പ്രണയനിലാമഴ....💙: ഭാഗം 10

pranayanilamazha

രചന: അനാർക്കലി

അവൻ ഫോണിൽ നോക്കി സിറ്റൗട്ടിലേക്ക് വന്നതും ആരുമായോ കൂട്ടിയിടിച്ചു അവന്റെ ഫോൺ നിലത്തേക്ക് വീണു.... അവൻ ദേഷ്യത്തോടെ മുന്നോട്ട് നോക്കിയതും അവനെയും ഫോണിനെയും മാറി മാറി നോക്കുന്ന ശ്രദ്ധയെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു.... "ഡീ......." അവൻ ദേഷ്യത്തിൽ അവളെ വിളിച്ചതും അവൾ താഴെകിടക്കുന്ന ഫോൺ എടുത്തു... അത് പൊട്ടിയിട്ടുണ്ടായിരുന്നു...അത് കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു... "സോറി...." "അവളുടെ ഒരു സോറി.... സോറി പറഞ്ഞാൽ പൊട്ടിയ എന്റെ ഫോൺ നേരയാകുമോ...അത് എങ്ങനെയാ നിനക്ക് ഈ ഫോണിന്റെ വിലയറിയില്ലല്ലോ... ഇതുപോലുള്ള ഫോൺ ഒക്കെ നീ ഇതിന് മുൻപ് കണ്ടിട്ടുപോലും ഉണ്ടാകില്ല..." "ഹലോ മിസ്റ്റർ... താൻ ഇതെങ്ങോട്ടാ പറഞ്ഞു പറഞ്ഞു കയറി പോകുന്നത്.... ഞാൻ സോറി പറഞ്ഞല്ലോ... അറിയാതെ പറ്റിയതല്ലേ..." "അറിയാതയോ... നീ ഇത് മനഃപൂർവം ചെയ്തതാണെന്ന് എനിക്കറിയാമെടി...നിന്റെ വണ്ടി നശിപ്പിച്ചതിന് നീ പകരം വീട്ടിയതല്ലേ... എനിക്കറിയാം...

മര്യാദക്ക് നീ എനിക്ക് എന്റെ പൊട്ടിയ ഫോണിന് പകരം പുതിയത് വാങ്ങി തന്നോ....." "ഒന്നുപോടോ.. ഫോണിൽ നോക്കി കണ്ണും കാണാതെ എന്റെ നേരെ വന്നു ഇങ്ങോട്ട് കേറി ഇടിച്ചിട്ടു തന്റെ ഫോൺ താൻ തന്നെ നിലത്തിട്ടു പൊട്ടിച്ചതിന് ഞാൻ എന്തിന് തനിക്ക് പുതിയ ഫോൺ വാങ്ങി തരണം..." അവളും വിട്ടുക്കൊടുക്കാൻ തയാറാകാതെ അവനു നേരെ പറഞ്ഞു...അടുക്കളയിൽ നിന്നും എങ്ങനെയോ മുങ്ങിയ അഭി പുറത്തേക്ക് വന്നതും പരസ്പരം തർക്കിക്കുന്ന ഋഷിയെയും ശ്രദ്ധയെയും കണ്ട് അവിടെ നിന്നു... "അധികം ചിലക്കല്ലേ....ഞാൻ ഫോണിൽ നോക്കി വരുന്നത് കണ്ടാൽ നിനക്ക് മാറി നിക്കാമല്ലോ... എന്നിട്ട് നീ എന്താ ചെയ്തത് എന്റെ നേരെ വന്നു എന്റെ ഫോൺ നിലത്തിട്ടു പൊട്ടിച്ചു...." "എടൊ.. എടൊ....തന്നെ ഞാൻ.... ഞാൻ മാറി നടക്കാൻ പോയപ്പോ താൻ തന്നെയാണ് എന്റെ നേരെ കേറി വന്നു ഇടിച്ചതു ഞാനല്ല... എന്നിട്ട് ഇപ്പൊ എല്ലാം എന്റെ കുറ്റമായോ...തന്റെ ഫോൺ പൊട്ടിയെങ്കിൽ നന്നായി...."

അതും പറഞ്ഞു അവൾ അവനെ മറികടന്നു പോകാൻ നിന്നതും അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ അവന്റെ മുന്നിലേക്ക് നിറുത്തി... അവൾ അവനെയും അവന്റെ കയ്യിനെയും ഒന്ന് നോക്കി... "കയ്യെടുക്ക്..." "ഇല്ലെങ്കിൽ..." "കയ്യെടുക്കുന്നതാകും തനിക്ക് നല്ലത്..." "ഇല്ലെങ്കിൽ നീ എന്നെ എന്ത് ചെയ്യും... പറയടി...." അവൻ അവളുടെ രണ്ടുകയ്യും അവളുടെ പുറകോട്ടു പിടിച്ചു അവളെ തന്നോട് ചേർത്തു നിറുത്തി..അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... അവളുടെ മുഖമെല്ലാം ചുവക്കാൻ തുടങ്ങി... അവൻ അവളുടെ മുഖത്തേക്ക് നോക്കി... ദേഷ്യത്താൽ ചുവന്നു തുടിത്തിരിക്കുന്ന അവളുടെ മുഖം കണ്ടതും അവനിൽ പേരറിയാത്ത വികാരം വന്നു... അവന്റെ കണ്ണുകൾ അവളുടെ മുഖത്തോടെയെല്ലാം സഞ്ചരിച്ചു...ഇതെല്ലാം കണ്ട് അഭി അവിടെ നിൽക്കുന്നുണ്ടായിരുന്നു... ഒരു തല്ല് പ്രതീക്ഷിച്ച അവൻ അത് കാണാൻ വേണ്ടി നിൽക്കുകയായിരുന്നു... "ഹാവ്വ്...." ഋഷി തന്നെ വിടുന്നില്ല എന്ന് കണ്ടതും അവൾ അവന്റെ കാൽ നോക്കി നല്ല ചവിട്ടു കൊടുത്തു...

അവളെ തന്നെ നോക്കിനിന്നിരുന്ന അവൻ അവളുടെ ചവിട്ടു കൊണ്ടതും അവളുടെ മുഖത്തിൽ നിന്നും കണ്ണുകളെടുത്തു....അവന്റെ പിടിയയച്ചു...അവൾ പെട്ടെന്ന് തന്നെ അവന്റെ കയ്യിൽന്നു അകന്നു നിന്നു.. "എന്താ ഇവിടെ...." അവൻ ദേഷ്യത്തിൽ അവൾക്ക് നേരെ പാഞ്ഞെടുക്കാൻ നിന്നതും ശിവയുടെ ശബ്ദം കേട്ടതും രണ്ടാളും അങ്ങോട്ടേക്ക് നോക്കി... അവരെ തന്നെ നോക്കി നിൽക്കുന്ന ഋതുവിനെയും ശിവയെയും ഗീതയെയും അഭിയേയും കണ്ടതും രണ്ടാളും പരസ്പരം ഒന്ന് നോക്കി മാറി നിന്നു... "ശ്യേ... ശിവ... നീ എല്ലാം നശിപ്പിച്ചു... ഞാൻ ഇവിടെ ഒരു ഫൈറ്റ് ഫ്രീയായി കാണാൻ നിൽക്കായിരുന്നു... നിന്നോടാരാ ഇപ്പൊ ഇങ്ങോട്ടേക്കു വരാൻ പറഞ്ഞെ..." അഭി നിരാശയോടെ അത് പറഞ്ഞതും ശിവ അവനെ നോക്കി പേടിപ്പിച്ചു... "നീ എപ്പോഴാ വന്നേ ചാരു...." ഋതു അവൾക്കടുത്തേക്ക് ചേർന്ന് നിന്നുക്കൊണ്ട് ചോദിച്ചു.... "ഞാൻ ഇപ്പൊ വന്നിട്ടുള്ളൂ..." അവൾ ഋഷിയെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു... "

വന്നപ്പാടെ ഇങ്ങനെ നിൽക്കാതെ മോൾ അകത്തേക്ക് വാ....." ഗീത അവളെയും കൂട്ടി അകത്തേക്ക് കടന്നു.. ഒപ്പം ഋതുവും... അവൾ അകത്തേക്ക് പോകുന്നതിന് മുൻപ് ഋഷിയെ നോക്കി പേടിപ്പിക്കാനും മറന്നില്ല.. അവനും അവളെ തിരിച്ചു കണ്ണുരുട്ടി... "എന്താടാ ഋഷി...നീ എന്തിനാ എപ്പോഴും അവളോട് ഇങ്ങനെ പെരുമാറുന്നെ...." ശിവ അവനോട് ചോദിച്ചതും അവൻ ശിവയെ നോക്കി കണ്ണുരുട്ടി... "ഞാൻ ഒന്നും ചെയ്തിട്ടില്ല... അവൾ മനഃപൂർവം വന്നു എന്നെ ഇടിച്ചു എന്റെ ഫോൺ പൊട്ടിച്ചു നിനക്കതറിയാവോ... എന്നിട്ട് എന്നെ കുറ്റം പറയുന്നു...ഞാൻ അവളോട് ഇങ്ങനെ പെരുമാറുന്നുണ്ടെകിൽ അത് അവളുടെ സ്വഭാവത്തിന്റെ കുഴപ്പം ആണ്.... അഹങ്കാരി..." അതും പറഞ്ഞു പൊട്ടിയ ഫോണും എടുത്തു അവൻ അകത്തേക്ക് നടന്നു...ശിവ അഭിയേ നോക്കി... "എന്ത് നോക്കി നിക്കാടാ... വാ പോയി വല്ലതും ഉണ്ടാക്കാം..." "ഞാൻ വേണോ... നിങ്ങൾ പോരെ..." "പോരാ...." "എന്നാലും...."

അവൻ അവിടെ നിന്നു പറഞ്ഞതും പെട്ടെന്ന് താൻ വായുവിൽ പൊങ്ങിയത് പോലെ തോന്നിയതും അവൻ നോക്കിയപ്പോൾ ഋഷി അവനെ എടുത്തു പൊക്കി അടുക്കളയിലോട്ട് നടക്കുകയായിരുന്നു... പെട്ടു എന്നാ ഭാവത്തിൽ അവൻ ശിവയെ നോക്കി.. അവൻ ചിരിച്ചുകൊണ്ട് അവർക്ക് പിറകെ പോയി... _____________ "ഹാപ്പി ബർത്തഡേ ആന്റി... ഇത് ആന്റിക്ക് എന്റെ വക ഒരു കുഞ്ഞു സമ്മാനം..." അവൾ തന്റെ കയ്യിലുള്ള പൊതി ഗീതക്ക് നൽകി.. അവർ സന്തോഷത്തോടെ അത് വാങ്ങി തുറന്നുനോക്കി... ഒരു സാരി ആയിരുന്നു അത്... "ഇഷ്ടായോ..." "പിന്നില്ലാതെ...." അവർ അവളെ നോക്കി പുഞ്ചിരിച്ചു... ശിവ പറഞ്ഞു ശ്രദ്ധയെ അവർക്കറിയാം..തന്റെടിയായ ആരെയും പേടിക്കാതെ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ആ പെൺകുട്ടിയെ കാണാൻ ആ അമ്മ കാത്തിരിക്കയായിരുന്നു... അവർ പറഞ്ഞിട്ടാണ് ശിവ അവളെ അങ്ങോട്ടേക്ക് ക്ഷണിച്ചതും... "ഋതു മോൾ എന്താ ഒന്നും മിണ്ടാത്തെ... അല്ലെങ്കിൽ വന്നാൽ എന്റെ ചെവിക്ക് ഒരു സൗര്യവും തരാറില്ല... ഇന്ന് എന്താ എന്റെ മോൾ ഒന്നും മിണ്ടാത്തെ..."

"ഒന്നുമില്ല എന്റെ ഗീതുസേ... ഞാൻ ചുമ്മാ എന്തോ ആലോചിച്ചു നിന്നതാ..." അവരുടെ തോളിൽ ചാഞ്ഞുകിടന്നുക്കൊണ്ട് അവൾ പറഞ്ഞു.. ശ്രദ്ധ അവളെ ശ്രദ്ധിക്കുകയായായിരുന്നു... അവളുടെ മുഖത്തു ഇപ്പോൾ പണ്ടത്തെ ആ പ്രസരിപ്പ് ഇല്ലെന്ന് അവൾക്ക് തോന്നി... "മക്കൾ ഇവിടെ ഇരിക്ക്....ഞാൻ അവന്മാർ അവിടെ എന്തൊക്കെ ചെയ്തുകൂട്ടി എന്ന് നോക്കട്ടെ... അവർ എന്റെ അടുക്കള നശിപ്പിച്ചോ ആവോ..." അതും പറഞ്ഞു അവർ അടുക്കളയിലോട്ട് പോയി... ശ്രദ്ധ ഋതുവിനെ നോക്കി... അവൾ ശ്രദ്ധയെ നോക്കി പുഞ്ചിരിച്ചു... "നീ എങ്ങനെയാ വന്നേ...." "അച്ഛൻ ഡ്രോപ്പ് ചെയ്തു പോയി..." "ഏട്ടനുമായിട്ട് എന്താ പ്രശ്‌നം ഉണ്ടായേ..." "ഒരു കാര്യം ചോദിച്ചോട്ടെ ഋതു... നിന്റെ ഏട്ടൻ വട്ടാണോ.... വെറുതെ ആവശ്യമില്ലാതെ എന്റെ തലേൽ കയറി കളിക്കാ..." അത് കേട്ടതും ഋതു വാ പൊത്തി ചിരിച്ചു.. അല്ലെങ്കിൽ അവളുടെ കയ്യിൽ നിന്നും കിട്ടും എന്ന് അവൾക്കറിയാം... "ഇന്ന് എന്താ ഉണ്ടായേ..."

"ഞാൻ കയറി വരുമ്പോൾ നിന്റെ ഏട്ടൻ ഫോണിൽ നോക്കിക്കൊണ്ട് പുറത്തേക്ക് വരുവായിരുന്നു...അവനെ കണ്ടപ്പോ തന്നെ ഞാൻ മാറി നടന്നു.. അപ്പൊ അതാ എന്റെ നേരേക്ക് വരുന്നു.. പിന്നേം മാറിയപ്പോ എന്റെ നേരെ വന്നു എന്നെ ഇടിച്ചു ഫോൺ നിലത്തു വീണു പൊട്ടി... തെറ്റ് അവന്റെ ഭാഗത്തു ആയിട്ടുപ്പോലും ഞാനും അതിന് കാരണക്കാരി ആണല്ലോ എന്നാ സാമാന്യ മര്യാദ വെച്ച് ഞാൻ സോറി പറഞ്ഞു... അപ്പോ അതാ ഞാൻ മനഃപൂർവം വന്നു ഇടിച്ചു ഫോൺ പൊട്ടിച്ചതാണ് അയാൾക്ക് ഞാൻ പുതിയ ഫോൺ വാങ്ങികൊടുക്കണം പോലും... അതും പറഞ്ഞു തല്ലായി...എന്തായലും ഞാൻ ഒന്ന് കൊടുക്കുന്നുണ്ട്... എന്റെ കയ്യിൽ കയറി പിടിച്ചതിന്..." "അത് എപ്പോ...." "അതും അതിന്റെ ഇടയിൽ ഉണ്ടായി...എന്തായലും നിന്റെ ഏട്ടൻ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും..." ശ്രദ്ധയ്ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് അവളുടെ അനുവാദം കൂടാതെ ദേഹത്തു തൊടുന്നത്....

അങ്ങനെ ആരെങ്കിലും ചെയ്‌താൽ അവളുടെ കയ്യിൽ നിന്നും വേടിച്ചിട്ടേ പോകാറുമുള്ളു...ശ്രദ്ധ എങ്ങാനും ഋഷിയെ അടിച്ചാൽ ഋഷി പിന്നെ ശ്രദ്ധയെ വെറുതെ വിടില്ലെന്ന് ഋതുവിനറിയാം... അവൾ ശ്രദ്ധയെ മയപെടുത്താൻ നോക്കി... "അത് വേണോ... ഏട്ടൻ അറിയാതെ ചെയ്തതാകും..." "പിന്നെ അറിയാതെ ആണല്ലോ പെൺകുട്ടികളുടെ ദേഹത്തു തൊടുന്നത്... ഇത് അറിഞ്ഞോണ്ട് തന്നെയാ... അല്ലെങ്കിലും ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും ഒരു അടി കിട്ടിയാൽ നിന്റെ ഏട്ടന്റെ അഹങ്കാരം കുറഞ്ഞോളും..." അതും പറഞ്ഞു അവൾ പോയി... ഋതു ഇനിയെന്തൊക്കെ നടക്കും എന്ന ഭാവത്തിൽ ഇരുന്നു... _____________ "അഭി.... നിന്നോട് തേങ്ങ ചിരകാൻ ആണ് പറഞ്ഞത് അല്ലാതെ തിന്നാൻ അല്ല...." തേങ്ങ ചിരിക്കുന്നത് മുഴുവൻ എടുത്തു തിന്നുന്ന അഭിയേ കണ്ടതും ശിവ ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് വന്നു... "എനിക്ക് ഇങ്ങനെ പറ്റു...നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഞാൻ പോയിക്കോളാം..."

അതും പറഞ്ഞു പോകാൻ നിന്നതും കത്തിയും പിടിച്ചു വാതിൽക്കെ നിൽക്കുന്ന ഋഷിയെ കണ്ടതും അവൻ ഓടി പോയി നല്ല കുട്ടിയായി തേങ്ങ ചിരകാൻ തുടങ്ങി... ശിവ അവന്റെ തലക്കിട്ടു ഒരു കൊട്ടുകൊടുത്തു... അപ്പോഴായിരുന്നു ഗീത അങ്ങോട്ടേക്ക് വന്നത്... "എന്തായി മക്കളെ...." "എല്ലാം കഴിഞ്ഞു... ഗീതമ്മ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ..." "ഇനി ഞാൻ ചെയ്തോളാം നിങ്ങൾ പോയിക്കോ..." "അതൊന്നും പറ്റത്തില്ല..ഗീതമ്മ അവിടെ പോയിരുന്നെ... എല്ലാം റെഡി ആയി ഞങൾ വിളിക്കാം... ചെല്ല് ചെല്ല്..." അതും പറഞ്ഞു ഋഷി അവരെ കൂട്ടി ഹാളിലേക്ക് വന്നു സോഫയിൽ ഇരുത്തി...ഋതുവും ശ്രദ്ധയും ഇത് കണ്ടുകൊണ്ടായിരുന്നു അങ്ങോട്ടേക്ക് വന്നത്... അവൻ ശ്രദ്ധയെ കണ്ടതും അവളെ തുറിച്ചു നോക്കി പോയി.. അവൾ അവനെ നോക്കി പുച്ഛിച്ചു... ____________ "എല്ലാം റെഡി...അപ്പൊ നമുക്ക് കഴിക്കാം...." അഭി അതു പറഞ്ഞു ടേബിളിൽ ഇരുന്നതും എല്ലാവരും അവനെ നോക്കി പുഞ്ചിരിച്ചു ഭക്ഷണം കഴിക്കാനായി ഇരുന്നു...

ഋതുവും ശ്രദ്ധയും അടുത്തടുത്തായി ആയിരുന്നു ഇരുന്നത്..ഋതുവിന് ഓപ്പോസിറ്റ് ശിവയും ശ്രദ്ധക്ക് ഓപ്പോസിറ്റ് ഋഷിയും ആയിരുന്നു... ഋഷിക്കും ശ്രദ്ധക്കും ഇടയിലായാണ് അഭി ഇരിക്കുന്നത്... ശിവക്കും ഋതുവിനും ഇടയിലായി ഗീതയും.. "ആദ്യം ഗീതമ്മ കഴിക്ക്.." ഋഷി പറഞ്ഞതും അവർ അവനെ നോക്കി പുഞ്ചിരിച്ചു കഴിച്ചുനോക്കി... "എങ്ങനെയുണ്ട് അമ്മേ... അമ്മേടെ ആൺ മക്കൾ ഉണ്ടാക്കിയ സദ്യ...." "ഉഗ്രൻ ആയിരിക്കുന്നു...ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..." "എല്ലാം എന്റെ കൈപുണ്യം.." ഗീത അത് പറഞ്ഞതും അഭി അവന്റെ ഷർട്ടിന്റെ കോളർ പൊന്തിച്ചുകൊണ്ട് പറഞ്ഞതും ശിവയും ഋഷിയും അവനെ നോക്കി.... "എന്തോന്ന്... നീ ആകെ ആ തേങ്ങ ചിരകിയിട്ടുള്ളു അതിനാണോടാ കൈപുണ്യം...." "എന്താ തേങ്ങ ചിരകുന്നതിന് കൈപ്പുണ്യം ഇല്ലാ എന്നുണ്ടോ... ആ തേങ്ങ ഞാൻ ചിരകിയതുകൊണ്ടല്ലേ കറിയിൽ ഇട്ടേ.. അത്കൊണ്ടല്ലേ അതിന് ഇത്ര ടേസ്റ്റ്... അപ്പൊ അത് എന്റെ കൈപ്പുണ്യം തന്നെയാ...."

അതും പറഞ്ഞു അവൻ കയ്യിലുള്ള പപ്പടം പൊടിച്ചു ചോറിൽ കൂട്ടി കഴിച്ചു...എല്ലാവരും അവനെ ഒന്ന് നോക്കി പിന്നീട് കഴിച്ചു... ശിവയുടെ കണ്ണുകൾ ഇടക്കിടക്ക് ഋതുവിന്റെ നേരെ പോകുന്നുണ്ടായിരുന്നു... ഇതെല്ലാം അഭി കണ്ടതും അവനൊന്നു തലയാട്ടി പുഞ്ചിരിച്ചു... ഋഷി ശ്രദ്ധയെ ഇടക്കിടക്ക് നോക്കി പുച്ഛിക്കുന്നുണ്ട്... എന്നാൽ അവൾ അതൊന്നും കാണാതെ ഭക്ഷണം കഴിക്കാണ്.... ഭക്ഷണം കഴിച്ചു കഴിഞ്ഞതും എല്ലാവരും ഹാളിൽ ഒത്തുകൂടി...എല്ലാവരും ഓരോന്നു സംസാരിച്ചിരിക്കുമ്പോഴായിരുന്നു ശ്രദ്ധ വെള്ളം കുടിക്കാനായി അടുക്കളയിലോട്ട് പോയത്... അത് കണ്ടതും അവൾക്കിട്ട് ഒരു പണികൊടുക്കാനായി ഋഷിയും അവൾക്ക് പിറകെ പോയി... ഇത് കണ്ട അഭി പതിയെ അവന്റെ പിറകെ വെച്ചു പിടിച്ചു... വെള്ളം കുടിച്ചു തിരിഞ്ഞതും അവൾക്കടുത്തു നിൽക്കുന്ന ഋഷിയെ കണ്ടതും പെട്ടെന്ന് അവൾ ഒന്ന് ഞെട്ടി.. "എന്താ...." "എന്റെ ഫോൺ എപ്പോ തരും..." "അതിന് തന്റെ ഫോൺ എന്റെ കയ്യിൽ ഇല്ലാ...

പിന്നെ ഞാൻ എങ്ങനെ തരാനാ..." "ഞാൻ പറഞ്ഞത് എന്റെ പൊട്ടിയ ഫോണിന് പകരം പുതിയ ഫോണിന്റെ കാര്യമാണ്... അത് എപ്പോ തരും...." "ഇയാൾക്ക് പറഞ്ഞാലും മനസിലാവില്ലേ... എടൊ തന്റെ ഫോൺ ഞാനല്ല താൻ തന്നെയാ പൊട്ടിച്ചത്... പിന്നെ ഞാൻ എന്തിന് തനിക്ക് പുതിയത് തരണം..." അതും പറഞ്ഞു അവൾ അവനെ മറികടന്നു പോകാൻ നിന്നതും അവൻ വീണ്ടും അവളുടെ കയ്യിൽ കയറി പിടിച്ചു...അത് കൂടെ ആയതും ശ്രദ്ധക്ക് ദേഷ്യം വന്നു.. ഇത്തവണ അവൾ അവനോട് വിടാൻ പറയാൻ നിന്നില്ല... അതിനു മുന്നേ അവന്റെ മുഖം നോക്കി അടിച്ചു..പ്രതീക്ഷിക്കാത്ത അടിയായതുകൊണ്ട് തന്നെ അവൻ avalude കയ്യിലെ പിടിയയ്ച്ചു അവന്റെ മുഖത്തോട് കൈ വെച്ചു.... ഇത് കണ്ട് അഭി ഒന്ന് ഞെട്ടിയെങ്കിലും ഋഷിയുടെ മുഖം കണ്ട് അവൻ വാ പൊത്തി ചിരിച്ചു...

"ഡീ... നീ... നീ എന്നെ അടിച്ചു അല്ലെ...." "അതെ... വേണ്ടി വന്നാൽ ഇനിയും അടിക്കും .. പെൺകുട്ടികളുടെ ദേഹത്തു അവരുടെ അനുവാദം കൂടാതെ തൊട്ടാൽ ചിലപ്പോ ഇതിനും കൂടുതൽ കിട്ടും..." അത്രയും പറഞ്ഞു അവൾ അവിടെ നിന്നും മാറി... ഋഷി ദേഷ്യത്തോടെ പല്ലുകടിച്ചു.... ഋഷി വരുന്നതിന് മുന്പേ അഭിയും അവിടെ നിന്നു പോയി... ഇല്ലെങ്കിൽ അവളോടുള്ള ദേഷ്യം മൊത്തം അവനോട് തീർക്കും എന്ന് അവനറിയാം.... ഈ സമയമെല്ലാം ഗീതയോട് ഓരോന്നു സംസാരിച്ചിരിക്കുന്ന ഋതുവിലായിരുന്നു ശിവയുടെ കണ്ണുകൾ... അവളോട് തനിച്ചോന്ന് സംസാരിക്കണം എന്ന് അവനു തോന്നി... എന്നാൽ അവൻ അത് കഴിഞ്ഞില്ല.... ശിവ അവിടെ ഉണ്ട് എന്നു പോലും മൈൻഡ് ചെയ്യാതെ ഗീതയോട് ഓരോന്നു പറഞ്ഞു ഋതു ഇരുന്നു... അപ്പോഴാണ് ശ്രദ്ധ വന്നത്... "ഞാൻ എന്നാ പോകട്ടെ ആന്റി .." "ഇപ്പൊ തന്നെ പോകണോ... കുറച്ചുക്കൂടെ കഴിഞ്ഞു പോയാൽ പോരെ..." "അതെ ചാരു... നമുക്ക് ഒന്നിച്ചിറങ്ങാം...."

"അത് വേണ്ടാ... നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകും... ഞാൻ ഓട്ടോ വിളിച്ചു പൊയ്ക്കോളാം..." ശരത്തിനു അത്യാവശ്യമായി എങ്ങോട്ടോ പോകാൻ ഉണ്ടായിരുന്നു.. അത്കൊണ്ട് അവളോട് വരുമ്പോൾ തന്നെ പറഞ്ഞിരുന്നു... "എന്ത് പ്രോബ്ലം...നീ ഞങളുടെ കൂടെത്തന്നെയാ വരുന്നേ...." "അതാ നല്ലത് ശ്രദ്ധ... ഇവർ ഏതായാലും ആ വഴിക്ക് തന്നെയാണല്ലോ.." അങ്ങോട്ട് വന്ന അഭിയും അതുതന്നെ പറഞ്ഞതും ശിവയും അത് ശരി വെച്ചു... എന്നാൽ ഇതെല്ലാം കേട്ടു നിൽക്കുന്ന ഋഷിക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല...പക്ഷെ അവൻ അത് പുറത്തുകാണിക്കാതെ കയ്യിലെ മുഷ്ടി ചുരുട്ടി പിടിച്ചു... "ഇതിനെ ഇനിയും സഹിക്കണോ ദൈവമേ...." ഋഷിയുടെ ആത്മ... "എന്നാ ശരി ഗീതമ്മേ... പിന്നെ കാണാം..." ഋതു അതും പറഞ്ഞു അവരെ കെട്ടിപ്പിടിച്ചു ഉമ്മയും വെച്ചു... ശ്രദ്ധയും അവരോട് യാത്ര പറഞ്ഞു... "ഗീതൂസ്..... ഞാൻ പിന്നെ യാത്ര പറയുന്നില്ല.... നാളെ വരാവേ.... ആ പായസം മാറ്റി വെച്ചേക്കണേ..." അവസാനം പറഞ്ഞത് ആരും കേൾക്കാതെ ആയിരുന്നു... ഗീത അവനെ നോക്കി എടുത്തുവെച്ചോളാം എന്ന അർത്ഥത്തിൽ തലയാട്ടി... ഋഷി വന്നു അവരെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു...

ശിവയോടും യാത്ര പറഞ്ഞു അവൻ കാറിൽ കയറി.. ഋതു ഒഴികെ എല്ലാവരും അവനോട് യാത്ര പറഞ്ഞു കാറിൽ കയറി...കാർ നീങ്ങി തുടങ്ങിയതും അവൾ തല ചെരിച്ചു അവനെ നോക്കി.... എന്നാൽ ശിവ അത് കണ്ടിരുന്നില്ല... അഭി ആയിരുന്നു ഡ്രൈവ് ചെയ്തത്.. ഋഷി കോഡ്രൈവർ സീറ്റിലും ഋതുവും ശ്രദ്ധയും ബാക്കിലും ആയിരുന്നു... ഋഷി ഇടക്കിടക്ക് ശ്രദ്ധയെ നോക്കി പല്ല് കടിക്കുന്നുണ്ട്... അവൾ അവനെ നോക്കി പുച്ഛിക്കുന്നുമുണ്ട്... "എന്താടാ ഋഷി നിന്റെ മുഖം ചുവന്നിരിക്കുന്നെ...." അഭി അവനെ കളിയാക്കാൻ വേണ്ടി അറിഞ്ഞിട്ടും അറിയാത്ത പോലെ ചോദിച്ചു... അപ്പോഴാണ് ഋതുവും അവന്റെ മുഖം ശ്രദ്ധിക്കുന്നത്... അത് കണ്ടതും അവൾക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി.. അവൾ ശ്രദ്ധയെ നോക്കിയതും അവൾ പുറത്തോട്ട് നോക്കിയിരുന്നു...

"എന്താ ഏട്ടാ..." "ഒന്നുല്ലാ.... എന്തോ തട്ടിയതാണ്..." "മുഖത്തു വന്നു എന്ത് തട്ടാൻ... ഇത് ആരോ അടിച്ചത് പോലെയുണ്ട്..." അഭി അത് പറഞ്ഞതും ശ്രദ്ധ അവനെ നോക്കി വാ പൊത്തി ചിരിച്ചു... അത് കണ്ട് ഋഷി അവളെ നോക്കി പല്ല്കടിച്ചു... "ഒന്നുല്ല...ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ രണ്ടും...." അവൻ ചൂടായതും അഭിയും ഋതുവും മിണ്ടാതെ ഇരുന്നു... ചെക്കൻ നല്ല കലിപ്പിൽ ആണ്...ശ്രദ്ധയുടെ വീട്ടിൽ എത്തിയതും അവൾ അഭിയേയും ഋതുവിനെയും ക്ഷണിച്ചു.... "വാ കയറിട്ടു പോകാം..." "വേണ്ട ചാരു പിന്നീട് ആകാം..." "എന്നാ ശരി.... ഋതു... അഭിയേട്ടാ... നാളെ കാണാം..." ഋഷിയെ മനഃപൂർവം അവഗണിച്ചു അവൾ അകത്തേക്ക് പോയി....അവനു അവൾ പോകുന്നതു നോക്കി... "അഹങ്കാരി...." ......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story