പ്രണയനിലാമഴ....💙: ഭാഗം 31

pranayanilamazha

രചന: അനാർക്കലി

"ആഹ് പറ ആകാശ്..." .... "സത്യമാണോ നീ പറഞ്ഞത്..." ........ "ഞാൻ... ഞാനിതാ വരുന്നു..." .... "ആഹ് പെട്ടെന്ന് തന്നെ വരാം.." അതും പറഞ്ഞു അവൾ call കട്ട്‌ ചെയ്തു ഋഷിയെ നോക്കി... അവൻ എണീറ്റിരുന്നു അവളെത്തന്നെ നോക്കിയിരിക്കയിരുന്നു... അവൻ എന്താണെന്നുള്ള രീതിയിൽ അവളെ നോക്കി... അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു അവന്റെ കവിളിൽ ചുംബിച്ചു... "എന്താ ചാരു... നീ നല്ല സന്തോഷത്തിൽ ആണല്ലോ..." "അതെ ഋഷി... ഞാൻ.. ഞാൻ എല്ലാം പറയാം... ആദ്യം എനിക്ക് അത്യാവശ്യമായി ഓഫീസിൽ എത്തണം... എന്നിട്ട് ഞാൻ എല്ലാം പറയാം..." "എന്നാ വാ.. ഞാൻ ഡ്രോപ്പ് ചെയ്യാം.." അവൻ അവളെയും കൂട്ടി അവളുടെ ഓഫീസിലേക്ക് പോയി.. അവിടെ എത്തിയതും ശ്രദ്ധ അകത്തേക്ക് ഓടി പോയി.. അവളെയും കാത്തു ആകാശ് അവിടെ ഉണ്ടായിരുന്നു.. "വേഗം വാ ശ്രദ്ധാ... അവർ കുറച്ചു സമയമായി വെയ്റ്റിംഗിൽ ആണ്.." അവൻ അവൾക്ക് മുന്നിൽ ലാപ് തുറന്നു വെച്ചു ക്ലയന്റ്‌സുമായുള്ള വീഡിയോ കോൺഫറൻസ് കണക്ട് ചെയ്തു.. ഋഷി അകത്തേക്ക് വന്നു അവൾ കോൺഫറൻസിലാണെന്ന് കണ്ടതും അവൻ കുറച്ചു മാറിയിരുന്നു...

അവർ ചോദിക്കുന്നതിനെല്ലാം നന്നായി തന്നെ അവൾ ഡീൽ ചെയ്തു.. കോൺഫറൻസ് അവസാനിച്ചതും അവൾ ഒരുപാട് happy ആയിരുന്നു.. "എന്തായി ശ്രദ്ധാ.." "ഫൈനലി ആ പ്രൊജക്റ്റ്‌ നമുക്ക് കിട്ടി ആകാശ്... ദുബൈ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഇവന്റസ് നമുക്ക് കിട്ടി..." അതും കേട്ടുകൊണ്ട് ഋഷി അങ്ങോട്ടേക്ക് വന്നതും അവൾ അവനെ ഓടിപ്പോയി കെട്ടിപിടിച്ചു... "ഋഷി..ഞങ്ങൾക്ക്..." "അറിഞ്ഞു ചാരു... കോൺഗ്രാറ്റ്ലഷൻസ്..." അവനും അവളെ കെട്ടിപിടിച്ചു അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് വിഷ് ചെയ്തു... "നെക്സ്റ്റ് month ആണ് ഇവന്റ്... ഒരു 2 വീക്സ് മുന്നേ അറേഞ്ച്മെൻറ്സ് തുടങ്ങണം.. ആകാശ് കുറച്ചു സ്റ്റാഫ്സിനെ കൂടെ നമുക്ക് ആവശ്യമുണ്ട്... അത്കൊണ്ട് ഒരു വാക്കൻസി ലിസ്റ്റ് പബ്ലിഷ് ചെയ്യണം... ഒക്കെ പെട്ടെന്ന് വേണം.. നമ്മുടെ അടുത്തു ഒട്ടും സമയമില്ല..." "ഓക്കേ ശ്രദ്ധ... എല്ലാം ഞാൻ നോക്കിക്കോളാം.." "ആഹ് പിന്നെ.. Talents ഉള്ളവർക്ക് മുൻഗണന എന്ന് പ്രത്യേകം സൂചിപ്പിക്കണം..." അവൻ തലയാട്ടികൊണ്ട് അതിനുവേണ്ട preparation തുടങ്ങി... ഋഷി അവളെ തന്നെ നോക്കി നിൽക്കായിരുന്നു.. പെട്ടെന്ന് ആയിരുന്നു അവൻ ഒരു കാര്യം ഓർമ വന്നത്... "ചാരു..."

"ആഹ് ഋഷി..." അവൾ ചെയ്തുകൊണ്ടിരുന്ന ജോലി നിറുത്തി അവനെ തിരിഞ്ഞുനോക്കി.. "ഈ ഇവന്റ് ദുബൈയിൽ വെച്ചല്ലേ നടക്കുന്നത്... അപ്പോൾ നീ..." "എനിക്ക് പോകേണ്ടിവരും ഋഷി..." അത് കേട്ടപ്പോൾ അവന്റെ മുഖം വാടിയിരുന്നു.. അത് മനസിലാക്കിയ വിധം അവൾ അവന്റെ അടുത്തേക്ക് വന്നു അവന്റെ മുഖം അവൾക്ക് നേരെ തിരിച്ചു... "I know....നിനക്ക് എന്നെ miss ചെയ്യും എന്ന്... എനിക്കും.. പക്ഷെ നമ്മൾ ഇത് ആദ്യമായിട്ടല്ലോ പിരിഞ്ഞിരിക്കുന്നത്.. നീ നിന്റെ ബിസിനസ്‌ മീറ്റിങ്ങിനായി പോകുമ്പോൾ നമ്മൾ പിരിഞ്ഞിരിക്കാറില്ലേ ഋഷി... അതുപോലെ തന്നെയല്ലേ ഇതും..." "But.. ഞാൻ ഒരു വീക്ക്‌ മാത്രമേ മാറി നിൽക്കാറുള്ളു.. ഇതിപ്പോ one month വരെ..." "ഋഷി... ഇത് എനിക്ക് ആദ്യമായി കിട്ടിയ ഒരു ഇന്റർനാഷണൽ ഓഫർ ആണ്... ഇതിലൂടെ എനിക്ക് പലതും നേടാനാകും... ഇത്രയും വലിയൊരു ഇവന്റ് ഞങ്ങളെ തേടി വന്നിട്ടും അത് ഞങ്ങൾ സ്വീകരിച്ചില്ലെങ്കിൽ പിന്നെ എനിക്ക് ഒന്നും നേടാൻ കഴിയില്ല ഋഷി...എന്റെ സ്വപ്നം എനിക്ക് പൂർത്തിയാക്കാൻ കഴിയില്ല..." അവൾ പറഞ്ഞത് അവനു മനസിലായെങ്കിലും അവന്റെ ഉള്ളം അവളെ പറഞ്ഞുവിടാൻ സമ്മതിക്കുന്നില്ലായിരുന്നു..

പക്ഷെ അവളുടെ മുഖം കാണുമ്പോൾ അവനു സമ്മതിക്കാനും തോന്നുന്നുണ്ടായിരുന്നു... "ഋഷി...." "ഞാൻ എതിര് പറയില്ല ചാരു... നീ..നീ പൊയ്ക്കോ... നീ പറഞ്ഞത് പോലെ ഇത് ചിലപ്പോൾ നിന്റെ ഉയരങ്ങളിലേക്കുള്ള കവാടമാണെങ്കിലോ...അതിന് ഞാൻ ഒരിക്കലും തടസ്സമാകില്ല..." അവളുടെ രണ്ടു തോളിലും പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞതും അവൾ പുഞ്ചിരിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു... "നീ നോ എന്ന് പറഞ്ഞാലും ഞാൻ പോകുമായിരുന്നു..." "അത് എനിക്ക് അറിയാമല്ലോ.. അഹങ്കാരി.." അവളുടെ തലയിൽ തട്ടിക്കൊണ്ടു അവൻ പറഞ്ഞതും അവൾ അവനെ നോക്കി ഖോഷ്ടി കാണിച്ചു... _____________ "പാക്ക് ചെയ്ത് കഴിഞ്ഞോ..." ഋഷി റൂമിലേക്ക് വരുമ്പോൾ ശ്രദ്ധ പാക്ക് ചെയ്യുന്നത് ആയിരുന്നു കണ്ടത്...അവൾക്ക് ദുബൈലേക്ക് പോകുന്ന ദിവസമായിരുന്നു... "ഇല്ലാ.. ഇനിയും കുറച്ചുകൂടെ ഉണ്ട്.. Help ചെയ്യാവോ.." അവൾ അവനോട് ചോദിച്ചതും അവനും അവൾക്കടുത്തേക്ക് വന്നു അവളെ help ചെയ്തു.

. "നീ പോയിക്കഴിഞ്ഞാൽ ദിവസവും വിളിക്കുമോ..." അവൻ ഓരോ സാധനങ്ങൾ ബാഗിലെക്ക് വെക്കുന്നതിനോടൊപ്പം ചോദിച്ചു..അവൾ അവനെ തല ചെരിച്ചു നോക്കി... "എന്താ ഋഷി... കൊച്ചുകുട്ടികളെ പോലെ... ഞാൻ വിളിക്കാതിരിക്കുമോ...ഋഷി you are my first priority... നിനക്ക് വിളിച്ചതിന് ശേഷമേ ഞാൻ എന്റെ ജോലി തുടങ്ങു..." അവന്റെ തോളിലൂടെ കൈകൾ ചുറ്റി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. "Am gonna miss you ചാരു..." അവളെ ഇറുക്കെ പുണർന്നുകൊണ്ട് അവൻ അവളോട് പറഞ്ഞു.. "Me too..." അവൻ അവളുടെ മുടിയിൽ ചുംബിച്ചു.. അവൾ അവനിൽ നിന്ന് അകന്നു.. "അതെ.. എന്റെ പാക്കിങ് ഇതുവരെ കഴിഞ്ഞില്ല.. നീ help ചെയ്യാം എന്ന് പറഞ്ഞു ചെയ്യുന്നില്ല.. വന്നേ..." അവൾ വീണ്ടും അവളുടെ പാക്കിങ് ചെയ്യാൻ വേണ്ടി തിരിഞ്ഞതും അവൻ അവളെ വലിച്ചു അവനോട് അടുപ്പിച്ചു.. "ഏതായാലും നീ ഇന്ന് പോകും.." "പോകും.." "പിന്നെ one month കഴിഞ്ഞേ വരുകയുള്ളു..." "അതെ.." "അപ്പൊ.. അതുവരെ നിന്നെ miss ചെയ്യാതിരിക്കാൻ മോൾ സ്വീറ്റ് ആയിട്ട് ഒരു മെമ്മറി തന്നെ..." "സ്വീറ്റിന് പകരം കുറച്ചു ഹോട്ട് ആയിട്ട് തന്നാലോ.."

അവനെ നോക്കി പുരികം പൊക്കി ചിരിയാലെ ചോദിച്ചതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ശേഷം അവളുടെ അധരങ്ങൾ കവർന്നു... പെട്ടന്നായതുകൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടിയിരുന്നു.. പതിയെ അവളും അതിലേക്ക് ലയിച്ചു... പരസ്പരം അകന്നുമാറാൻ കഴിയാത്ത വിധം രണ്ടുപേരും പരസ്പരം ചുംബിച്ചുകൊണ്ടേ ഇരുന്നു... ഇരുവർക്കും ശ്വാസം എടുക്കാൻ ബുന്ധിമുട്ട് തോന്നിയപ്പോൾ പരസ്പരം ചുംബനം മതിയാക്കി അവർ... അവൾ തളർന്നുകൊണ്ട് അവന്റെ മാറിലേക്ക് വീണു...അവൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ തലയിൽ തലോടി അവളെ ഇറുക്കെ പുണർന്നു... രാത്രിയിലെ ഫ്ലൈറ്റിനായിരുന്നു അവൾ ദുബൈലേക്ക് പോയത്.. അവൻ തന്നെയായിരുന്നു അവളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തത്.. അവളുടെ ടീമിന്റെ കൂടെ അവൾ അകത്തേക്ക് കയറുന്നത് വരെ അവൻ അവളെയും നോക്കി പുറത്ത് നിന്നു... അകത്തേക്ക് കയറാൻ നിമിഷം അവൾ അവനെ തിരിഞ്ഞു നോക്കി യാത്രപറഞ്ഞു... അന്ന് രാത്രി തൊട്ട് അവനൊരു ഏകാന്തത ആയിരുന്നു.. വിവാഹം കഴിഞ്ഞു 6 മാസമായിരുന്നു..പക്ഷെ അവൾ അതിനോടകം തന്നെ അവന്റെ യും അവന്റെ വീട്ടിക്കാരുടെയും പ്രിയപെട്ടവൾ ആയി മാറിയിരുന്നു...

അത്കൊണ്ട് തന്നെ അവളുടെ പ്രെസെൻസ് അവരല്ലാം miss ചെയ്തിരുന്നു... ഋഷിക്ക് റൂമിൽ പോലും കയറാൻ തോന്നുന്നുണ്ടായിരുന്നില്ല... ശ്രദ്ധയുടെയും അവസ്ഥ അതുതന്നെയായിരുന്നു.. അവൾക്ക് ഋഷിയെ ഒരുപാട് miss ചെയ്യുന്നുണ്ടായിരുന്നു... പക്ഷെ അതിനൊത്ത തിരക്ക് അവൾക്ക് ഉള്ളതുകൊണ്ട് തന്നെ അവൾ ഒരേസമയം ബിസിയുമായിരുന്നു... എന്നാലും എന്നും രാവിലെയും കിടക്കാൻ നേരവും രണ്ടുപേരും വീഡിയോ call ചെയ്യുമായിരുന്നു...പരസ്പരം ഒരുപാട് നേരം അവർ സംസാരിച്ചിരിക്കുമായിരുന്നു... അവളുടെ ദുബൈ ഇവന്റ അവൾ നല്ല രീതിയിൽ തന്നെ organize ചെയ്തിരുന്നു... അതിന്റെ സംഘടകർ അവളെ നന്നായി തന്നെ പ്രശംസിച്ചു... വരുന്നവർ എല്ലാം ആ അലങ്കാരങ്ങൾ നോക്കി അതിശയിച്ചിരുന്നു... അവളുടെ പേരും അവിടെ വാഴ്ത്തപ്പെട്ടു കഴിഞ്ഞിരുന്നു... വലിയ വലിയ എന്റർപ്രെനെഴ്സ് അവളെ അഭിനന്ദിച്ചു... അതോടൊപ്പം അവൾക്ക് നല്ല ഓഫർസ് നൽകിയിരുന്നു...അവൾ ഈ വിവരമെല്ലാം ഋഷിയെ വിളിച്ചു അറിയിച്ചിരുന്നു...അവൾ വളരെ സന്തോഷവതിയായിരുന്നു... അങ്ങനെ ഒരുമാസം കഴിഞ്ഞു അവൾ ഇന്നാണ് നാട്ടിലേക്ക് വരുന്നത്...

ഋഷിയെ കാണാനുള്ള excitement ൽ ആയിരുന്നു അവൾ... എയർപോർട്ടിനു പുറത്തു അവളെയും കാത്തു നിൽക്കുന്ന ഋഷിയെ കണ്ടതും അവൾ ഓടി പോയി അവനെ കെട്ടിപിടിച്ചു... "Iam really missed you..." "Me too..." അവൾ അവന്റെ ചെവിയിലായി പറഞ്ഞതും അവൻ അവളുടെ തലമുടി ഒതുക്കികൊണ്ട് അവളോടായി പറഞ്ഞു.. "വാ.. അവിടെ എല്ലാവരും നിന്നെ കാത്തിരിക്കാണ്.." അവൻ അവളെയും കൂട്ടി വീട്ടിലേക്ക് പോയി.. അവിടെ എല്ലാവരും അവളെ സ്വീകരിക്കാനായി പുറത്തുതന്നെ ഉണ്ടായിരുന്നു... അവൾ കാറിൽ നിന്നിറങ്ങി പുഞ്ചിരിച്ചു കൊണ്ടു അവർക്കുനേരെ നടന്നു..... "ശോഭാമ്മ...." "നിൽക്ക്... നിൽക്ക്..." അവൾ ശോഭയെ വിളിച്ചു ഓടി വന്നതും ശോഭ അവളെ തടഞ്ഞു നിറുത്തി... "അമ്മു.. ആരതി കൊണ്ടുവാ ...." അകത്തു നിന്നു അമ്മു ആരതിയുമായി വന്നതും ശോഭ അതു വാങ്ങി ശ്രദ്ധയെ ഉഴിഞ്ഞു... ഋഷിയും അഭിയും ഋതുവും ശിവയും അമ്മുവും ദിനേഷും ഒരു പുഞ്ചിരിയോടെ അവളെ നോക്കി... ആരതി ഉഴിഞ്ഞു കഴിഞ്ഞതും ശോഭ ഇരു കൈ നീട്ടിയും അവൾ വിളിച്ചു... അവൾ ശോഭയെ കെട്ടിപിടിച്ചു... അവർ അവളുടെ നെറുകയിൽ ചുംബിച്ചു...

"എനിക്കറിയാമായിരുന്നു.. എന്റെ മോൾ വിജയിച്ചേ വരുകയുള്ളു എന്ന്... എന്നും ഇതുപോലെ ഉയരങ്ങളിൽ എത്തട്ടെ..." അവർ അവളെ അനുഗ്രഹിച്ചു.. അവൾ പുഞ്ചിരിയോടെ അവരെ നോക്കി... "Congrarts മോളെ...നീ കഴിവുള്ളവൾ ആണെന്ന് പപ്പക്ക് അറിയാം... ഇതെല്ലാം ഒരു തുടക്കം മാത്രം അല്ലെ... ഇനിയും നീ ഒരുപാട് നേടാനുണ്ട്.. അതിന് ഈ പപ്പയുടെ വക എല്ലാം അനുഗ്രഹങ്ങളും നിന്റെ കൂടെ ഉണ്ട്..." "Thankyou പപ്പ.." അയാളും അവളെ അനുഗ്രഹിച്ചു..അവൾ പുഞ്ചിരിയോടെ അയാളെ നോക്കി പറഞ്ഞു... ഋതുവും അഭിയും ശിവയും അമ്മുവുമെല്ലാം അവളെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു... ഋഷി ഇതെല്ലാം ഒരു പുഞ്ചിരിയാലെ നോക്കി നിന്നു... "മതി.. മതി... മോൾ അകത്തേക്ക് വാ... യാത്ര ക്ഷീണം ഉണ്ടാകും.. മോൾ പോയി കുളിച്ചു ഫ്രഷ് ആയി വാ.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുത്തുവെക്കാം..." അതും പറഞ്ഞു ശോഭ അകത്തേക്ക് പോയി.. ദിനേഷും.. കൂടെ അവരും അകത്തേക്ക് കയറി..അഭി അവളുടെ ബാഗ് എല്ലാം വാങ്ങി പരിശോധിക്കുന്ന തിരക്കിലാണ്... "എവിടെ... ഞാൻ പറഞ്ഞ സാധനം എവിടെ..." "അതൊക്കെ ദേ ആ പെട്ടിയിൽ ആണ്...ഞാൻ വന്നിട്ട് തുറക്കാം..."

"ഏയ്.. അതൊക്കെ ഞാൻ ചെയ്തോളാം..." "അഭിയേട്ട... എല്ലാവർക്കുമുള്ള സാധനങ്ങൾ ഉണ്ട്.. അതൊക്കെ.." "അതൊക്കെ ഞാൻ കൊടുത്തോളാം... നീ പോയി ഫ്രഷ് ആകാൻ നോക്ക്..." അഭി അവളെ റൂമിലേക്ക് അയച്ചതും അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി റൂമിലേക്ക് പോയി.. അവൾ കുളിച്ചിറങ്ങി കണ്ണാടിക്ക് മുന്നിൽ നിന്നു മുടി തുവർത്തുമ്പോൾ രണ്ടു കൈകൾ അവളുടെ അരയിലൂടെ പിടിച്ചിരുന്നു...അത് ഋഷിയായിരുന്നു എന്ന് അവൾക്ക് മനസിലാക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല... അവൾ അവനിലേക്ക് ചാഞ്ഞു നിന്നു.. അവൻ അവളുടെ ഷോൾഡറിൽ തലവെച്ചു കണ്ണാടിയിലൂടെ അവളെ നോക്കി... "എന്റെ congrarts ഒന്നും നിനക്ക് വേണ്ടേ..." "നീ അത് പറയാതെ പറഞ്ഞു കഴിഞ്ഞില്ലേ ഋഷി..." അവന്റെ കണ്ണിൽ നോക്കി അവൾ ചോദിച്ചതും അവൻ പുഞ്ചിരിച്ചു കൊണ്ടു അവളുടെ ചെവിയിൽ പതിയെ കടിച്ചു... അവൾ ഒന്ന് കുറുകി കൊണ്ടു അവനിലേക്ക് വീണ്ടും ചാഞ്ഞു... "Congrarts my dear 😍😍.." പതിയെ അവളുടെ ചെവിയിലായി അവൻ പറഞ്ഞു..അവൾ തിരിഞ്ഞു നിന്നു അവനെ ഇറുക്കെ കെട്ടിപിടിച്ചു... "അല്ല... എനിക്ക് ഒന്നും കൊണ്ടുവന്നില്ലേ..." "ഉണ്ടല്ലോ..."

അവൾ അതും പറഞ്ഞു ബെഡിൽ വെച്ചിരിക്കുന്ന അവളുടെ ബാഗ് എടുത്തു അതിൽ നിന്നും അവനായി അവൾ വാങ്ങിച്ച ബോക്സ്‌ അവനു നൽകി... അവൻ അത് തുറന്നു നോക്കിയതും അവനൊന്നു ഞെട്ടി...rolex ന്റെ ഗോൾഡ് കളറിൽ ഉള്ള ഒരു വാച്ച് ആയിരുന്നു... "ഇഷ്ടായോ ഋഷി..." "പിന്നില്ലാതെ... ഞാൻ ദേ ഇന്ന് രാവിലെ കൂടെ ഇത് ഓർഡർ ചെയ്യാൻ വേണ്ടി നോക്കിയതാ... But എന്തോ തിരക്കിൽ ഞാൻ അത് മാറ്റിവെച്ചു...നിനക്ക് എങ്ങനെ മനസിലായി..." "ഈ വാച്ച് കണ്ടപ്പോ എനിക്ക് നിന്റെ മുഖമാണ് മനസിലേക്ക് വന്നത്... അപ്പൊ പിന്നെ ഒന്നും നോക്കിയില്ല വാങ്ങിച്ചു..." അവൾ അതും പറഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു..അവൻ അവളെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു... ______________ "ഋതുവിന് ഏഴാം മാസമായി... അവളെ പ്രസവത്തിനു കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങ് നടത്തണ്ടേ ഋഷി..." "അതിനെന്താ അമ്മാ.. നമുക്ക് നല്ലൊരു ദിവസം നോക്കി നടത്താം..." "എന്നാ അടുത്ത ആഴ്ച ആക്കാം അല്ലെ ദിനേശേട്ടാ.." "എല്ലാം നിന്റെ ഇഷ്ടം പോലെ.." അയാൾ അതും പറഞ്ഞു റൂമിലേക്ക് പോയി... ഋഷി ശോഭയെ നോക്കി കണ്ണുചിമ്മി കാണിച്ചു..അവർ ചെറുതായി ഒന്ന് അവനെ നോക്കി പുഞ്ചിരിച്ചു..

ഋതുവിനെ കൂട്ടികൊണ്ടുവരുന്ന ചടങ്ങിന് വേണ്ടി എല്ലാവരും തയ്യാറെടുത്തു... അവളെ പറഞ്ഞു വിടാൻ ശിവയ്ക്കും ഗീതയ്ക്കും ഒട്ടും താല്പര്യം ഇല്ലായിരുന്നു... എന്നാലും ചടങ് നടത്താൻ വേണ്ടി അവർ ഋതുവിനെ കൊണ്ടുവന്നു... ഋതുവിനെ കൊണ്ടുവന്നത് മുതൽ അവൾക്ക് ചുറ്റും തന്നെയായിരുന്നു ശ്രദ്ധയും അഭിയും... അവളുടെ കുഞ്ഞിന്റെ ഓരോ ചലനങ്ങളും ഇരുവരും ക്യാമെറകളിൽ പകർത്തുന്നുണ്ടയിരുന്നു...ഋഷിയും അവർക്കൊപ്പം ഉണ്ടായിരുന്നു...ശോഭ ഇതെല്ലാം നോക്കി ഒരു ചിരിയോടെ അവർക്കടുത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു... "മോളെ ചാരു..." അപ്പോഴായിരുന്നു ദിനേശ് കുറച്ചു പേപ്പർസ് ആയിട്ട് അങ്ങോട്ട്‌ വന്നത്... എല്ലാവരും അയാളെ നോക്കി... "എന്താ പപ്പ..." "മോൾക്ക് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം പറയാനാ പപ്പ വന്നത്.." അവൾ എന്താണെന്ന് രീതിയിൽ അയാളെ നോക്കി... "മോളുടെ കമ്പനി ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുകയാണ്...അത് നല്ല രീതിയിൽ തന്നെ മോൾ കൊണ്ടുപോകുന്നുമുണ്ട്... പപ്പ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ മോളുടെ കമ്പനി യാദവ് ഗ്രൂപ്സുമായി മെർജ് ചെയ്‌താൽ ഒന്നുകൂടെ മോൾടെ കമ്പനിയുടെ reputation കൂടും...

മോൾ ഇപ്പോൾ ശ്രദ്ധ യാദവ് ആണല്ലോ.. അപ്പൊ പിന്നെ നമ്മുടെ ഫാമിലി ബിസിനസിൽ മോൾക്ക് കൂടെ ഇൻവോൾവ് ആകാമല്ലോ..." അയാൾ പറയുന്നത് കേട്ട് ശ്രദ്ധ നെറ്റിച്ചുളിച്ചു അയാളെ നോക്കി... ഋഷി ശ്രദ്ധ എന്തുപറയും എന്ന് നോക്കിയിരിക്കയിരുന്നു... ബാക്കി എല്ലാവരും അവളെ തന്നെയായിരുന്നു നോക്കിയത്... "സോറി പപ്പാ... പപ്പ പറഞ്ഞത് എനിക്ക് മനസിലായില്ല... ഞാൻ എങ്ങനെ ശ്രദ്ധ യാദവ് ആയെന്ന് എനിക്ക് മനസിലായില്ല...ലീഗലി ഞാൻ എന്റെ പേര് മാറ്റിയിട്ടില്ല... എല്ലാ ഡോക്യൂമെന്റിസിലും ഞാൻ ഇപ്പോളും ശ്രദ്ധ വർമ തന്നെയാണ്... ശ്രദ്ധ യാദവ് അല്ല..." അവൾ പറഞ്ഞത് കേട്ടതും ദിനേശ് ഒന്ന് പരുങ്ങി... "മോളെ.. അത്.." "ഋഷിയെ ഞാൻ വിവാഹം കഴിച്ചു ഈ വീട്ടിൽ മരുമകൾ ആയി എന്ന് കരുതി ഞാൻ എന്റെ പേര് എന്തിന് മാറ്റണം പപ്പ.. അതുമല്ല ഞാൻ യാദവ് ആയാൽ മാത്രമേ ഫാമിലി ബിസിനസിൽ എനിക്ക് ഇൻവോൾവ് ആകാൻ കഴിയുകയുള്ളു എന്നാണോ പപ്പ പറഞ്ഞു വരുന്നത് ..." "ചാരു....പപ്പ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് ഒന്നുമല്ല..." ഋഷി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.. ശ്രദ്ധ അവനെ ഒന്ന് നോക്കി...ദിനേശിന് ദേഷ്യം വരുന്നുണ്ടായിരുന്നു.. പക്ഷെ അവൾ തന്റെ കമ്പനിയിലേക്ക് വരേണ്ടത് അയാളുടെ ആവശ്യം ആയതുകൊണ്ട് തന്നെ അയാൾ കണ്ട്രോൾ ചെയ്തു.. "അതെ മോളെ...ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല...

നമ്മൾ ഒരു ഫാമിലി അല്ലെ...അത് കൊണ്ടു മോളും ഞങളുടെ കൂടെ ഒന്നിച്ചു നിൽക്കുകയാണെങ്കിൽ മോൾക്കും നമ്മുടെ കമ്പനിക്കും അതൊരു ലാഭം തന്നെയാകും..." "സോറി പപ്പ... എനിക്ക് അതിനോട് താൽപ്പര്യം ഇല്ലാ... കാരണം എന്റെ കമ്പനി എന്റെ സ്വപ്നമാണ്... ഞാൻ അധ്വാനിച്ചു ഉണ്ടാക്കുയെടുത്തതാണ്... അത് വേറൊരു കമ്പനിക്കു കീഴിൽ അറിയപ്പെടാൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്... ഒരു ഇൻഡിപെൻഡന്റ് ഐഡന്റിറ്റി ആണ് ഞാൻ ആഗ്രഹിക്കുന്നത്... അതിന് വേണ്ടി തന്നെയാണ് ഞാൻ പരിശ്രമിക്കുന്നതും... മരിച്ചായിരുന്നെങ്കിൽ എനിക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ പപ്പ..." അവൾ ചോദിച്ചത് കേട്ട് അയാൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... "ഞാൻ ആഗ്രഹിക്കുന്നത് എന്റെ അച്ഛന്റെ പേരിലോ ഭർത്താവിന്റെ പേരിലോ അറിയപ്പെടാനല്ല .. എന്റെ സ്വന്തം പേരിൽ അറിയപ്പെടാനാണ്...ശ്രദ്ധ വർമ ആയി അറിയപ്പെടാൻ ആണ്... അത്കൊണ്ട് തന്നെ എന്റെ കമ്പനി ഞാൻ വേറൊരു കമ്പനിയുമായി മെർജ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല..." അത്രയും പറഞ്ഞു അവൾ അവിടെ നിന്നും അവളുടെ റൂമിലേക്ക് പോയി... ഋഷി ദിനേഷിനെ ഒന്ന് നോക്കി...

"പപ്പാ..." "Its okey ഋഷി... ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു..." അയാൾ അതും പറഞ്ഞു അയാളുടെ റൂമിലേക്ക് പോയി... അവരെല്ലാം അയാൾ പോകുന്നത് നോക്കി നിന്നു... ശോഭ അയാൾക്ക് പിറകെ പോയി.. ഋഷി ദേഷ്യത്തോടെ റൂമിലേക്ക് പോയി... ഋതുവും അഭിയും പരസ്പരം മുഖത്തോട്ട് മുഖം നോക്കി നിന്നു... റൂമിലെത്തിയ ദിനേശ് ദേഷ്യത്തോടെ അവിടെയുള്ള ഗ്ലാസ് നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു... "നീ ആരാണെന്ന നിന്റെ വിചാരം ശ്രദ്ധ വർമ... ഈ വീട്ടിൽ നീ ജീവിക്കുകയാണെകിൽ ഇവിടെ ഞാൻ പറയുന്നത് അനുസരിക്കണം... ഇല്ലെങ്കിൽ എനിക്കറിയാം എന്ത് ചെയ്യണം എന്ന്... നീ ഒരുപാട് അഹങ്കരിക്കേണ്ട... ദിനേശ് യാദവിന്റെ ശരിയായ മുഖം നിനക്ക് അറിയില്ല..." അയാൾ ദേഷ്യത്തോടെ കയ്യിലുള്ള പേപ്പർസ് കീറി കളഞ്ഞു... ഇതെല്ലാം കേട്ട് പേടിയോടെ ശോഭ ഡോറിനടുത്തുണ്ടായിരുന്നു... ശ്രദ്ധയ്ക്ക് ഇനിയെന്ത് സംഭവിക്കും എന്ന് ആലോചിച്ചു അവർ പേടിച്ചു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story