പ്രണയനിലാമഴ....💙: ഭാഗം 13

pranayanilamazha

രചന: അനാർക്കലി

 "ഓ അമ്മാ.... ഞാൻ ചെയ്തോളാം... ഇപ്പൊ ഒന്ന് വെക്കാമോ...ഞാൻ ബിസി ആണ്...." അതും പറഞ്ഞു അവൻ call കട്ട്‌ ചെയ്തു ഫോൺ പോക്കറ്റിൽ വെച്ചു.. ഷോപ്പിംങ്ങനായി ഒരു മാളിൽ വന്നതാണ് അഭി... അപ്പോഴായിരുന്നു അവന്റെ അമ്മ അവനെ വിളിച്ചത്.. പതിവ് ഉപദേശം ആയതുകൊണ്ട് അവൻ call കട്ട്‌ ചെയ്ത് ഡ്രസ്സ്‌ നോക്കാൻ തുടങ്ങി.. "Sir.... ഇത് ലേഡീസ് സെക്ഷൻ ആണ്... ജന്റ്സ് സെക്ഷൻ മുകളിലാണ്..." ഒരു സെയിൽസ് ഗേൾ വന്നു അവനോട് പറഞ്ഞതും അവൻ ഇപ്പൊ നിൽക്കുന്നത് ലേഡീസ് സെക്ഷനിലാണെന്ന് മനസിലായത്... But ചമ്മിയത് പുറത്തുകാണിക്കാതെ അവൻ ആ പെൺകുട്ടിയെ നോക്കി വീണ്ടും ഡ്രസ്സ്‌ നോക്കാൻ തുടങ്ങി... "എന്റെ സിസ്റ്ററിനുള്ള ഡ്രസ്സ്‌ അവിടെ പോയി നോക്കിയാൽ കിട്ടില്ലല്ലോ...." അവൻ ഗൗരവത്തോട് പറഞ്ഞതും അവൾ സോറി പറഞ്ഞുപോയി..ആ കുട്ടി പോയി എന്ന് ഉറപ്പായതും അവനെ വേഗം മുകളിലോട്ട് പോകാൻ നിന്നു.... "ശ്രേയ.... ഇതെങ്ങനെയുണ്ട്..." അപ്പോഴായിരുന്നു അവൻ അത് കേട്ടത്..

പെട്ടെന്ന് അവൻ തിരിഞ്ഞു നോക്കിയതും ഒരു പെൺകുട്ടി വേറൊരു പെൺകുട്ടിയോട് ഒരു ഡ്രസ്സ്‌ പിടിച്ചു ചോദിക്കുന്നത് കണ്ടു... അവന്റെ കണ്ണുകൾ അവളിൽ ഉടക്കി... അവൾ ആ പെൺകുട്ടിയുടെ കൈയിൽ നിന്നും ഡ്രസ്സ്‌ വാങ്ങി വെച്ചു നോക്കുന്നുണ്ടായിരുന്നു... അഭി ഇതെല്ലാം കണ്ട് അവളെ തന്നെ നോക്കി... "ഇത് പോരാ... എനിക്ക് ചേരുന്നില്ല...." "എന്നാ വാ അവിടെ വേറെയും കുറെ ഉണ്ട്..." ആ പെൺകുട്ടി അവളുടെ കയ്യും പിടിച്ചു അടുത്ത സെക്ഷനിലേക്ക് പോയി... പിറകെ അഭിയും....അവൾ എടുക്കുന്ന ഓരോ ഡ്രെസ്സും അവൾ ദേഹത്തു വെച്ചു നോക്കി... അവൾക്കൊന്നും ഇഷ്ടമായില്ല.... അത് കണ്ട് അവൻ അവൾക്ക് ചേരുന്ന ഒരു ഡ്രസ്സ്‌ എടുത്തു ഒരു സെയിൽസ്ഗേൾ ന്റെ അടുത്തുകൊടുത്തു... "ഇത് ആ കുട്ടിക്ക് കൊടുക്കാവോ..." "Ok sir...." അതും പറഞ്ഞു അവർ അത് അവൾക്ക് കൊടുത്തതും അവൾ ദേഹത്തുവെച്ചുനോക്കി.... അവൾക്ക് ഇഷ്ടമായിരുന്നു.... "കൊള്ളാലോ ശ്രേയ... നന്നായിട്ടിട്ടുണ്ട്..."

"കൊള്ളാമല്ലേ.... എന്നാ ഇത് സെലക്ട്‌ ചെയ്യാം...." അത് കണ്ടതും അവൻ പുഞ്ചിരിച്ചു കൊണ്ട് ജന്റ്സ് സെക്ഷനിലേക്ക് പോയി... _____________ "ഋതു എവിടെ ചാരു..." ഋതുവിനെ പിക്ക് ചെയ്യാനായി കോളേജിൽ എത്തിയ അഭി ശ്രദ്ധയുടെ കൂടെ ഋതുവിനെ കാണാതെ വന്നപ്പോൾ അവളെ തിരക്കി... "ഒന്ന് അങ്ങോട്ട് നോക്ക്.. " അവൾ ചൂണ്ടിയ ഭാഗത്തേക്ക്‌ അവൻ നോക്കിയതും ശിവയോടൊപ്പം വരുന്ന ഋതുവിനെ കണ്ടതും അവൻ ഞെട്ടലോടെ ശ്രദ്ധയെ നോക്കി... "എപ്പോ.... എങ്ങനെ ......" "ഇന്ന് ഉച്ചക്ക് ആയിരുന്നു...എങ്ങനെ എന്ന് എനിക്കറിയില്ല...." അവൻ അവർ രണ്ടുപേരെയും നോക്കി... നല്ല സന്തോഷത്തിലായിരുന്നു രണ്ടാളും... പരസ്പരം കൈകൾ കോർത്തുപിടിച്ചായിരുന്നു അവർ നടന്നുവന്നത്... അഭിയെ കണ്ടതും ഋതു നോക്കി ചിരിച്ചു... "ഇതൊക്കെ എപ്പോ...." അവരുടെ അടുത്തേക്കെത്തിയ ഋതുവിനെയും ശിവയെയും നോക്കി ഒരു കൈ കവിളിൽ വെച്ചു തലചെരിച്ചുക്കൊണ്ട് അവൻ ചോദിച്ചു....

"അതൊന്നും ഇപ്പൊ മോന് അറിയേണ്ട...." ശിവ അവന്റെ വയറിനിട്ടു കുത്തിക്കൊണ്ട് പറഞ്ഞു... "എന്തായാലും എന്റെ കൊച്ചിന്റെ മുഖം ഒന്ന് തെളിഞ്ഞു കണ്ടല്ലോ... അത് മതി... എനിക്ക് അത്ര മതി..." ഋതുവിനെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു... ഋതു ശിവയെ ഒന്ന് നോക്കി...അവൻ അവളെ തന്നെ നോക്കി നിൽക്കായിരുന്നു.... അവളെ നോക്കി അവനൊന്ന് പുഞ്ചിരിച്ചു... "എന്നാ പോകാം..." ഋതുവിനോടായി അവൻ ചോദിച്ചതും അവൾ തലയാട്ടി.... "ചാരു...നീ ഉണ്ടോ..." "ഇല്ലാ.... എന്റെ കസിൻ വന്നിട്ടുണ്ട്... അവൾ വെയിറ്റ് ചെയ്യുന്നുണ്ടാകും... എന്നാ ഞാൻ പോട്ടെ..." അവൾ എല്ലാവരോടും യാത്ര പറഞ്ഞു ഓട്ടോ വിളിച്ചു പോയി... ഋതു ശിവയോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു... അവനും... _____________ "എന്താടാ ചെക്കാ.... ഇന്ന് നല്ല സന്തോഷത്തിലാണല്ലോ..." വീട്ടിൽ എത്തിയ ശിവ ഓടിച്ചെന്നു ഗീതയെ കെട്ടിപിടിച്ചു ഉമ്മവെച്ചു അവരുടെ മടിയിലായി കിടന്നു.... "ഹ്മ്മ്... സന്തോഷത്തിലാ....എന്റെ ഗീതൂസിന്റെ മരുമകളോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു....

ഇനി ഞാൻ അവളെ ആർക്കും വിട്ടുക്കൊടുക്കില്ല....." "ആഹാ....അപ്പൊ എന്നാ എന്റെ മോളെ ഇങ്ങോട്ട് കൊണ്ട് വരുന്നേ...." "അറിയില്ല അമ്മ.... എങ്ങനെ ഞാൻ ഈ കാര്യം ഋഷിയോടും അങ്കിളിനോടും പറയുമെന്ന്... പറഞ്ഞാൽ തന്നെ അവളെ എനിക്ക് തരുമോ...." "എടാ മോനെ.... കുറച്ചു ധൈര്യം ഒക്കെ വേണം പ്രേമിക്കുമ്പോൾ.... നീ അങ്ങോട്ട് പറയ്യന്നെ.... ഇനി അവർ സമ്മതിച്ചില്ലെങ്കിൽ എന്റെ മോന് അവളെ ഇങ്ങോട്ട് വിളിച്ചിറക്കി കൊണ്ടു വാടാ..." "ഗീതുസേ...." "എന്താടാ...." "എന്നെ നിർബന്ധിച്ചാൽ ചിലപ്പോ ഞാൻ വിളിച്ചിറക്കി കൊണ്ടുവെന്നെന്നും വരും... അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ല...." "അവൾക്ക് സമ്മതമാണെങ്കിൽ നീ അവളെയും കൂട്ടി വന്നാൽ ഞാൻ നിലവിളക്കെടുത്തു സ്വീകരിക്കും..." അവർ അതു പറഞ്ഞു എണീറ്റു അടുക്കളയിലേക്ക് പോയി... "ആൾ കൊള്ളാലോ... കൊച്ചുകള്ളി..." "പോയി കുളിച്ചേച്ചും വാടാ...." "ഉവ്വേ...." അതും പറഞ്ഞു അവൻ അവന്റെ റൂമിലേക്ക് പോയി... _____________

"ഇന്ന് നല്ല സന്തോഷത്തിലാണല്ലോ ഋതു... എന്താ കാര്യം..." ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവളുടെ മുഖത്തെ പതിവിലും നിറഞ്ഞ സന്തോഷം കണ്ടായിരുന്നു ഋഷി അവളോട് ചോദിച്ചത്.... അവന്റെ ചോദ്യം കേട്ടതും അവൾ അഭിയെ ഒന്ന് നോക്കി... അവൻ ഒന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കായിരുന്നു.... "ഒന്നുല്ല ഏട്ടാ...ഏട്ടന് തോന്നിയതാകും....." "ഹ്മ്മ്...." അവനൊന്നു മൂളി അവളെ ഒന്ന് സൂക്ഷമമായി നോക്കി.... "ഏതായാലും നിന്റെ ക്ലാസ്സ്‌ കഴിഞ്ഞില്ലേ.... നെക്സ്റ്റ് വീക്കോട് കൂടി എക്സാം കഴിയും... എന്താ പ്ലാൻ...." "എന്ത് പ്ലാൻ...." അവൾ ഞെട്ടിക്കൊണ്ട് ചോദിച്ചു... "അല്ല ഭാവി പ്ലാൻസ് എന്തൊക്കെയാണെന്ന്.... നീ വർക്ക്‌ ചെയ്യാൻ ഇന്ട്രെസ്റ്റഡ് ആണെങ്കിൽ ഓഫീസിൽ ട്രെയിനീ ആയി കേറാം... അത് കഴിഞ്ഞാൽ നല്ല ഒരു പോസ്റ്റ്‌ കിട്ടും... എന്താ അഭിപ്രായം..." "വേണ്ട ഏട്ടാ.... ഞാൻ നമ്മുടെ കമ്പനിയിലേക്ക് ഇല്ലാ... അവിടെ ഏട്ടൻ ഉണ്ടല്ലോ പിന്നെ എന്റെ ആവശ്യം ഇല്ലല്ലോ.." "പിന്നെ എന്താണ് നിന്റെ പ്ലാൻ..." "ഞാൻ ചാരുവിന്റെ കൂടെ ഒരു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാൻ പോകാ..." "Whaat......" ദിനേശ് അത് കേട്ടതും ഞെട്ടി... അയാൾ ഇഷ്ടപെടാത്തത് പോലെ അവളെ നോക്കി...

ഋഷി ഒരു ഭാവവ്യത്യാസവുമില്ലാതെ അവളെത്തന്നെ നോക്കിയിരിക്കയിരുന്നു.... "എന്തിന്.... സ്വന്തമായി ഒരു കമ്പനി ഉള്ളപ്പോൾ നീ എന്തിനാ വേറൊരാളുടെ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നത്... എനിക്കാണ് അത് മോശം...." "ഞാൻ വേറൊരാളുടെ കമ്പനിയിൽ അല്ല പപ്പാ... ഞാനും അവളുടെ പാർട്ണർ ആണ്... എന്നുവെച്ചാൽ അത് എന്റെയും കൂടെയാണ്..." ഗൗരവത്തിൽ ആയിരുന്നു അവൾ പറഞ്ഞത്..അവളുടെ വാക്കുകൾ കേട്ടതും എല്ലാവരും അവളെ തന്നെ നോക്കി... അവൾ ആദ്യമായിട്ടാണ് ദിനേഷിനോട് എതിർത്തു സംസാരിക്കുന്നത്... "ഋതു.... പപ്പയോടു ഇങ്ങനെയാണോ സംസാരിക്കുന്നത്..." ശോഭന അവളെ എതിർത്തു.... "ഞാൻ പപ്പയെ എതിർത്തതല്ല... എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി വേണം... നമ്മുടെ കമ്പനിയിൽ വർക്ക്‌ ചെയ്‌താൽ എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാകില്ല.... എനിക്ക് ദിനേശ് യാദവിന്റെ മകൾ എന്നറിയപ്പെടുന്നതിനേക്കാൾ എന്നെ ഋതിക യാദവ് എന്നറിയപ്പെടുന്നതാണ് ഇഷ്ടം....."

അത്രയും പറഞ്ഞു അവൾ എണീറ്റു പോയിരുന്നു... ഋഷി അവളുടെ മാറ്റം കാണുകയായിരുന്നു... ശ്രദ്ധയുടെ തന്റേടം ചെറുതായി കിട്ടിയതുപോലെ അവനു തോന്നി.... "ഇതെല്ലാം ആ പെണ്ണ് കാരണമാ... ഇന്ന് എന്റെ മകൾ എന്നെ എതിർത്തതും അവൾ കാരണമാ.." ശ്രദ്ധയെ പറ്റിയാണ് പറയുന്നത് എന്ന് ഋഷിക്ക് മനസിലായി... "അവളുടെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടെ പപ്പാ... അവൾ പറഞ്ഞതിലും കാര്യമുണ്ട്... അവൾക്കും അവളുടേതായ ഐഡന്റിറ്റി വേണ്ടേ..." അത്രയും പറഞ്ഞു അവനും എണീറ്റു... പിറകെ അഭിയും... ദിനേശ് ദേഷ്യത്തോടെ കൈ ചുരുട്ടി പിടിച്ചു... ശോഭന നോക്കി കാണുകയായിരുന്നു അയാളുടെ ഭാവവ്യത്യാസം.... ______________ "എന്താ ഋതു...." "ഒന്നുല്ല...." "എന്നാ ഫോൺ വെക്ക്... പോയി പഠിക്കാൻ നോക്ക്... അടുത്ത ആഴ്ച്ച എക്സാം തുടങ്ങാണ്..." ശിവയുടെ വാക്കുകൾ കേട്ടതും അവൾക്ക് ദേഷ്യം വന്നു... "ഓഹ്.. ഞാൻ ഇങ്ങനെ ഒരു അൺറൊമാന്റിക് ആയ ഒരാളെ ആണല്ലോ പ്രേമിച്ചത്...."

അവളുടെ വാക്കുകൾ കേട്ടതും അവനു ചിരി വന്നു... "ഞാൻ അൺറൊമാന്റിക് ആണോ അല്ലെയോ എന്ന് നീ നമ്മുടെ കല്ല്യാണം കഴിഞ്ഞു പറയണം ട്ടാ..." "ഓഹ് എന്ത് പറയാനിരിക്കുന്നു... ഇത് തന്നെയല്ലേ അവസ്ഥ..." "ഡീ.. ഋതിക യാദവേ... നിന്നെ ഞാൻ ഒന്ന് കെട്ടട്ടെ... എന്നിട്ട് കാണിച്ചുതരാം...." "ഓഹോ... എന്നാ am വെയ്റ്റിംഗ്...." അവരുടെ രണ്ടുപേയുടെയും ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു... "ഋതു...." "ഹ്മ്മ്...." "നമ്മുടെ വിവാഹത്തിന് ഋഷിയും അങ്കിളും സമ്മതിച്ചില്ലെങ്കിൽ...." "സമ്മതിച്ചില്ലെങ്കിൽ ഞാൻ ശിവേട്ടന്റെ കൂടെ ഇറങ്ങി പോരും.. ശിവേട്ടൻ വന്നു വിളിച്ചാൽ മതി...." അവളുടെ വാക്കുകൾ കേട്ടതും അവൻ ഒന്ന് ചിരിച്ചു... "എന്തിനാ ചിരിക്കൂന്നേ...." "ഒന്നുല്ല ഗീതമ്മയും ഇതേ കാര്യം പറഞ്ഞിട്ടുള്ളു... അമ്മായിഅമ്മയും മരുമകളും തമ്മിൽ നല്ല ആത്മബന്ധം ആണല്ലോ..." "അത് പിന്നെ അങ്ങനെയെ വരൂ... ഞാനും എന്റെ ഗീതമ്മയും തമ്മിൽ നല്ല പൊരുത്തമാണ്..." "ഓഹോ...." "ആഹാ...." പിന്നെയും അവരുടെ സംസാരം നീണ്ടു പോയിരുന്നു....നിലാവുള്ള രാത്രിയിൽ അവർ പരസ്പരം വാക്കുകളിൽ കൂടെ പ്രണയിച്ചുകൊണ്ടിരുന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story