പ്രണയനിലാമഴ....💙: ഭാഗം 29

pranayanilamazha

രചന: അനാർക്കലി

"അതെല്ലാം ഞാൻ വന്നിട്ട് നോക്കാം... ഞാനിതെ ഇറങ്ങി..." ഫോൺ ചെവിയിൽ നിന്നു എടുത്തു അവളുടെ ബാഗും എടുത്തു അവൾ ദൃതിയിൽ താഴേക്ക് പോയി.. അവൾ വരുന്നത് കണ്ടു സൗഭാഗ്യം സംശയത്തോടെ അവളെ നോക്കി... "നീ എങ്ങോട്ടാ..." "ഓഫീസിലേക്ക്.. ഒരു അർജന്റ് കാര്യമുണ്ട്..." "കല്യാണം അടുത്തു.. അപ്പോഴാണോ നീ ഓഫീസ് കാര്യം പറഞ്ഞു പോകുന്നത്..." "പിന്നെ എന്റെ ഓഫീസ് കാര്യങ്ങൾ ഞാൻ അല്ലാതെ വേറെ ആരാ നോക്കുക.. അമ്മ ഒന്ന് പോയെ.. ഞാൻ വേഗം പോയി വരാം..." "അതൊന്നും പറ്റില്ല..ഞാ.." "എന്താ ഇവിടെ..." സൗഭാഗ്യ പറയാൻ വന്നതും അവരുടെ രണ്ടുപേരുടെയും സംസാരം കേട്ട് ശരത് അങ്ങോട്ടേക്ക് വന്നു... "ദേ നോക്ക് അച്ഛാ.. എനിക്ക് അത്യാവശ്യമായി ഓഫീസിലേക്ക് പോകണം.. അമ്മ പറയുന്നത് ഞാനിപ്പോ എങ്ങോട്ടും പോകേണ്ടെന്നാ ..." "അത് എന്താ ഭാഗ്യേ... അവൾ പോകട്ടെ.. അത്യാവശ്യ കാര്യമായതോണ്ടല്ലേ..." "ശരത്തേട്ട കല്യാണം അടുത്തു... അപ്പോഴാണോ ഇവൾ ഓഫീസ് കാര്യം പറഞ്ഞു പോകാൻ നോക്കുന്നത്... എന്തൊക്കെ ഒരുക്കങ്ങൾ നടത്താനുണ്ട്... കല്യാണ വസ്ത്രം.. സ്വർണം എടുക്കാനുണ്ട്... ആളുകളെ ക്ഷണിക്കാനുണ്ട്... അങ്ങനെ എന്തൊക്കെ..."

"അതെല്ലാം ഞാൻ ഇല്ലങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതേ ഉള്ളൂ..ഇനിയിപ്പോ ഞാൻ വേണമെന്ന് അമ്മയ്ക്ക് നിർബന്ധം ആണെങ്കിൽ ഞാൻ ഇന്നുകൂടെ പോകുന്നുള്ളൂ... എന്നിട്ട് നാളെ മുതൽ അമ്മ പറയുന്നത് പോലെ എല്ലാം ചെയ്തോളാം.. പോരെ..." അതിന് അവരൊന്നു തലയാട്ടി... അവൾ അവരുടെ കവിളിൽ ചുംബിച്ചു.. ശേഷം യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി... "നീ എന്ത് നോക്കി നിൽക്കാ... വാ ആരൊക്കെ ക്ഷണിക്കണം എന്നുള്ള ലിസ്റ്റ് തയ്യാറാക്കണ്ടേ..." "അയ്യോ ഞാൻ അത് മറന്നു..." അവരെ ചേർത്തുനിറുത്തികൊണ്ട് അയാൾ ചോദിച്ചതും അവർ മറുപടി പറഞ്ഞു പേനയും പേപ്പറും എടുത്തുകൊണ്ടു വന്നു ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങി... ______________ "ആകാശ് ആ ഫയൽ എടുത്തേ..." ആകാശിനോട്‌ പറഞ്ഞു അവൾ തിരിഞ്ഞതും അവളെ നോക്കി അകത്തേക്ക് വരുന്ന ഋഷിയെ കണ്ടതും അവൾ ഒരു നിമിഷം ഞെട്ടി... അവൻ അവളെ നോക്കാതെ ഗൗരവത്തോടെ അവൾക്ക് മുന്നിലുള്ള ചെയറിൽ ഇരുന്നു.. "ഒരു ഇവന്റ് ഉണ്ടായിരുന്നു...

നിങ്ങളാണ് ഈ സിറ്റിയിലെ best ഇവന്റ് മാനേജ്മെന്റ് കമ്പനി എന്ന് കേട്ടു...അത്കൊണ്ട് നിങ്ങളെ തന്നെ ഏല്പിക്കാം എന്ന് കരുതി.." ഒരു പരിചയവുമില്ലാത്ത ആളെ പോലെ അവൻ പറഞ്ഞതും ശ്രദ്ധയും ഗൗരവത്തോടെ അവനെ നോക്കി.. "എന്താണ് sir ഇവന്റ്..." "ഒരു മാര്യേജ് ഫങ്ക്ഷന് ആണ്... നിങ്ങൾ ഇതുവരെ ചെയ്യാത്ത രീതിയിൽ ആകണം ഒരുക്കേണ്ടത്.. ആരുകണ്ടാലും ഒന്ന് അതിശയിച്ചു പോകണം...ക്യാഷ് എത്രയായാലും എനിക്ക് ഒരു പ്രോബ്ലം അല്ല..." "ആരുടേതാ മാര്യേജ്..." അവന്റെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു... "എന്റെ തന്നെ... ബട്ട് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന് കുറച്ചു സ്പെഷ്യലിറ്റി ഉള്ളതാ...അവളെ പോലുരുത്തിയെ ഈ ലോകത്തു വേറെവിടെയും കാണാൻ കഴിയില്ല...അതുകൊണ്ട് കുറച്ചു സ്പെഷ്യൽ ആയി തന്നെ ഒരുക്കണം...." അവനും അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.. അത് കേട്ടപ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു... "അതേയ് നിങ്ങൾ ഇവിടെ കണ്ണും കണ്ണും നോക്കിയിരിക്കാണോ... വന്നേ വന്നേ..."

അഭിയുടെ ശബ്ദം കേട്ടതും അവർ പെട്ടെന്ന് കണ്ണുകൾ മാറ്റി അഭിയെ നോക്കി.. "എങ്ങോട്ട്..." "അതൊക്കെയുണ്ട് ചാരു..." അതും പറഞ്ഞു അവൻ അവളുടെ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെയും ഋഷിയെയും കൂട്ടി പോകാനായി ഇറങ്ങി... "വിട് അഭിയേട്ടാ... എനിക്ക് കുറച്ചു പണിയുണ്ട്..." "അതൊക്കെ പിന്നെ ചെയ്യാം... നീ വാ..." "അഭി... കൈ വിട്..." ഋഷി പറഞ്ഞതും അവൻ രണ്ടുപേരുടെയും കൈ വിട്ടു.. ഋഷി ശ്രദ്ധയെ നോക്കി.. "നിനക്ക് അർജന്റ് ആണോ ചാരു..." "Yes... നാളെ മുതൽ ഞാൻ വരില്ല.. അപ്പോഴേക്കും ചെയ്തുതീർക്കാനുള്ളത് ചെയ്തു തീർക്കണം..." "എന്നാ അവളെ വിട്ടേക്ക്.. നമുക്ക് നാളെ തുടങ്ങാം.. നമ്മുടെ പരിപാടി.." ഋഷി അങ്ങനെ പറഞ്ഞതും അഭി മനസ്സില്ലാതെ സമ്മതിച്ചു.. ഋഷി ശ്രദ്ധയോട് യാത്രപറഞ്ഞു കാറിൽ കയറി.. അഭി അവളെ നോക്കി മുഖം വീർപ്പിച്ചു പോയി...അവൾ അഭിയെ നോക്കി ചിരിച്ചു... പിന്നീടുള്ള ദിവസങ്ങളിൽ അവർ കല്യാണ ഒരുക്കങ്ങളിൽ ആയിരുന്നു.. ഋഷി പറഞ്ഞതുപോലെ ശ്രദ്ധയുടെ കമ്പനി തന്നെയായിരുന്നു അവരുടെ വെഡിങ് ഇവന്റ് ചെയ്തത്.. നല്ല മനോഹരമായിട്ടായിരുന്നു അവർ എല്ലാം ചെയ്തത്... "തുടക്കം മാംഗല്യം തന്തുനാനേനാ... പിന്നെ ജീവിതം തുന്തനാനേനാ..."

അഭി പാട്ടും പാടികൊണ്ട് സ്റ്റൈർ കയറി പോകുമ്പോഴായിരുന്നു അവൻ ആരെയോ ചെന്നിടിച്ചത്..അവൻ തല തടവികൊണ്ടു നേരെ നോക്കിയതും തല തടവി അവനെ ദേഷ്യത്തിൽ നോക്കുന്ന അമ്മുവിനെ കണ്ടതും അവനൊന്നു ഞെട്ടി ശേഷം അവളെ നോക്കി പുഞ്ചിരിച്ചു... "നീ എപ്പോ വന്നു... ഞാൻ കണ്ടില്ലല്ലോ..." "കണ്ടിട്ട് എന്തിനാ... ഇപ്പോൾ തന്നതുപോലെ തരാൻ അല്ലെ... എന്റെ തലാ..." അവൾ അവനെ നോക്കി ഗൗരവത്തോടെ പറഞ്ഞതും അവൻ അവളെ പുച്ഛിച്ചു... "മാറിനിക്ക് എനിക്ക് പോകണം..." "എങ്ങോട്ട്.. നീ ഇപ്പോ വന്നതല്ലേ ഉള്ളൂ..." "അതൊക്കെ താൻ എന്തിനാ അറിയുന്നേ..മാറങ്ങോട്ട്.." അവനെ തള്ളിമാറ്റികൊണ്ട് അവൾ താഴെക്കിറങ്ങി.. അവനും അവൾക്ക് പിറകെ നടന്നു... അവൾ നേരെ കിച്ചണിലേക്കായിരുന്നു പോയിരുന്നത്... "അപ്പച്ചി ഞാനിറങ്ങുവാ..." "അമ്മു.. ഇത് ചാരുവിനുള്ളതാ.. അവൾക്ക് കൊടുക്കണേ..." "ശരി അപ്പച്ചി..." അവർ നീട്ടിയ പൊതി വാങ്ങിക്കൊണ്ടു അവൾ തിരിഞ്ഞതും അവളെ നോക്കി നിൽക്കുന്ന അഭിയെ കണ്ടു.. അവൾ അവനെ നോക്കി പുച്ഛിച്ചു അവിടെ നിന്നുമിറങ്ങി... "അതേയ് താൻ അപ്പൊ ഇവിടെ അല്ലെ കല്യാണം കൂടുന്നത്..." അവൾ അവനെ നോക്കി അല്ലെന്ന് തലയാട്ടി...

"ഓഹ്... അപ്പൊ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്..." "എനിക്കെന്താ എന്റെ അപ്പച്ചിയുടെ വീട്ടിൽ വന്നുകൂടെ..." കുറുമ്പോടെ അവൾ ചോദിച്ചതും അവൻ തലയാട്ടി... "നീ എങ്ങനെയാ ഇനി അങ്ങോട്ട് പോകുന്നത്..." "അതിന് അഭിയേട്ടൻ ഉണ്ടല്ലോ.." അവനെ നോക്കി അവൾ പറഞ്ഞതും അവൻ ഒന്ന് ഞെട്ടി അവനെത്തന്നെ നോക്കി... "ഞാനോ...ഞാൻ എന്താ ഇവിടുത്തെ ഡ്രൈവറോ... നീ എങ്ങനെയാ വന്നേ അങ്ങനെ തന്നെ പോയാൽ മതി..." "എന്നെ ഋഷിയേട്ടനാ ഇങ്ങോട്ട് കൊണ്ടുവന്നത്... അങ്ങോട്ട് കൊണ്ടുപോകാൻ അഭിയേട്ടനോട് പറയാൻ പറഞ്ഞു.." "അവന്റെ കൂടെ തന്നെ നീ പോയാൽ മതി... എന്നെ ഒന്നും കിട്ടത്തില്ല..." അവൻ ഗൗരവത്തോടെ മുഖം തിരിച്ചതും അവനു മുന്നിൽ നിൽക്കുന്ന ഋഷിയെ കണ്ടു.. "എന്താ പ്രശ്നം.." "എന്നെ ഡ്രോപ്പ് ചെയ്യില്ലെന്ന് പറഞ്ഞു ഋഷിയേട്ടാ... അഭിയേട്ടൻ ഇവിടുത്തെ ഡ്രൈവർ അല്ലെന്നും ഋഷിയേട്ടനോട് തന്നെ എന്നെ അങ്ങോട്ട് ആക്കിത്തരാനും പറഞ്ഞു..." ഋഷി അഭിയെ ഗൗരവത്തോടെ നോക്കി...

"നീ അതൊക്കെ വിശ്വസിച്ചോ അമ്മു.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... അല്ലെ ഋഷി.. ഇവൾക്ക് തമാശ കേട്ടാൽ മനസിലാകില്ലെന്ന് തോന്നുന്നു.. വാ ഇറങ്..." ഋഷിയുടെ തോളിൽ തട്ടി ചിരിച്ചുകൊണ്ടു അവൻ പറഞ്ഞു അമ്മുവിനെയും കൂട്ടി അവിടെ നിന്നിറങ്ങി... അമ്മു ചിരിച്ചുകൊണ്ട് അവന്റെ പിറകെയും...അഭി കാർ ഡോർ തുറന്നതും അവിടേക്ക് വേറൊരു കാർ വന്നു നിന്നതും ഒരുമിച്ചായിരുന്നു... ഋഷിയും അഭിയും അമ്മുവും അതാരാണെന്ന് അറിയിനായി അവിടേക്ക് നോക്കി... അതിൽ നിന്നിറങ്ങുന്നവരെ കണ്ടതും അഭി ഓടി പോയി അവരെ കെട്ടിപിടിച്ചു... "പപ്പാ... മമ്മാ...." ഋഷി പുഞ്ചിരിച്ചു കൊണ്ടു അവരുടെ അടുത്തേക്ക് വന്നു... "മതിയെടാ... വിടെടാ ചെക്കാ..." അവനെ വിടുവിച്ചുകൊണ്ട് അയാൾ പറഞ്ഞു..ഋഷി പുഞ്ചിരിയോടെ വന്നു അയാളെ കെട്ടിപിടിച്ചു.. "യാത്ര സുഖമായിരുന്നോ അങ്കിൾ..." "പിന്നല്ലാതെ... കുറെ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വരുന്ന സന്തോഷമുള്ളത് കൊണ്ടു തന്നെ യാത്ര നന്നായിരുന്നു... അല്ലെ ദേവി..." അവർ പുഞ്ചിരിയോടെ തലയാട്ടി ഋഷിയെ കെട്ടിപിടിച്ചു...അപ്പോഴേക്കും അവിടെയുള്ള എല്ലാവരും വന്നിരുന്നു...

അവരെല്ലാം വിശേഷങ്ങൾ പറഞ്ഞു അകത്തേക്ക് കയറാൻ നിൽക്കുമ്പോഴായിരുന്നു അമ്മുവിനെ കണ്ടത്... "ഈ കുട്ടി..." അവളെ നോക്കി അഭിയുടെ അമ്മ ദേവി ചോദിച്ചതും ശോഭ അവളെ തന്നോട് ചേർത്തുനിറുത്തി... "ഇതെന്റെ അനിയന്റെ മകളാണ്.. ശ്രേയ... അമ്മു എന്ന് ഞങ്ങൾ വിളിക്കും..." അവൾ അവരെ നോക്കി പുഞ്ചിരിച്ചു.. "എന്നാ വാ അകത്തേക്ക് കയറാം..." "ഞാനിപ്പോ വരാം.. നിങ്ങൾ ഏതായാലും വിശേഷങ്ങൾ പറഞ്ഞിരിക്കൂ..." അഭി അതു പറഞ്ഞതും അവരെല്ലാം അകത്തേക്ക് കയറി.. അവൻ അമ്മുവിനെ നോക്കിയതും അവൾ കാറിൽ കയറാനായി പോയി.... ______________ വിവാഹതലേന്ന് അധികം ആഘോഷം ഒന്നുമില്ലായിരുന്നുവെങ്കിലും ഗംഭീരമായിട്ട് തന്നെ എല്ലാം ഒരുക്കിയിരുന്നു... ശ്രദ്ധ സിംപിൾ ആയുള്ള ഒരു മഞ്ഞ ഗൗൺ ആയിരുന്നു ധരിച്ചിരുന്നത്.. അതിനായി ഒത്ത ആഭരണങ്ങളുമായിരുന്നു അവൾ അന്ന് അണിഞ്ഞത്... അവളുടെ വീട്ടുകാരും കൂട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അവരെല്ലാം അവളെ മഞ്ഞൾ തേച്ചു...എല്ലാവരും ഒത്തു ഫോട്ടോയും എടുത്തു... ഋഷിയുടെ വീട്ടിലും അങ്ങനെതന്നെയായിരുന്നു..എല്ലാവരും ഒത്തുചേർന്നു നന്നായി തന്നെ ആഘോഷിച്ചു... താലിക്കെട്ട് കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു നടത്താൻ ഉദ്ദേശിച്ചത്.. ശേഷം റിസപ്ഷൻ ഒരു ഓഡിറ്ററിയത്തിലുമായാണ് നടത്തുന്നത്... രാവിലെ തന്നെ ശ്രദ്ധയെ ഒരുക്കാനായി ബ്യൂട്ടിഷൻ വന്നിട്ടുണ്ടായിരുന്നു... അവളെ അവർ മനോഹരമായി തന്നെ ഒരുക്കി... ചുവന്ന കളറിലുള്ള കാഞ്ചിപുരം സാരിയായിരുന്നു അവളുടെ വേഷം.. അതിനൊത്ത ആഭരണങ്ങളുമാണിഞ്ഞു അവൾ സുന്ദരിയായി ഒരുങ്ങി... മുഹൂർത്തതിന് സമയമായതും എല്ലാവരും ക്ഷേത്രത്തിലേക്ക് പോയി...അവർക്ക് മുന്നേ അവിടെ ഋഷിയും വീട്ടുകാരും എത്തിയിരുന്നു... അവളെ കണ്ടതും അവൻ പുഞ്ചിരിച്ചു... അവളെ എന്നത്തേക്കാളും സുന്ദരിയായി അവനു തോന്നി... അവൾ തൊഴുതു വന്നു അവനടുത്തു വന്നു നിന്നു അവനെ നോക്കി പുഞ്ചിരിച്ചു...

അവൻ അവളുടെ കൈകളിൽ അവന്റെ കൈകൾ കോർത്തു പിടിച്ചു... തിരുമേനി തന്ന താലിയെടുത്തു അവൻ അവളുടെ കഴുത്തിൽ അണിയിച്ചു... അവൾ കൈകൾ കൂപ്പി പ്രാർത്ഥിച്ചു... ഋഷി അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി ഒപ്പം അവളുടെ വിരിനെറ്റിയിൽ അവൻ ചുംബിച്ചു...ശരത് ഋഷിയുടെ കൈകളിൽ അവളുടെ കൈകൾ ചേർത്തുവെച്ചു...എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു...അവർ രണ്ടുപേരും ഒരുമിച്ചു പ്രതിക്ഷണം വെച്ചു തൊഴുതു.... ഇനിയുള്ള എല്ലാ ജന്മങ്ങളിലും തങ്ങളെ ചേർത്തുവെക്കണെന്ന്... തങ്ങളെ ഒരിക്കലും പിരിക്കരുതെന്നും ഈ സ്നേഹം എന്നും നിലനിൽക്കണമെന്നും അവർ പ്രാർത്ഥിച്ചു... അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു എല്ലാവർക്കടുത്തേക്കും പോയി.. വിടപറയാൻ സമയമായതും അവൾ ശരത്തിനെയും സൗഭാഗ്യയും കെട്ടിപിടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കണ്ണുനീർ പുറത്തേക്ക് വരാതെ അവൾ ശ്രദ്ധിച്ചിരുന്നു... അവൾ ഋഷിയോടൊപ്പം കാറിൽ കയറി അവന്റെ വീട്ടിലേക്ക് യാത്രാതിരിച്ചു...

ശോഭ കൊടുത്ത നിലവിളക്ക് വാങ്ങി വലതുകാൽ വെച്ചു അവൾ ആ വീടിന്റെ പടി ചവിട്ടി കയറി...നിലവിളക്ക് അവൾ പൂജമുറിയിൽ കൊണ്ടുവെച്ചു പ്രാർത്ഥിച്ചു... ശേഷം റിസപ്ഷനുള്ള ഒരുക്കങ്ങളിൽ ആയിരുന്നു... ഋഷി അതിനു ശേഷം അവളെ കണ്ടില്ല... ഋതുവും അമ്മുവും അവളുമായി റിസപ്ഷനുവേണ്ടി ഒരുങ്ങാൻ വേണ്ടി കൊണ്ടുപോയിരുന്നു... ഋഷിക്ക് അവളെ കാണാത്തത്തിൽ ദേഷ്യമുണ്ടായിരുന്നു... അവന്റെ മുഖം കണ്ടു ശിവയും അഭിയും നോക്കി ചിരിച്ചു.. "എന്തിനാ നിങ്ങൾ രണ്ടും ചിരിക്കുന്നത്.. ഇവിടെ എന്താ വല്ല കോമഡി പടം ഓടുന്നുണ്ടോ..." "കോമഡി പടം ഒന്നുമില്ലെങ്കിലും നിന്റെ മുഖം കണ്ടു ചിരി വരുന്നുണ്ട്..." ശിവ അതും പറഞ്ഞു വീണ്ടും ചിരിച്ചു കൂടെ അഭിയും... "എങ്ങനെ നടന്നാ രണ്ടുപേരാ... കണ്ടാൽ അപ്പൊ അടിയായിരുന്നു..എന്നിട്ട് ഇപ്പോൾ കണ്ടോ... കുറച്ചു സമയം പോലും കാണാതിരിക്കാൻ വയ്യാ..." അഭി അത് പറഞ്ഞതും ഋഷിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ അവളെ ആദ്യമായി കണ്ടത് മുതൽ ഇതുവരെയുള്ള കാര്യങ്ങൾ ആലോചിച്ചു...

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു... അത് കണ്ടു അഭിയും ശിവയും അവനെ നോക്കി പുഞ്ചിരിച്ചു... ______________ റിസപ്ഷനായി അവർ ഓഡിറ്റോറിയത്തിലേക്ക് പോയി.. ബ്ലാക്ക് കളറിലുള്ള ഗൗൺ ആയിരുന്നു അവളുടെ വേഷം... വൈറ്റ് കളർ ഷർട്ട്‌ and ബ്ലാക്ക് കളർ കോട്ട് and പാന്റ് ആയിരുന്നു ഋഷി ധരിച്ചിരുന്നത്.. ഋതുവു ബ്ലാക്ക് കളർ സാരിയായിരുന്നു.. അമ്മു ബ്ലാക്ക് കളർ ചുരിദാർ ആയിരുന്നു ഉടുത്തിരുന്നത്... ശിവയും അഭിയും ബ്ലാക്ക് കളർ ഷർട്ട്‌ and പാന്റ് ആയിരുന്നു... വരുന്നവർക്കൊപ്പമെല്ലാം നിന്നു ഫോട്ടോ എടുത്തു അവർ ക്ഷീണിച്ചിരുന്നു...ഋഷിയുടെയും ദിനേഷിന്റെയും ഒരുപാട് business ഫ്രണ്ട്‌സ് ആയിരുന്നു ഗസ്റ്റ് ആയിട്ട് കൂടുതലായി ഉണ്ടായിരുന്നത്... അവർ രണ്ടുപേരും അവർക്കൊപ്പം നിന്നു ഫോട്ടോ എടുക്കുമ്പോൾ ആയിരുന്നു വിശാൽ വരുന്നത് അവർ കണ്ടത്... അവർ പരസ്പരം മുഖത്തേക്ക് നോക്കി... വിശാൽ പുഞ്ചിരിച്ചുകൊണ്ട് അവർക്കടുത്തേക്ക് വന്നു...

"Congratulations Mr and Mrs Rishi Yadhav..." അവർക്കു നേരെ കൈനീട്ടി കൊണ്ടു അവൻ അവരെ വിഷ് ചെയ്തു... ഋഷി ഒന്ന് പുഞ്ചിരിച്ചു അവനു കൈകൾ കൊടുത്തു ശേഷം ശ്രദ്ധയും... വിശാലിന്റെ കണ്ണുകൾ അവളിൽ ആയിരുന്നു... ഋഷി അത് ശ്രദ്ധിച്ചിരുന്നു... വിശാലിനെ കണ്ടതും ദിനേശ് അങ്ങോട്ടേക്ക് വന്നു... "Welcome mr വിശാൽ കർണൻ..എന്റെ ക്ഷണം സ്വീകരിച്ചെത്തിയതിന് നന്ദി..." അയാൾ അവനെ നോക്കി പറഞ്ഞു...വിശാൽ അയാളെ നോക്കി ഒന്ന് പുച്ഛിച്ചു... "എന്റെ മകനും മരുമകളും നിന്നെ തോൽപ്പിച്ച ദിവസം നിന്നെ കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹം ആയിരുന്നു.. But എന്റെ ഹെൽത്ത്‌ കണ്ടിഷൻ അത്ര നല്ലതായിരുന്നില്ല... എന്തായാലും ഇന്ന് കാണാൻ സാധിച്ചല്ലോ... ഞാൻ വിചാരിച്ചു നീ ഇനി ഞങ്ങൾക്ക് മുന്നിൽ വരില്ലെന്ന്..." "അങ്ങനെ വരാതിരിക്കാൻ കഴിയില്ലല്ലോ mr ദിനേശ്... എന്നെ ആദ്യമായി തോൽപ്പിച്ചവർ അല്ലെ ഇവർ.. ഇവരുടെ ജീവിതത്തിലെ ഏറ്റുവും പ്രധാനപെട്ടതും മനോഹരവുമായ ഈ ദിവസം ഞാൻ വരാതിരുന്നാൽ അത് എനിക്ക് വലിയ നഷ്ടമാകും..."

അവരെ രണ്ടുപേരെയും നോക്കി അവൻ പറഞ്ഞു നിറുത്തി... "ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നപ്പോൾ പരസ്പരം താങ്ങായി നിന്നു നിങ്ങൾ അതിജീവിച്ചു.. ഇനിയുള്ള കാലങ്ങളിലും പരസ്പരം അങ്ങനെത്തന്നെയുണ്ടാകട്ടെ...കാരണം ഇനിയുള്ള ജീവിതം അത്ര സുഖകരമാകില്ല..." അവരെ നോക്കി ഗൂഢമായി പറഞ്ഞുകൊണ്ടു അവൻ അവിടെ നിന്നും പോയി... ഋഷിയും ശ്രദ്ധയും പരസ്പരം നോക്കി അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ... ______________ "അമ്മാ..." മോളുടെ ശബ്ദം കേട്ടതും ശ്രദ്ധ അവളുടെ കണ്ണുകൾ തുറന്നു...അവളുടെ കൈകളിലെ ആൽബം കണ്ടതും ഇന്നലെ അതുനോക്കിയിരുന്നു ഉറങ്ങി പോയതാണെന്ന് അവൾക്ക് മനസിലായി.. അവൾ മോളെ നോക്കിയെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല... അവൾ താഴെക്കിറങ്ങിയതും തന്റെ കുഞ്ഞിനെ പുറത്തിരുത്തി കളിപ്പിക്കുന്ന അഭിയെ കണ്ടതും അവൾ പുഞ്ചിരിച്ചു കൊണ്ടു താഴെക്കിറങ്ങി... "നതക്ക് ആനേ... ആ പോ ആനേ..."

അവന്റെ പുറത്തിരുന്നു അവനു നിർദേശങ്ങൾ കൊടുക്കുന്ന കുഞ്ഞിനെ കണ്ടു പുഞ്ചിരിച്ചു കൊണ്ടു ശ്രദ്ധ അവളെ അവന്റെ പുറത്തു നിന്നുമിറക്കി.. "അഭിയേട്ടൻ എപ്പോ വന്നു..." "ഞാൻ കുറച്ചു സമയമായി... നീ ഉറങ്ങാണെന്ന് ഈ കാന്താരി പറഞ്ഞു.. അപ്പൊ പിന്നെ ഇവളുമായി ഒന്ന് കളിക്കാം എന്ന് വിചാരിച്ചു.." "അവൻ പുഞ്ചിരിയോടെ പറഞ്ഞു.." "ദേ നോക്ക് അമ്മാ... അങ്കിൾ നിക്ക് കുരെ ചോക്ലേറ്റ് തന്നു..." അവൾ അവൻ തന്ന ചോക്ലേറ്റ് എല്ലാം കാണിച്ചുകൊണ്ട് പറഞ്ഞു.. ശ്രദ്ധ ആണോന്ന് എന്ന് പറഞ്ഞു അവളെ നോക്കി... "ഇതൊക്കെ ഇനി ഇപ്പോൾ തന്നെ തിന്നു തീർക്കുമോ.." "ഇല്ലാ അമ്മാ... ഇന്ന് കണ്ണേട്ടൻ വരും..അപ്പൊ കണ്ണേട്ടനും കൊതുക്കണം..." "എന്നാ കൊണ്ടുപോയി എടുത്തു വെച്ചോ..." ശ്രദ്ധ പറഞ്ഞതും അവൾ ഓടിപ്പോയി എടുത്തുവെച്ചു.. അത് കണ്ടു അഭിയും ശ്രദ്ധയും പുഞ്ചിരിച്ചു.... "അഭിയേട്ടൻ ഇരിക്ക്... ഞാൻ പോയി ഫ്രഷ് ആയി വരാം..." "നീ ഇന്ന് ലീവ് ആണോ ചാരു..." "അതെ..." "എനിക്ക് കുറച്ചു സംസാ..."

"വേണ്ടാ അഭിയേട്ടാ...അഭിയേട്ടൻ എന്താ പറയാൻ പോകുന്നത് എന്ന് എനിക്കറിയാം... ഇത്രയും കാലം ഞാൻ പറഞ്ഞത് തന്നെയാണ് എനിക്ക് ഇനിയും പറയാനുള്ളത്.... വർഷങ്ങൾക്ക് ശേഷം ഇന്നലെ അവനെ വീണ്ടും കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചതാ ഇന്ന് നിങ്ങളുടെയൊക്കെ ഈ വരവ്... പക്ഷെ ശ്രദ്ധയുടെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല..." അവനെ പറഞ്ഞു മുഴുവനാക്കും മുൻപ് അവൾ അതും പറഞ്ഞു അവളുടെ റൂമിലേക്ക് പോയി... അവൾ പറഞ്ഞതുകേട്ടായിരുന്നു സൗഭാഗ്യ അങ്ങോട്ടേക്ക് അഭിക്കുള്ള ചായയുമായി വന്നത്... "ഞാൻ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചതാ മോനെ... പക്ഷെ..." "അറിയാം ആന്റി... അവൾ പറയുന്നതിലും കാര്യമില്ലേ ആന്റി...അവളുടെ സ്ഥാനത്തു ആരായാലും അതു തന്നെയാകും ചെയ്യുക... ഇനി ഋഷി വിചാരിച്ചാൽ മാത്രമേ വല്ലതും നടക്കു... അവനു മാത്രമേ അവളുടെ വാശിക്കുമുന്നിൽ പിടിച്ചു നിൽക്കാൻ കഴിയൂ..." ....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story