പ്രണയമഴ-2💜: ഭാഗം 5

pranayamazha thasal

എഴുത്തുകാരി: THASAL

"ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയാൽ അപ്പൊ വരും തത്തേന്നുള്ള വിളി,,, എന്നെ അത്രയും ഇഷ്ടവാ,,, " തത്ത കോളേജിലേക്ക് കയറുന്നതിനിടയിൽ കൃഷ്ണയോടായി ഓരോന്ന് പറയുന്നുണ്ട്,, കൃഷ്ണ എല്ലാം ആകാംഷയോട് കേട്ടു കൊണ്ട് അവളുടെ ഒപ്പം നടന്നു,,,,അവളുടെ ഓരോ എക്സ്പ്രശനും കാര്യങ്ങളും കണ്ട് അവളുടെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു,,, ഉള്ളിലേക്ക് കടന്നു തത്ത ആദ്യമായി നോക്കിയത് തണൽ മരത്തിന്റെ അടുത്തേക്ക് ആയിരുന്നു,, അവിടെ ഇരിക്കുന്ന അർജുനെയും മാനവിനെയും കണ്ട് അവൾ വേറൊന്നും ആലോചിക്കാതെ കൃഷ്ണയുടെ കയ്യും പിടിച്ചു അങ്ങോട്ട്‌ നടന്നു,,, അവളെ കണ്ടതും അവരുടെ ചുണ്ടിലും ചെറു ചിരി ഉടലെടുത്തിയിരുന്നു,,, "ഇതാരാ വരുന്നേ തത്ത തമ്പുരാട്ടി,,, "

"ആണല്ലോ,,, ഈ തത്ത,,, തമ്പുരാട്ടി തന്നെയാ,,, " അവൾ ഒരു കൊഞ്ചലോടെ പറഞ്ഞു,, "ആണോ,,, അല്ല ഇതാരാ,, പുതിയ ആള്,,, " "കൃഷ്ണ,,, എന്റെ ഫ്രണ്ട,,,ഇങ്ങോട്ട് നോക്കിയേ,, ഞങ്ങളെ കാണാൻ ഒരുപോലെയില്ലേ,,, " കൃഷ്ണയുടെ മുഖത്തോട്ട് മുഖം ചേർത്ത് പിടിച്ചു കൊണ്ട് തത്ത ചോദിക്കുന്നത് കേട്ടു രണ്ട് പേരും ഒരുപോലെ ചിരിച്ചു,, "മ്മ്മ്,,, എനിക്കും തോന്നി,,, രണ്ടിനെയും കാണാൻ ഒരു പിരി ലൂസ് ആയത് പോലെയുണ്ട്,,, " "കളിയാക്കണ്ടാ,,, അസൂയയാ,,, ഹും,,, എന്റെ ചോക്ലേറ്റ് ഇങ് താ ഞാൻ പോവാ,,, " വല്ലാത്ത രീതിയിൽ മുഖം തിരിച്ചു കൊണ്ട് തത്ത പറഞ്ഞു,,, "ഏതു ചോക്ലേറ്റ്,,, ഞങ്ങൾക്ക് ഒന്നും അറിയില്ല,,, "

"ന്നെ പറ്റിക്കണ്ടാ,,,ഇന്നലെ പറഞ്ഞില്ലേ,,, എനിക്കറിയാം വാങ്ങിയിട്ടുണ്ടാകും,,, " "ഞങ്ങൾ ഒന്നും വാങ്ങിയിട്ടില്ല,,, " അത് കേട്ടതോടെ അവളുടെ ചുണ്ട് ഒന്ന് ഉന്തി,, "സത്യായിട്ടും വാങ്ങിയില്ല,,, " അവൾ ഒരു പരിതപത്തോടെ ചോദിക്കുന്നത് കേട്ടു അവർ രണ്ട് പേരും പൊട്ടിച്ചിരിച്ചു പോയി,, അർജുൻ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്ത് അവൾക്ക് നേരെ നീട്ടിയതും അവളുടെ മുഖം വിടർന്നു,, ഒന്ന് നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് അത് വാങ്ങി അതിന്റെ റെബർ അപ്പോൾ തന്നെ പൊട്ടിച്ചു,,, കൃഷ്ണയെ നോക്കി വേണോ എന്നർത്ഥത്തിൽ നീട്ടിയതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് വേണ്ടാ എന്ന രീതിയിൽ തലയാട്ടി,,

തത്ത ചോക്ലേറ്റ് നുണഞ്ഞു കൊണ്ട് അർജുന്റെയും മാനവിന്റെയും ഇടയിൽ കയറി ഇരുന്നു,,, അവളെ നോക്കി മാറി നിൽക്കുന്ന കൃഷ്ണയെ കണ്ട് അവൾ കൈ മാടി വിളിച്ചു,, "ഇങ് വാ,, ഇവിടെ ഇരിക്ക്,,, " അർജുന്റെ സൈഡിലെക്ക് കൈ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞതും അവളുടെ നോട്ടം അർജുനിൽ എത്തി നിന്നു,,, എന്ത് കൊണ്ടോ ഇരിക്കാൻ ഒരു മടി,,, "നല്ല ഏട്ടൻമാരാ,,, ഇരുന്നോ,, നാളെ നിനക്കും ചോക്ലേറ്റ് വാങ്ങി തരും,,,, ഇരിക്ക്,,, " അവൾ വീണ്ടും വീണ്ടും പറയുന്നുണ്ട് എങ്കിലും അവളുടെ കണ്ണിൽ തന്നെ നോക്കുന്ന അർജുനെ കണ്ടതും അവളിൽ പേരറിയാത്ത എന്തോ പരവേഷം ഉണ്ടായി,,, "ഞാൻ ക്ലാസിൽ പോയി,,,," വാക്കുകൾ നന്നേ ചുരുക്കി കൊണ്ട് കയ്യിലെ ബാഗിൽ ഒന്ന് പിടി മുറുക്കി കൊണ്ട് അവൾ തിരിഞ്ഞു നടന്നു,,

അവളുടെ വാണം വിട്ട പോലുള്ള പോക്ക് കണ്ട് സംശയത്തോടെ തത്ത ചോക്ലേറ്റ് നുണഞ്ഞു,, "ഇവൾക്കിത് എന്ത് പറ്റി,,, " "അല്ല തത്തമ്മേ,,, ഇന്നും ക്ലാസിൽ കയറുന്നില്ലെ,,, " "മ്മ്മ് കയറണം,,, ബെൽ അടിക്കട്ടെ,,, എനിക്ക് അങ്ങനെ ഉള്ളിൽ ഇരുന്നാൽ ശ്വാസം മുട്ടും,,, അതോണ്ട,,, " പല്ലിളിച്ചു കൊണ്ട് അവൾ പറഞ്ഞു,,, "അയ്യ,,, എന്താ ഇളി,,, " "ഏട്ട,,, സച്ചുവേട്ടനും അശ്വിനേട്ടനും എവിടെ,,, " "അവന്മാര് രണ്ടിന്റെയും വീട് ഇവിടെ അടുത്താ,,, ക്ലാസ്സ്‌ തുടങ്ങാൻ ആകുമ്പോഴേക്കും എത്തും,, " മാനവ് ആണ് ഉത്തരം നൽകിയത്,,, അവൾ വായ പൂട്ടാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു,, രണ്ട് പേരും എല്ലാം കേട്ടു തലയാട്ടിയും ചിരിച്ചും ഇരിക്കുമ്പോൾ ആണ് ആദിയുടെ ബുള്ളറ്റ് അവർക്ക് മുന്നിൽ വന്നു നിന്നത്,,,

തത്ത അവനെ ഒന്ന് നോക്കി ചിരിച്ചു എങ്കിലും അവൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് തണൽ മരത്തിന്റെ ചുവട്ടിൽ മാനവിനോട് ചേർന്ന് ഇരുന്നു,,അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടോട് ചേർത്തതും തത്ത ഒന്ന് മുഖം ചുളിച്ചു പോയി,,, "ഹും,,, എന്ത് ജാടയാ,,,ഇങ്ങേര് ചിരിക്കില്ലെ,, " അവൻ അർജുന്റെ ചെവിയിൽ മെല്ലെ ചോദിച്ചു,, അർജുൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി ഇല്ല എന്ന രീതിയിൽ തല കുലുക്കി,, അവളിൽ അത്ഭുതം നിറയുകയായിരുന്നു,, അവൾ കണ്ണ് വിടർത്തി അവനെ നോക്കി,,, അവൻ ആരോടും മിണ്ടാതെ പുകക്കുന്ന തിരക്കിൽ ആണ്,,, അലസമായി കിടക്കുന്ന മുടി കണ്ണിന് മുന്നിലേക്ക് വന്നിട്ടും അവൻ അത് ഒന്ന് മാടി ഒതുക്കുന്നത് പോലും ഇല്ലാത്തത് കണ്ട് അവൾ ചുണ്ട് ഒന്ന് വളച്ചു,,,

"നോക്കിയേ മനുവേട്ട,,,എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ലാട്ടോ,,, ജാഡയും ഇല്ല,,, പിന്നെ എന്താ ചെലോര് എന്നോട് ഒന്നും മിണ്ടാത്തേ,, എന്റെ അമ്മ പറഞ്ഞിട്ടുണ്ട് നമ്മൾ ചിരിക്കുമ്പോൾ ആർക്കേലും സന്തോഷം ലഭിക്കുകയാണേൽ അതിനേക്കാൾ വലിയ സമ്മാനം വേറെ ഒന്നും ഉണ്ടാവില്ല എന്ന്,,, ഏട്ടനൊന്നു ചിരിച്ചേ,, " അവൾ ഓരോന്ന് പറയുമ്പോഴും മനു അവളെ നോക്കി വേണ്ടാ എന്ന് കാണിക്കുന്നുണ്ടായിരുന്നു,, അവൾ അതൊന്നും മൈന്റ് ചെയ്യാതെ അവനോട് പറഞ്ഞതും മനു ഒന്ന് ചിരിച്ചു എന്ന് വരുത്തി,,, അവൾ അർജുന് നേരെ തിരിഞ്ഞപ്പോഴും അവനും ഒന്ന് ചിരിച്ചു കൊണ്ട് ആദിയോട് എന്ന പോലെ അവളെ പ്രോത്സാഹിപ്പിച്ചു,,,

അവൾ ചിരിച്ചു കൊണ്ട് ഇനി ആദി എന്ന പോലെ ആദിയെ നോക്കിയതും ആ കണ്ണുകൾ ചുവന്നു വരുന്നത്കണ്ട് അവളിൽ ചെറു പേടി ഉടലെടുത്തു,,, അവന്റെ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് അമരുന്നത് കണ്ട് അവൾ അജുവിന്റെ കയ്യിൽ അമർത്തി പിടിച്ചു,,,അവന്റെ ഓരോ മാറ്റങ്ങളും കണ്ട് എന്ത് ചെയ്യും എന്നറിയാതെ ഇരിക്കുകയായിരുന്നു അവർ രണ്ട് പേരും,, ആദി കയ്യിലെ സിഗരറ്റ് ഒന്ന് എറിഞ്ഞു കൊണ്ട് എഴുന്നേറ്റു വന്നു അവളുടെ രണ്ട് കവിളിലും ആയി ഞെക്കി പിടിച്ചു,, അവനിൽ നിന്നും പ്രതീക്ഷിക്കാത്ത പ്രവർത്തി ആയത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ പേടി കൊണ്ട് നിറഞ്ഞു,,, അവന്റെ കത്തുന്ന കണ്ണുകളിൽ നോക്കാൻ ഭയം അവളെ അനുവധിക്കാത്തത് പോലെ,,,

മനു അവനെ പിടിച്ചു മാറ്റിയപ്പോൾ ആണ് അവൻ പിന്നിലേക്ക് നിന്നത്,, എന്തൊക്കെ പറയുമ്പോഴും അവന്റെ കണ്ണുകൾ അവളിൽ വല്ലാത്തൊരു ദേഷ്യത്തിൽ തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,, അവൻ അവളെ നോക്കി ഒരു വാണിംഗ് രൂപത്തിൽ കൈ വീശി കാണിച്ചു കൊണ്ട് അവിടെ നിന്നും പോകുന്നതും നോക്കി അവൾ പെട്ടെന്ന് കണ്ണ് തുടച്ചു,, അവളുടെ കവിളിൽ അവൻ പിടിച്ച അടയാളം കണ്ടപ്പോൾ തന്നെ മനു അവളെ ദയനീയമായി നോക്കി,,, "തത്തേ,,, നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ,,, ഞങ്ങളോട് സംസാരിക്കും പോലെ അവനോട് വേണ്ടാ എന്ന്,,, നിനക്ക് അവനെ അറിയാത്തത് കൊണ്ട,, ദേഷ്യം വന്നാൽ കണ്ണ് കാണില്ല,,, "

മനു അവളുടെ കവിളിൽ ഒന്ന് പിടിച്ചു നോക്കി കൊണ്ട് പറഞ്ഞു,,, അവന്റെ വിരലുകൾ അവളുടെ കവിളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു,,അവളുടെ കണ്ണുകൾ വേദന കൊണ്ട് വീണ്ടും വീണ്ടും നിറഞ്ഞു വന്നു,, "എന്നോട് ദേഷ്യം ആയിട്ടാ,,,,എനിക്കും വേദനിക്കില്ലെ,,,ഈ അജുവേട്ടൻ കാരണ,,, " മുഖത്ത് കൈ വെച്ച് ഉഴിഞ്ഞു കൊണ്ടുള്ള അവളുടെ സംസാരം കേട്ടു മനു ദയനീമായി അജുവിനെ നോക്കിയതും അജു അവളെ ഒന്ന് ചേർത്ത് പിടിച്ചു,, "അത് നിന്നോടുള്ള ദേഷ്യം അല്ല തത്തമ്മേ,,, അവൻ കുറച്ച് മാസങ്ങൾ ആയി അങ്ങനെയാ,,, ഉള്ളിലെ വിഷമങ്ങൾ ദേഷ്യം രൂപത്തിൽ പുറത്തേക്ക് വരും,,, നീ അതൊന്നും കാര്യമാക്കണ്ട,,,

നീ നിനക്ക് തോന്നിയ പോലെ സംസാരിച്ചോ,, " "എന്നിട്ട് അടി കിട്ടാനല്ലെ,,, " അവൾ കീഴ് ചുണ്ട് ഉന്തി കൊണ്ട് പറഞ്ഞതും അർജുൻ ചിരിയോടെ അവളെ നോക്കി,, "ഏയ്‌,,, തല്ലാനാണേൽ ഇപ്പൊ നീ ബാക്കി ഉണ്ടാകുമായിരുന്നില്ല,,, നീ പേടിക്കേണ്ടടി,,, നിന്നെ അവൻ തൊടില്ല അതിന് ഞാൻ ഗാരണ്ടി,,, " "അപ്പൊ എന്നെ കൊണ്ട് പരീക്ഷണം നടത്തിയതാണല്ലെ ദുഷ്ട,,, " അവൾ അജുവിനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു,, അജു ചിരിക്കുന്നുണ്ടായിരുന്നു,, "പക്ഷെ പരീക്ഷണം ജയിച്ചുട്ടോ,,, " "എന്റെ പോന്നു മാഷേ,,, എന്നെ വിട്ടേക്ക്,, എനിക്ക് വയ്യ അടി കൊള്ളാൻ,,, " അവൾ കൈ കൂപ്പി പറഞ്ഞതും ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു,, അവൾ ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് അവിടെ നിന്നും നടന്നു,, "എന്ന ഏട്ടൻമാരെ ഞാൻ പോയി,,,പിന്നെ കാണാട്ടോ,,, "

പോകുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു,, അവരും ഒന്ന് ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു,, അവൾ ഉള്ളിലേക്ക് കടക്കുമ്പോൾ ആണ് അവിടെ നിന്നും ഇറങ്ങി വരുന്ന ആദിയെ കണ്ടത്,,, ഇപ്പോൾ കിട്ടിയത് മുഴുവൻ മറന്നു കൊണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു,,, എങ്കിലും അവന്റെ അടുത്ത് നിന്ന് ഒരു പുഞ്ചിരി പോലും അവൾക്ക് തിരികെ കിട്ടിയില്ല,,,അവളിൽ തെല്ലും നിരാശ തോന്നിയില്ല,,, കാരണം അവൾ പ്രതീക്ഷിച്ച പ്രതികരണം അത് തന്നെയായിരുന്നു,, അവൾ കയ്യിലെ ബാഗ് ഒന്ന് മുറുകെ പിടിച്ചു കൊണ്ട് അവൻ പോകുന്നതും നോക്കി നിന്നു,,,പിന്നെ എന്തോ ഓർത്ത പോലെ ഒന്ന് തലയാട്ടി,,

"ഓയ്,,, " അവളുടെ വിളി വന്നതും അവൻ പെട്ടെന്ന് സ്റ്റെക്ക് ആയി കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി,, അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു,, "നിക്ക് വേദന എടുത്തുട്ടോ,,, സാരല്യ,,,,ഇറ്റ്സ് ഓക്കേ,,,എന്നാലും ഇയാള് ചിരിച്ചാൽ കാണാൻ നല്ല ചേലായിരിക്കും,,, വെറുതെ നിൽക്കുമ്പോൾ കണ്ണാടിയിൽ നോക്കി ഒന്ന് ചിരിക്കാൻ നോക്ക്,,,അപ്പൊ മനസ്സിലാകും,,, പോട്ടെ ഏട്ടാ,,, " അവന് ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു,,, അവൻ അവളുടെ സംസാരത്തിൽ തറഞ്ഞു നിൽക്കുകയായിരുന്നു,, പൊതുവെ അവനെ പേടിച്ചു ഒരാൾ പോലും സംസാരത്തിന് പോലും വരില്ല,,, അവൾ എല്ലാവരിൽ നിന്നും വ്യത്യാസമായി അവന് തോന്നി,,,

പക്ഷെ അവന്റെ മുഖത്ത് പുഞ്ചിരിയുടെ ചെറു കണിക പോലും ഉണ്ടായിരുന്നില്ല,,, അവൻ ഒരു പുച്ഛത്തോടെ അവളെ നോക്കി കൊണ്ട് തിരിഞ്ഞു നടന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ക്ലാസിൽ എത്തിയ അവൾ വേഗം തന്നെ ഓടി കയറി കൃഷ്ണ ഇരുന്ന സീറ്റിൽ പോയി ഇരുന്നു,, അപ്പുറവും ഇപ്പുറവും മോഡേൺ ഡ്രസ്സ്‌ എല്ലാം ധരിച്ച ഒരുപാട് പെൺകുട്ടികൾ ഉണ്ടായിരുന്നു,, അവരിൽ നിന്നെല്ലാം വ്യത്യാസം എന്ന പോലെയായിരുന്നു തത്തയും കൃഷ്ണയും,,, "നീ ആരേലും പരിജയപ്പെട്ടോ,,, " "ഇല്യ,,,,നിക്ക് എന്തോ പേടി,,, " "ഒന്ന് പോടീ ബുദ്ധൂസെ,,,ഇപ്പൊ കാണിച്ചു തരാം,,, " തത്ത മുന്നിൽ ഇരിക്കുന്ന ഒരു കുട്ടിയെ തോണ്ടി വിളിച്ചു,,, എവിടെ ആ കുട്ടി ഒന്ന് തിരിഞ്ഞു നോക്കി നെറ്റി ചുളിച്ചു കൊണ്ട് വീണ്ടും മുന്നോട്ട് തിരിഞ്ഞു,,,

അവൾ ചുറ്റും നോക്കി എങ്കിലും ഒരൊറ്റ കുട്ടി പോലും അവരെ മൈന്റ് ചെയ്യുന്നില്ല,,, അവൾ സൈഡിൽ ആയി ഇരിക്കുന്ന ആൺകുട്ടിയെ തോണ്ടി വിളിച്ചു അവനും അവളെ ഒന്ന് നോക്കിയതും തത്ത ആവേശത്തോടെ ഒന്ന് ചിരിച്ചതും അവളുടെ നിഷ്കളങ്കത കണ്ട് കൊണ്ട് അവനും ഒന്ന് ചിരിച്ചു,,,, "എന്റെ പേര് താര,,, ഇത് കൃഷ്ണ,,, ഞാനെ കന്യാകുമാരിയിൽ നിന്നാ വരുന്നേ,,, തന്റെ പേര് എന്താ,,, " "അക്ഷയ്,,," "ഹൈ,,, താങ്ക്യൂ,,, ആരും മൈന്റ് ചെയ്തില്ല,,,അതാ,,, എന്ന താൻ ഫോണിൽ തോണ്ടിക്കോ,,, ശരി,,, " തത്തയുടെ വട്ട് ഡയലോഗ് കേട്ടു അവൻ ഒരു അത്ഭുതത്തോടെ അവളെ നോക്കി ചിരിച്ചു,, ക്ലാസിൽ സർ വന്നപ്പോഴും ഇടയ്ക്കിടെ എല്ലാരേം തോണ്ടി സംസാരിക്കുന്ന തത്ത അവരിൽ അത്ഭുതം ആയിരുന്നു,,മുഖത്ത് നോക്കി സംസാരിക്കാൻ കഷ്ടപ്പെടുന്ന കാലത്ത് ഒരു ചെറു ചിരിയോടെ എല്ലാവരോടും ഇടപഴുകുന്ന തത്ത,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"അപ്പാ,,, ഞാൻ പഠിച്ചോളാം,,, " ഒരു സൈഡിൽ മാറി നിന്നു കൊണ്ട് പതുങ്ങിയ സ്വരത്തിൽ ഫോൺ ചെയ്യുകയാണ് തത്ത,,, "പഠിക്കണം,,, നിന്നെ അവിടെ ചേർത്തത് കളിക്കാൻ അല്ല,,,ഇനി എക്സാമിന് എന്തെങ്കിലും മാർക്ക്‌ കുറഞ്ഞാൽ അറിയാലോ,,,,, പിടിച്ചു കൊണ്ട് വരും,,നിന്റെ ആ ചിലച്ചു കൊണ്ടുള്ള സംസാരവും നിർത്തിക്കോണം,,,, മനസ്സിലാകുന്നുണ്ടോ നിനക്ക്,,, " "മ്മ്മ്,,, മനസ്സിലായി,,, അപ്പാ,,, ഞാൻ നോക്കിക്കോളാം,,, അമ്മക്ക് ഒന്ന് ഫോൺ കൊടുക്കോ,,, " അവൾ വളരെ പതുക്കെ ഒരു മടിയോടെ ചോദിച്ചു,, "എന്തിനാ,,, കളി പറയേണ്ട നേരം അല്ല ഇത്,, പോയി പഠിക്കാൻ നോക്ക്,,, ഞാൻ അങ്ങോട്ട്‌ വിളിക്കും,,,

അല്ലാതെ ഇങ്ങോട്ടെക്കുള്ള വിളി ഒന്നും വേണ്ടാ,,, എന്ന ശരി ഫോൺ വെക്ക്,,, " അപ്പുറത്ത് നിന്നും ആജ്ഞയായിരുന്നു,,, അത് കേട്ടപ്പോൾ തന്നെ ഉള്ളിൽ എന്തോ കുത്തികയറുന്ന വേദന,,, എന്തോ തന്നെ അദ്ദേഹം മനസിലാക്കുന്നില്ല എന്ന തോന്നൽ,, എങ്കിലും തന്റെ നല്ലതിന് വേണ്ടിയല്ലേ അത് എന്ന ചിന്ത മനസ്സിൽ കുത്തി നിറച്ചു കൊണ്ട് അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,, "തത്തമ്മോ,,, " പിന്നിൽ നിന്നും അശ്വിനേട്ടന്റെ വിളി കേട്ടതും അവൾ പെട്ടെന്ന് തന്നെ നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു കളഞ്ഞു കൊണ്ട് അവന് നേരെ തിരിഞ്ഞു കൊണ്ട് പുഞ്ചിരിച്ചു,,, "എടോ ഏട്ടാ,,,,എന്താ ഇവിടെ പരിപാടി,,, "

"ഞങ്ങൾ ഇവിടെ,,, " ചുറ്റും ഒന്ന് പരതി കൊണ്ട് എന്ത് പറയണം എന്നറിയാതെ തിരിയുന്ന അശ്വിനെ കണ്ട് അവൾ ഒന്ന് അമർത്തി മൂളി,,, "മനസ്സിലായിട്ടോ,,, " അവൾ കളിയാക്കി കൊണ്ട് പറയുന്നത് കേട്ടു അവനും പുഞ്ചിരിച്ചു,,, രണ്ട് പേരും സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ സസൂക്ഷ്മം അല്പം മാറി നിരീക്ഷിക്കുന്ന ഒരാൾ ഉണ്ടായിരുന്നു,,, ആദിയുടെ മുഖത്ത് അല്പം അത്ഭുതം നിറഞ്ഞു വന്നു,,, അത് വരെ സങ്കടം നിറഞ്ഞ കണ്ണുകൾ പെട്ടെന്ന് രൂപമാറ്റം വന്നു സന്തോഷം കൊണ്ട് വിടരുന്നത് അവൻ കണ്ടു,,....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story