പ്രണയമഴ-2💜: ഭാഗം 51

pranayamazha thasal

എഴുത്തുകാരി: THASAL

"എത്താൻ ആയോ ആദി... " റെയിൽവേയിൽ നിന്നും ടാക്സിയിൽ കയറി അറിയാവുന്ന വഴിയിലൂടെ വണ്ടി പോയി തുടങ്ങിയപ്പോൾ തന്നെ തൊട്ടടുത്ത് ഇരിക്കുന്ന ആദിയെ തൊണ്ടി കൊണ്ട് അവൾ ചോദിച്ചു,,, അവന്റെ അടുത്ത് നിന്നും യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല...അവന്റെ ഉള്ളിൽ പടരുന്ന അഗ്നി അറിഞ്ഞു കൊണ്ട് തന്നെ അവൾ അവന്റെ വിരലുകളിൽ വിരൽ ചേർത്ത് വെച്ചു,,, അവൻ എന്തോ ചിന്തയിൽ എന്ന പോലെ ഒരു ഞെട്ടലോടെ അവളെ നോക്കിയതും അവൾ പുഞ്ചിരിച്ചു കൊണ്ട് മെല്ലെ കണ്ണിറുക്കി കാണിച്ചു,,, അത് മതിയായിരുന്നു അവന്റെ ടെൻഷൻ പാതി മറയാൻ... ലക്ഷ്യസ്ഥാനത്ത് എത്തിയതും അവർ ടാക്സിയിൽ നിന്നും ഇറങ്ങി,,, അവൻ ടാക്സിയുടെ പൈസ കൊടുക്കുന്ന സമയം അവൾ അവിടെ എല്ലാം നിരീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു,,,, വളരെ വലുത് എന്ന് പറയാൻ സാധിക്കില്ല എങ്കിലും ഒറ്റ നോട്ടത്തിൽ വലുപ്പം ഉള്ള ഒരു വീട്,,,, പൂമുഖവും ചുറ്റുപാടും ഒരു പഴയ തറവാട് രീതിയിൽ ആണ് എങ്കിലും റോഡിൽ നിന്നും അധികം ദൂരം ഇല്ല ഇവിടേക്ക്,,, അവളുടെ കണ്ണുകൾ ചുറ്റും പരതി കൊണ്ടിരുന്നപ്പോൾ ആണ് അവന്റെ പിടി അവളുടെ വലതു കയ്യിൽ പതിഞ്ഞത്,,അവൾ അവനെ ഒന്ന് നോക്കി എങ്കിലും ആ ചുണ്ടിൽ ചെറു രീതിയിൽ പോലും ഒരു പുഞ്ചിരി ഉണ്ടായിരുന്നില്ല,,,,

ഉള്ളിലേക്ക് കയറുന്തോറും അവന്റെ ചിന്തകൾ അവസാനമായി ഇവിടേക്ക് വന്ന നാളിലേക്ക് നീണ്ടു പോയിരുന്നു,, ദേഷ്യത്തോടെ ഇവിടെക്ക് കയറി വന്നതും,,,,, പ്രിയയുടെ വാക്കുകളും,, അവളെ തല്ലിയതും,,, അവസാനം നാണം കെട്ട് ഇവിടെ നിന്നും ഇറങ്ങി പോയതും അവന്റെ ചിന്തയിൽ കടന്നു കൂടി,,,, അവന്റെ മനസ്സ് കുലിശിതമയിരുന്നു,,,, അവന്റെ പിടി മുറുകുന്നതിനനുസരിച്ച് അവളും അത് അറിയുന്നുണ്ടായിരുന്നു,,, അവരെ കണ്ടതോടെ ഉമ്മറത്തു തന്നെ ഇരുന്നിരുന്ന അമ്മാവൻ എന്ത് കൊണ്ടോ എഴുന്നേറ്റു നിന്നു,,,ഉമ്മറത്തെക്ക് കയറുമ്പോഴും ആദിയുടെ കണ്ണുകൾ അയാളിൽ പതിഞ്ഞിരുന്നില്ല,,,, "വസു...." അമ്മയെ കണ്ടതോടെ അയാൾ വാത്സല്യത്തോടെ വിളിച്ചു,, അമ്മയും ചിരിച്ചു കൊണ്ട് അയാളെ നോക്കി എങ്കിലും ആദി മുഖം വെട്ടി തിരിക്കുകയാണ് ചെയ്തത്,, "വരുന്ന കാര്യം പറഞ്ഞില്ലല്ലോ,,, അല്ലെങ്കിൽ ഞാൻ തന്നെ വരുമായിരുന്നല്ലോ റെയിൽവേയിൽ നിന്നും കൂട്ടാൻ,,, " പറയുമ്പോൾ അയാൾ എല്ലാം തികഞ്ഞ ഒരു ഏട്ടൻ മാത്രം ആയിരുന്നു,,, "അതൊന്നും വേണ്ടാന്ന് തോന്നിയത് കൊണ്ട ഏട്ടാ പറയാഞ്ഞത്,,,, ഇപ്പോൾ തനിച്ചു അല്ലല്ലോ ആദിയും മോളും ഇല്ലേ,,, ഞങ്ങൾ ഒരു ടാക്സി വിളിച്ചു ഇങ്ങ് പോന്നു,,,, " അമ്മ ചെറു ചിരിയോടെ തന്നെ അത് പറഞ്ഞു,, അവരിൽ യാതൊരു വിധ പിണക്കവും ഉണ്ടായിരുന്നില്ല,,,

അപ്പോഴാണ് അമ്മാവന്റെ കണ്ണുകൾ ആദിക്ക് അരികെ നിൽക്കുന്ന തത്തയിൽ എത്തി നിന്നത്,,,, "ഇത്..." "ആദിയുടെ വിവാഹം കഴിഞ്ഞു,,,, താരാ... അമ്മയോട് പറഞ്ഞായിരുന്നല്ലോ,,, ഏട്ടനോട് സൂചിപ്പിച്ചില്ലേ... " അമ്മയുടെ ചോദ്യത്തിന് അദ്ദേഹം നിഷേധത്തിൽ ഒന്ന് തലയാട്ടുക മാത്രം ആണ് ചെയ്തത്,,,, അദ്ദേഹം ചെറു പുഞ്ചിരിയോടെ തത്തയെ നോക്കിയതും അവളും നിറഞ്ഞ പുഞ്ചിരി അദ്ദേഹത്തിന് നൽകി,, ആ നോട്ടം മെല്ലെ ആദിയിലേക്ക് കടന്നതും അവൻ ദേഷ്യം കൊണ്ട് വേറെ എങ്ങോ നോക്കി നിൽക്കുകയായിരുന്നു,,, അദ്ദേഹം എന്തോ അവനോട് പറയാൻ നിന്നതും അവൻ അതൊന്നും ശ്രദ്ധിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന തത്തയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി പോയി,,, അമ്മയുടെ മുഖം ആകെ വല്ലാതായി.... അദ്ദേഹത്തെ ഇനി ഒരിക്കൽ കൂടി നോക്കാൻ കഴിയാതെ അവരുടെ പിന്നാലെ അമ്മയും... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇതാണോ,,,,ആദിയുടെ പെണ്ണ്... " വാത്സല്യം നിറഞ്ഞ ഒരു നോട്ടം തത്തയിലേക്ക് നീട്ടി കൊണ്ട് മുത്തശ്ശി ചോദിച്ചതും തത്ത പതിവ് പുഞ്ചിരിയോടെ നിന്നു,,, അമ്മ അതെ എന്നർത്ഥത്തിൽ തലയാട്ടിയതും ആദി തത്തയെ ഒന്നൂടെ അവനിലേക്ക് ചേർത്ത് പിടിച്ചു,,, "എന്താ,,,,, കുട്ടീടെ പേര്.... " "തത്തമ്മ.... അയ്യോ.... താരാ.... താരാന്നാ... "

എന്തോ ഓർമയിൽ അവൾ തിരുത്തി പറഞ്ഞു കൊണ്ട് അബദ്ധം പറ്റിയ കണക്കെയുള്ള അവളുടെ നിർത്തം കണ്ട് മുത്തശിയും അമ്മയും ഒരുപോലെ വാ പൊത്തി ചിരിച്ചു,, കൂടെ നിൽക്കുന്ന ആദിയിലേക്കും ആ പുഞ്ചിരി വ്യാപിച്ചു.... "മുത്തശ്ശി,,, തത്ത എന്നെ വിളിക്കൂ,,,, കുഞ്ഞ് തത്തയെ പോലെ തന്നെയുണ്ട്,,, " അവരുടെ സ്വരത്തിൽ വാത്സല്യം കലർന്നിരുന്നു,,, എപ്പോഴോ അവരുടെ കണ്ണുകൾ ആദിയിലേക്ക് പാറി വീണു,,, ഒന്നും മിണ്ടാതെ ഒരു ഭാഗത്ത്‌ ഒതുങ്ങി കൂടി നിൽക്കുന്ന ആദി അവർക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു,,, കൂടെ ഉള്ളിൽ ഒരു സങ്കടവും,,, അവരുടെ നോട്ടം കണ്ട പോലെ ആദിയിൽ നിന്നും ഒരു പുഞ്ചിരി അവർക്ക് വേണ്ടി മാത്രമായി വിരിഞ്ഞു,,, അവരുടെ കണ്ണുകൾ ഈറൻ അണിഞ്ഞു,,, അവർ മെല്ലെ കൈ മാടി അവനെ വിളിച്ചതും തെല്ലും അമാന്തിക്കാതെ അവൻ അവരുടെ അരികിലേക്ക് ചെന്നു,,,, "മുത്തശ്ശിയോട് എന്റെ കുട്ടിക്ക് ദേഷ്യം ഉണ്ടോ... " അവന്റെ മുടിയിൽ ഒന്ന് തലോടി കൊണ്ടുളള അവരുടെ ചോദ്യത്തിന് ചെറു ചുംബനം അവരുടെ കൈ പത്തിയിൽ നൽകി കൊണ്ടായിരുന്നു അവൻ മറുപടി പറഞ്ഞത്,,, "ഉണ്ട് എന്നെ തോന്നുന്നുണ്ടോ മുത്തശ്ശി,,,, " "പിന്നെ എന്താ ഇത്രയും കാലം എന്നെ ഒന്ന് കാണാൻ പോലും വരാതിരുന്നത്,,,, ഹേ... "

അവരുടെ ചോദ്യത്തിൽ ഒരു പരിഭവം കലർന്നു,,, "എനിക്ക് അല്പം സമയം വേണമായിരുന്നു മുത്തശ്ശി,,,, ഒന്ന് മാറാൻ,,,, എല്ലാം ഒന്ന് മനസ്സിൽ നിന്നും ഒഴിവാക്കാൻ,,,, എനിക്ക് കഴിഞ്ഞില്ല,,, ആ കോലത്തിൽ മുത്തശ്ശിയുടെ മുന്നിൽ വന്നു നിൽക്കാൻ,, അല്ലാതെ ഒരിക്കലും മുത്തശ്ശിയോട് ഈ ആദി പിണങ്ങോ,,,, അതൊക്കെ നമ്മൾ ആദ്യം തന്നെ പറഞ്ഞ കരാർ അല്ലേ,,, " ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞതും ആ വൃദ്ധയും പാതി കൊഴിഞ്ഞു പോയ പല്ലിന്റെ വിടവ് കാട്ടി ചിരിച്ചു,,, ഇതെല്ലാം ആസ്വദിച്ചു കൊണ്ട് നിൽക്കുകയായിരുന്നു തത്ത,,, അവൻ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അവളെ കണ്ണ് കൊണ്ട് അടുത്തേക്ക് വിളിച്ചതും ആദ്യം ഒന്ന് മടിച്ചു എങ്കിലും അവൾ മെല്ലെ അവന്റെ അടുത്തേക്ക് പോയി,,,, അവൻ അവളുടെ കൈ പിടിച്ചു അവനരികിൽ തന്നെ ഒരുത്തി,,, "മുത്തശ്ശി ആളെ പരിജയപ്പെട്ടില്ലേ,,,, ഇതാണ് എന്റെ പെണ്ണ്,,,, ഈ ആദിയുടെ തത്തമ്മ.... ജീവിതം കഴിഞ്ഞു എന്ന് കരുതിയിടത്ത് നിന്നും കൈ പിടിച്ചു ഉയർത്തിയത് ഇവളാ,,, മുത്തശി ഒരിക്കൽ പറഞ്ഞിട്ടില്ലേ,, കളങ്കമില്ലാത്ത സ്നേഹം അത് കണ്ണിൽ നോക്കി മനസ്സിലാക്കാൻ കഴിയും എന്ന്,,,ഞാൻ കണ്ടിട്ടുണ്ട് അത്,,, ഇവളുടെ കണ്ണിൽ,,,,, എല്ലാ തെറ്റുകൾക്കും ഒടുവിൽ ഈ ആദി തിരഞ്ഞെടുത്ത ഒടുവിലത്തേ ശരി,,, അതാണ്‌ ഇവൾ,,, "

അവളെ ചേർത്ത് പിടിച്ചു കൊണ്ടായിരുന്നു അവന്റെ ഓരോ വാക്കും,,, അവൾ മെല്ലെ തല ചെരിച്ചു അവനെ നോക്കി,,, ആ കണ്ണുകളിൽ പ്രണയം ആയിരുന്നു,,, മുത്തശ്ശി വാത്സല്യത്തോടെ രണ്ട് പേരുടെയും തലയിൽ ഒരുപോലെ തലോടി,,, "രണ്ട് പേർക്കും സ്നേഹിക്കാൻ മാത്രമേ അറിയൂ,,,,,,എന്റെ കുട്ടികൾ നന്നായിരിക്കണം,,,, ഒരിക്കലും ഒന്നിന്റെ പേരിലും പരസ്പരം മുറിപ്പെടുത്തരുത്,,,, മോളെ എന്റെ മോൻ ഒരുപാട് അനുഭവിച്ചതാ,,, ഇനിയും അത് പോലെ... " പറയാൻ കഴിയാതെ ആ മുത്തശ്ശി തേങ്ങി,,, തത്തയുടെ ഉള്ളിലും ഒരു വേദന വന്നു പൊതിഞ്ഞു,, അവൾ അവരുടെ രണ്ട് കയ്യും പൊതിഞ്ഞു പിടിച്ചു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,, മുത്തശ്ശി അവളെ വാത്സല്യത്തോടെ നോക്കുകയായിരുന്നു,,, മുത്തശ്ശിയുടെ കണ്ണുകൾ അമ്മയിൽ എത്തി നിന്നു,,,, അവരിൽ ഒരുപാട് പരിഭവങ്ങൾ നിറഞ്ഞു തുളുമ്പി,,, ഒരു കൊച്ചു കുഞ്ഞിനെ പോലെ മുഖം കൂർപ്പിച്ചു വെക്കുന്ന മുത്തശ്ശിയെ കണ്ടതും ആദിയുടെയും തത്തയുടെയും ചുണ്ടിൽ ചെറു പുഞ്ചിരി നിറഞ്ഞു,,, അമ്മയെയും മകളെയും തങ്ങളുടെ പിണക്കങ്ങൾ പറഞ്ഞു തീർക്കാൻ ഒരു സ്വകാര്യത നൽകി കൊണ്ട് അവൻ തത്തയായും കൂട്ടി പുറത്തേക്ക് നടന്നു,,, നടു മുറിയിൽ അവരെയും കാത്തു ഒരുപാട് മുഖങ്ങൾ ഉണ്ടായിരുന്നു,,,

ചെറിയ അമ്മായി മുതൽ പ്രിയയുടെ അമ്മ വരെ,,,, പലരിലും സന്തോഷം കാണാൻ കഴിഞ്ഞു എങ്കിലും ചിലരിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭാവം ആയിരുന്നു,,,, "ഏട്ടാ..." ചെറിയമ്മാവന്റെ മകൾ അവനരികിലേക്ക് ചെന്നു,, അവനും ചെറു ചിരിയോടെ അവളെ നോക്കി,,, "സുഖം അല്ലേടി മാളൂസെ,,,,, " അവന്റെ വാക്കുകൾ ഉതിർന്നു വീഴുമ്പോൾ ആ മുഖത്ത് സന്തോഷം നിറഞ്ഞു വന്നു,, കാരണം അവൾ അവസാനമായി കണ്ടത് ചിരിക്കാൻ പോലും മറന്ന തന്റെ ഏട്ടനെയായിരുന്നു,,, ഓരോരുത്തർ ആയി സംസാരിക്കുകയും തത്തയെ പരിജയപ്പെടുകയും ചെയ്യുമ്പോൾ തത്തയുടെ കണ്ണുകൾ ആർക്കോ വേണ്ടി അലഞ്ഞു കൊണ്ടിരുന്നു,,, "ഏട്ടൻ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതാണോ ചേച്ചിയെ.... " ഒരു കള്ള ചിരിയോടെ ചോദിച്ചതും അവന്റെ ചുണ്ടിലും ഒരു കള്ള ചിരി വിരിഞ്ഞു,, അവൻ കുസൃതിയിടെ തത്തയെ നോക്കിയതും അവൾ ചിരിയോടെ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി,,,, ഈ കാഴ്ച കണ്ട് കൊണ്ട് അടുക്കള വാതിലിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു,,, ആ കണ്ണുകളിലെ ഭാവം എന്താണെന്ന് ഒരിക്കൽ പോലും മനസ്സിലാക്കാൻ സാധിച്ചില്ല,,,, "ഡി.... എന്ത് കാഴ്ച കണ്ടോണ്ട് നിൽക്ക... നോക്കിയിട്ടൊന്നും കാര്യം ഇല്ല,, അവന്റെ വിവാഹം കഴിഞ്ഞു,,,,

" വാതിൽക്കൽ നിൽക്കുന്ന പ്രിയയുടെ കയ്യിൽ തട്ടി കൊണ്ട് അമ്മായി പറഞ്ഞു,, അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറി പോയി,,, സ്ലാബ് ചാരി നിൽക്കുന്ന മകളെ അവർ കടുപ്പിച്ചു ഒന്ന് നോക്കി,,,, "അന്ന് എത്ര തവണ പറഞ്ഞതാ ഞാൻ,,, അപ്പോൾ നിനക്ക് ഹുങ്ക്,,, എന്നിട്ടിപ്പോ എന്തായി,,, കടിച്ചതും പോയി പിടിച്ചതും പോയി എന്ന അവസ്ഥയിൽ എത്തിയില്ലേ,,,കഴുത്തിൽ കുടുക്കിയത് കൊലകയർ ആയി പോയില്ലേ,,, " "അമ്മ ഒന്ന് മിണ്ടാതിരിക്കോ,,, ഇച്ചിരി എങ്കിലും സ്വസ്ഥത താ.... " അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു,,, അമ്മായി ദേഷ്യത്തോടെ അവളെ നോക്കി,, ഹാളിൽ നിന്നും തത്തയുടെയും മാളുവിന്റെയും ആദിയുടെയും ചിരിയും കളിയും ഉയർന്നു കേട്ടു കൊണ്ടിരുന്നു,,, അവൾക്ക് ആകെ ഭ്രാന്ത് എടുക്കുന്ന അവസ്ഥയിൽ ആയിരുന്നു,,,ജീവിതം ആകെ മടുത്തു തുടങ്ങിയ അവസ്ഥയിൽ തന്നെ ഇങ്ങനെ ഒരു കൂടി കാഴ്ച അവളുടെ മനസ്സ് ആകെ കലക്കാൻ പാകത്തിന് ആയിരുന്നു,,, "ഒരു സ്വസ്ഥതക്ക് വേണ്ടിയാ ഇങ്ങോട്ട് വന്നത്,, ഇവിടെയും,,, സഹിക്കാൻ പറ്റുന്നില്ല,,, ഞാൻ പോവാ... " "നീ എങ്ങോട്ട് പോവാൻ,,,, ആ നരകത്തിലേക്കോ,,, നിന്റെ അപ്പ പറഞ്ഞത് കേട്ടില്ലേ,,, ഇനി അങ്ങോട്ട്‌ വിടുന്നില്ല എന്ന്,,, മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോ,,, " അവരുടെ ശബ്ദം കനത്തു,,,,

അവൾ ദേഷ്യത്തോടെ സ്ലാബിൽ കൈ കുത്തി നിന്നു,,, അപ്പോഴാണ് ചിരിച്ചു കൊണ്ട് ചെറിയ അമ്മായി അങ്ങോട്ട്‌ കടന്നു വന്നത്,,, "ഏടത്തി,,,പരിജയപ്പെട്ടില്ലേ ആ കുട്ടിയെ,,, നല്ല കുട്ടിയാ,,,നല്ല സ്വഭാവവും.... നമ്മുടെ ആദിയില്ലേ പ്രേമിച്ചതാ,,,, ജൂനിയർ ആയിരുന്നത്രെ.... എന്തായാലും നല്ല ഭാഗ്യം ചെയ്ത കുട്ടി,,, അവന്റെ സ്വഭാവം ഒക്കെ മാറിയത് കണ്ടില്ലേ,,, ആ കുട്ടിയുടെ മിടുക്ക് ആണ്,,, നല്ല സ്നേഹം ആണ് രണ്ട് പേരും തമ്മിൽ,,, പലർക്കും ഭാഗ്യം ഇല്ലാതായി പോയി,,, " പ്രിയയെ നല്ലോണം വാരി കൊണ്ട് ചെറിയമ്മായി പറഞ്ഞത് കേട്ടു അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു,, അവരെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു,,, ഹാളിൽ തന്നെ ഇരുന്നു സംസാരിക്കുന്നവരിലേക്ക് കണ്ണുകൾ പാഞ്ഞു,, അവൾ സ്റ്റയർ കയറാൻ ഒരുങ്ങി,,, "പ്രിയേച്ചി... " മാളുവിന്റെ വിളി കേട്ടു അവൾ പെട്ടെന്ന് സ്റ്റെക്ക് ആയി,, അവൾ മെല്ലെ തല ഉയർത്തി നോക്കിയതും പുഞ്ചിരിയോടെ നിൽക്കുന്ന തത്തയും നോട്ടം വേറെ എങ്ങോ ആക്കി നിൽക്കുന്ന ആദിയും,,, അവളുടെ കണ്ണുകൾ ആദിയിൽ തന്നെ ആയിരുന്നു,,,,പഴയതിൽ നിന്നും ഒരുപാട് മാറിയിരുന്നു അവൻ,,,, മുഖത്തെ ഭാവത്തിൽ തുടങ്ങി ശരീരഭാഷയിൽ വരെ അവൻ ആ പഴയ ആദിയല്ലായിരുന്നു,,, "പ്രിയേച്ചി ഇങ്ങ് വന്നേ ചേച്ചിയെ പരിജയപ്പെട്ടില്ലല്ലോ,,, വാ... "

തുടരെ തുടരെയുള്ള മാളുവിന്റെ വിളി കാരണം അവൾ അവരുടെ അടുത്തേക്ക് നടന്നു,,, ആദി അപ്പോഴും എങ്ങോ നോക്കിയുള്ള നിർത്തം ആയിരുന്നു,,, തത്ത ഒന്നൂടെ അവനിലേക്ക് ചേർന്ന് നിന്ന് കൊണ്ട് അവന്റെ കയ്യിലൂടെ കൈ ചുറ്റി,, അവളുടെ പ്രവർത്തിയിൽ അവൻ അന്തം വിട്ട് അവളെ നോക്കിയപ്പോൾ എന്റെയ എന്ന പോലെ ഒന്നൂടെ അവനിലേക്ക് ചേർന്നു,,, പ്രിയയുടെ കണ്ണുകൾ ആദിയെ വട്ടം ചുറ്റി പിടിച്ചിരിക്കുന്ന തത്തയുടെ കയ്യിൽ ചെന്ന് പതിഞ്ഞു,,, മെല്ലെ നോട്ടം മാറ്റിയതും പതിയെ ആദിയുടെ ചുണ്ടിലും ചെറു പുഞ്ചിരി നിറഞ്ഞു,, അവൻ മെല്ലെ തല ഉയർത്തി പുഞ്ചിരിയോടെ തന്നെ തനിക്ക് മുന്നിൽ നിൽക്കുന്ന പ്രിയയെ നോക്കി,,, ആ പുഞ്ചിരിയിൽ അവൾ ഒന്ന് പതറി... "പ്രിയ ഉണ്ടായിരുന്നൊ ഇവിടെ,,, എന്ന വന്നത്,,, " അവൻ വെറുതെ ഒന്ന് ചോദിച്ചു,, അവൾ ആകെ വിയർക്കുന്നുണ്ടായിരുന്നു,,, "ഞാൻ കുറച്ചു ദിവസം ആയി..." "ഓഹ്,,, ഹസ്ബൻഡ് സുഖം അല്ലേ,,, " "മ്മ്മ്... " അവൾ അത് ഒരു മൂളലിൽ ഒതുക്കി,, അവൻ അഭിമാനത്തോടെ തന്നെ തല ഉയർത്തി പിടിച്ചു,,, തന്റെ കയ്യിൽ തൂങ്ങി നിൽക്കുന്ന തത്തയെ നോക്കി,, അവന്റെ മാറ്റം അവളിലും സന്തോഷം നൽകിയിരുന്നു,,,, മാളുവിനോട് ചോദിച്ചു റൂമിലേക്ക്‌ പോകുമ്പോഴും കണ്ടിരുന്നു അവനെ പിന്തുണരുന്ന പ്രിയയുടെ കണ്ണുകൾ,,,,

റൂമിലേക്ക്‌ കയറിയ അവനെ ഇറുകെ പുണർന്നു കൊണ്ട് തത്ത,,,,എന്റെയ....എന്റേത് മാത്രമാ....എന്ന് പറയുമ്പോൾ അവളിലെ കുശുമ്പിനെ പോലും ആസ്വദിച്ചു കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു,,,, "നിന്റേതു മാത്രം ആടി പെണ്ണെ... " അവളുടെ കാതിനരികിൽ മെല്ലെ ഒന്ന് ചുണ്ടമർത്തി കൊണ്ട് അവൻ പറഞ്ഞു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നിക്ക്....രണ്ട് കുട്ടികളെ വേണം,,, ഒരു രാധയും ഒരു രാജുവും....," "ഹേ,,,എന്ത് രാജുവും രാധയുമോ..." "ആ.... ഒരു പെണ്ണും ഒരു ആണും,,,,,നല്ല കുറുമ്പ് ഉള്ളോരു ആവണം,,,, പിന്നെ നിന്നെ പോലെ ദേഷ്യം വേണം,,, എന്നിട്ട് എന്നും സ്കൂളിൽ പോയി അടി ഉണ്ടാക്കി നിന്നെ എപ്പോഴും സ്കൂളിലേക്ക് വിളിക്കണം,,,,, " "കൊള്ളാലോ ആഗ്രഹം,,, ഒറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ,,, ഞാൻ തന്നെ ദേഷ്യം കുറക്കാൻ നോക്കുമ്പോഴാ..." അവൻ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് എതിർ വശം തിരിഞ്ഞു കിടന്നു,,, അവൻ ഒരു ചിരിയോടെ തന്നെ അവളെ എടുത്തുയർത്തി തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി,,, "ബാക്കി പറയടി നോൺസ്റ്റോപ്പെ..." "പോ,,,മിണ്ടണ്ട,,, എന്നെ ചീത്ത പറഞ്ഞില്ലേ,,,, " "ഞാൻ വെറുതെ പറഞ്ഞതല്ലേ എന്റെ തത്തമ്മ ബാക്കി കൂടി പറ.... " അവൻ ഒന്ന് മായപ്പെടുത്തിയതും അവൾ ചെറു ചിരിയോടെ അവന്റെ നഗ്നമായ നെഞ്ചിൽ മുഖം വെച്ച് ഉരസി,,,,

"എന്നിട്ട്,,,,ഇയാളും ഇച്ചിരി പഠിക്കണം ഇതിന്റെ ബുദ്ധിമുട്ട്,," അവൾ കള്ള ചിരിയോടെ പറഞ്ഞതും അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു മുകളിലേക്ക് കയറ്റി കിടത്തി,,, "ഹമ്പഡി,,,, എനിക്ക് പണി തരാൻ ആണല്ലേ,,, " അവൻ ചിരിയോടെയായിരുന്നു ചോദിച്ചത്,,,അവളും പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് വീണ്ടും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി,,, "എനിക്ക് നിന്നെ പോലത്തെ കുട്ടികളെ മതി,,, അതോണ്ട് പറഞ്ഞതല്ലേ,,, എന്റെ ആദി..." "ആണോ,,, എന്നാലേ അതൊന്നും എന്റെ തത്തമ്മ ഇപ്പോഴൊന്നും ആലോചിക്കണ്ടാ..." അവന്റെ പെട്ടെന്നുള്ള സംസാരത്തിൽ അവൾ ഞെട്ടി അവനെ നോക്കി,, അവൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടി ഇഴകൾ ഒന്ന് ഒതുക്കി വെച്ചു,,, "നമുക്ക് ജീവിക്കണ്ടെ,,,, പിന്നെ എന്റെ തത്തമ്മക്ക് ഒരു കുഞ്ഞ് ആഗ്രഹം ഇല്ലായിരുന്നൊ,,, എന്നോടൊപ്പം ഇവിടം മുഴുവൻ ഒന്ന് കറങ്ങാൻ,,,, പോകണ്ടേ നമുക്ക്,,, അതെല്ലാം കഴിഞ്ഞു,,,,എന്റെ തത്തമ്മക്ക് പക്വത ആയി എന്ന് തോന്നിയാൽ രണ്ട് ഒക്കത്തും രാജുവും രാധയും,,,ഒക്കെ ഇങ് തരും,,, മനസ്സിലായോ,,,, " അവന്റെ ചോദ്യത്തിന് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു,,, അവൾ അവനെ ഒന്നൂടെ ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് ആ ഹൃദയതാളവും കേട്ടു കിടന്നു,,,, തന്നെ ഒരുപാട് മനസ്സിലാക്കിയവന് എന്ത് നൽകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു,,,,..തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story