പ്രണയനിലാമഴ....💙: ഭാഗം 17

pranayanilamazha

രചന: അനാർക്കലി

"എന്റെ മകൾ ഋതികയുടെ വിവാഹം ഞാൻ നിശ്ചയിച്ചു...വരൻ എന്റെ സുഹൃത്തിന്റെ മകൻ കാർത്തിക് കുമാർ..." അത് കേട്ടതും ഋതു ഞെട്ടി എണീറ്റു... ശ്രദ്ധയുടെയും അഭിയുടെയും അവസ്ഥ മറിച്ചല്ലായിരുന്നു.... "നോ.... എനിക്ക്... എനിക്ക് സമ്മതമല്ലാ...." "ഋതു...." ദിനേശ് എന്തോ പറയാൻ വന്നതും അവൾ കരഞ്ഞുക്കൊണ്ട് മുകളിലേക്ക് ഓടി പോയി...അവളുടെ പിറകെ ശ്രദ്ധയും അമ്മുവും പോയിരുന്നു... "പപ്പാ... ഞങ്ങളോട് ഒന്നും ആലോചിക്കാതെ ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കണമായിരുന്നോ..." "എന്റെ മോളുടെ കാര്യം ഞാനല്ലതെ പിന്നെ ആരാ തീരുമാനിക്കുക..." "എന്നാലും ദിനേശേട്ടാ... അവൾക്ക് സമ്മതമെല്ലെങ്കിൽ...." "ഞാൻ അവർക്കു വാക്ക് കൊടുത്തു... ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇതിൽ നിന്നും പിന്മാറില്ല... മറ്റന്നാൾ ഇവിടെ വെച്ചു അവളുടെ വിവാഹ നിശ്ചയം ഞാൻ നടത്തും..." അതും പറഞ്ഞു അയാൾ റൂമിലേക്ക് പോയി... ഋഷി ശോഭയെ നോക്കി... അവരുടെ മുഖത്തു നിസ്സഹായത ആയിരുന്നു....

"മോളെ ശോഭേ.... അവൾക്ക് ഇഷ്ടമില്ലാത്ത ആലോചന ആണെങ്കിൽ നടത്താതിരിക്കുന്നതാകും നല്ലത്... അല്ലെങ്കിൽ ചരിത്രം വീണ്ടും ആവർത്തിക്കും..." അതും പറഞ്ഞു ശേഖരനും ശാരദായും അവരുടെ മുറിയിലേക്ക് പോയിരുന്നു ... "ഋഷി...." "അമ്മ പേടിക്കേണ്ട...അവൾക്ക് ഇത് ഇഷ്ടമല്ലെങ്കിൽ ഈ വിവാഹം നടക്കില്ല... അതിന് ഞാൻ സമ്മതിക്കില്ല.... അല്ലെങ്കിൽ അവളുടെ ഏട്ടനാണ് ഞാൻ എന്നു പറഞ്ഞിരിക്കുന്നതിൽ എന്താ അർത്ഥം..." അവൻ അതും പറഞ്ഞു ഋതുവിന്റെ അടുക്കലേക്ക് പോയി.. കൂടെ അഭിയും... ശോഭ നിസ്സഹായത്താവസ്ഥയിൽ ആയിരുന്നു.... ഒരു നിമിഷം അവൾക്ക് ദിനേഷിനോട് ദേഷ്യം തോന്നി... _____________ "ഋതു നീ ഇങ്ങനെ കരയല്ലേ.... നമുക്ക് പരിഹാരം ഉണ്ടാക്കാം..." അവിടെ നിന്നും റൂമിലേക്ക് വന്നപ്പോൾ തൊട്ട് ബെഡിൽ കിടന്നു കരയുകാണ് ഋതു... അവൾക്കടുത്തിരുന്നു ശ്രദ്ധ അവളെ ആശ്വസിപ്പിക്കുന്നുണ്ട്... "ഇല്ല... ചാരു... പപ്പ... പപ്പ സമ്മതിക്കില്ല.... ഒരു കാര്യം.. തീരുമാനിച്ചാൽ പപ്പ അത് നടത്തിയെടുക്കും.... എന്റെ കല്യാണവും.... പപ്പ തീരുമാനിച്ചത് പോലെ നടത്തും...." അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു... "എന്നാ നീ പോയി പറ ഋതു നിനക്ക് ശിവ sir നെ ഇഷ്ടമാണെന്ന്...."

"എനിക്ക്... എന്നെ കൊണ്ടു ആകില്ല..." "എന്നാ നീ കരയാതിരിക്ക്... ഞാൻ തന്നെ പറഞ്ഞോളാം..." "ചാരു....വേണ്ട..." "പിന്നെ എന്താ നിന്റെ തീരുമാനം... ഇഷ്ടമില്ലാത്ത ആളെ കല്യാണം കഴിക്കാനോ... അതിനാണോ നീ sir നെ പ്രണയിച്ചത്..." ശ്രദ്ധ അവളോട് ദേഷ്യപ്പെട്ടു ചോദിച്ചു... അവൾ കരഞ്ഞുക്കൊണ്ടേ ഇരിക്കുകയായിരുന്നു.... "എനിക്ക് ശിവേട്ടൻ ഇല്ലാതെ പറ്റില്ല.... അതുപോലെ പപ്പയെ എതിർക്കാനും എനിക്ക് കഴിയില്ല ചാരു.... ഞാൻ എന്താ ചെയ്യേണ്ടത്...." അവൾ കരഞ്ഞുക്കൊണ്ട് ശ്രദ്ധയെ കെട്ടിപിടിച്ചു... അവൾ അവളുടെ തലയിൽ കൂടെ തലോടി... "ഋതു....." ഋഷിയുടെ ശബ്ദം കേട്ടതും അവൾ തല ഉയർത്തി അവനെ നോക്കി... വാതിൽക്കെ നിൽക്കുന്ന ഋഷിയെ കണ്ടതും അവൾ ഓടി പോയി അവനെ കെട്ടിപിടിച്ചു.... "എനിക്ക് ഈ കല്യാണം വേണ്ട ഏട്ടാ.... എനിക്ക് ഇഷ്ടല്ല..." "സാരല്ല... മോൾ കരയാതിരിക്ക്..." അവൻ അവളെ അവനിൽ നിന്നും വേർപെടുത്തിക്കൊണ്ട് പറഞ്ഞു... അവളെയും കൂട്ടി ബെഡിൽ വന്നിരുന്നു... "നിനക്ക് ഇഷ്ടമില്ലാത്ത ഒരു കല്യാണവും ഇവിടെ നടക്കാൻ പോണില്ല... ഞാൻ അതിന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ഋതു.... നീ ഒന്നും കൊണ്ടും പേടിക്കേണ്ട... എന്താ വേണ്ടത് എന്ന് എനിക്കറിയാം..."

അവൾ അവനെ സന്തോഷത്തോടെ കെട്ടിപിടിച്ചു...അവൻ അവളുടെ തലയിൽ കൂടെ തലോടി.... "പക്ഷെ അതിനു മുൻപ് നീ എന്നോട് സത്യം പറയണം..." ഋഷി പറഞ്ഞത് കേട്ടതും അവൾ ഞെട്ടി അവനെ നോക്കി... "നിനക്ക് ആരെയെങ്കിലും ഇഷ്ടമാണോ..." "ഏട്ടാ...." "ആണോ അല്ലെയോ എന്ന് പറഞ്ഞാൽ മതി...." അവൾ ശ്രദ്ധയെ നോക്കി.. ശ്രദ്ധ അവളെ നോക്കി പറയാൻ വേണ്ടി കണ്ണുകൾ കൊണ്ടു കാണിച്ചു.. "അതെ... എനിക്ക്... എനിക്ക് ഒരാളെ ഇഷ്ടമാണ്... പക്ഷെ... പക്ഷെ അതാരാണെന്ന് ഇപ്പൊ എന്നോട് ചോദിക്കരുത്..." അവൻ ഒന്ന് പുഞ്ചിരിച്ചു... "നീ കിടന്നോ...വിഷമിക്കേണ്ട... ഞാൻ എല്ലാം ശരിയാക്കിത്തരാം..." അതും പറഞ്ഞു അവൻ എണീറ്റു... പോകുന്ന പോക്കിൽ അവൻ ശ്രദ്ധയെ ഒന്ന് നോക്കി അവളെ നോക്കി ചിരിച്ചു... അവളും ഒന്ന് ചിരിച്ചു... "നീ കിടന്നോ ഋതു... അമ്മു...അവളുടെ കൂടെ ഇരുന്നോ... എനിക്ക് കുറച്ചു പണിയുണ്ട്..." അതും പറഞ്ഞു ശ്രദ്ധ ലാപ്പും എടുത്തു പുറത്തേക്ക് ഇറങ്ങി... അമ്മു ഋതുവിനെ നോക്കി... "നീ കിടന്നോ അമ്മു... ഞാനിപ്പോ വരാം.." ഋതു ഫോണും എടുത്തു ബാൽക്കണിയിലേക്ക് നടന്നു... _____________ "ഞാൻ എന്താ ചെയ്യാ ശിവേട്ടാ... എനിക്ക് ഏട്ടനില്ലാതെ പറ്റത്തില്ല..."

അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..പൊട്ടികരഞ്ഞുപോയി അവൾ.. അവന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും അവൾക്ക് കിട്ടിയില്ല.. അവിടെ നിശബ്ദത ആയിരുന്നു... "ഋതു..." ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവൻ സംസാരിച്ചു... "ശിവേട്ടാ..." "നീ എന്നെ വേണ്ടെന്ന് വെക്കുമോ... അങ്കിൾ പറഞ്ഞത് പോലെ നീ അയാളെ വിവാഹം കഴിക്കുമോ..." അവന്റെ ശബ്ദവും ഇടാറുന്നുണ്ടായിരുന്നു... ഇതെല്ലാം കണ്ടുകൊണ്ട് തന്നെയാണ് അവൻ അവളുടെ ഇഷ്ടം കണ്ടിട്ടും കാണാതെ പോലെ നടന്നതും അവളെ അവഗണിച്ചതും... പക്ഷെ എപ്പോഴോ അവളെ നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് അവന്റെ മനസിനു തോന്നിയിരുന്നു... "അങ്ങനെ ഒരു ദിവസം ഉണ്ടെങ്കിൽ അന്ന് ഋതിക ഈ ലോകത്തു തന്നെ ഉണ്ടാകില്ല...ശിവജിത്തിന്റെ മുന്നിൽ അല്ലാതെ ഋതിക വേറെ ആരുടേയും മുന്നിൽ കഴുത്തു നീട്ടില്ല...." അവളുടെ സ്വരം ഉറച്ചതായിരുന്നു... "എന്നാ ഞാൻ വന്നു വിളിച്ചാൽ നീ എന്റെ കൂടെ ഇറങ്ങി വരുമോ..." "ഉറപ്പായും വരും ശിവേട്ടാ... പക്ഷെ.." "എന്ത് പക്ഷെ..." അവളുടെ വാക്കുകൾ നിന്നതും അവൻ വീണ്ടും ആവർത്തിച്ചു... "ഋഷിയേട്ടൻ ഇതിൽ ഒരു തീരുമാനം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്..."

"നിന്റെ ഇഷ്ടം... ഞാൻ വന്നു വിളിച്ചാൽ നീ എന്റെ കൂടെ വരുമോ എന്നു മാത്രമേ എനിക്ക് അറിയേണ്ടതുള്ളു..." അവൾ ഒരു നിമിഷം നിശബ്ദതയായി... ഒരു വശത്തു തന്നെ ഇത്രയും കാലം വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ഏട്ടനും.. മറുവശത്തു താൻ തന്നെക്കാൾ ഏറെ സ്നേഹിക്കുന്ന തന്റെ പ്രാണൻ...എന്ത് ചെയ്യും എന്ന് അവൾ ചിന്തിച്ചു... "ഋതു...." "വരാം ശിവേട്ടാ... ശിവേട്ടൻ വിളിച്ചാൽ ഞാൻ വരും... എങ്ങോട്ടാണെങ്കിലും..." അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. പക്ഷെ അവളുടെ മനസ്സിൽ നിറയെ ആശങ്ക ആയിരുന്നു.... "എന്നാ നീ കിടന്നോ..." "ശിവേട്ടാ..." "എന്താ ഋതു...." ഒന്നുമില്ലെന്ന് പറഞ്ഞു അവൾ call കട്ട്‌ ചെയ്തു റൂമിലേക്ക് നടന്നു... അവളുടെ മനസ്സ് നിറയെ ആശങ്ക ആയിരുന്നു.. അമ്മുവിന് അടുത്തായി അവൾ വന്നു കിടന്നു... ഓരോന്നു ചിന്തിച്ചുകൊണ്ടിരുന്നു... _____________ അടുത്ത ദിവസം വീട്ടിൽ നിറയെ പണിക്കാർ ആയിരുന്നു... നാളെയാണ് ദിനേശ് പറഞ്ഞതുപോലെ ഋതുവിന്റെ നിശ്ചയം നടക്കാൻ പോകുന്നത്... ഇതെല്ലാം കണ്ടുകൊണ്ടാണ് ശ്രദ്ധയും ഋതുവും താഴേക്ക് വരുന്നത്... ഋതു പേടിയോടെ ശ്രദ്ധയെ നോക്കി... അവൾ ഒന്നുമില്ലെന്ന് കണ്ണുകൊണ്ട് കാണിച്ചു പുറത്തേക്കിറങ്ങി...

അവിടെ പണിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്ന ഋഷിയെ കണ്ടതും അവൾക്ക് ദേഷ്യം വന്നു... അവൻ അകത്തേക്ക് വരുന്നത് കണ്ടതും അവൾ അവന്റ മുന്നിൽ കയറി നിന്നു... "എന്താ...." "അതുതന്നെ എനിക്ക് തന്നോടും ചോദിക്കാനുള്ളത് എന്താ തന്റെ ഉദ്ദേശം... താനല്ലെടോ അവളോട് പറഞ്ഞത് ഇത് നടക്കാൻ പോണില്ലെന്ന്... എന്നിട്ട് ഇപ്പൊ താൻ തന്നെ ഇതിനൊക്കെ ചുക്കാൻ പിടിക്കാണോ...എന്നാ പിന്നെ എന്തിനാ അവളെ പറഞ്ഞു ആശ്വസിപ്പിച്ചത്..." അവൾ അവന്റെ നേരെ കുതിച്ചുകൊണ്ട് ചോദിച്ചു.. അത്രയ്ക്കും ദേഷ്യം വരുന്നുണ്ടായിരുന്നു അവൾക്ക്... അവളുടെ ഭാവം കണ്ടു അവനു ചിരി വരുന്നുണ്ടെങ്കിലും അവൻ അതെല്ലാം ഒളിപ്പിച്ചു വെച്ചു... "പറയടോ.... എന്തിനാ അവളെ ഇങ്ങനെ നിങ്ങൾ എല്ലാവരും കൂടെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്..." അവൾ വീണ്ടും അവനോട് കയർത്തു സംസാരിച്ചതും അവൻ അവളുടെ കൈയിൽ പിടിച്ചു അവന്റെ റൂമിലേക്ക് കൊണ്ടുപോയി... അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കുന്നുണ്ട്...

റൂമിൽ എത്തിയതും അവളുടെ കൈവിട്ടു അവൻ ഡോർ ലോക്ക് ചെയ്തു.. അവൾ അവനെ ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കായിരുന്നു.... "താൻ എന്തിനാടോ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്..." "നിന്നെ കേറി പീഡിപ്പിക്കാൻ... എന്തെ..." അവൾ ദേഷ്യത്തിൽ അവനെ നോക്കി വാതിൽ തുറക്കാൻ നിന്നതും അവൻ അവളുടെ കൈകൾ പിടിച്ചു അവളുടെ പിറക്കോട്ട് പിടിച്ചു തന്നോട് ചേർത്തു നിറുത്തി... "നിനക്കറിയേണ്ടേ നീ ചോദിച്ചതിനുള്ള മറുപടി.." അവളുടെ മുഖത്തോട്ട് മുഖം അടുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു.. അവൾക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു... അവൻ തന്നോട് അടുക്കുമ്പോൾ എന്തോ അവളുടെ ധൈര്യം എല്ലാം ചോർന്നു പോകുന്നുണ്ടായിരുന്നു... അവന്റെ നിശ്വാസം തന്റെ മുഖത്തു തട്ടിയതും അവൾ കണ്ണുകൾ അടച്ചു... അവളുടെ ശ്വാസഗതി ഉയരുന്നതും ഹൃദയമിടിപ്പ് വർധിക്കുന്നതും അവനു മനസിലായി... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവളെ സ്വന്ത്രമാക്കി... അവൻ തന്നെ വിട്ടു എന്നറിഞ്ഞതും അവൾ കണ്ണുകൾ തുറന്നു ദീർഘാനിശ്വാസം വിട്ടു...

തിരിഞ്ഞു നിന്നു... "പപ്പ തീരുമാനിച്ചതല്ലേ...അത് അങ്ങ് നടക്കട്ടെ... ഇല്ലെങ്കിൽ അവരുടെ മുന്നിൽ എന്റെ പപ്പ അപമാനിക്കപ്പെട്ടു നിൽക്കേണ്ടി വരും... ഇതൊരു നിശ്ചമല്ലേ... വിവാഹം അല്ലല്ലോ....അത്കൊണ്ട് ആണ് ഞാൻ ഒന്നും മിണ്ടാത്തത്..." "നിശ്ചയം കഴിഞ്ഞാൽ വിവാഹത്തിനും തന്റെ പപ്പ അവരുടെ മുന്നിൽ അപമാനിക്കപ്പെട്ടു നിൽക്കും എന്ന് പറഞ്ഞു താൻ അവളുടെ വിവാഹവും അവന്റെ കൂടെ നടത്തുമല്ലോ...." അവന്റെ വാക്കുകൾ അവളിൽ ദേഷ്യം വർധിപ്പിച്ചു... "തന്നെക്കൊണ്ട് പറ്റില്ലെങ്കിൽ അതു പറയണം... വെറുതെ അവൾക്ക് ആശ കൊടുക്കരുത്... എന്തായാലും ഈ നിശ്ചയം ഞാൻ നടത്തില്ല..." അതും പറഞ്ഞു അവൾ പോകാൻ നിന്നതും അവൻ വീണ്ടും അവളുടെ കൈകളിൽ പിടിച്ചു അവളെ തടഞ്ഞു നിറുത്തി... "നിന്നെക്കൊണ്ട് ഒന്നും കഴിയില്ല ശ്രദ്ധ... പപ്പ തീരുമാനിച്ചത് പോലെ ഈ നിശ്ചയം നടക്കും.. ഞാൻ നടത്തും..." "നമുക്ക് കാണാം..." "ആഹ് കാണാം..." അതും പറഞ്ഞു അവന്റെ കൈകൾ ബലമായി പിടിച്ചു മാറ്റി അവൾ ഡോർ തുറന്നു പുറത്തേക്ക് പോയി.. അവൻ അവൾ പോയത് നോക്കി ഒന്ന് പുഞ്ചിരിച്ചു.... "അഹങ്കാരി..." ______________

"മോളെ ഋതു... ഇത് നിനക്ക് നാളെ അണിയാനുള്ള വസ്ത്രവും ആഭരണങ്ങളുമാണ്..." "അമ്മ... അമ്മയും ഇതിനു കൂട്ട് നിൽക്കണോ...." അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ശോഭ അവളെ നോക്കി നിസ്സഹായത്തോടെ നിന്നു... "എന്നെക്കൊണ്ട് കഴിയില്ല മോളെ... നിന്റെ പപ്പ പറഞ്ഞത് പോലെയേ നടക്കു.. നിനക്കറിയാലോ പപ്പയുടെ സ്വഭാവം..." "അറിയാം... പക്ഷെ ഈ നിശ്ചയം നടന്നാൽ ചിലപ്പോ നിങ്ങൾ എന്നെയും കാണില്ല... ദിനേശ് യാദവ് തീരുമാനിച്ചതെല്ലാം നടത്തിയിട്ടുണ്ടെങ്കിൽ ഞാൻ തീരുമാനിച്ചതും നടത്തും... ഞാൻ അതെ ദിനേശ് യാദവിന്റെ മകൾ ആണ്..." അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു...അവൾ ശോഭയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി പോയി.. "മോളെ... അവൾക്ക് സമ്മതമെല്ലങ്കിൽ ഇത് നടത്തണോ..." "എനിക്കറിയില്ല അമ്മാ.... ദിനേശേട്ടൻ ഉറച്ച മട്ടിലാ.... എന്നെക്കൊണ്ട് കഴിയില്ല... എന്റെ മോൾക്ക് വേണ്ടി സംസാരിക്കാൻ പോലും എനിക്ക് ആവുന്നില്ല...." അതും പറഞ്ഞു അവൾ ശാരദായുടെ തോളിലേക്ക് ചാഞ്ഞു കരഞ്ഞു.. അവർ അവളെ തലോടി... പിന്നീടുള്ള നിമിഷങ്ങളിൽ ദിനേഷും ഋഷിയും അവിടെയെല്ലാം ഒരുക്കുന്നത്തിനുള്ള ഏർപ്പാടിൽ ആയിരുന്നു.... അതെല്ലാം കണ്ടു ദേഷ്യത്തിൽ ശ്രദ്ധയും...

ഋതു റൂമിൽ തന്നെയാണ്... അവൾ ശിവയെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്.. But അവൻ call എടുക്കുന്നില്ല... അതിന്റെ ടെൻഷൻ കൂടെ അവൾക്കുണ്ട്... അവൾക്കൊപ്പം അഭിയും അമ്മുവും ഇരിക്കുന്നുണ്ട്...ദേഷ്യത്തിൽ തന്നെ നോക്കുന്ന ശ്രദ്ധയെ ഋഷി നന്നായി തന്നെ പുച്ഛിക്കുന്നുണ്ട്... അതെല്ലാം കണ്ടു അവൾക്ക് ദേഷ്യം സഹിക്കാതെ അവിടെ നിന്നും മാറി നിന്നു... ശ്രദ്ധ എങ്ങനെ ഇത് മുടക്കും എന്ന ആലോചിച്ചു കൊണ്ടു ഋതുവിന്റെ അടുത്തേക്ക് വന്നു..അവൾ കരയുന്നുമുണ്ട് ഒപ്പം ഫോൺ വിളിക്കുന്നുമുണ്ട്... "എന്റെ ഋതു നീ സമാദാനപെട്... അവൻ ചിലപ്പോൾ കുളിക്കായിരിക്കും..." "ഇത്രയും നേരവോ... ഞാൻ ഒരു മണിക്കൂർ ആയി ശിവേട്ടനെ വിളിക്കാൻ നോക്കുന്നെ... ഇതുവരെ... ഇതുവരെ എന്റെ call എടുക്കുന്നില്ല... ഏട്ടൻ എന്തോ പറ്റിയിട്ടുണ്ട്... എനിക്ക് ശിവേട്ടനെ കാണണം..." അതും പറഞ്ഞു തിരിഞ്ഞതും വാതിൽക്കെ നിൽക്കുന്ന ശ്രദ്ധയെ കണ്ടു അവൾ അവളുടെ അടുത്തേക്ക് പോയി... "എന്താ ഋതു..." "ശിവേട്ടൻ call എടുക്കുന്നില്ല ചാരു...

ഞാൻ കുറെ നേരമായി ട്രൈ ചെയ്യുന്നു..." "നീ എന്നാ ഗീതമ്മക്ക് വിളിച്ചു നോക്ക്..." "അതും ഞാൻ നോക്കി.. ഗീതമ്മയും call എടുക്കുന്നില്ല.. എനിക്ക് പേടിയാകുന്നു...അവർക്കെന്തോ സംഭവിച്ചിട്ടുണ്ട്..." അവൾ തളർന്നു ബെഡിലേക്കിരുന്നു... അവൾക്ക് അടുത്തു അവളെ ആശ്വസിപ്പിച്ചു അമ്മുവും വന്നിരുന്നു... "എന്ത് പറ്റാനാണ് ഋതു... നിനക്ക് തോന്നുന്നതാ... അവർ ചിലപ്പോ എന്തെങ്കിലും ബിസി ആയിരിക്കും... അതാ call എടുക്കാത്തത്.. അതുകഴിഞ്ഞാൽ തിരിച്ചു വിളിച്ചോളും...." "ഇല്ലാ.. അഭിയേട്ട... പപ്പ... പപ്പ അറിഞ്ഞുകാണും... ശിവേട്ടനെ എനിക്ക് ഇഷ്ടമാണെന്ന്.. പപ്പ അവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും... എനിക്ക് പേടിയാകുന്നു....." അവൾ അതു പറഞ്ഞതും നേരെത്തെ ഋഷി പറഞ്ഞതും ശ്രദ്ധ ഓർത്തു... അതെല്ലാം കൂടെ കണക്ട് ആയതും ഇതിനു പിന്നിൽ അവർ തന്നെയാണെന്ന് അവൾക്ക് മനസിലായി... അവനോട് അവൾക്ക് ദേഷ്യവും വെറുപ്പും തോന്നി... "ഈ നിശ്ചയം നടക്കില്ല ഋതു... നീ പേടിക്കേണ്ട..."

ശ്രദ്ധയുടെ വാക്കുകൾ കേട്ടതും എല്ലാവരും അവളെ നോക്കി... "എങ്ങനെ..." "നീ ഇവിടെ ഉണ്ടാകരുത്... അപ്പൊ പിന്നെ എങ്ങനെ നിശ്ചയം നടക്കും..." "ഞാൻ.. ഞാൻ പിന്നെ എങ്ങോട്ട് പോകാനാ.. എങ്ങനെ പോകാനാ.." "എന്റെ വീട്ടിലേക്ക് പോകാം... അവിടെ നീ സേഫ് ആകും..." "But എങ്ങനെ ചാരു..." അഭിയായിരുന്നു അത് ചോദിച്ചത്... "എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ നീ ഇവിടെ നിന്നും ഇറങ്ങണം...അഭിയേട്ടൻ വേണം ഇവളെ എന്റെ വീട്ടിൽ ആക്കാൻ..." "ഞാനോ..." അവൻ ഞെട്ടിക്കൊണ്ട് ചോദിച്ചു... അവൾ അതെന്നുള്ള മട്ടിൽ തലയാട്ടി... "എനിക്ക് പേടിയാ.. ഋഷി എങ്ങാനും അറിഞ്ഞാൽ എന്റെ പൊടി പോലും ബാക്കിയുണ്ടാകില്ല..." "അഭിയേട്ടാ... എനിക്ക് വേണ്ടിയല്ലേ...." ഋതുവിന്റെ വാക്കുകളും അവളുടെ മുഖവും കണ്ടതും അവനു സങ്കടം വന്നു... "ഓക്കേ... ഞാൻ തന്നെ നിന്നെ അവിടെ എത്തിക്കാം..." ഋതു അവനെ കെട്ടിപിടിച്ചു...ശ്രദ്ധയും ഒന്ന് പുഞ്ചിരിച്ചു.. അവളുടെ പ്ലാൻ നടക്കാൻ പോകുന്നതിലും ഋഷിയുടെ മുന്നിൽ വിജയിക്കാൻ പോകുന്നതിലും അതിനേക്കാൾ ഉപരി തന്റെ ഉറ്റ സുഹൃത്തിന്റെ ആഗ്രഹം നടത്തിക്കൊടുക്കുന്നതിലും അവൾ സന്തോഷിച്ചു..

പിന്നീടുള്ള നിമിഷങ്ങളിൽ അവർ കാത്തിരിക്കായിരുന്നു രാത്രിയാകാൻ... ഋതു റൂമിൽ നിന്നും പുറത്തിറിങ്ങിയിരുന്നില്ല..അഭി ഋഷിയുടെ കൂടെ നടക്കുന്നുണ്ട്.. അവന് സംശയം തോന്നാതിരിക്കാൻ... ശ്രദ്ധ പിന്നീട് ഋഷിയെ മൈൻഡ് ചെയാനെ പോയിരുന്നില്ല.... ദിനേശ് എല്ലാം പ്ലാൻ ചെയ്തതുപോലെ നടക്കാൻ പോകുന്നതിൽ ഉള്ള സന്തോഷത്തിലാണ്... നേരം ഇരുട്ടിയതും അവർ കാത്തിരിക്കായിരുന്നു എല്ലാവരും ഉറങ്ങാൻ... അങ്ങനെ എല്ലാവരും ഉറങ്ങി എന്ന് തോന്നിയതും ഋതുവും ശ്രദ്ധയും അഭിയും ശബ്ദം ഉണ്ടാക്കാതെ താഴെക്കിറങ്ങി.. അമ്മുവിനോട് റൂമിൽ തന്നെ ഇരിക്കാൻ പറഞ്ഞിരുന്നു... "അപ്പൊ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ..ഇവളെ അവിടെ ആക്കിയാൽ ഉടനെതന്നെ അഭിയേട്ടൻ ഇങ്ങോട്ട് പോരണം... നേരം വെളുക്കുന്നതിന് മുൻപ്..."

"എന്നെ പേടിപ്പിക്കാതെ ചാരു.. അല്ലെങ്കിൽ ഞാൻ കയ്യും കാലും വിറച്ചു നിൽക്കാണ്..." അഭി പറഞ്ഞത് കെട്ട് ശ്രദ്ധക്ക് ചിരി വരുന്നുണ്ടായിരുന്നു.. അവൾ ഋതുവിനെ നോക്കി.. അവളുടെ മുഖത്തു പേടിയായിരുന്നു.. "ഋതു...നീ പേടിക്കേണ്ട.. ശിവ sir നെ നമുക്ക് കണ്ടുപിടിക്കാം.." അവൾ അതും ഋതുവിന്റെ കയ്യിൽ പിടിച്ചു.. ഋതു അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു... "എന്നാ വേഗം പോകാൻ നോക്ക്.. ഇല്ലെങ്കിൽ സമയം വൈകും..." അതും പറഞ്ഞു ശ്രദ്ധ വാതിൽ തുറന്നതും അകത്തു ലൈറ്റ് ഓൺ ആയതും ഒരുമിച്ചായിരുന്നു... അവർ എല്ലാവരും ഞെട്ടി... ഋതു ശ്രദ്ധയുടെ കൈകളിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു... ശ്രദ്ധ അവളുടെ കൈകൾക്ക് മേലെ തന്റെ കൈകൾ വെച്ചു... അവർ തിരിഞ്ഞു നോക്കിയതും അവരെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും അവർ പേടിയോടെ നിന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story