പ്രണയനിലാമഴ....💙: ഭാഗം 5

pranayanilamazha

രചന: അനാർക്കലി

"ഋഷി... ഋതുവിന്റെ പഠിപ്പ് കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ കഴിയില്ലേ... നമുക്ക് ആലോചനകൾ നോക്കേണ്ടേ..." രാത്രിയിൽ എല്ലാവരും ഹാളിൽ ഇരിക്കുകയായിരുന്നു... ഋതുവും ഋഷിയും ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ശോഭന അവനോടായി കാര്യം പറഞ്ഞത്... അത് കേട്ടതും ഋതു ശോഭനയെ തുറിച്ചു നോക്കി... "എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട..." "ഇപ്പൊ അല്ലാതെ പിന്നെ എപ്പോഴാ... നിനക്ക് പ്രായം എത്രയായിന്ന് അറിയോ...നിന്റെ ഈ പ്രായത്തിൽ എന്റെ കല്യാണം കഴിഞ്ഞു ഋഷിയും ജനിച്ചിട്ടുണ്ടായിരുന്നു..." "അമ്മാ....." ഋതു ചിണുങ്ങിക്കൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി... "നീ പേടിക്കണ്ട ഋതു.. നിനക്ക് എപ്പോഴാണോ ഒരു വിവാഹത്തിന് താൽപ്പര്യം തോന്നുന്നത് അപ്പോഴേ ഞാൻ നിന്റെ വിവാഹം നടത്തുകയൊള്ളു..." ഋഷി അങ്ങനെ പറഞ്ഞതും അവൾ ഓടി ചെന്ന് അവന്റെ അടുത്തിരുന്നു അവന്റെ തോളിലൂടെ കയ്യിട്ട് അവന്റെ കവിളിൽ ചുംബിച്ചു... "എന്റെ പുന്നാര ഏട്ടൻ.... I love yoo....... 😘😘"

"But.... എന്തെങ്കിലും കുരുത്തക്കേട് നീ കാണിച്ചു എന്നറിഞ്ഞാൽ അപ്പൊ ഞാൻ നിന്നെ പിടിച്ചു കെട്ടിക്കും..." അവനൊരു ഉപദേശച്ചുവയോടെ അങ്ങനെ പറഞ്ഞതും അവൾ അതൊന്നും അവളെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്നുള്ള മട്ടിൽ ഇരുന്നു... "ഈ ഞാൻ അങ്ങനെ വല്ലതും ചെയ്യുമെന്ന് ഏട്ടൻ തോന്നുന്നുണ്ടോ... ഈ ഋതു ഏട്ടന്റെ പുന്നാരമോളല്ലേ....." അവന്റെ താടിയിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.. "മതി മതി... സോപ്പിട്ടത് പോയി ഉറങ്ങാൻ നോക്ക്..." ദിനേശ് അവരുടെ രണ്ടുപേരുടെയും സ്നേഹം കണ്ട് ആസ്വദിക്കുകയായിരുന്നു.. അപ്പോഴാണ് ശോഭന അവരോട് കിടക്കാൻ പറഞ്ഞത്.... "അപ്പൊ ഗുഡ് നൈറ്റ്‌ ഏട്ടാ.. പപ്പാ.." ഋഷിക്കും ദിനേഷിനും ഓരോ ഉമ്മയും കൊടുത്തു അവൾ സ്റ്റൈർ കയറി.. "അതെന്താ ഋതു... നിന്റെ അമ്മക്ക് ഗുഡ്നൈറ്റ്‌ വിഷ് ചെയ്യുന്നില്ലേ..." ദിനേശ് ചോദിച്ചതും അവൾ ശോഭനയെ നോക്കി മുഖം വീർപ്പിച്ചു... "ഞാൻ അമ്മയോട് പിണക്കാ..." "എന്നാ എനിക്ക് എന്റെ മോളോട് ഒരു പിണക്കവുമില്ല..."

അതും പറഞ്ഞു ശോഭന അവളുടെ അടുത്തേക്ക് പോയി അവളുടെ നെറ്റിയിൽ ചുംബിച്ചു... "ഗുഡ് നൈറ്റ്‌ ഡിയർ...." അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു... പക്ഷെ ശോഭനയെ നോക്കി മുഖം വീർപ്പിച്ചു അവൾ അവളുടെ റൂമിലേക്ക് പോയി... അവളുടെ പോക്ക് കണ്ടു എല്ലാവരും ഒന്ന് പുഞ്ചിരിച്ചു... "കുറുമ്പി...." ദിനേഷ് അവളെ നോക്കി പറഞ്ഞു... _____________ കിടക്കാനായി റൂമിൽ എത്തിയ ഋതു ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു ശിവയുടെ പ്രൊഫൈൽ നോക്കിയിരുന്നു... അവന്റെ ഫോട്ടോയിൽ നോക്കി ഒരു സ്നേഹചുംബനവും നൽകി... അവൻ ഓൺലൈനിൽ ഉണ്ടെന്ന് കണ്ടതും അവൾ ഒരു ഗുഡ്‌നെറ്റ് അയച്ചു... ഇതേ സമയം ശിവ അവന്റെ ഫോണിൽ ആരും കാണാതെ ഒളിപ്പിച്ചുവെച്ച ഋതുവിന്റെ ഫോൾഡർ തുറന്നു അവളുടെ ഫോട്ടോ നോക്കുകയായിരുന്നു... ഇന്നത്തെ അവളുടെ പ്രവർത്തികൾ ഓർത്തതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അപ്പോഴായിരുന്നു അവളുടെ മെസ്സേജ് വന്നത്...

അവൻ അത് തുറന്നുനോക്കി....അവളുടെ ഗുഡ് നൈറ്റ്‌ കണ്ടതും അവനും തിരിച്ചു അയച്ചു... അവന്റെ റിപ്ലൈ കണ്ടതും അവൾക്ക് സന്തോഷം തോന്നി... "💬 I love you.... 😘😘😘" അവൾ അവനു ടൈപ്പ് ചെയ്തു അയച്ചതും അവൻ സീൻ ചെയ്തു.... "💬😡😡😡😡😡" അത് അയക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.. ഋതുവിന്റെ മുഖത്തും ഒരു കള്ളച്ചിരി ഉണ്ടായിരുന്നു... "💬😘😘😘😘😘😘😘😘😘😘😘" "💬poyi urangadii. 😡😡" അവന്റെ റിപ്ലൈ കണ്ടതും അവൾ ചിരിച്ചുകൊണ്ട് ഫോൺ ഓഫ്‌ ചെയ്തു കിടന്നു... മറുതലക്കെ ശിവ അവളുടെ മെസ്സേജും നോക്കി ചിരിയോടെ കിടക്കുകയായിരുന്നു.... എന്നാൽ ഈ സമയം ശ്രദ്ധക്കുള്ള പണി ആലോചിച്ചു കിടക്കുകയായിരുന്നു ഋഷി... "ഈ ഋഷി യാദവ് ആരാണെന്ന് നാളെ നീ അറിയും ശ്രദ്ധാ...." അവന്റെ ചുണ്ടിൽ ഒരു നിഗൂഢമായ പുഞ്ചിരിയുണ്ടായിരുന്നു... _____________ "ചാരു...നീ ഇറങ്ങിയില്ലേ..." "ഇല്ല അച്ഛാ .. ഇറങ്ങാൻ നോക്കാണ്..." അവൾ അവളുടെ ബാഗിലേക്ക് ബുക്സ് വെച്ചക്കൊണ്ട് പറഞ്ഞു... "ആഹ് പിന്നെ അച്ഛാ... ഞാനിന്ന് ലേറ്റ് ആകും വരാൻ.." "അതെന്താ..." "എനിക്ക് ഒന്ന് ലൈബ്രറിയിൽ കയറണം..

അത്കൊണ്ട് ലേറ്റ് ആകാൻ ചാൻസ് ഉണ്ട്..." "ലൈബ്രറിയിൽ കയറുന്നതൊക്കെ കൊള്ളാം.. പക്ഷെ അവിടെ ചെന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ഉണ്ടല്ലോ..." സൗഭാഗ്യ അതും പറഞ്ഞുക്കൊണ്ട് കിച്ചണിൽ നിന്നും വന്നു... "അത് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല... എന്നാലും ശ്രമിക്കാം...." അത്രയും പറഞ്ഞു സൗഭാഗ്യയെ നോക്കി ചിരിച്ചുകൊണ്ട് അവരുടെ കവിളിൽ ചുംബിച്ചുകൊണ്ട് അവൾ ശരത്തിന്റെ അടുത്തേക്ക് പോയി.. അയാൾക്കും ഒരു ഉമ്മ കൊടുത്തു അവർ രണ്ടുപേരോടും യാത്ര പറഞ്ഞു അവൾ കോളേജിലേക്ക് പോയി... "എന്റെ കൃഷ്ണാ... എന്റെ കുഞ്ഞിനെ കാത്തോണേ... ഇന്ന് ഒരു പ്രശ്നത്തിലും ചെന്നു ചാടാതെ അവളെ കാത്തോണേ..." സൗഭാഗ്യയുടെ പ്രാർത്ഥന കേട്ട് ശരത് അവരെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് തലയിൽ തട്ടി... "എനിക്ക് പോകാൻ സമയമായി... ഭക്ഷണം എടുത്തുവെക്ക്..." അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി.. കൂടെ സൗഭാഗ്യയും... _____________

"സർ... ഇന്റർവ്യൂ തുടങ്ങാൻ സമയമായി... ദിനേശ് സർ സർനെ അന്വേഷിക്കുന്നുണ്ട്..." "Okey മായ...ഞാനിപ്പോ അങ്ങോട്ടേക്ക് എത്താം.. പപ്പയോടു പറഞ്ഞേക്ക്..." അതും പറഞ്ഞു അവൻ ഫോൺ എടുത്തു ആർക്കോ മെസ്സേജ് അയച്ചു.. ഫോൺ ഓഫ്‌ ചെയ്തു ഇന്റർവ്യൂ ഹാളിലേക്ക് നടന്നു... മാസം ഓരോ തവണ യാദവ് ഗ്രൂപ്സ് പുതിയ ട്രെയിനിസിനെ അപ്പോയ്ന്റ് ചെയ്യും.. അതിനുള്ള ഇന്റർവ്യൂ ആണ് ഇപ്പോൾ നടക്കുന്നത്... അവൻ ഇന്റർവ്യൂ ഹാളിലേക്ക് എത്തിയതും അവനെ വെയിറ്റ് ചെയ്തു നിന്നിരുന്ന ദിനേഷും മാനേജർ പ്രസാദും അവനെ കണ്ടതും ചെയറിലേക്ക് ഇരുന്നു... "തുടങ്ങാം..." "ഓക്കേ പപ്പാ.... മായ വിളിച്ചോളൂ..." അവൻ ഓർഡർ ഇട്ടതും മായ ഓരോരുത്തരെ വിളിക്കാൻ തുടങ്ങി... ഋഷിക്ക് ബോറടിക്കാൻ തുടങ്ങിയിരുന്നു..ഒരുവിധം കഴിഞ്ഞതും അവൻ സമാധാനമായി... "കഴിഞ്ഞില്ലേ... ഇനി ഞാൻ പോട്ടെ പപ്പാ..." "സർ.... ഒരാൾ കൂടെ ഉണ്ട്" അവൻ ദിനേഷിനോട് ചോദിച്ചതും പെട്ടെന്ന് ആയിരുന്നു മായ അത് അവനോട് പറഞ്ഞത്... "ഋഷി.. ഇരിക്ക്... ഒരാൾ കൂടെ അല്ലെ ഒള്ളൂ.. അത് കഴിഞ്ഞു പോകാം... മായ വിളിച്ചോളു..." ഋഷി മുഷിപ്പോടെ അവിടെ ഇരുന്നു.. അപ്പോഴായിരുന്നു ഒരു പെൺകുട്ടി അകത്തേക്ക് വന്നത്...

"May i..." "Yes....." അവൾ അകത്തേക്ക് കയറി എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിച്ചു...അവളുടെ കണ്ണുകൾ ഋഷിയിൽ ഒരുനിമിഷം തങ്ങി നിന്നു.. എന്നാൽ ഋഷി ഫോൺ നോക്കിയിരിക്കയിരുന്നു... "Please take your seat.." പ്രസാദിന്റെ ശബ്ദമാണ് അവളുടെ കണ്ണുകൾ അവനിൽ നിന്നും മാറ്റാൻ ഇടയായത്...അവൾ അവർക്കു മുന്നിലുള്ള ചെയറിൽ ഇരുന്നു അവളുടെ ഫയൽ അവർക്കു കൈമാറി... "ഋഷി... ഫോൺ മാറ്റിവെക്ക്..." ദിനേശ് അവനോടായി പറഞ്ഞതും അവൻ താൽപ്പര്യം ഇല്ലാത്തതുപോലെ അത് മാറ്റിവെച്ചു അവളുടെ ഫയൽ നോക്കി... "ഉത്തര കൃഷ്ണൻ..." "Yes സർ..." "MBA in markketting... എന്ത്കൊണ്ടാണ് താൻ ഈ കോഴ്സ് തിരഞ്ഞെടുത്തത്..." ഋഷി ആയിരുന്നു അവളോട് ആ ചോദ്യം ചോദിച്ചത്... "ഒരു ബിസ്സിനെസ്സ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അത് ഉയരങ്ങളിൽ എത്തണമെങ്കിൽ അതിന്റെ അനിവാര്യ ഘടകം ആണ് marketting... Markketting ഇല്ലാതെ നമ്മുക്ക് നമ്മുടെ കമ്പനിയെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയില്ല...

അത്കൊണ്ടാണ് ഞാൻ markketting തിരഞ്ഞെടുത്തത്..." അവളുടെ ഉത്തരം അവർക്ക് മൂന്നുപേർക്കും സ്വീകരയാമായിരുന്നു... "ഓക്കേ ഉത്തര... ഞങ്ങൾ അറിയിക്കാം... You can go now...." ദിനേശ് അത് പറഞ്ഞതും അവൾ തലയാട്ടി... ഋഷി അവൾക്ക് അവളുടെ ഫയൽ തിരിച്ചു നൽകിയതും അവൾ അവനെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് അത് വാങ്ങി എണീറ്റു പിന്തിരിഞ്ഞു നടന്നു... ഡോറിന് മുന്നിൽ എത്തിയതും അവൾ ഒന്നുകൂടെ ഋഷിയെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി... _____________ "ഋതു നീ ഉണ്ടോ...ഞാൻ ഡ്രോപ്പ് ചെയ്യാം " "ഞാനില്ല മോളെ...ഏട്ടൻ അറിഞ്ഞാൽ പണി പാളും..." ക്ലാസ്സ്‌ കഴിഞ്ഞ് പോകാൻ ഇറങ്ങിയതാണ് ശ്രദ്ധയും ഋതുവും... "എന്നിട്ട് നിന്റെ ഏട്ടൻ എവിടെ.. അല്ലെങ്കിൽ ക്ലാസ്സ്‌ കഴിയുന്നതിനു മുൻപ് ഇവിടെ നിൽക്കാറുണ്ടാകുമല്ലോ...." "അത് തന്നെ ഞാൻ ആലോചിക്കുന്നത്... ഇന്ന് എവിടെ പോയോ ആവോ..." "നീ വാ... ഞാൻ ആക്കിത്തരാം..." "വേണ്ട... ഇനി അഥവാ ഏട്ടൻ വന്നാലോ..." "ഋതു...." അവർ രണ്ടുപേരും തിരിഞ്ഞുനോക്കിയതും അവരുടെ അടുത്തേക്ക് വരുന്ന ശിവയെ കണ്ടതും ഋതു പുഞ്ചിരിച്ചു... "എന്താ ശിവേട്ടാ..."

"ഋഷി വിളിച്ചിരുന്നു... അവനു വരാൻ കഴിയില്ല... എന്തോ ഒരു urgent മീറ്റിംഗ് ഉണ്ടെന്ന്..." "എന്നാ നീ വാ ഋതു... നമ്മുക്ക് പോകാം.. ഞാൻ നിന്നെ ആക്കിത്തരാം..." ശിവ അത് പറഞ്ഞതും ശ്രദ്ധ ചാടി കയറി പറഞ്ഞതും ഋതു അവളെ ഒന്ന് തുറിച്ചുനോക്കി... "എന്നെ ഒന്ന് വളക്കാനും നീ സമ്മതിക്കില്ലേ..." അവൾ ശിവ കേൾക്കാതെ ശ്രദ്ധയുടെ ചെവിയിൽ പറഞ്ഞു... "സോറി... ഞാൻ അത് ഓർത്തില്ല..." അവൾ ഇളിച്ചുകൊണ്ട് പറഞ്ഞു... "എന്നാ നീ ശ്രദ്ധയുടെ കൂടെ പൊയ്ക്കോ..." "അത് വേണ്ടാ... അവൾക്ക് എവിടെയോ പോകാൻ ഉണ്ട്... അല്ലെ ചാരു..." അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഋതു പറഞ്ഞു... "ആഹ് അതെ.. സർ ... ഞാൻ അത് മറന്നു ... ഇപ്പൊത്തന്നെ ലേറ്റ് ആയി..." "ഇനിയിപ്പോ ഞാൻ എങ്ങനെ പോകും..." അവൾ ദയനീയമായ മുഖത്തോടെ ശിവയെ നോക്കി പറഞ്ഞു... "എനിക്ക് ലേറ്റ് ആകും അതാ ഋതു... നീ ഒരു കാര്യം ചെയ്യ് ശിവ സർ ന്റെ കൂടെ പൊയ്ക്കോ... അല്ലെ സർ..." ശ്രദ്ധയുടെ വാക്കുകൾ കേട്ടതും ഋതു സന്തോഷത്തോടെ അവളെ നോക്കി... "നീ മുത്താടി..." അവളുടെ ചെവിയിലായി പറഞ്ഞു... "അത് വേണ്ടാ... ശിവേട്ടൻ തിരക്കുണ്ടാകും ചാരു... ഞാൻ ബസിന് പൊയ്ക്കോളാം..."

"ഋതു...വാ ഞാൻ ഡ്രോപ്പ് ചെയ്യാം..." ശിവയുടെ വാക്കുകൾ കേട്ടതും ഋതുവിന്റെ കണ്ണുകൾ തിളങ്ങി... "അത് വേണോ... ശിവേട്ടൻ..." "വന്നു കയറടി...." അവൾ നിന്നു അഭിനയിക്കാൻ തുടങ്ങിയതും ശിവ ശബ്ദം ഉയർത്തിയതും അവൾ വേഗം അവന്റെ പിറകെ നടന്നു...നടക്കുമ്പോൾ ശ്രദ്ധയെ തിരിഞ്ഞുനോക്കി കണ്ണിറുക്കി കാണിച്ചു ശിവയോടൊപ്പം നടന്നു... ശ്രദ്ധ അവരെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് വണ്ടിയെടുത്തു പോയി.... _____________ കോളേജിൽ നിന്നു ശ്രദ്ധ നേരെ പോയത് ലൈബ്രറിയിലേക്ക് ആയിരുന്നു.. റോഡ് സൈഡിലായി വണ്ടി നിറുത്തി അവൾ അകത്തേക്ക് പോയി... അവൾക്ക് വേണ്ട ബുക്സ് എടുത്തു പുറത്തേക്ക് വന്നതും ഒരു ഇരുമ്പലോടെ ഒരു ലോറി വന്നു അവളുടെ സ്കൂട്ടിയെ ഇടിച്ചു തെറിപ്പിച്ചു.. അവൾ ഞെട്ടി അങ്ങോട്ടേക്ക് ഓടി അടുത്തതും ആ ലോറി അവളുടെ വണ്ടി ഇടിച്ചു തരിപ്പണം ആക്കിയിരുന്നു....

"എടോ............." അവൾ ദേഷ്യത്തോടെ ആ ലോറിക്ക് നേരെ കല്ലറിഞ്ഞതും ആ ലോറി അവിടെ നിന്ന് പോയിരുന്നു... അവൾ ദേഷ്യവും അതിലുപരി വിഷമത്തോടെയും അവളുടെ വണ്ടിക്കരിക്കിൽ നിന്നു... ചുറ്റും ഉള്ള ആളുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.... അവൾ പെട്ടെന്ന് നേരെ നോക്കിയതും അവൾക്ക് ഓപ്പോസിറ്റ് സൈഡിൽ കാറിൽ ഇരുന്നു തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന ഋഷിയെ കണ്ടതും അവളുടെ ദേഷ്യം വർദ്ധിച്ചു... അവൻ തന്നെയാണ് ഇതിനു പിറകിൽ എന്ന് അവൾക്ക് മനസിലായി... അവൻ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു സൺഗ്ലാസ് എടുത്തു കണ്ണിൽ വെച്ചു കാർ എടുത്തു പോയി.... "Rascal.... 😡😡😡" അവനെ നോക്കി ദേഷ്യത്തോടെ അവൾ അത് പറയുകയും ഒരു കല്ലെടുത്തു അവന്റെ കാറിനു നേരെ എറിഞ്ഞു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story