പ്രണയമഴ-2💜: ഭാഗം 7

pranayamazha thasal

എഴുത്തുകാരി: THASAL

"ഏട്ടാ,,,,, " പതിവ് പോലെ തന്നെ കോളേജ് വിട്ട ഉടൻ പതിവ് സ്ഥലത്ത് ഒത്തു കൂടിയ ആദിയെയും ടീമിനെയും കണ്ട് അവൾ ഉറക്കെ വിളിച്ചു,, ഒരു നിമിഷം ആദി ധൃതിപ്പെട്ടു കൊണ്ട് തല ഉയർത്തി നോക്കി,,, പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന തത്തയെ കണ്ടതും ഉള്ളിൽ പഴയ ഓർമ്മകൾ തടിച്ചു കൂടി,,, അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുന്നത് കണ്ടതും തത്തയുടെ മുഖം ഒന്ന് വാടി,, അവളെ കൈ കൊണ്ട് മാടി വിളിച്ച അർജുനെ കണ്ട് അവൾ ഒരു കുസൃതി ചിരിയുമായി അങ്ങോട്ട്‌ നടന്നു,,, "ഏട്ടാ,,, ഞാൻ എത്ര വട്ടം ചിരിച്ചു കൊടുത്തു എന്നറിയോ,,, ഈ കോളേജിൽ എന്നോട് മിണ്ടാത്ത ഒരേ ഒരാൾ അങ്ങേര,,, ഒന്ന് മിണ്ടാൻ പറയോ,, ശരിക്കും അങ്ങേർക്ക് എന്താ പ്രശ്നം,, " അവളുടെ സംസാരത്തിൽ ദൈന്യത കലർന്നു,,അത് കേട്ടതും അത് വരെ ഉണ്ടായിരുന്ന സന്തോഷം എല്ലാവരിൽ നിന്നും വിട്ടകന്നിരുന്നു,, അർജുൻ കയ്യിലെ ഫോൺ ഓപ്പൺ ആക്കിയതും അത് മനസ്സിലാക്കി കൊണ്ട് മനു ഒന്ന് കൈ വെച്ച് തടഞ്ഞു,, അവൻ അതൊന്നും കാര്യമാക്കാതെ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അതിൽ ഗാലറി എടുത്തു അവൾക്ക് മുന്നിലേക്ക് നീട്ടി,, അവൾ ഒരു സംശയത്തോടെ അതിലേക്കു ഒന്ന് നോക്കിയതെ ഒള്ളൂ,,, ആ കണ്ണുകൾ വിടർന്നു വന്നു,,

നിറഞ്ഞ പുഞ്ചിരിയോടെ അർജുന്റെ കൂടെ ഇരിക്കുന്ന ആദി,,താടിയും മുടിയും ഒതുക്കി,,, കണ്ണിൽ ചെറു കുറുമ്പ് നിറഞ്ഞ നോട്ടവുമായി,,,ഒറ്റ നോട്ടത്തിൽ ഇന്ന് കാണുന്ന ആദിയല്ലായിരുന്നു അത്,, അവൾ ഒരു അത്ഭുതത്തോടെ അവനെ നോക്കി,, അവൻ ഒന്ന് തലയാട്ടി,, "ഇതാണ് ആദിത്യ,,, ഞങ്ങളുടെ ആദി,,,ഓരോ ആശയങ്ങളും പുഞ്ചിരി കൊണ്ട് അവതരിപ്പിച്ചവൻ,,,," അവളുടെ ഉള്ളം സംശയം നിറയുകയായിരുന്നു,, "പിന്നെ ഇന്ന്,,, " "തത്തേ,,, അവൻ ലൗ ഫൈലിയർ ആണ്,, " അർജുൻ പറഞ്ഞു നിർത്തി,, തത്ത കണ്ണ് മിഴിഞ്ഞ് വന്നു,,, " ലൗ ഫൈൽ ആയാൽ ഒരു മനുഷ്യന് ഇങ്ങനെ ഒരു മാറ്റം ഉണ്ടാകോ അജുവേട്ടാ,,, എന്തോ എനിക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല,,, " "അവന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ നഷ്ടപ്പെട്ടത് പ്രണയം അല്ല,,, വിശ്വാസം ആണ്,, കൂടെ ഉണ്ടാകും എന്ന് വാക്ക് കൊടുത്ത ഒരാൾ കണ്മുന്നിൽ വെച്ച് വേറൊരുത്തന്റെ കൂടെ പോയാൽ പിന്നെ ആ വിശ്വാസം പിന്നെ കൊണ്ട് നടക്കാൻ സാധിക്കില്ലല്ലോ,,, അവന്റെ മനസ്സിൽ നിന്നും അവളെ ഇറക്കി വിട്ടു എങ്കിലും ആ അനുഭവങ്ങൾ,,, അവഹേളന,,,വാക്കുകൾ,,, നാണം കെടൽ ഒന്നും പോയിട്ടില്ല,,,,ആരെയും വിശ്വസിക്കാൻ ഇന്ന് അവനെ കൊണ്ട് സാധിക്കുന്നില്ല,,ആർക്ക് മുന്നിലും നല്ല രീതിയിൽ സംസാരിക്കാൻ,,, ഒന്ന് ചിരിക്കാൻ പോലും അവൻ മറന്നു പോയി,,, "

അർജുന്റെ വാക്കുകൾ അവളിൽ വല്ലാത്തൊരു ശൂന്യത നിറച്ചു,,, " ഫസ്റ്റ് ഇയർ ഇവിടെ ജോയിൻ ചെയ്യുമ്പോൾ തുടങ്ങിയ കൂട്ടാ ഞങ്ങൾ എല്ലാവരും,,, കൂടെ പ്രിയയും,,, " അവൻ പറഞ്ഞു നിർത്തി,,, തത്തയുടെ ഉള്ളം എന്തിനോ വേണ്ടി മിഡിക്കാൻ തുടങ്ങിയിരുന്നു,, "പ്രിയ,, ആദിയുടെ അമ്മാവന്റെ മകളാ,,,,ഒരു കൂട്ടുകാരി എന്നതിന് ഉപരി അവന്റെ മനസ്സിൽ ഒരു പ്രണയം പടർത്തിയവൾ,,, അവന്റെ അപ്പയുടെ നിർബന്ധം ആയിരുന്നു അവൻ ഇവിടെ പഠിക്കണം എന്നുള്ളത്,,,അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് പ്രിയ തന്നെയായിരുന്നു,,, മകന് വേണ്ടി കണ്ടെത്തിയ പെണ്ണ്,,,,അത് കൊണ്ടാണ് തമിഴ് നാട്ടിൽ നിന്നും അവനെ ഇങ്ങോട്ട് അയച്ചതും,,ആദ്യം ആദ്യം അപ്പയുടെ ആഗ്രഹത്തിന് വേണ്ടിയാണ് അവൻ അതിന് സമ്മതം മൂളിയത് എങ്കിലും പിന്നീട് അതൊരു പ്രണയമായി മാറുകയായിരുന്നു,,,, അവന്റെ മനസ്സിൽ അവൾ അവനെ നന്നായി മനസ്സിലാക്കിയിരുന്നു,,, ഞങ്ങളും കരുതി അവൾ അവനെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന്,, അവനോടൊപ്പമുള്ള അവളുടെ ബിഹേവിയർ അത് പ്രണയം തന്നെയായിരുന്നു,,,ഒരു കോളേജ് റൊമാൻസ് എന്നതിലുപരി ജീവിതത്തിൽ എപ്പോഴും കൂടെ വേണം എന്ന് ആദി കരുതി,,, അവന്റെ സന്തോഷം,, അത് അവളിൽ ഒതുങ്ങി,,,,

കിട്ടും എന്നറിഞ്ഞിട്ട് പ്രണയിക്കുക എന്ന് കേട്ടിട്ടില്ലെ അത് തന്നെ,,, പക്ഷെ,,,, " "*അർജു,,,, *" അലറി കൊണ്ടുള്ള ആദിയുടെ വിളി വന്നതും തത്തയും എല്ലാവരും ഒരുപോലെ ഞെട്ടി കൊണ്ട് പിന്നിലേക്ക് നോക്കി,, അവിടെ കത്തുന്ന കണ്ണുകളാൽ തങ്ങളെ നോക്കുന്ന ആദിയെ കണ്ട് ഉള്ളിൽ ഒരു പേടി ഉടലെടുത്തിയിരുന്നു,, അവൻ അടുത്തേക്ക് വരും തോറും എല്ലാവരെയും പോലെ തത്ത ഒന്ന് വിറച്ചു,, അവൾ അർജുന്റെ ഷിർട്ടിൽ ഒന്ന് തെരുത്ത് പിടിച്ചു,,, അവൻ അടുത്തേക്ക് വന്നു അവരുടെ ഇടയിൽ ഇരുന്നു,, അപ്പോഴും തത്ത അർജുനിൽ നിന്നും പിടി വിട്ടിരുന്നില്ല,,, അവൻ കയ്യിൽ കരുതിയ സിഗരറ്റ് ഒന്ന് ചുണ്ടിൽ വെച്ചു,, "മ്മ്മ്,,, ഇങ്ങോട്ട് വാടി,,, " അവൻ അവളെ വിളിച്ചു,, അവൾ അർജുനെ ഒന്ന് നോക്കി,, എല്ലാവരും വേണ്ടാ എന്ന രീതിയിൽ തലയാട്ടുന്നുണ്ടായിരുന്നു,, അവളും ഇല്ല എന്ന് തലയാട്ടി കൊണ്ട് അർജുന്റെ പിന്നിൽ പതുങ്ങി നിന്നു,, "ടി,,, നിനക്ക് ചെവി കേട്ടൂടെ,,, ഇങ് വാടി,, " അവൻ ഒരിക്കൽ കൂടി വിളിച്ചു,, "എന്നെ തല്ലാൻ അല്ലെ,, ഞാനൊന്നും പറഞ്ഞിട്ടും ഇല്ല കേട്ടിട്ടും ഇല്ല,,, " അവൾ പാതി പുറത്തേക്ക് ഉന്തിയ ചുണ്ടുമായി പറഞ്ഞതും അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി,,, "ഡി,,,, നിന്നെ വിളിച്ചാൽ വരാൻ പറ്റില്ലേ,,, " അവൻ അലറുകയായിരുന്നു,,

അവൾക്ക് പേടി ഉണ്ടായിരുന്നു എങ്കിലും ഇനി ഒരിക്കൽ പോലും ശബ്ദം കേൾക്കാൻ ഉള്ള ത്രാണി ഇല്ലാത്തത് കൊണ്ട് തന്നെ അവന്റെ അടുത്തേക്ക് ചെന്നു,, അവന്റെ ഒരു കൈ അകലത്തിൽ ആയിരുന്നു നിന്നത്,,,അവൻ ഒന്ന് കൂടി തല കൊണ്ട് അടുത്തേക്ക് വരാൻ കാണിച്ചതും അവൾ അല്പം പേടിയോട് തന്നെ അടുത്തേക്ക് നീങ്ങി,,, "നിനക്ക് എന്തിന്റെ കേടാഡി,,, എന്തിനാഡി എന്റെ പിറകെ ഇങ്ങനെ അന്വേഷണം കൊണ്ട് നടക്കുന്നത്,,, ഏഹ്,,, " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ചുമൽ കൂച്ചി,, "നിനക്ക് അറിയാത്തതു കൊണ്ട,, അല്ലേൽ തന്നെ ഒരുപാട് ചീത്തപേരുള്ള ആളാ,,, കള്ള് കുടിയൻ,,, തെമ്മാടി,,, ഗുണ്ട,,, നീ ഒന്നും കേൾക്കാത്ത പലതും,,, നീ ഇത് വരെ കണ്ടവരെ പോലുള്ള ഒരാളല്ല ഞാൻ,,, വെറുതെ എന്റെ പിറകെ ചുറ്റി ജീവിതം നശിപ്പിക്കാൻ നിൽക്കണ്ട,,,,, ഇനി മേലാൽ എന്റെ അടുത്തേക്ക് എങ്ങാനും വന്നാൽ,,, " "ഒന്ന് ചിരിച്ചാൽ ഞാൻ പിന്നെ വരത്തില്ല സത്യം,,, " അവൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെയുള്ള അവളുടെ സംസാരം അവനെ വീണ്ടും അത്ഭുതത്തിൽ ആഴ്ത്തിയിരുന്നു,, എങ്കിലും അവൻ ഗൗരവം വിട്ടില്ല,,, "എന്തിനാഡി പുല്ലേ ഞാൻ ചിരിക്കുന്നത്,,, ഈ ചിരിയിലും കളിയിലും ഒരു കാര്യവും ഇല്ല,,, ഒരാളുടെ ചിരിച്ച മുഖം കണ്ട് അവന്റെ മനസ്സ് മനസ്സിലാക്കാനും സാധിക്കില്ല,,,

പിന്നെ എന്ത് കാര്യത്തിന,,, പറയടി,, കണ്ട നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാ,,, പാവം അല്ലേന്ന് വെച്ച് വെറുതെ വിടുമ്പോൾ,,, !!!" "ആരാ പറഞ്ഞെ ചിരിയിൽ കാര്യം ഇല്ലാന്ന്,, ഇങ് നോക്കിയേ ഞാൻ ചിരിക്കുന്നില്ലെ,,, ഇത് എനിക്ക് സങ്കടം ഒന്നും ഇല്ലാത്തോണ്ട,, നിക്കും നിങ്ങളെക്കാൾ സങ്കടം ഒക്കെയുണ്ട്,, പക്ഷെ ഞാൻ ഇങ്ങനെ നടക്കുന്നത് കൊണ്ട് സന്തോഷിക്കുന്ന എത്രപേർ കാണും,, അതാ പറയുന്നേ,, ഇതിലൊക്കെ കാര്യമുണ്ട്,,, പിന്നെ ഞാൻ കണ്ടായിരുന്നു താൻ ചിരിക്കുന്നത്,, നല്ല ചേലാട്ടോ,,, " അവളുടെ സംസാരം കേട്ടു അവൻ ഒരു നിമിഷം തറഞ്ഞു നിന്നു പോയി,, അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി കൊണ്ട് അകന്നു പോകുന്നത് കണ്ട് അവന് എന്ത് പറയണം എന്നറിയില്ലായിരുന്നു,, അവൾ അകന്നു പോയതും അർജുൻ അവന്റെ തോളിൽ ഒന്ന് കൈ മുറുക്കി,,, ഇത് വരെ ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ നിറഞ്ഞത് കണ്ട് അവൻ അവന്റെ തോളിൽ ഒന്ന് തട്ടി,, "മറന്നൂടെടാ,,, " അവൻ മെല്ലെ ചോദിച്ചു,, ആദി അവന്റെ കൈ തട്ടി മാറ്റി കൊണ്ട് പോകുന്നത് അവൻ വല്ലാത്തൊരു നിരാശയോട് നോക്കി നിന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"എന്നിട്ട് എന്താ ഉണ്ടായേ ഏട്ടാ,,, " ഫോൺ ബെൽ അടിക്കുന്നത് കേട്ടു ഉറക്കത്തിൽ നിന്നും ഉണർന്നതാണ് അർജുൻ,, ഫോൺ എടുത്ത് ചെവിയിൽ വെച്ചതും തത്തയുടെ ചോദ്യം കേട്ടു അവൻ ആദ്യം ഒന്ന് സ്ക്രീനിലേക്ക് നോക്കി,,, അവളുടെ പേര് കണ്ടതോടെ അവൻ ഒന്ന് പല്ല് കടിച്ചു,,, "എന്നിട്ട് കുന്തം,,, ഈ പാതിരാത്രി രണ്ട് മണി നേരം വിളിച്ചത് ഇത് ചോദിക്കാൻ ആണോടി പുല്ലേ,,, " "എനിക്ക് ബാക്കി അറിയാഞ്ഞിട്ട് ഉറക്കം കിട്ടുന്നില്ല,,, മുഴുവൻ കേൾക്കുമ്പോഴേക്കും ആ ചെകുത്താൻ വന്നു കയറിയില്ലേ,, " "എന്റെ തത്തേ,, ഉറക്കത്തിൽ എങ്കിലും ഇച്ചിരി സമാധാനം താടി,,, ഒന്ന് ഫോൺ വെക്ക്,,, " "പറ്റില്ല,,, പറയാതെ വെക്കത്തില്ല,,,, " അവൾ വാശിയോടെ പറഞ്ഞു,, അവൻ തലക്ക് കൈ കൊടുത്തു കൊണ്ട് എഴുന്നേറ്റിരുന്നു തത്തയുടെ റൂമിലേക്ക്‌ ഒന്ന് നോക്കി,, അവിടെ അപ്പോഴും ലൈറ്റ് അണഞ്ഞിട്ടില്ലായിരുന്നു,, "നിനക്ക് ഭ്രാന്ത് ആണോടി,,, ഈ പാതിരാത്രി ഉറക്കം ഒന്നും ഇല്ലാത്തോണ്ട് വിളിച്ചതാണോ,, " "ഏട്ടാ,, പറയ്,, പ്ലീസ്,,, " "നാളെ പറയാം,, നീ ബഹളം വെക്കല്ലേ,,, ഇപ്പൊ മോള് പോയി ഉറങ്ങാൻ നോക്ക്,, ,, "

"അതറിയാതെ നിക്ക് ഉറക്കം കിട്ടില്ല,,, " "അതങ്ങനെ വെറുതെ പറയാൻ ഒന്നും ഒക്കത്തില്ല,,,പിന്നെ നീ ആ പറഞ്ഞ ചെകുത്താനും ഇവിടെ ഉറങ്ങുന്നുണ്ട്,, എന്തെങ്കിലും ശബ്ദം കേട്ടു ഉണർന്നാൽ എന്റെ അവസാനം ആകും,,, നീ ഉറങ്ങാൻ നോക്ക്,, ഗുഡ്‌നൈറ്റ്,,, " മറിച്ചു എന്തെങ്കിലും പറയും മുന്നേ അവൻ ഫോൺ കട്ട്‌ ചെയ്തു,,, തത്ത ഒരു വിഷമത്തോടെ ഫോണിലേക്ക് നോക്കി,, പിന്നീട് കട്ടിലിൽ കിടക്കുന്ന കൃഷ്ണയെയും,, "ഇവളൊക്കെ എങ്ങനെ ഉറങ്ങുന്നു,,, എനിക്കാണേൽ ഒരു സമാധാനവും കിട്ടുന്നില്ല,,, എന്റെ കൃഷ്ണ എന്നെ ഇങ്ങനെ പരീക്ഷിക്കാതെ ഉറങ്ങാൻ ഉള്ള വല്ല ഉപായവും കാണിച്ചു താ,,,കണ്ണടച്ചാൽ ആ ചെകുത്താന്റെ മുഖമാ,,മനസ്സ് കൈ വിടല്ലേ,,, " അവള് സ്വയം ഒന്ന് പറഞ്ഞു കൊണ്ട് ലൈറ്റ് അണച്ചു കൊണ്ട് കിടന്നു,,അവളുടെ മനസ്സിൽ അപ്പോഴും കുറുമ്പ് നിറഞ്ഞ പുഞ്ചിരിയുമായി നിൽക്കുന്ന ആദിയുടെ മുഖമായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

കോളേജിൽ എത്തിയ ഉടൻ അവൾ കൃഷ്ണയെ പോലും നോക്കാതെ തണൽ മരത്തിന്റെ ചുവട്ടിലേക്ക് ഓടി,,, അവിടെ ആരെയും കാണാതെ വന്നതോടെ അവൾ ആകെ സങ്കടത്തോടെ തിരികെ നടക്കാൻ ഒരുങ്ങിയപ്പോൾ ആണ് മരത്തിന് സൈഡിൽ ഇരുന്നു തന്നെ നോക്കുന്ന ആദിയിൽ അവളുടെ കണ്ണുകൾ ചെന്ന് പതിഞ്ഞത്,,,ഒരു നിമിഷം,,, അവളുടെ കണ്ണുകൾ തന്നിൽ പതിഞ്ഞു എന്നറിഞ്ഞ നിമിഷം തന്നെ അവൻ നോട്ടം ഒന്ന് തെറ്റിച്ചു,,, അവൾ ചിരിച്ചു കൊണ്ട് വേഗം അവന്റെ അടുത്തേക്ക് നടന്നു,, "ഹെലോ,,, എന്താ ഒറ്റക്ക് ഇരിക്കുന്നെ,,,," അവൾ ചോദിച്ചു എങ്കിലും അവന്റെ ഭാഗത്ത്‌ നിന്നും വലിയ മറുപടി ഒന്നും ലഭിച്ചില്ല,, "എനിക്ക് അറിയാലോ,,, ഏട്ടൻമാരെ കാത്തു നിൽക്കുകയാകും ല്ലെ,,," അവള് തന്നെ മറുപടിയും പറഞ്ഞതോടെ ആണ് ഒന്ന് തല ഉയർത്തി അവളെ നോക്കി,, ആ കണ്ണുകളിൽ ദേഷ്യമോ ഇഷ്ടമോ ഒന്നും കാണാൻ സാധിച്ചില്ല,, ഒരു നിർവികാരത,,, "ഇവിടെ എല്ലാരും ന്നോട് സംസാരിക്കും ട്ടോ,,, ഇയാള് മാത്രമാ എന്നോട് മിണ്ടാത്തെ,,, എന്റെ പേരെങ്കിലും ചോദിച്ചോ,,, ഒന്ന് ചോദിക്ക്,,,, പ്ലീസ്,, ചോദിക്ക്,,, "

അവൻ അവനെ ശല്യം ചെയ്യാനായി അവന്റെ കയ്യിൽ പിടിച്ചു തൂങ്ങി,, അവന് അവളെ എടുത്തെറിയാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും എന്ത് കൊണ്ടോ നിയന്ത്രിച്ചു നിർത്തി,, "മ്മ്മ്,, ചോദിച്ചു,,, !!!" അവളുടെ ശല്യം സഹിക്കാൻ കഴിയാതെ അവൻ താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു,, "ഹൈ,,, നിക്ക് ഇഷ്ടായി,,, എന്റെ പേര് *താര ശ്രീനിവാസൻ *,,എല്ലാരും തത്ത എന്നാണ് ട്ടോ വിളിക്കാ,,, ഏട്ടനും,,, സോറി ഏട്ടാ എന്ന് വിളിക്കരുതല്ലോ,,, ആ ആദി,,, അത് മതി,,, ആദിയും എന്നെ തത്താന്ന് വിളിച്ചോ,,,പിന്നെ എന്റെ വീട് കന്യാകുമാരിയാണ്,,, ഞാനെ ഒരുപാട് കരഞ്ഞിട്ട ഇവിടെ കൊണ്ട് വന്നു ചേർത്തേ,,, അമ്മക്ക് എന്നെ വലിയ ഇഷ്ടാ,,, " എന്ന് തുടങ്ങി വീട്ടിലെ ഒരു പൂച്ച കുട്ടി വരെ അവളുടെ സംസാരത്തിൽ വന്നണഞ്ഞു,,, അതെല്ലാം ഒന്നും മിണ്ടാത്തെ കേട്ടിരിക്കുകയായിരുന്നു അവൻ,,, അവന് തന്നെ അത്ഭുതം തോന്നി,,,എന്ത് കൊണ്ടോ തനിക്ക് ഇവളോട് ദേഷ്യം കാണിക്കാൻ കഴിയുന്നില്ല എന്നോർത്ത്,, അവൻ ചിരിച്ചില്ല എങ്കിലും മനസ്സിൽ ആ നിഷ്കളങ്കതയെ ആവോളം ആസ്വദിച്ചു,,,

"ഇപ്പൊ എന്നോട് ദേഷ്യം തോന്നുന്നുണ്ടോ,,, " പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി,, "അല്ല എന്നോട് ഇത് വരെ ദേഷ്യം ആയിരുന്നല്ലോ,,, " "ദേഷ്യം,,, ആരോട്,,, എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല,, " അവൻ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് ദൂരേക്ക് എറിഞ്ഞു കളഞ്ഞു കൊണ്ട് പറഞ്ഞു,, "പിന്നെ എന്താ ചിരിക്കാത്തേ,,, " "ചിരിച്ചില്ലേലും പ്രശ്നം ഒന്നും ഇല്ലല്ലോ,,, " അവൻ അധികം താല്പര്യമില്ലാത്ത മട്ടെ പറഞ്ഞു,, അവൻ സംസാരം തുടങ്ങിയത് കൊണ്ടാകാം അവൾക്കും എന്തോ ആവേശം ആയിരുന്നു,, "ചിരിക്കുന്നത് നല്ലതല്ലേ,,, " "എന്ത് നല്ലത്,,,,you know,,,, ലൈഫിൽ നമ്മൾ കാണിക്കുന്ന ഏറ്റവും വലിയ കള്ളമാണ് ചിരി,,, നീ തന്നെ പറഞ്ഞില്ലേ,,, ഉള്ളിൽ സങ്കടം ഉണ്ടാകുമ്പോഴും ചിരിക്കും എന്ന്,, എന്തിന് എല്ലാ ഫീലിംഗ്സും എന്തിനാ അങ്ങനെ അടച്ചു പിടിച്ചു ചിരിയുടെ മുഖം മൂടി അണിയുന്നത്,,,,സങ്കടം വന്നാൽ കരയണം,,, ദേഷ്യം വന്നാൽ അതും കാണിക്കണം,,, ദാറ്റ്‌ നോട്ട് യുവർ ഫൈലിയർ,, ദാറ്റ്‌സ് യുവർ ഇമോഷൻ,,, " അവൻ പറഞ്ഞു നിർത്തിയതും അവളിൽ വല്ലാത്തൊരു സന്തോഷം പടരുകയായിരുന്നു,, ഇത് വരെ തന്നോട് സംസാരിക്കാതെ ഒഴിഞ്ഞു മാറിയ അവൻ എന്തെങ്കിലും ഒക്കെ പറഞ്ഞല്ലോ എന്ന സന്തോഷം,,

"ഈ സന്തോഷവും ഫീലിംഗ്സിൽ പെടുന്നതല്ലേ,,,അപ്പോൾ അതും പ്രകടിപ്പിചൂടെ,, " അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടായിരുന്നു അവളുടെ ചോദ്യം,,, "ഹാപ്പിനെസ്സ്,,,,മ്മ്മ്,,,പ്രകടിപ്പിക്കാൻ ഉള്ളത് തന്നെയാ,,,ബട്ട്‌ മനസ്സിൽ എന്തെങ്കിലും സന്തോഷം കൂടി വേണ്ടേ,,, " എന്ത് കൊണ്ടോ വളരെ ഓപ്പൺ ആയി കൊണ്ട് അവൻ പറഞ്ഞു,,, തത്തക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു,,,അവളുടെ തലച്ചോർ അത് തടഞ്ഞു എങ്കിലും മനസ്സ് അതിനെ മുഖവുരക്ക് എടുത്തില്ല,,, "ആദി,,, say about PRIYA,,," അവളുടെ കണ്ണുകളിൽ സംശയം ജനിച്ചു,, എന്ത് കൊണ്ടോ ആദിയിൽ കാണാൻ കഴിഞ്ഞത് ഒരു തരം ദേഷ്യം ആയിരുന്നു,, അവന്റെ കണ്ണ് ചുവന്നു,,, ദേഷ്യം കൊണ്ട് നെറ്റിയിലെ ഞരമ്പ് ഒന്ന് പിടച്ചു,,, അവൾക്ക് ചോദിക്കേണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം,,, "bloody f***#&$#@,,," വളരെ താഴ്ന്ന സ്വരത്തിൽ അവൻ പറയുന്നത് എങ്കിലും അവൾക്കത് വ്യക്തമായി കേൾക്കാമായിരുന്നു,, അവൾ ഒന്ന് മുഖം ചുളിച്ചു,,, അവൻ മെല്ലെ ശാന്തനായി വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, അവൻ പിന്നെ ഒന്നും മിണ്ടാത്തെ എഴുന്നേറ്റു നടന്നു,,, "ഇനി ഞാൻ കൈ വീശി കാണിച്ചാൽ തിരികെ കാണിച്ചേക്കണേ,,, " അവൻ പോകുന്നതും നോക്കി അവൾ വിളിച്ചു പറഞ്ഞു,, അവൻ ഒന്ന് തിരിഞ്ഞു നോക്കി,, ചെറു ചിരിയോടെ നിൽക്കുന്ന തത്തയെ കണ്ട് അവൻ എന്തോ ആലോചിച്ച പോലെ തല കുലുക്കി,,, അവളുടെ മുഖം വിടരുന്നത് അവൻ കാണുന്നുണ്ടായിരുന്നു,,,,അവൻ പിന്നെ ഒന്നും മിണ്ടാതെ ഒന്ന് തിരിഞ്ഞു നടന്നു,, .തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story