പ്രണയമഴ-2💜: ഭാഗം 6

pranayamazha thasal

എഴുത്തുകാരി: THASAL

"തത്തേ,,, ഈ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ,,, " കയ്യിൽ പുസ്തകവും പിടിച്ചു ജനാലക്കരികിൽ ഇരുന്നു മാനം നോക്കുന്ന തത്തയോടായി കൃഷ്ണ ചോദിച്ചു,, അവൾ അത്ര പന്തിയല്ലാത്ത ഒരു ചിരി കൃഷ്ണക്ക് സമ്മാനിച്ചു,, "എനിക്ക് വിശപ്പില്ല,,, നീ പോയി കഴിച്ചോ,,, " "അതെന്ത് പറ്റി,,, നീയല്ലേ പറഞ്ഞെ വിശന്നിട്ടു പാടില്ല എന്ന്,,, ഇപ്പൊ എന്തെ,,, " "എനിക്കറിയത്തില്ല,,, എനിക്കിപ്പോ ഒന്നും വേണ്ടാ,, നീ പോയി കഴിച്ചോ,,, " അവൾ കൃഷ്ണയെ തള്ളി വിട്ടു,,, കൃഷ്ണ അവളെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് പോയതും തത്ത കയ്യിലെ ഫോൺ എടുത്ത് അതിൽ അമ്മ എന്ന കോൺടാക്ട് ഓപ്പൺ ആക്കി,,, അവൾക്ക് അവരുടെ സ്വരം കേൾക്കാൻ കൊതിയുണ്ടായിരുന്നു,,, എങ്കിലും അപ്പ അറിഞ്ഞാൽ ഒരുപക്ഷെ ആ പാവത്തിനെ വഴക്ക് പറയും,,, അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്,, അവൾ കുറെ നേരം വീണ്ടും അതിലേക്കു നോക്കി ഇരുന്നു,,, പിന്നെ എന്ത് കൊണ്ടോ അത് ഓഫ് ചെയ്തു,,അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി,,, ജീവിതത്തിൽ ആദ്യമായി അമ്മയുടെ ചൂടിൽ നിന്നും മാറി നിൽക്കുകയാണ്,, അവളുടെ കണ്ണുകൾ നിറഞ്ഞു,, അവളുടെ നോട്ടം മുകളിലേക്ക് ഉയർന്നു,,,ചന്ദ്രൻ അവളെ നോക്കി പുഞ്ചിരിക്കുന്നതായി അവൾക്ക് തോന്നി,,, അവളും നിറഞ്ഞ പുഞ്ചിരി മുഖത്ത് വിരിയിച്ചു,,,

അമ്മ പറഞ്ഞു തന്ന തന്ത്രം,,, മുഖത്ത് പുഞ്ചിരി ഉള്ള കാലത്തോളം നമ്മെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല,,,, എത്ര സങ്കടം ഉണ്ടെങ്കിലും അങ്ങ് ചിരിച്ചു നിൽക്കണം,,, നമ്മുടെ സങ്കടം നമ്മളിൽ മാത്രം ഒതുങ്ങണം,,, അത് പോലെ ദേഷ്യവും,,, അവളുടെ ഉള്ളം അപ്പോഴും അമ്മയിൽ ആയിരുന്നു,,, അവളുടെ കണ്ണുകൾ അറിയാതെ മെൻസ് ഹോസ്റ്റലിലേക്ക് വീണതും അവിടെ ടെറസിന്റെ സൈഡിൽ കുറഞ്ഞ വേട്ടത്തിലും കൈ വരിയിൽ കയ്യൂന്നി നിൽക്കുന്ന ആദിയെ അവൾക്ക് മനസ്സിലായി,,, അപ്പോഴും ചുണ്ടിലെ സിഗരറ്റ് അവളുടെ കണ്ണിൽ പെട്ടിരുന്നു,,, എല്ലാവരിലും അവനോടുള്ള വെറുപ്പ് അവൾക്ക് ഈ രണ്ട് ദിവസം കൊണ്ട് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു,,, പറയാൻ ഒരു നല്ല ശീലം പോലും ഇല്ല എങ്കിലും ദുശീലങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു പെർഫെക്ട് ബാഡ് ഗയ്‌,,,,ദേഷ്യത്തേ ഒരിക്കലും കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആരുടെയെങ്കിലും അടുത്ത് തീർക്കുന്ന ഒരു തരം സൈക്കോ,,,,ദേഷ്യം എന്നല്ലാതെ ഒരു ഇമോഷനും അവനില്ല എന്ന് പറയുന്നു,,, ബട്ട്‌ എന്ത് കൊണ്ടോ അവൾക്ക് അവനെ അങ്ങനെ തള്ളി പറയാൻ തോന്നിയില്ല,,,,

അവനെ കാണുമ്പോൾ അവൾക്ക് ചെറു പുഞ്ചിരി നൽകാൻ തോന്നിയിരുന്നു,,, ഇപ്രാവശ്യം അവൾ ഒന്നും മിണ്ടാതെ അവന്റെ ഓരോ പ്രവർത്തിയും സസൂക്ഷ്മം നിരീക്ഷിച്ചു,, ഇടയ്ക്കിടെ അവൻ കണ്ണുകൾ തുടക്കുന്നതും കയ്യിൽ കിട്ടിയ ബിയർ ബോട്ടിൽ എറിഞ്ഞുടക്കുന്നതും അവൾക്ക് കാണാമായിരുന്നു,,, അവൻ അലറി വിളിക്കുന്ന ശബ്ദം അവളുടെ കാതുകളിലും എത്തി,,, അവന്റെ ഓരോ പ്രവർത്തിയും അവളിൽ തെല്ലു പേടിയോടൊപ്പം അത്ഭുതവും നിറക്കുകയായിരുന്നു,,, അവളുടെ കണ്ണുകൾ അവനിൽ തറഞ്ഞു നിന്നു,,, പിന്നിൽ ഡോർ തുറന്ന് കൃഷ്ണ വന്നത് അറിഞ്ഞിട്ടും അവളുടെ നോട്ടം അവനിൽ തന്നെയായിരുന്നു,,, "എന്താടി തത്തേ ഇങ്ങനെ നോക്കുന്നെ,,, " അതും പറഞ്ഞു കൊണ്ട് കൃഷ്ണ അവളുടെ ചാരെ വന്നിരുന്നു,, തത്ത അവളുടെ കയ്യിൽ പിടി മുറുക്കി കൊണ്ട് അങ്ങോട്ട്‌ കാണിച്ചു കൊടുത്തതും കൃഷ്ണയും അത് കണ്ട് ഒന്ന് തറഞ്ഞു നിന്നു,,, "എന്താ അത്,, ആ ഏട്ടൻ എന്താ ഇങ്ങനെയൊക്കെ,,,, " "അറിയില്ല,,, ഇപ്പൊ ചോദിച്ചു നോക്കാവേ,,, " "എന്റെ പൊന്നു തത്തേ മിണ്ടാതെ കിടന്നേ,,, " കൃഷ്ണ ഒരു പേടിയിൽ പറഞ്ഞു,,

"നീ അവിടെ ഇരിക്ക് ഞാൻ ചോദിച്ചോളാം,,, " അതും പറഞ്ഞു കൊണ്ട് അവൾ ബെഡിൽ കയറി നിന്നു,, "ഈ കുട്ടി ഇത്,, !!!!!" കൃഷ്ണ സ്വയം പറഞ്ഞു കൊണ്ട് തലക്ക് കൈ കൊടുത്തു കൊണ്ട് ഇരുന്നു പോയി,,, "ഓയ്,,,,, " ദൂരെ നിന്നും ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ നേരെ പോയത് തത്തയുടെ റൂമിലേക്ക് ആയിരുന്നു,, അവൾ മാത്രമേ അവനെ അങ്ങനെ വിളിക്കാൻ ഉണ്ടായിരുന്നൊള്ളൂ,,, അവന്റെ കണ്ണുകൾ ജാനാല കമ്പിയിൽ മുഖം വെച്ച് പുറത്തേക്ക് കൈ വീശി കാണിക്കുന്ന തത്തയിൽ എത്തി നിന്നു,,, ചുണ്ടിലെ സിഗരറ്റിന്റെ ലഹരിയും ഉള്ളിലെ ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും കഠിന്യം കൊണ്ടും അവന്റെ മുഖം വലിഞ്ഞു മുറുകി,,,എങ്കിലും അവളുടെ മുഖത്ത് പതിവ് പുഞ്ചിരി ഉള്ളത് അവന് ചെറു അതിശയം തന്നെയായിരുന്നു,,, "എന്താ ഇവിടെ നിൽക്കുന്നെ,,, " അവൾ ഉറക്കെ ചോദിച്ചു,, അവനിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല,,, അവൻ ദേഷ്യം കൊണ്ട് കയ്യിൽ കിട്ടിയ ബിയർ ബോട്ടിൽ അവളെ എറിയും പോലെ താഴേക്ക് എറിഞ്ഞു,, അവൾ ഒന്ന് പതറി,,, "ഇപ്പൊ കിട്ടിയല്ലോ,,, ഇനി ഉറങ്ങാൻ നോക്ക്,,

" കൃഷ്ണ പറഞ്ഞു എങ്കിലും അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു,, അവൾ വീണ്ടും ചിരിച്ചു കൊണ്ട് അവനെ നോക്കി,, "ആരാടാ അത്,,, " ബിയർ ബോട്ടിൽ താഴെ വീണുടയുന്ന ശബ്ദത്തോടൊപ്പം ആരുടെയോ ശബ്ദം കൂടി പുറത്തേക്ക് വന്നു,, "നിന്റെ തന്തയാടാ,,@&#&%$&@മോനെ,,, " അവന്റെ തെറി കേട്ടതും അവളുടെ ചെവിയുടെ ഫ്യൂസ് തന്നെ പോയ പോലെ,,,, അവൾ ഒന്ന് ഉമിനീർ ഇറക്കി പോയി,, "അത് നിനക്ക് ആണോന്ന് ഒരു സംശയം,,, " കൃഷ്ണ വീണ്ടും പദം പറഞ്ഞു,, "ഏട്ടാ,,,ഫുഡ്‌ കഴിച്ചോ,,, " അവൾ ഉറക്കെ ചോദിച്ചു,, അവൻ അതൊന്നും മൈന്റ് ചെയ്യാതെ സിഗരറ്റ് വലിച്ചു വിടുന്നത് കണ്ട് അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു,,, പിന്നീട് അതൊരു പുഞ്ചിരിയായി മാറി,,, "Smile.......😊" അവൾ പുഞ്ചിരിച്ചു കൊണ്ട് ചൂണ്ട് വിരലും തള്ള വിരലും വിടർത്തി ചുണ്ടോട് ചേർത്ത് കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്ന് തറപ്പിച്ചു ഒന്ന് നോക്കി,, കയ്യിലെ സിഗരറ്റ് നിലത്തിട്ട് ചവിട്ടി കൊണ്ട് ഉള്ളിലേക്ക് പോയി,,, അത് നോക്കി സങ്കടത്തോടെ നിൽക്കുകയായിരുന്നു തത്ത,,,, "എന്തായി,,, കാര്യം ഒക്കെ പറഞ്ഞോ,, " "കളിയാക്കണ്ടാട്ടോ,,,, നോക്കിക്കോ,,ആ ഏട്ടൻ എന്നോട് ഒരൂസം സംസാരിക്കും,, " അവൾ ഒരു വാശി പോലെ പറയുന്നതും കേട്ടു കൃഷ്ണ എഴുന്നേറ്റു അവളുടെ ബെഡിൽ കയറി കിടന്നു,,,

"തത്തേ,,, അവരൊക്കെ വലിയ ആൾക്കാർ ആയിരിക്കും,,, വെറുതെ അവരുടെ കാര്യത്തിൽ ഒക്കെ ഇടപെട്ടാൽ അവസാനം നമ്മൾ കരയേണ്ടി വരും,, " "നീ പോടീ പേടി തൊണ്ടി,,, നിനക്ക് പേടിയായിട്ടാ,,,എനിക്കറിയാം,,, എന്നോട് അജുവേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ വേണ്ടതൊക്കെ സംസാരിക്കാൻ,,, " അർജുന്റെ പേര് കേട്ടതിനാൽ ആകാം കൃഷ്ണ പിന്നെ ഒന്നും പറയാൻ നിന്നില്ല,,, ചെരിഞ്ഞു കിടക്കുന്നതിനിടയിൽ തത്തയുടെ കണ്ണുകൾ ആദിയുടെ റൂമിലേക്ക്‌ പോയിരുന്നു,,,,എന്ത് കൊണ്ടോ ഉള്ളിൽ അവന് ഒരു സ്ഥാനം അവൾ നൽകിയിട്ടുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ബസിൽ നിന്നും ഇറങ്ങി കോളേജ് ഗേറ്റ് കടന്നു തത്ത ഉള്ളിലേക്ക് നടക്കുമ്പോൾ ആണ് ആരോ അവളെ തട്ടിയത്,,,അവൾ തട്ടലിൽ സൈഡിലേക്ക് ഒന്ന് വീഴാൻ പോയി ബാലസ് ചെയ്തു നിന്ന് മുന്നോട്ട് നോക്കിയതും ഒരുത്തൻ വെപ്രാളത്തോടെ വീണിടത്തു നിന്ന് എഴുന്നേറ്റു ഓടുന്നത് കണ്ട് അവളുടെ കണ്ണുകൾ ഒന്ന് ചുളിഞ്ഞു,,, "ഡാാ,,,!!!!!!!!!!"

അവന് പിറകെയായി ആ ശബ്ദം അവളുടെ കാതുകളെ സ്പർശിച്ചതും അവൾ ഒരു ഞെട്ടലോടെ പിന്നോട്ട് നോക്കിയതും ഓടി വരുന്ന ആദിയെ കണ്ട് അവൾ ഒന്ന് സ്റ്റെക്ക് ആയി,,,,ദേഷ്യം കൊണ്ട് വലിഞ്ഞ മുഖവും ചുവന്ന കണ്ണുകളുമായി അവൻ അവളെ മറി കടന്നു പോയതും അവളുടെ കണ്ണുകളും അവനോടൊപ്പം സഞ്ചരിച്ചു,,,അവൾ പിന്നെ എന്തോ ഓർത്ത പോലെ കൃഷ്ണയുടെ കയ്യും പിടിച്ചു അവൻ പോയ വഴിയേ ചെന്നതും ആദ്യം ഓടിയവൻ നിലത്ത് കിടക്കുന്നുണ്ട്,,, ആദി ദേഷ്യത്തോടെ അവനെ നോക്കി ഒന്ന് മീശ പിരിച്ചതും അവൻ പേടിയോടെ പിന്നിലേക്ക് നിരങ്ങി നീങ്ങി,, ചുറ്റും കൂടിയ ആരിലും ഒരു ദയയും കാണാൻ സാധിച്ചില്ല,,, "ആദി,,, " അവനരികിൽ നിന്നും അജുവേട്ടന്റെ ശബ്ദം കേട്ടതും തത്ത ഒന്ന് അങ്ങോട്ടേക്ക് ശ്രദ്ധ നൽകി,, അജു കയ്യിൽ കരുതിയ ഹോക്കി സ്റ്റിക് ആദിക്ക് നേരെ എറിഞ്ഞു കൊടുത്തതും ആദി ഒരു കൈ കൊണ്ട് അത് ക്യാച്ച് പിടിച്ചു കൊണ്ട് വന്യമായ ഒരു നോട്ടത്തോടെ അവന്റെ നേരെ നീങ്ങി,,, നിലത്ത് കിടക്കുന്നവൻ പേടി കൊണ്ട് കൈ കൂപ്പുകയും ആദി വരുന്നതിനനുസരിച്ച് പിന്നിലോട്ട് നീങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു,,,,ആദിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു,, അവൻ ഹോക്കി സ്റ്റിക്ക് ഒന്ന് മുറുകെ പിടിച്ചു കൊണ്ട് അവനെ തലങ്ങും വിലങ്ങും അടിച്ചു,,

അവന്റെ കരച്ചിൽ ആ കോളേജ് മുഴുവൻ മുഴങ്ങി കേട്ടു,,, എങ്കിലും ഒരൊറ്റ ആൾ പോലും അതിനെ തടയാൻ വന്നിരുന്നില്ല,,, തനിക്ക് മുന്നിൽ ചോര ഒലിപ്പിച്ചു കിടക്കുന്ന അവനെ ആദി കോളറിൽ പിടിച്ചു കൊണ്ട് പൊക്കി എഴുന്നേൽപ്പിച്ചു,,, "ടി,,,ശീതളെ,,, " അവന്റെ ശബ്ദം ഉയർന്നതോടെ ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് നടന്നു,, ആ പെൺകുട്ടിയുടെ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല,,, ചുണ്ടിലേ മുറിവിൽ രക്ത കറയും മുഖത്ത് വിരൽ പാടും തെളിഞ്ഞു കിടപ്പുണ്ടായിരുന്നു,,, അവൾ ഒന്ന് തേങ്ങി കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു,,,ആദി അവളുടെ മുന്നിലേക്ക് ഒരു ഊക്കോടെ അവനെ എറിഞ്ഞു,,, അവൻ കാൽ ചുവട്ടിൽ വന്നു വീണതും അവൾ ഒന്ന് ശ്വാസം വലിച്ചു കൊണ്ട് പിന്നിലേക്ക് മാറി,,, "സോറി പറയടാ,,, പറയടാ നായിന്റെ മോനെ,,, " ആദി പരുഷമായ ശബ്ദത്തിൽ പറഞ്ഞു,, അവൻ നിലത്ത് കിടന്നു ഒന്ന് നിരങ്ങി എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും ആദി അവനെ ഒന്ന് ചവിട്ടി അവളുടെ കാൽ കീഴിൽ തന്നെ എത്തിച്ചു,,, "ഡാാ,,,, പറയടാ,,,, കള്ള ......,," പറയുന്നതിനോടൊപ്പം ആദി കാൽ ഉയർത്തിയതും അവൻ അവളുടെ കാലിൽ ഒന്ന് വീണു പോയി,,, "സോറി,,, എന്നോട് ക്ഷമിക്ക്,,, " അവന്റെ പേടി നിറഞ്ഞ ശബ്ദം അവിടെ ഉയർന്നു കേട്ടു,,, അപ്പോഴേക്കും ആദിയുടെ ഉയർത്തിയ കാല് അവന്റെ പുറത്തേക്ക് തന്നെ പതിച്ചു കഴിഞ്ഞിരുന്നു,,,

അത് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ പേടിയോട് പിറകിലേക്ക് വെച്ചു,,, ആദി വല്ലാത്തൊരു നോട്ടത്തോടെ സിഗരറ്റ് കത്തിച്ചു ചുണ്ടോട് ചേർത്തു,,, "ഇനി മേലാൽ ഇവളുടെ പിറകെ പോലും നിന്നെ കണ്ടാൽ,, ഇന്ന് കിട്ടിയത് ആയിരിക്കില്ല,,, കൊന്നു കളയും,,, എഴുന്നേറ്റു പോടാ,,, " ആദി അവനെ നോക്കി അലറി കയ്യിലുള്ള ഹോക്കി സ്റ്റിക്ക് അജുവിനു തന്നെ എറിഞ്ഞു കൊടുത്തു കൊണ്ട് മുന്നോട്ട് നടന്നു,,, അവന്റെ പ്രവർത്തികൾ കണ്ട് ഞെട്ടൽ ഒടുങ്ങാതെ തറഞ്ഞു നിൽക്കുകയായിരുന്നു തത്ത,,, "ഇന്ന് വരുമ്പോൾ ശീതളിനെ ആ പയ്യൻ ശല്യം ചെയ്തു,, അവൾ എന്തോ തിരികെ പറഞ്ഞതിന് അവളെ ആ റോഡിൽ വെച്ച് നന്നായി ഉപദ്രവിച്ചു,,, പിടിച്ചു വെക്കാൻ പോയ തേർഡ് ഇയഴ്സിലേ ചേച്ചിയെയും ഉപദ്രവിച്ചു,,, അത് കണ്ടു കൊണ്ട ഈ രാക്ഷസൻ വന്നത്,,, രാക്ഷസൻ ആണേലും കണ്ണിൽ ചോര ഉള്ളോണ്ട് അവർ രക്ഷപ്പെട്ടു,,,റോഡിൽ വെച്ച് നല്ലോണം കൊടുത്തിട്ടുണ്ട്,,, അതിന്റെ ബാക്കിയ ഇത്,,, " കാര്യം അന്വേഷിച്ച കൃഷ്ണയോടായി ഒരു കുട്ടി പറഞ്ഞത് കേട്ടു എങ്കിലും തത്തയുടെ മനസ്സ് ഒരൊറ്റ വാക്കിൽ ഒതുങ്ങിയിരുന്നു,, "രാക്ഷസൻ ആണേലും കണ്ണിൽ ചോരയുണ്ട്,,, " ശരിയാണ് ഇപ്പോഴും ആ കണ്ണുകളിൽ കരുണ വറ്റിയിട്ടില്ല,,,ഇപ്പോഴും ചെറു നന്മകൾ അവനിൽ ഒളിഞ്ഞിരുന്നു കിടപ്പുണ്ട്,,, അത് ഓർക്കുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"whaat the hell are you doing AADITHYA,,,,,നീ ആരാണെന്ന നിന്റെ വിചാരം,,, വലിയ ഗുണ്ടയോ,,, ഈ കോളേജ് നിന്റെ അണ്ടറിൽ ആണെന്നുള്ള ഒരു വിചാരം നിനക്കുണ്ട്,,,,ഒരുപാട് കാലം ആയി സഹിക്കുന്നു,,, അവന്റെ ഒരു താടിയും മുടിയും,,, നീ എന്തിനാടാ ഇങ്ങോട്ട് വരുന്നത്,,, പറയടാ,,, " പ്രിൻസി അവനെ നോക്കി അലറി,,,അവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു,, അവന്റെ നോട്ടം തന്റെ സൈഡിൽ തനിക്ക് എതിരെ സാക്ഷി പറയാൻ നിൽക്കുന്ന ചില സ്റ്റുഡന്റ്സിൽ ചെന്ന് പതിഞ്ഞു,, അവന്റെ നോട്ടം പതിഞ്ഞതും അവരുടെ തല താനേ താഴ്ന്നു വന്നു,,, "ഡോ താൻ എങ്ങോട്ടാഡോ ഈ ചിലച്ച് പോകുന്നത്,,,,എന്ത് കേസിന്റെ പേരിൽ ആണ് എന്നെ ഇവിടെ പിടിച്ചു കൊണ്ട് വന്നത്,, " "ഇന്ന് നിന്റെ ഉപദ്രവം ഏറ്റ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയ രാഘവിന്റെ പരാതിയിൽ,,, " "ഞാൻ അടിച്ചു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ,,, " അവൻ ചോദിച്ചതും അയാളുടെ കണ്ണുകൾ സൈഡിൽ മാറി നിൽക്കുന്ന പിള്ളേരിൽ എത്തി നിന്നു,,ആദി അവരെ ഒന്ന് നോക്കി മീശ പിരിച്ചു,, "ആരാടാ കണ്ടത് പറയടാ,, ആരാടാ ഞാൻ രാഘവിനെ അടിക്കുന്നത് കണ്ടത്,, നീ കണ്ടോടാ,,,,, " അതിലൊരുത്തന് നേരെ അവൻ അലറുകയായിരുന്നു,,, അവനെ പേടിച്ചു കൊണ്ട് തന്നെ എല്ലാവരും ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി,, അത് കണ്ടതും ആദി പ്രിൻസിയുടെ നേരെ തിരിഞ്ഞു,,

"സാക്ഷി ഇല്ല,,, പിന്നെ എങ്ങനെയാണ് സാറേ,,, എന്റെ മേൽ ആക്ഷൻ എടുക്കുക,,,, ഒരുകാര്യം,,, ഞാൻ തന്നെയാ അവനെ തല്ലിയത്,,, എന്നാൽ അത് തെളിയിക്കാൻ നിനക്ക് എന്നല്ല ആർക്കും പറ്റില്ല,,, നല്ല രീതിയിൽ നിന്നാലും ചീത്ത രീതിയിൽ നിന്നാലും ആദിത്യ ചീത്ത തന്നെയാ,,,വെറുതെ മെക്കട്ട് കയറല്ലെ,,, ഇവിടെ കോഴ്സ് കംപ്ലീറ്റ് ചെയ്തു പോകണം എന്ന് എനിക്ക് യാതൊരു വിധ നിർബന്ധവും ഇല്ല,,, പോകും മുന്നേ ഒരാളുടെ കയ്യും കാലും ഒടിച്ചു മൂലക്കൽ കിടത്തി എന്ന് വച്ചും,,, മനസ്സിലായോഡോ പ്രിൻസിപ്പാളെ,,, " അവൻ പുച്ഛം കലർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് സിഗരറ്റ് കത്തിച്ചു ചുണ്ടോട് ചേർത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങുന്നതും നോക്കി അയാൾ നിന്ന് പോയി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഹൈ നല്ല രസമുണ്ടായിരുന്നു കാണാൻ,,, ഹയ്യ,," സന്തോഷത്തോടെയുള്ള തത്തയുടെ സംസാരം കേട്ടു കൃഷ്ണയും ബാക്കി നാല് പേരും ഒരുമാതിരി നോട്ടം അവളിലേക്ക് പായിച്ചു,, "നിനക്ക് ശരിക്കും സുഖം ഇല്ലാത്തതാണോ അഭിനയിക്കുന്നതാണോ,,, " "ഞാൻ അഭിനയിക്കുന്നതൊന്നും അല്ല,,, " "അടിപൊളി,, നീ ആരോടാ എന്റെ മനു ചോദിക്കുന്നെ,, ഇതിന് ഇത്തിരി ബുദ്ധി ഉണ്ടെങ്കിൽ മന്ത ബുദ്ധി എന്ന് വിളിക്കായിരുന്നു,,,," അർജുൻ പറഞ്ഞതോടെ ബാക്കി നാലെണ്ണത്തിന്റെയും ചിരി അവിടെ മുഴങ്ങി,, തത്ത അവരെ നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചപ്പോൾ തന്നെ എല്ലാവരും ചിരിയുടെ വോളിയം അങ്ങ് കുറച്ചു,,,

"എനിക്ക് ബുദ്ധി ഒക്കെയുണ്ട്,,, അതോണ്ടല്ലെ ഞാൻ കോളജ് വരെ എത്തിയത്,,, അജുവേട്ടനാ ബുദ്ധി ഇല്ലാത്തേ,,, " അവൾ അജുവിന്റെ നെറ്റിയിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു,,, "ഉവ്വ് ഉവ്വെയ്,,, ബുദ്ധി ഉണ്ടെങ്കിൽ പേടി ഉണ്ടാകും,,, കിട്ടുന്ന അടിയെ പറ്റി ബോധം ഉണ്ടാകും,,, തല്ലു കിട്ടും എന്നറിഞ്ഞിട്ടും ഏട്ടാ സുഖല്ലേ,,, ചിരിക്കേട്ടാ,,, എന്നും പറഞ്ഞു ആദിയുടെ പിന്നാലെ ആരെങ്കിലും നടക്കോ,, അതാ പറയുന്നേ നിനക്ക് ബുദ്ധി ഇല്ലാന്ന്,, " അശ്വിൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി,, "എന്നാ നന്നായി പോയി,,, എനിക്ക് ഇഷ്ടാ സംസാരിക്കാൻ,, അതോണ്ടല്ലേ,,, ആ ഏട്ടന് ഇഷ്ടല്ല എന്ന് വെച്ച് ഞാൻ എന്തിനാ മിണ്ടാതെ നിൽക്കുന്നെ,, അല്ലെ അജുവേട്ടാ,,, " "അതാണ് ശരി,,, നീ സംസാരിച്ചോ പെണ്ണെ,,," അവൻ പ്രോത്സാഹിപ്പിക്കുന്ന പോലെ പറഞ്ഞു,, മനു അവനെ നോക്കി കണ്ണുരുട്ടുന്നുണ്ട്,, "എന്നിട്ട് കിട്ടുന്നതും വാങ്ങി വെച്ചോ,,, " "അയ്യേ നെഗറ്റീവ്,,, കൊണ്ട് പോ അതിനെ,,, ഞാൻ മിണ്ടും,, നോക്കിക്കോ,, " "ന്നാ മിണ്ടിക്കോ അതാ വരുന്നു,, " മനു പറഞ്ഞതും അവൾ തണൽ മരത്തിന്റെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു,, "പോയി മിണ്ടടി,,, " മനു അവളെ തള്ളി വിട്ടു,,, "കൃഷ്ണേ വാടി,,, " അവൾ കൃഷ്ണയുടെ കൈ പിടിച്ചതും കൃഷ്ണ പെട്ടെന്ന് തന്നെ കൈ മാറ്റി കൊണ്ട് ഒന്ന് മാറി നിന്നു,,,അവൾ നിന്നിടത്ത് നിന്ന് താളം ചവിട്ടി പോയി,,, "എന്ത് പറ്റി മോളെ പോകുന്നില്ലേ,, " "കളിയാക്കണ്ട,,, ഞാൻ പോവും,,, ഇപ്പൊ നോക്കിക്കോ,,, "

കളി കാര്യമായതോടെ അവൾ അവന്റെ അടുത്തേക്ക് നടന്നു,,, എല്ലാവരും ശ്വാസം അടക്കി പിടിച്ചു അവരെ നോക്കി നിൽക്കുകയായിരുന്നു,, അവന്റെ അടുത്ത് എത്തിയതും അവൾ ഒന്ന് മുരടിളക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റി,,, അവൻ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു ചുണ്ടോട് ചേർത്ത് വെച്ചു,, "മ്മ്മ്,,, " അവൻ ഒരു മൂളൽ മാത്രം അവൾക്ക് നൽകി,, അവൾക്കും അത് മതിയായിരുന്നൊള്ളൂ,,, അവൾ നല്ലോണം ഒന്ന് ചിരിച്ചു,, "അതെ,,, ഒന്ന് ചിരിക്കോ,,, " അവളുടെ ചോദ്യം കേട്ടു അവൻ അവളെ നോക്കി കണ്ണുരുട്ടി,,, അവൾക്ക് അതൊന്നും ഏഷാത്ത മട്ടെ ഒരു പുഞ്ചിരിയായിരുന്നു,, അവനും പിന്നെ അധികം കണ്ണുരുട്ടാൻ തോന്നിയില്ല,, അവൻ അവളെ മറികടന്നു പോകാൻ ഒരുങ്ങി,,, അവൾ അവന്റെ മുന്നിലേക്ക് കയറി നിന്നു,,, "ഏട്ടാ,,, " "ആരാടി നിന്റെ ഏട്ടൻ,,, " അവന്റെ എല്ലാ ക്ഷമയും നശിച്ചു കൊണ്ട് വിളിച്ചു കൂവി,, അവൾ ആദ്യം ഒന്ന് പതറി എങ്കിലും നാണം കെടാതിരിക്കാൻ ഒന്ന് പുഞ്ചിരിച്ചു,,, "സോറി,, ആദി,,അത് മതീലെ,,, ഒന്ന് ചിരിച്ചെന്ന് കരുതി ഒന്നും വരാൻ പോകുന്നില്ലാട്ടോ,,

, എനിക്ക് ഭയങ്കര ഇഷ്ടാ ചിരിക്കുണോരെ,,, ഇങ് നോക്കിയേ ഞാൻ എപ്പോഴും ചിരിക്കും,,,, " അവൾ ഓരോന്ന് പറഞ്ഞു അവനെ ശല്യം ചെയ്യുമ്പോഴും അവന് ആദ്യം ഒരു അസ്വസ്ഥതയും ദേഷ്യവും തോന്നി എങ്കിലും അവളുടെ നിഷ്കളങ്കമായ സംസാരം ഒരു വേള നോക്കി നിന്നു,,,പെട്ടെന്നുള്ള ബോധത്തിൽ അവളെ ഒന്ന് കടുപ്പിച്ച് നോക്കി കൊണ്ട് തിരിഞ്ഞു നടന്നതും അവൾ തണൽ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ടീമിനെ നോക്കി സന്തോഷം കൊണ്ട് പല്ലിളിച്ചു,,, എല്ലാം പാതി ജീവൻ പോയ കണക്കെ അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്നു,,, "എന്താടാ അവൻ തല്ലാഞ്ഞത്,,, " "അവനും തോന്നി കാണും അവളെ തല്ലിയിട്ടും കാര്യം ഇല്ലാന്ന്,,, " അശ്വിൻ പറയുന്നത് കേട്ടു എല്ലാവരും ഒരുപോലെ ചിരിച്ചു പോയി,,..തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story