മുകളിലെക്ക് കയറി,,, "എന്താ മോളെ ഇത്.... " "ചീത്ത പറയല്ലേ അമ്മ,,,, അത്രയും ഇഷ്ടം ആയോണ്ടാ,,,,, എ,,,എനിക്ക് മറക്കാൻ,,, പറ്റില്ല,,,, ഞാൻ ജീവനോടെ ഉണ്ടാകില്ല,,,, എന്നെ വഴക്ക് പറയല്ലേ.....

എനിക്ക് പോണം അമ്മാ,,,,ആദിയുടെ കൂടെ പോണം,,,, " തന്റെ നെഞ്ചിൽ കിടന്നു കരയുന്ന മകളെ കാണും തോറും ആ അമ്മയുടെ ഉള്ളിൽ ഒരായിരം കടാര കുത്തി ഇറക്കുന്ന വേദനയായിരുന്നു,,, "പോന്നു മോളെ.... " അവർ അവളെ വാരി പുണർന്നു,,, "നിന്നോടല്ലേടി പറഞ്ഞത്,,, ഇവളോടൊപ്പം നിൽക്കരുത് എന്ന്,,, " റൂമിന് വെളിയിൽ നിന്നും അപ്പയുടെ അലർച്ച കേട്ടിട്ടും അവർ തത്തയിൽ നിന്നും മാറിയില്ല,,,, ബലമായി അവരെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നതും റൂം പുറമെ നിന്ന് പൂട്ടുന്നതും അർദ്ധ ബോധത്തിൽ ആ പെണ്ണ് അറിയുന്നുണ്ടായിരുന്നു,,, "ആദി,,,, തത്തക്ക് നോവുന്നു.... " തത്തയുടെ ചിലമ്പിച്ച ശബ്ദം ആ മുറിയിൽ ചെറു കണങ്ങളായി അസ്തമിച്ചു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇവൾ എന്താ ഫോൺ എടുക്കാത്തത്,,,, !!???" പലവട്ടം തത്തയുടെ ഫോണിൽ അടിച്ചു എങ്കിലും ഒരു റെസ്പോൺസും കിട്ടാതെ വന്നതോടെ അവൻ ദേഷ്യത്തോടെ ബെഡിലേക്ക് വീണു,,, "ഫോണും വെച്ച് കളിക്കാൻ പോയി കാണും,,, ഇങ്ങ് വരട്ടെ,,, കൊടുക്കുന്നുണ്ട്,, അവളോട്‌ എത്ര തവണ പറഞ്ഞതാണ്,,,, കേൾക്കില്ല,,,, " അവൻ ഓരോന്ന് പറഞ്ഞു കൊണ്ട് വീണ്ടും ഫോണിലേക്ക് നോക്കി,,, പുഞ്ചിരിച്ചു നിൽക്കുന്ന തത്തയുടെ ഫോട്ടോക്ക് മുകളിലൂടെ ഒന്ന് ഒന്ന് തലോടി,,, അതിൽ ഒന്ന് ചുണ്ട് ചേർത്തു,,,, "എവിടാടി പെണ്ണെ,,,,,, അവിടെ എത്തിയപ്പോഴേക്കും എന്നെ മറന്നോ നീ,,,,, " "ആദി....തത്തക്ക് നോവുന്നു,,,, " ആ പെണ്ണിന്റെ കരച്ചിൽ അവൻ കേൾക്കുന്നുണ്ടായിരുന്നില്ല,,,

ദൂരെ തന്നെയും ഓർത്ത് കഴിയുന്നവളെ അവനും അറിയാതെ പോയി,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "വേണ്ടാ അമ്മാ,,,,എനിക്ക് വയ്യ,,,,, എനിക്ക് പോകണം,,,, " ഒരുങ്ങാൻ കൊടുത്ത ചുരിദാർ നോക്കി കൊണ്ടുള്ള കരച്ചിൽ ആയിരുന്നു തത്ത,,, അത് കണ്ട് അമ്മയുടെ കണ്ണിലും സങ്കടം ഉരുണ്ടു കൂടി,, അവർ അവളുടെ മുടി ഇഴകളിൽ ഒന്ന് തലോടി,,,, "ഈ അമ്മക്ക് മോളെ സഹായിക്കാൻ കഴിയുന്നില്ലല്ലോ,,,, എന്റെ കുട്ടിയുടെ വിഷമം കാണാൻ കഴിയുന്നില്ലല്ലോ,,,ഈ ലോകത്ത് ഏറ്റവും ഗതികെട്ട അമ്മയായി മാറിയല്ലോ ഞാൻ,,,, " ആ അമ്മ സങ്കടം സഹിക്ക വയ്യാതെ എഴുന്നേറ്റു പോകുന്നത് കണ്ണുകൾ നിറച്ചു കൊണ്ട് അവൾ നോക്കി നിന്നു,,, ഒരു നിമിഷം മരിച്ചു പോയെങ്കിൽ എന്ന് പോലും ആഗ്രഹിച്ചു പോയി,,, ആദി..... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,,അവൾ എന്തോ ഓർത്ത പോലെ അഴിച്ചിട്ട ഡ്രസ്സിന്റെ പോക്കറ്റിൽ എന്തിനോ വേണ്ടി തിരഞ്ഞു എങ്കിലും കാണാതെ വന്നതോടെ കരച്ചിലോടെ ബെഡിൽ തന്നെ ഇരുന്നു,,,, ഇല്ല ഫോൺ ബാഗിൽ ആണ്,,, ആദി അറിയുന്നുണ്ടോ,,, ഇവിടെ നിന്റെ തത്തമ്മ മരിച്ചു കൊണ്ടിരിക്കുവാ,,, നീറി നീറി തീരുവാ... അവളുടെ ഉള്ളം മന്ത്രിച്ചു,,, മറു വശത്ത് അവളുടെ ഫോണിൽ ആദിയുടെ കാൾ ശബ്ദിക്കുകയും ഒരു നിമിഷം കട്ട്‌ ആവുകയും ചെയ്തു കൊണ്ടിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"കുട്ടിയോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോ.... " കൂടെ വന്ന വയസ്സൻ വിഷ്ണുവിനെ നോക്കി പറഞ്ഞതും അവന്റെ കണ്ണുകൾ മാറ്റി ഒരുങ്ങി നിൽക്കുന്ന തത്തയിൽ എത്തി നിന്നു,,, അവളിൽ ഇന്ന് ഒരു പ്രസരിപ്പ് ഇല്ലായിരുന്നു,,,അപ്പയിൽ ഒരു തരം വെപ്രാളവും,,, അതെല്ലാം മനസ്സിലാക്കി കൊണ്ട് അവൻ എഴുന്നേറ്റു,,,, അല്പം മാറി നില്ക്കുമ്പോഴും അപ്പയുടെ കണ്ണുകൾ അവരിൽ പാറി വീണു,,,, "കാക്കതമ്പ്രാട്ടി,,,,,, " "ന്നെ,,, വേദനിപ്പിക്കല്ലേ കാർണോരെ,,,,, എനിക്ക് കഴിയില്ല,,,, ന്നെ രക്ഷിക്കൊ,,,, " ആ പെണ്ണിന്റെ ചിലമ്പിച്ച ശബ്ദം കേട്ടു അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി,, അവൾ മെല്ലെ തല ഉയർത്തിയതും ആ ചീർത്തു ചുവന്ന കണ്ണുകളും ഇന്ന് വരെ പുഞ്ചിരി നിറഞ്ഞു കണ്ടിരുന്ന ചുണ്ടിൽ ചോര പാടും അവനെ വേദനയിൽ ആഴ്ത്തി,,,, "തത്തെ,,, എന്താ ഇതൊക്കെ,,, " "നിക്ക് ഒരാളെ ജീവനാ,,, വിഷ്ണുവേട്ട,,,, എന്റെ ആദിയെ,,, അവനില്ലാതെ പറ്റില്ല ഏട്ടാ,,,, അപ്പ സമ്മതിക്കുന്നില്ല,,,, എനിക്ക് പറ്റില്ല,,, വേറെ ഒരാളെ,,,, ഞാനും അവനും ഒരുപാട് കൊതിച്ചതാ ഒരുമിച്ചൊരു ജീവിതം,,, അതില്ലാച്ചാൽ ഈ തത്തമ്മയും അതോടെ തീരും,,,,, എനിക്ക് കഴിയില്ല,,,, എന്റെ ജീവിതം അവന് വേണ്ടി നൽകിയതാ ഏട്ടാ,,,, എന്റെ ആദിയില്ലാതെ എനിക്ക് പറ്റില്ല,,, എന്നെ സഹായിക്കൊ ഏട്ടാ,,,,, ഇനിയും വേദനിപ്പിക്കല്ലേന്ന് അപ്പയോട് പറയോ,,,, എനിക്ക് പറ്റില്ല,,,,, ഏട്ടാ,,,, " അവൾ അറിയാതെ തന്നെ അവന്റെ കൈകളിൽ പിടിച്ചു താഴേക്ക് ഊർന്നു പോയി,,,

അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു,, അവൻ അവളെ താങ്ങി നിർത്തി,,, "മോളെ നീ എന്തൊക്കെയാ പറയുന്നത്,,, ഈ ഏട്ടൻ വിവാഹത്തിൽ നിന്നും പിന്മാറി എന്ന് വെച്ച് നിന്റെ അപ്പ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ,,, നിന്നെ ആയാള് അയാളുടെ വാശി ജയിക്കാൻ വേറെ ആർക്കെങ്കിലും കൊടുക്കില്ലേ,,,,, നീ എന്തിനാ മോളെ ഇങ്ങോട്ട് വന്നത്,,,,എന്തിനാ ഇതൊക്കെ അനുഭവിക്കാൻ നിൽക്കുന്നത്,,, " അവന്റെ സ്വരം ഇടറിയിരുന്നു,, അവളുടെ കണ്ണുകളും തോർന്നില്ല,, അവളിൽ ഒരു ഉത്തരം ഇല്ലായിരുന്നു,,, ജീവൻ കൊടുത്തവനെ വെറുക്കാൻ കഴിയുന്നില്ല എങ്കിലും ജീവനോളം സ്നേഹിക്കുന്നവനെ ഉപേക്ഷിക്കാനും,,,, കാണാൻ വന്നവർ പോയ ഉടനെ തന്നെ വിവാഹത്തിന് താല്പര്യം ഇല്ല എന്ന വിവരം ലഭിച്ചു,,, അതോടെ ഒരു അലർച്ചയോടുള്ള അവരവായിരുന്നു അപ്പയുടെത് കിട്ടുന്ന സാധനങ്ങൾ കൊണ്ട് എല്ലാം ആ പെണ്ണിനേ അയാൾ ദ്രോഹിച്ചു,,, വേദന കൊണ്ട് പുളയുന്ന പെണ്ണിന്റെ മനസ്സ് കൂടി വേദനിപ്പിക്കാൻ നിറവയറും താങ്ങി പിടിച്ചു കൊണ്ട് ലക്ഷ്മി എത്തിയതോടെ എല്ലാം തികഞ്ഞു,,, ഒരൊറ്റ ദിവസം കൊണ്ട് തന്നെ തത്ത ശാരീരികമായും മാനസികമായും വളരെ അതികം തളർന്നിരുന്നു,,,, ഉള്ളിലെ നീറുന്ന വേദനയും അവൾ സഹിക്കാൻ തയ്യാറായി തന്റെ ആദിക്ക് വേണ്ടി,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"മോളെ.... ഇതെങ്കിലും കഴിക്ക്... " കയ്യിലെ കാസറോളിൽ ഉള്ള കഞ്ഞി അവൾക്ക് നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞതും അവൾ തളർച്ചയോടെ മുഖം തിരിച്ചു,,, മുഖത്ത് നീര് കെട്ടിയിട്ടുണ്ടായിരുന്നു,,,, അവർ മെല്ലെ അതിലൂടെ തലോടി,,, പക്ഷെ അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല,,, അവളുടെ ധൃഷ്ട്ടി താഴേക്ക് മാത്രം ആയിരുന്നു,,, "മോളെ...." അവർ അവളെ കുലുക്കി വിളിച്ചു,,, ഒരു സ്വപ്നലോകത്ത് എന്ന പോലെ അവൾ ഞെട്ടി ഉണർന്നു,,,, "ഈ അമ്മക്ക് വേണ്ടി എങ്കിലും മറന്നൂടെ,,,, " "പറ്റില്ല അമ്മാ,,,,,മറവി അത് മരണം ആയിരിക്കും,,,, അമ്മ എന്നെ ഒന്ന് കൊന്ന് തരാവോ,,,,എന്ന ഞാൻ മറന്നോളാം,,, എന്റെ ആദിയെ ഈ തത്തമ്മ മറന്നോളാം,,, " അവൾ പുലമ്പി,,, അമ്മയുടെ ചുണ്ടുകൾ വിതുമ്പി കൊണ്ട് അവളുടെ നെറ്റിയിൽ ചേർന്നു,,, "അത്രക്ക് ഇഷ്ടവാണോ എന്റെ കുട്ടിക്ക്,,,, " "ഞാൻ സ്നേഹിക്കുന്നതിനും മനോഹരമായി അവൻ എന്നെ സ്നേഹിക്കുന്നുണ്ട് അമ്മ,,, ഞാൻ കാരണം ജീവിക്കാൻ തീരുമാനിച്ചവൻ ആണ്,,, ഒറ്റക്കാക്കാൻ കഴിയില്ല അമ്മ,,,, മരിച്ചു പോകും ഈ മോള്,,,, വേദനിക്കും ഈ ഹൃദയം... " അവളുടെ വാക്കുകൾ പോലും പിടച്ചു,,, അമ്മ കണ്ണുനീരിനെ തുടച്ചു മാറ്റി കൊണ്ട് റൂമിന് വെളിയിലേക്ക് ഒന്ന് നോക്കി കൊണ്ട് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം സാരി തുമ്പിൽ പൊതിഞ്ഞു കെട്ടിയ ഒരു മൊബൈൽ ഫോൺ അവളുടെ കയ്യിൽ വെച്ച് കൊടുത്തു,,,

"പാട്ടി തന്നതാ,,,, മോളോട് കരയേണ്ട എന്ന് പറഞ്ഞു,,, ഈ ഗോവണി കയറി വരാൻ കഴിയാത്തത് കൊണ്ടാണ് വരാത്തത്,,,, എന്റെ കുട്ടി ഇഷ്ടമുള്ള ജീവിതം ജീവിച്ചാൽ മതി,,, വിളിച്ചോ,,, നിന്റെ ആദിയെ വിളിച്ചു പറ കൊണ്ട് പോകാൻ വരാൻ,,, എന്റെ കുട്ടിയെ ആരും തടയില്ല,,,,, വിളിച്ചോ,,, " അവരുടെ വാക്കുകളിൽ ഒരു വേദന കൂടി കലർന്നിരുന്നു,,അവർ കണ്ണുകൾ തുടച്ചു കൊണ്ട് പുറത്തേക്ക് നടന്നു,,, തത്ത പെട്ടെന്ന് തന്നെ കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു മാറ്റി,,, ഫോണിൽ ആദിയുടെ നമ്പർ ഡയൽ ചെയ്തു കാൾ ചെയ്തു,,,, രണ്ട് റിങ് ആയപ്പോഴേക്കും കാൾ അറ്റന്റ് ചെയ്തിരുന്നു,,,,, "ഹെലോ,,,,, " അവന്റെ ശബ്ദം കേട്ടതോടെ അവളുടെ ഉള്ളം ഒന്ന് തണുത്തു,,, സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിയ പോലെ,,,, "ഹെലോ,,, ആരാ..." വീണ്ടും അവന്റെ ചോദ്യം വന്നു,,, ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ വിതുമ്പി,,,, "ആദി..." ....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story