പ്രണയനിലാമഴ....💙: ഭാഗം 26

pranayanilamazha

രചന: അനാർക്കലി

"ഞാൻ പോട്ടെ...." "വേണോ.." "വേണമല്ലോ..." അവൾ പുഞ്ചിരിച്ചു കൊണ്ടു അവന്റെ താടിയിൽ പിടിച്ചു പറഞ്ഞുകൊണ്ട് കാറിൽ നിന്നിറങ്ങാൻ പോയതും അവൻ അവളുടെ കൈയിൽ പിടിച്ചു വെച്ചു... അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി... അവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു കൊണ്ടു അവൻ അവന്റെ പോക്കറ്റിൽ നിന്നും അവളുടെ റിങ് എടുത്തു അവളുടെ വിരലിൽ അണിയിച്ചു... "നീ എന്നോട് ഇഷ്ടമാണെന്ന് പറയുമ്പോൾ നിനക്ക് ഇത് തിരിച്ചുതരാം എന്ന് ഞാൻ പറഞ്ഞതാ..." അവളുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി അവന്റെ ചുണ്ടോടു ചേർത്തു ചുംബിച്ചു.. അവൾ അവനെ പ്രണയത്തോടെ നോക്കി... "പോണില്ലേ..." "കൈ വിട്ടാൽ അല്ലെ പോകാൻ പറ്റുള്ളൂ..." അവൾ കുറുമ്പോടെ പറഞ്ഞതും അവൻ പുഞ്ചിരിച്ചു കൊണ്ടു അവളുടെ കൈകളെ സ്വന്ത്രമാക്കി... അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു കാറിൽ നിന്നിറങ്ങി... അവൾ ഒന്ന് മുന്നോട്ട് നടന്നു.. പിന്നെ ഒന്ന് തിരിഞ്ഞു നോക്കി..

അവളെ തന്നെ നോക്കി ഇരിക്കുന്ന ഋഷിയെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവനോട് പോകാൻ വേണ്ടി കൈകൊണ്ട് കാണിച്ചു... അവൻ പുഞ്ചിരിച്ചു കൊണ്ടു കാർ സ്റ്റാർട്ട്‌ ചെയ്തു പോയി... അവൾ അകത്തേക്ക് കയറി... "എന്താ ഇന്ന് പതിവിലും സന്തോഷത്തിൽ ആണല്ലോ എന്റെ മോൾ..." അകത്തേക്ക് കയറിയതും പതിവിലും സന്തോഷത്തിൽ വരുന്ന ശ്രദ്ധയെ കണ്ടു ശരത് ചോദിച്ചു... "ഒരു കാര്യം ഉണ്ടെന്ന് കൂട്ടിക്കോ..." സോഫയിൽ ഇരിക്കുന്ന ശരത്തിന്റെ മൂക്കിൽ തട്ടി പറഞ്ഞുകൊണ്ട് അവൾ മുകളിലേക്ക് കയറി പോയി... അവൾ പോയ വഴിയേ നോക്കികൊണ്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു... _____________ "സത്യാമാണോ... ഇതെപ്പോ... ഞാൻ പറഞ്ഞതല്ലേ ഋഷി അവൾ അന്ന് നിന്നെ കളിപ്പിച്ചതാണെന്ന്... എന്തായാലും ചിലവ് വേണം മോനെ..." "അതൊന്നുമില്ല...വേണമെങ്കിൽ ഞങളുടെ കല്യാണസദ്യ ഉണ്ടിട്ട് പൊയ്ക്കോ..." "ഡാ ഡാ...." "പോടാ...." ശിവ അവന്റെ സംസാരം കേട്ട് ഒന്ന് ചിരിച്ചു.. അപ്പോഴായിരുന്നു ഋതു റൂമിലേക്ക് വന്നത്... "എന്നാ ശരി ഋഷി... നമുക്ക് നാളെ കാണാം.. ഞാൻ എന്നാ വെക്കട്ടെ..." അതും പറഞ്ഞു അവൻ call കട്ട്‌ ചെയ്തു ഋതുവിനെ നോക്കി...

അവൾ അവന്റെ അടുത്തേക്ക് വന്നു... "ഏട്ടൻ ആയിരുന്നോ..." അവൻ അതേയെന്ന് തലയാട്ടി അവളുടെ കഴുത്തിലൂടെ കയ്യിട്ടു അവൾക്ക് നേരെ നിന്നു... "എന്താ പറഞ്ഞത്..." "അത് ഞാൻ പറയാം.. അതിന് മുൻപ് നീ എന്നോട് ഒരു സത്യം പറയണം.." "എന്താ..." "നീ അവനു വേണ്ടി കണ്ടുപിടിച്ചിരിക്കുന്ന പെണ്ണ് ശ്രദ്ധയല്ലേ..." അവൾ ഒന്ന് ചിരിച്ചു കൊണ്ടു അതേയെന്ന് തലയാട്ടി... "അവളെയല്ലാതെ ഞാൻ പിന്നെ വേറെ ആരെയാ എന്റെ ഏട്ടന് വേണ്ടി കണ്ടുപിടിക്കാ... പക്ഷെ രണ്ടും അടുക്കും എന്ന് തോന്നുന്നില്ല... കീരിയും പാമ്പുമാണ്.. കണ്ടാ അപ്പൊ അടി തുടങ്ങും..." "അതൊക്കെ പണ്ട്..." "ഏഹ്...അതിന് അവൾ ഏട്ടനോട് yes പറഞ്ഞില്ലല്ലോ..." "അപ്പൊ നിനക്കറിയാമായിരുന്നോ..." "ഓഫ്‌കോഴ്സ്..എന്നോട് ചാരു പറഞ്ഞിരുന്നു...But ഏട്ടൻ എന്നോട് പറഞ്ഞില്ലേ... അതല്ലേ ഞാൻ അന്ന് അങ്ങനെ പറഞ്ഞെ എന്നാലെങ്കിലും എന്നോട് പറയും എന്ന് വിചാരിച്ചു.. എന്നാലും ചാരു...അവൾ അങ്ങനെയൊന്നും yes പറയില്ലാ എന്നാ പറഞ്ഞത്..." "എന്നാ അവൾ നിന്റെ ഏട്ടനോട് yes പറഞ്ഞു..." ശിവ പറഞ്ഞു നിറുത്തിയതും ഋതുവിന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു..

സ്‌ക്രീനിൽ തെളിഞ്ഞുവന്ന ശ്രദ്ധയുടെ പേര് കണ്ടതും ശിവ കണ്ണുകൊണ്ട് എടുക്കാൻ പറഞ്ഞതും അവൾ call അറ്റൻഡ് ചെയ്ത്... "നീ ഒന്നും പറയേണ്ട... നീ എന്നാലും എന്നോട് പറഞ്ഞില്ലല്ലോ.. അല്ലെങ്കിലും നിനക്ക് ഇപ്പൊ എന്നെ ഒരു വേറെക്കാണലാ..." ശ്രദ്ധയെ ഒന്നും പറയാൻ സമ്മതിക്കാതെ ഋതു ഓരോന്നു അങ്ങോട്ട് പറഞ്ഞുകൊണ്ടേ ഇരുന്നു ഇതെല്ലാം കണ്ടു ശിവ ചിരിച്ചു കൊണ്ടു ബെഡിലേക്ക് കിടന്നു അവളെ നോക്കി... _____________ "ഓക്കേ... I will call you later..." അവനെയും കാത്ത് മാളിൽ ഫുഡ്‌ കോർട്ടിൽ ഇരിക്കുന്ന ശ്രദ്ധയെ കണ്ടതും അവൻ സംസാരിച്ചുകൊണ്ടിരിക്കുന്ന call കട്ട്‌ ചെയ്ത് അവളുടെ അടുത്തേക്ക് പോയി.. അവനെ കണ്ടതും അവൾ മുഖം വീർപ്പിച്ചു... "സോറി അല്പം ലേറ്റ് ആയി..." "ഞാൻ ഇവിടെ അരമണിക്കൂർ ആയി നിന്നെയും വെയിറ്റ് ചെയ്തിരിക്കാൻ തുടങ്ങിയിട്ട്..." "ബിസി ആയതോണ്ടല്ലേ ചാരു..." "എനിക്കും ഉണ്ട് ബിസി... ഞാൻ അതെല്ലാം മാറ്റി വെച്ചിട്ട് ഇല്ലാത്ത സമയം കണ്ടെത്തിയാണ് നിന്നെ കാണാൻ വന്നത്..."

"ഓക്കേ.. സോറി... ഇനിയും ഇങ്ങനെ പോയാൽ നമ്മൾ തമ്മിൽ അടിയാകും... അത്കൊണ്ട് ഈ ടോപ്പിക്ക് ഇവിടെ നിറുത്താം...ഓക്കേ..." അവളെ നോക്കി പറഞ്ഞതും അവളൊന്നും മൂളി... "എന്താ നിനക്ക് കഴിക്കാൻ വേണ്ടത്..." "എന്തായാലും എനിക്ക് കുഴപ്പമില്ല..നിനക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോ..." "ഓക്കേ.." അതും പറഞ്ഞു അവൻ എണീറ്റു ഫുഡ്‌ ഓർഡർ ചെയ്തു വാങ്ങാൻ ആയി പോയി..ഫുഡ്‌ എത്തിയതും അവർ കഴിക്കാൻ തുടങ്ങി.. "ഋതു നല്ല ദേഷ്യത്തിലാണ്..." "ശിവ പറഞ്ഞു... നീ അവളോട് എല്ലാം പറഞ്ഞിരുന്നു അല്ലെ..." "പിന്നില്ലാതെ.. അവൾ എന്റെ ഒരേ ഒരു കൂട്ടുകാരി അല്ലെ.. അപ്പൊ പറയാതിരിക്കാൻ പറ്റുമോ..." "ഓഹോ... ഇനി അവളെ ഞാൻ എങ്ങനെ ഒന്ന് സോപ്പിട്ട് എടുക്കുമാവോ..." "അതൊക്കെ തന്റെ മിടുക്ക്..." അതും പറഞ്ഞു അവൾ വീണ്ടും കഴിക്കാൻ തുടങ്ങി... അവർ വീണ്ടും ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു...അവർ കഴിച്ചു കഴിഞ്ഞതും രണ്ടുപേരും അവിടെ നിന്നും ഇറങ്ങാൻ നിന്നു...

അപ്പോഴായിരുന്നു ശ്രദ്ധ ഋഷിയെയും അവളെയും നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്... "ഋഷി... ദേ ആ കുട്ടി നിന്നെ തന്നെ നോക്കുന്നു... നിനക്കറിയുമോ..." "എവിടെ..." അവൾ കാണിച്ചുകൊടുത്ത ഭാഗത്തേക്ക് അവൻ നോക്കിയതും തങ്ങളെ നോക്കിനിൽക്കുന്ന ഉത്തരയെ അവൻ കണ്ടു... "She is my PA..." "ഓഹ്... എന്നാ ബോസ്സ് എന്താ ഈ സുന്ദരികൊച്ചിന്റെ കൂടെ എന്ന് നോക്കിനിൽക്കായിരിക്കും..." "ആര് സുന്ദരി.." "ഈ ഞാൻ തന്നെ..." അവൾ നല്ല ഗമയിൽ പറഞ്ഞതും അവൻ അവളെ നോക്കി കളിയാക്കി ചിരിച്ചു...അത് കണ്ടു അവൾ അവളുടെ ബാഗ്കൊണ്ടു അവനെ ചെറുതായി അടിച്ചു... "ഞാൻ വെറുതെ ചിരിച്ചതാ... നീ ഇങ്ങനെ അടിക്കാതെ.. ദേ എല്ലാവരും നോക്കുന്നു..." അവൻ പറഞ്ഞതും അവൾ അടി നിറുത്തി നല്ലതുപോലെ നിന്നു... അവൾ അവനെ നോക്കി മുഖം തിരിച്ചു അത് കണ്ടു അവൻ ചിരിച്ചു കൊണ്ടു അവളുടെ തോളിലൂടെ കയ്യിട്ടു അവനോട് ചേർത്തു നിറുത്തി.. അവൾ അവനെ മുഖം ചെരിച്ചു നോക്കി..

അവൻ പതിയെ സോറി പറഞ്ഞതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. രണ്ടുപേരും കൂടെ ഉത്തരക്ക് അടുത്തേക്ക് നീങ്ങി... അവർ വരുന്നത് കണ്ടതും അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു... "ഹലോ.. ഉത്തരാ.. താൻ ഷോപ്പിംഗിന് വന്നതാണോ.." "അതെ sir... സാറും ഷോപ്പിംഗിന് വന്നതാണോ.." "നോ.. ഞങ്ങൾ വെറുതെ ഒന്ന് മീറ്റ് ചെയ്യാൻ വന്നതാ..." ശ്രദ്ധയുടെ മുഖത്തുനോക്കി പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു.. "ഇത്..." "Oh സോറി... ഞാൻ പരിചയപെടുത്താൻ മറന്നു..This is ശ്രദ്ധ... എന്റെ ഫിയൻസി ആണ്..." ശ്രദ്ധയെ അവൾക്ക് പരിചയപെടുത്തിയതും അവൾ അവന്റെ ഫിയൻസി ആണെന്ന് പറഞ്ഞതും ഉത്തരക്ക് ഷോക്ക് ആയി.. അവൾ ഒരു നിമിഷം വല്ലാതെയായി... "ഹലോ.. തനിക്ക് എന്തുപറ്റി..." അവൾക്ക് നേരെ കൈവീശിക്കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് പറഞ്ഞു.. "എന്നാ തന്റെ ഷോപ്പിംഗ് നടക്കട്ടെ.. ഞങ്ങൾക്ക് ഒന്നിരണ്ടിടം വരെ കൂടെ പോകാനുണ്ട്.." അവളോട് യാത്ര പറഞ്ഞു അവർ രണ്ടുപേരും കൂടെ അവിടെ നിന്ന് നടന്നുനീങ്ങി..

എന്നാൽ ഉത്തരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൾ അവരെ തന്നെ നോക്കി നിന്നു... പെട്ടെന്നായിരുന്നു ശ്രദ്ധ അവളെ തിരിഞ്ഞു നോക്കിയത്... അത് കണ്ടതും ഉത്തരം വേഗം മുഖം തിരിച്ചു അവിടെ നിന്നും പോയി... "ആ കുട്ടിക്ക് തന്നെ ഇഷ്ടമാണെന്ന് തോന്നുന്നു..." കാറിൽ കയറിയതും ശ്രദ്ധ ഋഷിയോടായി പറഞ്ഞു..അവൾ പറയുന്നത് കേട്ട് മനസിലാകാതെ അവൻ അവളെ നോക്കി... "ഏത് കുട്ടിക്ക്.." "തന്റെ PA.. എന്താ ആ കുട്ടീടെ പേര്.." "ഉത്തരയോ..." "ആ അവൾക്ക് തന്നെ..." "നിനക്ക് തോന്നിയതാകും.." "അല്ല ഋഷി... ഞാൻ കണ്ടതാ എന്നെ നിന്റെയൊപ്പം കണ്ടതുമുതൽ അവളുടെ കണ്ണുകളിലെ നീർതിളക്കം... അവൾ നിന്നെ സ്നേഹിക്കുന്നുണ്ട്.." "അവളെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് കരുതി എനിക്ക് അവളോട് തിരിച്ചു സ്നേഹം തോന്നണം എന്നില്ലല്ലോ... ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ്... നിന്നെ മാത്രം..." അത്രയും പറഞ്ഞു അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു... എന്നാൽ ശ്രദ്ധയുടെ മനസ്സിൽ അപ്പോഴും ഉത്തരയുടെ മുഖമായിരുന്നു...

അത് അവളെ വല്ലാതെ ആസ്വസ്ഥമാക്കി..അത് മനസിലാക്കിയത് പോലെ ഋഷി കാർ stop ചെയ്തു അവൾക്ക് നേരെ തിരിഞ്ഞിരുന്നു... "ലുക്ക്‌ ചാരു... അവളെ ഞാൻ കാണുന്നതിന് മുൻപ് ഞാൻ നിന്നെ കാണാൻ തുടങ്ങിയതാ... നിന്നെ സ്നേഹിക്കാനും.. നീ ഇപ്പൊ ചിന്തിച്ചുകൂട്ടുന്നത് ഒക്കെ വെറുതെയാണ്...അവൾക്ക് എന്നോട് just അട്ട്രാക്ഷൻ മാത്രമേ ഉള്ളൂ... അത് ഞാൻ പലപ്പോഴും അവളിൽ നിന്ന് തന്നെ മനസിലാക്കിയതാണ്... അല്ലാതെ നീ വിചാരിക്കുന്നത് പോലെ ആത്മാർത്ഥ പ്രണയം ഒന്നുമില്ല...ഓക്കേ.." അവളൊന്നു തലയാട്ടികൊണ്ട് അവനെ നോക്കി ചിരിച്ചു... അവൻ അവളുടെ തലയിൽ ഒന്ന് തട്ടി കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു... അപ്പോഴായിരുന്നു ഒരു ഫയൽ അവളുടെ കണ്ണുകളിൽ ഉടക്കിയത്.. അവൾ അതെടുത്തു മറിച്ചുനോക്കി... അതിലെ വിവരങ്ങൾ കണ്ടതും അവൾ സംശയത്തോടെ നെറ്റിച്ചുളിച്ചു ഋഷിയെ നോക്കി... "ഋഷി...എന്താ ഇത്..." അവൾ ആ ഫയൽ പിടിച്ചു ചോദിച്ചതും അവൻ ഒന്ന് പരുങ്ങി ആ ഫയൽ അവളുടെ കയ്യിൽ നിന്നും വാങ്ങാൻ നോക്കി... "അത് ഇങ് താ ചാരു..." "നീ പറ.. ഇതെന്നാണെന്ന്... നിനക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആളെക്കുറിച്ചു നീ എന്തിനാ ഇതെല്ലാം ഉണ്ടാക്കിയിരിക്കുന്നത്..."

"ചാരു അത് അവിടെ വെക്കുന്നതാകും നിനക്ക് നല്ലത്..." "നീ സത്യം പറയാതെ ഞാൻ ഇത് നിനക്ക് ഇനി തരുന്ന പ്രശ്നമില്ല..പറ.. നീ എന്തിനാ വിശാലിനെ ഫോളോ ചെയ്യുന്നത്..." അവൾ വാശിക്കാരിയായതുകൊണ്ട് തന്നെ അവൾ വിചാരിച്ച സംഭവം നടന്നില്ലെങ്കിൽ തനിക്ക് അത് ഇനി കിട്ടില്ലെന്ന്‌ അവനറിയാമായിരുന്നു.. അത്കൊണ്ട് തന്നെ അവൻ ദിനേശ് പറഞ്ഞതും അവൻ വിശാലിനെ കുറിച്ച് കണ്ടെത്തിയതെല്ലാം അവളോട് പറഞ്ഞു.. "Its cheap... ഋഷി.. very cheap....ഇതാണോ നീ പഠിച്ച ബിസിനസ്‌ ethics... ഓക്കേ ഒരു മീറ്റിങ്ങിനു മുൻപ് നമ്മുടെ ക്ലൈന്റിനെ കുറച്ചു റെഫെറൻസ് ചെയ്യുന്നത് നല്ലതാണ്.. പക്ഷെ അത് അയാളെ തകർക്കാൻ വേണ്ടിയാകരുത്..." "ചാരു..." "ഞാൻ നിന്നോട് പറഞ്ഞതല്ലേ ഋഷി.. അയാൾ അങ്ങനെ എല്ലാവരെയും തകർക്കില്ല.. അയാളെ ചതിച്ചവരെ മാത്രമേ അയാളും തിരിച്ചു ചതിച്ചിട്ടുള്ളു... ബാക്കിയുള്ളവർക്കെല്ലാം അയാൾ എന്നും നല്ലത് മാത്രമേ ചെയ്തിട്ടുള്ളു... നിങ്ങളുടെ കമ്പനിയുമായി അയാൾ ഒരു ഡീൽ വെച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ ആണ്... ആഹ് ഡീൽ സൈൻ ചെയ്യുന്നത് എന്തകൊണ്ടും നിങ്ങൾക്ക് ലാഭമേ ഉണ്ടാക്കുകയുള്ളൂ..."

അവൾ പറയുന്നത് കേട്ട് അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു...അവൾ അവന്റെ മുഖം അവൾക്ക് നേരെ തിരിച്ചു.. "നോക്ക് ഋഷി.. ഞാൻ പറഞ്ഞത് ഒന്നും നിനക്ക് ഇഷ്ടമായില്ല എന്നറിയാം.. പക്ഷെ ഒരാളെ ചതിച്ചും വഞ്ചിച്ചും നമ്മൾ നേടിയെടുക്കുന്നതൊന്നും അധിക കാലം നമ്മുടെ കയ്യിൽ ഉണ്ടാകില്ല...അതെല്ലാം ഒരുനാൾ നമ്മുടെ കയ്യിൽ നിന്നും താന്നെ നഷ്ടമാകും ചിലപ്പോൾ അതിനേക്കാൾ ഏറെ... ഇനി അഥവാ അയാൾ നിങ്ങളെ ചതിക്കാൻ വേണ്ടി ആണെങ്കിൽ പോലും ഇങ്ങനെയല്ല ജയിച്ചു കാണിക്കേണ്ടത്... അയാൾക്ക് ഒരിക്കലും തകർക്കാൻ കഴിയാത്ത വിധം തന്റെ കമ്പനിയെ തന്റെ ഹർഡ്‌വർക്കിലൂടെ മാറ്റിയെടുക്കുകയാണ് വേണ്ടത്... അവിടെയാണ് ഋഷി തന്റെ വിജയം....ചിന്തിച്ചു നോക്ക്.. എന്നിട്ട് തീരുമാനം എടുക്ക്... കാരണം ഇത് തന്റെ കമ്പനി ആണ്.. താൻ ആണ് തീരുമാനം എടുക്കേണ്ടത്..." അവൾ പറഞ്ഞത് കേട്ട് അവനൊന്നും ചിന്തിച്ചു.. ശരിയാണ് അവൾ പറഞ്ഞത്.. ഒരാളെ ചതിച്ചുകൊണ്ടല്ല നമ്മുടെ സാമ്രാജ്യം കെട്ടിപ്പാടുക്കേണ്ടത്.. അങ്ങനെ കെട്ടിപ്പെടുത്താൽ അതിന് ഒരു ഉറപ്പും ഉണ്ടാകില്ല... ഏത് നിമിഷം വേണെമെങ്കിലും അത് തകർന്നുവീഴാം എന്ന് അവനു മനസിലായി...

അവൻ ചെറു പുഞ്ചിരിയോടെ അവളെ നോക്കി.. "നീ എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ പഠിച്ചത്.. നീ ഇപ്പോഴല്ലേ ഈ ഫീൽഡിലേക്ക് വന്നിട്ടുള്ളൂ..." അത് കേട്ട് അവളൊന്നു പുഞ്ചിരിച്ചു.. "ഋഷി നീ ബിസിനസ്‌ ചെയ്യുന്നത് ദേ ഇവിടം കൊണ്ടാണ്..." അവന്റെ തലയിൽ തൊട്ടുക്കൊണ്ട് അവൾ പറഞ്ഞു... "എന്നാൽ നീ ദേ ഇവിടം കൊണ്ടു ബിസിനസ്‌ ചെയ്ത് നോക്ക്... നിനക്കും മനസിലാകും...." അവന്റെ ഹൃദയത്തിൽ തൊട്ടു കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.. "നമ്മൾ ചെയ്യുന്ന ഏത് കാര്യത്തെയും സ്നേഹത്തോടെ ചെയ്തുനോക്ക് അപ്പോൾ നമ്മുക്ക് അതിന്റെ വിലയും എല്ലാം മനസിലാകും... ഒരിക്കലും മറ്റൊരാളെ തകർക്കാൻ കഴിയില്ല... ബിസിനസ്‌ ഒരിക്കലും വഞ്ചനയുടെയും ചതിയുടെയും ലോകമല്ല.. അവിടെ നല്ല നല്ല സൗഹൃദങ്ങളും നമുക്ക് സൃഷ്ടിക്കാനാകും...അപ്പോഴേ നമുക്ക് വിജയങ്ങൾ ഉണ്ടാകു... നീ ഞാൻ പറഞ്ഞത് പോലെ ചെയ്തുനോക്ക് വിശാലിന്റെ ഡീൽ അക്‌സെപ്റ് ചെയ്തു നോക്ക് നിങ്ങൾ ഇപ്പൊ നിൽക്കുന്ന പൊസിഷനിൽ നിന്നും ഒരുപടി ഉയരും..." അവൾ അവനെനോക്കി പുഞ്ചിരിയോടെ പറഞ്ഞു നിറുത്തി..അവൻ അവളെ തന്നെ നോക്കിയിരുന്നു... "എന്താ ഇങ്ങനെ നോക്കുന്നെ..."

"Will you marry me now...??" "ഇപ്പൊത്തന്നെ വേണോ.." "വേണ്ടേ.." "എന്നാ കെട്ടിക്കോ..." "കെട്ടട്ടെ.." "ആന്നെ..." അവർ പരസ്പരം പുഞ്ചിരിച്ചു കൊണ്ടു നോക്കിയിരുന്നു.. അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.. അവൻ പുഞ്ചിരിച്ചുകൊണ്ടു കാർ മുന്നോട്ടു എടുത്തു.... ______________ "ഇതുവരെ ഒന്നും പറഞ്ഞില്ല mr ദിനേശ്.. Are you റെഡി..." വിശാൽ ദിനേഷിനെയും ഋഷിയെയും നോക്കിക്കൊണ്ട് പറഞ്ഞു.. ദിനേശ് ഋഷിയെ നോക്കി... "Yes we are ready... നിങ്ങളുടെ കമ്പനിയുമായുള്ള ഡീലിന് ഞങ്ങൾ തയ്യാർ ആണ്..." "Good... എന്നാൽ സൈൻ ചെയ്യുകയല്ലേ..." അവൻ ചോദിച്ചതും ഋഷി ദിനേഷിനെ നോക്കി... അയാൾ അവനെ തന്നെ നോക്കുകയായിരുന്നു.. എന്നാൽ അയാളുടെ മുഖത്തെ ഭാവം അവനു മനസിലാക്കാൻ കഴിഞ്ഞില്ല... വിശാലിന്റെ PA അവർക്ക് മുന്നിൽ സൈൻ ചെയ്യാനുള്ള പേപ്പേഴ്സ് വെച്ചതും ഋഷി അതിൽ സൈൻ ചെയ്തു.. ശേഷം ദിനേഷിന് നേരെ നീട്ടി... അയാൾ കുറച്ചുനേരം ആലോചിച്ചതിന് ശേഷം അതിൽ സൈൻ ചെയ്തു... "So now we are partners..ഇത് പലതിന്റെയും തുടക്കമാകട്ടെ..." അതും പറഞ്ഞു വിശാൽ ഋഷിക്ക് നേരെ കൈ നീട്ടി..അവർ പരസ്പരം ഹസ്തദാനം ചെയ്തു..

ശേഷം ദിനേഷിനെ നേരെ നീട്ടിയതും അവൻ അയാളെ അവനെ നോക്കി ഗൂഢമായി ചിരിച്ചു...അയാൾ അവനു ഹസ്തദാനം നൽകി... വിശാൽ അവരോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി... ഋഷിയും ആ ഹാൾ വീട്ടിറങ്ങാൻ പോയതും ദിനേശ് അവനെ തടഞ്ഞു വെച്ചു... "ഋഷി... നിന്റെ പ്ലാൻ എന്താണ്..." "നമ്മൾ അവരോടൊപ്പം ഈ പ്രൊജക്റ്റ്‌ ചെയ്യുന്നു പപ്പ..." "What's wrong are you doing... ഞാൻ നിന്നോട് പറഞ്ഞതല്ലേ ഋഷി അവൻ നമ്മുടെ കൂടെ പ്രൊജക്റ്റ്‌ ചെയ്യാൻ ഒന്നുമല്ല ഈ ഡീൽ വെച്ചത്.. നമ്മളെ വേരോടെ നശിപ്പിക്കാൻ ആണ്..." "അതെങ്ങനെ പപ്പ... ഞാൻ അറിഞ്ഞിടത്തോളം അയാളെ അച്ഛനെ തകർത്തവരോടല്ലാതെ അയാൾ വേറെ ആരുടെയും സാമ്രാജ്യം നശിപ്പിച്ചിട്ടില്ല..പിന്നെ ഒരാളെ ചതിച്ചും വഞ്ചിച്ചും കെട്ടിപടുത്ത സാമ്രാജ്യം ഏതു നിമിഷം വേണമെങ്കിലും തകർന്നു വീഴാം... അതിന് ഒരു ഉറപ്പുണ്ടാകില്ല... ഞാൻ ഒരിക്കലും അതിന് തയ്യാരുമല്ല... പിന്നെ പപ്പ എന്തിനാ അവനെ പേടിക്കുന്നത് എന്ന് എനിക്കറിയില്ല...ഇനി പപ്പ അവന്റെ അച്ഛനെ ചതിച്ചു പടുത്തുയർത്തിയതാണോ ഇതെല്ലാം...." അവൻ അവസാനം ചോദിച്ചത് കേട്ടതും അയാൾ ഒന്ന് പരുങ്ങി... ഋഷി അത് ശ്രദ്ധിച്ചിരുന്നു...

"ഇനി അങ്ങനെയാണെകിലും എന്റെ കൂടെ കഷ്ടപ്പാട് കൊണ്ടു ഉയർന്ന ഈ കമ്പനിയെ നശിപ്പിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല.. എന്നെ വിശ്വസിക്കാം പപ്പക്ക്..." അത്രയും പറഞ്ഞു കൊണ്ടു അവൻ ആ ഹാളിൽ നിന്നുമിറങ്ങി.. ദിനേശ് ഒരു നിമിഷം വിശാലിനെ കുറിച്ച് ചിന്തിച്ചു... അയാളുടെ മനസ്സിൽ ഭയം വന്നു നിറയാൻ തുടങ്ങി....അയാളുടെ ഫോൺ റിങ് ചെയ്തതും ഒന്ന് ഞെട്ടികൊണ്ട് അയാൾ അത് അറ്റൻഡ് ചെയ്തു... "Sir....നമ്മുടെ ഫാക്ടറിയിൽ പോലീസ് റൈഡ്...sir ഉടനെ വരണം .." ഒരു നിമിഷം അയാൾ പകച്ചുപോയി.. ആ ഫോൺ call കട്ട്‌ ആയതും വീണ്ടും ഒരു call വന്നു... അയാൾ അറ്റൻഡ് ചെയ്തതും മറുപ്പുറത്തുനിന്ന് പറയുന്നത് കേട്ട് ഷോക്ക് ആയി... "Mr ദിനേശ്... ഇതെല്ലാം ഒരു തുടക്കം മാത്രം... താൻ ചെയ്തുകൂട്ടിയതിനെല്ലാം ഈ വിശാൽ ഓരോന്നായി പ്രതികാരം ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളൂ... Its jast a begning...." അത്രയും പറഞ്ഞു call കട്ട്‌ ആയതും അയാൾ തളർന്നു ചെയറിൽ ഇരുന്നു... തന്റെ സാമ്രാജ്യം തകർന്നു വീഴുന്നത് പോലെ അയാൾക്ക് തോന്നി...എന്നെന്നേക്കുമായി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story