പ്രണയമഴ-2💜: ഭാഗം 49

pranayamazha thasal

എഴുത്തുകാരി: THASAL

"എടുക്കാൻ ഉള്ളതൊക്കെ എടുത്തില്ലേ... " ഹോസ്റ്റലിൽ നിന്നും ഇറങ്ങി വരുന്ന തത്തയെ കണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കയ്യിലുള്ള ബാഗ് പൊക്കി കാണിച്ചു,,,, "ഇതേ ഒള്ളൂ... " "മ്മ്മ്,,,പുസ്തകങ്ങൾ ഒക്കെ പിള്ളേർക്ക് കൊടുത്തു,,, എന്തിനാ താങ്ങി പിടിച്ചു കൊണ്ട് പോകുന്നെ,,, പിന്നെ അപ്പ വാങ്ങി തന്നത് എടുക്കാൻ നീ സമ്മതിക്കില്ലല്ലോ,,, അതോണ്ട് നീ തന്നത് മാത്രമേ എടുത്തൊള്ളൂ,,, " അവസാനത്തെ വാചകം അവൾ അല്പം സങ്കടത്തോടെയാണ് പറഞ്ഞു തീർത്തത്,,, അവൾ പിന്നെ ഒന്നും മിണ്ടാതെ അവന് പിന്നിൽ കയറി ഇരുന്നതും അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അവന്റെ തോളിൽ വെച്ച അവളുടെ കൈ എടുത്തു അതിൽ ഒന്ന് ചുണ്ട് ചേർത്തു,,,, "വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ... " അവന്റെ സ്വരത്തിൽ ഒരു സങ്കടം നിഴലിച്ചു,,, അവൾ തരിച്ചു ഇരിക്കുകയായിരുന്നു,,, "എന്നെ കൊണ്ട് നിന്റെ അപ്പ നിന്നെ നോക്കിയ പോലെ കൈ നിറയെ സാധനങ്ങളോ,,, വില കൂടിയ വസ്ത്രങ്ങളോ വാങ്ങി തരാൻ ഒന്നും കഴിയില്ല,,,,, എങ്കിലും ജീവിക്കാൻ ഉള്ളത് ഉണ്ടാകും,,,,, അതിനേക്കാൾ മനസ്സ് നിറഞ്ഞ സ്നേഹവും,,,,, " അവൻ പറഞ്ഞു നിർത്തിയതും അവൾ അവനെ ചുറ്റി പിടിച്ചു കൊണ്ട് കവിളിൽ ഒന്ന് ചുണ്ടമർത്തി,,,,

"അതിന് വേണ്ടി മാത്രമല്ലെ ആദി നിന്റെ തത്ത നിന്നോടൊപ്പം ഇറങ്ങി വന്നത്,,,, നീ നേരത്തെ പറഞ്ഞ ഒരു സൗഭാഗ്യവും എനിക്ക് വേണ്ടാ,,,, ഈ സ്നേഹം അത് മാത്രം മതി,,,,, അത്രയേ ഞാൻ ആഗ്രഹിക്കുന്നൊള്ളൂ,,,,,,നിന്നോടൊപ്പം ഒരു ജീവിതം,,,അത് ഇനി ഏത് നരകത്തിലേക്ക് ആണെങ്കിലും തെരുവിലേക്ക് ആണെങ്കിലും,,,, " അവൾ അത്ര മാത്രമേ പറഞൊള്ളൂ,,, അതിൽ നിന്ന് തന്നെ അവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവൾക്ക് അവനോടുള്ള അടങ്ങാത്ത പ്രണയം,,,, അവൻ ഒരു കൈ കൊണ്ട് അവളുടെ കൈ മുറുകെ പിടിച്ചു മറു കൈ കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു,,, യാത്രയിൽ ഉടനീളം അവൾ പറയുകയായിരുന്നു,, അവളുടെ ആഗ്രഹങ്ങളും,,,,,,, ഇഷ്ടങ്ങളും,,,,, അവൻ എല്ലാം കേട്ടു ഇരുന്നു,,,, "എനിക്ക്...... ദോശയും ചമ്മന്തിയും.... " വഴിയോരത്ത് തട്ടുകടയിൽ കയറിയ പാടെ ചുറ്റും ആളുകൾ കഴിക്കുന്നത് നോക്കി കൊണ്ടായിരിന്നു അവളുടെ സംസാരം,,, അവൻ ഒരു ചിരിയോടെ അവളെ നോക്കി,,,, "ചേട്ടാ,,, രണ്ട് പ്ലേറ്റ് ദോശയും ചമ്മന്തിയും,,,, പിന്നെ ഒരു ഹോർലിക്സ്,,, ഒരു ചായ,,,, " അവൻ അതും പറഞ്ഞു കൊണ്ട് കൈ കഴുകി ബെഞ്ചിൽ പോയി ഇരുന്നു,, അവനോടൊപ്പം അവളും,,, രാത്രി ആയത് കൊണ്ട് തന്നെ തണുപ്പ് കൂടുതൽ ആയിരുന്നു,,അവൾ അവനിലേക്ക് ഒന്ന് കൂടെ ഒതുങ്ങി കൂടിയതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു ഇരുന്നു,, അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ദോശ വന്നതോടെ അവർ അത് കഴിക്കാൻ ആരംഭിച്ചു,,,,

മൊരിഞ്ഞ ദോശ മുളക് ചമ്മന്തിയിൽ ഒന്ന് മുക്കി വായിലേക്ക് വെച്ച് സ്വാധോടെ കഴിക്കുന്ന അവളെ അവൻ ഒരു നിമിഷം നോക്കി നിന്നു,,, അവൾ പെട്ടെന്ന് അവനെ നോക്കിയതും അവന്റെ നോട്ടം തന്നിൽ ആണെന്ന് കണ്ടതും ദോശ പൊക്കി വേണോ എന്ന രീതിയിൽ കാണിച്ചതും അവൻ അത് വാങ്ങി കഴിച്ചു കഴിഞ്ഞിരുന്നു,,,, "നല്ല ടേസ്റ്റ്...." അവളുടെ വിരലുകൾ മെല്ലെ ഒന്ന് നുണഞ്ഞു കൊണ്ട് ശബ്ദം താഴ്ത്തി കൊണ്ട് അവൻ പറഞ്ഞതും ആദ്യം അവളിൽ ഒരു വിറയൽ ഉണ്ടായി എങ്കിലും പെട്ടെന്ന് ചെറു പുഞ്ചിരിയോടെ അവനെ നോക്കി,,, അവൻ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു,,, ഫുഡ്‌ കഴിച്ചു അവർ വീണ്ടും തങ്ങളുടെ യാത്ര തുടർന്നു,,, രാത്രി വൈകിയതോടെ അവർ വീട്ടിൽ എത്തിയിരുന്നു,,,, "അമ്മാ..." വീട് എത്തിയ പാടെ കാലിലെ ചെരിപ്പ് അഴിച്ചു മാറ്റി കൊണ്ട് ഉമ്മറത്തു കയറി നിന്നു നീട്ടിയുള്ള തത്തയുടെ വിളി കേട്ടു ആദിക്ക് പോലും അത്ഭുതം ആയിരുന്നു,, വെറും രണ്ട് ദിവസം കൊണ്ട് അവൾ അമ്മയോട് ഒരുപാട് അടുത്തിരുന്നു,,,, ഡോർ തുറന്നതും അവൾ വേഗം തന്നെ ഉള്ളിലേക്ക് ഇടിച്ചു കയറി അമ്മയെ ഒന്ന് കെട്ടിപിടിച്ചു,,, "ആഹാ,, വന്നോ,,, വായാടി,,,, രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ട്,,,, " "അതിന് അമ്മയുടെ ഈ മോള് സമ്മധിക്കണ്ടെ... "

പുറകെ വന്ന ആദി കയ്യിലെ ബാഗ് നിലത്തേക്ക് വെച്ചു കൊണ്ട് പറഞ്ഞു,,, അവൾ അവനെ നോക്കി ഒന്ന് കോഷ്ട്ടി കാണിച്ചു,,, "അമ്മ തനിച്ചല്ലേ.... പിന്നെ ഈ ദുഷ്ടൻ അമ്മ ഇല്ലെങ്കിൽ എന്നെ എപ്പോഴും കളിയാക്കും,, അതോണ്ട,,, " അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു,,, അമ്മ അവുടെ നെറുകയിൽ ഒന്ന് തലോടി,,, "എന്തെങ്കിലും കഴിച്ചിരുന്നൊ,,, " "മ്മ്മ്,,, നല്ല ചൂട് ദോശയും ചമ്മന്തിയും വാങ്ങി തന്നു,,, ആദി,, എന്തൊരു ടേസ്റ്റ് ആയിരുന്നെന്നൊ,,, " അവൾ എരിവ് വലിക്കും പോലെ പറയുന്നത് കേട്ടു അമ്മ ഒന്ന് ചിരിച്ചു,,, "ഓ,,, എന്നാലേ പോയി ഉറങ്ങാൻ നോക്ക്,,, നേരം എത്രയായി എന്ന് അറിയാവോ,,,,ചെല്ല്,,, " അമ്മ അവളോടായി പറഞ്ഞു,, അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു മുകളിലേക്ക് നടന്നു,,, "അമ്മാ,,,പോയ വിശേഷം ഒക്കെ നാളെ പറയാവേ,,,,പിന്നെ ഗുഡ്‌നൈറ്റ്,,,, നാളെ നേരത്തെ എണീക്കാവേ..." പോകുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു,,, അമ്മ ഒരു ചിരിയോടെ ഡോർ പൂട്ടി ഉള്ളിലേക്ക് പോയി,,,, "അയ്യോ എനിക്ക് കുളിക്കാൻ വയ്യ ആദി,,, മടിയാ,,, ഉറക്കം വരുന്നു,,,, " അവൻ കുളി കഴിഞ്ഞു ഇറങ്ങിയ പാടെയുള്ള തത്തയുടെ പ്രഹസനം ആണ്,,, എന്തിന് കുളിക്കാതിരിക്കാൻ,,, അവൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുന്നേൽപ്പിച്ചു,,, "രാവിലെ ഫ്രഷ് ആയതല്ലേഡി മടിച്ചി,,, പുറത്തെ പൊടിയും അഴുക്കും എല്ലാം ദേഹത്തു കാണും,,, അതും വെച്ച് എന്റെ ബെഡിൽ കിടക്കാൻ സമ്മതിക്കില്ല,,, "

അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞതും അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു,,, "വേണ്ടാ ഞാൻ നിലത്ത് കിടന്നോളാം,,, എന്നെ കൊണ്ടൊന്നും വയ്യ ഇടയ്ക്കിടെ കുളിക്കാൻ,,, ഒന്ന് പോയെ ആദി,,,, " അതും പറഞ്ഞു കൊണ്ട് അവൾ ബെഡിൽ നിന്നും ചാടി എഴുന്നേൽക്കാൻ നിന്നതും അവൻ അവളെ ബലമായി പിടിച്ചു വെച്ചു,,, അവൻ തന്നെ ഷെൽഫിൽ നിന്നും അവൾക്ക് വേണ്ടാ വസ്ത്രം എടുത്തു അവളെ ബാത്റൂമിൽ ആക്കി പുറത്ത് നിന്നും ലോക്ക് ആക്കി,,, "ആദി,,, തുറക്ക്,,, എനിക്ക് വയ്യ,,, ഞാൻ എങ്ങാനും ഇതിനുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചാൽ ഉണ്ടല്ലോ,,, " "ഞങ്ങള് അടക്കിക്കോളാം,,, " അവൻ ചിരിയോടെ പറഞ്ഞു,, "പോ,,,ദുഷ്ട...നോക്കിക്കോ മിണ്ടില്ല,,, " "മിണ്ടിക്കാൻ ഉള്ള മരുന്ന് എനിക്കറിയാം,,, " അവനും അതെ രീതിയിൽ പറയുന്നത് കേട്ടതും ആ പരിഭവത്തിനിടയിലും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, തുടരെ തുടരെ ഉള്ള മുട്ടൽ കേട്ടു അവൻ ബാത്‌റൂമിന്റെ ഡോർ തുറന്ന് കൊടുത്തപ്പോൾ കണ്ടു ചുണ്ടും കൂർപ്പിച്ചു വെച്ച് മുഖം വെട്ടിതിരിച്ചു പോകുന്ന തത്തയെ,,,, അവൻ ഒരു ചിരിയോടെ ബെഡിൽ കയറി കിടന്നു,,, മെല്ലെ അവളെ നോക്കിയപ്പോൾ മുടിയും തുവർത്തി ഇടക്ക് ഇടം കണ്ണിട്ട് തന്നെ നോക്കി പരിഭവം നിറക്കാൻ നോക്കുകയാണ്,,, "മതി,,, അഭിനയം,,,, "

അവൻ ചിരി ഒതുക്കി പിടിച്ചു കൊണ്ട് പറഞ്ഞതും അവളും അടക്കി ചിരിച്ചു,,, അവൾ കയ്യിലെ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം തന്റെ സിന്ദൂര രേഖയിൽ ചാർത്തി,,, "എന്തിനാടി ഈ നട്ടപാതിരാക്ക് ഇതൊക്കെ,,, " അത് കണ്ടു കൊണ്ട് അവൻ ചോദിച്ചതും അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു,,, "എന്റെ ശരീരത്തിൽ നിന്നും ജീവൻ പോകും വരെ ഈ സിന്ദൂര രേഖ ചുവന്നിരിക്കണം,,,അതിന് രാത്രിയെന്നൊ പകലെന്നൊ വ്യത്യാസം ഇല്ലാതെ,,, " അവൾ മെല്ലെ പറഞ്ഞതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു,,,അവൻ രണ്ട് കയ്യും വിടർത്തി അവളെ തന്റെ നെഞ്ചിലേക്ക് ക്ഷണിച്ചതും യാതൊരു വിധ മടിയും കൂടാതെ അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി കിടന്നു,, അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ മേലിലൂടെ പുതപ്പ് കൊണ്ട് പൊതിഞ്ഞു,,, "ആദി... " അവന്റെ ഹൃദയയമിഡിപ്പ് കാത് കൊണ്ട് അളന്നു അവൾ വിളിച്ചു, അവൻ മെല്ലെ തല ഒന്ന് താഴ്ത്തി കൊണ്ട് അവളെ നോക്കിയതും അവളും ആ സമയം അവന്റെ മുഖത്തേക്ക് നോക്കി കിടക്കുകയായിരുന്നു,,,, "എന്നെ ആദ്യം കണ്ടപ്പോൾ എന്താ തോന്നിയെ... " അവളുടെ ചോദ്യത്തിൽ അങ്ങേ അറ്റം നിഷ്കളങ്കതയുണ്ടായിരുന്നു,, അവൻ ഒന്ന് ചിരിച്ചു കൊണ്ട് നോട്ടം മാറ്റിയതും അവൾ ഒന്നൂടെ മുകളിലേക്ക് കയറി കിടന്നു അവന്റെ കഴുത്തിടുക്കിൽ മുഖം അമർത്തി,,,, "ചിരിക്കാൻ അല്ലല്ലോ പറഞ്ഞത്,,, ചോദിച്ചതിന് ഉത്തരം താ,,,, " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറയുന്നത് കേട്ടു അവൻ പതിവ് ചിരിയോടെ അവളെ ഒന്നൂടെ പൊതിഞ്ഞു പിടിച്ചു,,,,

"അടിയുടെ ഇടയിൽ കണ്ടപ്പോൾ ആണോ,,,, " അവൻ കുസൃതിയോടെ ചോദിച്ചു,,, "പിന്നെ എപ്പോഴാ,,, അപ്പോഴല്ലേ,, ആദ്യമായി കണ്ടത്,,, " അവളുടെ മറുചോദ്യത്തിന് മറുപടി എന്നോണം അവനിൽ നിന്നും ഒരു പൊട്ടിചിരി ഉയർന്നു കേട്ടു,അവൾ ആണെങ്കിൽ ഒന്നും മനസ്സിലാകാതെ അവനെ നോക്കി കിടക്കുകയാണ്,,, "എന്താ ചിരിക്കുന്നെ.... " അവൾ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു,, "ഞാൻ പറഞ്ഞായിരുന്നൊ ആ അടിക്കിടെയാണ് നിന്നെ ഞാൻ ആദ്യമായി കാണുന്നത് എന്ന്,,,, " അവന്റെ ചോദ്യം കേട്ടു അവൾ ഒന്ന് ഞെട്ടി,,,, അവൾ അവനിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചതും അവൻ അവളെ അവിടെ തന്നെ പിടിച്ചു കിടത്തി താടയിൽ പിടിച്ചു മുഖം ഉയർത്തി,,,, "ഞാൻ നിന്നെ ആദ്യമായി കാണുന്നത്,,,,, നിന്റെ ഹോസ്റ്റലിന് മുന്നിൽ നിന്നാണ്,,,, നോൺസ്റ്റോപ്പായി സംസാരിച്ച് ഉറക്കെ ചിരിച്ചും,,,നിൽക്കുന്ന നിന്നെ കണ്ടപ്പോൾ ആദ്യം തോന്നിയത് ഒരു പിരി ലൂസ് ആയ ഐറ്റം ആണെന്ന,,, " ചിരി ഒതുക്കി പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവന്റെ കവിളിൽ ആയി തന്നെ അവൾ പല്ലുകൾ ആഴ്ത്തി,,,

അവൻ ഒന്ന് എരിവ് വലിച്ചതും അവൾ പെട്ടെന്ന് തന്നെ എടുത്ത് മാറ്റി,,,, "പിന്നെയല്ലേ മനസ്സിലായത് തോന്നൽ അല്ല,,, ശരിക്കും പിരി എന്നൊരു സാധനം നിന്റെ തലക്ക് ഇല്ലെന്ന്,,,, " അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു,,, "you..... " അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ ചിരിയോടെ തന്നെ അവളെ തന്നിലെക്ക് ചേർത്ത് അണച്ചു,,,, "പിരി ഇല്ലെങ്കിലും സ്നേഹിക്കാൻ അറിയാം,,, അത് കൊണ്ടല്ലേ ഈ ആദിത്യ തത്തപ്പെണ്ണിനെ അങ്ങ് സ്വന്തം ആക്കിയത്,,, ഇനി ഒരു കാലത്തും എന്നിൽ നിന്നൊരു മോചനം അത് ആലോചിക്കുകയെ വേണ്ടാ,,, " അവൻ ഭ്രാന്തമായ ആവേശത്തോടെയായിരുന്നു പറഞ്ഞത്,, അവന്റെ കൈകൾക്ക് മുറുക്കം കൂടുന്നതിനനുസരിച്ച് അവൾ അവനെ മുറുകെ പുണർന്നു,,,, "എനിക്ക് ഒരിക്കലും ഒരു മടക്കവും വേണ്ടാ,,, എനിക്ക് വേണം നിന്നെ,,,, ജീവിതകാലം മുഴുവൻ ഈ ഹൃദയത്തിൽ ഒരിടം മതി എനിക്ക്... " അവൾക്കും ഉള്ളിൽ പ്രണയം ആയിരുന്നു,,, തന്റെ ഹൃദയം നൽകിയവനോടുള്ള പ്രണയം,,,,, ഹൃദയങ്ങളോടൊപ്പം ശരീരവും ഒരു പ്രണയമഴയായ് അവൻ അവളിലേക്ക് ആർത്തലച്ച് പെയ്യുമ്പോൾ ഒരിക്കലും അതിൽ നിന്നൊരു മോചനം അവളും ആഗ്രഹിച്ചിരുന്നില്ല,,,, ..തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story