പ്രണയനിലാമഴ....💙: ഭാഗം 6

pranayanilamazha

രചന: അനാർക്കലി

കോളേജിൽ നിന്നു വീട്ടിലേക്ക് ശിവയോടൊപ്പം കാറിൽ പോവുകയാണ് ഋതു... അവൻ ആണെങ്കിൽ അവളെ ഒന്ന് നോക്കുന്നുമില്ല... അവളോട് ഒന്നും സംസാരിക്കുന്നുമില്ല.. അവളാണെങ്കിൽ അവനെ തന്നെ നോക്കിയിരിക്കാണ്... "ഇയാൾക്ക് എന്താ നാവില്ലേ... എന്തെങ്കിലും ഒക്കെ സംസാരിച്ചൂടെ...ഇതിനും ബേധം ബസ്സിൽ വരുന്നതായിരുന്നു..." അവൾ ഒറ്റക്കിരുന്നു പിറുപിറുക്കന്നത് കണ്ട് അവനു ചിരി വരുന്നുണ്ടായിരുന്നു... "ഈ വണ്ടിയിൽ പാട്ടൊന്നും ഇല്ലേ... എനിക്ക് ബോറടിക്കുന്നു..." അവൾ കുറുമ്പോട് അവനോട് ചോദിച്ചതും അവൻ സോങ് പ്ലേ ചെയ്തു... 🎶അരികത്തായാരോ പാടുന്നുവോ അത് എന്റെ മനസ്സാണോ ആരാരോ എന്തോ പറയുന്നുണ്ടോ അനുരാഗവചസ്സോ പാഴ് സ്വരമോ ആ..ആ....ആ‍..... അകമാകെ പൂക്കുന്ന സ്വരമഴയിൽ മധുമാസമോ മധുഹാസമോ പൊൻ തരിമണലിൽ സുന്ദരവിരലാൽ എൻ കഥയെഴുതിയതാരാണ് കിന്നരവീണ തന്ത്രികളൊന്നിൽ മന്ത്രമുണർത്തിയാതാരാണ് മാനസചന്ദ്രികയാണോ കാതരയാം മൊഴിയാണോ ചിറകടിയുണരും ചില്ലയിലറിയാതൊരു തളിരുലയുമ്പോൾ🎶

സ്റ്റീരിയോയിൽ നിന്നും ഒഴുകുന്ന ആ പാട്ടിൽ ലയിച്ചിരിക്കുകയാണ് ഋതു... അവൾ കാണാതെ ശിവ അവളെ തന്നെ നോക്കി... 🎶ഇളമാരിത്തുള്ളിയേറ്റുവോ അതു ചിപ്പിക്കുള്ളിൽ വീണുവോ മഴവില്ലിൻ ചെരിവിലൂടവേ ആകാശപ്പടവിറങ്ങിയോ നോക്കുന്ന ദിക്കിലാകവേ ചെടിയെല്ലാം പൂവണിഞ്ഞുവോ മനമാകെ ചാഞ്ചാടീ ആലോലം നിഴലിൽ നീ വന്നു ചേരവേ തനുവാകെ കുളിരു കോരിയോ ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ🎶 അവളുടെ കൈകൾ താളം പിടിക്കുന്നുണ്ടായിരുന്നു.. ഒപ്പം ചുണ്ടിലൊരു ചെറു പുഞ്ചിരിയും അവൻ അതെല്ലാം തന്റെ കണ്ണുകളാൽ ഒപ്പിയെടുത്തു... 🎶ഒരു തോണിപ്പാട്ടുണർന്നുവോ അതു മെല്ലെ തീരമെത്തിയോ പൂക്കുമ്പിൾ നീട്ടി നിൽക്കുമീ രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ താളത്തിൽ തെളിനിലാവുമായ് മുഴുതിങ്കൾ പുഴയിറങ്ങിയോ കരയേറി കൂത്താടും കുഞ്ഞോളങ്ങൾ കടവിൽ നീ വന്നു ചേരവേ കളിയാടി ആറ്റുവഞ്ചികൾ കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ🎶

അവൾ പതിയെ തലചെരിച്ചു അവനെ നോക്കി... അവൾ നോക്കുന്നുണ്ട് എന്നറിഞ്ഞതും അവൻ പതിവ് ഗൗരവം മുഖത്തണിഞ്ഞു മുന്നോട്ടു നോക്കി വണ്ടിയൊടിച്ചു... "എവിടെ.... ഇയാൾ ചത്താൽ പോലും എന്നെ ഒന്ന് തിരിഞ്ഞു നോക്കും എന്ന് തോന്നുന്നില്ല..." അവൾ അവളോട് തന്നെ പറഞ്ഞു.. മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു... അവൻ മെല്ലെ പുഞ്ചിരിച്ചു അവളെ ഒന്ന് നോക്കി... വീട്ടിൽ എത്തിയതും അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചവിട്ടിതുള്ളി അകത്തേക്ക് പോയി.. അത് കണ്ട് ശിവക്ക് ചിരി വരുന്നുണ്ടായിരുന്നു.... അവൾ കാളിങ് ബെൽ അടിച്ചതും വാതിൽ തുറന്നു അവൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടതും അവൾ ചാടി കയറി അവനെ കെട്ടിപ്പിടിച്ചു... ഇത് കണ്ട ശിവക്ക് ചെറിയൊരു ദേഷ്യം വന്നു.... "അഭിയേട്ടാ..... ഏട്ടൻ എപ്പോ വന്നു...." "ഞാൻ വന്നിട്ട് പത്തിരുപത്താർ കൊല്ലായി..." "അയ്യേ ചളി...." അവൻ അവളെ നോക്കി ഇളിച്ചുകാണിച്ചു... അപ്പോഴാണ് അവൻ അവർക്ക് പിറകിലുള്ള ശിവയെ കാണുന്നത്.... "അളിയാ... ശിവാ..." അതും പറഞ്ഞു അവൻ ഓടിപ്പോയി ശിവയെ കെട്ടിപ്പിടിച്ചു... പെട്ടന്ന് ആയതുക്കൊണ്ട് തന്നെ അവർ രണ്ടാളും നിലത്തു വീണിരുന്നു...

"എന്തൊക്കെയുണ്ട് അളിയാ... സുഖമല്ലേ... കോളേജ് ഒക്കെ എങ്ങനെയുണ്ട് ...." ശിവക്ക് മേലെ കിടന്നുക്കൊണ്ട് അവൻ വിവരങ്ങൾ അന്വേഷിച്ചതും ശിവ അവനെ നോക്കി പല്ല് കടിച്ചു... "എണീറ്റ് മാറാടാ തെണ്ടി...." അപ്പോഴാണ് അവനു താൻ ശിവയുടെ മേലെയാണ് കിടക്കുന്നത് എന്ന് മനസ്സിലായത്... അവൻ ശിവയെ നോക്കി ഇളിച്ചുകൊണ്ട് എണീറ്റു... "സോറി അളിയാ... ഒന്നും പറ്റിയില്ലല്ലോ..." ശിവ അവനെ തുറിച്ചു നോക്കിക്കൊണ്ട് മേൽ തട്ടി...ഇതെല്ലാം കണ്ട് ഋതു വാ പൊത്തി ചിരിക്കുകയാണ്... ഇത് *അഭിനവ് *എന്ന അഭി.. ഋഷിയുടെ അച്ഛന്റെ പെങ്ങളുടെ മകൻ ആണ്... ഋഷിയുടെയും ശിവയുടെയും അതെ പ്രായം തന്നെയാണ് ഇവനും... അവരുടെ കൂടെ തന്നെ ആയിരുന്നു പഠിച്ചതും... അവന്റെ അച്ഛനും അമ്മയും ഒക്കെ അമേരിക്കയിൽ ആണ്.. അവരെ കാണാനായി പോയതായിരുന്നു അവൻ... രണ്ടുമാസം കഴിഞ്ഞാണ് അവൻ ഇപ്പൊ വരുന്നത്... ഋതുവും അഭിയും നല്ല കട്ട ചങ്ക്സ് ആണ്... ഏതു നേരവും അവർ രണ്ടും ഒരുമിച്ചാകും..

അവൾക്ക് ശിവയോടുള്ള പ്രണയം ആദ്യം പറഞ്ഞതും അവനോടായിരുന്നു... അവൻ കട്ട സപ്പോർട്ട് ആണ് അവൾക്ക്... ഋതു അഭിയോട് കൂടുതൽ അടുത്തു പെരുമാറുന്നത് ശിവക്ക് ഇത്തിരി അസൂയയുള്ള കാര്യമാണ്... അതാണ് നേരത്തെ ഇവന് ദേഷ്യം വരാനുള്ള കാരണം... "നീ എപ്പോ ലാൻഡ് ചെയ്തു..." "അതൊന്നും പറയേണ്ട എന്റെ അളിയാ...ഞാൻ വന്ന ഫ്ലൈറ്റിൽ നല്ല സുന്ദിരികളായ എയർഹോസ്റ്റസ് മാർ ഉണ്ടായിരുന്നു..എനിക്ക് സൗന്ദര്യം പണ്ടെ കൂടുതലായതുകൊണ്ട് അവളുമാർ എന്റെ അടുത്തുനിന്നു മാറുന്നതേ ഇല്ല... എനിക്കാണെലോ ഭയങ്കര ശല്യവും... ഒരുത്തി ആണെങ്കിൽ എന്റെ അടുത്തുവന്നു എന്റെ ദേഹത്തൊക്കെ തൊടുക... എനിക്ക് അങ്ങ് ചൊറിഞ്ഞുകയറിയില്ലേ... ഞാൻ അവൾക്കിട്ട് രണ്ടെണ്ണം അങ്ങ് പൊട്ടിച്ചു...പിന്നെ എന്റെ ഏഴയലത്തു അവളുമാർ ഒന്നും വന്നില്ല... ഞാൻ ആരാ മോൻ..." അത് പറഞ്ഞു തീർന്നപ്പോൾ തന്നെ അവന്റെ കയ്യ് അവന്റെ കവിളിലേക്ക് പോയിരുന്നു.... "നല്ലോണം കിട്ടിയല്ലേ..."

"ഹ്മ്മ് ഏറെക്കുറെ ... ഏഹ്.. ആർക്ക്.." അവൻ ഒരു ഹാലിൽ അത് പറഞ്ഞതും പിന്നീട് അവൻ പറഞ്ഞത് മനസിലായതും അവൻ ശിവയെ നോക്കി സംശയത്തോടെ ചോദിച്ചു... "അല്ല ആ എയർഹോസ്റ്റസിന്..." "പിന്നല്ലാതെ...." ശിവ അവനെ നോക്കി അവന്റെ തലക്കിട്ടു രണ്ടെണ്ണം കൊടുത്തു... "വാടാ... അകത്തേക്കിരിക്കാം..." "ഞാനില്ലടാ... പോയിട്ട് കുറച്ചു പണിയുണ്ട്..." അവൻ ഋതുവിനെ നോക്കിക്കൊണ്ട് പറഞ്ഞു... "ഒരു പണിയും ഇല്ലെന്ന് എനിക്കറിയാം.. നീ വന്നേ... ദേ കുറച്ചു നേരത്തെക്കൂടെ ശോഭമ്മ നിന്നെ കുറിച്ച് പറഞ്ഞിട്ടുള്ളു... വാടാ..." അവൻ ശിവയെയും കൂട്ടി വാതിലിന്റെ അടുത്തേക്ക് വന്നു.. അവിടെ നിൽക്കുന്ന ഋതുവിനെയും കൂട്ടി അവൻ അടുക്കളയിലേക്ക് പോയി.... _____________ ഋഷി വീട്ടിലേക്ക് വരുമ്പോൾ അവന്റെ മനസ്സിൽ ശ്രദ്ധക്കിട്ട് പണി കൊടുത്തതിലുള്ള സന്തോഷം ആയിരുന്നു... "ഇന്നത്തോട് കൂടി അവളുടെ അഹങ്കാരം കുറഞ്ഞുക്കിട്ടും..." അവൻ ആത്മഗതിച്ചു...

അവൻ വീട്ടിലോട്ട് കയറിയതും അടുക്കളയിൽ നിന്നും ഉറക്കെയുള്ള സംസാരവും ചിരിയും ഒക്കെ കേട്ട് അവൻ അങ്ങോട്ടേക്ക് നടന്നു... "എന്നിട്ട്... ബാക്കി പറ അഭിയേട്ടാ..." അവിടെ ടേബിളിന് ചുറ്റും ഇരിക്കുകയാണ് ഋതുവും ശിവയും ശോഭയും.. അഭി ആണെങ്കിൽ അതിന്റെ മേലെ കയറി ഇരുന്നു ഋതുവിന് കഥ പറഞ്ഞുകൊടുക്കാണ്...ഇടക്കിടക്ക് ഉണ്ണിയപ്പവും എടുത്തു കഴിക്കുന്നുണ്ട്...അവൻ ഋഷിക്ക് പിന്തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് തന്നെ ഋഷി വന്നത് അറിഞ്ഞിട്ടില്ല... "എന്നിട്ട് നിന്റെ ഏട്ടനെ അവന്മാർ ഒക്കെ കൂടി പഞ്ഞിക്കിട്ടു... ഞാൻ വന്നിട്ടാണ് അവനെ ഒന്ന് രക്ഷപെടുത്തിയത്... അല്ലെ ശിവ..." "ഇത് പുളു ആണ് ... എന്റെ ഏട്ടനെ അവന്മാരെ ഒക്കെയാവും പഞ്ഞിക്കിട്ടത്.. അല്ലാതെ ഏട്ടനെ അല്ല..." "എന്റെ ഋതു... നിനക്കറിയോ നിന്റെ ഏട്ടൻ ഒരു പൊട്ടൻ ആടി.. അവൻ ഞാൻ ആണ് ഈ ആയുധമുറകൾ ഒക്കെ പഠിപ്പിച്ചു കൊടുത്തത്... അത് വരെ അവൻ അമുൽ ബേബി ആയിരുന്നു... അല്ലേടാ ശിവ..." ശിവ ഇവൻ ഇത് എങ്ങോട്ടാ തള്ളിക്കൊണ്ട് പോകുന്നെ എന്ന ഭാവത്തിൽ അവനെ നോക്കിയിരിക്കയിരുന്നു... ഇതെല്ലാം കേട്ട് ഋഷി അഭിയുടെ പിറകിൽ നിൽക്കുന്നത് ശിവ കണ്ടതും അഭിയുടെ കാര്യം ഓർത്തു അവനു ചിരി വരുന്നുണ്ടായിരുന്നു...

"ഞാൻ വിശ്വസിക്കില്ല... എന്റെ ഏട്ടൻ അമുൽ ബേബി ഒന്നുമല്ല..." "എന്നാ ഞാൻ നിനക്ക് വേറെ കഥ പറഞ്ഞു തരാം.. അപ്പൊ നീ വിശ്വസിക്കുമല്ലോ...." "ആഹ്... എന്നാ പറ..." അവൻ ഒരു ഉണ്ണിയപ്പം എടുത്തു വായിൽ ഇട്ടു... "കൊക്ല്ലേഹ് ഒബി ദിബാടം..." "എന്തോന്ന്..." അവൻ വായിലുള്ളത് ഇറക്കി... എന്നിട്ട് വീണ്ടും തുടർന്ന്... "കോളേജിലെ ആർട്സ് ഡേ.. ഞങ്ങൾ ഫസ്റ്റ്യേർസ് ആയിരുന്നു.. ഞങ്ങൾ മൂന്നുപ്പേരും കൂടെ ഒരു പാട്ട് പാടാനായി സ്റ്റേജിൽ കയറി... ഞങ്ങളെ കണ്ടതും സീനിയർസ് കൂവാൻ തുടങ്ങി... അപ്പൊ തന്നെ നിന്റെ ഏട്ടൻ പേടിച്ചു ഒരു വിധം ആയിരുന്നു.. ഞാൻ അതൊന്നും നോക്കാതെ അവന്റെ കയ്യിൽ മൈക് കൊടുത്തു പാടാൻ പറഞു... അവൻ എങ്ങനെയൊക്കെയോ ധൈര്യം എടുത്ത് പാടാൻ തുടങ്ങി... അപ്പോതന്നെ അവന്മാർ മൈക് ഓഫ്‌ ചെയ്യിപ്പിച്ചു... എനിക്ക് അങ്ങോട്ട് തിളച്ചുകയറിയില്ലേ ഞാൻ പോയി ആവർക്കിട്ട് രണ്ടു കൊടുത്തു.. നിന്റെ ഏട്ടൻ പേടിച്ചു എന്നെ പിടിച്ചു മാറ്റാൻ വന്നതും അവന്മാർ അവനെ തല്ലി... അതിന് അവൻ ഇരുന്നു കരഞ്ഞുക്കൊണ്ട് അവിടെ മാറി നിൽക്കായിരുന്നു.. അല്ലേടാ ശിവ...." ശിവ ഇതെപ്പോ എന്ന രീതിയിൽ അവനെ നോക്കി...

"എന്നിട്ട്...." "ആഹ് എന്നിട്ട്.... ഞ..." ഋഷിയുടെ ശബ്ദം കേട്ടതും അവൻ ഇത് എവിടെയോ കേട്ട് പരിചയം ഉണ്ടല്ലോ എന്ന രീതിയിൽ തിരിഞ്ഞു നോക്കിയതും അവനെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ഋഷിയെ കണ്ടതും അവൻ പതിയെ ഇരുന്നിടത്തുനിന്ന് എണീറ്റു... "നീ എപ്പോ വന്നടാ...." "നീ കഥ തുടങ്ങുന്നതിനു മുന്പേ വന്നു..." ശിവയായിരുന്നു അത് പറഞ്ഞത്... "നീ കണ്ടായിരുന്നോ..." അവൻ ശിവയോട് ചോദിച്ചു... അവൻ അതിന് തലയാട്ടി... എന്നോടിത് വേണ്ടായിരുന്നു എന്നാ ഭാവത്തിൽ അവൻ ശിവയെ നോക്കി... അവൻ നീ മേടിച്ചോ എന്നാ ഭാവത്തിൽ ഇളിച്ചു... "എന്തെ... നിനക്ക് ഇനി വേറെ കഥ ഒന്നും പറയാനില്ലേ..." "ഈ അഭിയേട്ടൻ പറഞ്ഞതൊക്കെ പുളു അല്ലെ ഏട്ടാ..." "മൊത്തം പുളു അല്ല... പാതി സത്യം ആണ്... അല്ലേടാ അഭി..." എന്തോ അർത്ഥം വെച്ചു പറയുന്ന ഋഷിയെ നോക്കി അഭി പറയല്ലേ എന്ന ഭാവത്തിൽ അവനെ നോക്കി... "അപ്പൊ ഏട്ടൻ അമുൽ ബേബി ആയിരുന്നോ..." "ഞാൻ ആയിരുന്നോ അഭി.... ആണോടാ ശിവ...."

അവൻ അഭിയുടെ അടുത്തേക്ക് വന്നു അവന്റെ തോളിൽ കയിട്ടുക്കൊണ്ട് ചോദിച്ചു... അഭി പെട്ടു എന്ന അവസ്ഥയിൽ ശിവയെ നോക്കി..അവനും വന്നു അഭിയുടെ തോളിലൂടെ കയിട്ടു... "അപ്പൊ നീ പറയുന്നില്ലേ അഭി..." ഋഷി വീണ്ടും ചോദിച്ചതും അഭി വേണോടാ എന്ന ഭാവത്തിൽ അവനെ നോക്കി... "ഹ്മ്മ്... എനിക്ക് കാര്യങ്ങൾ ഒക്കെ കത്തി... ഇപ്പോ അഭിയേട്ടൻ പറഞ്ഞ കഥയിലൊക്കെ ഏട്ടന്റെ സ്ഥാനത്തു അഭിയേട്ടൻ ആയിരുന്നു അല്ലെ...." അവൾ അതും പറഞ്ഞു വാ പൊത്തി ചിരിച്ചതും നിനക്ക് ഞാൻ തരാടി എന്നാ ഭാവത്തിൽ അഭി അവളെ നോക്കി കണ്ണുരുട്ടി.... "നീ കണ്ടുപിടിച്ചല്ലോ എന്റെ മോളെ... നമ്മുടെ അഭി ഒരു പ്രസ്ഥാനം ആയിരുന്നു...അല്ലേടാ..." അവൻ ആകെ ചമ്മിയ ഭാവത്തിൽ തലകുലുക്കി... എല്ലാവരും അവനെ നോക്കി ചിരിച്ചു... "മതി പിള്ളേരെ.. അവനെ ഇട്ടു ആക്കിയത്... ഋതു പോയി കുളിച്ചേ... ഋഷി നിന്നോടും കൂടെയാ.. ഞാൻ ചായ എടുത്തു വെക്കാം..." ശോഭന അത് പറഞ്ഞതും അഭി നന്ദിയുണ്ട് എന്ന ഭാവത്തിൽ അവരെ നോക്കി എന്നിട്ട് അവന്മാരുടെ കയ്യെടുത്തു മാറ്റി മുഖം വീർപ്പിച്ചു അവിടെ നിന്നു പോയി... ഋഷിയും ഋതുവും ശിവയും അവന്റെ പോക്ക് കണ്ട് ചിരിച്ചു...

"നീ ഇരിക്ക് ശിവാ... ഞാനൊന്ന് ഫ്രഷ് ആയി വരാം..." അതും പറഞ്ഞു ഋഷി പോയതും ശിവ ഋതുവിനെ ഒന്ന് നോക്കി അഭിയുടെ അടുത്തേക്ക് നടന്നു... ഋതു അവനെ നോക്കി മുഖം കയറ്റി അവളുടെ റൂമിലേക്കും നടന്നു... _____________ ഋഷി ഫ്രഷ് ആയി വന്നതും അഭിയും ശിവയും ഋഷിയും കൂടെ ഹാളിൽ ഇരുന്നു ഓരോന്നു സംസാരിക്കുകയായിരുന്നു... ഋതു അവളുടെ റൂമിൽ ആയിരുന്നു.. ശോഭന അടുക്കളയിലും.. ദിനേശ് ഓഫീസ് റൂമിൽ ആയിരുന്നു... അപ്പോഴായിരുന്നു കാളിങ് ബെൽ അടിച്ചത്... ഋഷി ആരാണെന്ന് നോക്കാനായി വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന പോലീസിനെ കണ്ടതും അവൻ നെറ്റി ചുളിച്ചുനോക്കി... "Mr ഋഷി യാദവ്..." "Yes... ഞാൻ തന്നെ..." "നിങ്ങൾക്ക് എതിരെ ഒരു കംപ്ലയിന്റ് ഉണ്ട്... ഒരു പെൺകുട്ടി തന്നതാണ്... So സ്റ്റേഷൻ വരെ ഒന്ന് വരണം...." അപ്പോഴേക്കും എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു... "എന്ത് കംപ്ലയിന്റ് ആണ് സർ..." ദിനേശ് ആയിരുന്നു അത് ചോദിച്ചത്...

"ഒരു ആക്‌സിഡന്റ് കേസ് ആണ്... So ഞങ്ങളുടെ കൂടെ ഒന്ന് വരണം..." ഇതിനു പിന്നിൽ ശ്രദ്ധയാണെന്ന് അവനു മനസ്സിലായിരുന്നു.. "ഓക്കേ സർ... ഞാൻ വരാം..." അവരോട് അതു പറഞ്ഞു ആവൻ അകത്തേക്ക് കടന്നതും ബാക്കിയുള്ളവർ കാര്യം അന്വേഷിക്കാൻ തുടങ്ങി... "എന്താടാ ഋഷി എന്താ പ്രോബ്ലം..." "ഞാൻ പോയിട്ട് വരാം... എന്നിട്ട് പറയാം..." അവൻ ഡ്രസ്സ്‌ മാറി കാറിന്റെ കീയും ആയി വന്നു... "ഞാൻ കൂടെ വരാം ഋഷി..." "വേണ്ട പപ്പാ...പപ്പാ വരേണ്ട... ശിവ.." അവൻ ശിവയെ വിളിച്ചതും അവൻ അവന്റെ കൂടെ പോയി... സ്റ്റേഷനിൽ എത്തിയതും അവർ രണ്ടുപേരുകൂടെ ഇൻസ്‌പെക്ടറിന്റെ റൂമിലേക്ക് ചെന്നു.. അവർക്ക് പുറം തിരിഞ്ഞിരിക്കുന്ന ഒരു പെൺകുട്ടിയെയും അവൾക്ക് അടുത്തു അൽപ്പം പ്രായം തോന്നിക്കുന്ന ഒരാളും ഉണ്ടായിരുന്നു... ഋഷിക്ക് അത് ശ്രദ്ധയാണെന്ന് മനസിലായി... "ആ ഋഷി വരൂ...." ഇൻസ്‌പെക്ടർ അവനെ വിളിച്ചതും ശ്രദ്ധ അവനെ തിരിഞ്ഞു നോക്കി...

ആ സമയം അവളുടെ മുഖത്തു അവനോടുള്ള പുച്ഛവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു... ശ്രദ്ധയെ അവിടെ കണ്ടതും ശിവ ഞെട്ടി... "എന്താ സർ പ്രോബ്ലം..." ഋഷി ശ്രദ്ധയെ ശ്രദ്ധിക്കാതെ ഇൻസ്‌പെക്ടറോഡ് കാര്യം അന്വേഷിച്ചു.. "ഈ ഇരിക്കുന്ന പെൺകുട്ടിയെ താങ്കൾ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നും അവളുടെ വാഹനം താങ്കൾ ഇടിച്ചു തെറിപ്പിച്ചു എന്നും ഒരു കംപ്ലയിന്റ് തന്നിട്ടുണ്ട്...." "സോറി സർ.. ഇവർക്ക് ആൾ മാറിയതാകും..." അവൻ ഒരു ഭാവവ്യത്യാസവുമില്ലാതെ ആയിരുന്നു പറഞ്ഞത്... "ഒരു ലോറി ഉപയോഗിച്ച് ആയിരുന്നു വാഹനം നശിപ്പിച്ചത്... ഞങ്ങൾക്ക് ആ ലോറി ഡ്രൈവറെ കിട്ടിയിട്ടുണ്ട്..." അത് പറഞ്ഞതും ഋഷി ചെറുതായി ഒന്ന് ഞെട്ടി.. അത് കണ്ട് ശ്രദ്ധ അവനെ നോക്കി പുച്ഛിച്ചു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story