പ്രണയനിലാമഴ....💙: ഭാഗം 7

pranayanilamazha

രചന: അനാർക്കലി

"ഒരു ലോറി ഉപയോഗിച്ച് ആയിരുന്നു വാഹനം നശിപ്പിച്ചത്... ഞങ്ങൾക്ക് ആ ലോറി ഡ്രൈവറെ കിട്ടിയിട്ടുണ്ട്..." അത് പറഞ്ഞതും ഋഷി ചെറുതായി ഒന്ന് ഞെട്ടി.. അത് കണ്ട് ശ്രദ്ധ അവനെ നോക്കി പുച്ഛിച്ചു... "ഇനിയും ഞാൻ എന്തെങ്കിലും പറയണോ ഋഷി..." ഇൻസ്‌പെക്ടർ പറഞ്ഞത് കേട്ടതും ശിവ ഋഷിയെ നോക്കി അവന്റെ മുഖത്തിൽ നിന്നു തന്നെ ഇത് ചെയ്തത് അവനാണെന്ന് ശിവക്ക് മനസ്സിലായിരുന്നു... "ഋഷി...ഇതൊക്കെ സത്യമാണോ... നീ ആണോ ഇതിനു പിറകിൽ..." അവന്റെ ഉത്തരത്തിനായി അവൻ കാതോർത്തു എന്നാൽ അവൻ ശ്രദ്ധയെ പകയെരിയുന്ന കണ്ണുകളാൽ നോക്കുകയായിരുന്നു... "തെളിവുകളെല്ലാം ഋഷിക്ക് എതിരെ ആണ്... ഇത് വേണമെങ്കിൽ എനിക്ക് കേസ് ആക്കാതെ വിടാം.. ഇവർക്ക് വന്ന നഷ്ടത്തിന് നഷ്ടപരിഹാരം നൽകണം... അതിന് സമ്മതമാണോ..." "No.... അങ്ങനെ ആണെങ്കിൽ എനിക്ക് ഇവിടെ വരേണ്ട ആവശ്യം ഉണ്ടായിരുന്നോ സർ... ഇയാൾ നഷ്ടപരിഹാരവും തന്ന് വീണ്ടും എനിക്കെതിരെ തിരിയില്ലെന്ന് ആര് കണ്ടു.... ഞാൻ ഇവിടെ വന്നത് തന്നെ ഇയാളാക്കെതിരേ legally മൂവ് ചെയ്യാനാണ്...." അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു....

അതിൽ അവനോടുള്ള ദേഷ്യം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.... "ശ്രദ്ധാ...." "വേണ്ട സർ.... സർ പറയാൻ വരുന്നതെന്താണെന്ന് എനിക്കറിയാം... കൂട്ടുക്കാരൻ വേണ്ടി ഒരു വക്കാലത്തുമായി വരേണ്ട... ഞാൻ തീരുമാനിച്ചുകഴിഞ്ഞു...." ഋഷിക്കായി സംസാരിക്കാൻ നിന്ന ശിവയോട് അവൾ അവളുടെ തീരുമാനം പറഞ്ഞതും ഋഷിക്ക് അവളോടുള്ള പക കൂടി... "സർ.... അവന്മാരെ കൊടുന്നിട്ടുണ്ട്...." "ഓക്കേ ഞാനിപ്പോ വരാം " പെട്ടെന്ന് ഒരു കോൺസ്റ്റബിൾ അങ്ങോട്ട് വന്നു പറഞ്ഞതും ഇൻസ്‌പെക്ടർ അവരെ നോക്കി... "നിങ്ങൾ ഒരു തീരുമാനത്തിൽ എത്തൂ... ഞാനിപ്പോ വരാം..." അതും പറഞ്ഞു അയാൾ പുറത്തേക്ക് പോയതും ശ്രദ്ധ ഒരു കുലുക്കവും ഇല്ലാതെ ഋഷിയെ നോക്കി പേടിപ്പിച്ചു അവിടെ ഇരുന്നു... അവനും മറിച്ചാല്ലായിരുന്നു... "ശ്രദ്ധാ... ഇതൊരു പ്രശ്നമാക്കാണോ...." "ഇത് അങ്ങനെ പ്രശ്നമാക്കാതെ വിടാൻ ചെറിയ പ്രശ്നം അല്ല സർ.... ഇയാൾ നശിപ്പിച്ചു കളഞ്ഞത് എന്റെ അച്ഛന്റെ സമ്പാദ്യത്തെയാണ്...

ഇയാളെ പോലെ ഇന്നൊരു വാഹനം ആഗ്രഹിച്ചാൽ നാളെ അത് പോയി വാങ്ങാനുള്ള ശേഷി ഒന്നും ഞങ്ങൾക്കില്ല... അത്രയും ആഗ്രഹിച്ചു... അതിനായി ഞങ്ങളുടെ സമ്പാദ്യം മാറ്റി വെച്ചു എന്റെ അച്ഛൻ എനിക്ക് വാങ്ങി തന്ന വാഹനം ആണ് ഇയാൾ നശിപ്പിച്ചത്...." "അതിന് ഇവൻ compensation തരാം ശ്രദ്ധ..." "ശിവാ.... Just stop it...എനിക്ക് വേണ്ടി നീ ഇവളുടെ കാൽ ഒന്നും പിടിക്കേണ്ടത്.... ഇവൾക്കറിയില്ല ഞാൻ ആരാണെന്ന്...." ശ്രദ്ധയെ ഒരു വിധം മായപ്പെടുത്താം എന്ന നിലക്ക് ശിവ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഋഷി അവനെ തടഞ്ഞത്.... "താൻ ആരാടോ.... കൊറേ കാലയല്ലോ താൻ തുടങ്ങിയിട്ട്... അച്ഛന്റെ ബിസ്സിനെസ്സ് നോക്കി നടത്തുന്നു എന്ന് വെച്ചു താൻ വലിയൊരു സംഭവം ആണെന്നൊന്നും വിചാരിക്കേണ്ട.... താൻ വെറും സീറോയാ വെറും..." അവൾ എണീറ്റു അവനു നേരെ ചെന്നു പറഞ്ഞു... അവൾക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവൾ പറഞ്ഞ വാക്കുകൾ അവനിൽ അവളോടുള്ള പക ഇരട്ടിക്കാൻ കാരണമായി.... രണ്ടുപേരും പരസ്പരം പകയോടെ നോക്കി.... "ചാരു......"

ശരത്തിന്റെ ശബ്ദം കേട്ടതും അവൾ അവനിൽ നിന്നും മാറി നിന്നു... "വാ ഇവിടെ ഇരിക്ക്...." അയാൾ അവളെ അവിടെ പിടിച്ചിരുത്തിയിരുന്നു.... ശിവ അയാൾക്കടുത്തേക്ക് വന്നു... "അങ്കിൾ... പ്ലീസ്... നിങ്ങൾക്ക് വന്ന നഷ്ടം അത് ഇവൻ തീർത്തോളാം... ഇത് കേസ് ആക്കരുത്..." ശരത് ശ്രദ്ധയെ ഒന്ന് നോക്കി... എന്നിട്ട് ശിവയെ നോക്കി... "ഇവൾ ആശിച്ചു കൊതിച്ചു വാങ്ങിയ വണ്ടി ആയിരുന്നു... അത്കൊണ്ട് തന്നെ ഒരു പ്രത്യേകതരം അറ്റാച്ച്മെന്റ് അവൾക്ക് അതിനോട് ഉണ്ട്.... അത്കൊണ്ട് തന്നെ തീരുമാനം എടുക്കേണ്ടതും അവളാണ്...." ശ്രദ്ധ ഒരു ഒത്തുതീർപ്പിന് തയ്യാറാകില്ല എന്ന് ശിവക്ക് മനസ്സിലായിരുന്നു... അപ്പോഴായിരുന്നു ദിനേശ് ശിവയുടെ ഫോണിലേക്ക് വിളിച്ചത്... അവൻ പുറത്തേക്കിറങ്ങി അത് അറ്റന്റ് ചെയ്തു... _____________ "എന്തായി നിങ്ങൾ ഒരു തീരുമാനത്തിൽ എത്തിയോ..." ഇൻസ്‌പെക്ടർ അകത്തേക്ക് വന്നുക്കൊണ്ട് ചോദിച്ചു... "Yes സർ... എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല...." ശ്രദ്ധ ഉറച്ച വാക്കുകളോടെ പറഞ്ഞു.. അയാൾ ഋഷിയെ ഒന്ന് നോക്കി.. അവൻ അവിടെ അവളെ ദേഷ്യത്തോടെ നോക്കിയയിരിക്കുകയായിരുന്നു....

"എന്നാ ഞാൻ കേസ് ഫയൽ ചെയ്യാൻ പോവുകയാണ്.. Fir തയ്യാറായി കഴിഞ്ഞാൽ ഋഷിയുടെ അറസ്റ്റ് രേഖപെടുത്തണം...രാത്രി ആയതുക്കൊണ്ട് തന്നെ നാളെയെ കോടതിയിൽ ഹാജരാക്കാൻ കഴിയുകയുള്ളു.. അത്കൊണ്ട് ഇന്ന് ലോക്കപ്പിൽ കിടക്കേണ്ടി വരും..." അവരെ നോക്കിക്കൊണ്ട് പറഞ്ഞു.. ശ്രദ്ധ ഋഷിയെ നോക്കി പുച്ഛിച്ചു... എന്നാൽ ഋഷിയുടെ മുഖത്തു അവളോടുള്ള ദേഷ്യം ആളിക്കത്തുന്നുണ്ടായിരുന്നു.... "May i sir....." "Yes..." അകത്തേക്ക് വരുന്ന ദിനേഷിനെ കണ്ടതും ഋഷി ശ്രദ്ധയെ നോക്കി പുച്ഛിച്ചു... "Am dinesh yaadhav... ഋഷിയുടെ father ആണ് ...." "അറിയാം.. ഇരിക്കു..." തനിക്ക് നേരെയുള്ള ചെയർ കാണിച്ചുകൊണ്ട് അയാളോട് ഇരിക്കാൻ പറഞ്ഞു...അയാൾ അതിൽ ഇരുന്നു തനിക്കടുത്തിരിക്കുന്ന ശ്രദ്ധയെ ഒന്ന് നോക്കി... അവൾ ആരെയും നോക്കാതെ മുന്നോട്ട് നോക്കിയിരിക്കയിരുന്നു... "ഞാൻ വിവരങ്ങൾ എല്ലാം അറിഞ്ഞു..." "ഇവർ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം... ഞങ്ങൾ കേസ് ഫയൽ ചെയ്യാൻ പോവുകയാണ്..."

"Sir... പ്ലീസ് എനിക്ക് ഇവരോട് ഒന്ന് സംസാരിക്കണം... Just five മിനിറ്റ്സ്...." "ഓക്കേ...." അയാൾ ശ്രദ്ധയെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങി...ദിനേശ് അവൾക്ക് നേരെ തിരിഞ്ഞു... "മോളെ എനിക്കറിയാം നിന്റെ വിഷമം... എനിക്കുമുള്ളതാണ് നിന്നെ പോലൊരു മകൾ... എന്റെ രണ്ടുമക്കളെയും ഞാൻ പണത്തിന്റെ വില അറിഞ്ഞിട്ടു തന്നെയാണ് വളർത്തിയത്...." "എന്നിട്ടാവുമല്ലോ sir ന്റെ മകൻ ഈ തെണ്ടിത്തരം ചെയ്തത്...." "ഡീ.......കുറെ നേരമായല്ലോ നീ ചിലക്കാൻ തുടങ്ങിയിട്ട്... ഞാൻ നിന്റെ വണ്ടി നശിപ്പിച്ചിട്ടുണ്ടെകിൽ അതിന് കാരണം നീ തന്നെയാണ്....." ദിനേഷിനെതിരെ ശബ്ദം ഉയർത്തിക്കൊണ്ട് അവൾ പറഞ്ഞതും തന്റെ അച്ഛനെതിരെ സംസാരിച്ച അവൾക്ക് നേരെ ഋഷി പാഞ്ഞടുത്തു... അവനെ ശിവ തടഞ്ഞുവെച്ചു.... "ഋഷി...... No....." അയാൾ അവനെ നോക്കി വേണ്ട എന്ന് തലയാട്ടി.. എന്നാൽ ഇതെല്ലാം കണ്ട് ശ്രദ്ധക്ക് അവരോട് പുച്ഛം തോന്നി.... അയാൾ അവൾക്കടുത്തിരിക്കുന്ന ശരത്തിനെ ഒന്ന് നോക്കി... ആ നോട്ടത്തിൽ പലതും ഉണ്ടായിരുന്നു....അയാൾ ശ്രദ്ധയെ നോക്കി ചിരിച്ചു... "പെൺകുട്ടികളായാൽ മോളെ പോലെയാകണം... നല്ല തന്റേടം വേണം...

എന്ന് കരുതി അത് എല്ലായിപ്പോഴും മോൾക്ക് നല്ലത് ചെയ്യും എന്ന് വിചാരിക്കരുത്... അത് ചില സമയങ്ങളിൽ ദോഷങ്ങളും ചെയ്യും..." അയാൾ അർത്ഥം വെച്ചു പറഞ്ഞു...ശ്രദ്ധ അയാളെ ശ്രദ്ധിക്കുകയായായിരുന്നു... "മോൾക്ക് ഞാൻ ഒരു ഓഫർ തരാം... വേണമെങ്കിൽ സ്വീകരിക്കാം.. സ്വീകരിച്ചാൽ അത് മോൾക്ക് നല്ലത്..." അവൾ എന്താണെന്നുള്ള രീതിയിൽ അയാളെ നോക്കി... "മോൾക്ക് സംഭവിച്ച എല്ലാം നഷ്ടങ്ങളും ഞാൻ പരിഹരിക്കാം... പകരം മോൾ കേസ് ആക്കാതെ വീട്ടിൽ പോകണം... ഇല്ലെങ്കിൽ...." ഒരു മുനവെച്ച് പറഞ്ഞുക്കൊണ്ട് അയാൾ ശരത്തിനെ നോക്കി...ദിനേഷിന്റെ ഭാവത്തിൽ അയാൾക്ക് പേടിതോന്നി... തന്റെ മകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് അയാൾ ഒരു നിമിഷം ആലോചിച്ചു... "ഇല്ലെങ്കിൽ...." "ചാരു......." ശ്രദ്ധ എന്തോ പറയാൻ വന്നതും അവളെ ശരത് തടഞ്ഞു... അവൾ അയാളെ നോക്കിയതും വേണ്ട എന്ന രീതിയിൽ തലയാട്ടി...അത് കണ്ട ദിനേശ് അവരെ നോക്കി പുഞ്ചിരിച്ചു..

. "കണ്ടോ.. മോൾടെ അച്ഛൻ കാര്യം പിടികിട്ടി..." അവൾ ശരത്തിനെ നോക്കി... "ഞങ്ങൾ ഒരു ഒത്തുതീർപ്പിന് തയ്യാറാണ്..." "അച്ഛാ...." "ഞാൻ പറയുന്നത് കേട്ടാൽ മതി ചാരു..." "പറ്റത്തില്ല...അച്ഛന്റെ ഒരു തീരുമാനത്തിനും ഞാൻ എതിര് നിന്നിട്ടില്ല.. പക്ഷെ ഇതിന് ഞാൻ അച്ഛന്റെ കൂടെ നിൽക്കില്ല.... ഇയാളെ ഒരു ദിവസമെങ്കിലും എനിക്ക് ലോക്കപ്പിൽ കിടത്തണം... എന്നാലേ ഇവന്റെ ഈ അഹങ്കാരം ഒന്ന് കുറയൂ... അവൻ ചെയ്ത തെറ്റ് മനസിലാകൂ..." ഋഷിക്ക് നേരെ കത്തുന്ന കണ്ണുകളോടെ അവൾ പറഞ്ഞതും അവനും അവളെ കത്തുന്ന കണ്ണുകളോടെ നോക്കി... "ഞാൻ പറയുന്നത് നീ കേട്ടാൽ മതി ശ്രദ്ധാ....." ശരത്തിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.. അവൾ അയാളെ നോക്കി.. അയാളുടെ കണ്ണുകളിൽ ദയനീയത കണ്ടതും അവൾക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല...ഇതെല്ലാം കണ്ട് ദിനേശ് ഒന്ന് പുച്ഛിച്ചു ചിരിച്ചു... അത് ഋഷിയുടെ ചുണ്ടിലും ഉണ്ടായിരുന്നു... എന്നാൽ ശിവക്ക് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു... "അപ്പൊ എന്താണ് മോളുടെ തീരുമാനം..." ദിനേശ് ഒന്നുക്കൂടെ ചോദിച്ചതും അവൾ അയാളെയും ഋഷിയെയും ഒന്ന് നോക്കി രണ്ടുപേരും അവളെ നോക്കി പുച്ഛിച്ചു ചിരിക്കുന്നുണ്ടായിരുന്നു...

. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... "സമ്മതം....but ഒരു കണ്ടിഷൻ ഉണ്ട്.." അവൾ ഋഷിയെ നോക്കിക്കൊണ്ട് പറഞ്ഞു.. "എന്താണ്..." "ഇനിയും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ sir ന്റെ മകനെതിരെ ഞാൻ കേസ് ഫയൽ ചെയ്യും..." അത് കേട്ട് അയാൾ ഒന്ന് ചിരിച്ചു... "ഓക്കേ... ഇനി അവന്റെ ഭാഗത്തു നിന്ന് ഒന്നും തന്നെയുണ്ടാകില്ല..." "എന്നാൽ എനിക്കും സമ്മതം..." "ഗുഡ് ഗേൾ...." ദിനേശ് അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...അവൾ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു.... _____________ "ഋഷി സൈൻ ചെയ്യൂ...." അവൾ പറഞ്ഞത് പ്രകാരം ഒരു അഗ്രിമെന്റ് ഉണ്ടാക്കി.. ശ്രദ്ധ അതിൽ സൈൻ ചെയ്തതും ഋഷിയെ ഇൻസ്‌പെക്ടർ വിളിച്ചു... അവൻ അവളെ ഒന്ന് നോക്കിയതിനു ശേഷം അതിൽ സൈൻ ചെയ്തു... "ഇനി ഋഷിയുടെ ഭാഗത്തു നിന്നു എന്തെങ്കിലും ഈ കുട്ടിക്ക് സംഭവിച്ചാൽ ഞങ്ങൾക്ക് ആക്ഷൻ എടുക്കേണ്ടി വരും..." "No sir.... ഇവന്റെ ഭാഗത്തുനിന്ന് ഒന്നും സംഭവിക്കില്ല.. അല്ലേടാ..." ഇൻസ്‌പെക്ടർ അങ്ങനെ പറഞ്ഞതും ദിനേശ് അവർക്ക് ഉറപ്പ് നൽകി.. ഒപ്പം ഋഷിയും... "എന്നാ ഞങ്ങൾ പൊയ്ക്കോട്ടേ sir.... ഋഷി.. ശിവ... വാ പോകാം..."

"One മിനിറ്റ് sir...." പോകാനായി നിന്ന ഋഷിയുടെയും ദിനേഷിന്റെയും മുന്നിൽ കയറി നിന്നു ശ്രദ്ധ പറഞ്ഞതും ഇനി എന്താണെന്നുള്ള ഭാവത്തിൽ അവർ അവളെ നോക്കി.. "Sir പറഞ്ഞതുപോലെ ഈ ഇഷ്യൂ കേസ് ആക്കിയില്ല... എന്റെ കണ്ടിഷൻ sir അക്‌സെപ്റ് ചെയ്യുകയും ചെയ്തു... പക്ഷെ Sir ന്റെ മോൻ ഇത്രയൊക്കെ ചെയ്തതല്ലേ...അത്കൊണ്ട്...." "അത്കൊണ്ട്....." ഋഷി ആയിരുന്നു അത് ചോദിച്ചത്.... "അത്കൊണ്ട് mr ഋഷി യാദവ് എന്നോട് ഇവിടെ വെച്ചു സോറി പറയണം....." അവൾ കയ്യ് രണ്ടും കെട്ടി അവനെ നോക്കി... ഋഷി ദേഷ്യംക്കൊണ്ട് അവൾക്ക് നേരെ കയ്യുയർത്താൻ നിന്നതും ദിനേശ് അവന്റെ കയ്യിൽ പിടിച്ചു വേണ്ടെന്ന് തലയാട്ടി.... "ഋഷി പറഞ്ഞേക്ക്...." "പപ്പാ......" "നിന്റടുക്കലാണ് ഋഷി തെറ്റ്... അത്കൊണ്ട് സോറി പറഞ്ഞു എന്ന വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല...." ദിനേശ് പറഞ്ഞതും ഋഷിക്ക് അയാളെ അനുസരിക്കേണ്ടി വന്നു... അവൻ അവളെ നോക്കി തന്നെ നോക്കി പുച്ഛിക്കുന്ന ശ്രദ്ധയെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു... "വേഗം പറയണം മിസ്റ്റർ....." അവൾ ഒന്നുക്കൂടെ അവനെ ഓർമിപ്പിച്ചതും അവൻ ദേഷ്യം കണ്ട്രോൾ ചെയ്തു ഒന്ന് നന്നായി ശ്വാസം വലിച്ചുവിട്ടു കണ്ണടച്ച് തുറന്നു.....

"സോറി....." "എന്താ കേട്ടില്ല..... അല്ലെങ്കിൽ ഇയാൾക്ക് നല്ല ശബ്ദമാണല്ലോ... ഇപ്പൊ ഇല്ലേ...." അവൾ അവനെ വീണ്ടും ദേഷ്യം പിടിപ്പിച്ചു.... അവൻ അവളെ തുറിച്ചുനോക്കി.... "Sorry..... Sorry for everything...." അവന്റെ വാക്കുകളിൽ ദേഷ്യം പ്രകടമായിരുന്നു.... എന്നാൽ ശ്രദ്ധ അവനെ നോക്കി ഒരു വിജയച്ചിരി ചിരിച്ചു... അവൻ ആരെയും നോക്കാതെ പുറത്തേക്കിറങ്ങി... ഒപ്പം ശിവയും... "താങ്ക്യൂ.. ഇൻസ്‌പെക്ടർ...." അവൾ തിരിഞ്ഞതും അവളെ നോക്കുന്ന ദിനേഷിനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി... അയാൾ അവളെ നോക്കി കാണുകയായിരുന്നു... അവളുടെ തന്റെടവും ആരുടെ മുന്നിലും അടിയറവ് വെക്കാൻ സമ്മതിക്കാത്ത അഭിമാനവും.... അവൾക്ക് പിറകെ പോകാൻ നിന്ന ശരത്തിനെ അയാൾ തടഞ്ഞു... "മകളെ തന്റെടിയായി വളർത്തിയത് ഒക്കെ കൊള്ളാം... പക്ഷെ അവളുടെ ഈ തന്റേടം ഒന്ന് കുറക്കാൻ പറയുന്നതാകും നല്ലത്... ഇല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ മകൾക്ക് ചിതയൊരുക്കേണ്ടി വരും..."

അയാൾ പുച്ഛത്തോടെ പറഞ്ഞു... ശരത് അയാളെ നോക്കി ഒന്ന് പുച്ഛിച്ചു... "അത് തന്നെയാണ് സാറേ എനിക്ക് നിങ്ങളോടും പറയാൻ ഉള്ളത്... മകനെ നന്നായി വളർത്തിയാൽ കൊളളാം.. ഇല്ലെങ്കിൽ ഇതുപോലെ കൊറേ കേറി ഇറങ്ങേണ്ടി വരും... പിന്നെ എന്റെ മകൾ അവൾക്ക് അറിയാം അവളെ എങ്ങനെ രക്ഷിക്കണം എന്ന്...." അത്രയും പറഞ്ഞു അയാൾ പുറത്തേക്ക് പോയി. ദിനേശ് ദേഷ്യത്തോടെ പുറത്തേക്കിറങ്ങി.... _____________ ശ്രദ്ധയോട് സോറി പറഞ്ഞതിന് ശേഷം ദേഷ്യത്തിൽ ഇറങ്ങി വന്ന ഋഷി കാറിന്റെ ടയറിൽ ചവിട്ടു ബോണറ്റിൽ കയ്യടിച്ചു.... "Damn it...... 😡😡...." "ഋഷി...." "ശിവ... പ്ലീസ്..... I can't control my self..... നീ ഇപ്പോ എന്തെങ്കിലും പറഞ്ഞാൽ.. ഞാൻ ചിലപ്പോ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല...." ശിവ അവൻ പറഞ്ഞതുക്കേട്ടങ്കിലും അവന്റെ തോളിൽ കൈ വെച്ചു.... "നിന്നോടല്ലടാ ഞാൻ പറഞ്ഞത്...." അവൻ ദേഷ്യത്തോടെ ശിവായുടെ നേരെ തിരിഞ്ഞതും പുറത്തേക്ക് വരുന്ന ശ്രദ്ധയെ കണ്ടതും അവനു വീണ്ടും ദേഷ്യം വരാൻ തുടങ്ങി....

ശ്രദ്ധ അവനെ കണ്ടതും അവന്റെ അടുത്തേക്ക് വന്നു.... "Sir ന് സോറി പറഞ്ഞത് തീരെ പിടിച്ചിട്ടില്ലെന്ന് അറിയാം... സത്യം പറഞ്ഞാൽ എനിക്ക് തന്നെക്കൊണ്ട് സോറി പറയിപ്പിക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല... തന്നെ ലോക്കപ്പിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം കിടത്തണം എന്നെ ഉണ്ടായിരുന്നുള്ളു... അപ്പോഴല്ലേ sir ന്റെ അച്ഛൻ വന്നു അത് വേണ്ടെന്ന് പറഞ്ഞത്... അങ്ങനെ ഇത്രയൊക്കെ ചെയ്തുകൂട്ടിയത് വെറുതെ പോകുന്നത് ശരിയല്ലല്ലോ... അത് കൊണ്ടാണ് ഒരു സോറി എങ്കിൽ സോറി ആയിക്കോട്ടെ എന്ന് വിചാരിച്ചതു...." "നീ ജയിച്ചു എന്ന് വിചാരിക്കേണ്ട ശ്രദ്ധാ.... എന്നെ നിനക്കറിയില്ല.... നീ ഇതിന് അനുഭവിക്കും...." "Am waiting...." അപ്പോഴേക്കും ശരത് വന്നതും അവൾ അവനെ നോക്കി പുച്ഛിച്ചുകൊണ്ട് അയാൾക്കൊപ്പം പോയി... ഋഷി അവൾ പോകുന്നത് പകയോടെ നോക്കി നിന്നു... ശിവ ഇനി എന്തൊക്കെ സംഭവിക്കും എന്ന ആലോചനയിൽ ആണ്......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story