പ്രണയനിലാമഴ....💙: ഭാഗം 33

pranayanilamazha

രചന: അനാർക്കലി

ഏഴാം മാസമായിട്ടും അവൾ ഓഫീസിലേക്ക് പോകുന്നതിനോട് ആർക്കും യോജിപ്പ് ഇല്ലായിരുന്നു... "നീ എങ്ങോട്ടാ ചാരു..." "ഓഫീസിലേക്ക് ഇന്ന് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്..." "നീ എവിടേക്കും പോകുന്നില്ല... ഇവിടെയിരിക്ക്... റസ്റ്റ്‌ വേണം..." "ഡോക്ടർ പറഞ്ഞിട്ടില്ലല്ലോ ഋഷി.. പിന്നെ എന്തിനാ ഞാൻ റസ്റ്റ്‌ എടുക്കുന്നത്..." "നിന്റെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞാ.. അപ്പൊ എനിക്ക് അതിന്റെ കാര്യത്തിൽ കുറച്ചു ടെൻഷൻ ഉണ്ടാകും... നീ ഞാൻ പറയുന്നത് അനുസരിച്ചു ഇവിടെ ഇരിക്കുന്നതാകും നല്ലത്... മതി നിന്റെ സ്വപ്നത്തിന് പിറകെ പോകുന്നത്..." അവൻ പറഞ്ഞത് കേട്ട് ഒരു നിമിഷം അവൾ ഒന്ന് ഷോക്ക് ആയിരുന്നു... "ഒരു കുഞ്ഞു ഉണ്ടായി എന്ന് കരുതി ഞാൻ എന്തിന് എന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കണം ഋഷി.... അമ്മയായാൽ ഒരു പെണ്ണിന്റെ എല്ലാം സ്വാതന്ത്ര്യവും കഴിഞ്ഞു എന്നാണോ നീ പറഞ്ഞു വരുന്നത്... ഒരിക്കലുമില്ല ഋഷി... എനിക്ക് എന്റെ സ്വപ്‌നങ്ങൾ അങ്ങെനെ ഉപേക്ഷിക്കാൻ കഴിയില്ല...

അതുപോലെ തന്നെ എന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ എനിക്കറിയാം..." അതും പറഞ്ഞു അവൾ അവനെ മറികടന്നു അവിടെ നിന്നും പോയി... ഋഷിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു അവളുടെ പെരുമാറ്റത്തിൽ...ശ്രദ്ധയെ അവനു തടഞ്ഞു നിറുത്താൻ കഴിഞ്ഞിരുന്നില്ല... ഏഴാം മാസമായപ്പോഴേക്കും അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു... ഋഷിക്ക് അവളെ പറഞ്ഞുവിടാൻ തോന്നിയിരുന്നില്ല... അകലെയിരിക്കുമ്പോൾ അവരുടെ പ്രണയം ഒന്നുകൂടെ ശക്തമാകുന്നത് പോലെ അവർക്ക് തോന്നിയിരുന്നു... അവർ പരസ്പരം ഓരോ ദിവസത്തേയും വിശേഷങ്ങൾ പങ്കുവെക്കുമായിരുന്നു... അങ്ങനെ അവളുടെ ഡെലിവറി അടുത്തതും അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു... സൗഭാഗ്യയും ശോഭയും ഋതുവും ശരതും ഋഷിയും അഭിയുമായിരുന്നു ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത്... അവളെ ലേബർ റൂമിൽ കയറ്റിയത് മുതൽ അവൻ ടെൻഷനോടെ അവിടെ ഇരുന്നു... "ശ്രദ്ധയുടെ ആരെങ്കിലും ഉണ്ടോ.."

ഒരു സിസ്റ്റർ പുറത്തേക്ക് വന്നുകൊണ്ട് ചോദിച്ചതും എല്ലാവരും അവിടേക്കു പോയി... "ഉണ്ട് സിസ്റ്റർ..." "പെൺകുഞ്ഞാണ്..." ഋഷിയുടെ കൈകളിലേക്ക് കുഞ്ഞിനെ വെച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു.. അവന്റെ കൈകളിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടതും അവൻ പുഞ്ചിരിയോടെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു...ചെറിയ കണ്ണുകളോടെ കുഞ്ഞു അവനെ ഒന്ന് നോക്കി... ശേഷം എല്ലാവരെയും കാണിച്ചു.. "ശ്രദ്ധ..." "കുഴപ്പമൊന്നുമില്ല... കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും..." കുഞ്ഞിനേയും വാങ്ങി അവർ അകത്തേക്ക് തന്നെ കയറി പോയി..അവരെല്ലാം സന്തോഷത്തോടെ പരസ്പരം നോക്കി... ശ്രദ്ധയെ റൂമിലേക്ക് മാറ്റിയതും എല്ലാവരും അങ്ങോട്ടേക്ക് പോയി.. കുഞ്ഞിനേയും റൂമിലേക്ക് കൊണ്ടുവന്നു... അവൾ കുഞ്ഞിനെ എടുത്തു ആ കുഞ്ഞിവിരലുകളിൽ പിടിച്ചു.. കുഞ്ഞു അവളോട് ഒന്ന് ചിരിച്ചു കാണിച്ചു... അത് അവൾക്ക് വല്ലാത്തൊരു അനുഭൂതി ഉണ്ടാക്കി.... ഋഷിയും അവൾക്കടുത്തേക്ക് വന്നു...

അവൾ അവന്റെ തോളിൽ ചാഞ്ഞു കിടന്നു... കയ്യിൽ അവരുടെ മോളും... പിന്നീടാങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു... കുഞ്ഞിന് ഋഷി അവൻ കണ്ടുവെച്ച പേരിട്ടു..* നില യാദവ്* ശ്രദ്ധയ്ക്കും ആ പേര് ഒരുപാട് ഇഷ്ടമായിരുന്നു... കുഞ്ഞു ജനിച്ചു മൂന്നുമാസം കഴിഞ്ഞതും അവൾ വീണ്ടും ഓഫീസിലേക്ക് പോകാൻ തുടങ്ങി... എന്നാൽ ഋഷി അതിൽ എതിർപ്പ് കാണിച്ചു.. തന്റെ കുഞ്ഞിന്റെ കാര്യത്തിൽ അവൻ സ്വാർത്ഥനായി... എന്നാൽ ശ്രദ്ധ കുഞ്ഞിനെ നന്നായി തന്നെ നോക്കുന്നുണ്ടായിരുന്നു... കുഞ്ഞു ഉണ്ടെന്ന് കരുതി അവളുടെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല... പഴയതിലും ശക്തമായത് പോലെയായിരുന്നു അവൾ... അത് ഋഷിയിൽ അവളോടുള്ള അസൂയക്കും കാരണമായി.. അത് കൂട്ടനായി ദിനേശ് അവനോട് ഓരോ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ തുടങ്ങി..അത് അവനിൽ അവളോട്‌ പക നിറയ്ക്കാനും കാരണമായി... എന്നാൽ അവളുടെ മുഖം കാണുമ്പോൾ ആ പക അലിഞ്ഞില്ലതാകുമായിരുന്നു....

കുറച്ചു മാസങ്ങൾക്ക് ശേഷം.. "ശ്രദ്ധാ.. ഇത് വേണോ..." തന്റെ മുന്നിലിരിക്കുന്ന പേപ്പർസ് നോക്കുന്ന ശ്രദ്ധയോട് ആകാശ് പതിയെ ചോദിച്ചു.. ശ്രദ്ധ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു.. ശേഷം അവരുടെ മുന്നിൽ ഇരിക്കുന്ന വിശാലിനെ നോക്കി... "എന്തു പറയുന്നു മിസ് ശ്രദ്ധ... ഈ ഡീൽ സൈൻ ചെയ്യുന്നുണ്ടോ.. അതോ.." "താനിപ്പോൾ ഞാനുമായി ഇങ്ങനെയൊരു ഡീൽ കൊണ്ടുവന്നത് എന്തിനാണെന്ന് എനിക്ക് നന്നായി അറിയാം... അത്കൊണ്ട് തന്നെയാണ് ഞാൻ താൻ ആദ്യം അയച്ച ഓഫർ അക്‌സെപ്റ്റ് ചെയ്യാതിരുന്നതും.. അപ്പോഴേക്കും താൻ നേരിട്ട് വന്നു വീണ്ടും ഡീൽ വെച്ചാലോ..." അവൾ പറയുന്നത് കേട്ട് അവനൊന്നും പുഞ്ചിരിച്ചു... ശേഷം അവളെ നോക്കി. "നിനക്ക് പേടിയുണ്ടോ ശ്രദ്ധാ... ഈ ഡീലിൽ സൈൻ ചെയ്‌താൽ നിന്റെ മാരീഡ് ലൈഫിനെ അത് ബാധിക്കും എന്ന്..." അവൻ ചോദിച്ചത് കേട്ടതും അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു... "തീർച്ചയായും ഇല്ലാ... കാരണം എനിക്ക് എന്റെ മാരീഡ് ലൈഫിൽ പൂർണ വിശ്വാസമുണ്ട്... അതങ്ങനെ പുറത്തു നിന്ന് ഒരാൾക്ക് വന്നു നശിപ്പിക്കാൻ കഴിയില്ല... എനിക്കും ഋഷിക്കുമിടയിൽ വിശ്വാസമുണ്ട്... അതിനേക്കാൾ ഉപരി പ്രണയവുമുണ്ട്..

അത്കൊണ്ട് അത് ആർക്കും നശിപ്പിക്കാൻ കഴിയില്ല...." അത് കേട്ട് വിശാൽ പൊട്ടി ചിരിച്ചു.. അവന്റെ ചിരി കണ്ടു ഒരു നിമിഷം ശ്രദ്ധ ഒന്ന് പരിഭ്രമിച്ചെങ്കിലും അവൾ അവനെ നോക്കി പുച്ഛിച്ചു... "നിനക്ക് നിന്റെ മാരീഡ് ലൈഫിൽ അത്രയ്ക്കും വിശ്വാസമാണെങ്കിൽ പിന്നെ എന്തിന് നീ ഈ ഡീലിൽ സൈൻ ചെയ്യാൻ പേടിക്കണം..." അവൻ അവൾക്ക് നേരെ വന്നു നിന്നു കൊണ്ടു ചോദിച്ചു...അവളൊന്നും പറഞ്ഞില്ല... ഒരു നിമിഷം അവൾ ഋഷിയെ ഓർത്തു പോയിരുന്നു... "നിനക്ക് ആകില്ല ശ്രദ്ധ... കാരണം നിനക്കറിയാം നീ ഇതിൽ സൈൻ ചെയ്‌താൽ നിന്റെ ഭർത്താവ് നിന്നെ വിശ്വസിക്കില്ലെന്ന്.. നിങ്ങൾ തമ്മിലുള്ള ജീവിതം അവിടെ അവസാനിക്കുമെന്നും...." "No....അങ്ങനെ എളുപ്പം ഒരാളെക്കൊണ്ടൊന്നും ഞങ്ങളെ പിരിയിക്കാൻ കഴിയില്ല..." "ഞാൻ challenge ചെയ്യുന്നു ശ്രദ്ധ... നീ ഈ ഡീൽ സൈൻ ചെയ്‌താൽ നീയും ഋഷിയും തമ്മിലുള്ള ബന്ധം അവസാനിക്കുമെന്ന്...." "എന്നാൽ ഞാനും challenge ചെയ്യുന്നു വിശാൽ... ഞാൻ ഈ ഡീൽ സൈൻ ചെയ്തെന്നു കരുതി എന്റെയും ഋഷിയുടെയും ബന്ധം അവസാനിക്കില്ലെന്ന്..." അവന്റെ മുഖത്തേക്ക് നോക്കി ഉറച്ച തീരുമാനത്തോട് കൂടി അവളത് പറഞ്ഞു പെൻ എടുത്തു ആ പേപ്പർസിൽ സൈൻ ചെയ്തു.... ആകാശ് അത് കണ്ടോന്ന് പേടിച്ചു.. വിശാൽ അവളെ നോക്കി ഗൂഢമായി ചിരിച്ചു...

"ശ്രദ്ധാ...." റൂമിൽ കുഞ്ഞിന്റെ വസ്ത്രങ്ങളെല്ലാം അടുക്കി വെക്കുമ്പോഴായിരുന്നു ഋഷി അവളെ വിളിച്ചുകൊണ്ടു അകത്തേക്ക് വന്നു അവളുടെ കൈകളിൽ പിടിച്ചു അവളെ ചുമരിനോട് ചേർത്തു നിറുത്തി... "എന്ത് ധൈര്യത്തിൽ ആണ് നീ ആ വിശാലുമായി പാർട്ണർഷിപ്പ് തുടങ്ങിയത്... എന്നെ തോൽപ്പിക്കാൻ വേണ്ടിയാണോ.. പറയടി... നിനക്കറിയാം അവൻ എത്രമാത്രം എന്റെ കുടുംബത്തെയും കമ്പനിയെയും ദ്രോഹിച്ചിട്ടുണ്ടെന്ന്... എന്നിട്ടും നീ അവനോട് തന്നെ പാർട്ണർഷിപ്പ് തുടങ്ങിയിരിക്കുന്നു.... പറയടി... എന്താ നിന്റെ ഉദ്ദേശം..." അവന്റെ ഭാവം അവളിൽ ഒരു ഞെട്ടൽ ഉളവാക്കി.. പക്ഷെ അവൾ അവന്റെ കൈകൾ വിടുവിക്കാൻ നോക്കി... "നിന്റെ നാവ് എന്താ ഇറങ്ങി പോയോ... മര്യാദക്ക് പറയുന്നതാകും നിനക്ക് നല്ലത്...നീ എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്..." "കാരണം അത് എന്റെ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നത് കൊണ്ടു...." അവന്റെ ശബ്ദത്തിന് ഒപ്പം അവളുടെ ശബ്ദവും ഉയർന്നു... "അപ്പോൾ നിനക്ക് നിന്റെ കുടുംബമാണോ അതോ കമ്പനിയുടെ ലാഭമാണോ വലുത്..." "ഋഷി...you are always my first priority... But.. അപ്പോൾ എനിക്ക് ഈ ഡീൽ അക്‌സെപ്റ്റ് ചെയ്തേ മതിയാകുമായിരുന്നു...

അത്രമാത്രം നീ അറിഞ്ഞാൽ മതി..." അതും പറഞ്ഞു അവൾ അവന്റെ കയ്യിൽ നിന്നും അകന്നുമാറി റൂമിൽ നിന്നും ഇറങ്ങി... എന്നാൽ ഋഷിക്ക് അവളോടുള്ള ദേഷ്യം കൂടാൻ അത് കാരണമായത് അവൾ അറിഞ്ഞിരുന്നില്ല.. അവൻ ദേഷ്യത്തോടെ അവിടെയുള്ള ഫ്ലവർ വേസ് എറിഞ്ഞു പൊട്ടിച്ചു... വിശാലുമായി പാർട്ണർഷിപ്പ് തുടങ്ങിയത്തോട് കൂടി ശ്രദ്ധയുടെ കമ്പനി ഒന്നുകൂടെ വളർന്നു.. അവൾക്കിപ്പോൾ കേരളത്തിൽ തന്നെ രണ്ടു ബ്രാഞ്ചുകൾ ഉണ്ടായിരുന്നു... എന്നാൽ അതെ സമയം ഋഷിയുടെ കമ്പനി തകരാൻ തുടങ്ങിയിരുന്നു... അത് അവനിൽ വല്ലാത്തൊരു ദേഷ്യത്തിൻ കാരണമായി.... രണ്ടു കമ്പനിയ്ക്കും ലാഭമുണ്ടാക്കുന്ന ഒരു ടെൻഡർ വന്നിരുന്നു... പക്ഷെ അത് ഋഷിയ്ക്ക് തന്നെ നേടിയെടുക്കണം എന്നുള്ളത് വാശിയായിരുന്നു... "ചാരു...നാളെ നടക്കുന്ന ടെൻഡർ അത് ഞങ്ങൾക്ക് കിട്ടണം... അത്കൊണ്ട് നീ അതിൽ പങ്കെടുക്കരുത്..." അവൻ പറയുന്നത് കേട്ട് അവളൊന്നും അവനെ നോക്കി...

"ഞാൻ പങ്കെടുത്തില്ലെങ്കിൽ അത് നിങ്ങൾക്ക് കിട്ടും എന്ന് നിനക്ക് ഉറപ്പാണോ ഋഷി..." "തീർച്ചയായും... കാരണം നീ മാത്രമാണ് ഇപ്പോൾ ഞങ്ങളെ തകർത്തുകൊണ്ടിരിക്കുന്നത്..." അവന്റെ വാക്കുകൾ കേട്ടതും അവളുടെ ഉള്ളൊന്ന് നീറി.. അവനിൽ നിന്ന് അവൾ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല... "എന്നാൽ ഞാൻ പങ്കെടുക്കില്ല ഋഷി... ആ ടെൻഡർ നിങ്ങൾക്ക് തന്നെ കിട്ടട്ടെ... You know one thing ഋഷി... You are always my first priority..." അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് പോയി.. അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി... _____________ "ഋഷി അവൾ വരില്ലല്ലോ..." "ഇല്ലാ പപ്പ..." "അവൾ വിശാലിന്റെ കൂടെ ചേർന്ന് നമ്മളെ തകർക്കും എന്ന് ഞാൻ കരുതിയില്ല മോനെ... അവൾക്ക് അത്രമാത്രം നമ്മളോട് ദേഷ്യമുണ്ടായിരുന്നോ... ഈ ടെൻഡർ നമുക്ക് കിട്ടിയില്ലെങ്കിൽ പിന്നെ പപ്പ തോറ്റു പോകും മോനെ..." അയാൾ പറയുന്നത് കേട്ട് അവനു ശ്രദ്ധയോടുള്ള ദേഷ്യം കൂടി... അവൻ അയാളെ സമദനിപ്പിച്ചു...

ടെൻഡർ തുടങ്ങിയതും അവർ തന്നെയായിരുന്നു ലീഡ്... എന്നാൽ വേറൊരാൾ വന്നു അവരെക്കാൾ കൂടുതൽ തുക പറഞ്ഞതും അവർക്ക് അതിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല... അവർക്ക് ആ ടെൻഡർ നഷ്ടമായിരുന്നു... അവൻ ചെന്നു അന്വേഷിച്ചതും അത് ശ്രദ്ധയുടെ കമ്പനിയാണ് ആ ടെൻഡർ പിടിച്ചത് എന്ന് അറിഞ്ഞതും ഋഷി ദേഷ്യത്തോടെ അവിടെ നിന്നും വീട്ടിലേക്ക് പോയി.. "''''ശ്രദ്ധ വർമ്മാ...'''" അവൻ കയറിവന്നതും ഹാളിൽ ഋതുവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ഇരുന്നു അവരെ കളിപ്പിക്കുന്ന ശ്രദ്ധയെ കണ്ടതും അവൻ വാതിൽക്കെ നിന്ന് അലറി... അവന്റെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി അവനെ നോക്കി... അകത്തു നിന്നു അഭിയും ശോഭയും കൂടെ ഹാളിലേക്ക് വന്നു... ശ്രദ്ധ എന്താണെന്ന് ഭാവത്തിൽ അവനെ നോക്കി നിന്നു... അപ്പോഴേക്കും അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ മുഖത്തേക്ക് അവന്റെ കൈകൾ പതിപ്പിച്ചിരുന്നു.... എല്ലാവരും ഞെട്ടി അവനെ നോക്കി... ശ്രദ്ധയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നിരുന്നു.. "എന്താടാ ഋഷി... നീ എന്തിനാ മോളെ അടിച്ചേ..." ശോഭ അവനുനേരെ വന്നു ചോദിച്ചതും ഋഷി ശ്രദ്ധയെ ദേഷ്യത്തോടെ നോക്കി നിന്നു...

എന്നാൽ ഇതെല്ലാം കണ്ടു മനസ്സിൽ പുഞ്ചിരിച്ചുകൊണ്ട് ദിനേശ് അങ്ങോട്ടേക്ക് കയറി വന്നിരുന്നു... "പറയടാ..." ശോഭ അവനെ കുലുക്കി ചോദിച്ചതും അവൻ അവരുടെ കൈകളെ വിടുവിച്ചു വീണ്ടും ശ്രദ്ധയ്ക്ക് നേരെ പോയതും അവരുടെ കുഞ്ഞു കരഞ്ഞിരുന്നു.... "ഋതു.... മോളെയും കൊണ്ടു അകത്തേക്ക് പോ..." "ഏട്ടാ..." "പോകാൻ..." അവൾ കുഞ്ഞുങ്ങളെയും കൊണ്ടു അകത്തേക്ക് പോയതും ഋഷി വീണ്ടും അവൾക്ക് നേരെ വന്നു... "നിന്നോട് ഞാൻ പറഞ്ഞതല്ലേ ശ്രദ്ധാ ഈ ടെൻഡർ ഞങ്ങൾക്ക് വേണമെന്ന്... എന്നിട്ടും നീ എന്റെ വാക്ക് കേൾക്കാതെ ഈ ടെൻഡർ നീ കൈക്കലാക്കി... ഇതിനുമാത്രം എന്ത് ദ്രോഹമാ ഞങ്ങൾ നിന്നോട് ചെയ്തത്... പറയടി..." "ഞാൻ ഒന്നും കൈകലാക്കിയില്ല ഋഷി... ആ ടെൻഡറിൽ ഞാനോ എന്റെ കമ്പനിയോ പങ്കെടുത്തിട്ടില്ല..." "പിന്നെ ഇതെന്താടി..." അവൻ അവൾക്ക് നേരെ ഒരു papper നീട്ടിയതും അവൾ അത് നോക്കി.. അതിൽ തന്റെ കമ്പനിയുടെ പേര് കണ്ടതും അവളൊന്നും ഞെട്ടി... "ഋഷി... ഇത്.. ഇതാരോ മനപൂർവം നമ്മളെ തമ്മിൽ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാ... ഞാൻ.. ഞാനല്ല ഇത്..." "ഇനിയും നിനക്ക് എങ്ങനെ ഇത് ന്യായീകരിക്കാൻ ആകുന്നു...

എനിക്കറിയാം... ഇത് നീയും നിന്റെ മറ്റവൻ വിശാലും ചേർന്ന് നടത്തിയ നാടകം ആണെന്ന്..." "നീ... നീ എന്താ പറഞ്ഞത്...." അവൾക്ക് ആകെ തളരുന്നത് പോലെ തോന്നിയിരുന്നു... അവൾ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് വീണ്ടും ചോദിച്ചു... "നീ എന്താ പറഞ്ഞത് ഋഷി...." "നിന്റെയും നിന്റെ മാറ്റവന്റെയും പ്ലാൻ ആണെന്ന് ഇത്... ഞങ്ങളെ തകർക്കാൻ വേണ്ടി... കൂടെ നിന്നു ചതിക്കുന്നതിന് പകരം നിനക്ക് അവന്റെ കൂടെ അങ്ങോട്ട് പൊയ്ക്കൂടടി.." അവൻ പറഞ്ഞു തീരുന്നതിനു മുന്പേ അവളുടെ കൈകൾ അവന്റെ മുഖത്തു പതിച്ചിരുന്നു.... ഒപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു...ഋഷി അവളെ ദേഷ്യത്തോട് കൂടെ നോക്കി.. ബാക്കിയുള്ളവർ എല്ലാം ഞെട്ടലോടെ അവരെ രണ്ടുപേരെയും നോക്കി... "Mind your words mr ഋഷി യാദവ്...." അവനു നേരെ കൈകൾ ചൂണ്ടി അവൾ പറഞ്ഞു... "നീ ... നീ... എന്നെ ഇത്രയേ മനസിലാക്കിയിട്ടുള്ളു... നിനക്ക് എന്നോടുള്ള വിശ്വാസം ഇത്രയുള്ളു... shame on you ഋഷി...."

"പിന്നെ നീ ഈ ചെയ്ത് കൂട്ടിയതൊക്കെ കണ്ടു ഞാൻ നിന്നെ വിശ്വസിക്കണം എന്നോ... നിനക്ക് പണ്ടേ അവനോട് കൂർ ഇത്തിരി കൂടുതൽ ആണല്ലോ... അത്കൊണ്ട് തന്നെയല്ലേ നീ അവന്റെ കൂടെ പാർട്ണർഷിപ്പ് തുടങ്ങിയതും..." "Stop it ഋഷി.... ഞാൻ എന്ത് ചെയ്തുന്നാ... അവന്റെ കൂടെ പാർട്ണർഷിപ് തുടങ്ങിയാൽ എന്താ... നിനക്ക് എന്നെയും നമ്മുടെ ബന്ധത്തെയും വിശ്വാസമുണ്ടായിരുന്നെങ്കിൽ നീ ഒരിക്കലും ഇങ്ങനെയൊന്നും പറയില്ലായിരുന്നു... ഇതാണോ നിനക്കു എന്നോടുള്ള സ്നേഹം..." "നിന്നോട് എനിക്ക് സ്നേഹമില്ലെന്ന് നീ പറയരുത് ശ്രദ്ധാ... എത്രയോ വട്ടം നീ എന്റെ വാക്കുകൾ കേൾക്കാതിരുന്നിട്ടും ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടേ ഇരുന്നു... പക്ഷെ നീ അവന്റെ കൂടെ കൂടി എന്നെ ചതിച്ചു എന്നറിഞ്ഞ നിമിഷം നിന്നോടുള്ള എന്റെ സ്നേഹം അവസാനിച്ചു...." അവന്റെ വാക്കുകൾ കേട്ടതും അവൾ ഞെട്ടികൊണ്ട് അവനെ നോക്കി... അവൾ ആകെ തളർന്നിരുന്നു... അവൻ വാക്കുകൾ കൊണ്ടു അവളെ തളർത്തിയിരുന്നു... "പക്ഷെ.. എനിക്ക് നിന്നെ സ്നേഹിക്കാൻ ആകും... നീ ഇനി ഞാൻ പറഞ്ഞത് അനുസരിച്ചു..

നിന്റെ കമ്പനി എല്ലാം ഉപേക്ഷിച്ചു എന്റെയും മോൾടെയും കൂടെ ജീവിവിക്കുകയാണെങ്കിൽ എനിക്ക് നിന്നെ സ്നേഹിക്കാൻ ആകും..." "മറിച്ചാണെങ്കിൽ..." അവളുടെ ചോദ്യം കേട്ടതും അവൻ അവളിൽ നിന്നും മുഖം തിരിച്ചു... "എനിക്ക് കഴിയില്ല... എന്നെ അനുസരിക്കാത്ത ഒരു ഭാര്യയെ എനിക്ക് വേണ്ടാ..." അവൻ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൾ ശക്തിയോടെ അവളുടെ കണ്ണുകൾ തുടച്ചു... "അങ്ങനെയാണെങ്കിൽ എന്നെ വിശ്വാസമില്ലാത്തൊരു ഭർത്താവിനെയും എനിക്ക് വേണ്ടാ... ഞാൻ നിന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങുകയാണ് ഋഷി... ഇനി ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് ഞാൻ വരില്ല..." അത്രയും പറഞ്ഞു അവൾ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി...അഭി ഋഷി നോക്കി... ശോഭയും... എന്നാൽ ഋഷി ഒന്നും മിണ്ടാത്തെ അവിടെ നിന്നു... ശ്രദ്ധ കുഞ്ഞിനേയും എടുത്തു അവളുടെ ബാഗും എടുത്തു താഴെക്കിറങ്ങി അവനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി... ശോഭയും അഭിയും ഋതുവും അവളോട് നിൽക്കാൻ പറയുന്നുണ്ടായിരുന്നു... ഋഷിയോട് അവളെ തിരിച്ചു വിളിക്കാനും... പക്ഷെ അവർ രണ്ടുപേരും അവർ പറയുന്നത് കേട്ടില്ല... അവരുടെ രണ്ടുപേരുടെയും മനസ്സിൽ പരസ്പരം അത്രയും ആഴമുള്ള മുറിവേറ്റിരുന്നു.... എന്നാൽ ഇതെല്ലാം കണ്ടു ദിനേശ് ഗൂഢമായി പുഞ്ചിരിച്ചു...

"8 മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ടു അവൾ അന്ന് പടിയിറങ്ങിയതാണ്... തിരിച്ചു വിളിക്കാൻ അന്ന് എന്റെ മനസ്സ് അനുവദിച്ചില്ല... ആദ്യമൊക്കെ ദേഷ്യമായിരുന്നു... പിന്നീട് മനസിലാക്കി അത് ഞങ്ങളെ പിരിയിക്കാൻ വേണ്ടി കുറച്ചുപേർ ചേർന്ന് നടത്തിയ കളികൾ ആണെന്ന്... പക്ഷെ അതറിഞ്ഞിട്ടും അവളുടെ മുന്നിലേക്ക് പോകാൻ എന്റെ മനസ്സ് അനുവദിച്ചില്ല.. അവളുടെ മുന്നിൽ പോയി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.. അവൾ എന്നെ വിശ്വസിച്ചിരുന്നു.. എന്റെ പ്രണയത്തെയും.. പക്ഷെ ഞാൻ അവളുടെ വിശ്വാസം തകർത്തു...അന്ന് തൊട്ട് ഞാൻ അവൾക്കും എന്റെ മോൾക്കും പിറകെയായിരുന്നു... അവളിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ... അപ്പോഴേക്കും എന്റെ business തകർന്നു കഴിഞ്ഞിരുന്നു..." അവൻ ഒരു പറഞ്ഞു തീർത്തു... വിജയ് അവനെ നോക്കി... "ഇത്രയൊക്കെ ആണെങ്കിൽ അവൾ തിരിച്ചും നിന്റെ ജീവിതത്തിലേക്ക് വരുമോ..." "അറിയില്ല... പക്ഷെ എന്റെ മോൾ വിചാരിച്ചാൽ നടക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്..." അവൻ പലതും ഉള്ളിൽ കരുതികൊണ്ടു അവൻ പറഞ്ഞു നിറുത്തി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story