പ്രണയനിലാമഴ....💙: ഭാഗം 28

pranayanilamazha

രചന: അനാർക്കലി

തന്റെ മുന്നിലിരിക്കുന്ന ശ്രദ്ധയെയും ഋഷിയെയും ശരത് ഒന്നുകൂടെ നോക്കി... അവർ രണ്ടുപേരും അയാളെ നോക്കി ചെറുതായി ചിരിച്ചു... സൗഭാഗ്യയും ശരത്തിന്റെ കൂടെ ഉണ്ട്... അവർ ശ്രദ്ധയെ നോക്കി പേടിപ്പിക്കുന്നുണ്ട്... "എത്ര കാലമായി തുടങ്ങിയിട്ട്..." "Just 6 months uncle..." "ഈ ആറുമാസം കൊണ്ടു നിങ്ങൾ പരസ്പരം തമ്മിൽ മനസിലാക്കിയോ.." ശരത് അങ്ങനെ ചോദിച്ചതും ഋഷിയും ശ്രദ്ധയും പരസ്പരം മുഖത്തോട്ട് നോക്കി തലയനക്കി...ശേഷം ശരത്തിനെ നോക്കി... അയാൾ അവരെ രണ്ടുപേരെയും ഒന്ന് സൂക്ഷിച്ചു നോക്കി... "നിന്റെ അച്ഛൻ ഈ വിവാഹത്തിന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ഋഷി...." "ഉറപ്പായും...തകർച്ചയുടെ വക്കിൽ എത്തിയ ഞങളുടെ കമ്പനിയെ അതിൽ നിന്നും പിടിച്ചിയർത്തിയത് ശ്രദ്ധയാണ്... അത്കൊണ്ട് തന്നെ പപ്പക്ക് ഈ വിവാഹത്തിന് എതിര് പറയാൻ കഴിയില്ല...." "അത്കൊണ്ടാണോ നീ എന്റെ മകളെ വിവാഹം കഴിക്കുന്നത്... നിന്റെ കമ്പനി തകർന്നു പോകാതിരിക്കാൻ എന്റെ മകളെ ഉപയോഗിക്കുകയാണോ..."

"അച്ഛാ..." ശരത് പറഞ്ഞു നിറുത്തിയതും ശ്രദ്ധ അയാളെ നോക്കി... ഋഷി ഒന്ന് പുഞ്ചിരിച്ചു... "അങ്കിളിനോട് ഞാൻ പറഞ്ഞു.. ഞാൻ ഇവളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി...വിവാഹം കഴിച്ചു കൂടെ കൂട്ടാൻ നിൽക്കുമ്പോൾ ആയിരുന്നു ഞങളുടെ കമ്പനി വലിയ പ്രതിസന്ധിയിൽ പെടുന്നത്... തകർന്നു പോയ എനിക്ക് ഒരു താങ്ങായിരുന്നു ശ്രദ്ധ... എനിക്ക് പ്രചോദനമായിരുന്നു...എന്റെ കോൺഫിഡൻസ് ആയിരുന്നു... അത്രയും വലിയ തകർച്ചയിൽ നിൽക്കുമ്പോൾ പോലും അവൾ എന്നെ കൈവിട്ടില്ല... എന്നെ ഉപേക്ഷിച്ചില്ല... പകരം അവളുടെ സ്വപ്‌നങ്ങൾ മാറ്റി വെച്ചു എനിക്കൊപ്പം രാവും പകലും നിന്നു അധ്വാനിച്ചു..അത് എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു...ആ ഇവളെ എനിക്ക് വെറുമൊരു ലാഭത്തിനു വേണ്ടി ഉപയോഗിക്കാനാകുമോ..." അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു അവസാനിപ്പിച്ചു..ശരത് അവരുടെ കണ്ണുകളിലെ പ്രണയം കാണുകയായിരുന്നു...

അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ഇരുന്നിടത്തുനിന്ന് എണീറ്റു... ഋഷിയും ശ്രദ്ധയും സൗഭാഗ്യയും അയാൾ എണീറ്റത് കണ്ടു എണീറ്റു... "നീ നിന്റെ അച്ഛനെയും അമ്മയെയും കൂട്ടി വാ... നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാം..." അയാളുടെ വാക്കുകൾ കേട്ടതും അവർക്ക് സന്തോഷമായി...ശ്രദ്ധ ശരത്തിനെ കെട്ടിപിടിച്ചു... അയാൾ അവളെ ചേർത്തു നിറുത്തി തലയിൽ തലോടി... ഋഷി അയാളെ നോക്കി പുഞ്ചിരിച്ചു... ______________ ഋഷി ദിനേഷിനോട് കാര്യങ്ങൾ അവതരിപ്പിച്ചു.. എന്നാൽ അയാൾ ഒരു മറുപടിയും അവനു കൊടുത്തില്ല... അവനും ഋതുവും ശോഭയും അയാളെ തന്നെ നോക്കിയിരുന്നു... "പപ്പ.. ഒന്നും പറഞ്ഞില്ല..." ഋതു ചോദിച്ചതും അയാൾ ഒന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ട് തന്റെ കയ്യിലുള്ള കണ്ണട തുടച്ചുകൊണ്ടു എണീറ്റു... "എന്റെ മക്കൾ വിവാഹം കഴിക്കേണ്ടത് ഞാൻ കണ്ടെത്തുന്ന ആളെയാകണം എന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹം... എന്നാൽ എനിക്ക് അതിന് സാധിക്കില്ല എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല... മകൾക്ക് വേണ്ടി തിരഞ്ഞെടുത്ത ആളെ അവൾ വിവാഹം കഴിച്ചില്ല.. പകരം എന്നെ ഒരു കോമാളിയാക്കി നിങ്ങൾ എല്ലാവരും ഒരു നാടകം കളിച്ചു...

അതിന് ചുക്കാൻ പിടിച്ചത് നീയും...." ഋഷിയെ നോക്കി അയാൾ പറഞ്ഞു നിറുത്തിയതും അയാളുടെ ഉള്ളിലെ വിഷമം അവനു മനസിലാകുന്നുണ്ടായിരുന്നു... "ഇനിയും അത് ആവർത്തിക്കാതിരിക്കാൻ... ഞാൻ ഒരു എതിര് അഭിപ്രായം പറയുന്നില്ല.. നിനക്ക് ഇഷ്ടമുള്ള ആളെ തന്നെ വിവാഹം കഴിക്കുന്നു... ഇനിയും ആരുടെ മുന്നിലും കോമാളിയാകാൻ എനിക്ക് കഴിയില്ല... എന്താ വേണ്ടത് എന്നുവെച്ചാൽ നീ തീരുമാനിച്ചു എന്നോട് പറഞ്ഞാൽ മതി ഋഷി..." തന്റെ മുഖത്തേക്ക് കണ്ണട വെച്ചുകൊണ്ട് അയാൾ പറഞ്ഞതും ഋഷി സന്തോഷം കൊണ്ടു അയാളെ കെട്ടിപിടിച്ചു... അയാൾ അവന്റെ മുഖത്തു ഒന്ന് തലോടികൊണ്ട് റൂമിലേക്ക് പോയി...ശോഭ സന്തോഷത്തോടെ അവന്റെ തലയിൽ തലോടി അയാൾക്കൊപ്പം പോയി... "ഏട്ടാ...happy ആയില്ലേ..." "പിന്നല്ലാതെ..." ഋതു അവനെ കെട്ടിപിടിച്ചു.. അവന്റെ താടിപിടിച്ചു വലിച്ചു... "ആഹ്.. ഡീ..." "അയ്യോ സോറി ഏട്ടാ... ഞാൻ സന്തോഷം കൊണ്ടു...എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..

അങ്ങനെ ചാരു എന്റെ നാത്തൂൻ ആകാൻ പോകാ..." "ഏത് ചാരു...നിങ്ങൾ ആരുടെ കാര്യമാ പറയുന്നേ...." ആ ശബ്ദം കേട്ടതും ഋഷിയും ഋതുവും ഒരുമിച്ചു ഡോർ ന്റെ അടുത്തേക്ക് നോക്കി... പെട്ടിയും തൂക്കി കണ്ണിൽ സൺഗ്ലാസും വെച്ച് അവരെ സംശയത്തോടെ നോക്കി നിൽക്കുന്ന അഭിയെ കണ്ടതും രണ്ടുപേരും ഒന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു... "ഇത് എപ്പോ ലാന്റി... വരുന്ന വിവരം ഒന്നും പറഞ്ഞില്ലല്ലോ..." "കണ്ടാ അറിഞ്ഞൂടെ ഞാൻ ഇപ്പൊ വന്നു കേറിയതാണെന്ന്... പിന്നെ ആരാണ് ഒരു സർപ്രൈസ് തരാൻ ആഗ്രഹിക്കാത്തത്..." ഋതുവിന്റെ ചോദ്യത്തെ കളിയാക്കിക്കൊണ്ട് അവൻ പറഞ്ഞു അകത്തേക്ക് കയറി...ഋതുവിന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു ഋഷിയുടെ വയറിനിട്ടു ഒരു ഇടിയും കൊടുത്തു... ഋഷി അവനെ ഗൗരവത്തോടെ നോക്കിയതും അഭി അവനെ നോക്കി ഇളിച്ചു... "ബൈ the ബൈ... നിങ്ങൾ ഇവിടെ ആരെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്...." "അതൊന്നും മോൻ ഇപ്പൊ അറിയേണ്ട...

വഴിയേ അറിഞ്ഞാൽ മതി..." അവന്റെ മുഖത്തെ സൺഗ്ലാസ് എടുത്തുകൊണ്ടു ഋഷി പറഞ്ഞു.. എന്നിട്ട് ആ സൺഗ്ലാസ് ഒന്നുകൂടെ നോക്കി.. "ഇതെന്റെ അല്ലെ..." "യായ... നിന്റെ കയ്യിൽ ഒരുപാട് ഉണ്ടാകുമ്പോൾ ഞാൻ എന്തിന് ക്യാഷ് കൊടുത്തു പുതിയത് വാങ്ങണം..." "നിനക്ക് വേണമെങ്കിൽ നീ ക്യാഷ് കൊടുത്തു തന്നെ വാങ്ങണം.. എന്റേത് എടുക്കാൻ വരരുത്..." അതും പറഞ്ഞു അഭി നേരത്തെ തന്നതുപോലെ അവന്റെ വയറിനിട്ടു ഒരു ഇടിയും കൊടുത്തു ഋഷി അവന്റെ റൂമിലേക്ക് പോയി... അഭി അവനെ നോക്കി ഖോഷ്ടി കാണിച്ചു...ഋതു ഇത് കണ്ടു വാ പൊത്തി ചിരിച്ചു.. "നീ എന്തിനാടി ചിരിക്കൂന്നേ..." "ഒന്നുല്ല്യാ... ഞാൻ ഈ അവതാരത്തിനെ കണ്ടു ചിരിച്ചതാ..." "അധികം ഇളിക്കല്ലേ.... അല്ല നീ എന്താ ഇവിടെ... നിന്റെ കെട്ടിയോൻ എവിടെ..." "എന്റെ കെട്ടിയോൻ ഉള്ളടത്തു മാത്രമേ എനിക്ക് നിൽക്കാൻ പറ്റുള്ളൂ എന്നുണ്ടോ... എനിക്ക് എന്റെ വീട്ടിലും വന്നു നിൽക്കണ്ടേ...." "നിന്നോ നിന്നോ... ഞാൻ ഒന്നും പറഞ്ഞില്ലേ...." അവൻ അവളുടെ മുന്നിൽ തൊഴുതുന്ന പോലെ കൈകൾ കൂപ്പി അവൾ കൈകൾ കൊണ്ടു അനുഗ്രഹം കൊടുക്കുന്നത് പോലെയും കാണിച്ചു... "ശുശ്...."

ആ ശബ്ദം കേട്ടതും അഭി നിലത്തേക്ക് നോക്കാൻ തുടങ്ങി... "ശ് ശ്... അഭിയേട്ടാ.. ഇവിടെ നോക്ക്..." കുനിഞ്ഞു നോക്കുന്ന അഭിയെ തൊണ്ടിക്കൊണ്ട് ഋതു വിളിച്ചു... "നീ ആയിരുന്നോ... നീ എന്തിനാ ശുശ് എന്നൊക്കെ വിളിക്കുന്നെ..." "അതെ...അഭിയേട്ടനു ഒരു കാര്യം അറിയോ..." "എന്താ.." അവൾ പതുക്കെ ശബ്ദം കുറച്ചു ചോദിച്ചതും അവനും അതുപോലെ ശബ്ദം കുറച്ചു അവളോട് ചോദിച്ചു... "ഋഷിയേട്ടൻ നമ്മുടെ ചാരുവിനെ കല്യാണം കഴിക്കാൻ പോവാ..." "Whaat....." അവൻ ഞെട്ടിക്കൊണ്ട് ഉച്ചത്തിൽ ചോദിച്ചതും ഋതു അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു... അതിന്റെ വേദനയിൽ അവൻ ഒന്നുകൂടെ അലറി.. അവന്റെ ശബ്ദം കേട്ടതും എല്ലാവരും ഹാളിലേക്ക് വന്നു... "എന്താ... എന്താ ഇവിടെ..." "ദേ ഈ ഋതു എന്നെ ചവിട്ടി അങ്കിളെ..." ചെറിയ കുട്ടികളെ പോലെ കരഞ്ഞുകൊണ്ട് അവൻ ദിനേഷിനോട് പറഞ്ഞതും ഋതു അവനെ ഇതെന്തു ജീവി എന്നാ ഭാവത്തിൽ നോക്കി... "നാണം ഇല്ലല്ലോടാ നിനക്ക് ഇങ്ങനെ ചെറിയ പിള്ളേരെ പോലെ നിന്നു കരയാൻ..."

"അത് എന്താ ചെറിയ പിള്ളേർക്ക് മാത്രമേ കരയാൻ പാടുള്ളു എന്നുണ്ടോ... എനിക്ക് നന്നായി വേദനിച്ചു.. അതിനുള്ളത് ഞാൻ നിനക്ക് തരാടി..." ഋഷിയുടെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞു അവസാനം ഋതുവിനെ നോക്കി പറഞ്ഞു... അവൾ അവനെ നോക്കി ഖോഷ്ടി കാണിച്ചു അവൻ തിരിച്ചും... "നീ എപ്പോഴാടാ വന്നേ..." "ഞാൻ ദേ ഇപ്പോൾ വന്നിട്ടുള്ളൂ..." "നീ എന്തെങ്കിലും കഴിച്ചോ..." "ഫ്ലൈറ്റിൽ നിന്നു കഴിച്ചെങ്കിലും നല്ല വിശപ്പുണ്ട് ശോഭാമേ..." "എന്നാ പോയി കുളിച്ചിട്ട് വാ... ഞാൻ കഴിക്കാൻ എടുത്തു വെക്കാം..." ശോഭ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.. അഭി ഋതുവിന്റെ കാലിൽ ചവിട്ടി അവന്റെ റൂമിലേക്ക് പോയി.. അവൾ അവളുടെ കാലും പിടിച്ചു അവനെ നോക്കി തെറി വിളിച്ചു.. ഋഷി അവൾക്ക് ദിനേഷിനെ കാണിച്ചു കൊടുത്തതും അവൾ മെല്ലെ അവിടെ നിന്നും അവളുടെ റൂമിലേക്ക് പോയി...ഋഷിയും അവന്റെ ഫോൺ നോക്കി പുറത്തേക്ക് പോയി.. ദിനേശ് അവനെ ഒന്ന് നോക്കി അയാളുടെ റൂമിലേക്ക് പോയി... കുറച്ചു സമയം കഴിഞ്ഞതും ശോഭ റൂമിലേക്ക് വരുമ്പോൾ എന്തോ ആലോചിച്ചു നിൽക്കുന്ന ദിനേഷിനെയാണ് കണ്ടത്... "ദിനേശേട്ടൻ എന്ത് ആലോചിക്കുവാ..."

ശോഭയുടെ ശബ്ദം കേട്ടതും അയാൾ ചിന്തകളിൽ നിന്നുമുണർന്നു ശോഭയെ നോക്കി... "എത്ര പെട്ടന്നാലെ ശോഭേ നമ്മുടെ മക്കൾ വളർന്നത്... രണ്ടുപേരും വിവാഹം പ്രായം എത്തിയത് ദേ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാ..." അയാളുടെ വാക്കുകൾ കേട്ടതും ശോഭ ഒന്ന് പുഞ്ചിരിച്ചു... "അതെ... ഇനിപ്പോ നമ്മൾ ഒരു മുത്തച്ഛനും മുത്തശ്ശിയുമാകാൻ വലിയ താമസം ഒന്നുമുണ്ടാകില്ല.." അതിന് അയാൾ ഒന്ന് പുഞ്ചിരിച്ചു.. "മക്കൾ നല്ല സന്തോഷത്തിലാ... ദിനേശേട്ടൻ ഈ വിവാഹത്തിന് സമ്മതിക്കില്ലെന്നാ അവർ വിചാരിച്ചിരുന്നത്..." "സത്യം പറഞ്ഞാൽ ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു... അന്ന് ഋഷിയെയും അവളെയും മേനോന്റെ മകളുടെ വിവാഹ റിസപ്ഷനിന്റെ സമയത്ത് ഒരുമിച്ചു കണ്ടപ്പോൾ അവരെ തമ്മിൽ അകറ്റണം എന്ന് തന്നെയാണ് ഞാൻ കരുതിയത്.. പക്ഷെ അപ്പോഴേക്കും നമ്മുടെ കമ്പനി ആകെ തകരാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ഋഷിയെ കൊണ്ടുപോലും അത് തിരിച്ചു പിടിക്കാൻ കഴിയില്ല

എന്ന് വിചാരിച്ചിരുന്നിടത്താണ് അവൾ വന്നു നമ്മളെ സഹായിച്ചത്..." അയാൾ പറഞ്ഞു കൊണ്ടു ശോഭയെ നോക്കി... "അവൾ മിടുക്കിയാണ്.. എങ്ങനെ ഒരു കമ്പനി നടത്തികൊണ്ടുപോകണം എന്ന് അവൾക്കറിയാം.. അവൾ നമ്മുടെ കൂടെ ഉണ്ടെങ്കിൽ നമ്മൾ ഇപ്പോൾ നിൽക്കുന്ന പൊസിഷനിൽ നിന്നും വളരെ ഉയർത്തിൽ നമുക്ക് എത്താൻ കഴിയും... അത്കൊണ്ട് ഈ വിവാഹം നടക്കേണ്ടത് മാറ്റാരുടെയെക്കാളും എന്റെ ആവശ്യമാണ്....." അയാളുടെ ഉള്ളിലെ കുതന്ത്രിത ബിസിനസുകാരനെ നോക്കിക്കാണുകയായിരുന്നു ശോഭ... ഒരു നിമിഷം തന്റെ മകന്റെ സന്തോഷത്തേക്കാൾ തന്റെ ലാഭത്തിനു മുൻ‌തൂക്കം കൊടുക്കുന്ന അയാളോട് അവർക്ക് വെറുപ്പ് തോന്നി... ______________ "അപ്പൊൾ നമുക്ക് ഈ വരുന്ന ഞായറാഴ്ച നിശ്ചയം നടത്താം അല്ലെ... ശരത് എന്ത് പറയുന്നു..." "അങ്ങനെയാകട്ടെ..." വിവാഹ കാര്യങ്ങൾ തീരുമാനിക്കാനായി രണ്ടുകൂട്ടരും ശ്രദ്ധയുടെ വീട്ടിൽ ഒത്തുചേർന്നു...ദിനേശ് പറഞ്ഞതിനോട് ശരത്തും യോജിച്ചു..

.അവർ പരസ്പരം കൈകൾ കൊടുത്തു... തന്റെ പഴയ കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ശോഭ.. ശോഭയും സൗഭാഗ്യയും അവരുടെ പണ്ടത്തെ വിശേഷങ്ങൾ പങ്കുവെച്ചു... അഭി ശ്രദ്ധയോട് പിണക്കത്തിലായത് കൊണ്ടു അവളോട് മിണ്ടാതെ നിൽക്കായിരുന്നു.. അവൾ വന്നു അവനെ മയപെടുത്താൻ നോക്കുന്നുണ്ട്... "അഭിയേട്ടൻ പിണക്കത്തിലാ.." "നീ എന്നോട് സംസാരിക്കേണ്ട ചാരു... ഒന്നില്ലെങ്കിലും ഞാൻ എത്ര തവണ നിന്റെ കയ്യിൽ നിന്നും ഒസീക്ക് ഭക്ഷണം വാങ്ങി കഴിച്ചിരിക്കുന്നു.. ആ ബന്ധം എങ്കിലും നിനക്ക് എന്നോട് കാണിക്കമായിരുന്നു..." അവന്റെ സംസാരം കേട്ട് ചിരി അടക്കിപിടിച്ചു അവരെ രണ്ടുപേരെയും നോക്കി നിൽക്കാണ് ഋഷിയും ശിവയും ഋതുവും... ശ്രദ്ധയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.. അവൾ അത് പുറത്തുകാണിക്കാതെ അവനെ നോക്കി... "ഓക്കേ.. സോറി അഭിയേട്ടാ..." "എന്ത് സോറി... ഞാൻ ഇത് സമ്മതിക്കില്ല... ഞാൻ ഇടപെടാതെ ഒരു love സ്റ്റോറിയും ഇതുവരെ നടന്നിട്ടില്ല...so...

നിങ്ങളെ ഞാൻ ആദ്യം മുതൽ ഒന്നിപ്പിച്ചു തരാം..." "നീ എന്ത് തേങ്ങയാടാ പറയുന്നേ..." അവന്റെ സംസാരം കേട്ട് ശിവ നെറ്റിച്ചുളിച്ചു ചോദിച്ചു.. "എന്റെ ശിവാ... ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ ഇവരെ നമുക്ക് പിരിയിക്കാം... എന്നിട്ട് ഞാൻ ഇവരെ രണ്ടുപേരെയും ഒന്നിപ്പിക്കാം..." അവൻ പറയുന്നത് കേട്ടതും ഋഷിയും ശ്രദ്ധയും അവനെ കലിപ്പോടെ നോക്കി... ഋഷി അവന്റെ നേരെ വരുന്നത് കണ്ടതും അവൻ അവിടെ നിന്നും ഓടി കാറിൽ കയറി.... അത് കണ്ടു ശിവയും ഋതുവും ചിരിച്ചു... "ഋഷി...." ദിനേശ് വിളിച്ചതും അവർ നാലുപേരും അകത്തേക്ക് കയറി... അവിടെ ഹാളിൽ അവരെല്ലാം ഇവരെ കാത്തുനിൽക്കായിരുന്നു... "നമുക്ക് ഇറങ്ങാം..." "ആഹ് പപ്പാ..." "അപ്പൊ പറഞ്ഞതുപോലെ ഈ ഞായറാഴ്ച നിശ്ചയം...." ശരത്തിനെ ഒന്ന് കൂടെ അയാൾ ഓർമിപ്പിച്ചു... എന്നിട്ട് ശ്രദ്ധയെ നോക്കി.. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.. അയാൾ അവൾക്കടുത്തേക്ക് നടന്നു.. "മോളോട് ഒരുപാട് നന്ദിയുണ്ട്... തകർച്ചയിൽ നിന്ന ഞങ്ങളുടെ കമ്പനിയെ ഉയർത്തി തന്നതിന്..." "എനിക്ക് നന്ദിയൊന്നും വേണ്ട അങ്കിൾ... ഞാൻ ഒന്നും ചെയ്തിട്ടില്ല.. ഋഷിയോടൊപ്പം നിന്നു എന്ന് മാത്രം..." അവൾ പറയുന്നത് കേട്ട് അയാൾ പുഞ്ചിരിച്ചു അവളുടെ കവിളിൽ തലോടി..

ശേഷം എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി... ഇറങ്ങാൻ നേരത്ത് ഋഷി ശ്രദ്ധയെ തിരിഞ്ഞു നോക്കി... അവൾക്കായി ഒന്ന് പുഞ്ചിരിച്ചു... ______________ "അമ്മു... ശ്രദ്ധ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ... അവരിപ്പോ ഇങ്ങെത്തും..." "കഴിയാറായി ആന്റി... ഞാൻ ദേ ഇതെടുക്കാൻ വന്നതാ..." അവിടെയുള്ള ഒരു ബോക്സ്‌ എടുത്തുകൊണ്ടു അവൾ മുകളിലേക്ക് കയറി പോയി ശ്രദ്ധയെ ഒരുക്കാൻ തുടങ്ങി... അധികം ചമയങ്ങൾ ഒന്നുമില്ലാതെ സിംപിൾ ആയിട്ടായിരുന്നു അവൾ ഒരുങ്ങിയത്... ഒരു പിങ്ക് കളറിലുള്ള സാരിയായിരുന്നു അവളുടെ വേഷം... അതിനൊത്ത ആഭരങ്ങളുമായിരുന്നു അവൾ അണിഞ്ഞിരുന്നത്... "ശ്രദ്ധാ അവർ വന്നൂട്ടോ..." താഴെ നിന്നു സൗഭാഗ്യ വിളിച്ചു പറഞ്ഞതും എന്തന്നില്ലാതെ അവളുടെ ഹൃദയം മിടിച്ചു...ഒരു പരവേഷം അവളിൽ ഉടലെടുത്തു... "എന്താ ചേച്ചി... ടെൻഷൻ ഉണ്ടോ..." അവളെ ഒന്ന് കളിയാക്കികൊണ്ട് അമ്മു ചോദിച്ചതും ശ്രദ്ധ അവളെ നോക്കി കണ്ണുരുട്ടി... ഋഷിയെയും അവന്റെ വീട്ടുക്കാരെയും ശരത്തും കൂട്ടരും സ്വീകരിച്ചു... ഋതു ശ്രദ്ധയുടെ അടുത്തേക്ക് വന്നു...നിശ്ചയത്തിനുള്ള മുഹൂർത്തം ആയതും ശ്രദ്ധയെ കൂട്ടി അമ്മുവും ഋതുവും ഇറങ്ങി വന്നു...

അവളുടെ കണ്ണുകൾ ഋഷിയിലേക്ക് നീണ്ടു.. അവന്റെ കണ്ണുകളും അവളിൽ തന്നെയായിരുന്നു... "അതെ ഋഷി... ഇങ്ങനെ നോക്കണം എന്നില്ല.. അവൾ നിന്റെ തന്നെയാണ്..." ശിവ അവന്റെ കാതിൽ സ്വകാര്യമായി പറഞ്ഞതും അവൻ ശിവയെ നോക്കി ചമ്മിയ ചിരി ചിരിച്ചു...ശ്രദ്ധയെ ഋഷിക്കടുത്തു നിറുത്തി കൊണ്ടു ഋതു ശിവകരികിലേക്ക് പോയി... അമ്മുവിനെ കണ്ടതും അഭിയുടെ കണ്ണുകൾ തിളങ്ങി... അമ്മുവും അവനെ നോക്കി പുഞ്ചിരിച്ചു... "ചിങ്ങം 20 ന് രാവിലെ 11 നും 11:30 നും ഇടയിൽ നല്ല മുഹൂർത്തമുണ്ട്.." "ചിങ്ങം 20 എന്ന് പറയുമ്പോൾ ഇങ് അടുത്തല്ലേ... ഒരു മാസം പോലും തികച്ചില്ലല്ലോ..." ശരത് അയാളുടെ അഭിപ്രായം പറഞ്ഞതും തിരുമേനി വീണ്ടും മുഹൂർത്തം നോക്കി.. "അതിനു ശേഷം നല്ലൊരു മുഹൂർത്തം കാണുന്നില്ല..." "എന്നാ ആ മുഹൂർത്തം തന്നെ ആയിക്കോട്ടെ.. അല്ലെ ശരത്..." ദിനേശ് പറഞ്ഞതും അയാൾ സമ്മതിച്ചു.. "എന്നാ ഇനി പരസ്പരം മോതിരം അണിയിച്ചോളൂ...." ശോഭ ഋഷിക്കു നേരെ ശ്രദ്ധയെ അണിയിക്കാനുള്ള മോതിരം കൊടുത്തു..അവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ ആ മോതിരം അവളുടെ മോതിര വിരലിൽ അണിയിച്ചു.. ശേഷം ശരത് കൈമാറിയ മോതിരം അവൾ ഋഷിയുടെ വിരലിലും അണിയിച്ചു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story