പ്രണയമഴ-2💜: ഭാഗം 48

pranayamazha thasal

എഴുത്തുകാരി: THASAL

"താരാ...." ഒരു നിമിഷം ആ ശബ്ദം കാതുകളിൽ ചേക്കേറി...... തന്റെ പ്രിയപ്പെട്ടവൻ,,,,,, കണ്ണുകൾ ആ കരച്ചിലിനിടയിലും വിടർന്നു,,,,, ഗേറ്റ് ഒരു വലിയ ശബ്ദത്തോടെ തുറക്കുന്നത് കേട്ടതും കിടന്നിടത്ത് നിന്നും ഞെട്ടി പിടഞ്ഞു കൊണ്ട് എഴുന്നേറ്റു,,,, ചെറു ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയതും കണ്ടു അലസമായ മുടി പിന്നിലേക്ക് ഇട്ടു,,,, ഷിർട്ടിന്റെ കയ്യും തെരുത്ത് കയറ്റി കൊണ്ട് ഗേറ്റ് കടന്നു വരുന്ന ആദിയെ,,,,, ഹാളിൽ ഇരുന്നു എന്തോ വായിച്ചു കൊണ്ടിരുന്ന അപ്പയുടെയും ചെറിയച്ചൻമാരുടെയും നോട്ടം പെട്ടെന്ന് ആദിയിൽ എത്തി,,, ശബ്ദം കേട്ടു അമ്മയും പാട്ടിയും ലക്ഷ്മിയും ഇറങ്ങി വന്നിരുന്നു,,, അപ്പയും ചെറിയച്ചൻമാരും അവനെ കണ്ടതോടെ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു, അവന്റെ അടുത്തേക്ക് നടന്നു,,, "താര.... " അകത്തേക്ക് കടക്കും വഴി അവൻ അലറി വിളിക്കുന്നുണ്ടായിരുന്നു,,, അവനെ തടയാൻ ശ്രമിച്ച എല്ലാവരും അതിന് കഴിയാതെ വന്നു,,, "നീ ആരാടാ എന്റെ വീട്ടിൽ കയറി വന്നു,,, എന്റെ മോളെ വിളിക്കാൻ,, ഇറങ്ങി പോടാ,,, " അപ്പ അലറി,, അവൻ അയാളെ അടിമുടി നോക്കി,,, ശേഷം ദേഷ്യത്തോടെ കൈ ചുരുട്ടി വെച്ചു,,, "അവളെ ജനിപ്പിച്ചു എന്ന ഒരൊറ്റ കാരണത്തിന്റെ പേരിൽ ആണ് താൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്,,,

അല്ലേൽ ഈ ആദിത്യ എന്റെ പെണ്ണിനേ തൊട്ട തന്നെ ഇപ്പോൾ തന്നെ കൊന്നേനെ,,, മാറി നിൽക്കഡോ,,, " മുന്നിൽ തടസ്സം ആയി നിൽക്കുന്നവരെ തട്ടി തെറിപ്പിച്ചു കൊണ്ട് അവൻ ഉള്ളിലേക്ക് കടന്നു,,,അവന്റെ വാക്കുകളിലും കോപത്തിലും പേടിയോടെ നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ,,,,അമ്മ എന്തോ ഓർത്ത പോലെ മുകളിലേക്ക് ഓടി,,, "താര... " മുകളിലേക്ക് നോക്കി അവൻ അലറി വിളിക്കുകയായിരുന്നു,, അവനെ തടയാൻ വരുന്ന ചെറിയച്ചൻമാരെ അവൻ തട്ടി എറിഞ്ഞു,, ആ നേരം അവൻ ആ പഴയ ആദിത്യയായിരുന്നു,, തന്റെ പെണ്ണിന് വേണ്ടി തന്റെ അസുര ഭാവം ഒരിക്കൽ കൂടി എടുത്തണിയുകയായിരുന്നു,,,, മുകളിലേക്ക് ചെന്ന അമ്മ കാണുന്നത് ഡോറിൽ തുടരെ തുടരെ തട്ടുന്നതും തത്തയുടെ കരച്ചിലിന്റെ ശബ്ദവും ആണ്,,, അവർ പെട്ടെന്ന് തന്നെ ഡോർ തുറന്ന് കൊടുത്തതും അവൾ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി,,, പേടി കൊണ്ടു ആ പെണ്ണിന്റെ മുഖം ചുവന്നിരുന്നു,,,, "അമ്മാ,,, ആദി.... " അവൾ താഴേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു,, അവർ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു,,,, "എന്റെ കുട്ടി,,, ചെല്ല്,,,, " അവർ ഒരു വിതുമ്പലോടെ പറഞ്ഞു,,, അപ്പോഴേക്കും താഴെ നിന്നും ഉന്തിന്റെയും തള്ളിന്റെയും ശബ്ദം ഉയർന്നു വന്നിരുന്നു,,, അവൾ കണ്ണീരോടെ സ്റ്റയർ ഇറങ്ങി ഓടി,,, അവൾ കണ്ടു ദേഷ്യത്തോടെ ചെറിയച്ചന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്ന ആദിത്യയെ.... "ആദി... " അവളുടെ ശബ്ദം ഇടറി....

അവൾ ഇങ്ങനെ ഒരു കോലത്തിൽ അല്ലായിരുന്നു അവനെ കാണാൻ ആഗ്രഹിച്ചത്,,,, അവളുടെ ശബ്ദം കേട്ടതും അങ്ങോട്ട്‌ നോക്കിയ എല്ലാവരും തത്തയിൽ കുടുങ്ങി കിടന്നു,,, "തത്തമ്മേ.... " ആദിയുടെ സ്വരത്തിൽ സങ്കടവും പരിഭവവും,,, സന്തോഷവും,,, വേദനയും ഒരുപോലെ കലർന്നു,,,,,അവളുടെ വീങ്ങിയ മുഖവും പൊട്ടിയ ചുണ്ടും അവൾ അനുഭവിച്ച വേദന വിളിച്ചോതി... അവന്റെ കണ്ണുകൾ നിറഞ്ഞു,,, കൂടെ അവളുടെ കണ്ണുകളും,,,, "ആദി... " അവൾ സങ്കടം നിറഞ്ഞ സ്വരത്തിൽ വിളിച്ചു,, ഒരു നിമിഷം അവളുടെ കാലുകൾക്ക് വേഗത ഏറി അവൾ സ്റ്റയർ ഓടി ഇറങ്ങിയതും ലക്ഷ്മിയുടെ കൈ അവളെ തടഞ്ഞു വെച്ചു,,, "നീ എങ്ങോട്ടാടി പോകുന്നത്... " അവൾ അലറി,,, തത്തക്ക് നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, ലക്ഷ്മിയെ ബലമായി പിടിച്ചു മാറ്റി കൊണ്ട് അവൾ സ്റ്റയർ ഇറങ്ങി ഓടി,,, ആദിയുടെ അടുത്ത് എത്തിയതും പരിസരം പോലും മറന്നു കെട്ടിപിടിച്ചു,,,, സ്നേഹത്തോടെ പ്രേമത്തോടെ,,,, തങ്ങളുടെ സങ്കടങ്ങൾ എല്ലാം അവർ പറഞ്ഞു തീർക്കുകയായിരുന്നു,,, കുറച്ചു നിമിഷങ്ങൾ,,, അതിന് ശേഷം അവർ വിട്ട് മാറുമ്പോൾ ഒരു വാശിയോടെ ആദിയുടെ അധരങ്ങൾ അവളുടെ അധരങ്ങളിൽ അമർന്നു,,,, "ഡി..... " ഒരു നിമിഷം തരിച്ചു നിന്നു എങ്കിലും പെട്ടെന്നുള്ള ബോധത്തിൽ അപ്പ അലറി,, അവൾ അവനിൽ നിന്നും കണ്ണീരോടെ പേടിയോടെ വിട്ട് മാറി,,, അപ്പയുടെ കൈ അവളുടെ കവിളിൽ ആയി തന്നെ പതിഞ്ഞു കഴിഞ്ഞിരുന്നു,,,

ദേഷ്യത്തോടെ അയാളുടെ അടുത്തേക്ക് വന്ന ആദിയെ ബാക്കിയുള്ളവർ തടഞ്ഞു വെച്ചു,,, അവളെ വലിച്ചു ഉള്ളിലേക്ക് കൊണ്ട് പോകുമ്പോൾ അവൾ കരയുകയായിരുന്നു,,, തന്നെ പിടിച്ച കൈകൾ അവൻ തട്ടി എറിഞ്ഞു,,, "താരാ.... " ആ വീട് മാത്രം അല്ല ആഗ്രഹാരം മുഴുവൻ കിടുങ്ങുന്ന പൌരുഷമാർന്ന ശബ്ദം,,,, അവളുടെ ഓർമയിലൂടെ ഒരിക്കൽ കൂടി അന്നത്തെ സംഭവങ്ങൾ ഓടി മറഞ്ഞു,,, അപ്പയോട് വഴക്കിട്ട അവനെ തടയാൻ ശ്രമിച്ചതും അപ്പയുടെ അടി കൊണ്ട് പുളഞ്ഞതും,,,, കാല് വരെ പിടിച്ചതും,,,, ആരെയെങ്കിലും ഒരാളെ നഷ്ടപ്പെടും എന്ന അവസ്ഥ വന്നതും,,,, ആദിയോടൊപ്പം ഇറങ്ങി വന്നതും,,,, തനിക്ക് മുന്നിൽ ആ വീടിന്റെ വാതിൽ കൊട്ടി അടക്കപ്പെട്ടതും,,,, വേദനയോടെ ആദിയുടെ നെഞ്ചിൽ ചാഞ്ഞതും,,,, അവന്റെ വീട്ടിലേക്ക് ആ പാവം അമ്മയുടെ കൈകളിലേക്ക് കയറി ചെന്നതും അവസാനം,,,, തന്റെ പ്രിയന്റെ കൈകൾ കൊണ്ട് ഒരു ആലില താലി തന്റെ കഴുത്തിൽ ചാർത്തിയതും,,,, ആ പെരുവിരൽ പ്രണയത്തോടെ സീമന്ത രേഖ ചുവപ്പിച്ചതും അവളുടെ ഓർമയിൽ തങ്ങി നിന്നു,,,, "തത്തമ്മേ.... " അർജുന്റെ വിളിയാണ് അവളെ ഓർമയിൽ നിന്നും ഉണർത്തിയത്... അവളുടെ വലതു കരം കവർന്നു കൊണ്ട് തൊട്ടടുത്ത് തന്നെ ആദി ഉണ്ടായിരുന്നു,,, "ഏട്ടാ..."

അവൾ അങ്ങേ അറ്റം സന്തോഷത്തോടെ വിളിച്ചു,,,, ആദിയുടെ കരം അവളിൽ നിന്നും വേർപ്പെട്ട നിമിഷം അവൾ ഓടി അവരുടെ അരികിൽ ചെന്നു,,,, അർജുൻ ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തലോടി,,, ഇപ്പോഴും അവളുടെ കവിളുകളിൽ നീര് കെട്ടി നിൽക്കുന്നുണ്ടായിരുന്നു,,, "ഒരുപാട് അനുഭവിച്ചല്ലേ... " ചെറു ചിരിയോടെ തന്നെ ആയിരുന്നു അവന്റെ ചോദ്യം,,,, അവൾ മുറിഞ്ഞ ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു കൊണ്ട് തന്റെ തൊട്ടടുത്ത് നിൽക്കുന്ന ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു,, "ഇവന് വേണ്ടിയല്ലെ,,,, അതോണ്ട് കുഴപ്പം ഇല്ല... " അവളുടെ ഉത്തരത്തിൽ തന്നെ അവനോടുള്ള അടങ്ങാത്ത പ്രണയം കാണാൻ കഴിയുന്നുണ്ടായിരുന്നു,,,, "ആഹാ,,, വന്നോടാ കള്ള വവ്വാലുകളെ,,, ഒരു വാക്ക് പോലും പറയാതെ കല്യാണവും നടത്തി വന്നേക്കുന്നു,,,,, " സച്ചു പറഞ്ഞതും അവർ രണ്ട് പേരും ഇളിച്ചു കൊടുത്തു,,, "കിണിക്കല്ലേ,,,, കിണിക്കല്ലേ,,,, എന്തൊക്കെയായിരുന്നു,,,,, ഏട്ടൻ ആണ്,,, മുത്താണ്,,, പൊന്നാണ്,,, കരാളാണ്,,, എന്നൊക്കെ പറഞ്ഞിട്ട്,,,,, നിനക്കൊന്നും എന്റെ എൻഗേജ്മെന്റിന് വരാൻ പറ്റിയില്ല,,, അറ്റ്ലീസ്റ്റ് കല്യാണം എങ്കിലും വിളിക്കാ,,,ഹേ,,ഹേ.." അവൻ കത്തി കയറി,, ആദി അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് അവിടെ ഇരുന്നു,,, തത്ത ചിരിയോടെ അവരുടെ അടുത്തും,,, "ഓരോരോ സാഹചര്യങ്ങൾ അല്ലേടാ,,,,നല്ല പോലെ ഒന്ന് ഉറങ്ങി തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയുള്ളൂ,,,, ആകെ ടെൻഷൻ ആയിരുന്നു,,," ആദി പറഞ്ഞു നിർത്തി,,

അവന്റെ കണ്ണുകൾ വീണ്ടും തത്തയെ തേടി ചെന്നു,, അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു,,, അവനറിയാമായിരുന്നു,, അവളുടെ ചിന്തകൾ വീടിനെ തേടി പോയി എന്ന്,,,, അവൻ ഒന്നും മിണ്ടിയില്ല,,, അവളുടെ ഉള്ളം കയ്യോടെ കൈ ചേർത്തു പിടിച്ചു,,,, തള്ള വിരലാൽ പുറം കയ്യിൽ ഒന്ന് തലോടി,,, കൂടെ ഉണ്ട് എന്ന് പറയാതെ പറഞ്ഞു കൊണ്ട്,,,,, "ഡാ.... ജോബ് പോയി എന്ന് പറഞ്ഞു... " അർജുൻ ആകുലതയോടെ ചോദിച്ചതും ഞെട്ടിയത് തത്തയായിരുന്നു,, അവൾ ആദിയെ വെപ്രാളത്തോടെ നോക്കി,,, അവൻ കണ്ണുകൾ അവളിൽ നിന്നും മാറ്റിയിരുന്നു,,, "മ്മ്മ്....കളയേണ്ടി വന്നു,,, ആ സാഹചര്യത്തിൽ അതെ പറ്റിയൊള്ളു,,,,ഇനിയും ഇഷ്ടം പോലെ കമ്പനികൾ ഉണ്ടല്ലോ,,,, ട്രൈ ചെയ്തു നോക്കും,,,, " അവന് യാതൊരു വിധ നിരാശയും ഉണ്ടായിരുന്നില്ല,,, എല്ലാത്തിനെക്കാളും വലുതായിരുന്നു അവന് തന്നെ വിശ്വസിച്ചു ഇറങ്ങി വന്ന തത്ത...തത്തയിലും അവനോടുള്ള സ്നേഹം നിറഞ്ഞു കഴിഞ്ഞിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "എല്ലാത്തിനും കാരണം നീയാഡി..... നിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവളെ കേരളത്തിലേക്ക് അയച്ചത്,,," അപ്പ ദേഷ്യത്തോടെ അലറി വിളിച്ചു,,, ആ വീടിനു ചുറ്റും ഉള്ളവർ അങ്ങോട്ട്‌ ശ്രദ്ധ നൽകുന്നുണ്ടായിരുന്നു,,, അമ്മ കണ്ണീരോടെ അയാളെ നോക്കി,,, പക്ഷെ ആ കണ്ണീരിനിടയിലും അവരുടെ ദേഷ്യം വ്യക്തമായിരുന്നു,,, അവർ അതൊന്നും ശ്രദ്ധിക്കാതെ ടേബിളിൽ ഇരുന്നിരുന്ന വസ്ത്രങ്ങൾ എല്ലാം സോഫയിൽ കൊണ്ട് ഇട്ടു മടക്കി വെക്കാൻ തുടങ്ങി,,,,

"ഡി....നിന്നോടാണ് ചോദിക്കുന്നത് എവിടെയാണ് അവന്റെ വീട് എന്ന് അവൾ പറഞ്ഞിട്ടുണ്ടോ എന്ന്...." അയാൾ വീണ്ടും ചോദിച്ചതോടെ അവർ അയാൾക്ക്‌ നേരെ കത്തുന്ന കണ്ണുകളോടെ നോക്കി കൊണ്ട് അവിടെ നിന്നും പോകാൻ നിന്നതും അപ്പയുടെ കൈ അവരിൽ പതിഞ്ഞിരുന്നു,,, എങ്കിലും അവർ മിണ്ടിയില്ല,,,, "അമ്മയോടാണ് അപ്പ ചോദിക്കുന്നത്,,,, പറഞ്ഞു കൊടുത്താൽ മോളെ ജീവനോടെ കിട്ടും... " ലക്ഷ്മി പുച്ഛത്തോടെ പറഞ്ഞു,,, "ഇല്ലെങ്കിലോ,,,, ഇല്ലെങ്കിൽ എന്റെ മോൾക്ക്‌ എന്താഡി സംഭവിക്കാൻ പോകുന്നത്,,,, " അമ്മയുടെ ശബ്ദം ആദ്യമായി ആ വീട്ടിൽ നിന്നും പുറമെ കേട്ടു,,, എല്ലാവരും ഞെട്ടി നിൽക്കുകയായിരുന്നു അവരുടെ ഭാവമാറ്റം കണ്ട്,,,, "ഒന്നും സംഭവിക്കില്ലഡി,,,,, നിന്നെ പോലെ ദുഷ്ട മനസ്സ് അല്ലാത്തത് കൊണ്ട് തന്നെ എന്റെ മോൾക്ക്‌ നല്ലതേ വരൂൂ,,,,, അത് നിന്നെയൊന്നും ബോധ്യപ്പെടുത്തേണ്ടാ ആവശ്യം ഇല്ലഡി,,, പെറ്റ വയറാ പറയുന്നത്,,,,എനിക്ക് അറപ്പ് തോന്നുന്നഡി നിന്നെ പോലൊരുത്തിയെ വയറ്റിൽ ചുമന്നതിന്,,,," അമ്മ അലറി വിളിച്ചു,,, അപ്പയുടെ മുഖം വലിഞ്ഞു മുറുകി,, അവർക്ക് നേരെ കൈ ഉയർത്തിയതും അവർ കത്തുന്ന കണ്ണുകളോടെ അയാളെ നോക്കി,,, അയാൾ ഒരു നിമിഷം വിറച്ചു പോയി,,, "തൊട്ടു പോകരുതെന്നെ.....നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ സംസ്കാരം ഇല്ലേ,,,, അതാണ് ഈ ലോകത്ത് ഏറ്റവും അറപ്പു തോന്നുന്ന കാര്യം,,,, തുഫ്,,, വെറുത്ത് പോയി മനുഷ്യ നിങ്ങളെ,,,

നിങ്ങളോടൊപ്പം വന്ന ആ നിമിഷത്തെ ഞാൻ വെറുത്തു പോയി,,,,,,,,, നിങ്ങൾക്ക് മനുഷ്യത്വം ഇല്ലേ,,,,, എന്റെ കുട്ടി,,,,, എത്ര സ്നേഹിച്ചതാ നിങ്ങളെ ഒക്കെ,,,, ആ സ്നേഹത്തിന്റെ ഒരു തരിമ്പ് എങ്കിലും തിരികെ നൽകിയിരുന്നെങ്കിൽ അവൾ ഇന്ന് നമ്മളോടൊപ്പം ഉണ്ടാകുമായിരുന്നു,,,,,, കൊടുത്തില്ല,,,,, അതിനെ വേദനിപ്പിക്കാൻ മാത്രം ശ്രമിച്ചു,,,,,മനസ്സിലാക്കാൻ പോലും ശ്രമിച്ചില്ല,,,, എന്നിട്ട് അവളുടെ ആദി നൽകിയ സ്നേഹം കൂടി തട്ടി തെറിപ്പിക്കാൻ നോക്കുന്നോ,,,,,,,,, നാണം ഇല്ലേ നിങ്ങൾക്ക്,,,, രക്ഷിച്ചവർക്ക് മാത്രമേ ശിക്ഷിക്കാനും അധികാരം ഒള്ളൂ,,, സ്നേഹം നൽകിയവർക്ക് മാത്രമേ തിരിച്ചു കിട്ടുന്ന സ്നേഹത്തെ പറ്റി പറയാൻ അവകാശം ഒള്ളൂ,,,,എന്റെ കുട്ടിയെ ഇനിയും എന്തെങ്കിലും പറഞ്ഞാൽ ഞാൻ ക്ഷമിച്ചു എന്ന് വരില്ല,,,,, തിരികെ വരും,,,,,, ആ പഴയ ജാനകി,,,,,,തൊട്ടവന്റെ കൈ അരിവാൾ കൊണ്ട് ചെത്തി മാറ്റിയ ആ പഴയ സഖാവ് സുധാകരന്റെ മകൾ ജാനകി,,,,,,, " അമ്മയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു,,,, ഒരു നിമിഷം അപ്പ തരിച്ചു നിന്ന് പോയി,,,, തന്റെ കാൽചവിട്ടിൽ ഇട്ടത് ഇനിയും കെടാത്ത തീകനൽ ആണെന്ന തിരിച്ചറിവോടെ,, "ദേ ഈ നിൽക്കുന്ന നമ്മുടെ മൂത്ത സന്തതിയില്ലേ,,, പറയാതെ വയ്യ,,,, ഇതിനെ പോലുള്ള ഒന്നിനെ ജനിപ്പിച്ചതിന്റെ പേരിൽ നാളെ ലോകം നമ്മെ വെറുക്കും,,,, അത്രയും കൊടിയ വിഷമാണ് ഉള്ളിൽ,,,, അവൾക്ക് കിട്ടാത്ത സന്തോഷം ഒന്നും വേറൊരാൾക്കും ലഭിക്കരുത്,,,,,,,നാണം ഇല്ലെടി,,,,, കെട്ടിച്ചു വിട്ടിട്ടും എന്തെങ്കിലും കേൾക്കും മുന്നേ ഇങ്ങോട്ട് ചാടി പുറപ്പെടാൻ,,,,, അവസാനം ആയി പറയുകയാണ് നാളെ രാവിലേ ഇവിടെ നിന്നും പൊയ്ക്കോണം,,,

, ഇനിയും ഇവിടെ കടിച്ചു തൂങ്ങാൻ ആണ് ഭാവം എങ്കിൽ നിന്റെ അപ്പ പറയും പോലെ അഭിമാനത്തിന്റെ പേരിൽ അല്ല,,, എങ്കിലും അടിച്ചു പുറത്താക്കും ഞാൻ,,,, " ലക്ഷ്മിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് അമ്മ പറഞ്ഞു,,, അപ്പ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുകയായിരുന്നു,,,,, അവർ അയാളെ ഒരിക്കൽ കൂടി നോക്കി,,,, "നാളെ ഇവളെ ഇവിടെ നിന്നും കൊണ്ട് പൊയ്ക്കോണം,,, അത് ആകാശിന്റെ വീട്ടിലേക്ക് ആണെങ്കിലും തെരുവിലെക്ക് ആണെങ്കിലും,,,,,,,,,,, ഇനി അഭിമാനം തേങ്ങകുല എന്നൊക്കെ പറഞ്ഞു വന്നാൽ,,,,,," അവർ അല്പം ദേഷ്യത്തോടെ തന്നെ അത് പറഞ്ഞു കൊണ്ട് പാട്ടിയുടെ റൂമിലേക്ക്‌ നടന്നു,,, സംഭവിച്ച കാര്യങ്ങൾ ഓർത്ത് ലക്ഷ്മിയുടെ ശരീരം മുഴുവൻ ഒന്ന് കിടുങ്ങി,,,, "നന്നായി..... നിനക്ക് ഇത് ആദ്യമേ പറയാമായിരുന്നു,,,, " പാട്ടി സന്തോഷത്തോടെ പറഞ്ഞു,,, അമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു,,,, "എന്റെ കുട്ടി.... അവളുടെ ജീവിതത്തിലെ നിർണായകമായ കാര്യത്തിൽ പോലും ഒന്ന് പങ്കെടുക്കാൻ,,, അവളെ ഒന്ന് അനുഗ്രഹിക്കാൻ കഴിയാതെ പോയ ഭാഗ്യം കെട്ട അമ്മയായി പോയല്ലോ ഞാൻ,,, " അവർ കരഞ്ഞു പോയി,,, പാട്ടി അവരുടെ നെറുകയിൽ ഒന്ന് തലോടി,,,, "അവൾ എവിടെ ആണെങ്കിലും സന്തോഷത്തോടെ ഇരുന്നാൽ മതി,,,ഇത് വരെ അനുഭവിച്ചത് പോലുള്ള സങ്കടങ്ങൾ ഇനിയും ഇല്ലാതിരുന്നാൽ മതി... " പാട്ടിയുടെ ചുണ്ടുകൾ വിറയൽ കൊണ്ടു,,അമ്മയുടെയും ചിന്തയിൽ അത് മാത്രം ആയിരുന്നു,,, തന്റെ മോളുടെ സന്തോഷം അതിൽ മാത്രമായിരുന്നു അവരുടെ മനസ്സും,,, ...തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story