പ്രണയമഴ-2💜: ഭാഗം 52

pranayamazha thasal

എഴുത്തുകാരി: THASAL

"മോളെ,,, അവൻ ഇത് വരെ എഴുന്നേറ്റില്ലേ... " അടുക്കളയിൽ ജോലിയിൽ സഹായിക്കുന്നതിനിടയിൽ ഉള്ള അമ്മയുടെ ചോദ്യം കേട്ടു തത്ത മെല്ലെ തല ഉയർത്തി ഇല്ല എന്ന രീതിൽ ഒന്ന് തലയാട്ടി,,,, അവളെ ഇടയ്ക്കിടെ നോക്കുന്ന പ്രിയയെയും അമ്മായിയെയും അവൾ കാണുന്നുണ്ടായിരുന്നു,,,, എങ്കിലും അത് അത്ര വലിയ രീതിയിൽ ഒന്നും ശ്രദ്ധിക്കാൻ നിന്നില്ല,, "മോള് പോയി അവനെ വിളിക്കാൻ നോക്ക്,,, പണ്ടും ഇങ്ങനെയായിരുന്നു ഇവിടെ വന്നാൽ പിന്നെ എണീക്കില്ല,,, മാളു ഒരു വട്ടം തലയിലൂടെ ഒരു ബക്കറ്റ് വെള്ളമാ കമിഴ്ത്തിയത്,,, " ചെറു ചിരിയോടെ പറയുന്ന ചെറിയ അമ്മായിയെ കണ്ട് അവളും ഒന്ന് ചിരിച്ചു കൊടുത്തു,,,, "നേരത്തെ എണീക്കാറ് ഒക്കെ ഉണ്ട്,,, ഇന്നലെ അല്പം ലേറ്റ് ആയി കിടക്കാൻ അതോണ്ട് ആകും,,,, ഞാൻ പോയി ഒന്ന് വിളിക്കട്ടെ... "

അവനെ ന്യായീകരിച്ചു കൊണ്ട് അടുക്കളയിൽ നിന്നും പോകുന്ന തത്തയെ നോക്കി അമ്മ ചിരിയോടെ നിന്നു,,, "അവനെ ഒന്നും പറയാൻ അനുവദിക്കില്ല,,,,, അവൻ ചീത്ത പറഞ്ഞാൽ ചുണ്ടും കൂർപ്പിച്ചു ഒരു നിൽപ്പ,,,, അത് കണ്ട് പാവം തോന്നി ഞാൻ ഇവനെ എങ്ങാനും ചീത്ത പറഞ്ഞാൽ പിന്നെ കരച്ചിലോടെ അവനെ തന്നെ ചാരി നിൽക്കും,,, എന്നിട്ട് പറയും,,ഞാൻ വഴക്ക് കൂടിയിട്ട ചീത്ത പറഞ്ഞെ,,,, ആദിയെ ചീത്ത പറയല്ലേ അമ്മാന്ന്,,,, പാവം തോന്നും,,,, വലിയ ഇഷ്ടവാ അവനെ,,,, അവന് വേണ്ടിയല്ലെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വന്നതും,,, എന്റെ കുട്ടി ഭാഗ്യം ചെയ്തത് കൊണ്ട ഇങ്ങനെ ഒരു മോളെ കിട്ടിയത്,,,, " അമ്മയുടെ വാക്കുകളിൽ തത്തയോടുള്ള സ്നേഹം വ്യക്തമയിരുന്നു,,, അത് വരെ കറിക്ക് അരിഞ്ഞിരുന്ന പ്രിയ പെട്ടെന്ന് ഒന്ന് സ്റ്റെക്ക് ആയി,,,,അവൾ അറിഞ്ഞ ആദിത്യയുടെ മനസ്സിലെ പ്രണയം ഇതായിരുന്നു എന്ന് അവൾ തിരിച്ചറിയുകയായിരുന്നു,,,, "ചേച്ചി,,, എന്താ ആലോചിക്കുന്നേ... "

സ്ലാബിൽ കയറി ഇരുന്നു കൊണ്ടുള്ള മാളുവിന്റെ ചോദ്യത്തിൽ അവൾ ഒന്ന് ഞെട്ടി ബോധത്തിലേക്ക് വന്നു,, അവളിലെ ഭാവം വ്യക്തമല്ലായിരുന്നു,,,, അവൾ പെട്ടെന്ന് തന്നെ ബാക്കിയും അരിയാൻ തുടങ്ങി,,,, മാളു അവളെ ഇടം കണ്ണിട്ട് ഒന്ന് നോക്കി,,,, പ്രിയയിലേ ഓരോ മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു അവൾ,,,, "അല്ല,,,, പ്രിയയെ അടുക്കളയിൽ ഒന്നും കാണാറില്ലല്ലോ,,,, ഇപ്രാവശ്യം വന്നപ്പോൾ ഒരുപാട് മാറ്റങ്ങൾ കണ്ടു,,,, എന്ത് പറ്റി,,, " മനസ്സിൽ ഒരു തരത്തിലും ഉള്ള പരിഭവം വെക്കാതെ അമ്മ ചോദിച്ചു,,, അമ്മായി അവളെ ഒന്ന് നോക്കി കൊണ്ട് പ്രയാസപ്പെട്ടു കൊണ്ട് അമ്മയെ നോക്കി ചിരിച്ചു,,, "മ്മ്മ്,,, അത് കല്യാണം കഴിഞ്ഞതിന്റെ ഗുണം ആണ്,,,, അല്ലേൽ നേരാം വണ്ണം കഴിച്ച പത്രം പോലും എടുത്ത് വെക്കാത്ത പെണ്ണാ,,, അവിടെ ഒറ്റയ്ക്ക് അല്ലേ ഒള്ളൂ,,,,

എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്തു ഇപ്പോൾ ചെയ്യാൻ ഒക്കെ അറിയാം,,,, " ചെറിയമ്മായി ആയിരുന്നു ഉത്തരം നൽകിയത്,,,, പ്രിയയുടെ മുഖത്ത് ഒരു വേദന നിറഞ്ഞു,, ഇന്ന് വരെ അനുഭവിക്കേണ്ടി വന്നത് മുഴുവൻ ഉള്ളിലേക്ക് വന്നു,,, അവളുടെ ശ്രദ്ധ ഒന്ന് തിരിഞ്ഞു,,, അപ്പോഴേക്കും കയ്യിൽ കത്തി കയറി,,, ചെറിയ മുറിവിലും അവൾക്ക് വേദന അനുഭവപ്പെട്ടു,,,, "സ്സ്... " അവൾ ഒന്ന് എരിവ് വലിച്ചു പോയി,,, "എന്താ പ്രിയേച്ചി ഈ കാണിച്ചേ സൂക്ഷിച്ചു ചെയ്യേണ്ടേ,,, " സ്ലാബിൽ നിന്നും ചാടി ഇറങ്ങി മുറിവ് പറ്റിയ കയ്യിൽ ഒന്ന് മുറുകെ പിടിച്ചു നിൽക്കുന്ന പ്രിയയെ കണ്ട് മാളു പറഞ്ഞതും നിറഞ്ഞ കണ്ണുകളോടെ പ്രിയ അവളെ നോക്കി,,, "ചേച്ചി പോയി മുറിവ് ഡ്രസ്സ്‌ ചെയ്തിട്ട് വാ,,, ഞാൻ അരിഞ്ഞോളാം ഇതൊക്കെ,,, " മാളു നിർബന്ധിച്ച് അവളെ അടുക്കളയിൽ നിന്നും ഉന്തി വിടുമ്പോൾ അവൾ അമ്മയെ നോക്കി പ്രയാസപ്പെട്ടു ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,,

മുകളിൽ കയറിയപ്പോൾ കേൾക്കാമായിരുന്നു ആദിയുടെ റൂമിൽ നിന്നും അടക്കി പിടിച്ച ചിരിയും സംസാരവും,,,, പ്രിയയുടെ ശ്രദ്ധ ഇടക്കിടെ അങ്ങോട്ട്‌ പതിഞ്ഞു കൊണ്ടിരുന്നു,,, അവൾ മെല്ലെ റൂമിലേക്ക്‌ നടന്നു,,,, "ദേ,,, ആദി,,, എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് ട്ടൊ,,,, എണീറ്റെ..." "തത്തമ്മേ,,, രണ്ട് മിനിറ്റ്,,, എണീറ്റോളാം,,, പ്ലീസ്,,, " "പറ്റില്ലാന്നല്ലേ പറഞ്ഞത്,,, ഇപ്പൊ എണീക്കണം,,,എല്ലാരും ചോദിച്ചു തുടങ്ങി... " അവൾ അവനെ കുലുക്കി വിളിച്ചതും അവൻ ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ മടിയിൽ തല വെച്ച് കൊണ്ട് വയറ്റിലൂടെ ചുറ്റിപിടിച്ചു കിടന്നു,,, അവൾ ആദ്യം ഒന്ന് തരിച്ചു എങ്കിലും പിന്നീട് ഒരു ചിരിയോടെ അവന്റെ മുടിയിൽ ഒന്ന് തലോടി കൊണ്ടിരുന്നു,,, "ആഹാ,,, ഇങ്ങനെ കിടന്നാൽ മതിയോ,,,, എഴുന്നേൽക്കണ്ടെ,,,,എല്ലാരും താഴെ എത്തി,,, " അവൾ പറഞ്ഞതും അവൻ മെല്ലെ തല ഉയർത്തി ഉറക്കം വിട്ട് മാറാത്ത കണ്ണുകളോടെ അവളെ നോക്കി പുഞ്ചിരിച്ചു,,,

ശേഷം ഒന്ന് കണ്ണ് തിരുമ്മി,,, "നമുക്ക് തിരിച്ചു പോയാലോ,,," വളരെ പെട്ടെന്നായിരുന്നു അവന്റെ ചോദ്യം,, അവൾ അവനെ ഒന്ന് നോക്കിയതെയൊള്ളു,,, "ഇവിടെ ആകെ അങ്ങ് ശ്വാസം മുട്ടും പോലെ,,, പോകണ്ടേ,,,, " അവളുടെ കൈ കൈകളിൽ ഒതുക്കി ഒന്ന് ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ പുഞ്ചിരിയോടെ തന്നെ അവനെ അടർത്തി മാറ്റി പിടിച്ചെഴുന്നേൽപ്പിച്ചു,,, "അതൊക്കെ നമുക്ക് ആലോചിക്കാം,,, ഇപ്പൊ മോൻ എഴുന്നേൽക്കാൻ നോക്ക്,,,, ഫ്രഷ് ആയി താഴേക്ക് വന്നാൽ മതി,,, " അവനെ ഉന്തി ബാത്റൂമിൽ കയറ്റുന്നതിനിടയിൽ അവൾ പറയുന്നുണ്ട്,, അവൻ താല്പര്യം ഇല്ലാത്ത മട്ടെ അവളെ നോക്കി,,,, "നോക്കണ്ട,,,,ഞാൻ താഴെ ഉണ്ടാകും,,,, ചെല്ല്,,, ആ പിന്നെ,,,, ഇനി താഴേക്ക് വന്നു ആരോടും വഴക്കിനൊന്നും നിൽക്കരുത്,,, നല്ല കുട്ടിയായിരിക്കണം,,, കേട്ടല്ലോ,,, "

ഒരു മുൻകരുതൽ എന്ന പോലെ അവൾ പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ ബാത്‌റൂമിന്റെ വാതിൽ കൊട്ടി അടച്ചു,, അവൾ ചിരിയോടെ ഡോറിൽ ഒന്ന് തട്ടി,,, "എന്നോടും ദേഷ്യം കാണിക്കരുത് എന്ന പറഞ്ഞത്,,,, " അവൾ ചിരിയോടെ തന്നെ വിളിച്ചു പറഞ്ഞു,,, ഉള്ളിൽ നിന്നും ചിരിക്കുന്ന ശബ്ദം കേട്ടതും അവൾ സമാധാനത്തോടെ പുറത്തേക്ക് നടന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നിന്നോട് പറഞ്ഞത് അനുസരിച്ചാൽ മതി,,, നീ എങ്ങോട്ടും പോകുന്നില്ല,,, അങ്ങനെ ഒരു വീട്ടിലേക്ക് നിന്നെ വിടാൻ എനിക്ക് താല്പര്യം ഇല്ല,, " ഉച്ചത്തിൽ ഉള്ള അമ്മാവന്റെ വാക്കുകൾ കേട്ടാണ് ആദി താഴേക്ക് ചെന്നത്,,, താഴെ ഹാളിൽ തന്നെ കുടുംബക്കാർ മുഴുവൻ നിൽക്കുന്നുണ്ട്,,, പ്രിയ കരച്ചിലിന്റെ വക്കിൽ കയ്യും കെട്ടി എങ്ങോട്ടോ നോക്കി നിൽക്കുകയാണ്,,,,

"ഇനി ഇതിന്റെ പേരിൽ ഒരു സംസാരം വേണ്ടാ,,, കയറി പോ ഉള്ളിൽ... " ആദിയെ കണ്ടതും അമ്മാവൻ എല്ലാം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞതും പ്രിയ വേഗം തന്നെ അടുക്കള വാതിൽ വഴി പുറത്തേക്ക് നടന്നു,,, ഒരു വിധപ്പെട്ടവർ എല്ലാരും പോയി കഴിഞ്ഞപ്പോൾ അവൻ ഒന്നും മനസ്സിലായില്ല എങ്കിലും ഒന്നിനും താല്പര്യം ഇല്ലാത്ത മട്ടെ ടീപോയിൽ ഇരുന്നിരുന്ന പത്രം എടുത്ത് സോഫയിൽ ഇരുന്നു,,,, അതിന് കൂട്ട് എന്ന പോലെ തത്ത ചായയും ആയി വന്നതോടെ അത് കുടിച്ചു കൊണ്ട് അവൻ പത്രത്തിലേക്ക് നോക്കി,,,, "രാവിലെ തന്നെ എന്തായിരുന്നു ബഹളം..." തത്ത തിരിഞ്ഞു പോകാൻ ഒരുങ്ങിയതും ആദി പത്രത്തിൽ നിന്നും കണ്ണ് എടുക്കാതെ ചോദിച്ചതും അവൾ ഒരു നിമിഷം സ്റ്റെക്ക് ആയി,, പക്ഷെ അവനോട് എല്ലാം പറയാൻ ഉള്ളിൽ ഒരു പേടി,,

അവൾ എന്ത് പറയും എന്നറിയാതെ അവിടെ തന്നെ നിന്ന് പോയി,,,, അവൻ തല ഉയർത്തി നോക്കിയപ്പോൾ തത്ത തലയും താഴ്ത്തി നിൽക്കുകയായിരുന്നു,,, "തത്തമ്മേ..." അവൻ ഒരിക്കൽ കൂടി വിളിച്ചു,, അവൾ മെല്ലെ തല ഉയർത്തി നോക്കി,,, "what happened.....ആരെങ്കിലും വഴക്ക് പറഞ്ഞോ,,,, " "മ്മ്മ്ച്ചും... " "പിന്നെ എന്തായിരുന്നു ഇവിടെ..." അവൻ വീണ്ടും ചോദിച്ചതോടെ അവൾ അവനെ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി,, "അത് പ്രിയേച്ചി,,,,തിരിച്ചു പോകണം എന്ന് പറഞ്ഞപ്പോൾ,,,,, " അവൾ നിന്ന് വിക്കി,,, അവന് ഏകദേശം ധാരണയായിരുന്നു,,, അവൻ ഒന്ന് അമർത്തി മൂളി,, കയ്യിലെ ചായ കപ്പ്‌ ടീപോയിൽ വെച്ചു,,,, പത്രം ഒന്ന് മടക്കി അവളുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് തൊടിയിലേക്ക് ഇറങ്ങുന്ന അവനെ അവൾ സങ്കടത്തോടെ നോക്കി,,, തൊടിയിൽ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ പ്രതീക്ഷ പോലെ തന്നെ പ്രിയ ഉണ്ടായിരുന്നു,,,

അവൻ മെല്ലെ അവൾക്ക് കുറച്ചു അകലെയായി നിന്നതും ആരുടെയോ സാനിധ്യം അറിഞ്ഞു കൊണ്ട് അവൾ തല ഉയർത്തി നോക്കി,,,, പെട്ടെന്ന് അവനെ കണ്ടതിനാൽ ആകാം,,, ഒരു ഞെട്ടൽ മുഖത്ത് പ്രകടം ആയിരുന്നു,,,, അവൻ ഉള്ളിൽ ഒന്നും വെക്കാതെ തന്നെ പുഞ്ചിരിച്ചു,,, അവൾക്ക് പക്ഷെ തിരികെ അത് നൽകാൻ സാധിച്ചില്ല,,, എന്ത് കൊണ്ടോ ആ പുഞ്ചിരി കണ്ട് ഒരു കുറ്റബോധം അവളെ മൂടി,,,, അവൾ അല്പം മാറി ഇരുന്നതും അവൻ അവൾക്ക് ഓപ്പോസിറ്റ് ഉള്ള ഒരു കല്ലിൽ ചെന്നിരുന്നു,,,, രണ്ട് പേരും നിശബ്ദമായിരുന്നു,,,, "ഇപ്പോൾ ഒരുപാട് ഹാപ്പിയാണോ... " നിശബ്ദതയെ കീറി മുറിച്ചത് അവൾ തന്നെ ആയിരുന്നു,, അവൻ മെല്ലെ തല ഉയർത്തി ചിരിച്ചു കൊണ്ട് തലയാട്ടി,,,, "ആരെക്കാളും... " അവൻ അത് മാത്രമേ പറഞൊള്ളൂ,,, അത് അവളെ വേദനിപ്പിക്കാൻ പറ്റുന്ന വാക്കുകൾ തന്നെ ആയിരുന്നു,,, "സോറി,,,, അന്ന്,,,, എനിക്ക് തോന്നിയത് അങ്ങനെയാണ്,,,, വേറെ ഒന്നും... "

അവൾ തല താഴ്ത്തി... "its ok..... And thankyou so much.... Because നീ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ എനിക്ക് നഷ്ടപ്പെടാൻ പോകുന്നത് എന്റെ തത്തമ്മയെ ആകുമായിരുന്നു,,, ഈ സന്തോഷങ്ങളെ ആകുമായിരുന്നു,,, ആ ഒരു കാര്യത്തിൽ i thankfull to you.... " അവൻ ചെറു മന്ദ സ്മിതത്തോടെ പറഞ്ഞു,,, അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,, "നല്ല കുട്ടിയാണല്ലേ.... " "അറിയില്ല,,, പക്ഷെ ഒരുപാട് സ്നേഹം ഉണ്ട്,,, സെൽഫിഷ് അല്ല,,, എന്തിനെക്കാളും എന്റെ സന്തോഷങ്ങൾക്ക് വില കൊടുക്കുന്നുണ്ട്,,,,i think ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം... " പറയുമ്പോൾ ഒരിക്കൽ പോലും അവന്റെ വാക്കുകളിൽ ഒരു പതർച്ച ഉണ്ടായിരുന്നില്ല,,, തത്തയോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു,, പ്രിയക്ക് ഒന്നും ചോദിക്കാൻ പോലും ആകുന്നില്ലായിരുന്നു,,,,

"how is your life.... !!???" അവന്റെ ആ ചോദ്യത്തിൽ തന്നെ അവളുടെ മുഖം വിളറി വെളുത്തു,, പിന്നീട് പുച്ഛം കലർന്ന ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി,,, "അന്ന് ഇവിടെ നിന്നും പോകുമ്പോൾ ഒരു വാക്ക് പറഞ്ഞില്ലായിരുന്നൊ.... നന്നായി വരുംഎന്ന്.... ആ വാക്കുകൾ ഫലിച്ചത് കൊണ്ടാകാം,,,DIVORCE.... എന്ന നിലയിൽ എത്തി നിൽക്കുന്നത്,,,," അവൾക്ക് അവളോട്‌ തന്നെ പുച്ഛം ആയിരുന്നു,,, അവൾ സ്വന്തം കൈകളിലേക്ക് നോക്കി ഇരുന്നു,,, "നരേഷ്.... പാവം ആണ്,,, ഒരുപാട് സ്നേഹവും ഉണ്ട്,,,, but വീട്ടുകാർക്ക് എന്നെ അട്ജെസ്റ്റ് ചെയ്യാൻ കഴിയുന്നില്ല,,,, നരകം എന്നൊക്കെ പറയില്ലേ അതായിരുന്നു അവിടം,,,, നരേഷ് ഒന്നും അറിഞ്ഞില്ല,,,,,ഒരു ദിവസം ആരോടും പറയാതെ അപ്പ എന്നെ കാണാൻ വന്നപ്പോൾ കണ്ടത് എന്നെ അടിക്കുന്ന നരേശിന്റെ അമ്മയെയാണ്,, അതോടെ അപ്പ എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു,,, നരേഷ് ആണെങ്കിൽ ഒരിക്കൽ പോലും എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല,,,,

രണ്ട് വീട്ടുകാർക്കും ഇടയിൽ കിടന്നു തിരിയുന്നത് ഞങ്ങളാ,,,,ആരും മനസ്സിലാക്കാനും ശ്രമിച്ചില്ല... But i am happy.... ഞാൻ പോയാലും നല്ലൊരു പെൺകുട്ടി നരേഷിന്റെ ജീവിതത്തിൽ വരും,,, നിന്നെ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത്,,,,, thankyou..... വെറുപ്പില്ലാതെ കുറച്ചു നേരം സംസാരിച്ചതിന്,,,,," അവൾ മെല്ലെ പറഞ്ഞു നിർത്തി,,, അവൻ തരിച്ചിരിക്കുകയായിരുന്നു,, ഒരിക്കലും ജീവിതം നശിക്കണം എന്നോർത്ത് പറഞ്ഞതല്ല,,, അപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞു പോയതാണ്,,, പക്ഷെ ഇന്ന് അവൾ ഒരുപാട് മാറി,,,, "എന്ന ഞാൻ പോട്ടെ,,,അമ്മ അന്വേഷിക്കും,,, പിന്നെ തത്തയോട് പറയണം എനിക്ക് എന്തോ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഒന്നും മിണ്ടാഞ്ഞത് എന്ന്,,, " അവൾ അത്രയും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി,,,,

"പ്രിയാ...." പെട്ടെന്ന് ആദിയുടെ ശബ്ദം കേട്ടു അവൾ സംശയത്തോടെ തിരിഞ്ഞു നോക്കി,,, "നരേഷിന്റെ നമ്പർ ഒന്ന് തരാമോ.... I want to talk with him... " അവന്റെ വാക്കുകൾ ധൃടം ആയിരുന്നു,,, അവൾ അത്ഭുതത്തോടെ അവനെ നോക്കി,,, അവൻ ഫോൺ എടുത്തു കൊണ്ട് അവളോട്‌ കണ്ണുകൾ കൊണ്ട് കാണിച്ചതും അവൾ അറിയാതെ തന്നെ നമ്പർ പറഞ്ഞു പോയി,,,, അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അല്പം മാറി നിന്നു കൊണ്ട് ഫോൺ ചെയ്യുന്നത് കണ്ട് അവൾ തിരിഞ്ഞു നടന്നു... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഹും... എന്നോട് മിണ്ടാൻ പറ്റില്ല... എന്നാലും എന്തിനാ പ്രിയേച്ചിയുടെ അടുത്തേക്ക് പോയത്,,, ഇപ്പോഴും പഴയത് ഒന്നും മറന്നു കാണില്ല,,, അങ്ങനെ ആണേൽ അവനെയും കൊല്ലും ഞാനും ചാവും... " മനസ്സിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അടുക്കളയിൽ എന്തോ ജോലിയിൽ ആയിരുന്നു തത്ത,,, അവളുടെ ഉള്ളിലെ സങ്കടവും ദേഷ്യവും ജോലിയിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു,,,,

"എന്താ മോളെ,, വലിയ ദേഷ്യത്തിൽ ആണല്ലോ,,, " ചിന്തകൾ വേലിയെറ്റം സംഭവിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അമ്മയുടെ ചോദ്യം കേട്ടു അവൾ പെട്ടെന്ന് ബോധത്തിലേക്ക് വന്നു,, "അത് ഒന്നും ഇല്ല അമ്മേ,,, ഞാൻ വെറുതെ... " അവൾ ഒന്ന് വിക്കിയതും അമ്മ ഒരു ചിരിയോടെ ഓരോ പണിയിൽ ഏർപ്പെട്ടു,, എല്ലാവരും തമ്മിൽ സംസാരിക്കുന്നുണ്ട് എങ്കിലും അവളുടെ ചിന്തകൾ അവനിൽ ആയിരുന്നു,,, പെട്ടെന്ന് അടുക്കള വാതിൽ കടന്നു വരുന്ന പ്രിയയിൽ അവളുടെ കണ്ണുകൾ എത്തി,, ആ മുഖം ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, തത്തയുടെ ഉള്ളിൽ ഒരു പേടി നിറഞ്ഞു,,,, പ്രിയക്ക് പിന്നാലെ ആയി തന്നെ കയറി വരുന്ന ആദി തത്തയെ നോക്കി ഒന്ന് ചിരിച്ചു എങ്കിലും അവൾ പരിഭവത്തോടെ മുഖം തിരിച്ചു,,, "ഇവൾക്കിത് എന്ത് പറ്റി... " അവൻ സ്വയം ചോദിച്ചു,,,

എല്ലാവരുടെയും നോട്ടം തന്നിൽ ആണെന്ന് കണ്ടതും അവൻ പെട്ടെന്ന് ഉള്ളിലേക്ക് വലിഞ്ഞു,,, പിന്നീട് പലപ്പോഴായി തത്ത തന്നെ അവോയ്ഡ് ചെയ്യുന്നതായി അവന് തോന്നിയിരുന്നു,,,, മെല്ലെ കാരണം ചിക്കി ചികഞ്ഞപ്പോൾ മനസ്സിൽ ഓടി എത്തിയത് പ്രിയയുടെ പേര് തന്നെ ആയിരുന്നു,,,, ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും തന്നെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന തത്തയെ കണ്ട് അവന് ചിരി പൊട്ടി,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "പ്രിയ പാവം ആണല്ലേ... " ബെഡിൽ മലർന്നു കിടന്നു കൊണ്ട് തലയണക്ക് കവർ ഇടുന്ന തത്തയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് ആദി ചോദിച്ചു,, അവളുടെ മുഖം വീർത്തു വരുന്നതും ദേഷ്യത്തോടെ തലയണയിൽ തട്ടുന്നതും അവൻ കാണുന്നുണ്ടായിരുന്നു,, അവൻ ചിരി ഒതുക്കി പിടിച്ചു,,,,, "തത്തെ,,,, എന്താ നിന്റെ അഭിപ്രായം,,,, " അവൻ അവളെ ഒന്ന് ചൊറിയാൻ തന്നെ തീരുമാനിച്ചു കൊണ്ട് ചോദിച്ചു,,, "ഒരു തേപ്പ് കിട്ടിയപ്പോൾ ഇതൊന്നും ആയിരുന്നില്ലല്ലോ,,,, " അവൾ അല്പം ദേഷ്യം കലർന്ന സ്വരത്തിൽ തന്നെ ചോദിച്ചു,,, "അത് നാലഞ്ച് വർഷം മുന്നേ അല്ലേ,,, but today she is very good charecter.... "

അവൻ മാരക അഭിനയം കാഴ്ച വെച്ച് കൊണ്ട് പറഞ്ഞതും അവന്റെ നെഞ്ചിൽ ആയി തന്നെ ആ തലയണ വന്നു പതിഞ്ഞിരുന്നു,,, അവൻ അത് എടുത്ത് മാറ്റി കൊണ്ട് അവളെ നോക്കിയതും അവൾ ദേഷ്യത്തോടെ അവനെ നോക്കുകയായിരുന്നു,,, "അത്ര നല്ല charecter ആണെങ്കിൽ പോയി കെട്ടിക്കോ,,,, " "അതും ശരിയാ,,,ഇപ്പോൾ ആണെങ്കിൽ അവള് ഫ്രീയാ,,,,ഇപ്പൊ ആലോചിച്ചാൽ നിനക്ക് ഒരു കമ്പനിയും ആകും,,,എന്റെ ഫസ്റ്റ് ലൗ ഫൈൽ ആയി എന്ന ചീത്തപേരും പോയി കിട്ടും,,, എങ്ങനെ ഉണ്ട് എന്റെ ബുദ്ധി.... " അവൻ കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ ചോദിക്കുന്നത് കേട്ടതും അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്,, കണ്ണീരിനിടയിലും അവൾ അവന്റെ മേലിലേക്ക് ചാടി കയറി ഇരുന്നു അവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി,,,

അവന് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല,,,, അവൻ ചിരിച്ചു കൊണ്ട് തന്നെ അവളുടെ കൈ പിടിച്ചു വെച്ചു,,, "ദുഷ്ടൻ ഇനിയും കെട്ടണം അല്ലേ,,,, അപ്പൊ ഞാൻ ആരാ..പറ... " അവൾ കരയുകയായിരുന്നു,, അവൻ അവളെ ചേർത്ത് പിടിക്കാൻ ഒരുങ്ങിയതും അവൾ കൈ തട്ടി മാറ്റി,,, "വേണ്ടാ,,, എന്നെ തൊടണ്ട,,,, വെറുതെ പറയുന്നതാണ് എന്ന് അറിയാം,,, എന്നാലും എനിക്കും സങ്കടം വരില്ലേ,,,, ഓർത്തോ നീ,,, പോ,,," അവൾ അവനെ തള്ളി മാറ്റി കൊണ്ട് പോകാൻ നിന്നതും അവൻ ചിരിയോടെ അവളെ പിടിച്ചു നെഞ്ചോട് ചേർത്ത് വെച്ചു,, ആദ്യം ഒന്ന് വാശി പിടിച്ചു എങ്കിലും പിന്നീട് യാതൊരു എതിർപ്പും കൂടാതെ തന്റെ നെഞ്ചിൽ കിടക്കുന്ന തത്തയെ അവൻ പുഞ്ചിരിയോടെ നോക്കി,,, "തത്തമ്മേ,,, ഇങ്ങോട്ട് നോക്കിയേ... " അവൻ മെല്ലെ വിളിച്ചു,,,

അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ മുഖം അമർത്തി,, അവൻ ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി,,,,കണ്ണുനീർ നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിൽ ഒന്ന് ചുംബിച്ചു,,, "ഞാൻ ഒരു തമാശ പറഞ്ഞപ്പോഴേക്കും ഇങ്ങനെ കരഞ്ഞോ,,, " "നിക്ക് സങ്കടം വന്നിട്ട,,,,നീ എന്റെയല്ലേ,,,, ഇന്നലെയും പറഞ്ഞതല്ലേ,,, എന്നിട്ട് എന്തിനാ അങ്ങനെ പറഞ്ഞെ,,, " അവൾ ഒന്ന് വിതുമ്പിയതും അവൻ ചെറു ചിരിയോടെ അവളുടെ അധരങ്ങളിൽ ഒരു നനുത്ത ചുംബനം നൽകി,,, "നിന്റേതു തന്നെ ആണല്ലോ,,,,അത് നിനക്കും അറിയില്ലേ,,,, പിന്നെ എന്തിനാ ഇങ്ങനെ ഒരു സങ്കടം,,,,, എന്റെ ജീവിതത്തിൽ ഒരൊറ്റ പെണ്ണെ ഉണ്ടാകൂ,,, അത് നീ അല്ലേടി കുശുമ്പി തത്തെ,,,

അതൊന്നു പറയാൻ വേണ്ടി പോയതല്ലേഡി,, അതിനാണോ രാവിലെ മുതൽ എന്നോട് മോന്തയും കൂർപ്പിച്ചു വെച്ചേക്കുന്നേ,,, " അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ ചോദിച്ചു,, അവളുടെ മുഖം തെളിഞ്ഞു വന്നിരുന്നു,,, അവന്റെ നെഞ്ചിൽ ആയി കിടക്കുമ്പോൾ അവൾ വാശിയോടെ അവനെ ചുറ്റി വരിഞ്ഞു,,, വേറെ ആർക്കും വിട്ട് കൊടുക്കില്ല എന്ന മട്ടെ... "ഞാൻ നരേഷിനോട് സംസാരിച്ചു,, അയാൾക്കും അവളോട്‌ വെറുപ്പൊന്നും ഇല്ല,,, കൊണ്ട് പോകാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്,,,,ജീവിതം പുറമെ കാണും പോലെ സുന്ദരം ആയിരിക്കില്ലല്ലേ തത്തെ..." അവളെ തട്ടി ഉറക്കും നേരം അവൻ ചോദിച്ചു,,,അവൾ അവന്റെ നെഞ്ചിൽ ആയി ഒന്ന് ചുംബിച്ചു,,,, "എന്റേത് സുന്ദരം ആണ് ആദി..... ഈ ലോകത്ത് മറ്റു എന്തിനെക്കാളും സുന്ദരം... " അവൾ മെല്ലെ പറഞ്ഞു,,, അവനോട് ചേർന്ന് കിടക്കുമ്പോൾ അവളുടെ ഉള്ളിൽ താൻ സുരക്ഷിതയാണ് എന്ന തോന്നൽ മാത്രം ആയിരുന്നു,,,,..തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story