പ്രണയമഴ-2💜: ഭാഗം 8

pranayamazha thasal

എഴുത്തുകാരി: THASAL

"ഇനി ഞാൻ കൈ വീശി കാണിച്ചാൽ തിരികെ കാണിച്ചേക്കണേ,,, " അവൻ പോകുന്നതും നോക്കി അവൾ വിളിച്ചു പറഞ്ഞു,, അവൻ ഒന്ന് തിരിഞ്ഞു നോക്കി,, ചെറു ചിരിയോടെ നിൽക്കുന്ന തത്തയെ കണ്ട് അവൻ എന്തോ ആലോചിച്ച പോലെ തല കുലുക്കി,,, അവളുടെ മുഖം വിടരുന്നത് അവൻ കാണുന്നുണ്ടായിരുന്നു,,,,അവൻ പിന്നെ ഒന്നും മിണ്ടാതെ ഒന്ന് തിരിഞ്ഞു നടന്നു,, അവൻ പോകുന്നതും നോക്കി നിൽക്കുമ്പോൾ ആണ് അവളുടെ തലയിൽ ആരോ മേടിയത്,, അവൻ എരിവ് വലിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കിയതും പിന്നിൽ കൈ കെട്ടി നിൽക്കുന്ന അർജുനെ കണ്ട് അവൾ ഒന്ന് കണ്ണ് കൂർപ്പിച്ചു,, "നല്ലോണം നൊന്തുട്ടോ,,, അജുവേട്ടാ,,, " അവൾ മേടിയയിടം ഒന്ന് കൂടി തടവി കൊണ്ട് പറഞ്ഞു,, "എന്തായിരുന്നു ഇവിടെ സംസാരം,,, !!!" അവൻ പിരികം പൊക്കിയും താഴ്ത്തിയും ചോദിക്കുന്നത് കേട്ടു തത്ത വലിയ ഗമയിൽ മുഖം ഒന്ന് കയറ്റി വെച്ചു,, "അതൊന്നും പറയാൻ പറ്റില്ല,,, സീക്രെട്ടാ,,, " അവളുടെ സംസാരം കേട്ടു അർജുൻ ഒന്ന് തല കുലുക്കി,,, "ആയിക്കോട്ടെ,,, ഇനി എന്നോട് എന്തെങ്കിലും ചോദിച്ചു വാ,, ചോദിക്കാൻ ഉള്ളതൊക്കെ ആ സീക്രെട്കാരനോട് നേരിട്ട് തന്നെ ചോദിച്ചോ,, " അവൻ പിണക്കം നടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ ആണ് പറഞ്ഞ കാര്യത്തിന്റെ അബദ്ധം അവൾക്ക് മനസ്സിലായത്,, അവൾ മുഖം ചുളിച്ചു കൊണ്ട് സ്വയം ഒന്ന് നെറ്റിയിൽ അടിച്ചു,,, പിന്നീട് ചിരിച്ചു കൊണ്ട് അർജുന്റെ കയ്യിൽ തൂങ്ങി,,

"അത് ഒന്നും ഇല്ല ഏട്ടാ,, ഞങ്ങളെ ഓരോന്ന് പറഞ്ഞു ഇരുന്നതാ,,, പിന്നെ ആദി എന്നോട് സംസാരിച്ചു,,, ഇനി കാണുമ്പോൾ കൈ വീശി കാണിക്കാന്നും സമ്മതിച്ചു,,, " അവൾ ആവേശത്തോടെ പറഞ്ഞു,, അവളുടെ വാക്കുകൾ കേട്ടു അവന്റെ കണ്ണ് ഒന്ന് മിഴിഞ്ഞു വന്നു,, "വെറുതെ,,, " "അല്ലന്നേ സത്യം,, ഞാൻ നുണ പറയത്തില്ല,,," അവൾ നിഷ്കളങ്കമായി പറഞ്ഞു,, അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് തട്ടി,, "ആണോ,,, " "മ്മ്മ്,, ഇപ്പൊ ഏട്ടന്റെ പിണക്കം മാറിയില്ലേ,,, ഇനി ഇന്നലത്തെതിന്റെ ബാക്കി പറഞ്ഞു താ,,,നിക്ക് ഇന്നലെ ഉറങ്ങാൻ പോലും പറ്റിയില്ല,,, " അവൾ കണ്ണ് ഒന്ന് തിരുമ്മി കൊണ്ട് പറയുന്നത് കേട്ടു അവനും ചിരി വന്നിരുന്നു,, "അതങ്ങനെ ഒറ്റ ഇരുപ്പിൽ പറയാൻ ഒക്കത്തില്ല എന്റെ തത്തേ,,,," "അങ്ങനെ പറയണ്ട,, ഞാൻ ഇന്ന് ക്ലാസിൽ കയറുന്നില്ല,,, ഏട്ടനും കയറണ്ട,,, അപ്പൊ പറയാലോ,, " അവൾ ഒരു കൂസലും കൂടാതെ പറയുന്നത് കേട്ടു അവൻ അവളുടെ മണ്ടക്കിട്ട് തന്നെ ഒന്ന് കൊടുത്തു,,അവൾ എരിവ് വലിച്ചു കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവനെ നോക്കി,, "നോക്കണ്ട വേദനിക്കാൻ തന്നെയാ അടിച്ചത്,, ക്ലാസിൽ കയറാൻ നോക്കടി,,, പറഞ്ഞു തരും എന്ന് പറഞ്ഞാൽ പറഞ്ഞിരിക്കും,,, നീ ഇപ്പൊ ചെല്ലാൻ നോക്ക്,,, "

"പോ ദുഷ്ട,,, ഇതിനേക്കാൾ ബേധം ആ ആദി തന്നെയാ,,നോക്കിക്കോ,,,ഇന്ന് ക്ലാസിൽ കയറിയാൽ അപ്പൊ തന്നെ ഗെറ്റ് ഔട്ട്‌ അടിച്ചു,, വൈകീട്ട് വരെ ഒറ്റക്ക് ഇരുന്നു പണ്ടാറമടങ്ങി പോലും,,, ഹും,, " അവൾ മുഖം വെട്ടി തിരിച്ചു കൊണ്ട് പോകുന്നത് കണ്ട് അവൻ വാ പൊത്തി ചിരിച്ചു പോയി,, പെട്ടെന്ന് അവൾ ഓടി വന്നു കൊണ്ട് അവന്റെ കയ്യിൽ ഇരുന്ന ഒരു നോട്ട് ബുക്ക്‌ എടുത്തു കൊണ്ട് വീണ്ടും ഓടി,,, "ഡി,,അത് തന്നിട്ട് പോടീ,, ആകെയുള്ള ബുക്ക,,എല്ലാ സബ്ജെക്റ്റിനും ഒന്നേ ഒള്ളൂ,,, അതില്ലാതെ ക്ലാസിൽ കയറാൻ കഴിയില്ല,,, " "എന്ന നന്നായി പോയി,,, ഹും,, " അവൾ മുഖം വെട്ടിച്ചു കൊണ്ട് ഓടി,,, അർജുന് ചിരി ഒതുക്കാൻ കഴിഞ്ഞിരുന്നില്ല,, "ലൂസ്,,, " അവൻ മെല്ലെ പറഞ്ഞു,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അടങ്ങി ഇരിയഡി,,, " ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ കയ്യിൽ തോണ്ടി വിളിക്കുന്ന തത്തയോടായി കൃഷ്ണ പറഞ്ഞു,, തത്ത അതൊന്നും മൈന്റ് ചെയ്യാതെ തോണ്ടലിൽ തന്നെയാണ്,,, "എന്താടി,, " "എനിക്ക് ബോറടിക്കുന്നു,,, " "ബെസ്റ്റ് ക്ലാസ്സ്‌ ഇപ്പൊ തുടങ്ങിയതല്ലേ ഒള്ളൂ,, ഒരു അര മണിക്കൂർ അഡ്ജസ്റ്റ് ചെയ്യ്,,,, " അവൾ ശബ്ദം നന്നേ താഴ്ത്തി കൊണ്ട് പറഞ്ഞു,,, തത്ത ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഡെസ്കിൽ തല വെച്ച് കിടന്നു,, ടീച്ചർ അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അവൾ കയ്യിൽ ഉണ്ടായിരുന്ന അർജുന്റെ പുസ്തകം ഒന്ന് മറിച്ചു നോക്കി,,, സകല കലാവാസനയും അതിൽ കാണുന്നുണ്ട്,,,

പഠിക്കുന്ന സബ്ജെക്ട് മുതൽ കൊമേഴ്സ് ഡിപ്പാർട്മെന്റിലെ ലിനി ടീച്ചർ വരെ അതിൽ ഉണ്ട്,, നല്ല ഭംഗിയിൽ വരച്ച ഓരോ ചിത്രത്തിലേക്കും അവളുടെ കണ്ണുകൾ എത്തി,,, അത് വിടർന്നു കൊണ്ടിരുന്നു,,, അശ്വിൻ,,,,,,, മാനവ്,,,,,സച്ചിൻ,,,, ആദി എല്ലാവരുടെയും ജീവനുറ്റ ചിത്രങ്ങൾ അതിൽ ഉണ്ടായിരുന്നു,, അവൾ മെല്ലെ ഒന്ന് മറിച്ചതും അതിൽ തന്റെ ചിത്രം കണ്ട് അവളുടെ കണ്ണുകൾ വിടർന്നു,,, "ഹൈ,,, " അറിയാതെ ശബ്ദം പുറത്തേക്ക് വന്നു,,, "താരാ,,,,," ടീച്ചറുടെ അലർച്ച കേട്ടതും അവൾ ഒന്ന് ഞെട്ടി,,, അവൾ നിന്നിടത്തു നിന്നും എഴുന്നേറ്റു പോയി,, "what is doing here,,,,can you listen me,,," "yes madom,,, " അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,,അപ്പോഴും പേടി കാരണം കയ്യിലെ പുസ്തകം അമർത്തുന്നുണ്ടായിരുന്നു,, "മ്മ്മ്,,, ok sit,,, " അവർ പറഞ്ഞതും തത്ത പെട്ടെന്ന് തന്നെ ചാടി ഇരുന്നു,, തൊട്ടടുത്ത് ഇരുന്നു കൃഷ്ണ അവളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ടായിരുന്നു,, അവൾ അതൊന്നും ശ്രദ്ധിക്കാതെ അതിലെ തന്റെ ചിത്രത്തിൽ നോക്കി ഇരിക്കുകയായിരുന്നു,,, അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു,,, അവൾ മെല്ലെ അടുത്ത പേജ് മറിച്ചതും അതിലുള്ളത് കണ്ട് അവളുടെ കണ്ണുകളിൽ ഞെട്ടൽ ഉണ്ടായി,,,

അവൾ മെല്ലെ അടുത്തിരിക്കുന്ന കൃഷ്ണയെ നോക്കിയതും അവൾ അതിലേക്കു ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും പെട്ടെന്ന് പുസ്തകം മറച്ചു,,,അവളുടെ ഞെട്ടൽ അപ്പോഴും മാറിയിരുന്നില്ല,,, പെട്ടെന്ന് എന്തോ തന്റെ മേലേക്ക് വീണതും അവൾ ഒന്ന് തിരിഞ്ഞു ജനാലക്കടുത്തേക്ക് നോക്കിയതും ജാനാല കമ്പിയിൽ തൂങ്ങി നിൽക്കുന്ന അർജുനെ കണ്ടതും അവൾ ഒന്ന് അറിഞ്ഞു തലയാട്ടി,, അവൻ വേണ്ടാ എന്ന രീതിയിൽ ഒന്ന് തലയാട്ടി വിരൽ ചുണ്ടോട് ചേർത്ത് നിഷ്കു ഭാവത്തിൽ അവളെ ഒന്ന് നോക്കിയതും അവൾക്ക് ചിരി വന്നിരുന്നു,,, പെട്ടെന്ന് എന്തോ തന്റെ തലയിൽ തട്ടി തെറിച്ചു പോയതും അവൾ ഒന്ന് ഞെട്ടി കൊണ്ട് മുന്നോട്ട് തന്നെ നോക്കി,, അവിടെ ദേഷ്യത്തിൽ അവളെ നോക്കുന്ന ടീച്ചറെ കണ്ടതും അവൾ ആദ്യം തന്നെ ബാഗ് പാക്ക് ചെയ്തു,,, "ഗെറ്റ് ഔട്ട്‌,,, " കേൾക്കേണ്ട താമസം ബാഗ് ഒന്ന് മാറോടു ചേർത്തു പിടിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി,,, പോകും വഴി ടീച്ചറെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് *താങ്ക്സ് *എന്ന് പറഞ്ഞതും അവരും നോക്കുന്നുണ്ട് ഇതെന്തു ജീവിയാ എന്ന രീതിയിൽ,,, ക്ലാസിൽ നിന്നും ഇറങ്ങിയതും അവൾ വേഗം തന്നെ വരാന്തയിൽ നിൽക്കുന്ന ടീമിന്റെ കൂട്ടത്തിൽ നിന്നും അർജുന്റെ കഴുത്തിൽ കുത്തി പിടിച്ചു,,,

"ടാ കള്ളാ,,, എന്നെ പറ്റികാന്ന് കരുതിയോ,,, " അവളുടെ സംസാരം കേട്ടു അവൻ അവളുടെ പിടി വിടിവിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്,, അവസാനം എല്ലാവരും കൂടി പിടിച്ചു മാറ്റിയതും അവൻ സ്വയം ഒന്ന് കഴുത്തിൽ തൊട്ട് നോക്കി,, "എന്താടി തത്തമ്മേ കാര്യം,,, " അശ്വിൻ ചോദിച്ചതും അവൾ കയ്യിലെ പുസ്തകം തുറന്നു,,, അർജുൻ അത് തട്ടി പറിക്കാൻ നോക്കിയെങ്കിലും നടന്നില്ല,, "ഇങ് നോക്കിയേ,,, ഇങ്ങേർക്ക് കൃഷ്ണയോട് പ്രേമം ആണ്,,, എന്നിട്ട് എന്നോട് പറഞ്ഞോ,,, " കൃഷ്ണയുടെ ജീവനുറ്റ ചിത്രത്തിന് താഴെ എഴുതിയmineഎന്ന വാക്കിലേക്ക് ഉറ്റു നോക്കി കൊണ്ട് അവൾ പറഞ്ഞതും ബാക്കിയുള്ളവരും അവനെ ഒന്ന് കടുപ്പിച്ചു നോക്കി,,, ആദി അതെല്ലാം കണ്ട് എന്ത് കൊണ്ടോ താല്പര്യമില്ലാത്ത മട്ടെ മാറി നിന്നു സിഗരറ്റ് വലിക്കുകയായിരുന്നു,,, "ടാ,,, ഇവിടെ പുക വലിക്കരുത് എന്നറിയില്ലേ,, " അത് വഴി വന്ന പ്യൂൺ പിന്നിൽ നിന്നും അവനെ തട്ടി കൊണ്ട് പറഞ്ഞു,, അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും അയാൾ പെട്ടെന്ന് അവനെ കണ്ട് ഞെട്ടി ഉമിനീർ ഇറക്കി പോയി,,, "കളയണോ,,,,!!!!!!" അവൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചതും അയാൾ വേണ്ട എന്ന രീതിയിൽ തലയാട്ടി കൊണ്ട് ഉള്ള ജീവനും കൊണ്ടോഡി,,, ആദി വീണ്ടും പുകക്കുന്നതിനിടയിൽ അല്പം മാറി നിൽക്കുന്ന ടീമിലേക്ക് കണ്ണ് എത്തി,,

അർജുനെ കളിയാക്കുന്ന തിരക്കിൽ ആണ് അവർ,,, അവരുടെ കൂട്ടത്തിൽ നിൽക്കുന്ന തത്തയെ കണ്ട് ഒരു നിമിഷം അവന്റെ ചിന്തകൾ പ്രിയയിൽ എത്തി നിന്നു,,,കൂടെ നീ എല്ലാം വെറും തേർഡ് റൈറ്റ് ആണടാഎന്ന അവളുടെ വാക്കുകളും,,, അവന്റെ ഉള്ളിൽ ദേഷ്യം കുമിഞ്ഞു വന്നു,,, അവൻ സിഗരറ്റ് ഒന്ന് ആഞ്ഞു വലിച്ചു,,,, എത്ര വലിച്ചാലും അതിന്റെ ലഹരിയോടൊപ്പം എന്തൊക്കെയോ ഓർമ്മകളും കൂടി മനസ്സിലേക്ക് കടന്ന് വരും പോലെ,,, അവൻ സിഗരറ്റിലേക്ക് ഒന്ന് നോക്കി അത് ദേഷ്യത്തോടെ വലിച്ചെറിഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി നടന്നു,,, "ടാ ആദി,,, " അവന്റെ പോക്ക് കണ്ട് അശ്വിൻ ഒന്ന് വിളിച്ചപ്പോൾ ആണ് എല്ലാവരും അങ്ങോട്ട്‌ ശ്രദ്ധിച്ചത്,,,അവന്റെ ഒരു ഹാലും ഇല്ലാത്ത പോക്ക് കണ്ട് തത്ത ഒന്ന് മുഖം ചുളിച്ചു,,, "അവനെന്ത് പറ്റി,,, " സച്ചു ചോദിച്ചു,,, "എന്തെങ്കിലും പറ്റിയിട്ട് വേണോ അങ്ങേർക്ക് അങ്ങനെ പോകാൻ,,, കാരണങ്ങൾ ഇല്ലാതെ പ്രതികരിക്കുന്ന ഒരൊറ്റ ആളെയെ ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടൊള്ളൂ,,, ആ മുതലാ നടന്നു പോകുന്നത്,,, " പടി കെട്ടുകൾ ഇറങ്ങി പോകുന്ന ആദിയെ നോക്കി കൊണ്ട് അവൾ പറഞ്ഞു,, "കാരണങ്ങൾ,,,,ഉണ്ടല്ലോ തത്തമ്മേ,,, അവന്റെ മനസ്സ് തന്നെയാ അതിന് കാരണം,,, " അർജുൻ മെല്ലെ പറഞ്ഞു,,

അവൾ അവനെ ഒന്ന് നോക്കി,,, "ഏട്ടാ ബാക്കി പറഞ്ഞു തരോ,,, !!!!" അവളുടെ ചോദ്യം കേട്ടു അർജുൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആദിയെ നോക്കി,,, ഇതാണ് പെർഫെക്ട് ടൈം എന്ന് അവനും തോന്നി കാണും,,, "മ്മ്മ്,,, " അവൻ ഇന്ന് മൂളിയതെയൊള്ളു,,, അവൾ ഒരു ആവേശത്തോടെ വരാന്തയിൽ ഒതുങ്ങി ഇരുന്നു,, അവളുടെ കോപ്രായങ്ങൾ കണ്ട് ചെറു ചിരിയോടെ ബാക്കിയുള്ളവരും അവളുടെ ചുറ്റും ഇരുന്നു,, "എന്നിട്ട് എന്താ സംഭവിച്ചേ,,,," "എന്ത് സംഭവിക്കാൻ,,, ലൈഫിൽ നമ്മൾ ഏറ്റവും കൂടുതൽ തളരുന്നത് എപ്പോഴാണ് എന്നറിയോ,,, നമ്മൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നവർ നമ്മെ ചതിക്കുമ്പോൾ,,, അന്ന് ഞങ്ങൾ ഒരു മാച്ചിന്റെ ആവശ്യത്തിന് കാലിക്കറ്റ്‌ വരെ പോയതായിരുന്നു,, വന്നത് രണ്ട് ദിവസം കഴിഞ്ഞാണ്,,, അതിനിടയിൽ ആദി ഇടയ്ക്കിടെ പ്രിയയെ വിളിക്കുന്നുണ്ട് എങ്കിലും കിട്ടുന്നില്ല എന്ന് പറയുന്നുണ്ട്,,പക്ഷെ അന്നത്തെ തിരക്കിനിടെ ഞങ്ങൾ ആരും ശ്രദ്ധിച്ചില്ല,,, മാച്ച് കഴിഞ്ഞു എത്തിയ അന്ന് ഇവിടെ നടന്ന കാര്യങ്ങൾ ഒരിക്കലും ഞങ്ങൾ മറക്കില്ല,,," അവന്റെ ചിന്തകൾ ആ നാളിലേക്ക് ചേക്കേറി,,, .തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story