പ്രണയനിലാമഴ....💙: ഭാഗം 19

pranayanilamazha

രചന: അനാർക്കലി

"ദാ വന്നല്ലോ ചെക്കൻ..." അതും പറഞ്ഞു കുമാർ പുറത്തേക്ക് നോക്ക് പറഞ്ഞതും എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്ക് നോക്കി... കാറിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടതും എല്ലാവരും ഞെട്ടി.... "ശിവേട്ടൻ......" ഋതുവിന്റെ അധരങ്ങൾ അവന്റെ നാമം മൊഴിഞ്ഞിരുന്നു അവൾ ഇരുന്നിടത്തു നിന്നു എണീറ്റു.... അവൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലാകുന്നുണ്ടായിരുന്നില്ല... അവൾക്ക് മാത്രമല്ല ഋഷിയും അഭിയും ഒഴികെ എല്ലാവരും എന്താ നടക്കുന്നെ എന്നാ ഞെട്ടിലിൽ ആയിരുന്നു... ഋതുവിന്റെ കണ്ണുകൾ സന്തോഷത്താലും സങ്കടത്താലും നിറഞ്ഞു... അവൻ പുഞ്ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് കയറി വന്നു... കൂടെ ഗീതാമ്മയും..ഋഷി അവനെ സന്തോഷത്തോടെ സ്വീകരിച്ചു കെട്ടിപിടിച്ചു... "ഋഷി...... എന്താ ഇവിടെ നടക്കുന്നത്.." ദിനേശ് ദേഷ്യത്തിൽ ചോദിച്ചതും അവർ പരസ്പരം മാറി നിന്നു.. ഋഷി ദിനേഷിനെ നോക്കി... "എല്ലാം ഞാൻ പറയാം ദിനേശ്..." കുമാർ ദിനേഷിനോടായി പറഞ്ഞതും എല്ലാവരും കാര്യം അറിയാനായി അയാളെ നോക്കി... "ഇന്നലെ വൈകീട്ട് ആയിരുന്നു ശിവയും കാർത്തിയും എന്റെ അടുക്കൽ വന്നത്...

രണ്ടുപേരുടെയും മുഖം കണ്ടപ്പോഴേ കാര്യം സീരിയസ് ആണെന്ന് എനിക്ക് മനസിലായി..." (ഒന്ന് ഫ്ലാഷ് ബാക്ക് അടിക്കാം നമുക്ക്....) ..................................................... "ആഹാ... ആരിത് ശിവയോ... നിന്നെ ഈ വഴിക്ക് ഒക്കെ കണ്ടിട്ട് കുറെ കാലമായല്ലോ.. ഗീത വന്നില്ലേ...." കുമാറിന്റെ അടുത്തേക്ക് കാർത്തിയോടൊപ്പം വന്ന ശിവയെ കണ്ടു അയാൾ ചോദിച്ചു... ശിവയുടെ അച്ഛൻ അനന്തൻ കുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു... അത്കൊണ്ട് തന്നെ കുമാറിന് ശിവയെയും ഗീതയെയും നന്നായി അറിയാം... "എന്താ... രണ്ടുപേരുടെയും മുഖം വല്ലാതെ ഇരിക്കുന്നെ... എന്തെങ്കിലും പറയാനുണ്ടോ...." "അച്ഛാ.. അത് പിന്നെ ഇത്തിരി സീരിയസ് വിഷയമാ..." "എന്താടാ...'' "എനിക്ക് വിവാഹത്തിന് താൽപ്പര്യം ഇല്ലാ... എനിക്ക് മാത്രമല്ല ഋതുവിനും ഇതിനോട് താല്പര്യം ഇല്ലാ..." കാർത്തി പറയുന്നത് കെട്ട് കുമാർ നെറ്റിച്ചുളിച്ചു... "നീ ഇപ്പോൾ ആണോ പറയുന്നത്.നാളെ നിശ്ചയം നടക്കാൻ പോകാ... ദിനേശ് അവിടെ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടാകും.. പെട്ടെന്ന് ക്യാൻസൽ ആക്കാൻ പറഞ്ഞാ.... അവന്റെ സ്വഭാവം നിനക്കൊന്നും അറിയില്ല..."

"അങ്കിൾ പ്ലീസ്.... ഞങ്ങളുടെ അവസ്ഥ ഒന്ന് മനസിലാക്കണം... ഇഷ്ടമില്ലാത്ത രണ്ടുപേർ പരസ്പരം വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് കഴിക്കാതിരിക്കുന്നത് അല്ലെ..." "അതെ പപ്പ... എനിക്ക് ഋതുവിനെ എന്റെ ഭാര്യയായി കാണാൻ കഴിയില്ല..." "But......" അയാൾ ആശങ്കയോടെ അവരെ നോക്കി... "എനിക്ക് ഋതുവിനെയും ഋതുവിന് എന്നെയും ഇഷ്ടമാണ്... ഞാൻ ആ കാര്യം ദിനേശ് അങ്കിളിനോട് സംസാരിച്ചതുമാണ്...പക്ഷെ എനിക്ക് ഋതുവിനെ തരില്ലെന്നുള്ള ഉറച്ച തീരുമാനം ആണ് അങ്കിളിന്... അത്കൊണ്ടാണ് ഇത്ര വേഗം ഒരു വിവാഹം നടത്തുന്നത്.... ഇപ്പൊ അങ്കിളിന് മാത്രമേ ഞങ്ങളെ സഹായിക്കാനാകു...." ശിവ അയാളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി... ഒപ്പം കാർത്തിയും....പക്ഷെ ദിനേഷിന്റെ സ്വഭാവം അറിയുന്നത് കൊണ്ടു തന്നെ അയാൾക്ക് പേടിയായിരുന്നു... പെട്ടന്നാണ് കാർത്തിയുടെ ഫോൺ റിങ് ചെയ്തത്.... "പപ്പ..ഋഷിയാണ്... അവനു പപ്പയോടു സംസാരിക്കാനുണ്ട്..."

ഋഷിയുടെ call കാർത്തി കുമാറിന് നൽകി.. അയാൾ അവനു പറയുന്നുള്ളതിന് കാതോർത്തു... "ഹലോ... അങ്കിൾ..." "ആഹ് പറ ഋഷി...." "അങ്കിൾ ഞങ്ങളുടെ കൂടെ നിൽക്കണം.. എന്റെ അനിയത്തിക്ക് താൽപ്പര്യം ഇല്ലാത്ത ഈ വിവാഹം ശിവയോടുള്ള ദേഷ്യത്തിലും പപ്പയുടെ അഭിമാനം അവനു ഋതുവിനെ നൽകാൻ കഴിയാത്തതിലുമാണ് നടത്തുന്നത്.... അവളുടെ ഇഷ്ടം പോലും പപ്പ ചോദിച്ചിട്ടില്ല.... ഇന്നലെ ഈ കാര്യം പറഞ്ഞത് തൊട്ട് അവൾ ഒന്നും കഴിച്ചിട്ടുമില്ല... എന്റെ അനിയത്തിയെ എനിക്ക് ആ അവസ്ഥയിൽ കാണാൻ കഴിയില്ല.... അങ്കിൾ ഞങ്ങളെ സഹായിക്കണം...." "But ഋഷി... നിന്റെ പപ്പ..." "അറിയാം... പക്ഷെ ഈ വിവാഹം മുടങ്ങി എന്നതുകൊണ്ട് അങ്കിളിന് ഒരു പ്രശ്നവും ഉണ്ടാകില്ല... ഞാൻ ഏറ്റെടുത്തോളം... അങ്കിൾ ഞങളുടെ കൂടെ നിന്നു തന്നാൽ മാത്രം മതി..." അയാൾ ഒന്ന് ചിന്തിച്ചു...അയാളുടെ സമ്മതത്തിന് വേണ്ടി എല്ലാവരും അയാളെ തന്നെ നോക്കി നിന്നു...

"അങ്കിൾ..." "ഓക്കേ... ഞാൻ നിങ്ങളുടെ കൂടെ നിൽക്കാം..." കുമാറിന്റെ വാക്കുകൾ കേട്ടതും അവർ മൂന്നുപേർക്കും സന്തോഷമായി... "അപ്പൊ നാളെ നിങ്ങൾ വരുമ്പോൾ കാണാം...." "അതിന് ഞങ്ങൾ ഇനി എന്തിനാ വരുന്നത്..." "കാർത്തിയുമായുള്ള വിവാഹം വേണ്ടന്നെ ഞങ്ങൾ പറഞ്ഞുള്ളു.. നാളെ ഋതുവിന്റെയും ശിവയുടെയും വിവാഹ നിശ്ചയം നടക്കും നിശ്ചയിച്ച അതെ മുഹൂർത്തത്തിൽ തന്നെ...അതിന് അങ്കിളും ഫാമിലിയും ഉണ്ടാകണം..." ഋഷിയുടെ വാക്കുകൾ കേട്ടതും അയാൾ ഒന്ന് പുഞ്ചിരിച്ചു സമ്മതം അറിയിച്ചു... അയാൾ ഫോൺ ശിവക്ക് നൽകി.. "ഹലോ ഋഷി.." "ശിവാ.. ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ.. ഫോൺ ഓഫ്‌ ആക്കി വെച്ചേക്ക് ഗീതാമ്മയുടെയും...അത്പോലെ സേഫ് ആയിട്ട് ഇരിക്കണം..." "ആഹ്ടാ... ഞാൻ നോക്കിക്കോളാം..." "എന്നാ ശരി നാളെ കാണാം..." ഋഷി call കട്ട്‌ ചെയ്തു.. ശിവയുടെ ഹൃദയം ഒരേ സമയം ഭയത്താലും സന്തോഷത്താലും മിടിച്ചുകൊണ്ടിരുന്നു ...................................................

ദിനേഷിന്റെ മുഖം ദേഷ്യത്താൽ ചുവന്നു... അയാൾ കത്തുന്ന കണ്ണുകളോടെ ശിവയെയും ഋഷിയെയും നോക്കി.. "നിങ്ങൾക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലെങ്കിൽ ഞാൻ എന്റെ മകൾക്ക് വേറെ ആളെ കണ്ടുപിടിച്ചോളാം... ഒരിക്കലും ഞാൻ ഇവനെ പോലെ ഒന്നുമില്ലാത്തവൻ എന്റെ മകളെ കൊടുക്കില്ല...." ദിനേശ് ശിവയെ നോക്കി പറഞ്ഞതും അവിടെ നിൽക്കുന്ന എല്ലാവരിലും അയാളുടെ വാക്കുകൾ കെട്ട് അയാളുടെ വെറുപ്പ് തോന്നി.... ഋതുവിന്റെ കണ്ണുകൾ നിറഞ്ഞു... അവൾ അയാൾക്കടുത്തേക്ക് വന്നു... "പപ്പ കണ്ടുപിടിച്ചു തരുന്ന ആളെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമല്ലെങ്കിലോ...." അവളുടെ വാക്കുകൾ കേട്ടിട്ടും അയാൾക്ക് ഒന്നും തോന്നിയില്ല... അവളെയും ദേഷ്യത്തിൽ നോക്കി... "നിന്റെ സമ്മതം എനിക്ക് വേണ്ട ഋതിക... ഞാൻ തീരുമാനിച്ചാൽ നടത്തിയിരിക്കും..." "ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല...." ഋഷിയുടെ ശബ്ദം അവിടെ ഉയർന്നു കേട്ടു... അവൻ ഋതുവിന്റെ കൈകളിൽ പിടിച്ചു അവളെ തന്നോട് ചേർത്തുനിറുത്തി... "പപ്പക്ക് വേണ്ടി ഞങൾ രണ്ടുപേരും ഞങളുടെ ഒരുപാട് ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ചിട്ടുള്ളതാണ്...

ഇനിയും ഞങൾ അതിന് തയ്യാർ ആണ്... കാരണം എല്ലാവരുടെയും മുന്നിൽ പപ്പ ജയിച്ചു കാണാൻ തന്നെയാണ് ഞങ്ങൾക്ക് ഇഷ്ടം... പക്ഷെ... ഇത് ഇവളുടെ ജീവിതമാണ്.... ജീവിതാവസാനം വരെ ഒറ്റയ്ക്ക് ജീവിച്ചു തീർക്കേണ്ടത് അവളാണ്... അപ്പൊ അവൾക്ക് ഇഷ്ടമുള്ള ആളെയല്ലേ പപ്പ അവളുടെ വരാനായി തിരഞ്ഞെടുക്കേണ്ടത്.... ശിവയെ പപ്പക്കും അറിയാവുന്നതല്ലേ... അവനെന്താണ് ഒരു കുറവ്... സാമ്പത്താണോ... അത് നോക്കിയാണോ പപ്പ വിവാഹം നടത്തേണ്ടത്.. അങ്ങനെയാണെങ്കിൽ അമ്മയെ വിവാഹം കഴിക്കുമ്പോൾ പപ്പയ്ക്ക് എന്ത് ഉണ്ടായിരുന്നു... ഒന്നുമില്ലായിരുന്നല്ലോ.... ശിവയുടെ കൂടെ ഇവൾ സന്തോഷവതിയാകും...ഇവൾക്ക് കുറവൊന്നുമില്ലാതെ ജീവിക്കാൻ ഉള്ളതെല്ലാം അവന്റെ അടുത്തുണ്ട്... അതു പോരെ പപ്പ...." ഋഷിയുടെ വാക്കുകൾ അയാളെ നിശബ്ദനാക്കി... അവിടെ കൂടി നിൽക്കുന്നവരെല്ലാം അയാളെ തന്നെ നോക്കി നിൽക്കായിരുന്നു... ഒന്നും മിണ്ടാതെ നിൽക്കുന്ന ദിനേഷിനെ കണ്ടതും ഋഷി ശിവയെയും ഋതുവിനെയും കൂട്ട് മണ്ഡപത്തിൽ കയറ്റാൻ പോകാൻ നിന്നതും ഋതുവിന്റെ കയ്യിൽ ദിനേശ് പിടിച്ചു....എല്ലാവരും അയാളെ തന്നെ നോക്കി...

"ഇല്ലാ.... ഞാൻ സമ്മതിക്കില്ല....ഞാൻ കണ്ടുപിടിക്കുന്ന ആളെ അല്ലാതെ എന്റെ മകൾ വിവാഹം കഴിക്കില്ല..." "ദിനേശ്......" ശേഖരന്റെ ശബ്ദം അവിടെ ഉയർന്നതും എല്ലാവരും അയാളെ നോക്കി... ദിനേഷിന്റെ കൈകൾ ഋതുവിന്റെ കൈകളെ വിട്ടു... "ഇന്ന് നീ വാശിപിടിച്ചതുപോലെ ഞാനും ഒരിക്കലും വാശിപിടിച്ചിരുന്നു...എന്നിട്ട് എന്തുണ്ടായി...എന്റെ മകളെ ഞാൻ പറഞ്ഞുറപ്പിച്ചിച്ച വിവാഹദിവസം നീ വന്നു ഇറക്കികൊണ്ടുപോയില്ലേ.... അതുപോലെ വീണ്ടും നടക്കണം എന്നാണോ നീ പറയുന്നത്.... എല്ലാവർക്കും മുന്നിൽ അപമാനനായി തലകുനിച്ചു നിൽക്കുന്നത് അത് സുഖമുള്ള കാര്യമല്ല ദിനേശ്.... ഞാൻ അനുഭവിച്ച വേദന നിനക്ക് വരാതിരിക്കാൻ ആണ് ഞാൻ പറയുന്നത്... ഋതുവിന് ഇഷ്ടമുള്ള പയ്യനെ തന്നെ നമുക്ക് അവളുടെ വരാനായി തിരഞ്ഞെടുക്കാം... അവരുടെ വിവാഹം നടത്തികൊടുക്കാം...." ശേഖരന്റെ വാക്കുകൾ കേട്ടതും ശോഭയും ദിനേഷും ഒന്നും മിണ്ടാതെ നിന്നു... അന്ന് അയാൾ അനുഭവിച്ച വേദന അവർക്ക് മനസിലായിരുന്നു... ശേഖരൻ ശിവയുടെയും ഋതുവിന്റെയും കൈകൾ പിടിച്ചു മണ്ഡപത്തിലേക്കിരുത്തി ചടങ്ങുകൾ തുടങ്ങാൻ പറഞ്ഞു...

ഋതു ശിവയെ നോക്കി... അവനും അവളെത്തന്നെ നോക്കിയിരിക്കയിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു... അവൻ അതെല്ലാം തുടച്ചുകൊടുത്തു അവളോട് പുഞ്ചിരിക്കാൻ കൈകൾ കൊണ്ടു കാണിച്ചു... അവളുടെ ചുണ്ടിൽ അവനായി നറുപുഞ്ചിരിച്ചു വിരിഞ്ഞു... ഇതെല്ലാം കണ്ടു ശ്രദ്ധയുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞു...അവൾ ഋഷിയെ നോക്കി... അവൻ അവളെ തന്നെ നോക്കുകയായിരുന്നു.... അവൾ അവനെ നോക്കി പുഞ്ചിരിച്ചു... അവനും.... എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ ദിനേശ് ദേഷ്യത്തിൽ ശിവയെ നോക്കുകയായിരുന്നു.... ചടങ്ങുകൾ കഴിഞ്ഞതും കുമാറും ഫാമിലിയും പോയിരുന്നു...ഋതുവിന് ശിവയോട് സംസാരിക്കാനുള്ളത് കൊണ്ടു അവർ രണ്ടുപേരും കൂടെ കുളപടവിലേക്ക് പോയി....ശിവയുടെ തോളിൽ ചാഞ്ഞിരിക്കുകയാണ് ഋതു... "ഋതു...." "ഹ്മ്മ്" "എന്നോട് ദേഷ്യമാണോ..." "എന്തിന് ശിവേട്ടാ.... ഞാൻ ഒരുപാട് പേടിച്ചു ഏട്ടൻ ഫോൺ എടുക്കാതിരുന്നപ്പോൾ...

ഇന്നലെ രാത്രി ഇവിടെ നിന്നും ഇറങ്ങി ഏട്ടന്റെ അടുത്തേക്ക് വരാൻ നിന്നതാ... അപ്പോഴാ ഋഷിയേട്ടൻ..." "അറിയാം... അവൻ എല്ലാം എന്നോട് പറഞ്ഞു...അവൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ഫോൺ എടുക്കാതിരുന്നത്..." "ഏട്ടൻ എല്ലാം അറിയുമായിരുന്നോ...." അവൻ ഒന്ന് തലയാട്ടി... അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല... ഒരിക്കലും പോലും ഋഷിയുടെ ഭാഗത്തു നിന്നു അവൾക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല.... "But.... എങ്ങനെ...." "അറിയില്ല.... നിന്നെ അവസാനമായി വിളിച്ചു വെച്ചതിനു തൊട്ടുപിറകെ അവൻ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഞാനും മനസിലാക്കുന്നത്.... അവൻ തന്നെയാണ് നിന്നെ ഒന്നും അറിയിക്കരുത് എന്നും പറഞ്ഞത്...." "പക്ഷെ പപ്പ....പപ്പയെ ആലോചിക്കുമ്പോൾ എനിക്ക് പേടിയാകുന്നു...." അവൾ മുഖം ഉയർത്തി ശിവയെ നോക്കി. അവളുടെ കണ്ണുകളിലുള്ള ഭയം അവനു കാണാമായിരുന്നു.... "ഞാനില്ലേ ഋതു.... നിന്നെ ഒരിക്കലും ഞാൻ വിട്ടുപോകില്ല... ആർക്കും വിട്ടുകൊടുക്കുകയുമില്ല..." അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അവൻ പറഞ്ഞു... അവളും അവനോട് ചേർന്നിരുന്നു... അവളുടെ മൂർദ്ധാവിൽ അവൻ ചുംബിച്ചു..

. "അതേയ് ഞങ്ങൾക്ക് അങ്ങോട്ട് വരാവോ...." അഭിയുടെ ശബ്ദം കേട്ടതും രണ്ടാളും പരസ്പരം അകന്നിരുന്നു പിറകിലേക്ക് തിരിഞ്ഞു നോക്കി... അഭിയും അമ്മുവും കൂടെ ശ്രദ്ധയും അവർക്കടുത്തേക്ക് വന്നു...അവർ രണ്ടുപേരും പടവിൽ നിന്നു എണീറ്റു നിന്നു.. "എന്റെ ഋതുവിന് ഇപ്പൊ സന്തോഷായില്ലേ..." അഭി ഋതുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു... അവൾ സന്തോഷത്തോടെ തലയാട്ടി... "ഇവൻ രാവിലെ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെയെങ്കിലും ഈ നിശ്ചയം മുടക്കിയേനെ..." അഭിയുടെ വാക്കുകൾ കേട്ടതും ശ്രദ്ധയും ഋതുവും അമ്മുവും ഞെട്ടി... "അപ്പൊ അഭിയേട്ടൻ എല്ലാം അറിയാമായിരുന്നോ...." ശ്രദ്ധ സംശയത്തോടെ ചോദിച്ചു... "അറിയാമായിരുന്നോ എന്ന് ചോദിച്ചാൽ അറിയാമായൊരുന്നു... നിശ്ചയത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഇവൻ എന്നെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ..." ശിവയെ നോക്കി അഭി പറഞ്ഞു...ശിവ അവരെ നോക്കി ഒന്ന് കണ്ണുചിമ്മി കാണിച്ചു...

ഋതുവും ശ്രദ്ധയും അഭിയെ ഒന്ന് കൂർപ്പിച്ചു നോക്കി... "എന്നാലും അഭിയേട്ടൻ എന്നോട് പറയാമായിരുന്നു.. ഒന്നില്ലെങ്കിലും ഞാൻ എന്തോരം കഷ്ടപ്പെട്ടതാ..." ശ്രദ്ധ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.. ഋതു അവളെ പോയി കെട്ടിപിടിച്ചു... "Thanks ചാരു...." "എന്തിന്.... അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..." "നീ ഒന്നും ചെയ്തില്ലെന്ന് ആര് പറഞ്ഞു...നീ നിന്നെക്കൊണ്ട് ആകും വിധം എല്ലാം ചെയ്തു പക്ഷെ ഒന്നും നടന്നില്ലെന്നല്ലേ ഒള്ളു.. എന്റെ പപ്പയും അമ്മയും പോലും എന്നെ സഹായിക്കാതെയായപ്പോൾ നീ അല്ലെ എനിക്ക് കൂട്ടായി ഉണ്ടായിരുന്നത്...." "നീ എന്റെ കൂട്ടുകാരി മാത്രമല്ല ഋതു... എന്റെ കൂടെ പിറപ്പുകൂടെ ആയിട്ടാ ഞാൻ നിന്നെ കാണുന്നത്..." അവരുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു... ഇതെല്ലാം കണ്ടുകൊണ്ടായിരുന്നു ഋഷി അങ്ങോട്ടേക്ക് വന്നത്... ഋതുവിന് ശ്രദ്ധയോടും... ശ്രദ്ധയ്ക്ക് ഋതുവിനോടുള്ള സ്നേഹവും ബന്ധവും അവൻ നോക്കി കാണുകയായിരുന്നു.... "അപ്പൊ ഞാനോ ഋതു.... ഞാൻ ഇന്നലെ കഷ്ടപ്പെട്ട് റിസ്ക് എടുത്താണ് നിന്റെ കൂടെ വരാൻ നിന്നത്..." "എന്തോ... എങ്ങനെ..." അഭി പറഞ്ഞതിന് ഒപ്പം തന്നെ അമ്മു പറഞ്ഞതും അഭി അവളെ നോക്കി കണ്ണുരുട്ടി... "

ചാരുചേച്ചി നിർബന്ധിച്ചത് കൊണ്ടല്ലെടോ താൻ ഇന്നലെ പോകാൻ നിന്നത്.. അതും പേടിച്ചു പേടിച്ചു..." "നിന്നോട് ഇപ്പൊ ആരെങ്കിലും ചോദിച്ചോ..." "ആരെങ്കിലും നുണ പറഞ്ഞാൽ സത്യം പറയാതെ എനിക്ക് ഒരു സുഖം ഉണ്ടാകില്ല...." "ഞഞ്ഞായി..." അവളെ നോക്കി കണ്ണുരുട്ടി മുഖവീർപ്പിച്ചു അവൻ ശിവയുടെ അടുത്തു നിന്നു.. അവൾ അവനെ നോക്കി പുച്ഛിച്ചു... ഇതെല്ലാം കണ്ടു ബാക്കിയുള്ളവർ ചിരിച്ചു... അപ്പോഴാണ് ശ്രദ്ധ അവരെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടത്...അവൻ അവർക്കടുത്തേക്ക് വന്നു... "നിന്നെ ഗീതാമ്മ അന്വേഷിക്കുന്നുണ്ട് ശിവ..." ശിവയെ നോക്കി അവൻ പറഞ്ഞു..ഋഷിയെ കണ്ടതും ഋതു അവനെ തന്നെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "ഇനിയും എന്തിനാ എന്റെ ഋതു കരയുന്നെ... നീ ആഗ്രഹിച്ചതുപോലെ ശിവയുമായുള്ള നിന്റെ വിവാഹം ഉറപ്പിച്ചില്ലേ...." അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.. അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു... "I love you ഏട്ടാ.... Love you so much..." "Love you to...."

"എനിക്ക് വേണ്ടി ഏട്ടൻ പപ്പയെ ധിക്കരിച്ചില്ലേ...പപ്പക്ക് ഏട്ടനോട് ദേഷ്യമായില്ലേ.. " "നിനക്ക് വേണ്ടിയല്ലാതെ ഞാൻ ആർക്ക് വേണ്ടിയാ ഇതെല്ലാം ചെയ്യാ... നീ എന്റെ ഒരേ ഒരു അനിയത്തിയല്ലേ... അപ്പൊ നിന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ....പിന്നെ പപ്പ... പപ്പയുടെ ദേഷ്യം ഒക്കെ കുറച്ചു കഴിഞ്ഞാൽ മാറിക്കോളും..." അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു... "വാ അവിടെ എല്ലാവരും നിങ്ങളെ അന്വേഷിക്കുന്നുണ്ട്..." അവൻ എല്ലാവരോടുമായി പറഞ്ഞു.. ശിവ ഋതുവിന്റെ കൈ പിടിച്ചു തറവാട്ടിലേക്ക് നടന്നു.. കൂടെ അഭിയും അമ്മുവും... അവർക്ക് പിറകെ പോകാൻ നിന്ന ശ്രദ്ധയെ അവൻ അവിടെ പിടിച്ചു നിറുത്തി...അവളെ തന്നോട് ചേർത്തു നിറുത്തി.. അവൾ ഒന്ന് പിടഞ്ഞുകൊണ്ട് അവനെ നോക്കി... "എന്റെ സഹോദരിയുടെ മനസ്സ് മാത്രമല്ല.... എന്നെ സ്നേഹിക്കുന്നവരുടെ മനസ്സ് മനസിലാക്കാനും ഈ ഋഷി യാദവിനു കഴിയും..." അവളുടെ കണ്ണുകളിൽ നോക്കിയായിരുന്നു അവൻ അത് പറഞ്ഞത്... അവന്റെ കണ്ണുകളിൽ നോക്കുമ്പോൾ അവൾക്ക് പേരറിയാത്ത ഒരു വികാരം തോന്നുന്നതായി അനുഭവപ്പെട്ടു... ആ കണ്ണുകൾ അവളോട് എന്തെല്ലാം പറയുന്നത് പോലെ തോന്നി.... അവൾ പരിസരം മറന്നു അവന്റെ കണ്ണുകളിൽ തന്നെ നോക്കി... അവനും........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story