പ്രണയനിലാമഴ....💙: ഭാഗം 2

pranayanilamazha

രചന: അനാർക്കലി

ഋതുവിന്റെ കയ്യിൽ പിടിച്ചു അവന്മാരെ ചുട്ടരിക്കാൻ പാകത്തിൽ അവന്മാരെ നോക്കി നിൽക്കുന്നവനെ കണ്ടതും ശ്രദ്ധ സംശയത്തോടെ ഋതുവിനെ നോക്കി... അവളുടെ മുഖത്തു ആശ്വാസം കണ്ടതും അത് പതിയെ ശ്രദ്ധയിലേക്കും നീങ്ങി... എന്നാൽ അവനെ കണ്ടതും ശ്രദ്ധയുടെ കയ്യിൽ പിടിച്ചവൻ പതിയെ അവളുടെ കൈ സ്വന്ത്രമാക്കി..... "ഋഷി....." അവൻ പേടിയോടെ അവന്റെ പേര് പറഞ്ഞതും അപ്പോഴേക്കും അവൻ നിലത്തേക്ക് മലർന്നടിച്ചു വീണിരുന്നു...ശ്രദ്ധയുടെ കണ്ണുകൾ അവനിലേക്ക് നീണ്ടു...നല്ല ഒത്തശരീരവും ഉരുട്ടിവെച്ച മസിലും നീളവും ഉണ്ടായിരുന്നു അവനു...ചെറിയ കണ്ണുകൾ ആയിരുന്നു അവനു... അത് കോപത്താൽ ചുന്നിട്ടുണ്ടായിരുന്നു...അവൻ തന്നെ മറികടന്നുപോകുമ്പോൾ അവനിൽ നിന്നും വരുന്ന ഒരു പ്രത്യേക പെർഫ്യൂമിന്റെ മണം അവളെ അവനിലേക്ക് ആകർഷിച്ചു... അവൾ അവനെ തന്നെ പരിസരം മറന്നു നോക്കി നിന്ന് പോയി.... പെട്ടെന്ന് ആയിരുന്നു ഋഷി താഴെകിടന്നവനെ എഴുന്നേൽപ്പിച്ചു വീണ്ടും അടിച്ചത്... അപ്പോഴാണ് അവൾ അവനിൽ നിന്നും കണ്ണുകൾ എടുത്തത്.. അപ്പോഴേക്കും ഋതു അവളുടെ അടുത്തേക്ക് എത്തിയിരുന്നു... "ഇതാരാ ഋതു...."

"എന്റെ ഏട്ടൻ ആടി.... ഇന്ന് ഇനി എന്റെ കഥ കഴിഞ്ഞു...." "ഓഹ് അപ്പൊ ഇതാണല്ലേ നിന്റെ ഹിറ്റ്ലർ ചേട്ടൻ...അല്ല നാളെ വരും എന്നല്ലേ നീ പറഞ്ഞത്..." "നാളെ വരും എന്ന് തന്നെയാ ഞാനും വിചാരിച്ചത്.... ഇതിപ്പോ എനിക്ക് പണിയായി... നിനക്ക് വല്ല ആവശ്യമുണ്ടായിരുന്നോ അവനിട്ടു രണ്ട് കൊടുക്കാൻ... അത്കൊണ്ടല്ലേ ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായേ....ഇനിപ്പോ വീട്ടിൽ ചെന്നാൽ ഏട്ടൻ എന്നെ കൊല്ലും..." "അതെ മോളെ.... നിന്നോട് ഞാൻ ഒരു ആയിരവട്ടം പറഞ്ഞതാ ഇന്ന് പോകേണ്ടാന്ന്... അപ്പൊ മോൾക്ക് ഇന്ന് പോയെ തീരു... അനുഭവിച്ചോ..." ഞാൻ ഇതിൽ ഉത്തരവാദി അല്ലെന്ന് പോലെയുള്ള ശ്രദ്ധയുടെ നിൽപ്പ് കണ്ട് എല്ലാം എന്റെ തെറ്റാ എന്നാ ഭവമായിരുന്നു ഋതുവിന്റെ മുഖത്ത്.... അപ്പോഴേക്കും ഋഷി അവനെ ഒരു വിധമാക്കിയിരുന്നു....ശ്രദ്ധ അവനെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി.... "നിന്നോട് ഞാൻ പണ്ടേ പറഞ്ഞതാ സായി പെൺകുട്ടികളുടെ മേൽ കയ്യ് വെക്കരുത് എന്ന്.... നീ കേട്ടില്ല... ഇനി മേലാൽ ഇത് ആവർത്തിച്ചാൽ കൊന്ന് കളയും... കേട്ടോടാ....." അവനു നേരെ വിരൽ ചൂണ്ടി പറഞ്ഞുക്കൊണ്ട് ഋഷി തിരിഞ്ഞതും അവനെ തന്നെ നോക്കി നിൽക്കുന്ന ശ്രദ്ധയിലേക്ക് ആയിരുന്നു അവന്റെ കണ്ണുകൾ ആദ്യം പോയത്...

അവന്റെ കണ്ണുകൾ തന്നിലാണെന്ന് മനസിലാക്കിയ ശ്രദ്ധ പെട്ടെന്ന് തന്നെ അവനിൽ നിന്നും നോട്ടം മാറ്റി.. അവൾ ഋഷിക്കു നേരെ ചെന്ന് അവനെ നോക്കി ശേഷം അവന്റെ പിറകിൽ അവശനായി കിടക്കുന്ന സായിയെയും നോക്കി അവനരികിലേക്ക് ചെന്നു... "ശു ശു ശു.... പാവം... നിന്നെ ഇങ്ങനെ കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല സന്തോഷം ഉണ്ട്...ഈ ഒരവസരത്തിൽ ഞാൻ നിന്നോട് ഇത് ചെയ്യാൻ പാടുണ്ടോന്ന് എനിക്കറിയില്ല.... പക്ഷെ ഞാൻ ഇത് ചെയ്തില്ലെങ്കിൽ എനിക്ക് ഇന്ന് ഉറക്കം വരില്ല...." അത്രയും പറഞ്ഞു അവൾ അവന്റെ മർമ്മം നോക്കി ഒരു ചവിട്ട് കൊടുത്തു... അവൻ വേദനയാൽ നിന്ന് പുളഞ്ഞു...അവൾ അവനെ നോക്കി പുച്ഛിച്ചുക്കൊണ്ട് തിരിഞ്ഞു ഋതുവിന്റെ അടുത്തേക്ക് നടന്നു... "എന്നാ ഞാൻ പോയിക്കോട്ടെ മോളെ... നീ ഇനി ചേട്ടന്റെ കൂടെ പോകുമല്ലോ...." അതും പറഞ്ഞു അവൾ ഋഷിയെ ഒന്ന് നോക്കി അവളുടെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

"അതേയ് ചേട്ടനോട് ഒരു നന്ദി പറയണം എന്നൊക്കെ ഉണ്ട് പക്ഷെ ചേട്ടൻ വന്നില്ലെങ്കിലും ചേട്ടന്റെ പെങ്ങളെ ഇവന്മാരിൽ നിന്ന് രക്ഷിക്കാൻ എനിക്കറിയാം... അത്കൊണ്ട് ഒരു നന്ദി പറയുന്നില്ല.... അപ്പൊ പോട്ടെ...." അത്രയും പറഞ്ഞു അവൾ വണ്ടിയെടുത്തു പോയിരുന്നു.. "അഹങ്കാരി....." അവൾ പോകുന്നതും നോക്കി അവൻ പറഞ്ഞു... ശേഷം ഋതുവിനു നേരെ തിരിഞ്ഞു... "എന്ത് നോക്കി നില്ക്കാടി... വന്നു വണ്ടിയിൽ കയറ്...." അവൻ അലറിയതും അവൾ പേടിച്ചു വേഗം വണ്ടിയിൽ കയറി.. അവൻ ഒന്നുകൂടെ ശ്രദ്ധ പോയ വഴിയേ ഒന്ന് നോക്കി വണ്ടിയിൽ കയറി.... ____________ "ഗുഡ് വർക്ക്‌ ശ്രദ്ധ... Amazing..." "താങ്ക്യൂ സർ..." താൻ ചെയ്ത പ്രൊജക്റ്റ്‌ തന്റെ HOD ക്ക് മുന്നിൽ സബ്‌മിറ്റ് ചെയ്യാൻ വന്നതായിരുന്നു ശ്രദ്ധ.. അവളുടെ വർക്ക്‌ കണ്ട് അവർക്ക് തന്നെ അവളോട് ഒരു ബഹുമാനം തോന്നിപോയിരുന്നു... "ഞാൻ തന്നെ സുഖിപ്പിക്കാൻ പറഞ്ഞതല്ല ശ്രദ്ധ... ഒരു പ്രൊഫഷണൽ ടച്ച്‌ ഉണ്ട് തന്റെ വർക്കിന്... അത്രക്കും നീറ്റ് ആൻഡ് ക്ലിയർ... ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ വർക്ക്‌ ഒരു സ്റ്റുഡന്റസിന്റെ അടുത്തുനിന്നു പോലും കണ്ടിട്ടില്ല.... am sure you will become a great entrepreneur..."

"താങ്ക്യൂ സർ.." അവരുടെ വാക്കുകൾ അവളിൽ സന്തോഷവും അഭിമാനവും നിറച്ചു... അവൾ നന്ദിപൂർവം അയാളെ നോക്കി പുഞ്ചിരിച്ചു പുറത്തേക്കിറങ്ങി... വരാന്തയിൽ കൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴായിരുന്നു അവൾക്കെതിരെ നടന്നുവരുന്ന ശിവയെ അവൾ കാണുന്നത്.. അവൻ അവളെ നോക്കി പുഞ്ചിരിച്ചു അവൾക്ക് അടുത്തേക്ക് വന്നു... "ഗുഡ്മോർണിംഗ് സർ..." "ഗുഡ്മോർണിംഗ്... Hod യെ കണ്ടില്ലേ... തന്റെ പ്രൊജക്റ്റ്‌ കണ്ടപ്പോൾ തന്നെ ഞാൻ അത് സർനു ഫോർവേഡ് ചെയ്തു.. അത്രയ്ക്കും ഗഭീരം ആയിരുന്നടോ..." "അത്രയ്ക്ക് ഒക്കെ ഉണ്ടോ സർ... ഞാനും എല്ലാവരും ചെയ്യുന്നത് പോലെ ചെയ്തിട്ടുള്ളു.... കൂടുതലായി ഒന്നും ചെയ്തിട്ടില്ല..." "ഈ വിനയം അത് എനിക്ക് ഇഷ്ട്ടമായി.." അവളെ നോക്കി ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു നിറുത്തുമ്പോൾ അവളിലേക്കും ആ പുഞ്ചിരി വ്യാപിച്ചിരുന്നു... "അല്ല തന്റെ കൂട്ടുകാരി എവിടെ... എന്നും വാൽ പോലെ കൂടെ ഉണ്ടാകാറുണ്ടല്ലോ..." അവൻ അത് പറയുമ്പോൾ മുഖത്തു ഋതുവിനെ കാണാത്തതിലുള്ള ആശങ്കയുണ്ടായിരുന്നു...

അത് അവൾക്കും മനസിലായി... "ഇത് പതിവില്ലല്ലോ സാറേ... അവളെ പറ്റിയുള്ള ഈ അന്വേഷണം..." അവനെ നോക്കി പിരികം ഉയർത്തി ചോദിച്ചതും അവൻ അവളെ നോക്കി ചെറുതായി ഒന്ന് ചമ്മിയ ചിരി ചിരിച്ചു...അത് കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു... "ഇന്ന് ലേറ്റ് ആകും എന്ന് തോന്നുന്നു.. ഇത് വരെ വന്നിട്ടില്ല... ഇന്നലെ ചെറുതായി ഒരു സീൻ ഉണ്ടായിരുന്നു...അത് കൃത്യം അവളുടെ ഏട്ടന്റെ മുന്നിൽ വെച്ചും... അത്കൊണ്ട് പെണ്ണ് ജീവനോടെ ഉണ്ടെങ്കിൽ ഇന്ന് വരുമായിരിക്കും...." "ഞാൻ അറിഞ്ഞു... ഇന്നലെ ഋഷി വിളിച്ചിരുന്നു...എന്നാ ശരിയടോ എനിക്ക് Hod യെ ഒന്ന് കാണണം.." അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നടന്നുനീങ്ങി.. അവൾ ക്ലാസ്സിലേക്കും പോയി.... ___________ "ഋതു... ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ..ക്ലാസ്സ് കഴിഞ്ഞാൽ എന്നെ വിളിക്കണം.. ഞാൻ വരാം... പിന്നെ ഇന്നലത്തെ പോലെ എന്തെങ്കിലും ഇനി ഉണ്ടായാൽ.... നിന്റെ പഠിപ്പ് ഞാൻ നിറുത്തും.. കേട്ടല്ലോ...."

ഋതുവിനെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി വന്നതാണ് ഋഷി.. ഇന്നലത്തെ സംഭവം കാരണം ഋതു ഇപ്പോൾ ട്രിപ്പ്പിൾ ലോക്ക് ആയിരിക്കുകയാണ്.. അതിന്റെ ക്ലാസ്സ്‌ ആണ് ഇപ്പൊ കഴിഞ്ഞത്... അവൻ പറഞ്ഞതിനൊക്കെ ശരി എന്നാ അർത്ഥത്തിൽ അവളൊന്നു മൂളി... "എന്നാ ക്ലാസ്സിലേക്ക് പൊയ്ക്കോ... എനിക്ക് ശിവയെ ഒന്ന് കാണണം..." അവൾ വേഗം ക്ലാസ്സിലേക്ക് പോയി... പിറകെ അവൻ ശിവയുടെ അടുത്തേക്കും...ക്ലാസ്സിൽ എത്തിയ ഋതു നേരെ ശ്രദ്ധയുടെ അടുത്തുപോയിരുന്നു... എന്നാൽ ഋതു വന്നതറിയാതെ കാര്യമായി ബാഗിൽ നോക്കുകയായിരുന്നു ശ്രദ്ധ...അത്കൊണ്ട് തന്നെ ഋതു അവളുടെ പിറകുവശം നോക്കി ഒരു അടി കൊടുത്തു... "അമ്മേ....." പ്രതീക്ഷിക്കാത്തൊരു അടിയായതുകൊണ്ടുതന്നെ അവൾ ഒന്ന് ഞെട്ടി തിരിഞ്ഞതും അവളെ നോക്കി വളിഞ്ഞ ഇളി ഇളിച്ചിരിക്കുന്ന ഋതുവിനെ കണ്ടതും ശ്രദ്ധ അവളെ ഒന്ന് കടുപ്പിച്ചു നോക്കി... "നീയായിരുന്നോടി മരക്കഴുതേ.... ഔ എന്റെ നടു..." അവളുടെ പിറകുവശം ഉഴിഞുക്കൊണ്ട് അവൾ പറഞ്ഞു...

"അയ്യോടാ എന്റെ മുത്തിന് വേദനിച്ചോ... സാരല്ലാട്ടോ..." അതും പറഞ്ഞു അവൾ വീണ്ടും ഇളിച്ചു.. "എന്താ മോളിന്ന് ലേറ്റ് ആയെ.. നിന്നെ നിന്റെ ശിവേട്ടൻ അന്വേഷിച്ചിരുന്നു.." അതു പറഞ്ഞതും അവളുടെ കണ്ണുകൾ തിളങ്ങി... "സത്യം പറ ചാരു.. ശിവേട്ടൻ എന്നെ ചോദിച്ചോ..." "ആഹ് മോളെ... നിന്നെ കാണാത്തപ്പോൾ എന്നോട് ചോദിച്ചു നീ വന്നില്ലേ എന്ന്... അപ്പൊ ആൾ നീ വരുന്നതും പോകുന്നതും ഒക്കെ ശ്രദ്ധിക്കുന്നുണ്ട്..." "എയ് ഇത് അതൊന്നുമല്ല... ഇന്നലത്തെ സംഭവം ഏട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടാകും.. അപ്പൊ എന്നെ ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി നിന്നോട് ചോദിച്ചതാകും....എന്നെ വെറുതെ കൊതിപ്പിച്ചു..." അത് പറയുമ്പോൾ അവളുടെ മുഖം മങ്ങിയത് ശ്രദ്ധ ശ്രദ്ധിച്ചിരുന്നു...ശിവജിത്ത് എന്ന ശിവ ഋഷിയുടെ കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുക്കാരൻ ആണ്.. ചെറുപ്പം തൊട്ടേ ഋഷിയോടോപ്പം വീട്ടിലും അവൻ വരാറുണ്ടായിരുന്നു ...ശാന്തസ്വഭാവക്കാരനും എല്ലാവരെയും ബഹുമാനിക്കാനും ഏതുസാഹചര്യത്തിലും ഋഷിയോടൊപ്പം നിൽക്കുന്ന അവനെ ഋതുവിന് ഇഷ്ടമായിക്കൊണ്ടിരുന്നു...

അവളുടെ ഇഷ്ടം അവനെ അറിയിച്ചപ്പോൾ താൻ കുട്ടിയാണ് ഇപ്പൊ പഠിക്കേണ്ട പ്രായമാണ് എന്ന് പറഞ്ഞു അവളെ നിരാശയാക്കി... എന്നാൽ അവൾ അവനെ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു.... പ്രായം കൂടും തോറും അവൾക്ക് അവനോടുള്ള പ്രണയവും കൂടുന്നുണ്ടായിരുന്നു... അങ്ങനെ അവൻ പഠിപ്പിക്കുന്ന കോളേജിൽ ഋഷിയെക്കൊണ്ട് നിർബന്ധിപ്പിച്ചു mba ക്ക് ചേർന്നു.. പക്ഷെ അവൻ അപ്പോഴും അവളോട് ഒരുത്തരി ഇഷ്ടംപോലും ഇല്ലായിരുന്നു.. കൂട്ടുകാരന്റെ പെങ്ങളെ പ്രണയിക്കാൻ അവനു കഴിയില്ലായിരുന്നു... "നീ അതൊക്കെ വിട്.. ഇന്നലെ എന്താ ഉണ്ടായേ.. വീട്ടിൽ പോയിട്ട്.." ഋതുവിന്റെ മൂഡ് ശരിയാക്കാൻ വേണ്ടി ശ്രദ്ധ വിഷയം മാറ്റി... "എന്റെ പൊന്നുമോളെ ഏട്ടൻ എന്നെ കൊന്നില്ലന്നെ ഉള്ളു...ഉപദേശം കൊണ്ട് എനിക്ക് ഇന്നലെ ഉറങ്ങാനെ പറ്റിയില്ല... എന്റെ കണ്ണ് നോക്ക് നീ.." "അത്രയൊള്ളു.. ഞാൻ വിചാരിച്ചു ചില ആക്ഷൻ രംഗങ്ങൾ ഒക്കെ ഉണ്ടാകും എന്ന്..." "ഇതിലും ഭേദം അതായിരുന്നു.... വല്ല അടിയോ തൊഴിയോ ആണെങ്കിൽ ഞാൻ സഹിക്കും.. ബട്ട്‌ ഉപദേശം അത് എന്നെക്കൊണ്ട് പറ്റില്ല മോളെ...." അവളുടെ ഭാവം കണ്ട് ശ്രദ്ധ ചിരിച്ചു പോയിരുന്നു...

അപ്പോഴേക്കും സർ വന്നതും രണ്ടുപേരും ക്ലാസ്സ്‌ ശ്രദ്ധിക്കാൻ തുടങ്ങി.. ____________ "അപ്പൊ ഞാൻ പറഞ്ഞതുപോലെ ഡാ.. അവളെ ഒന്ന് ശ്രദ്ധിച്ചേക്ക്.. ഇന്നലെത്തന്നെ ഞാൻ ഒന്ന് എത്താൻ ലേറ്റ് ആയിരുന്നെങ്കിൽ.." "പേടിക്കേണ്ടടാ ഞാൻ ഇല്ലേ ഇവിടെ..." "അതാണ് എന്റെ ആശ്വാസം.. അവൾ ഇവിടെ തന്നെ ചേരണം എന്ന് പറഞ്ഞു വാശിപിടിച്ചത് കൊണ്ട് മാത്രല്ല നീ ഇവിടെ ഉണ്ടല്ലോ എന്നാ ആശ്വാസത്തിലാ ഞാൻ അവളെ ഇവിടെ ചേർത്തത്..." "എനിക്കറിഞ്ഞൂടെ ഋഷി... നീ സമദാനായി പോയ്ക്കോ..." "എന്നാ ശരിയെടാ...ഞാൻ പോട്ടെ... വൈകീട്ട് കാണാം..." ശിവയ്ക്ക് കൈ കൊടുത്തു തന്റെ കയ്യിലുള്ള ഗ്ലാസ്‌ എടുത്തു മുഖത്തു വെച്ചു അവൻ ആ വരാന്തയിൽ കൂടെ നടന്നു തന്റെ കാറിന്റെ അടുത്തേക്ക് നടന്നു.. അപ്പോഴാണ് തനിക്ക് എതിർവശത്തു ഒരുപെൺകുട്ടി ഒരു ആൺകുട്ടിയോട് തട്ടികയറുന്നത് കാണുന്നത് അവൾ അവനോട് കൈ ചൂണ്ടി സംസാരിക്കുന്നുണ്ടായിരുന്നു...അവളുടെ മുഖം കണ്ടതും അവന്റെ മുഖത്തു ഒരു തരം ഇഷ്ടക്കേട് വന്നു...അവൻ അവരെ മൈൻഡ് ചെയ്യാതെ കാർ സ്റ്റാർട്ട്‌ ചെയ്‌തു അവിടെ നിന്നും പോയി... "ഡീ...ആണുങ്ങളുടെ നേരെ കൈ ചൂണ്ടി സംസാരിക്കുന്നോ..."

"അതിന് നീയൊക്കെ ആണാണോടാ... പെണ്ണിനെ വെറും ശരീരം മാത്രമായി കാണുന്ന നിന്നെ ഒന്നും ആണെന്ന് വിളിക്കാൻ പോലും യോഗ്യതയില്ല..." "ഡീ...." "അലറണ്ടാ.... ഞാൻ നിന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ഇവളുടെ പിറകെ നടക്കരുത് എന്ന് എന്നിട്ട് നീ അത് കേട്ടില്ല... ഒന്നില്ലേലും എന്റെ കയ്യിൽ നിന്ന് ഇങ്ങനെ വാങ്ങിക്കൂട്ടാൻ നിനക്ക് നാണമില്ലേ അലൻ..അതോ എന്റെ കയ്യിൽ നിന്ന് വാങ്ങിയില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലെന്നുണ്ടോ...." അവൻ അവൾക്ക് നേരെ കൈയുയർത്തിയതും ചുറ്റും ആളുകൾ കൂടുന്നുണ്ടെന്ന് മനസിലായതും അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി.... "ഇതിനുള്ളത് ഞാൻ നിനക്ക് തന്നിരിക്കും ശ്രദ്ധ... കരുതിയിരുന്നോ...." "ഉവ്വ്... ഞാൻ കരുതിയിരുന്നോളാം... ഒന്ന് പോടോ...." അവൾ അവനെ നോക്കി പുച്ഛിച്ചു ഋതുവിന്റെ കയ്യും പിടിച്ചു അവിടെ നിന്നും പോയി... അവൻ പകയ്യെരിയുന്ന കണ്ണുകളോടെ അവളെ നോക്കി... ഋതുവിന്റെ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യാൻ വേണ്ടി ക്ലാസ്സിൽ നിന്നും ഇറങ്ങിയതായിരുന്നു രണ്ടുപേരും...ഋതു സബ്‌മിറ്റ് ചെയ്യാൻ വേണ്ടി അകത്തുകയറി..

ശ്രദ്ധ ഒന്ന് ടോയ്‌ലെറ്റിലേക്കും പോയിരുന്നു... ഋതു പുറത്തുവന്നപ്പോൾ ശ്രദ്ധയെ കാണാതെ വന്നപ്പോൾ അവളെ അന്വേഷിച്ചു ടോയ്‌ലെറ്റിലേക്ക് പോകുമ്പോഴായിരുന്നു അലൻ അവളെ തടഞ്ഞത്.. "അലൻ മാറി നിൽക്ക്..." അവൻ ഒരു കൂസലുമില്ലാതെ അവളെ നോക്കി സിഗരറ്റ് വലിച്ചു അവളുടെ മുഖത്തേക്ക് ഊതി...അവൾ ആസ്വസ്ഥതയോടെ ചുമച്ചു... "അലൻ..... മാറി നിൽക്കുന്നുണ്ടോ.... എനിക്ക് പോകണം..." "പോകാം ഋതു... കുറെ കാലായി ഞാൻ നിന്റെ പിറകെ നടക്കാൻ തുടങ്ങീട്ട്... ഇന്ന് എനിക്ക് ഒരു മറുപടി കിട്ടണണം..." "ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ അലൻ.. എനിക്ക് നിന്നെ ഇഷ്ടമല്ല...അല്ല.. അല്ലാ....." അതും പറഞ്ഞു അവൾ അവനെ മറികടന്നു പോകാൻ നിന്നതും അവൻ അവളുടെ കൈ പിടിച്ചുവലിച്ചു അവനോട് ചേർത്തു നിറുത്തി.. ഇത് കണ്ടുക്കൊണ്ടായിരുന്നു ശ്രദ്ധ വരുന്നത്... അവളെ കണ്ടതും അലൻ ഋതുവിനെ വിട്ടു... അപ്പോഴേക്കും ശ്രദ്ധ അവന്റെ അടുത്തെത്തിയിരുന്നു.... "നിനക്ക് മതിയായില്ലേ അലൻ... ഇന്നത്തോടെ കൂടെ നിറുത്തിയേക്ക് ഇവളുടെ പിറകെയുള്ള നിന്റെ ഈ നടത്തം..". "ഇല്ലെങ്കിൽ നീ എന്ത് ചെയ്യും..."

"ഞാൻ പലതും ചെയ്യും... മര്യാദക്ക് ഞാൻ പറയുന്നത് കേൾക്കുന്നതാകും നിന്റെ ആര്യോഗ്യത്തിന് നല്ലത്..." അവൾ അവന്റെ നേരെ കൈചൂണ്ടി സംസാരിച്ചു.. ഈ സമയത്തായിരുന്നു ഋഷി വരുന്നത്... അവൻ വരുന്നത് ഋതു കണ്ടതും അവൾ പേടിച്ചു അവൻ കാണാതെ കുറച്ചു മാറി നിന്നു... അവൻ പോയി എന്ന് ഉറപ്പായതും അവൾ ശ്രദ്ധയുടെ അടുത്തേക്ക് വന്നു... _____________ "നീ എന്ത് നോക്കി നിൽക്കായിരുന്നടി... അവന്റെ മുഖം നോക്കി ഒന്ന് കൊടുക്കണ്ടേ..." അവനോടുള്ള ദേഷ്യം മൊത്തം ഋതുവിനോട് തീർക്കുകയാണ് ശ്രദ്ധ... "ആഹ് എന്നിട്ട് വേണം എല്ലാവരും അറിഞ്ഞു എന്റെ ഏട്ടന്റെ ചെവിയിൽ എത്തി എന്റെ പഠിപ്പു നിറുത്തി എന്നെ കെട്ടിച്ചു വിടാൻ...." "ആഹ് നിന്റെ ഏട്ടനെ പറഞ്ഞാൽ മതി.... പെങ്ങന്മാരെ ഇങ്ങനെ വളർത്തിയതിന്... നാളെ അവൻ നിന്നെ എന്തെങ്കിലും ചെയ്‌താൽ നീ പറയാല്ലോ ഏട്ടൻ അറിഞ്ഞാൽ നിന്നെ കൊല്ലും എന്ന്..." "അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഏട്ടൻ എന്നെ അല്ല അവനെ ആയിരിക്കും കൊല്ലാൻ പോകുന്നത്....

ഇപ്പോഴും അങ്ങനെതന്നെ... ഞാൻ ഈ കാര്യം ഏട്ടനോട് പറഞ്ഞാൽ അവന്റെ കാര്യം തീർന്നു... പക്ഷേ അതിന്റെ ഒപ്പം എന്റെയും... അത്രേ ഒള്ളൂ...." "ഞാൻ ഏതായാലും ഇത് ശിവ സർനോട്‌ പറയാൻ പോകാ... ഇത്രയും കാലം നീ പറയുന്നത് കേട്ട് വേണ്ടെന്ന് വെച്ചു... ഇനി പറ്റില്ല..." "ചാരു... പ്ലീസ്... ശിവേട്ടനോട് പറയല്ലേ... ശിവേട്ടൻ അറിഞ്ഞാൽ ഏട്ടൻ അറിയും...പ്ലീസ്...." "പറ്റില്ല ഋതു... അവൻ രണ്ടും കല്പിച്ചാ... ഇനി നമ്മളൊന്ന് സൂക്ഷിക്കണം... ഞാൻ സർ നോട്‌ ഇത് പറയാൻ പോകാ...." "പ്ലീസ്..... ചാരു...പ്ലീസ്.... പറയല്ലേ.." ഋതു ശ്രദ്ധയുടെ കൈപിടിച്ചുകൊണ്ട് കെഞ്ചി പറഞ്ഞു.. അവളുടെ മുഖം കാണുമ്പോൾ ചാരുവിന് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "ഋതു... അവൻ...." "എന്റെ കൂടെ നീ ഇല്ലേ... അപ്പൊ എനിക്കെന്ത്‌ സംഭവിക്കാനാ... ഇന്ന് തന്നെ കണ്ടില്ലേ... നീ ഡിങ്കനെ പോലെ എന്നെ രക്ഷിക്കാൻ കറക്റ്റ് സമയത്ത് വന്നത്... " ശ്രദ്ധ എന്തെങ്കിലും പറയും മുന്പേ ഋതു അവളുടെ മൂഡ് മാറ്റാൻ വേണ്ടി പറഞ്ഞു.... "എന്താ നിങ്ങൾ രണ്ടും ഇവിടെ നിൽക്കുന്നെ... ക്ലാസ്സിൽ കയറുന്നില്ലേ...." .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story