പ്രണയനിലാമഴ....💙: ഭാഗം 14

pranayanilamazha

രചന: അനാർക്കലി

പിന്നെയും അവരുടെ സംസാരം നീണ്ടു പോയിരുന്നു....നിലാവുള്ള രാത്രിയിൽ അവർ പരസ്പരം വാക്കുകളിൽ കൂടെ പ്രണയിച്ചുകൊണ്ടിരുന്നു.... ഈ സമയം ശ്രദ്ധയുടെ റിങ്ങും കൈയിൽ പിടിച്ചു അതും നോക്കി കിടക്കായിരുന്നു ഋഷി.... അവളെ ആദ്യമായി കണ്ടതും അവളോട് വഴക്കിട്ടതും അവളെ ഇടിച്ചുവീഴുത്താൻ നോക്കിയതും അവൾ തന്റെ വണ്ടിയിൽ സ്കാർച് ചെയ്തതും അതിന് പകരമായി അവളുടെ വണ്ടി നശിപ്പിച്ചതും പോലീസ് സ്റ്റേഷനിൽ കയറ്റിയതും ആദ്യമായി അവളോട് സോറി പറഞ്ഞതും എല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു... അതോടൊപ്പം അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും ഉണ്ടായിരുന്നു.... "നീ ആൾ കൊള്ളാമല്ലോ അഹങ്കാരി .... നിന്റെ കൂടെ നടന്നു നടന്നു ഋതുവിനും ഇപ്പൊ നിന്റെ തന്റേടം കിട്ടിയിട്ടുണ്ട്...പക്ഷെ നിന്റെ അത്ര ഇല്ലാട്ടോ..." അവൻ പുഞ്ചിരിച്ചുക്കൊണ്ട് റിങ് എടുത്തു ഒരു ബോക്സിൽ സൂക്ഷിച്ചു വെച്ചു.. ______________ പിന്നീടുള്ള ദിവസങ്ങളിൽ അവർക്ക് ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ടും എക്സാം ആയതുകൊണ്ടും സ്റ്റഡി ലീവ് ആയിരുന്നു...അത്കൊണ്ട് തന്നെ ഋഷിക്ക് ശ്രദ്ധയെ പിന്നീട് കാണാൻ കഴിഞ്ഞിരുന്നില്ല...

ഋതു എന്നും ശിവയെ വിളിക്കും... എന്നാൽ അവൻ അവളെ പഠിക്കാൻ വേണ്ടി പറഞ്ഞു വിടും... അവൾ പഠിക്കില്ല എന്ന് കണ്ടതും അവൻ തന്നെ അവളെ ഫോണിൽ കൂടെ പഠിപ്പിക്കാൻ തുടങ്ങി.... ഇടക്ക് ദേഷ്യം വന്നു അവൾ call കട്ട്‌ ചെയ്തു പോകും... അഭി അന്ന് കണ്ട ആ പെൺകുട്ടിക്ക് പിറകെയാണ്... ഋതു പറഞ്ഞ ശ്രേയ അതാണെന്ന് കരുതി അവൻ ആ കുട്ടി പോകുന്നിടത്തൊക്കെ അവളറിയാതെ അവളെ പിന്തുടരുന്നുണ്ട്... അങ്ങനെ ഒരു ദിവസം അവൾ ഒരു കോഫീ ഷോപ്പിൽ കയറിയതും അവനും അവൾക്ക് പിറകെ കയറി... അവളെ കാണാൻ കഴിയാവുന്നവിധം അവൾക്ക് ഓപ്പോസിറ്റ് സീറ്റിലായിരുന്നു അവൻ ഇരുന്നത് ... അവളുടെ കൂട്ടുകാരിയുമായി കളിച്ചു ചിരിച്ചു സംസാരിക്കുന്നതും അവൾ കഴിക്കുന്നതുമെല്ലാം രണ്ടു കൈകളും താടിയിൽ കുത്തി പുഞ്ചിരിച്ചോണ്ട് നോക്കിയിരിക്കുകയാണ് അവൻ... പെട്ടന്ന് അവൾ തിരിഞ്ഞു നോക്കിയതും അവൻ അവളിൽ നിന്നും കണ്ണെടുത്തു വേറെയെങ്ങോട്ടോ നോക്കിയിരുന്നു...

അവൾ അവനെ ഒന്ന് നോക്കിയ ശേഷം തിരിഞ്ഞിരുന്നു.... "അയാൾ കുറച്ചു ദിവസായി എന്റെ പിറകെ നടക്കുന്നുണ്ട്..." "ആരാ..." "ദേ നമുക്ക് ഓപ്പോസിറ്റ് ആയി ഇരിക്കുന്നവൻ.... മെല്ലെ തിരിഞ്ഞു നോക്ക്..." കൂടെ ഇരിക്കുന്ന കൂട്ടുകാരിക്ക് അവനെ കാണിച്ചുകൊടുത്തു... അവൻ അവരെ ഒന്ന് ഒളികണ്ണിട്ടു ജ്യൂസ്‌ കുടിക്കായിരുന്നു... "ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ശ്രേയ...." "എവിടെ....." "ആഹ് കിട്ടി.... നമ്മുടെ sv വിമൻസ് കോളേജിന്റെ മുന്നിൽ ഇടക്കിടക്ക് കാണാറുണ്ട്..." "അപ്പൊ ആളൊരു കോഴി ആണ്..." "Yyaya..." അതും പറഞ്ഞു അവർ വീണ്ടും സംസാരം തുടർന്നു... അവൻ അപ്പോഴും അവളെതന്നെ നോക്കിയിരിക്കയിരുന്നു... അവൾ അവിടെ നിന്നിറങ്ങിയതും അവനും അവൾക്ക് പിറകെ ഇറങ്ങി... തന്റെ പിറകെ അവൻ വരുന്നുണ്ടെന്ന് മനസിലായതും അവൾ പെട്ടെന്ന് തിരിഞ്ഞു... അത് കണ്ടതും അവൻ ഒന്ന് ഞെട്ടി അവളെ നോക്കി ഇളിച്ചു മാറി നടക്കാൻ തുടങ്ങി.... "അതേയ്... ഒന്ന് നിന്നെ...."

അവൾ അവനെ വിളിച്ചതും അവൻ നടത്തം നിറുത്തി എന്നെയാണോ എന്നാ ഭാവത്തിൽ അവളെ നോക്കി.... "തന്നെ തന്നെ..." "എന്താ...." വളരെ നിഷ്കു ഭാവത്തിൽ അവൻ ചോദിച്ചു.. "താൻ കുറെ ദിവസമായല്ലോ എന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്.... എന്താ ഉദ്ദേശം...." "താൻ എന്റെ മുന്നിൽ നടക്കുന്നത് കൊണ്ടല്ലേ ഞാൻ തന്റെ പിറകെ നടക്കുന്നത്... അത് കൊണ്ടു താൻ എന്റെ ഒപ്പം നടന്നോ... അപ്പൊ പ്രശ്നം ഇല്ലല്ലോ..." "വലിയ ഡയലോഗ് അടിക്കല്ലേ.... ഇനി എന്റെ പിറകെ എങ്ങാനും കണ്ടാൽ ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും..." "ഇല്ലാ ഞാൻ ഇനി തന്റെ പിറകെ നടക്കില്ല...." അവൻ അവൾക്കടുത്തേക്ക് വന്നു... "പകരം തന്റെ ഒപ്പം നടന്നോളാം...." അവളുടെ ചെവിയിൽ പറഞ്ഞുക്കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് തന്റെ കയ്യിലെ സ്പെക്സ് എടുത്തു കണ്ണിൽ വെച്ചു തിരിഞ്ഞു നടന്നു.... "Idiot...." അവൾ അവനെ നോക്കി പറഞ്ഞു... _____________ ഇന്ന് ഋതുവിന്റെയും ശ്രദ്ധയുടെയും എക്സാം തുടങ്ങുന്ന ദിവസമാണ്...

അതിന്റെ തിരക്കിലാണ് ശ്രദ്ധാ.... "അമ്മു... വേഗം വാ..." "ഇതാ വരുന്നു ചേച്ചി..." "പതുക്കെ അമ്മു... വീഴും..." ഓടി പിടിച്ചു സ്റ്റൈർ ഇറങ്ങി വരുന്ന അമ്മുവിനെ കണ്ടതും ശരത് പറഞ്ഞു... "ഞാൻ റെഡി പോകാം..." അവൾ ചോദിച്ചതും ശ്രദ്ധ തലയാട്ടി... സൗഭാഗ്യയോട് പറഞ്ഞു അവർ ശരത്തിന്റെ കൂടെ കാറിൽ കയറി... അമ്മുവിനെ ഇറക്കി അവർ നേരെ ശ്രദ്ധയുടെ കോളേജിലേക്ക് പോയി.. "എക്സാം കഴിഞ്ഞാൽ അച്ഛൻ വരേണ്ട... ഞാൻ തന്നെ വന്നോളാം... എനിക്ക് കുറച്ചു പ്ലോട്ട്സ് നോക്കാൻ ഉണ്ട്..." കാറിൽ നിന്നിറങ്ങി അവൾ പറഞ്ഞു... അയാൾ അവളെ നോക്കി യാത്ര പറഞ്ഞു പോയി... അപ്പോഴായിരുന്നു അവൾക്ക് അടുത്തു ഒരു കാർ വന്നു നിന്നത്... അതിൽ നിന്നിറങ്ങുന്ന ഋതുവിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു... ഋതു അവളെ കണ്ടതും അവൾക്കടുത്തേക്ക് വന്നു....

"എന്റെ ചാരു.... ഇത്രേം ദിവസം വീട്ടിലിരുന്നു ബോറടിച്ചു....ഇപ്പോഴാ ഒന്ന് സമാധാനമായത്...." അവളുടെ വാക്കുകൾ കേട്ട് ശ്രദ്ധക്ക് ചിരി വന്നു... അപ്പോഴാണ് കാറിൽ നിന്നും ഇറങ്ങി വരുന്ന ഋഷിയെ അവൾ കണ്ടത്.. "അഭിയേട്ടൻ എവിടെ...." "അഭിയേട്ടൻ കിടന്നുറങ്ങാ.... ഞാൻ എത്ര വിളിച്ചിട്ടും എണീറ്റില്ല... അപ്പോ ഏട്ടൻ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു..." "ഓഹ്... ഇയാൾ ആയിരുന്നു എങ്കിൽ ഞാൻ നേരത്തെ ക്ലാസ്സിലേക്ക് പോയിരുന്നു... ഇനി ഇന്നത്തെ എന്റെ ദിവസം കുളമാക്കും...." അവൾ ഇത്തിരി മുഷിച്ചിലൂടെ അവൻ കേൾക്കാതെ പറഞ്ഞു.. എന്നാൽ ഋഷി അവളെ നോക്കി നിൽക്കുകയായിരുന്നു.... "എന്നാ നമുക്ക് പോകാം... ഇല്ലെങ്കിൽ രണ്ടും കൂടെ അടിയാകും..." ഋതു അവളോട് പറഞ്ഞു... "എന്നാ ഏട്ടാ ഞങ്ങൾ ക്ലാസ്സിലേക്ക് പോകട്ടെ.... ഏട്ടൻ പോവല്ലേ..." "Yes ഋതു.... And all the best...." "Thankyou ഏട്ടാ...." അവൾ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു അകത്തേക്ക് നടന്നു.... ശ്രദ്ധ അവനെ ഒന്ന് നോക്കി നടന്നു....

"ഏയ് ശ്രദ്ധാ..." പെട്ടെന്ന് അവൻ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി... തന്നെ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന അവനെ കണ്ടതും അവളൊന്നു ഞെട്ടി.... "All the best....." അവളോടായി അത് പറഞ്ഞു കൊണ്ടു അവൻ സ്പെക്സ് എടുത്തുവെച്ചു കാറിൽ കയറി.... അവൻ പറഞ്ഞതുകേട്ട് ആകെ ഷോക്ക് ആയി നിൽക്കാണ് അവൾ.... അവൻ അവളെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു പോയി... അവളുടെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു...ഇത് കണ്ട് ഋതുവിന്റെയും കിളികൾ പറന്നിട്ടുണ്ട്... അവർ രണ്ടുപേരും എക്സാം ഹാളിലേക്ക് പോയി...കയറുന്നതിനു മുൻപ് അവരെയും കാത്തു നിൽക്കുന്ന ശിവയെ കണ്ടതും ഋതു പുഞ്ചിരിച്ചുക്കൊണ്ട് അവന്റെ അടുത്തേക്ക് ഓടി... "ശിവേട്ടാ....." "പഠിച്ചിട്ടില്ലേ നീ...." "പിന്നല്ലാതെ...." "എന്നാ നന്നായി പോയി എഴുതിക്കോ... All the best...." "Thankyou....." അവൻ അവളെ നോക്കി പുഞ്ചിരിച്ചു... അവർക്ക് പിറകിൽ നിൽക്കുന്ന ശ്രദ്ധയെ കണ്ടതും അവൻ അവളെ നോക്കിയും പുഞ്ചിരിച്ചു.... "All the best ശ്രദ്ധാ.... നന്നായി എഴുതണം രണ്ടാളും..." അവർ രണ്ടുപേരും അവനെ നോക്കി തലയാട്ടി അകത്തേക്ക് കയറി... പേപ്പർ കയ്യിൽ കിട്ടിയതും ശ്രദ്ധ ഒന്ന് കണ്ണടച്ചു...

ആദ്യം തന്നെ അവളുടെ മനസ്സിലേക്ക് ഋഷിയുടെ മുഖവും അവന്റെ all the best ഉം കടന്നു വന്നു... അത് അവളിൽ വല്ലാത്തൊരു ആത്മവിശ്വാസം നിറക്കുന്നത് അവൾ അറിഞ്ഞു... ഒപ്പം അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയും... അവൾ കണ്ണുകൾ തുറന്നു അവൻ തന്ന ആത്മവിശ്വാസത്തിൽ ഉത്തരങ്ങൾ എഴുതാൻ തുടങ്ങി... _____________ "എടൊ... തന്നോടല്ലേ ഞാൻ പറഞ്ഞത് എന്റെ പിറകെ നടക്കരുതെന്ന്...." "അതിന് ഞാൻ നിന്റെ പിറകെ അല്ലല്ലോ ശ്രേയകുട്ടി നടക്കുന്നെ... ഒപ്പമല്ലേ...." ശ്രേയയുടെ പിറകെ നടക്കുകയാണ് അഭി... അവൾ എവിടെ പോയാലും അവനുമുണ്ടാകും അവൾക്കൊപ്പം... "ശ്രേയ കുട്ടിയോ...." "Yes.. You are my ശ്രേയകുട്ടി...." "ഹലോ... ഹലോ... തന്റെ ഒലിപ്പീരു ഒക്കെ അങ്ങോട്ട് മാറ്റി വെച്ചേക്ക്.... ഇനി തന്നെ എന്റെ ഒപ്പമോ പിറകെയോ മുന്നിലോ ഒന്നും കാണാൻ പാടില്ല...എന്റെ ഏഴായലത്തു തന്നെ കണ്ടാൽ ഞാൻ ഉറപ്പായും പോലീസിൽ കംപ്ലയിന്റ് ചെയ്യും...." അവൾ ദേഷ്യത്തോടെ പറഞ്ഞു മുന്നോട്ട് നടന്നു... അവൻ അപ്പോഴും അവളുടെ കൂടെ നടന്നു വന്നു.... "ഇയാളെ കൊണ്ടു വലിയ കഷ്ടമായല്ലോ ദൈവമേ...." "താൻ എന്തൊക്കെ പറഞ്ഞാലും ഞാൻ തന്റെ കൂടെ തന്നെയുണ്ടാകും...

വെറുതെ വായനോക്കി നടന്നിരുന്ന എന്നെ ഇങ്ങോട്ട് കയറി ഇഷ്ടമാണെന്ന് പറഞ്ഞു.. ഞാൻ കാണാൻ വന്നപ്പോൾ എന്റെ മുന്നിൽ വരാതെ ഒളിച്ചു നടന്നു ... ഇപ്പൊ ഞാൻ കണ്ടുപിടിച്ചപ്പോൾ ഞാൻ തനിക്ക് ശല്യവും അല്ലെ...." താൻ എന്തൊക്കെയാടോ പറയുന്നേ....ഞാൻ "തന്നെ എപ്പോഴാ ഇഷ്ടമാണെന്ന് പറഞ്ഞത്.. തന്നെ ആദ്യമായി കാണുന്നത് തന്നെ താൻ എന്റെ പിറകെ നടക്കാൻ തുടങ്ങിയതിനു ശേഷമാ... Even എനിക്ക് തന്റെ പേരുകൂടെ അറിഞ്ഞുകൂടാ.... എന്നിട്ടണത്രെ ഞാൻ ഇഷ്ടം പറഞ്ഞു പോലും.... നുണ പറയുമ്പോൾ കുറച്ചു വിശ്വസിക്കാൻ പറ്റാവുന്നത് പറയണം..." "ഹലോ.... ഞാൻ നുണ പറഞ്ഞത് ഒന്നുമല്ല.... തന്റെ ക്ലാസ്സ്‌മേറ്റ്‌ ഋതിക തന്നെ പറഞ്ഞതാ.... അവളുടെ ബ്രദർ ആണ് ഞാൻ... എന്നെ കാണാതിരുന്നപ്പോൾ നീ എന്നെ അന്വേഷിച്ചില്ലേ...." അവൻ പറഞ്ഞത് കേട്ടതും അവൾ ഞെട്ടി...കാരണം താൻ അറിയാത്ത കാര്യങ്ങൾ ആയിരുന്നു അവൻ പറഞ്ഞത്... "എനിക്ക് തോന്നുന്നത് തനിക്ക് ആൾ മാറിയതാണെന്നാ....

സോറി ബ്രദർ... നിങ്ങൾ പറയുന്ന ഋതികയെ എനിക്കറിയില്ല..." "ബ്രദറോ..... ദേ ശ്രേയ കളിക്കല്ലേ... ഞാൻ കുറെ കാലായി തന്നെ അന്വേഷിച്ചു നടക്കായിരുന്നു...." "ഇയാൾ ഉദ്ദേശിക്കുന്ന ശ്രേയ അല്ല ഞാൻ... ഓക്കേ...." "ഇനിപ്പോ ഞാൻ ഉദ്ദേശിക്കുന്ന ശ്രേയ ആയാലും അല്ലെങ്കിലും എനിക്ക് ഈ ശ്രേയയെ ഇഷ്ടമായി....." അവളെ നോക്കി കള്ളച്ചിരിയിലൂടെ അവൻ പറഞ്ഞു..... "And....* I love you.....*" "Rascal......" "Thankyou....." അത്രയും പറഞ്ഞു അവൾക്കൊരു ഫ്ലയിങ് കിസ്സും കൊടുത്തു അവൻ പോയി... അവൾ ദേഷ്യത്തിൽ അവനെ നോക്കി നിന്നു.... _____________ അങ്ങനെ ഒരാഴ്ചത്തെ എക്സാം കഴിഞ്ഞു ശ്രദ്ധയും ഋതുവും ഫ്രീ ആയി... അവർ എക്സാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി... "ഇനി എന്താ പരുപാടി ചാരു..." "ഞാൻ പറഞ്ഞ പ്ലാൻ തന്നെ... നമുക്ക് ഒരു ബിസിനസ്‌ തുടങ്ങാം.... ഞാൻ പ്ലോട്ട് കണ്ടു വെച്ചിട്ടുണ്ട്... അവിടെ ഓഫീസ് സെറ്റ് അപ്പ്‌ ചെയ്യാം... പിന്നെ കുറച്ചു പേരെ കൂടെ സങ്കടിപ്പിക്കണം...." "നമുക്ക് സങ്കടിപ്പിക്കാം..." "നിന്റെ ഏട്ടൻ സമ്മതിക്കോ ഋതു..." "ഏട്ടൻ എനിക്ക് സപ്പോർട്ട് ആണ്... But അച്ഛൻ ആണ് കുറച്ചു പ്രശ്നം... But കുഴപ്പമില്ല..." "ഹ്മ്മ്...." "എന്നാ ഞാൻ പോട്ടെ... ഇന്ന് തന്നെ അമ്മുവിനെയും കൂട്ടി ചെല്ലാൻ ആണ് മുത്തശ്ശിയുടെ ഓർഡർ... ഇല്ലെങ്കിൽ പണി പാളും..." "എന്നാ ശരി... അഭിയേട്ടൻ ഇപ്പൊ വരുമായിരിക്കും...." "ഞാൻ നിൽക്കണോ...."

"ഏയ്‌ വേണ്ടാ...." "ദേ വരുന്നു നിന്റെ ശിവേട്ടൻ...." ശ്രദ്ധ പറഞ്ഞതും അവൾ തിരിഞ്ഞു നോക്കി അവരുടെ അടുത്തേക്ക് വരുന്ന ശിവയെ കണ്ടതും അവൾക്ക് സന്തോഷമായി... "എന്താ ഇവിടെ നിൽക്കുന്നെ... അഭി വന്നില്ലേ..." "ഇല്ലാ ശിവേട്ടാ...." "ഞാൻ വിളിച്ചുനോക്കാം...." "എന്നാ ഞാൻ പോട്ടെ ഋതു....sir...." അവൾ അവരോട് യാത്ര പറഞ്ഞു പോയി... ശിവ അഭിയെ വിളിക്കാനായി ഫോൺ എടുത്തതും ഋതു അത് വാങ്ങി വെച്ചു.... "എന്താടി...." "അഭിയേട്ടൻ വന്നോളും... അതുവരെ എനിക്ക് ശിവേട്ടന്റെ കൂടെ ഇങ്ങനെ നിക്കാലോ...." "അത് പറ്റില്ല... എനിക്ക് കാൽ കടയും..." "എന്നാ ഇരിക്കാ.." "അത് ഓക്കേ...." രണ്ടുപേരും കൂടെ അടുത്തുള്ള മതിലിൽ ഇരുന്നു...ഋതു അവന്റെ കയ്യോടെ തന്റെ കൈകൾ കോർത്തു പിടിച്ചു.... "ഇനി എന്താ പ്ലാൻ...." "ചാരുവിന്റെ കൂടെ ഒരു ബിസിനസ്‌ തുടങ്ങാൻ പോകാ ഞാൻ...." "അങ്കിൾ സമ്മതിച്ചോ...." "ഇല്ലാ... But ഏട്ടൻ സമ്മതിച്ചു...." അവനെ നോക്കി പുഞ്ചിരിച്ചുക്കോണ്ട് പറഞ്ഞു.. "ശിവേട്ടാ.... നമ്മുടെ കാര്യം ഏട്ടനോട് പറയേണ്ടേ...." "പറയണം.... അതിനു പറ്റിയ സാഹചര്യം വരട്ടെ ഞാൻ പറയുന്നുണ്ട്.....*ഋഷി യാദവിന്റെ പുന്നാര പെങ്ങളെ ഈ ശിവജിത്തിനു ജീവിത സഖിയായി തരാമോ എന്ന്..."

അവളുടെ മുഖം നാണത്താൽ കുനിഞ്ഞു പോയിരുന്നു.... അവൻ ചൂണ്ടുവിരൽ കൊണ്ടു അവളുടെ മുഖം ഉയർത്തി.... അവർ പരസ്പരം കണ്ണുകളിൽ നോക്കിയിരുന്നു.... പെട്ടെന്ന് ഒരു ഹോൺ കേട്ടതും രണ്ടാളും മാറിയിരുന്നു... കാറിൽ നിന്നിറങ്ങുന്ന ഋഷിയെ കണ്ടതും ഋതു ഒന്ന് ചെറുതായി ഞെട്ടി.... അവൻ കണ്ടുകാണുമോ എന്ന് അവൾ പേടിച്ചു.... "കുറെ സമയമായോ നീ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്...." "ഏയ് ഇല്ലാ ഏട്ടാ..." "അഭി എവിടെടാ...." "അവൻ എന്തോ ആരെയോ കാണുന്നുണ്ടെന്ന്...എന്നാ വാ പോകാം...ശിവാ" "വേണ്ടടാ... എന്റെൽ കാർ ഉണ്ട്...." "എന്നാ ഓക്കേ... ഋതു come...." അവൻ അതും പറഞ്ഞു നടന്നു... എന്നാൽ വിചാരിച്ച ആളെ കാണാൻ പറ്റാത്തത്തിലുള്ള സങ്കടം അവനുണ്ടായിരുന്നു.... അത് ചെറുതായി ദേഷ്യത്തിന് കാരണമായി... ഋതു ശിവയോട് കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു കാറിൽ കയറി... അവൾ കയറിയതും അവൻ സ്പീഡിൽ കാർ എടുത്തു... അവനെന്തോ ദേഷ്യമുണ്ടെന്ന് അവൾക്ക് മനസിലായി... ഇനി അവനു വല്ലതും മനസിലായോ എന്നോർത്ത് അവൾക്ക് ടെൻഷൻ ആകാൻ തുടങ്ങി... വീട്ടിൽ എത്തിയതും അവൻ ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി...

ഋതു പേടിച്ചാണ് അവന്റെ പിറകെ പോയത്... അവൻ നേരെ റൂമിലേക്കാണ് പോയത്...വാതിൽ ശക്തിയിൽ അടച്ചു അവൻ ബെഡിൽ ഇരുന്നു.... "അവൾക്കെന്താ എന്നെ ഒന്ന് വെയിറ്റ് ചെയ്‌താൽ... അപ്പോഴേക്കും പോയിരിക്കുന്നു...." 'എന്താ ഋഷി... നീ വരുന്നുണ്ടെന്ന് അവൾക്കറിയോ.... ഉണ്ടെങ്കിൽ തന്നെ നിന്നെ എന്തിനാ വലിയ വെയിറ്റ് ചെയ്യുന്നെ....' ''ശരിയാണല്ലോ എന്നെ എന്തിനാ അവൾ വെയിറ്റ് ചെയ്യുന്നേ.... എനിക്ക് എന്താണ് പറ്റുന്നത്..... അവളെ കാണാൻ തോന്നുന്നു....'' അവൻ പതിയെ കണ്ണുകൾ അടച്ചു ബെഡിൽ കമിഴ്ന്നു കിടന്നു.... അന്ന് ഗീതമ്മയുടെ പിറന്നാൾ ദിവസം അവൾ വരുന്നത് കണ്ടു മനഃപൂർവം അവളെ പോയി ഇടിച്ചതും അവളുമായി വഴക്കിട്ടതും അവസാനം അവൾ തന്നെ അടിച്ചതും അവൻ ഓർത്തു... അതു കഴിഞ്ഞു അന്ന് രാത്രി റോഡിൽ വെച്ചു അവളെ രക്ഷിച്ചതും അവൾ കാണാതെ അവളെ നോക്കിയിരുന്നതും എക്സാമിന്റെ അന്ന് അവൾക്ക് all the best കൊടുത്തതെല്ലാം അവൻ ഓർത്തു... ഇതെല്ലാം ഓർക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു... എന്നാൽ അവനു അവളോട് പ്രണയമാണെന്ന് അവനു സമ്മതിക്കാൻ കഴിഞ്ഞിരുന്നില്ല.... _____________

രാത്രിയിൽ ഹാളിൽ എല്ലാവരും ഇരിക്കുകയായിരുന്നു... ഋതു ഇടക്കിടക്ക് ഋഷിയെ നോക്കുന്നുണ്ട്...അവൻ ഫോൺ നോക്കുകയായിരുന്നു.... അഭി എന്തോ ആലോചിച്ചു ചിരിക്കുന്നുണ്ടായിരുന്നു.... "ഋഷി......" അപ്പോഴായിരുന്നു ശോഭന റൂമിൽ നിന്നും അവനെ വിളിച്ചത്..... അവർ എല്ലാവരും അങ്ങോട്ടേക്ക് പോയി... "എന്താ അമ്മാ...എന്താ പറ്റിയെ...." അവർ കരഞ്ഞുക്കൊണ്ടിരിക്കുകയായിരുന്നു.... അത് കണ്ടു ഋതുവും അഭിയും അവർക്കടുത്തു വന്നിരുന്നു... ഋഷി മുട്ടുക്കുത്തിയിരുന്നു... "അമ്മാ... പറ... എന്താ പറ്റിയെ....." "ശോഭാമ്മ...." അവർ മാറി മാറി ചോദിച്ചു.... "അച്ഛ... അച്ഛൻ വിളിച്ചു... എന്നെ... എന്നെ വിളിച്ചു ഋഷി...." അവർക്ക് സന്തോഷം കൊണ്ടു പറഞ്ഞു മുഴുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല... കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു... "സത്യമാണോ അമ്മ...." ഋഷി ചോദിച്ചതും അവർ തലയാട്ടി... "എന്നാ നമുക്ക് പോകാം..." "ഹ്മ്മ്...." അവർ സമ്മതം മൂളി... ഋതു അവരെ കെട്ടിപ്പിടിച്ചു... അഭിയും... ഋഷി അവരുടെ കൈകൾ ചേർത്തുപിടിച്ചു... "എങ്ങോട്ട് പോകുന്ന കാര്യമാ നിങ്ങൾ പറയുന്നത്....."

ദിനേഷിന്റെ ശബ്ദം കേട്ടതും എല്ലാവരും അയാളെ നോക്കി.... "പപ്പാ.... അച്ചാച്ചൻ അമ്മയെ വിളിച്ചു.... നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു...." ഋതു അതു പറഞ്ഞതും ദിനേഷിന്റെ മുഖം മാറാൻ തുടങ്ങിയിരുന്നു... അത് ശോഭനയും ഋഷിയും മനസിലാക്കി.... "ഇവിടുന്ന് ആരും എങ്ങോട്ടും പോകുന്നില്ല...." "ദിനേശേട്ടാ...." "ശോഭാ.....എന്റെ കൂടെ വരുമ്പോൾ നീ എനിക്ക് തന്ന വാക്ക് ധിക്കരിക്കാൻ ആണ് നിനക്ക് ഭാവമെങ്കിൽ അങ്ങോട്ടേക്ക് പോകാം പിന്നെ ഇങ്ങോട്ടേക്കു വന്നേക്കരുത്...." അയാൾ പറഞ്ഞത് കേട്ടതും അവർക്ക് സങ്കടം വന്നു..അവരുടെ കണ്ണുകൾ നിറഞ്ഞു... ഒരുതുള്ളി കണ്ണുനീർ ഋഷിയുടെ കൈകളിൽ വീണു.... "അതെന്താ പപ്പാ... അമ്മക്ക് ആഗ്രഹം കാണില്ലേ അമ്മയുടെ അച്ഛനെയും അമ്മയെയും കാണാൻ....അത്കൊണ്ട് ഞങ്ങൾ നാളെ പോകും...." "ഋഷി....." "വേണ്ട പപ്പാ... ഈ കാര്യത്തിൽ ഞാൻ പപ്പാ പറഞ്ഞത് അനുസരിക്കില്ല... കാരണം കുറെ കാലമായി ഞാൻ കാണുന്നതാ എന്റെ അമ്മയുടെ കണ്ണുനീർ...

ഇനിയും അത് കാണാൻ എനിക്ക് കഴിയില്ല...." ദിനേഷിന് ദേഷ്യം വരുന്നുണ്ടായിരുന്നു... അയാൾ ശോഭനയെ തുറിച്ചു നോക്കി.... "ഋഷി... മോനെ...." "വേണ്ട അമ്മ.... ഞാൻ തീരുമാനം എടുത്തു... നാളെ നമ്മൾ പോകുന്നു... കുറച്ചു ദിവസം അവിടെ നിൽക്കുന്നു....അത്കൊണ്ട് ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തേക്ക്...." അത്രയും പറഞ്ഞു അയാളെ മറികടന്നു അവൻ പോയി... ഒപ്പം ഋതുവും അഭിയും.... അയാൾ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.... ആദ്യമായി തന്റെ മകൻ തന്നെ അനുസരിക്കാതെ ഒരു തീരുമാനം എടുത്തിരിക്കുന്നു... അയാൾ ശോഭനയെ ഒന്ന് തുറിച്ചു നോക്കി അവിടെ നിന്നും പോയി...... അടുത്ത ദിവസം നേരത്തെ തന്നെ അവർ ഇറങ്ങിയിരിന്നു.... ഋതുവും അഭിയും നല്ല സന്തോഷത്തിലാണ്.... ശോഭനക്ക് സന്തോഷം ഉണ്ടെങ്കിലും ദിനേഷിനെ ആലോചിക്കുമ്പോൾ പേടിയും തോന്നി.... ഋഷിക്ക് അവന്റെ അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കുന്നതിലുള്ള സന്തോഷമായിരുന്നു.... അങ്ങനെ കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവർ ശോഭനയുടെ നാട്ടിൽ എത്തി...

ഒരു വലിയ ഗ്രാമം ആയിരുന്നു... ചുറ്റും വയലുകളും കുളവും തോടും നിറഞ്ഞ മനോഹരമായ ഗ്രാമം... അഭിയുന്ന ഋതുവും അവയെല്ലാം ക്യാമെറയിൽ പകർത്താണ്... അങ്ങനെ അവർ *ശ്രീമംഗലം എന്ന് എഴുതിയ ഒരു തറവാട് വീട്ടിൽ ചെന്നു നിന്നു.... ഒരു നാല്കെട്ട് പോലുള്ള വീടായിരുന്നു.... അവർ ചുറ്റും നോക്കി കാറിൽ നിന്നിറങ്ങി... ശോഭന തന്റെ അച്ഛനെയും അമ്മയെയും കാണാനുള്ള സന്തോഷത്തിലും പേടിയിലും വർഷങ്ങൾക്ക് ശേഷം താൻ ജനിച്ചു വളർന്ന ആ മണ്ണിൽ കാൽ കുത്തി.... "ഇതാണോ... അമ്മയുടെ തറവാട്... കൊള്ളാമല്ലോ...." ഋതു അതും പറഞ്ഞു ചുറ്റും നോക്കി.... "ശേഖരേട്ടാ ...ശാരദമ്മേ...അവർ വന്നൂട്ടോ...." ഉമ്മറത്തേക്ക് വന്ന അല്പം പ്രായം തോന്നിക്കുന്ന ഒരാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.... അകത്തു നിന്നു പുറത്തേക്ക് വരുന്നവരെ കണ്ടതും ഋഷിയും ഋതുവും അഭിയും ഞെട്ടി പരസ്പരം നോക്കി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story