പ്രണയമഴ-2💜: ഭാഗം 9

pranayamazha thasal

എഴുത്തുകാരി: THASAL

മാച്ച് കഴിഞ്ഞു എത്തിയ അന്ന് ഇവിടെ നടന്ന കാര്യങ്ങൾ ഒരിക്കലും ഞങ്ങൾ മറക്കില്ല,,," അവന്റെ ചിന്തകൾ ആ നാളിലേക്ക് ചേക്കേറി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടാ ആദി നീ എന്നാലും അവനെ തെറി വിളിച്ചത് ശരിയായില്ല,,,അവിടെ എത്ര പെൺകുട്ടികൾ കൂടി നിൽക്കുന്നുണ്ടായിരുന്നു,,, " ഫോണിൽ തൊണ്ടി ഇരിക്കുന്ന ആദിയോടായി അശ്വിൻ പറഞ്ഞതും ആദി ഫോണിൽ നിന്നും തല ഉയർത്തി,, "അല്ലടാ,,,,പിന്നിലൂടെ ചവിട്ടി വീഴ്ത്തിയവനെ ഞാൻ പൂവിട്ടു പൂജിക്കാം,,, എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ,,, റെഡ് കാർഡ് എങ്ങാനും കിട്ടുമോ എന്ന് കരുതിയിട്ട് അടങ്ങി നിന്നതാ,, അല്ലേൽ അവനെ ഗ്രൗണ്ടിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ,,, " ആദി അല്പം കലിപ്പിൽ തന്നെ പറഞ്ഞു,,, "ടാ പ്രിയയെ കാണാൻ ഇല്ലല്ലോ,,, ക്ലാസിൽ കയറാൻ ടൈം ആയില്ലേ,,, " "അത് തന്നെയാ ഞാനും നോക്കുന്നത്,,, ഇന്നലെ മുതൽ ഫോൺ സ്വിച്ച് ഓഫ് ആണ്,,, അവളുടെ വീട്ടിലേക്ക് വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല,, അങ്ങോട്ട്‌ ഒന്ന് പോകാം എന്ന് വെച്ചാൽ അവളുടെ തന്തക്കു അത്ര പിടിക്കില്ല,,, ഈ പെണ്ണിത് എവിടെ പോയി കിടക്കുകയാണാവോ,,," അവൻ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഫോണിൽ അവളുടെ wtsp ലേക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നു,,,

അവൻ ഫോൺ ഒന്ന് ബാക്ക് അടിച്ചതും തന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു ചെറു ചിരിയോടെ നിൽക്കുന്ന പ്രിയയെ കണ്ട് അവന്റെ മുഖത്തും ആ പുഞ്ചിരി വിടർന്നു,,, തന്റെ ഹൃദയത്തിൽ പ്രണയം നിറച്ചവൾ,,, ആ കുഞ്ഞ് മുഖവും ഉണ്ട കണ്ണുകളും കണ്ട് അവൻ മെല്ലെ അതിലൂടെ വിരലോടിച്ചു,,, "ടാ,,,ദേ രശ്മി വരുന്നു,,, അവളുടെ കൂടെയല്ലേ സാധാരണ വരവ്,,, " അർജുൻ ആദിയെ ഒന്ന് തട്ടി വിളിച്ചു,, ആദി ഫോണിൽ നിന്നും കണ്ണ് എടുത്ത് അവളെ നോക്കിയതും കൂടെ പ്രിയയെ കാണാതെ വന്നതോടെ അവൻ ഒന്ന് നെറ്റി ചുളിച്ചു,, അപ്പോഴേക്കും രശ്മി അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മറികടന്നു പോകാൻ ഒരുങ്ങിയിരുന്നു,,, "രശ്മി,,, " പിന്നിൽ നിന്നും ആദി വിളിച്ചതും അവൾ ഒന്ന് തിരിഞ്ഞു നോക്കി,,, "പ്രിയ,,, അവൾ ഇന്ന് വരുന്നില്ലേ,,, " "അത് ഏട്ടാ,,അവൾ നിങ്ങളോട് ഒന്നും പറഞ്ഞില്ലേ,,, " അവൾ അല്പം മടിച്ചു കൊണ്ട് ചോദിച്ചതും അവനിൽ ചെറു സംശയം ഉടലെടുത്തു,, അവൻ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി,, "എന്തെങ്കിലും പ്രശ്നമുണ്ടോ,,, " അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു,,, അപ്പോഴും അവന്റെ മനസ്സിൽ പ്രിയയുടെ മുഖം മാത്രമായിരുന്നു,,, "ഏട്ടാ,,,,,,,* ഇന്ന് അവളുടെ വിവാഹം ആണ്*,,,,,,, "

വളരെ പരുങ്ങിയ ശബ്ദത്തിൽ ഒരു മടിയോടെ രശ്മി പറഞ്ഞതും ആദ്യം ഒന്ന് സ്തംബിച്ചു നിന്നു എങ്കിലും പിന്നീട് അവനിൽ വലിയ ഞെട്ടൽ തന്നെ ഉണ്ടായി,,,അത് കേട്ടു നിന്ന നാല് പേരും ഒരുപോലെ അവരുടെ അടുത്തേക്ക് നടന്നു,,, "രശ്മി തമാശ പറയല്ലേ,,, " "തമാശയല്ല ഏട്ടാ,,, ഇന്ന് പതിനൊന്നു മണിക്കാണ് മുഹൂർത്തം,,, എനിക്ക് എക്സാം ഉള്ളത് കൊണ്ട് വന്നതാണ്,,, " അവൾ പറഞ്ഞു നിർത്തിയതും ആദി കയ്യിൽ ഉള്ള ഫോൺ ഒന്ന് എറിഞ്ഞതും ഒരുമിച്ച് ആയിരുന്നു,, പെട്ടെന്നുള്ള പ്രവർത്തി ആയത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടി കൊണ്ട് പിന്നിലേക്ക് മാറി,,, "ഡി,,,, കള്ളം പറയുന്നോഡി,,,,," അവൻ ഒന്ന് അലറി വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും അർജുൻ അവനെ ഒന്ന് തടഞ്ഞു വെച്ചു,,, ചുറ്റും ഉള്ളവർ അവനെ നോക്കുന്നുണ്ട് എന്ന് മനസ്സിലായതും ആദി സ്വയം ഒന്ന് നിയന്ത്രിച്ചു കൊണ്ട് രണ്ട് കയ്യിന്റെയും മുഷ്ടി ഒന്ന് ചുരുട്ടി പിടിച്ചു,,,അവന്റെ ദേഷ്യം കണ്ട് പേടിച്ചു രശ്മി കരയാൻ തുടങ്ങിയിരുന്നു,,, "രശ്മി,,, തമാശ കളിക്കാൻ ഉള്ള സമയം അല്ല,,,

വെറുതെ മോങ്ങാൻ നിൽക്കാതെ സത്യം പറ,, " അർജുൻ അല്പം മയത്തിൽ ചോദിച്ചതും അവൾ ചുണ്ടുകൾ വിതുമ്പി കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി,, "ഞാൻ പറഞ്ഞത് സത്യാ,,,,അവൾ തന്നെയാ എന്നോട് പറഞ്ഞത്,,, ഇന്ന് എക്സാം കഴിഞ്ഞു ചെല്ലാനും പറഞ്ഞു,,, " അവളുടെ ഇടറി കൊണ്ടുള്ള വാക്കുകൾ ആദിയുടെ തലചോറിൽ ഒരു സ്ഫോടനം തന്നെ നടത്തിയിരുന്നു,,, അവന് ഒന്നും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ,,,കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടി കാഴ്ചയെ മറച്ചുവോ,,അവൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ കയ്യിലെ വാച്ചിലേക്ക് നോക്കി,,, ഒൻപതു മണി,,, അവൻ പെട്ടെന്ന് തന്നെ കണ്ണുനീർ തുടച്ചു നീക്കി,,,മുഖത്ത് ദേഷ്യം പതിവിലും വ്യക്തമായിരുന്നു,,, അവൻ വേഗം തന്നെ ബുള്ളറ്റിൽ കയറിയതും അത് മനസ്സിലാക്കിയ പോലെ അർജുൻ ബുള്ളറ്റിന് മുന്നിൽ ആയി നിന്നു,,, "അർജു,,,മുന്നിൽ നിന്ന് മറ്,,, " അവന്റെ സ്വരത്തിൽ ദേഷ്യം കലർന്നു,,, "നീ എങ്ങോട്ട് പോവുകയാണടാ,,, ഇന്ന് അവളുടെ വിവാഹം ആണ് ആദി,, കുറച്ച് മണിക്കൂർ കഴിഞ്ഞാൽ അവൾ വേറൊരുത്തന്റെ ഭാര്യയാണ്,,,ഒന്ന് മനസ്സിലാക്ക്,,, ജസ്റ്റ്‌ തിങ്ക്,,, "

അർജുൻ അലറി കൊണ്ട് പറഞ്ഞു,,, ആദി ഒരു നിമിഷം തറഞ്ഞു നിന്നു,,,അപ്പോഴേക്കും ഉള്ളിലേക്ക് അവളോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓടി വന്നു,,, അവന് എന്തോ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവൻ അർജുനെ ഒന്ന് തള്ളി മാറ്റി,,, "ആ വിവാഹം ഇപ്പോഴും നടന്നിട്ടില്ല അർജു,,,അവൾ എന്റെ പ്രിയയാ,,, അവൾക്ക് താല്പര്യമില്ലാതെയാകും ഈ വിവാഹവും,,,,എന്റെ പെണ്ണിനേ അങ്ങനെ വിട്ട് കൊടുക്കാൻ ഈ ആദി തീരുമാനിച്ചിട്ടില്ല,," അവൻ അർജുനെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തതും അർജുൻ നിസ്സഹായതയോടെ അവനെ നോക്കി,,, "അർജു വന്നു കയറ്,,, " പിന്നിൽ ബുള്ളറ്റിൽ കയറി ഇരുന്നു കൊണ്ട് അശ്വിൻ വിളിച്ചപ്പോൾ തന്നെ അവനും മടിച്ചു നിൽക്കാതെ അവന്റെ പിറകെ കയറി,,,മനുവിനോടൊപ്പം സച്ചുവും കയറി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "പ്രിയാ............" വലിയ പന്തൽ ഒരുക്കിയ ആ വീടിന്റെ മുന്നിൽ നിന്നും അവൻ അലറി വിളിച്ചു,,,വീട്ടിൽ കൂടിയ ബന്തു ജനങ്ങൾ ഒക്കെ അവനെ നോക്കുന്നുണ്ടായിരുന്നു,,,

അവൻ ഗേറ്റ് തള്ളി തുറന്നു കൊണ്ട് ഉള്ളിലേക്ക് കടന്നതും അവന്റെ കണ്ണുകൾ തന്നെ തറഞ്ഞു നോക്കുന്ന അമ്മാവനിൽ ചെന്ന് നിന്നു,,, അവന് എന്ത് കൊണ്ടോ അയാളോട് ദേഷ്യം തോന്നിയിരുന്നു,,, അവൻ അത് പ്രകടിപ്പിക്കും മട്ടെ മുന്നിൽ അട്ടിയിട്ട കസേരയിൽ ഒരു കൂട്ടം വലിച്ചു താഴെ ഇട്ടു,,,നിലത്തേക്ക് മറിഞ്ഞു വീണ കസേരയുടെ ശബ്ദത്തിൽ ആ കല്യാണ വീട് ഒന്നാകെ നിശബ്ദമായി,,, അമ്മാവൻ ചെറു പേടിയോടെ എന്നാൽ അതിനേക്കാൾ ദേഷ്യത്തോടെ അവനെ നോക്കുകയായിരുന്നു,,, "എന്താടാ നീ ഈ കാണിച്ചു കൂട്ടുന്നത്,,, " അയാൾ അവന് നേരെ പാഞ്ഞടുത്തതും അവൻ ഒരു കൂസലും കൂടാതെ നിലത്ത് കിടന്ന കസേരയുടെ കാലു ഒന്ന് കാലു കൊണ്ട് ചവിട്ടി പൊട്ടിച്ചു അത് എടുത്ത് കൊണ്ട് അയാൾക്ക്‌ നേരെ ചൂണ്ടി,,,ആ നിമിഷം അയാൾ ഒന്ന് സ്റ്റെക്ക് ആയി പോയി,,, "അമ്മാവൻ ആണെന്നൊന്നും ഞാൻ നോക്കില്ല,,,, മാറി നിന്നോണം അങ്ങോട്ട്‌,,, " അവന്റെ സംസാരം അയാളിൽ ഉണ്ടാക്കിയ ഭാവം വ്യക്തമല്ലായിരുന്നു,,, അവൻ അയാൾക്ക്‌ മുന്നിലേക്ക് അത് എറിഞ്ഞു,, "ആദിത്യ,,,!!!!! " പെട്ടെന്ന് പ്രിയയുടെ ശബ്ദം ഉയർന്നു കേട്ടതും അവൻ പെട്ടെന്ന് തന്നെ അങ്ങോട്ട്‌ തിരിഞ്ഞു,, അവിടെ പട്ടുസാരി ചുറ്റി,,,മുടിയിൽ മുല്ലപ്പൂ ചൂടി,,,സർവാഭരണ ഭൂഷയായി നിൽക്കുന്ന പ്രിയയെ കണ്ട് അവന്റെ മുഖം ഒന്ന് കലങ്ങി,,, "പ്രിയ എന്താ ഇവിടെ നടക്കുന്നെ,,,,ഏഹ്,,,, " അവൻ അലറി കൊണ്ട് ചോദിച്ചതും അവളുടെ കണ്ണുകൾ ചുറ്റും കൂടിയ ബന്തു ജനങ്ങളിൽ എത്തി നിന്നു,,,

അവൾക്ക് എന്തോ മാനക്കേട് തോന്നിയിരുന്നു,,, ഇവിടെ നിന്നാൽ അവൻ എന്തെങ്കിലും വിളിച്ചു പറയും എന്ന തോന്നൽ ഉള്ളത് കൊണ്ട് തന്നെ അവൾ വേഗം അവന്റെ കയ്യും പിടിച്ചു ഉള്ളിലേക്ക് കടന്നു,,, അവൻ അല്പം ദേഷ്യത്തിൽ അവൾക്ക് പിന്നാലെ നടന്നു,,,,,റൂമിൽ കയറിയതും ആദി സ്വയം നിയന്ത്രിക്കാൻ കഴിയാതെ ബെഡിൽ കയറി ഇരുന്നതും പ്രിയ ഡോർ ഒന്ന് ചാരി കൊണ്ട് അവന്റെ അടുത്തേക്ക് വന്നു കൈ കെട്ടി നിന്നു,,, "എന്താ നിന്റെ ഉദ്ദേശം,,, ?!!" അവളുടെ സ്വരം കേട്ടതും ആദി ഒരു സംശയത്തോടെ അവളെ നോക്കി,, അവളുടെ കണ്ണിൽ ചെറു ദുഃഖം പോലും അവന് കാണാൻ കഴിഞ്ഞിരുന്നില്ല,,, അവൻ ഒന്ന് മുഖം ചുളിച്ചു,, "പ്രിയ എന്താ ഇതൊക്കെ,,,ഞാൻ കേട്ടതും കാണുന്നതും ഒക്കെ സത്യമാണോ,,, " "നീ കേട്ടത് എന്താണെന്നു അറിയില്ല,, പക്ഷെ കണ്ടത് സത്യമാണ്,,, ഇന്നെന്റെ വിവാഹം ആണ്,,,"

അവൾ യാതൊരു വിത കൂസലും കൂടാതെ പറയുന്നത് കേട്ടു അവനിൽ വല്ലാത്തൊരു ഞെട്ടൽ ഉണ്ടായി,,,ഇത് വരെ കണ്ട,,, കണ്ണിൽ കുസൃതി ഒളിപ്പിച്ചു സംസാരിക്കുന്ന പ്രിയയല്ലായിരുന്നു അത്,, ആ കണ്ണുകളിൽ പുച്ഛം മാത്രം നിറഞ്ഞു നിന്നു,,,പക്ഷെ അവിടെ സ്നേഹം അവനെ അന്ധനാക്കി,,, ആ കണ്ണുകളിൽ വിഷമം ഉള്ളതായി സ്വയം സങ്കല്പിച്ചു,,, അവൻ എഴുന്നേറ്റു ചെന്ന് കൊണ്ട് രണ്ട് കൈ കൊണ്ടും അവളുടെ മുഖം കോരി എടുത്തു,,, "എന്താ പ്രിയ നിനക്ക് പറ്റിയത്,,,നീ തമാശ കളിക്കല്ലേ,,, നമ്മൾ തമ്മിൽ ഉള്ളതൊക്കെ,,,, " "എന്ത് തമാശ,,,, നമ്മൾ തമ്മിൽ എന്താ ഉള്ളത് ആദിത്യ,,, നീ എന്റെ അമ്മായിയുടെ മകൻ,,, ഐ മീൻ കസിൻ,,,ആൻഡ് ക്ലാസ്സ്‌ മേറ്റ്സ്,,, അതിൽ കൂടുതൽ എന്ത് ബന്ധം ഉണ്ട് എന്ന ആദിത്യ നീ പറഞ്ഞു വരുന്നത്,,, " അവൾ അവന്റെ കൈ തട്ടി മാറ്റി,,, അവളുടെ മുഖത്ത് പുച്ഛം ആയിരുന്നു,,, അവന് ഒന്നും മനസ്സിലായിരുന്നില്ല,,, "നമ്മൾ തമ്മിൽ ഒന്നും ഇല്ലേ,,, ഇല്ലേടി,,,, ഒരുമിച്ച് ജീവിക്കാം എന്ന് വാക്ക് തന്നത് നീ മറന്നോ,,, " "ഐ ഡോണ്ട് റിമെംബേർ,,, " അവൾ അലസമായി പറഞ്ഞു,,, അവന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല,, രണ്ട് വർഷം നെഞ്ചിൽ കൊണ്ട് നടന്നവൾ ഒരു നിമിഷം കൊണ്ട് അവിടം ചവിട്ടി മെതിച്ച വേദന അവൻ അറിഞ്ഞു,,,

ആ കണ്ണുകളിൽ ചുവപ്പ് രാശി വീശി,,,അവൻ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു,,, "സീ ആദിത്യ,,,,ഇത് എന്റെ പൂർണ സമ്മതത്തോടെ നടക്കുന്ന വിവാഹം ആണ്,,, എന്നോ പറഞ്ഞ ഒരു വാക്ക് ഇങ്ങനെ മനസ്സിൽ കൊണ്ട് നടക്കാൻ ഞാൻ നിന്നെ പോലെ ഒരു വിഡ്ഢിയല്ല,,,എനിക്ക് എന്റെ ലൈഫ് ആണ് വലുത്,,, നിന്നെ പോലൊരു തേർഡ് റൈറ്റിന്റെ കൂടെ പോന്നു അത് നരകിച്ച് തീർക്കാൻ എന്നെ കൊണ്ട് കഴിയില്ല,,, എനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട്,,, ആഗ്രഹങ്ങൾ ഉണ്ട്,,, നിനക്ക് വലുത് അതൊന്നും അല്ല നിന്റെ സ്നേഹം മാത്രമാണ്,,,നിന്റെ ഫൂളിഷ് ആഗ്രഹങ്ങൾക്ക് വേണ്ടി എനിക്ക് ജീവിക്കാൻ കഴിയില്ല,,, സത്യം പറഞ്ഞാൽ മടുത്തു,,,,നീ ഈ വിവാഹം മുടക്കും എന്ന് കരുതിയിട്ടാണ് ഞാൻ ഇത് എല്ലാവരിൽ നിന്നും ഒളിപ്പിച്ചു വെച്ചത്,,, എപ്പോഴും ഇങ്ങനെ ഒരേ രീതിയിൽ സംസാരിക്കാൻ എനിക്കറിയില്ല,,, നിന്റെ സ്വഭാവത്തോട് ഒത്ത് പോകാനും എനിക്കാകില്ല,,,യു ആൻഡ് യുവർ ഫ്രണ്ട്‌സ് ആർ ഇറിറ്റെറ്റിങ്ങ്,,,, എനിക്ക് വേണ്ട നിന്നെ,,, പിന്നെ എന്തിന്റെ പേരിൽ ആണ് ഇങ്ങനെ ഒരു ഷോ,,,നീ വെറും ശല്യമാണ് ആദിത്യ,,,I cant explain that,,,,you are a fool AADITHYA,,,നിനക്ക് ആരുടേയും ഫീലിംഗ്സ് മനസ്സിലാകില്ല,,, നിന്റെ ദേഷ്യം വാശി എല്ലാം എനിക്ക് ഒരു ശല്യമാണ്,,,, എന്നെ ഇനിയും അതിന് കിട്ടില്ല,,,

Just get lost....." അവൾ വളരെ പരുക്കൻ രീതിയിൽ പറഞ്ഞു നിർത്തിയതും ആദിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു,,, കിട്ടിയ അടിയുടെ ആകാതത്തിൽ അവൾ നിലത്ത് വീണു പോയി,,, നെറ്റി കട്ടിലിൽ വെച്ച് ഇടിച്ചു,,, ചോര പൊടിഞ്ഞു എങ്കിലും അവന്റെ ഭാവത്തിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളാൽ അവൻ അവളെ നോക്കി,, അവന്റെ അങ്ങനെ ഒരു ഭാവം കാണാത്തത് കൊണ്ട് തന്നെ അവൾ പേടിച്ചു വിറച്ചിരുന്നു,, അവൻ കുമ്പിട്ട് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് എഴുന്നേൽപ്പിച്ചു,,, "ആദി,,, വിട് പ്ലീസ്,,, " അവൾ വേദന കൊണ്ട് കെഞ്ചി പോയി,,, "ശ്ശ്,,,,മിണ്ടി പോകരുത് പന്ന മോളെ,,,,ആദിയല്ല ആദിത്യ,,,,ആദിത്യ രവീന്ദ്രൻ,,,കേട്ടോടി,,,, ഈ ആദിക്ക് നിന്നെ പോലൊരു പെണ്ണിന്റെ ആവശ്യം ഇല്ലടി,,, സ്നേഹിച്ചു എന്നത് സത്യം ആണ്,,, എന്ന് കരുതി കാല് പിടിച്ചു ആ സ്നേഹം തിരികെ വാങ്ങിക്കേണ്ട ഗതികേട് ഒന്നും ഈ ആദിത്യക്ക് വന്നിട്ടില്ല,,,അവളുടെ ഒരു ഇറിറ്റെഷൻ,,, നിന്നെ ആരും നിർബന്ധിച്ചു കൂടെ കൂട്ടിയത് ഒന്നും അല്ലല്ലോ,,,

നിന്റെ ലൈഫ് അതാണ് നിനക്ക് മുഗ്യം,,, വാക്കിന് വില കൊടുക്കാത്ത,,, നീ ഇത് വരെ ചിരിച്ചു കൊണ്ട് നടന്ന ആദിത്യയെ മാത്രം കണ്ടിട്ടൊള്ളൂ,,, അതേടി ഞാൻ ഫൂൾ ആണ്,, നിന്റെ ഒക്കെ ഒലിപ്പിക്കലിൽ അങ്ങ് വീണു പോയി,,, ബട്ട്‌ മുഴുവനായും മന്ത ബുദ്ധിയാണ് എന്ന് കരുതല്ലേ,,,,,അവളുടെ കുറച്ച് വാക്കുകൾ കേട്ട് കരഞ്ഞു കൊണ്ട് ഇറങ്ങി പോകാൻ നിന്നെ കെട്ടാൻ പോകുന്നവൻ ഇല്ലേ അവനെ വിളിച്ചോ,,,ഇത് ആദിത്യയാണ്,,,,, ഇനി മേലാൽ എന്റെ കണ്ണിന്റെ മുൻപിൽ എങ്ങാനും കണ്ടാൽ,,, " അവൻ ദേഷ്യത്തോടെ അവളോട്‌ അലറിയതും പേടിച്ചു അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു,,, അപ്പോഴേക്കും ബഹളം കേട്ടു ഉള്ളിലേക്ക് ഓടി വന്ന അമ്മാവനും അമ്മായിയും അമ്മയും അപ്പയും ഒരു ഞെട്ടലോടെ അവനെ ഒന്ന് നോക്കി,,, അവൻ അമ്മയെയും അപ്പയെയും മാറി മാറി നോക്കി,, അവർ കൂടി തന്നോട് പറഞ്ഞില്ലല്ലോ എന്ന തോന്നൽ അവനിൽ പിടി മുറുക്കി,, "എന്റെ മോളെ വിടടാ,,, " അമ്മായി ഓടി വന്നു കൊണ്ട് അവനെ പിടിച്ചു മാറ്റി പ്രിയയെ ഒന്ന് തന്നോട് ചേർത്ത് പിടിച്ചപ്പോഴും അവന്റെ കണ്ണുകൾ അമ്മയിലും അപ്പയിലും ആയിരുന്നു,,, അമ്മ ദയനീയമായി അവനെ നോക്കുമ്പോഴും അപ്പ അല്പം ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് നടന്നടുത്ത് കൊണ്ട് അവന്റെ കവിളിൽ ആഞ്ഞടിച്ചു,,, കിട്ടിയ അടിയുടെ ആകാതത്തിൽ അവൻ ഒന്ന് പിന്നിലേക്ക് വെച്ചു,,,

അവൻ കവിളിൽ കൈ വെച്ച് കൊണ്ട് ഒന്ന് തല ഉയർത്തി നോക്കിയതും തന്നെ ദഹിപ്പിച്ചു കൊല്ലാൻ നിൽക്കുന്ന അപ്പയെ കണ്ട് അവൻ ദേഷ്യത്തോടെ ഒന്ന് മുഖം വെട്ടിച്ചു,,, "വീട്ടിൽ കയറി വന്നു പോക്കിരിത്തരം കാണിക്കുന്നോടാ,,, " അയാൾ അലറി,, അവന്റെ നോട്ടം വാതിലിന് പുറത്ത് കൂട്ടം കൂടി നിൽക്കുന്ന ബന്തുക്കളിൽ എത്തി നിന്നു,,,അവന് എന്തോ ദേഷ്യം നുരഞ്ഞു പൊങ്ങിയിരുന്നു,,, "അവൾ പറഞ്ഞില്ലടാ നിന്നോട് അവൾക്ക് ഒരു കോപ്പും ഇല്ല,, പിന്നെ എന്തിനാടാ അവളുടെ പിറകെ ഇങ്ങനെ ചുറ്റി തിരിയുന്നത് നാണം കെട്ടവനെ,,, " അയാൾ അലറി,,, "ഏട്ടാ,,,!!!!" അമ്മയുടെ ശബ്ദം അവിടെ ഉയർന്നു കേട്ടു,, ഒരു നിമിഷം അമ്മയെ നോക്കിയ അവൻ ചുണ്ടിലെ രക്തം ഒന്ന് തുടച്ചു കളഞ്ഞു കൊണ്ട് അയാളെ നോക്കി,,, "സ്നേഹം കാണിച്ചു കൊതിപ്പിച്ചു അമ്മാവനും മരുമകളും കൂടി എന്നെ പറ്റിക്കുകയായിരുന്നു,, അമ്മ അലറണ്ടാ ഇയാളുടെ ചെവിയിൽ കയറത്തില്ലാ,,,ശെരിയാഡോ ഞാൻ നാണം കെട്ടവൻ തന്നെയാഡോ,, അല്ലെങ്കിൽ ഈ നിമിഷം ഇവളെ ചവിട്ടി കൊന്നേനെ,,, " അമ്മായിയുടെ കയ്യിൽ ഒതുങ്ങി നിൽക്കുന്ന പ്രിയയെ നോക്കി കൊണ്ട് അവൻ പറഞ്ഞതും അവൾ അല്പം പേടിയോടെ ഒന്ന് കൂടി അമ്മായിയിലേക്ക് ചാഞ്ഞു,,,

"പിന്നെ അപ്പയോടെ ഒന്നും പറയാനില്ല കാണിക്കാനെ ഒള്ളൂ,,, " അവൻ തന്റെ ദേഷ്യം പിടിച്ചു നിർത്താൻ കഴിയാതെ നടുവിരൽ അങ്ങ് പൊക്കി കാണിച്ചു,,,അയാളുടെ കൈകൾ ഒരിക്കൽ കൂടി അവനിൽ പതിയാൻ നിന്നു എങ്കിലും അവൻ അത് തടുത്തു വെച്ചു,,, "വേണ്ടാ,,, ഇനി എന്റെ ദേഹം വേദനിച്ചാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പോലും അറിയില്ല,,,,ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നഡോ എനിക്ക് പ്രിയയെ വേണം എന്ന്,,, നിങ്ങളായി തീരുമാനം എടുത്ത് അത് എന്റെ മനസ്സിലേക്ക് കുത്തി നിറച്ചിട്ട്,,,, ഇപ്പോൾ,,,,,വാക്കിന് ഒരു വിലയും കല്പ്പിക്കാത്ത bloody f***$&#&&,,,എന്നിട്ട് ഞാൻ നാണം കെട്ടവൻ,,,, നന്നായിട്ടുണ്ട്,,,,, " അവന്റെ വാക്കുകൾ അയാളിൽ വല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കി,,, അവൻ എല്ലാവരെയും നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് കയ്യിന്റെ സ്ലീവ് ഒന്ന് മടക്കി വെച്ചു,,, "പോട്ടെടി കല്യാണപ്പെണ്ണെ,,,, ഹും,,, നന്നായി വരും,,, " അവൻ ഒരു കളിയാക്കൽ പോലെ പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു,,,അവന്റെ ഉള്ളം നന്നായി വേദനിച്ചിരുന്നു,, അവന്റെ ഓർമ്മകളിൽ അവൾ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും വന്നു,, കണ്ണുനീർ വരുന്നില്ല എങ്കിലും ഉള്ളിൽ ആരോ ആർത്തലച്ചു കരയുന്നത് പോലെ തോന്നി,,,

ദേഷ്യവും വാശിയും അതിന്റെ ഉന്നതിയിൽ എത്തിയിരുന്നു,,, അവൻ പുറത്തേക്ക് ഇറങ്ങുമ്പോൾ അവനെയും വെയിറ്റ് ചെയ്തു കൊണ്ട് പുറത്ത് തന്നെ ബാക്കിയുള്ളവർ നിൽക്കുന്നുണ്ടായിരുന്നു,അവൻ ഒന്നും മിണ്ടാതെ ബുള്ളറ്റ് പറപ്പിച്ചു വിട്ടതും അവർ ആ വീടിന്റെ ഗേറ്റ് തള്ളി തുറന്നു കൊണ്ട് ഉള്ളിലേക്ക് കടന്നു,,, "ആ മനസ്സ് വേദനിപ്പിച്ച നീ എങ്ങനെ നന്നാവാൻ ആടി,,,,നരകിക്കുന്നത് കാണേണ്ടി വരും,,, " അർജുൻ അത് മാത്രം പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു,,,അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് ബാക്കിയുള്ളവരും പിന്നാലെ പോയി,, "വസുവിന്റെ മോനാ,,, മുറചേറുക്കൻ അല്ലേ,, പണ്ടെങ്ങോ ഇവര് തമ്മിൽ വിവാഹം ഉറപ്പിച്ചു വെച്ചതായിരുന്നു,, ഇപ്പൊ പെണ്ണിന് ചെക്കനെ വേണ്ടാ,,, ഇവളുടെ തലയിൽ ആ ചെക്കന്റെ ശാപം വീഴും എന്നതിൽ യാതൊരു സംശയവും വേണ്ടാ,,,,വീഴണം,,, ആ ചെറുക്കൻ അത്രയും സങ്കടത്തിൽ ആണ് ഇറങ്ങി പോയത്,,,, " ആരൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അന്ന് മുതൽ ആദി മദ്യപാനം കൂട്ടി,,, സിഗരറ്റ് വലി കൂട്ടി,,, തെറ്റിലേക്കുള്ള വഴിയിൽ ആയിരുന്നു,, അവന് അവൾ പോയതിൽ അല്ല വിഷമം,,, വിശ്വാസം നഷ്ടപ്പെട്ടു,,,കൊടുത്ത വാക്കിന് വില നൽകിയില്ലല്ലോ എന്ന സങ്കടവും,,,എല്ലാത്തിനോടും ഒരു തരം ദേഷ്യം,,,

ജീവിതത്തിൽ ഒരുമിച്ച് കാണും എന്ന് കരുതിയ ഒരാൾ പെട്ടെന്ന് മറക്കാൻ ഉള്ള സാവകാശം പോലും കൊടുക്കാതെ ഇറങ്ങി പോയാൽ ആരായാലും ഇങ്ങനെയേ ബിഹെവ് ചെയ്യൂ,,, കൂട്ട് നിന്നത് അവന്റെ അപ്പ ആണെന്ന് അവൻ പറയുന്നു,,, ജീവിതത്തിൽ അവന്റെ സൂപ്പർ ഹീറോ,,,,, ഏറ്റവും പ്രിയപ്പെട്ട അപ്പയിൽ നിന്നും ഇങ്ങനെ ഒരു ചതിയും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല,,,എല്ലാം അവനെ നന്നായി തളർത്തി,,,അവന്റെ ദേഷ്യവും വാശിയും പുറമെ പ്രകടിപ്പിക്കാൻ തുടങ്ങി,,, അവന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ അതൊന്നും തെറ്റല്ല,,,, ഒരു വാക്ക് അതെങ്കിലും അവനോട് പറഞ്ഞിരുന്നു എങ്കിൽ ഇന്ന് അവനെ ഈ കോലത്തിൽ കാണേണ്ടി വരില്ലായിരുന്നു,,,,ഇന്ന് അവൻ ഞങ്ങളോട് പോലും ശരിക്ക് ഒന്ന് സംസാരിക്കാറില്ല,,,ഇതിനെല്ലാം കാരണം കൂടെ നിന്ന് ചതിച്ച അവളാ,,, അതിന് ശേഷം അവളും കോളേജിലേക്ക് വന്നിട്ടില്ല,,, പഠിപ്പ് നിർത്തി എന്നൊക്കെയാണ് കേട്ടത്,,,,, സത്യം പറഞ്ഞാൽ അവൾ പോയത് നരകത്തിലേക്ക് തന്നെയായിരുന്നു,,, സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാൻ അവൾക്കിന്ന് അവകാശം ഇല്ല,,,

അതെല്ലാം അവൾക്ക് കിട്ടേണ്ടത് തന്നെയാണ് എന്നെ ആരായാലും പറയൂ,,,, ഒരു നിമിഷം പോലും അവൾക്ക് ഇവനോട് സ്നേഹം പോയിട്ട് ഒരു സഹതാപം പോലും തോന്നിയില്ലല്ലോ,,, കല്യാണത്തിന് ഒരാഴ്ച മുന്നേ എങ്കിലും അല്ലെങ്കിൽ അവൾക്ക് ഇവൻ ഒരു ശല്യമായി തോന്നിയപ്പോഴെങ്കിലും പറയുകയായിരുന്നെങ്കിൽ അവൻ ഒഴിഞ്ഞു കൊടുത്തേനെ,,, പക്ഷെ,,, അവൾ ചെയ്തതോ,,,, ഹും,,, " അർജുൻ പറഞ്ഞു നിർത്തി കൊണ്ട് തത്തയെ നോക്കിയപ്പോൾ ആള് വലിയ സങ്കടത്തിൽ ഇരിക്കുകയായിരുന്നു,,,അവളുടെ ചുണ്ട് പുറത്തേക്ക് ഉന്തി,,, "ദുഷ്ട,,,, പാവം അല്ലേ,,, എന്തിനാ അതിനെ വേദനിപ്പിച്ചെ,,, " അവൾ പറയുന്നത് കേട്ടു അർജുൻ ഒന്ന് ചിരിച്ചു,,, "എന്താടി തത്തമ്മേ ഒരു സോഫ്റ്റ്‌ കോർണർ,,,, " "സോഫ്റ്റ്‌ കോർണർ ഒന്നും അല്ല,, എന്നാലും പാവം അല്ലേ,,, അതോണ്ടല്ലേ ഇങ്ങനെ ആയത്,, " അവൾ സങ്കടത്തോടെ പറഞ്ഞു,, അത് കേട്ടതും അവരുടെ മുഖവും വാടി,,, "ഏട്ടാ ഏട്ടൻ ഇവിടെ ഇരിക്ക് ട്ടൊ,,,ഞാൻ പോയി ആദിയോട് സംസാരിച്ചിട്ട് വരാവേ,,, " അവരുടെ മറുപടിക്ക് പോലും കാത്തു നില്കാതെ ഓടുന്ന തത്തയെ കണ്ട് അവർ ഒന്ന് ചിരിച്ചു,,,  .തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story