പ്രണയനിലാമഴ....💙: ഭാഗം 4

pranayanilamazha

രചന: അനാർക്കലി

"Sir പ്ലീസ്.... പ്രശ്നമാക്കരുത്... ഞങൾ ഇത് ഇപ്പോൾതന്നെ മാറ്റി ബില്ല് ചെയ്യാം..." ശിവ അങ്ങോട്ട് വന്നതും ശ്രദ്ധ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു... അവനും കേസ് കൊടുക്കാൻ പോവുകയാണ് എന്ന് അറിഞ്ഞതോടെ മാനേജർ ഒരു ഒത്തു തീർപ്പിന് സമ്മതിച്ചു.... "ഈ ബില്ല് മാത്രമല്ല... ഇവിടെ ഉള്ള എല്ലാ പ്രോഡക്ടസ്നും mrp റേറ്റ്നേക്കാൾ വിലയിടരുത്..." അയാൾ ശിവയെയും ശ്രദ്ധയെയും ഒന്ന് ദേഷ്യത്തോടെ നോക്കി അവരുടെ ബില്ല് ക്ലിയർ ചെയ്തു... ശ്രദ്ധ അവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു ബില്ല് പേ ചെയ്തു ഇറങ്ങി.. ഒപ്പം ശിവയും... "എന്താടോ... താൻ എവിടെ പോയാലും ഓരോ പ്രശ്നം ആണാന്നാലോ ഒരു കേട്ട് കേൾവി..." ശിവ അവനൊപ്പം നടക്കുന്ന ശ്രദ്ധയെ നോക്കി പറഞ്ഞു... "ആരാണാവോ sir നോട്‌ പറഞ്ഞത്..." അവളുടെ ചോദ്യത്തിൽ ഒരു ദേഷ്യം ഉണ്ടായിരുന്നു... "ഇനിയിപ്പോ അതാരാണെന്ന് താൻ അറിഞ്ഞിട്ട് എന്തിനാ... അവിടെ പോയി പ്രശ്നം ഉണ്ടാക്കാനാണോ..." "പ്രതികരിക്കേണ്ടിടത്തു ശ്രദ്ധ പ്രതികരിക്കും...

അനാവശ്യകാര്യങ്ങൾക്ക് ഞാൻ പ്രശ്നം ഉണ്ടാക്കിയതായി sir ന് അറിയോ..." അവൾ അവനോടായി ചോദിച്ചു.. അവൻ ഇല്ലെന്ന് തലയാട്ടി... "ആ അതാണ്....പിന്നെ sir നോട്‌ ഇത് പറഞ്ഞത് ആരാണെന്നുള്ള ഒരു ചെറിയ ഐഡിയ എനിക്ക് കിട്ടിയിട്ടുണ്ട്... ഇനി അയാളാണെൽ sir പോയി പറഞ്ഞേക്ക് എന്റെ പപ്പ എന്നെ വളർത്തിയത് നല്ല ഉശിരുള്ള പെൺകുട്ടി ആയിട്ടാണ്... അല്ലാതെ അയാളെ പെങ്ങളെ പോലെ തൊട്ടാവാടി ആയിട്ടല്ലെന്ന്...." അത്രയും പറഞ്ഞു അവൾ നടന്നു നീങ്ങി...അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ഒപ്പം ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും... "മോനെ... നന്ദിയുണ്ട്ട്ടോ...." അവനു പിറകിൽ നിന്നു സൗഭാഗ്യയുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി... "ഏയ്‌... അതിന്റെ ആവശ്യം ഒന്നുമില്ല..." അവൻ അവരോടായി പറഞ്ഞു.. "മോൻ വന്നത് എന്തായാലും നന്നായി.. ഇല്ലെങ്കിൽ അവൾ അവിടെ വലിയൊരു പ്രശ്നം തന്നെ ഉണ്ടാക്കുമായിരുന്നു... ചെറുപ്പം തൊട്ടേ ഉള്ള സ്വഭാവമാ...

എന്തെങ്കിലും തെറ്റ് കണ്ടാൽ പ്രതികരിക്കുക... അത് കാരണം പല പ്രശ്‌നത്തിലും പോയി ചാടിയിട്ടുമുണ്ട്... അവളുടെ അച്ഛൻ ആണേൽ എല്ലാത്തിനും കൂട്ട് നിൽക്കും..." "നല്ലതല്ലേ അമ്മേ... പെൺകുട്ടികളായാൽ ഇങ്ങനെ വേണം..." "അമ്മാ..... വരുന്നുണ്ടോ..." അപ്പോഴേക്കും ശ്രദ്ധ അവരെ വിളിച്ചതും ശിവയെ നോക്കി പോകുവാണെന്നു പറഞ്ഞു പോയി... അവൻ ഋഷിയുടെ അടുത്തേക്കും നടന്നു... "എന്തായി... പണി ഇരന്നു വാങ്ങിയില്ലേ..." ഋഷിയുടെ അടുത്തേക്ക് വന്ന ശിവയോട് ഋഷി ഒരു പുച്ഛഭാവത്തോട് കൂടി ചോദിച്ചു... "ഇല്ല... പകരം ഒരു പണി അങ്ങോട്ട് കൊടുത്തു.. അവർ mrp റേറ്റ്നേക്കാൾ കൂടുതലായാണ് ഓരോ പ്രോഡക്റ്റ്സിനും റേറ്റ് ഇട്ടിരുന്നത്... അതിനാണ് അവൾ പ്രശ്നം ഉണ്ടാക്കിയത്.. അല്ലാതെ ആവശ്യമില്ലാതെ അല്ല..." അത് പറയുമ്പോൾ ശിവയുടെ മുഖത്തു ഋഷിയോടുള്ള പുച്ഛം ഉണ്ടായിരുന്നു... എന്നാൽ ഋഷിക്ക് ശ്രദ്ധയോടുള്ള മനോഭാവം മാറിയില്ല... അവനു അവളൊരു അഹങ്കാരി ആയിത്തന്നെ തോന്നിയിരുന്നു... _____________

രാവിലെ ഋതുവുമായി കോളേജിലേക്ക് പോവുകയാണ് ഋഷി.. സിഗ്നലിൽ നിൽക്കുമ്പോഴായിരുന്നു ഒരു പെൺകുട്ടി അവന്റെ കാറിന്റെ ഗ്ലാസിൽ വന്നു തട്ടുന്നത്...കൈയിൽ നിറയെ പൂക്കൾ ഉണ്ടായിരുന്നു... "ചേട്ടാ... ഒരു പൂ വാങ്ങാവോ.... പ്ലീസ് ചേട്ടാ..." "എനിക്കൊന്നും വേണ്ടാ... പോകാൻ നോക്ക്..." അവൻ താൽപ്പര്യം ഇല്ലാത്തപോലെ കാറിന്റെ ഗ്ലാസ്‌ കയറ്റി...ഋതു ഫോണിൽ നോക്കിയിരിക്കുന്നത്കൊണ്ട് തന്നെ അവനെ മൈൻഡ് ചെയ്തിരുന്നില്ല... അവൻ സൈഡിലേക്ക് നോക്കിയപ്പോഴായിരുന്നു ആ കുട്ടിയുടെ കയ്യിൽ നിന്നും പൂക്കൾ വാങ്ങുന്ന ശ്രദ്ധയെ കണ്ടത്... അവൾ ആ കുട്ടിയോട് നന്നായി കളിച്ചു ചിരിച്ചു സംസാരിക്കുന്നുണ്ടായിരുന്നു... കൂടാതെ അവളുടെ കയ്യിൽ നിന്നും പൂവിന്റെ കാശിനെക്കാൾ കൂടുതൽ ആ കുട്ടിക്ക് കൊടുക്കുകയും ചെയ്തു... അവൻ അതൊന്നും ഇഷ്ടപ്പെടാതെ അവളെ നോക്കി പുച്ഛിച്ചു... അപ്പോഴേക്കും സിഗ്നൽ മാറിയതും അവൻ കാർ എടുത്തു... "ഏട്ടാ... അത് എന്റെ ഫ്രണ്ട് ശ്രദ്ധയാ... ഏട്ടൻ എന്നെ ഇവിടെ ഇറക്കിയാൽ മതി... ഞാൻ അവളുടെ കൂടി പൊയ്ക്കോളാം..."

അവർക്ക് മുന്നിൽ പോകുന്ന ശ്രദ്ധയെ കണ്ടതും ഋതു ഋഷിയോട് പറഞ്ഞു.. അവൻ അവളെ ഒന്ന് തുറിച്ചുനോക്കി... "അവളുടെ കൂടെ നീ പോകേണ്ട...ഇതുവരെ നിന്നെ കൊണ്ടുവരാൻ അറിയാമെങ്കിൽ കോളേജിൽ ആക്കാനും എനിക്കറിയാം..." അത്രയും പറഞ്ഞു അവൻ കാർ സ്പീഡിൽ വിട്ടു... മുന്നിൽ പോകുന്ന ശ്രദ്ധയെ തട്ടി തട്ടീല എന്ന മട്ടിൽ അവളെ ഓവർടേക്ക് ചെയ്തു വണ്ടി മുന്നോട്ട് എടുത്തു.... പെട്ടെന്നുള്ള മുന്നേറ്റം ആയതുക്കൊണ്ട് തന്നെ അവളുടെ ബാലൻസ് തെറ്റി വീഴാൻ പോയിരുന്നു..അവൾ അവർക്കു പിറകെ തന്നെ സ്പീഡിൽ വണ്ടിയൊടിച്ചു... എന്നാൽ ഋഷി അവളെ മുന്നോട്ട് കടത്തിവിടാതെ ആയിരുന്നു ഓടിച്ചത്... അവൻ കോളേജിന്റെ മുന്നിൽ പോയി നിറുത്തിയതും അവന്റെ കാറിനു മുന്നിലായി ശ്രദ്ധയും വന്നു വണ്ടി നിറുത്തി.... "തനിക്ക് എന്താടോ കണ്ണു കാണില്ലേ... മനുഷ്യന്മാരെ കൊല്ലാൻ വേണ്ടി ഇറങ്ങിയിരിക്കാണോ..." അവൾ അവനിരിക്കുന്ന സൈഡിലെ ഗ്ലാസിൽ തട്ടിക്കൊണ്ടു പറഞ്ഞു...

അവളെ കണ്ടതും ഋതു വേഗം കാറിൽ നിന്നിറങ്ങി... "ചാരു...." ഋതു വിളിച്ചതും ശ്രദ്ധ അവളെ തിരിഞ്ഞു നോക്കി... ഋതുവിനെ കണ്ടതും അവൾ ഡ്രൈവർ സീറ്റിലേക്ക് ഒന്ന് നോക്കി.. അവളെ നോക്കി പുച്ഛിച്ചുകൊണ്ട് ഇറങ്ങിവരുന്ന ഋഷിയെ കണ്ടതും അവൾക്ക് ദേഷ്യം വന്നു.... "താൻ എന്താടോ എന്നെ കൊല്ലാൻ വേണ്ടി ഇറങ്ങിയതാണോ..." "കൊല്ലണം എന്നൊന്നുമില്ല... ചെറുതായി പേടിപ്പിക്കണം എന്നുണ്ടായിരുന്നു... അത് നടന്നു..." അവളെ നോക്കി പറഞ്ഞുക്കൊണ്ട് അവൻ മുഖത്തുനിന്ന് ഗ്ലാസ്‌ എടുത്തു.... "അതിനാര് പേടിച്ചു.. തനിക്കൊക്കെ ഒരു വിചാരം ഉണ്ട് ഈ റോഡ് തന്റെ കുടുംബസ്വത്ത് ആണെന്ന്... അതിനുള്ളത് ഞാൻ ഇപ്പൊ തരാം...." അത്രയും പറഞ്ഞു അവൾ ചുറ്റും നോക്കി... അവിടെ കിടക്കുന്ന ഒരു കല്ല് എടുത്തു അവൾ കാറിന്റെ ചില്ല് നോക്കി എറിഞ്ഞു... "ഡീ......" ഋഷി ദേഷ്യത്തോടെ അവൾക്ക് നേരെ വന്നു.. എന്നാൽ അപ്പോഴേക്കും അവൾ ഡോറിൽ ഒക്കെ കല്ലുക്കൊണ്ട് വരഞ്ഞു കഴിഞ്ഞിരുന്നു.... ഇതെല്ലാം കണ്ട് ബോധം പോയി നിൽക്കുകയാണ് ഋതു... ഋഷി ദേഷ്യത്തോടെ അവളുടെ കൈയിൽ പിടിച്ചു അവളെ അടിക്കാൻ നിന്നതും അവൾ അവന്റെ കൈ തടഞ്ഞു വെച്ചു....

"ഇനി ആരെയെങ്കിലും ഇതുപോലെ പേടിപ്പിക്കാൻ തോന്നുമ്പോൾ ചേട്ടൻ ഇതൊന്നും ആലോചിച്ചാൽ മതി..." അത്രയും പറഞ്ഞു അവൾ അവന്റെ കൈ വിടുവിച്ചു മുന്നോട്ട് നടന്നതും അവൻ അവളെ തടഞ്ഞുവെച്ചു.... "മോൾ എങ്ങോട്ടാ....എത്ര വിലയുള്ള കാർ ആണ് നീ നശിപ്പിച്ചത് എന്ന് അറിയോ... അത് എങ്ങനെ നിനക്കൊന്നും കാശിന്റെ വിലയറിയില്ലല്ലോ...." "എനിക്കല്ല മിസ്റ്റർ തനിക്കാണ് അറിയാത്തത്... വിലയുള്ള കാർ ആണെങ്കിൽ മര്യാദക്ക് ഓടിക്കണമായിരുന്നു... അത് ചെയ്യാതെ എന്നെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു...." "ഡീ....." "താൻ പോടോ... " അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ അടുത്തതും ഋതു അവനെ തടഞ്ഞു.. "ഏട്ടാ ....." അവൻ അവൾക്ക് നേരെ വന്നതും ഋതു അവനെ തടഞ്ഞു... അവർ രണ്ടുപേരും അവളെ നോക്കിയതും ചുറ്റും നോക്കാനായി അവൾ കണ്ണുക്കൊണ്ട് കാണിച്ചു... അവിടെയുള്ളവർ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ഋഷി ശ്രദ്ധയെ ഒന്ന് തുറിച്ചു നോക്കി അവന്റെ ഗ്ലാസ്‌ എടുത്തു കണ്ണിൽ വെച്ചു കാർ എടുത്തു അവിടെ നിന്നും പോയി...

ഋതു അപ്പോഴേക്കും ശ്രദ്ധയുടെ അടുത്തെത്തിയിരുന്നു... "നിന്റെ ഏട്ടൻ രണ്ടു കൊമ്പുണ്ടോ... കണ്ടില്ലേ... എന്ത് അഹങ്കാരം ആണ് അയാൾക്ക്..." "അത് നിനക്കും കുറവൊന്നുമല്ലല്ലോ..." "എന്ത്...." "അല്ല... ഈ അഹങ്കാരം...." അതിന് ഋതുവിനെ ഒന്ന് തുറിച്ചുനോക്കി അവൾ വണ്ടിയെടുത്തു പാർക്ക്‌ ചെയ്യാനായി കടന്നു... പിറകെ ഒന്ന് പുഞ്ചിരിച്ചു ഋതുവും.... _____________ കോളേജിൽ നിന്നു പോന്നതിനു ശേഷം അവന്റെ മനസ്സിൽ അവൾ ചെയ്തതുതന്നെ ആയിരുന്നു... അത് ആലോചിക്കും തോറും അവന്റെ ദേഷ്യം വർദ്ധിച്ചു.... അതിന്റെ ഫലമായി അവന്റെ സ്പീഡിൽ കൂടുന്നുണ്ടായിരുന്നു.... അവന്റെ കാർ നല്ല സ്പീഡിൽ ഓഫീസിനു മുന്നിൽ വന്നു നിന്നു... അതിൽ നിന്നും കോപത്താൽ ഇറങ്ങുന്ന ഋഷിയെ കണ്ടതും ചുറ്റുമുള്ളവർക്ക് ഭയം തോന്നി... "എടോ.... ഈ കാർ എത്രയും പെട്ടെന്ന് ഷോറൂമിൽ എത്തിക്കണം..." അത്രയും പറഞ്ഞു കീ സെക്യൂരിറ്റിയുടെ കയ്യിൽ കൊടുത്തു അവൻ ദേഷ്യത്തോടെ അകത്തേക്ക് കയറി...

അവൻ കയറി വരുന്നത് കണ്ടതും സ്റ്റാഫ്‌സ് എല്ലാം എണീറ്റു നിന്നു... എന്നാൽ ആരെയും വകവെക്കാതെ കോപത്തോടെ അവൻ അവന്റെ കാബിനിലേക്ക് കടന്നു... അവിടെയുള്ള സകലസാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു...... "ഈ ഋഷി യാദവിനെയാണ് നീ അപമാനിച്ചു വിട്ടത്.. അതിന് പകരം ഞാൻ ചെയ്തിരിക്കും.... I will show you miss shradha varma........" കോപത്താൽ എരിയുന്ന കണ്ണുകളാൽ അവൻ പറഞ്ഞു... _____________ ശിവയുടെ ക്ലാസ്സ്‌ കേട്ടുക്കൊണ്ടിരിക്കുകയാണ് ക്ലാസ്സിൽ എല്ലാവരും... എന്നാൽ ഋതു അവനെ തന്നെ നോക്കിയിരിക്കുകയാണ്... അത് ശിവക്ക് വല്ലാതെ അലട്ടുന്നുണ്ടായിരിന്നു... അത് മനസ്സിലായപോലെ ശ്രദ്ധ ഋതുവിന്റെ കാലിൽ ഒന്ന് ചവിട്ടി... അവളുടെ ശബ്ദം പുറത്തു വരുന്നതിനു മുൻപ് തന്നെ ശ്രദ്ധ അവളുടെ വാ പൊത്തിപ്പിടിച്ചിരുന്നു... "എന്താടി...." "Sir നെ നോക്കി വെള്ളമിറക്കിയത് മതി..." "ഞാൻ എന്റെ പ്രോപ്പർട്ടിയെ അല്ലെ നോക്കുന്നത്.. അതിൽ നിനക്കെന്താ..."

"ആഹ് നിന്റെ പ്രോപ്പർട്ടിക്ക് അത് സഹിക്കാൻ കഴിയുന്നില്ല.. ഒന്ന് സൂക്ഷിച്ചു നോക്ക് ആകെ വിയർത്തുനിൽക്കുന്നത്..." "അയ്യോ..പാവം എന്റെ ശിവേട്ടൻ...." അവൾ അവന്റെ മുഖത്തോട്ട് നോക്കിക്കൊണ്ട് പറഞ്ഞു... "ആഹ്.. അതാ ഞാനും പറഞ്ഞത്...ഒന്ന് കൺട്രോൾ ചെയ്യന്റെ ഋതു..." "പറ്റുന്നില്ലടി... ഇയാൾക്ക് എന്നെ ഇഷ്ടമാണെന്ന് ഒന്ന് പറഞ്ഞുകൂടേ... അപ്പൊ പ്രശ്നം തീർന്നല്ലോ..." അവൾ ശിവയെ നോക്കി സങ്കടത്തോടെ പറഞ്ഞു... "ഇനി sir നു വേറെ വല്ല ഇഷ്ടവും ഉണ്ടോ..." അത് പറഞ്ഞതും ഋതുവും ഉണ്ടോ എന്ന ഭാവത്തോടെ ശ്രദ്ധയെ നോക്കി... "ഇനി ഉണ്ടോ..." അവൾ ആശങ്കയോടെ ശ്രദ്ധയോട് ചോദിച്ചു... "ആഹ്... എനിക്കറിയില്ല..." "ഇനി അതാകുമോ എന്നോട് ഇഷ്ടമില്ലാത്തത്....." അവൾ അത് പറഞ്ഞതും ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു... അത് കേട്ടതും അവൾ ഒന്ന് ഞെട്ടി...അപ്പോഴേക്കും ശിവ ക്ലാസ്സിൽ നിന്നു ഇറങ്ങിയിരുന്നു...അത് കണ്ടതും ഋതുവും അവന്റെ പിറകെ ഇറങ്ങി..

"നീ എങ്ങോട്ടാ..." "ഞാൻ പോയി ക്ലിയർ ചെയ്തിട്ട് വരാം..." അതും പറഞ്ഞു അവൾ ഓടി പോയിരുന്നു.. ശ്രദ്ധ അവളുടെ പോക്ക് കണ്ട് ചിരിച്ചു.... "ശിവേട്ടാ........" അവളുടെ വിളി കേട്ടതും പ്രതീക്ഷിച്ചത് കേട്ടതുപോലെ ശിവ ഒന്ന് ചിരിച്ചു.. എന്നിട്ട് പതിവുപോലെ മുഖത്തു ഗൗരവം നിറച്ചു അവൾക്കു നേരെ തിരിഞ്ഞു... "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ...." "അതൊക്കെ അവിടെ നിൽക്കട്ടെ... ഞാൻ അത്യാവശ്യകാര്യം ചോദിക്കാൻ വന്നതാ..." അവനെ പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്പേ അവൾ ഇടയിൽ കയറി പറഞ്ഞു... "എന്ത് കാര്യം...." "അത്... അത് പിന്നെ..." "ഏത് പിന്നെ.... ഋതു പെട്ടെന്നു പറയുന്നുണ്ടോ... എനിക്ക് വേറെ ക്ലാസ്സ്‌ ഉള്ളതാണ് ..." അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ അവനെ നിഷ്കു ഭാവത്തിൽ നോക്കി.... "ശിവേട്ടൻ... വേറെ... വേറെ ഇഷ്ടം ഉണ്ടോ...." അത് പറയുമ്പോൾ അവളുടെ മുഖം മങ്ങുന്നത് അവൻ കണ്ടിരുന്നു... "വേറെ ഇഷ്ടവോ..... നീ എന്താ ഉദ്ദേശിക്കുന്നത്...." അവളെ കളിപ്പിക്കാൻ വേണ്ടി അവൻ മനസ്സിലായിട്ടും മനസ്സിലാവാത്തതുപോലെ ചോദിച്ചു....

"അത്... വേറെ കുട്ടിയെ ഇഷ്ടമുള്ളതുക്കൊണ്ടാണോ എന്നെ ഇഷ്ടമില്ലാത്തത്...." അത് പറയുമ്പോൾ അവളുടെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു... "ആണെങ്കിൽ...." അവൻ കളിയോടെ അത് പറഞ്ഞതും അവളുടെ മുഖം മാറി.... അവൾ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു... "ആണെകിൽ... പൊന്നുമോനെ അവളെ കൊന്ന് തന്നേം കെട്ടി അന്തസ്സായി ജീവിക്കും... ഈ ശിവജിത്ത് എനിക്കുള്ളതാ... ഋതിക യാദവിനുള്ളത്..." അത്രയും പറഞ്ഞു അവൾ അവന്റെ കവിളിൽ ചുംബിച്ചു... അവൻ പകപ്പോടെ അവളെ നോക്കി... രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കുകയാണ്... "I love you.. 😘😘" അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു അവനെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൾ പിന്തിരിഞ്ഞു നടന്നു.... അവൻ ഒരു ചിരിയോടെ തന്റെ കവിളിൽ ഒന്ന് തൊട്ടു..അവളുടെ പ്രവർത്തികൾ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു...അവൻ തിരിഞ്ഞതും അവനെ നോക്കി നിൽക്കുന്ന hod യെ കണ്ടതും അവൻ ആകെ ചമ്മി പോയിരുന്നു.... അയാൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പോയി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story