പ്രണയമഴ-2💜: ഭാഗം 53 | അവസാനിച്ചു

pranayamazha thasal

എഴുത്തുകാരി: THASAL

"തത്തമ്മേ,,, നമ്മൾ നാളെ പോവുംട്ടൊ.... " അവന്റെ നെഞ്ചിൽ കിടക്കുന്ന തത്തയുടെ മുടി ഇഴകളിലൂടെ തലോടി കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കി,,,, "നാട്ടിലേക്ക്‌ ആണോ... " അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അല്ല എന്ന രീതിയിൽ തലയാട്ടി,,, "പിന്നെ എങ്ങോട്ടാ... " അവൾ ആവേശത്തോടെ ചോദിച്ചു,, അവൻ ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു,,, "എന്റെ തത്തമ്മയുടെ ഒരു കുഞ്ഞ് ആഗ്രഹം ഇല്ലേ,,,, അത് ഒന്ന് സാധിച്ചു തരാൻ പറ്റുവോ എന്നൊന്ന് നോക്കട്ടെ... " അവൻ ചിരിയോടെ പറഞ്ഞു,, അവൾ ഒരു ഞെട്ടലോടെ ഒന്ന് തല ഉയർത്തി,,, "ശരിക്കും കൊണ്ട് പോകോ,,, എങ്ങോട്ടാ നമ്മൾ പോകുന്നെ,, " അവൾ ആവേശത്തോടെയുള്ള അവളുടെ ചോദ്യം കേട്ടു അവൻ വാത്സല്യത്തോടെ അവളുടെ മുടി ഇഴകളിലൂടെ തലോടി,,, "അതൊന്നും തീരുമാനിച്ചിട്ടില്ല,,,,,, ഒരു ലക്ഷ്യവും ഇല്ലാതെ,,,, പറ്റാവുന്ന ദൂരത്തേക്ക്,,,,,അവിടുത്തെ സംസ്കാരങ്ങളും ഭാഷയും,,,,,എല്ലാം പഠിച്ചു കൊണ്ടുള്ള ഒരു യാത്ര.....ഇഷ്ടപ്പെടുവോ നിനക്ക്.... " അവൻ അവളുടെ കാതോരം ചേർന്ന് ചോദിച്ചു,, അവൾ മറുപടി എന്നോണം ഒരു പുഞ്ചിരി നിറയിച്ചു,,, പെട്ടെന്ന് എന്തോ ഓർത്ത പോലെ മുഖം ഒന്ന് വാടി... "അമ്മ.... അമ്മ തനിച്ചാവില്ലേ...!!??"

അവളുടെ ആധി അവനിൽ തെല്ലൊരു സന്തോഷം ആണ് വരുത്തിയത്,,, തനിക്ക് ഒപ്പം തന്നെ അവൾ അമ്മയെ സ്നേഹിക്കുന്നു എന്നറിഞ്ഞ സന്തോഷം... "മുത്തശ്ശിക്ക് ഒരേ നിർബന്ധം,,,,, മോളെ കുറച്ചു ദിവസത്തേക്ക് അടുത്തു വേണം എന്ന്,,, അപ്പൊ എന്താ ചെയ്യാ,,,,ഞാനും കരുതി നിന്നോട്ടെന്ന്....ആ സമയം നമുക്ക് നമ്മുടെ ആഗ്രഹങ്ങളും തീർക്കാം... എങ്ങനെ.... " അവന്റെ ചോദ്യം കേട്ടതും അവൾ അവന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി,,, "നിനക്ക് അമ്മയുടെ ഒപ്പം നിൽക്കണമെങ്കിൽ നിന്നോ ട്ടൊ,,, ഞാൻ വേറെ ആരെയെങ്കിലും കിട്ടുവോ എന്ന് നോക്കട്ടെ... " അവൻ ഒരു കുസൃതിയോടെ പറയുന്നത് കേട്ടു അവളുടെ പല്ലുകൾ അവന്റെ നെഞ്ചിൽ ആയി തന്നെ പതിഞ്ഞു,,, മെല്ലെ അടർത്തി മാറ്റി അവിടം ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവൻ അറിയുന്നുണ്ടായിരുന്നു അവളുടെ പ്രണയത്തിന്റെ ചൂട്.... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "മക്കള് ഇനി എന്ന തിരികെ വരാ..." ഉമ്മറതിണ്ണയിൽ ഇരുന്നു കൊണ്ട് മുത്തശ്ശി ചോദിച്ചതും തത്ത അതിനൊരു ഉത്തരം നൽകാതെ മുത്തശ്ശിയെ ഒന്ന് കെട്ടിപിടിച്ചു,,, അവരും അവളുടെ മുടി ഇഴകളിലൂടെ ഒന്ന് തലോടി,,,, അമ്മയെ നോക്കി ഒരു ചിരിയോടെ യാത്ര പറയുമ്പോഴും അവളുടെ കണ്ണുകൾ എല്ലാവരിലേക്കും പാറി വീണു,,

, കൂടെ പ്രിയയിലേക്കും,,,, ഒന്നും മിണ്ടാതെ ഒരു ഭാഗത്ത്‌ ഒതുങ്ങി കൂടി നിൽക്കുകയായിരുന്നു പ്രിയ,,,, ചുണ്ടിൽ ഒരു പുഞ്ചിരിയുമായി,,,, തത്ത മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു,,, അവൾ ഒന്ന് പതറിയ മുഖവുമായി തത്തയെ ഉറ്റു നോക്കിയതും തത്ത ചെറു പുഞ്ചിരിയോടെ അവളെ ഇറുകെ പുണർന്നു,,,, "thankyou so much....." അവളുടെ വാക്കുകൾ പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി,,, താൻ ചെയ്ത തെറ്റ് മറ്റൊരു തരത്തിൽ വേറൊരാൾക്ക് അനുഗ്രഹം ആയി എന്നറിവോടെ,,, അവൾ തത്തയുടെ മുടി ഇഴകളിലൂടെ വാത്സല്യത്തോടെ തലോടി,,, "എനിക്ക് ദേഷ്യം ഒന്നും ഇല്ലാട്ടൊ പ്രിയേച്ചി,,, യാത്ര ഒക്കെ കഴിഞ്ഞു ഒരൂസം ഇവിടെ വരുമ്പോൾ ഞങ്ങളെ സ്വീകരിക്കേണ്ടത് പ്രിയേച്ചിയാ,,, അന്ന് നരേശേട്ടനെയും പരിജയപ്പെടുത്തി തരണം,,, ok... " അവൾ മെല്ലെ ചോദിച്ചു,, പ്രിയ ചിരിയോടെ ഒന്ന് തലയാട്ടി,,, തത്ത അവളോടും യാത്ര പറഞ്ഞു കൊണ്ട് ആദിയുടെ ബുള്ളറ്റിന് പുറകിൽ ആയി കയറി ഇരുന്നു,,,, എല്ലാവരും പുഞ്ചിരിയോടെ അവരെ യാത്രയാക്കി,,, ലക്ഷ്യങ്ങൾ ഇല്ല എങ്കിലും അവരുടെ ജീവിതലക്ഷ്യങ്ങളിലേക്കുള്ള ഒരു യാത്ര.... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇവിടെ ആരെ കാത്തു നില്ക്കുവാ... " റോഡ് സൈഡിൽ വണ്ടി നിർത്തി ഫോണും തൊണ്ടി നിൽക്കുന്ന ആദിയെ കണ്ട് അവൾ അവന്റെ പുറത്ത് ഒന്ന് അടിച്ചു കൊണ്ട് ചോദിച്ചു,,,

അവൻ ചിരിയോടെ ഫോണിൽ തന്നെ ശ്രദ്ധ നൽകി,,, "ഒരു കുഞ്ഞ് സർപ്രൈസ് ഉണ്ട്,,,, ഇന്ന് നമ്മൾ തനിച്ചല്ല പോകുന്നത്... " അവൻ പറഞ്ഞു നിർത്തിയതും അവൾ ആകാംഷയോടെ അവനെ നോക്കി,, "പിന്നെ... " അവൾ വീണ്ടും അവനോടായി ചോദിച്ചതും കുറച്ചു ബുള്ളറ്റുകളുടെ ഹോൺ കേട്ടു അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും അവർക്ക് പിറകിൽ ആയി ബുള്ളറ്റ് നിർത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഏട്ടൻമാരെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു,,,, ആവേശത്തോടെ അവരെ നോക്കി ചിരിച്ചു,,, അവളുടെ നോട്ടം അർജുനിൽ പതിഞ്ഞതും അവൻ പതിവ് പോലെ ഒന്ന് കൈ പൊക്കി കാണിച്ചു,,, "ഏട്ടാ... " അവൾ വിളിച്ചു കൊണ്ട് ബുള്ളറ്റിൽ നിന്നും ചാടി ഇറങ്ങാൻ നോക്കിയതും ആദി അവളെ പിടിച്ചു വെച്ചു,,, "നീ എങ്ങോട്ടാഡി..." "ഞാൻ ഏട്ടനെ കാണാൻ,,,, " "കാണലും സംസാരവും എല്ലാം പിന്നെ,,,, now we start the jurney..... Are you ready.... " അവൻ മെല്ലെ ചോദിച്ചു,, അവളുടെ കണ്ണുകൾ പിന്നിൽ ഉണ്ടായിരുന്ന ഏട്ടൻമാരിൽ എത്തി നിന്നതും എല്ലാവരും വലിയ exitment ൽ ആയിരുന്നു,,,, അവൾ പെട്ടെന്ന് തന്നെ നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി,,,,, സമയത്തെ പിന്നിൽ ആക്കി,,,,,, കാലത്തെ നേടാൻ വേണ്ടി മാത്രമായി ഒരു യാത്ര..... അവരുടെ ബുള്ളറ്റ് വനപ്രദേഷങ്ങൾ കടന്നു,,,, നാടുകൾ നഗരങ്ങൾ.....

എല്ലാം പിന്നിൽ ആക്കി കൊണ്ട് കുതിച്ചു കൊണ്ടിരുന്നു,,,, അവൾക്ക് പറയാൻ ഉണ്ടായിരുന്നത് ഒരുപാട് കാലത്തെ കഥകൾ ആയിരുന്നു,,,, അവനും അത് ആസ്വദിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി,,,, "എന്നിട്ടില്ലേ ഏട്ടാ.... അന്ന് ഇവൻ എന്നെ ചീത്ത പറഞ്ഞില്ലേ,,,, ഞാൻ പിന്നെ മിണ്ടാൻ പോയില്ല,,, അന്ന് എന്നെ വിളിച്ചു വീണ്ടും ചീത്ത പറഞ്ഞിട്ടാ ഞാൻ മിണ്ടിയെ,,,, എന്തിനും ഏതിനും ചീത്തയാ,,,," ആദി ഫുഡ്‌ വാങ്ങാൻ പോയ തക്കത്തിന് അവൾ ഓരോന്ന് പറയുന്നുണ്ട്,,, അവൾ ഓരോന്ന് പറയുന്നുണ്ട്,,,, സച്ചുവും അശ്വിനും മനുവും,,, അർജുനും എല്ലാം കേൾവിക്കാർ മാത്രം ആയിരുന്നു,,, അവളുടെ വാക്കുകൾ കേട്ടു അവർ പരസ്പരം നോക്കി ചിരിക്കുന്നുണ്ട്,,,,,, "ഇനി വെളളം കുടിക്ക്,,,എന്നിട്ട് ബാക്കി സംസാരിക്കാം... " മനു ജെഗിലെ വെളളം ഗ്ലാസിൽ പകർന്നു കൊണ്ട് അവളോടായി പറഞ്ഞതും അവൾ മോന്തയും കൂർപ്പിച്ചു താടക്കും കൈ കൊടുത്തു അവനെ നോക്കി,, അശ്വിൻ മനുവിന്റെ തലക്ക് ഒന്ന് തട്ടി,,, "അവൻ ഓരോന്ന് പറയും,,, നീ പറഞ്ഞോഡി തത്തെ..." അശ്വിൻ സപ്പോർട്ട് ചെയ്തതും മനുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവൾ വീണ്ടും സംസാരം തുടർന്നു,,, അർജുന്റെ കണ്ണുകൾ ഒരു വേള പോലും അവളിൽ നിന്നും മാറിയില്ല,,,,അവന്റെ ഓർമ്മകൾ അപ്പോഴും ഇത് പോലെ കുസൃതി ചിരിയോടെ തന്നെ നോക്കുന്ന കൃഷ്ണയിൽ ആയിരുന്നു,,,,,,അവന്റെ കണ്ണുകൾ ചെറുതിലെ ഒന്ന് നിറഞ്ഞു വന്നു,,,

"ഡി,,, നോൺസ്റ്റോപ്പെ....ഒന്ന് വായ പൂട്ടഡി,,, എല്ലാത്തിനെയും നീ ഇപ്പൊ തന്നെ തിരിഞ്ഞോടിക്കോ.... " കയ്യിൽ ബർഗർ കവറുമായി വന്ന ആദി ചോദിച്ചപ്പോൾ ആണ് അവൻ പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർന്നു,,, അധി വിധക്തമായി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവരെ നോക്കി ചിരിച്ചു,,, "പോ,,,ദുഷ്ട.... ഞാൻ വെറുതെ സംസാരിച്ചതല്ലേ,,, ഏട്ടൻമാര് ഒന്നും പോവൂല,,, " അതിൽ നിന്നും ഒരു ബർഗർ എടുത്തു കടിച്ചു കൊണ്ട് അവൾ പറഞ്ഞു,,,എല്ലാവരും ചിരിയോടെ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു,,, "എന്തായി നിന്റെ ജോബ് ഒക്കെ... " "ഒന്ന് റെഡി ആയിട്ടുണ്ട്,,, ഇന്റർവ്യൂ കൂടി ഉണ്ട്,,, " "i am sure..... കിട്ടും... " ആദി പറഞ്ഞു അവസാനിക്കും മുന്നേ വളരെ ആത്മാവിശ്വാസം കലർന്നതായിരുന്നു അവളുടെ മറുപടി,,,, എല്ലാവരും അവളെ ഒന്ന് നോക്കിയപ്പോൾ ബർഗർ കഴിക്കുന്ന തിരക്കിൽ ആണ്,,,, "അവന്റെ കാര്യം ഒക്കെ അവിടെ നിൽക്കട്ടെ,,, നിന്റെ പ്ലാൻ എന്താ,,, എന്നും വീട്ടിൽ നിൽക്കാം എന്ന് കരുതിയോ... " അർജുൻ അല്പം കടുപ്പത്തിൽ ചോദിച്ചതും അവൾ ഒരു നിഷ്കു ഭാവത്തിൽ അവനെ നോക്കി,,, "ഞാൻ പറഞ്ഞതാ നമ്മുടെ കോളേജിൽ തന്നെ പിജിക്ക് അഡ്മിഷൻ ശരിയാക്കി തരാം എന്ന്,,, എവിടെ കേൾക്കണ്ടേ,,,, " "എന്നിട്ട് എന്നെ ഹോസ്റ്റലിൽ നിർത്താൻ അല്ലേ,,, " ആദിയെ നോക്കി ദേഷ്യത്തോടെ അവൾ ചോദിച്ചു,, ആദിയുടെ ചുണ്ടിൽ ചെറു ചിരി ഉടലെടുത്തു എങ്കിലും പണിപ്പെട്ടു ഒതുക്കി നിർത്തി,,, "അല്ലടി,,, എന്നും രാവിലെ നമ്മുടെ വീട്ടിൽ നിന്ന് ഒരു ഹെലികോപ്റ്റർ ബുക്ക്‌ ചെയ്തു തരാം,,,

എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ടാ,,, " അവൻ അല്പം ദേഷ്യം കലർന്ന സ്വരത്തിൽ പറഞ്ഞു,,, "ടാ,,നിർത്ത്.... നിനക്ക് ചെന്നൈയിൽ തന്നെ നോക്കിക്കൂടെ,,,, " "മ്മ്മ്,,,,നല്ല ആളാ,, മടിയാ വെറും മടി,,,, ഈ ട്രിപ്പ്‌ കഴിഞ്ഞ ഉടനെ,,, ഞാൻ തന്നെ മുന്നോട്ട് ഇറങ്ങി നോക്കണം,,, സമ്മതിച്ചില്ലേൽ ഇവളെ ഇവളുടെ വീട്ടിൽ തന്നെ കൊണ്ട് ചെന്നാക്കും... " അല്പം ദേഷ്യത്തോടെ ആദി പറയുന്നത് കേട്ടു അവൾ പരിഭവത്തോടെ ചുണ്ട് ഉന്തി അവനെ നോക്കി,,, അവൻ ചിരി മറക്കാൻ കഷ്ടപ്പെടുന്നത് കണ്ടതും പെട്ടെന്നുള്ള ദേഷ്യത്തിൽ അവന്റെ കയ്യിൽ ആയി തന്നെ പല്ലമർത്തി,,, അവൻ ഒന്ന് എരിവ് വലിച്ചു കുടഞ്ഞതും അവൾ മുഖം മാറ്റി കൊണ്ട് വീണ്ടും ഭക്ഷണത്തിൽ ശ്രദ്ധ നൽകി,,, "ടി,,, കടിപ്പട്ടി.... " അവൻ കടിച്ച ഭാഗം ഉഴിഞ്ഞു കൊണ്ട് പല്ലിറുമ്പി,,,, "നിക്ക് അറിയാലോ എന്നെ കൊണ്ടാക്കൂലാന്ന്,,, നുണ പറഞ്ഞാൽ ഞാൻ ഇനിയും കടിക്കും... " ഒരു വാശിയിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോകുന്ന തത്തയെ കണ്ട് എല്ലാവരും ഒരുപോലെ ചിരിച്ചു,,,, "ചോദിച്ചു വാങ്ങിയ പോലെ ആയല്ലോടാ... " മനു ചിരിയോടെ ചോദിച്ചു,,, ആദി ചിരിച്ചു കൊണ്ട് ആരോടോ സംസാരിച്ചു നിൽക്കുന്ന തത്തയെ നോക്കി,,, "ഇതൊക്കെ എന്ത്... " അവൻ ആരോടെന്നില്ലാതെ പറഞ്ഞു,,,, " "പറഞ്ഞു വരുന്നത് ഏമാന് ഇതൊക്കെ ശീലം ആണെന്നാണല്ലേ.... ദേ ഇത് കൊണ്ട് മാത്രം ആണ് ഞാൻ കല്യാണം കഴിക്കാത്തത്,,,, " അശ്വിൻ പറയുന്നത് കേട്ടു ആദി അവന്റെ പുറത്ത് ഒന്ന് അടിച്ചു,,, "കഴിഞ്ഞെങ്കിൽ എണീറ്റു വാടാ,,, ആ പൊട്ടി പുറത്തേക്ക് പോയിട്ടുണ്ട്,,, "

അതും പറഞ്ഞു കൊണ്ട് ആദി എഴുന്നേറ്റു,,, പിന്നാലെ അവരും,,, പുറത്ത് ആദിയുടെ ബുള്ളറ്റും ചാരി നിന്ന് വലിയ ചിന്തയിൽ ആയിരുന്നു തത്ത,,, അവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് നെറ്റിയിൽ ഒന്ന് മേടി കൊണ്ട് ബുള്ളറ്റിൽ കയറി ഇരുന്നതും അവളും പിന്നിൽ കയറി,,, "എന്താടി തത്തമ്മേ വലിയ ആലോചനയിൽ ആണല്ലോ,,,, " അവൻ ചോദിച്ചതും അവൾ അവന്റെ പുറത്തേക്ക് ഒന്ന് കിടന്നു,,, "ആദി.... ഞാൻ പഠിച്ചില്ലേൽ ശരിക്കും എന്നെ വീട്ടിൽ കൊണ്ടാക്കോ... " അവളുടെ ചോദ്യം കേട്ടു അവന് ചിരി പൊട്ടി,, അവൻ മെല്ലെ തല ചെരിച്ചു അവളെ നോക്കിയപ്പോൾ അവൾ തോളിൽ തല വെച്ച് അവന്റെ കണ്ണിലേക്കു ഒന്ന് ഉറ്റു നോക്കി,,, "പറ..." അവൾ ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു,, അവൻ ചിരിയോടെ തിരിഞ്ഞു,,, "കൊണ്ടാക്കണോ,,,,, " അവൻ കുസൃതിയോടെ ചോദിച്ചു,,, അവൾ പുച്ഛം കലർന്ന ഒരു ചിരിയായിരുന്നു മറുപടി കൊടുത്തത്,,, "അങ്ങോട്ട്‌ കൊണ്ടാക്കിയാലും കയറ്റില്ല,,, നീ കേട്ടിട്ടില്ലേ ബ്രഷ്ട്ട് എന്നൊക്കെ,,,, എന്നെയും ബ്രഷ്ട്ട് കല്പ്പിച്ചെക്കുവാ.... അങ്ങോട്ട്‌ ചെന്നാൽ അടിച്ചു പുറത്താക്കും,,,, പിന്നെ ഞാൻ എങ്ങോട്ടാ പോവാ.... " വലിയ ആലോചനയിൽ എന്ന പോലുള്ള അവളുടെ മറുപടി കേട്ടു ഒരു നിമിഷം അവന് പറയേണ്ടായിരുന്നു എന്ന് തോന്നി പോയി,,, അവൻ മെല്ലെ അവൾ പിടിച്ച കൈകളിൽ ഒന്ന് മുറുകെ പിടിച്ചു,,,, "ഏയ്‌,,, എനിക്ക് വിഷമം ഇല്ല,,,,,എന്നേലും ഒരിക്കെ ഇതൊക്കെ നേരിടെണ്ടി വരും എന്നറിഞ്ഞിട്ട് തന്നെയല്ലേ ഞാൻ നിന്നെ സ്നേഹിച്ചെ,,,,

എന്നെങ്കിലും ഒരിക്കെ ഇതെല്ലാം വെറും വിഡ്ഢിത്തം ആണെന്ന് തോന്നുമ്പോൾ എന്റെ അപ്പ എല്ലാരേം കൂട്ടി എന്നെ കാണാൻ വരും,,, എനിക്ക് പ്രതീക്ഷയുണ്ട്.... " അവൾ അവന്റെ കാതോരം ചേർന്ന് പറഞ്ഞു,,,അവളിൽ പ്രതീക്ഷയായിരുന്നു,,, എല്ലാം നേരെ ആകും എന്നുള്ള പ്രതീക്ഷ,,, അവൻ വേദനകൾക്കിടയിലും പുഞ്ചിരിക്കുവളെ കണ്ട് ചെറു ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു,, അവൻ സന്തോഷവാനായിരുന്നു,,, അവളിൽ,,, അവൻ ആഗ്രഹിച്ചത് പോലൊരു ഭാര്യ,, ഒരു പ്രണയിനി,, എല്ലാം ആയിരുന്നു അവൾ,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടാ ഇനിയും ഉള്ളിലോട്ടു പോകണ്ട,,, ഇപ്പോൾ തന്നെ നല്ല തണുപ്പ് ഉണ്ട്,,,, ഇവിടെ സ്റ്റേ ചെയ്തു ഇനി നാളെ യാത്ര തുടരാം.... " മെല്ലെ പോകുന്ന ബുള്ളറ്റിനോടൊപ്പം ബുള്ളറ്റ് ഒതുക്കി വെച്ച് കൊണ്ട് അർജുൻ പറഞ്ഞതും ആദിയുടെ കണ്ണുകൾ മെല്ലെ തത്തയിലേക്ക് നീണ്ടു,,,, അവൾ തണുപ്പ് കൊണ്ട് വിറക്കുന്നുണ്ടായിരുന്നു,,,, അവൻ ചുറ്റുപാടും നോക്കി കൊണ്ട് വെളിച്ചം കണ്ട ഒരിടത്തേക്ക് ബുള്ളറ്റ് നിർത്തി വെച്ചു,, അവന് പിറകെയായി ബാക്കിയുള്ളവരും,,,,,, അവൻ ചുറ്റും ഒന്ന് നോക്കിയപ്പോൾ ചെറിയ ഒരു മലമുകളിൽ കുറച്ചു വിദേശികൾ ടെന്റ് കെട്ടിയിട്ടുണ്ട്,,, അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി ഒരു കൈ കൊണ്ട് ബാഗുകളും മറു കൈ കൊണ്ട് തത്തയെയും ഒതുക്കി പിടിച്ചു മുന്നോട്ട് നടന്നു,,, വിദേശികളെ എല്ലാം ഒന്ന് പരിജയപ്പെട്ടു കൊണ്ട് അവരുടെ ടെന്റുകൾക്ക് അടുത്തായി തന്നെ ടെന്റ് അടിച്ചു,,,,

മനുവും അശ്വിനും അർജുനും സച്ചിനും കൂടി വേറെ ഒരു ടെന്റ് അടിച്ചു,,, രാത്രിയിലേ ഭക്ഷണം കഴിച്ചു കൊണ്ട് തണുത്ത ശരീരത്തിലെക്ക് ചൂട് പകരാൻ തീക്ക് ചുറ്റും ഇരിക്കുകയായിരുന്നു എല്ലാവരും,,,, വിദേശികളിൽ പലരും ടെന്റുകളിൽ ഒതുങ്ങിയ സാഹചര്യത്തിൽ കയ്യിൽ ഒരു ബിയറുമായി പുറത്തേക്ക് വരുന്ന ആളെ കണ്ട് തത്തയുടെ കണ്ണുകൾ വിടർന്നു,,,, "ആദി.... അലക്സ്,,, നമ്മൾ കഴിഞ്ഞ തവണ പോയപ്പോൾ കണ്ടില്ലേ,,, കാതറിന്റെ,,,, അലക്സ്,,, ദേ നോക്കിയെ... " തത്ത ആദിയുടെ മുഖം പിടിച്ചു അവന് നേരെ തിരിച്ചു കൊണ്ട് പറഞ്ഞതും അവനും അപ്പോഴാണ് ശ്രദ്ധിച്ചത്,,,,പഴയ ഉഷാർ ഒന്നും ഇല്ല എങ്കിലും ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ട്,,,, നടപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്,, അല്പം ഫിറ്റ്‌ ആണെന്ന്,,,, "hey.... Alax... " അവൻ ഉറക്കെ വിളിച്ചു,,, അലക്സ് ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ണുകളിൽ ആദിയിലും തത്തയിലും എത്തിയതും അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് മാറ്റ് കൂടി,,,, "hey.... Adhithyaa...." അവൻ അവരുടെ ഇടയിലേക്ക് കയറി വന്നു,, ആദി പുഞ്ചിരിയോടെ അവനെ ഒന്ന് hug ചെയ്തു കൊണ്ട് മാറി നിന്നു,,, അവൻ തത്തയുടെ കയ്യിൽ പിടിച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു,,, "guys....he is Alax....From america...Alax... This is my friends.... Arjun.... Aswin...Sachin...Maanav...."

ഒന്നും മനസ്സിലാകാതെ നിൽക്കുന്നവരെ നോക്കി അവൻ പറഞ്ഞു,, എല്ലാവരും ചിരിയോടെ അവന് കൈ കൊടുത്തു,, അലക്സ് കയ്യിൽ കരുതിയ ബിയർ ബോട്ടിലുമായി അവരുടെ ഇടയിൽ ഇരുന്നു,,, "അന്ന് ഞങ്ങൾ ട്രിപ്പ്‌ പോയില്ലേ,,, അന്ന് പരിജയപ്പെട്ടതാ,,,, അലക്സ് ആൻഡ് കാതറിൻ,,,,,, " തത്ത അർജുനെ നോക്കി കൊണ്ട് പറഞ്ഞു,, എന്തോ ഓർത്ത പോലെ അവൾ അലക്സിന് നേരെ തിരിഞ്ഞു,,, "Alax.... Where is catherin... !!??" അവൾ ചോദിക്കുന്നതിന് പുറമെ ചുറ്റും ഒന്ന് തിരഞ്ഞു,,അലക്സ് ഒരു ചിരിയോടെ അവരെ ഒന്ന് നോക്കി കൊണ്ട് മെല്ലെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു,,,, മെല്ലെ മുകളിലേക്ക് കൈ ചൂണ്ടി കൊണ്ട് അവരെ കടന്നു പോകുന്ന അലക്സിനെ എല്ലാം അറിയാവുന്ന ആദിയും തത്തയും ഞെട്ടലോടെ നോക്കി,,, ഒന്നും അറിയാതെ പകച്ചു നിൽക്കുന്ന അർജുൻ ആദിയുടെ തോളിൽ ഒന്ന് കൈ വെച്ചു,,, ആദി ആ ഞെട്ടലോടെ തന്നെ തിരിഞ്ഞു നോക്കി,,, "ആ കുട്ടിക്ക് എന്താടാ.... " അർജുൻ ഒരു പതർച്ചയോടെ ചോദിച്ചു,, അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് ചേതനയറ്റ കൃഷ്ണയുടെ ശരീരം മാത്രമായിരുന്നു,,,, മരണം എന്ന് കേൾക്കുമ്പോൾ തെളിഞ്ഞു വരുന്ന മുഖം,,,അവൾ പോയ ശേഷം താൻ അനുഭവിച്ച വേദനകൾ,,,എല്ലാം അവന്റെ ഉള്ളം ഒന്ന് നീറിച്ചു,,,,,, "അവൾക്ക് കാൻസർ ആയിരുന്നു,,,,,ഇപ്പോഴാ അറിയുന്നത്... " ബാക്കി പറയാതെ ആദി ഒന്ന് വിക്കി,,,, അർജുന്റെ കണ്ണുകൾ അലക്സിൽ പതിഞ്ഞു,,, ദൂരേക്ക് നോട്ടം മാറ്റി കൊണ്ട് പുഞ്ചിരിയോടെ നിൽക്കുന്ന അലക്സ്.....

അർജുന്റെ കണ്ണുകളിൽ അലക്സും താനും ഒരേ നാണയത്തിന്റെ ഇരു പുറങ്ങൾ ആയിരുന്നു.... രാത്രി ഏറി വന്നതോടെ മനുവും അശ്വിനും സച്ചുവും ടെന്റിലേക്ക് കയറി,,,, അർജുൻ അല്പം മാറി അലക്സിന് പിറകെയായി ദൂരെക്ക് കണ്ണുകൾ അയച്ചു നിൽക്കുകയായിരുന്നു,,, നഷ്ടപ്രണയത്തിന്റെ മധുരമൂറും ഓർമകളിൽ അവർ തങ്ങളുടെ പ്രണയിനികളെ കണ്ടു,,,,, ആകാശത്ത് കണ്ണുകൾ ചിമ്മുന്ന ഓരോ നക്ഷത്രങ്ങളിലും അവർ പ്രണയിച്ചു കൊതി തീരാതെ മറഞ്ഞ തന്റെ പ്രാണനെ തേടി,,,,, ചില പ്രണയങ്ങൾ അങ്ങനെയാണ്,,,,മരണത്തിന് പോലും മായ്ക്കാൻ കഴിയാതെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം,,,, അർജുനും അറിയാമായിരുന്നു ഒരിക്കലും കൃഷ്ണ തിരികെ വരില്ല എന്ന്,,,പക്ഷെ പ്രണയിക്കാൻ ആരുടേയും അനുവാദമോ,,,,മരണം എന്നൊരു ഭയമോ വേണ്ടല്ലോ,,,,അവൻ അവന്റെ കൃഷ്ണക്ക് മാത്രം സ്വന്തം ആയിരുന്നു,,, അവന്റെ പ്രണയം കൃഷ്ണക്ക് മാത്രം അവകാശപ്പെട്ടതും,,,,, കാലം ഒരുപക്ഷെ നല്ലൊരു പാതിയെ അവന്റെ ജീവിതത്തിലേക്ക് നൽകാം,,,,, ചിലപ്പോൾ നൽകാതെയും ഇരിക്കാം,,, പക്ഷെ എന്നും ഒരു ഹൃദയത്തിൽ ഒരിടം അവൻ കൃഷ്ണക്ക് വേണ്ടി മാത്രം ഒഴിചിട്ടു,,,, തന്റെ ആദ്യ പ്രണയത്തിന്,,,, അർജുന് പിറകിൽ ആയി സിമന്റ് ബെഞ്ചിൽ ഒരു കമ്പിളിക്ക് താഴെ ഇരുന്നു,,, കൈകൾ തമ്മിൽ കോർത്തു എന്തിനോ വേണ്ടി കണ്ണുകൾ പരതി കൊണ്ടിരുന്ന രണ്ട് പേർ ഉണ്ടായിരുന്നു,, തത്തയും ആദിയും,,,, "ആദി,,,,, തണുക്കുന്നു.... " അവനിലേക്ക് ചുരുണ്ടു കൊണ്ട് അവൾ പറഞ്ഞു,,,,

അവൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു,,,ടെന്റിലേക്ക് നടക്കുന്നതിനിടയിൽ അവന്റെ ചുണ്ടുകൾ പല പ്രാവശ്യം അവളുടെ നെറുകയിൽ പതിഞ്ഞു..... അവളെ പൊതിഞ്ഞു പിടിച്ച ആ കൈകൾ അവൾക്ക് സംരക്ഷണകവചം ആയിരുന്നു,,,, തന്റെ പ്രണയമായിരുന്നു,,, തനിക്ക് മുന്നോട്ട് പോകാൻ ഉള്ള ഊർജം ആയിരുന്നു,,,, തന്റെ പ്രാണന്റെ പ്രണയകവചം ആയിരുന്നു.... പ്രണയം പല ഭാവത്തിൽ ഉള്ളതാണ്... ജീവിച്ചു തുടങ്ങും മുന്നേ പൊലിഞ്ഞു പോയതാണ് അർജുന്റെ പ്രണയം എങ്കിൽ ഒരുപാട് കൊതിച്ചിട്ടും പാതി വഴിയിൽ മറഞ്ഞു പോയതാണ് അലക്സിന്റെ പ്രണയം എങ്കിൽ....... ആദിയുടെയും തത്തയുടെയും പ്രണയം ഒരു പ്രണയമഴയായ് പെയ്തു കൊണ്ടിരിക്കുകയായിരുന്നു,,,,,, ഒരിക്കലും തോരാതെ...... .....അവസാനിച്ചു......

അങ്ങനെ പ്രണയമഴ ഇവിടെ അവസാനിച്ചിരിക്കുകയാണ്,,,, ഇനിയും നീട്ടിയാൽ ഞാൻ ഉദ്ദേശിച്ച രീതിയിൽ തീർക്കാൻ കഴിയില്ല,, പിന്നെ കുട്ടികൾ ആവുക എന്നൊക്കെ പറഞ്ഞാൽ എപ്പോഴും കേൾക്കുന്ന ഒരു ക്ലീശെ ആകും അത്,,,, ഞാൻ ഉദ്ദേശിച്ച,,,,നിങ്ങളോട് പറയാൻ കൊതിച്ച പ്രണയമഴ ഇതാണ്,,, ആദിയുടെയും അവന്റെ തത്തമ്മയുടെയും പ്രണയം,,,,,ഈ സ്റ്റോറിക്ക് ഇതിനും നല്ലൊരു എൻഡിങ് നൽകാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല,,, അർജുന് വേറൊരു കൂട്ട് നൽകാൻ എനിക്ക് തോന്നിയില്ല,,,,എല്ലാർക്കും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു,,,, ഈ സ്റ്റോറി തുടങ്ങിയപ്പോൾ മുതൽ ഞാൻ കേൾക്കുന്ന ചോദ്യം ആണ്,,,, ഇങ്ങനെയും പ്രണയിക്കുന്നവർ ഉണ്ടാകൊഎന്ന്,,,,, ഉണ്ടാകും,,, ഉണ്ടാകും എന്നല്ല,,, ഉണ്ട്,,,,ചില പ്രണയങ്ങൾ ഇങ്ങനെയും ഉണ്ടാകും,,,, കൂടെ നിന്ന സപ്പോർട്ട് ചെയ്ത,,,, തത്തയെയും അവളുടെ ആദിയെയും സ്നേഹിച്ച എല്ലാവർക്കും ബിഗ് താങ്ക്സ്... *പിന്നെ ഒരു കടം ഉണ്ട്,,,,, ഞാൻ ഈ സ്റ്റോറി തുടങ്ങുമ്പോൾ പറഞ്ഞിരുന്നു ഇത് സഖാവിനും തുമ്പിക്കും മുകളിൽ അല്ലെങ്കിൽ ഒപ്പം നിൽക്കും എന്ന്,,,, അതിനൊരു ഉത്തരം നൽകേണ്ടത് നിങ്ങൾ ആണ്,,,, * പിന്നെ ചിലർക്ക് തോന്നാം മടി പിടിച്ചത് കൊണ്ട് നിർത്തിയത് ആണെന്ന്,,, ഒരിക്കലും അല്ലാട്ടോ,,,,,, അത് കൊണ്ട് തന്നെ നെക്സ്റ്റ് സ്റ്റോറി നാളെ start ചെയ്യും.... എല്ലാരും ഉഷാറായി നില്ക്കുക...തത്തയോടും ആദിയോടും ഒപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ ആയി തന്നെ വരാം,, അഭിപ്രായം പൊന്നോട്ടെ... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story