പ്രണയമഴ-2💜: ഭാഗം 47

pranayamazha thasal

എഴുത്തുകാരി: THASAL

"*ആദി.... *" അവളുടെ ശബ്ദം ഒരു വിതുമ്പലോടെ തന്നെ പുറത്തേക്ക് വന്നു,,,അവനിൽ വല്ലാത്തൊരു ഞെട്ടലും വിറയലും അനുഭവപ്പെട്ടു,,,, "തത്തമ്മേ... " അവൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു,,, "നീ,,, നീ എവിടെ ആയിരുന്നു,,, എത്ര തവണ വിളിച്ചു എന്നറിയോ,,, എന്താ ഫോൺ എടുക്കാത്തേ,,, ഏഹ്.." ഉള്ളിൽ പേടി നിറയുമ്പോഴും അവൻ ചോദിച്ചു,, അവളുടെ അടുത്ത് നിന്നും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു,,, "അപ്പ എല്ലാം അറിഞ്ഞു ആദി,,,, എ,,, എന്നെ ഒരുപാട് ഉപദ്രവിച്ചു,,, എന്നെ,,, ഒരു,,, റൂമിൽ,,, പൂട്ടി ഇട്ടേക്കുവ,,,, എന്റെ വിവാഹം നടത്തുംന്നാ പറയുന്നേ,,, തത്തക്ക് വല്ലാതെ നോവുന്നുണ്ട് ആദി,,, നീ,,, ഇല്ലാതെ,,, പറ്റില്ല,,, " അവളുടെ വാക്കുകൾ അങ്ങിങ്ങായി മുറിഞ്ഞു,,, അവന്റെ ഉള്ളിൽ ഒരു മുറിവ് രൂപപ്പെട്ടു,,, അവൻ കണ്ണുകൾ ഒന്ന് മുറുകെ അടച്ചു,,, തുറന്നു,,,,കണ്ണുകൾ ചുവന്നിരുന്നു,,, "ആദി,,,,,, മരിച്ചു പോവും,,,,ദേഹവും മനസ്സും ഒരുപോലെ നീറുന്നു,,, സഹിക്കാൻ പറ്റുന്നില്ല,,,,,അപ്പയോട് ഒന്ന് പറ ആദി,,, ഒന്ന് വാ,,,, നിക്ക് പറ്റുന്നില്ല,,,, " വാക്കുകളോട് കണ്ണുനീർ മത്സരിച്ചു,,,അവൻ ഒരു നിമിഷം ഉള്ളിലെ വിങ്ങൽ അടക്കി നിർത്താൻ കഷ്ടപ്പെട്ടു,,,,ഫോൺ ഓഫ് ചെയ്തതും തത്ത എല്ലാം നഷ്ടപ്പെട്ടവളെ പോലെ നിലത്തേക്ക് ഊർന്നു പോയി,,,, അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു,,,,

അടുത്ത നിമിഷം അതിലേക്കു വീഡിയോ കാൾ വന്നതും അവൾ ഒരു നിമിഷം പോലും കാത്തു നിൽക്കാതെ ഫോൺ എടുത്തു,,,, മങ്ങിയ വെളിച്ചത്തിലും അവളുടെ കവിളിലും കണ്ണിന് താഴെയും ചുണ്ടുകളിലും ഉള്ള മുറിവ് അവന് നന്നായി കാണാൻ കഴിയുന്നുണ്ടായിരുന്നു,,,, അവനെ കണ്ടതും അവളുടെ സങ്കടം ഇരട്ടിച്ചു,, കണ്ണുനീർ ചാലിട്ടൊഴുകി,,,,,ഹൃദയം നന്നായി വേദനിച്ചു,,, അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല,,,,, "ആ.... ആദി... എന്നെ,,,, കൊല്ലും,,,, എനിക്ക് പറ്റുന്നില്ല..... എ,,,എനിക്ക് ജീവിക്കണം,,,, " അവളുടെ സ്വരം ഇടറി,,,തന്റെ പെണ്ണിന്റെ അവസ്ഥ അവനും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല,,,, അവന്റെ കണ്ണുകളും നിറഞ്ഞു,, അവൻ സ്ക്രീനിൽ തൊട്ടു,,,, "തത്തമ്മേ കരയാതെ,,,, നിന്റെ ആദി വരും,,, കരയല്ലേ,,, " അവളുടെ കണ്ണുനീർ ഒപ്പാൻ അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവനും കൊതി തോന്നിയിരുന്നു,,, അവൻ തന്റെ കണ്ണുകളെ അടക്കി നിർത്തുകയായിരുന്നു,,, വേദന കൊണ്ട് നീറുന്ന പെണ്ണിനേ അവന് ഒന്ന് നോക്കാൻ പോലും ആയിരുന്നില്ല,,,, "എനിക്ക്,,,, പേടിയാ,,,എന്നെ അടിച്ചു ആദി,,,, ഇവിടെ,,,യും.... ഇവിടെയും,,,,, വേണ്ടാ എന്ന് പറഞ്ഞിട്ട് കേട്ടില്ല ആദി,,,,,എന്റെ വിവാഹം നടത്തും എന്ന,,, പറയുന്നേ,,,, അമ്മയെയും അടിച്ചു ആദി,,,, എല്ലാവരെയും അപ്പ വേദനിപ്പിച്ചു,,,,

ചേച്ചിയും,,,, ചീത്ത പറഞ്ഞു,,,,എനിക്ക് നോവുന്നു,,,, ഒന്ന് പറയാവോ അപ്പയോട്,,,, അല്ലേൽ,,,, ഞാൻ,,, മരിച്ചു പോകും,,,, " ആ പെണ്ണിന്റെ ഇടറിയ ശബ്ദം അവിടെ മുഴങ്ങി കേട്ടു,,, അവൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ ഇരുന്നു പോയി,,, കണ്ണുനീർ കവിളിനെ സ്പർശിച്ചു,,,, എന്തെങ്കിലും ഒന്ന് പറയും മുന്നേ തത്തയുടെ റൂമിന്റെ വാതിൽ ചവിട്ടി തുറക്കപ്പെട്ടിരുന്നു,,, തത്ത ധൃതിയോടെ ഫോൺ മാറ്റി വെക്കാൻ ശ്രമിച്ചപ്പോഴേക്കും അപ്പ പിടഞ്ഞു വന്നു കൊണ്ട് അവളുടെ മുടി കുത്തിൽ പിടിച്ചു മുന്നോട്ട് തള്ളി,,, ഫോൺ അവളുടെ കയ്യിൽ നിന്നും മാറി അല്പം മുന്നിലേക്ക് വീണു,,,,, വേദന കൊണ്ട് പുളയുന്ന പെണ്ണിനെ അവൻ കണ്ടു,,,, "ഡാാ... " പരിസരം മറന്നു കൊണ്ട് അവൾ വിളിച്ചു,,, അപ്പോഴാണ് ശ്രീനിവാസന്റെ കണ്ണുകൾ ഫോണിലേക്ക് പതിക്കുന്നത്,,,, "ഇതായിരുന്നു അല്ലേടി നിന്റെ പരിപാടി,,, കണ്ട തെമ്മാടികളെയൊക്കെ പ്രേമിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു.... " അയാൾ നിലത്ത് കിടന്നിരുന്ന തത്തക്ക് നേരെ കാലുയർത്തി,,,, "ഡാാ ഇനി അവളെ തൊട്ടാൽ,,,, " ആദി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു,,, കണ്ണുകൾ ചുവന്നിരുന്നു,,, വന്യമായ ആ അലർച്ച കേട്ടു ഓഫിസിൽ ബാക്കിയുള്ളവർ പേടിയോടെ അവനിലേക്ക് ശ്രദ്ധ മാറ്റി,,, ശ്രീനിവാസൻ ഒരു നിമിഷം സ്റ്റെക്ക് ആയി എങ്കിലും തത്തയെ മുടിയിൽ പിടിച്ചു ഉയർത്തി ഇരു കവിളിലും മാറി മാറ്റി അടിച്ചു,,,, "നീ എന്താടാ ചെയ്യാ പീറ ചെക്കാ,,,, " അയാളുടെ വാക്കുകളിൽ പരിഹാസം നിറഞ്ഞു,,,

അടുത്തുള്ളത് സ്വന്തം മകൾ ആണെന്ന ബോധം പോലും ഇല്ലാതെ വേദന കൊണ്ട് പിടയുന്ന ആ പെണ്ണിന്റെ കവിളിൽ കുത്തി പിടിച്ചു,,,,, ചുണ്ട് പൊട്ടി ചോര ഒലിച്ചിറങ്ങി,,,, തത്ത നിറഞ്ഞ കണ്ണുകളോടെ ദയനീയമായി ആദിയിൽ കണ്ണുകൾ തറപ്പിച്ചു,,, "ഡാാ,,,, $&@%$@$!@ മോനെ,,,,, എന്റെ പെണ്ണിനെ ഇനിയും ദ്രോഹിച്ചാൽ കൊന്ന് കുഴിച്ചു മൂടുമെഡാാ,,,,,,,,," ആദി അലറി വിളിക്കുകയായിരുന്നു,,, അപ്പ അവനെ നോക്കി പരിഹസിച്ചു കൊണ്ട് നിലത്ത് കിടന്ന ഫോൺ ചവിട്ടി മെതിച്ചു,,,കാൾ ഡിസ്കണക്ട് ആയതും അവൻ അലറി വിളിച്ചു,,,, തന്നെ പേടിയോടെ നോക്കി നിൽക്കുന്ന ആരെയും മൈന്റ് ചെയ്യാൻ പോലും നിൽക്കാതെ അവൻ എംഡിയുടെ ഓഫിസ് ലക്ഷ്യമാക്കി ഓടി,,,, ഓഫിസിൽ എന്തോ മീറ്റിംഗ് നടക്കുകയാണ് എന്ന ബോധം പോലും ഇല്ലാതെ അവൻ അതിനുള്ളിലേക്ക് കടന്നു,,,, "what's wrong....aadhithya....ഒരു ഓഫിസിൽ കടന്നു വരുമ്പോൾ അനുവാദം ചോദിക്കണം എന്നറിയില്ലേ,,, " എംഡി അല്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു,, അവന്റെ മനസ്സ് ഇവിടെ എങ്ങും അല്ലായിരുന്നു,, തന്റെ തത്തയുടെ അടുത്ത് അത് നീണ്ടു,,, "സോറി,,,, ഞാൻ,,,, സർ,,,, എനിക്ക് അത്യാവശ്യം ആയി ലീവ് വേണം,,, " അവൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു,, മീറ്റിംഗിൽ ഉള്ള എല്ലാവരും എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്,,, "താൻ എന്താ കരുതിയത്,,, ഒരു വാക്കിൽ ലീവ് തരാൻ കഴിയും എന്നോ,,,, അതിനെ അതിന്റെതായ പ്രൊസീജെഴ്സ് ഉണ്ട്,,,, ഇന്ന് തരാൻ കഴിയില്ല,,, ഇന്ന് ഒരു ലെറ്റർ എഴുതി ജെനിയെ എൽപ്പിക്ക് നാളെ നോക്കാം,,,

and get out from here... " അവൾ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു,,, "സർ പ്ലീസ്,,, " അവൻ സകല ക്ഷമയും എടുത്ത് കെഞ്ചി,,, "No.... ഇന്ന് ലീവ് വേണം എന്ന് വാശിയാണെങ്കിൽ ഇതോടെ ഇവിടെ നിന്നും ഇറങ്ങാം,,,പിന്നെ ഇങ്ങോട്ട് വരേണ്ടതില്ല,,, " അയാൾ കടുപ്പിച്ചു കൊണ്ട് പറഞ്ഞു,,,, അവൻ അല്പം ദേഷ്യത്തോടെ ഉള്ളിലേക്ക് കടന്നു,,,അയാളെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് കഴുത്തിൽ ഇട്ടിരുന്ന ഐഡി കാർഡ് തലയിലൂടെ ഊരി അയാളുടെ മുഖത്തേക്ക് തന്നെ വലിച്ചെറിഞ്ഞു,,,, ഒന്നും മിണ്ടാതെ അയാളെ കടുപ്പിച്ചു ഒന്ന് നോക്കി കൊണ്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ അവനെ പേടിയോടെ നോക്കുന്ന ഒരുപാട് കണ്ണുകൾ ഉണ്ടായിരുന്നു,, നെറ്റിയിലേക്ക് വീണ മുടി ഇഴകൾ ഒന്ന് മാടി ഒതുക്കി കൊണ്ട് ഇൻ ചെയ്ത ഷർട്ട് ഒന്ന് അഴിച്ചു മാറ്റി കൊണ്ട് ധൃതിപ്പെട്ടു കൊണ്ട് പുറത്തേക്ക് പോകുന്ന അവനെ എല്ലാവരും അത്ഭുതത്തിൽ നോക്കി നിന്നു,,,,,അവന്റെ കണ്ണുകളിൽ മുഴുവൻ നിറഞ്ഞ തത്തയുടെ കണ്ണുകൾ ആയിരുന്നു,,,,ജീവിതത്തിലേക്ക് കൊണ്ട് വന്ന തന്റെ പെണ്ണിനോളം വലുതല്ലായിരുന്നു അവന് ഒരു ജോലിയും,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"വേണ്ടാ,,, ഇനി അടിക്കല്ലേ,,,,എന്റെ മോളെ,,, " പിന്നെയും അടിക്കാൻ ഒരുങ്ങിയ അപ്പയുടെ കയ്യിൽ പിടിച്ചു കൊണ്ട് അമ്മ കരഞ്ഞു,,, ആ നിമിഷം അപ്പയുടെ കൈ അമ്മയുടെ കവിളിൽ പതിഞ്ഞു,, അവരെ പിടിച്ചു മുന്നോട്ട് ഉന്തി കൊണ്ട് വീണ്ടും തത്തയിലേക്ക് ചെന്നു,, അവളെ അടിക്കുന്നത് പുച്ഛത്തോടെ നോക്കി നിൽക്കുകയായിരുന്നു ലക്ഷ്മി,,, ഒരു നിമിഷം പോലും അവൾക്ക് സ്വന്തം ചോരയാണ് എന്ന ബോധം ഉണ്ടായില്ല,,, വീട്ടിലേക്ക് കയറി വന്ന ആകാശ് കാണുന്നത് പട്ടിയെ പോലെ തല്ലുന്ന തത്തയെയാണ്,, അവൻ ഞെട്ടലോടെ ഓടി വന്നു അപ്പയെ മാറ്റാൻ ശ്രമിച്ചപ്പോഴേക്കും അപ്പ അവനെ തള്ളി മാറ്റി,,,, "മരുമകൻ ആണ് എന്നത് ശരിയാണ്,,, നീ എന്റെ മകളുടെ കാര്യത്തിൽ ഇടപെടെണ്ടാ,,, " അയാൾ കടുപ്പത്തിൽ തന്നെ പറഞ്ഞു,,, ഞെട്ടലോടെ തറഞ്ഞു നിൽക്കുന്ന ആകാശിനെ അവഗണിച്ചു കൊണ്ട് അപ്പ വീണ്ടും തത്തക്ക് നേരെ ചെന്നതും ഒരു നിമിഷം പോലും കാത്തു നിൽക്കാതെ ആകാശിന്റെ കൈ അത് രസിച്ചു നിൽക്കുന്ന ലക്ഷ്മിയുടെ കവിളിൽ പതിഞ്ഞിരുന്നു,,,,, ഒരു നിമിഷം ഞെട്ടലോടെ അവനെ നോക്കിയ അപ്പയെ നോക്കി കൊണ്ട് തന്നെ അവൻ ഒരിക്കൽ കൂടി ലക്ഷ്മിയുടെ കവിളിൽ ആഞ്ഞടിച്ചു,,,, അപ്പ തത്തയെ ഉപേക്ഷിച്ചു കൊണ്ട് ലക്ഷ്മിയുടെ അടുത്തേക്ക് വരാൻ ഒരുങ്ങിയതും ആകാശിന്റെ കൈകൾ ഉയർന്നു,,,

ആ നിമിഷം അപ്പ സ്റ്റെക്ക് ആയി,,, "അമ്മായിയപ്പൻ ആണെന്ന് കരുതി എന്റെ ഭാര്യയുടെ കാര്യത്തിൽ ഇടപെടാൻ വന്നാൽ,,, " അവന്റെ കണ്ണുകളിൽ ദേഷ്യം പകർന്നിരുന്നു,,, ഇന്ന് വരെ അവനിൽ നിന്നും അങ്ങനെ ഒരു ഭാവം കാണാത്ത എല്ലാവരും അവനെ പേടിയോടെ നോക്കി,,, ലക്ഷ്മി കവിളിൽ കൈ വെച്ച് കൊണ്ട് കണ്ണും നിറച്ചു നിന്നു,,, "ഇപ്പോൾ എങ്ങനെ ഉണ്ടടി വേദനയുണ്ടോ,,,, ഇത് പോലെ വേദന കൊണ്ട് പുളഞ്ഞത് നിന്റെ സ്വന്തം ചോര അല്ലേടി,,, അത്രയും മനുഷ്യത്വം മരവിച്ചു പോയോടി നിനക്ക്,,,,,,, അവൾ ചെയ്തത് തെറ്റാണ് എങ്കിൽ നീ ചെയ്തതും തെറ്റാ,,,,,,,നീയും എന്നെ പ്രണയിച്ചല്ലേ വിവാഹം ചെയ്തത്,,,, അന്ന് കണ്ടില്ലല്ലോ ഈ വക ആചാരങ്ങൾ ഒന്നും,,,,,, ഇനി മേലാൽ അതിനെ ഉപദ്രവിച്ചാൽ,,,, ഇങ്ങനെ ഒരു ദുഷ്ട മനസ്സാണ് നിനക്ക് എങ്കിൽ ഈ നിമിഷം ഞാൻ നിന്നെ വേണ്ടെന്നു വെക്കുവാടി,,,, എനിക്ക് നിന്നെ വേണ്ടാ,,,, " അവൻ ഉറച്ച ശബ്ദത്തിൽ ലവലേശം പതർച്ച പോലും ഇല്ലാതെ പറഞ്ഞു,,, കേട്ടു നിന്ന എല്ലാവരും ഞെട്ടി പോയി,,, "ആകാശേട്ടാ,,,, നമ്മുടെ കുഞ്ഞ്,,,, " വയറിൽ താങ്ങി കൊണ്ട് ലക്ഷ്മി കരഞ്ഞു,,, "കുഞ്ഞ്,,, വിഷം ചീറ്റുന്ന നിന്നിൽ നിന്നും നല്ല ഒന്നിനെ ഞാൻ പ്രതീക്ഷിക്കണോ,,,,,ഇന്ന് വരെ നന്നാവും നന്നാവും എന്ന് കരുതി ഞാൻ നടന്നു,, ഇനിയും വയ്യ,,,, "

അവൻ അത്രയും പറഞ്ഞു കൊണ്ട് തിരികെ നടന്നതും ആർക്കും ഒന്ന് തടയാൻ പോലും ആയിരുന്നില്ല,,, പെട്ടെന്ന് ആരോ കാല് പിടിക്കും പോലെ തോന്നിയതും അവൻ തല കുനിച്ചു നോക്കിയതും താഴെ തന്റെ കാലിൽ പിടിച്ചു ഇരിക്കുന്ന തത്തയെ കണ്ട് അവന്റെ കണ്ണുകൾ പോലും നിറഞ്ഞു,,, "ഏട്ടാ,,, അങ്ങനെ ചെയ്യല്ലേ,,,, ചേച്ചി... പാവം,,, അല്ലേ,,,, ഉപേക്ഷിക്കല്ലേ ഏട്ടാ,,, " അവൾ കരയുകയായിരുന്നു,,,കണ്ടു നിന്ന അമ്മ അവളെ നോക്കി വിതുമ്പി,,,, ലക്ഷ്മിയുടെ ഭാവം വ്യക്തമല്ലായിരുന്നു,,, ആകാശ് ധൃതിപ്പെട്ടു കൊണ്ട് തന്നെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു,,, അവളുടെ നെറുകയിൽ ഒന്ന് തലോടി,,, "എന്തിനാടി മോളെ,,, വേദനിപ്പിച്ചവർക്ക് വേണ്ടി കണ്ണീർ ഒഴുക്കുന്നത്,,,,,ഇവളെ ഒക്കെ സ്നേഹിക്കുന്നത്,,,," "എന്റെ ചേച്ചിയാ,,, " അവളുടെ നിഷ്കളങ്കമായ വാക്കുകൾ അവനിൽ മുള്ളു പോലെ തറച്ചു,,, അവൻ ലക്ഷ്മിയെ ഒന്ന് നോക്കിയതും ആ കണ്ണുകളിൽ ചെറു രീതിയിൽ പോലും കുറ്റബോധം കാണാൻ ആയില്ല,,, ഒരു നിമിഷം ലക്ഷ്മിയെ നോക്കി പുച്ഛിച്ചു,,, "കണ്ടില്ലേടി,,, ഇതിന്റെ സ്നേഹം,, കണ്ടു പടിക്കടി,,, നെറി കെട്ടവളെ.... " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയതും ലക്ഷ്മി നിറവയറും താങ്ങി പിടിച്ചു കൊണ്ട് തത്തയുടെ അടുത്തേക്ക് നടന്നു,,,

"എല്ലാം നീ കാരണമാ,,,, എന്റെ ജീവിതം തകർത്തത് നീയാ,,,, അനുഭവിമെടി ഇതിനെല്ലാം,,,, " ലക്ഷ്മി അലറി,, ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്ന ലക്ഷ്മിയെ തത്ത വേദനയോടെ നോക്കി,,, മനസിലാക്കുന്നില്ലല്ലോ,,, അവൾ തത്തയെ ഒന്ന് പിറകിലേക്ക് തള്ളിയതും തത്തയുടെ തല അടുത്തുള്ള ചുമരിൽ ഇടിച്ചു,,,, രക്തം കിനിഞ്ഞു,,, വേദന കൊണ്ട് നെറ്റി പൊത്തി കൊണ്ട് നിൽക്കുന്ന തത്തയെ കനപ്പിച്ച് ഒന്ന് നോക്കി കൊണ്ട് പോകുന്ന ലക്ഷ്മിയെ നോക്കി തന്നെ അപ്പ തത്തയുടെ കയ്യിൽ പിടിച്ചു വലിച്ചു,,,, "ഏട്ടാ,,, മോൾക്ക്‌ വേദനിക്കും ഏട്ടാ,,,, " "ശ്രീനിവാസ... വിട് അവളെ,,, " കരഞ്ഞു കൊണ്ട് കെഞ്ചുന്ന ആരുടേയും വാക്കുകൾ അയാളുടെ കാതിൽ കയറിയില്ല,, വലിച്ചു റൂമിൽ ഇട്ടു ഡോർ കുറ്റി ഇട്ടു അയാൾ ഇറങ്ങി വന്നു,,, "ആരെങ്കിലും അവളെ സഹായിക്കാൻ ശ്രമിച്ചാൽ,,,, " ഒരു താക്കീതോടെ അയാൾ പറഞ്ഞു,,, അവിടെ നിന്നും പോകുന്ന അപ്പയെ നോക്കി അമ്മ നിലത്ത് ഇരുന്നു,,, അയാൾക്ക്‌ പിറകെയായി ഒരു ചെറിയച്ചനും പോയതോടെ പാട്ടി അവശതയോടെ രണ്ടാമത്തെ ചെറിയച്ചന്റെ കൈകളിലേക്ക് ചാഞ്ഞു,,,, "നീയും പോകട,,, നിന്റെ ഏട്ടന്റെ കൂടെ ആ പാവത്തെ ഉപദ്രവിക്കാൻ,,, കൊന്ന് കളയാടാ അതിനെ,,,, " പാട്ടിയുടെ വാക്കുകൾ ഇടറി,,,, ചെറിയച്ചന്റെ കണ്ണുകളും നിറഞ്ഞിരുന്നു,,,, അദ്ദേഹം പാട്ടിയുടെ തലയിൽ ഒന്ന് തലോടി കൊണ്ട് തന്റെ റൂമിലേക്ക്‌ പോയതും അവർ തളർച്ചയോടെ ഇരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

കഴിവിന്റെ പരമാവധി വേഗത്തിൽ ആയിരുന്നു ആദി വണ്ടി മുന്നോട്ട് എടുത്തത്,,,അവന്റെ കണ്ണുകളിൽ മുഴുവൻ തത്തയായിരുന്നു,,, ആറ് മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര വേണം രണ്ട് പേർക്കും ഇടയിൽ,,,, എങ്കിലും അവന്റെ മനസ്സ് അവളുടെ അരികിൽ ആയിരുന്നു,,,,അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി,,,, ഈ രാവ് പുലരും നേരം തന്റെ തത്തയെ രക്ഷിക്കണം എന്ന ചിന്തയെ അവന് ഉണ്ടായിരുന്നൊള്ളൂ,,, അവന്റെ കണ്ണുകളിൽ ഉറക്കം തലോടിയില്ല,,,പോകുന്ന ഓരോ നിമിഷത്തിലും അവന്റെ കണ്ണുകളിൽ വേദന കൊണ്ട് പുളയുന്ന തന്റെ തത്ത മാത്രം ആയിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അമ്മ,,,, വാതിൽ തുറക്ക് അമ്മ,,, പേടി ആകുന്നു,,,, അപ്പ,,,,, തുറക്ക് അപ്പാ,,, ഒറ്റയ്ക്ക് വയ്യ,,,, ഒന്ന് തുറക്ക് അപ്പ...." അവളുടെ ശബ്ദം ആ വീട് ഒന്നാകെ മുഴങ്ങി കേട്ടു,,, കരച്ചിൽ അടക്കി കൊണ്ട് അമ്മ ബെഡിൽ ചുരുണ്ടു കിടന്നു,,, പാട്ടി വിതുമ്പുകയായിരുന്നു,,, ആർക്കും ഒന്നും ചെയ്യാൻ സാധിക്കുമയിരുന്നില്ല,,,,,,, അഭിമാനം തലയിൽ ഏറ്റിയ ഒരുത്തന്റെ കെണിയിൽ പെട്ടു പിടയുകയായിരുന്നു അവർ,,,,, അവൾ കതകിൽ തട്ടി കൊണ്ടിരുന്നു,,, പതിയെ പതിയെ അതിന്റെ ബലം കുറഞ്ഞു വന്നു,,, മെല്ലെ തറയിൽ കുഴഞ്ഞു ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ തോർന്നിരുന്നില്ല,,,,

ഗതികെട്ട ആചാരങ്ങളിൽ പ്രണയത്തിനുള്ള ശിക്ഷ ഇതാണോ.... !!!???... അവളുടെ ഉള്ളം അവളോട്‌ തന്നെ ചോദിച്ചു,,, പുറത്ത് തകർത്തു പെയ്യുന്ന മഴയിലും അവളുടെ ഉള്ളം ചൂടിനാൽ പുകഞ്ഞു,,, വേദനിപ്പിക്കാൻ മാത്രം അറിയുന്നവരെ സ്നേഹിച്ചു പോയതിന് കാലം നൽകിയ സമ്മാനം,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുത്തോ,,,, " താഴെ നിന്നുമുള്ള അപ്പയുടെ അന്വേഷണം കേൾക്കുന്നുണ്ടായിരുന്നു,,, അവൾ ഒന്നൂടെ ബെഡിലേക്ക് ചുരുണ്ടു കിടന്നു,,,, ഉള്ളിൽ നീറുന്ന വേദനയിലും അവൾ ചുണ്ടുകൾ വിതുമ്പൽ കൊണ്ടു,,,, "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്,,, ആ കാര്യം പറഞ്ഞു എന്റെ അടുത്തേക്ക് വരണ്ട എന്ന്,,, എല്ലാ പരിഗണനയും വെച്ച് മകൾ എന്നൊരു സ്ഥാനം നൽകിയപ്പോൾ അവൾ അത് ഉപയോഗിച്ച് എല്ലാവരെയും ചതിക്കുകയല്ലായിരുന്നൊ,,,, ഇതിൽ കൂടുതൽ ഒന്നും വേണ്ടാ,,, അവളുടെ സമ്മതം പോലും ആവശ്യം ഇല്ല,,, എനിക്ക് ഇഷ്ടപ്പെട്ട ആളെ അവൾ വിവാഹം ചെയ്യും,,, " അപ്പയുടെ ശബ്ദം ഉയർന്നു കേട്ടു,,, അവൾക്ക് വിതുമ്പൽ അടക്കാൻ കഴിഞ്ഞില്ല,,,, ബെഡിലേക്ക് മുഖം അമർത്തി കിടന്നു,,, ആദി..... എവിടെയാ.... അവളുടെ ഉള്ളം ആർത്തു വിളിച്ചു,,,, "താരാ...." ഒരു നിമിഷം ആ ശബ്ദം കാതുകളിൽ ചേക്കേറി...... തന്റെ പ്രിയപ്പെട്ടവൻ,,,,,, കണ്ണുകൾ ആ കരച്ചിലിനിടയിലും വിടർന്നു,,,,,...തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story