പ്രണയനിലാമഴ....💙: ഭാഗം 8

pranayanilamazha

രചന: അനാർക്കലി

"ഋഷി.... എങ്ങോട്ടാ...." ഓഫീസിലേക്ക് പോകാനായി ഇറങ്ങിയ അവനെ കണ്ട് ദിനേശ് ചോദിച്ചു... "ഓഫീസിലേക്ക്... പിന്നെ ഋതുവിനെ കോളേജിൽ ഡ്രോപ്പ് ചെയ്യണം...." "അവളെ അഭി ഡ്രോപ്പ് ചെയ്തോളും...നീ അങ്ങോട്ടേക്ക് പോകേണ്ട..." "അതെന്താ പപ്പാ... ഞാൻ തന്നെയല്ലേ അവളെ ഡ്രോപ്പ് ചെയ്യാറ്... പിന്നെ ഇപ്പോ എന്താ..." "അഭി ഇവിടെ ഇല്ലാത്തപ്പോഴല്ലേ... ഇപ്പോ അവൻ വന്നില്ലേ... ഇനി അവൻ ചെയ്തോളും... നീ ഇനി അവിടെ പോയി ആ പെണ്ണിനെ കണ്ട് പ്രശ്നമായാൽ നിന്നെ സ്റ്റേഷനിൽ നിന്നും ഇറക്കാൻ എന്നെ കിട്ടില്ല...." അത്രയും പറഞ്ഞു വായിച്ചുകൊണ്ടിരിക്കുന്ന പത്രം അവിടെ വെച്ചു എണീറ്റു റൂമിലേക്ക് പോയി.. ദിനേശ് പറഞ്ഞതിലും കാര്യമുണ്ടെന്ന് ഋഷിക്കും തോന്നി... അവളെക്കണ്ടാൽ എന്തെങ്കിലും ഒന്ന് പറഞ്ഞില്ലേൽ അവനു സമാദാനമുണ്ടാകില്ല... അതിലും നല്ലത് അവളെ കാണാതിരിക്കുന്നത് തന്നെയാണെന്ന് അവനു തോന്നി...അവൻ ശോഭയോട് പറഞ്ഞു ഓഫീസിലേക്ക് പോയി... _____________

"അഭിയേട്ടാ.... എണീറ്റെ.... എന്നെ കോളേജിലേക്ക് ആക്കി താ...." "ഋഷിയോട് പറ...." അവൻ തലവഴി പുതപ്പിട്ടുക്കൊണ്ട് പറഞ്ഞു... ഋതു അവന്റെ പുതുപ്പ് മാറ്റി... "ഋഷിയേട്ടൻ പോയി.... അഭിയേട്ടൻ എണീറ്റെ..." "എന്നാ നീ അങ്കിളിന്റെ കൂടെ പൊയ്ക്കോ....ഞാൻ ഒന്ന് ഉറങ്ങട്ടെ പെണ്ണെ..." അവൻ തിരിഞ്ഞു കിടന്നുക്കൊണ്ട് പറഞ്ഞു... ഇനി അവനെ എണീപ്പിക്കാൻ ഒറ്റമാർഗം മാത്രമേ ഒള്ളൂ എന്ന് അവൾക്ക് മനസ്സിലായി... "ആഹ്... എന്നാ ഏട്ടൻ വരേണ്ട... ഇന്നലെ കൂടെ ശ്രേയ ചോദിച്ചതെ ഉള്ളു... നിന്നെ എന്നും ഡ്രോപ്പ് ചെയ്യുന്ന ചേട്ടൻ എന്തെ എന്ന്... ഇനിപ്പോ അവളോട് അഭിയേട്ടൻ നാട് വിട്ടുപ്പോയി ഇനി വരില്ലെന്ന് പറയാം..." അവൾ അവനെ ഒളിക്കണ്ണോട് നോക്കി പറഞ്ഞു എണീക്കാൻ നിന്നതും അവളുടെ മുന്നിലൂടെ എന്തോ ഒന്ന് പാഞ്ഞു പോയതുപോലെ തോന്നി അവൾ അഭിയേ നോക്കിയതും അവനെ കണ്ടില്ല... കുട്ടി ശ്രേയ എന്ന് കേട്ടതും പെട്ടെന്ന് എണീറ്റു ബാത്റൂമിൽ പോയതാണ്... ഋതു അത് കണ്ട് ഒന്ന് ചിരിച്ചു...

"നിന്നെ എങ്ങനെ എണീപ്പിക്കണം എന്ന് എനിക്കറിയാടാ കോഴി...." അവൾ അവൻ കേൾക്കാതെ പറഞ്ഞു.. അപ്പോഴേക്കും അവൾക്ക് മുന്നിൽ സുന്ദരകുട്ടപ്പനായി അഭി വന്നു നിന്നു... "പോകാം... വേഗം വാ... ഇപ്പൊത്തന്നെ ലേറ്റ് ആയി..." അവളുടെ കയ്യും പിടിച്ചു അവൻ നടന്നു...അവന്റെ കാര്യം കണ്ട് പുഞ്ചിരിച്ചു ക്കൊണ്ട് അവളും.... _____________ "ചാരു... മോൾ എങ്ങനെയാ പോകുന്നെ..." "ബസിന് പോകാം അച്ഛാ..." "അത് വേണ്ടാ... ഞാൻ ആക്കിത്തരാം..." "അച്ഛന് ലേറ്റ് ആകില്ലേ..." "ഏയ്‌.. അതൊന്നുമില്ല... നീ വെയിറ്റ് ചെയ്യാൻ ഞാനിപ്പോ വരാം..." ശരത് അത് പറഞ്ഞു റൂമിലേക്ക് പോയി.. അവൾ പുറത്തേക്ക് വന്നു ചെയറിൽ ഇരുന്നു... പോർച്ചിൽ തനിയെ കിടക്കുന്ന ആൾട്ടോ കാർ കണ്ടതും അവൾ ഇന്നലത്തെ കാര്യങ്ങൾ ഓർത്തു... അത് ഓർക്കും തോറും അവൾക്ക് സങ്കടവും ഋഷിയോടുള്ള ദേഷ്യവും കൂടി വന്നു.... "പോകാം..." ശരത്തിന്റെ ശബ്ദം ആണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്... അവൾ തലയാട്ടി എണീറ്റു... അപ്പോഴേക്കും സൗഭാഗ്യ അമ്പലത്തിൽ നിന്നും വന്നിരുന്നു... അവർക്ക് രണ്ടുപേർക്കും ചന്ദനം തൊട്ടുക്കൊടുത്തു..

. "എന്റെ മോൾക്ക് ഒരു ആപത്തും ഉണ്ടാവാതിരിക്കാൻ അമ്മ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്...." അവൾ സൗഭാഗ്യക്ക് ഒരു ഉമ്മയും കൊടുത്തു കാറിൽ കയറി.... "വൈകീട്ട് അച്ഛൻ വരണോ മോളെ...." "വേണ്ട അച്ഛാ... ഞാൻ ബസിന് വന്നോളാം ....." കോളേജിൽ എത്തിയതും അയാൾ അവളോട് ചോദിച്ചു..അവൾ കാറിൽ നിന്നുമിറങ്ങി അയാളോട് യാത്ര പറഞ്ഞു അകത്തേക്ക് കയറി.. അവളെ ഒന്ന് നോക്കിക്കൊണ്ട് ശരത് അവിടെ നിന്നും നീങ്ങി... കോളേജിന്റെ അകത്തേക്ക് കടക്കുമ്പോഴായിരുന്നു അവൾക്ക് നേരെ ഒരു കാർ വന്നത്.. അവളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കാർ ബ്രേക്ക്‌ ചവിട്ടി നിറുത്തി... പെട്ടെന്നായതുക്കൊണ്ട് തന്നെ അവൾ ഒന്ന് പേടിച്ചു പുറകോട്ട് നീങ്ങിയിരുന്നു.. അവൾ ദേഷ്യത്തോടെ മുന്നോട്ട് നോക്കിയതും കോഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വരുന്ന ഋതുവിനെ കണ്ടതും ഋഷിയാകും വണ്ടിയോടിച്ചത് എന്ന് വിചാരിച്ചു അവൾ അവനോട് രണ്ടുപറയാനായി നീങ്ങിയതും ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വരുന്ന അഭിയെ കണ്ടതും അവൾ ഒന്ന് ഞെട്ടി.... "ഹലോ... Miss ശ്രദ്ധാ... How are you...." അവൻ നല്ല സ്റ്റൈൽ ആയി ഹാലോയും പറഞ്ഞു വന്നതും ശ്രദ്ധ അവന്റെ വയറ്റിനിട്ട് ഒരു കുത്തു കൊടുത്തു...

"ഓ my ഗോഡ്.....എന്ത് കുത്താടി നീ കുത്തിയത്..." അവൻ വയറിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.. ഋതുവും ശ്രദ്ധയും അത് കണ്ട് ചിരിച്ചു... "പിന്നെ കുത്താതെ... എന്നെ ഇപ്പൊ ഇടിച്ചേനെ...." "അത് പിന്നെ ഞാൻ നിന്നെ പേടിപ്പിക്കാൻ ചെയ്തതല്ലേ..." "ഉവ്വ് ഞാൻ പേടിച്ചു.... ഒരു സെക്കന്റ്‌ വൈകി ആണ് ചേട്ടൻ ആ കാറിൽ നിന്നും ഇറങ്ങിയത് എങ്കിൽ ഇപ്പൊ കിട്ടിയതിന് പകരം മുഖത്തു കിട്ടിയേനെ..." "എന്തോന്ന്..." ഋതുവും അഭിയും മനസിലാവാത്ത പോലെ അവളെ നോക്കി... "ഞാൻ വിചാരിച്ചു ഇവള്ടെ ചേട്ടൻ ആണെന്ന്... അല്ല അയാൾക്കാണെ എന്നെ കാണുമ്പോൾ ഇതുപോലെ ഉള്ള സ്വഭാവം... എന്നാ രണ്ടുകൊടുക്കാം എന്ന് വിചാരിച്ചു വന്നതായിരുന്നു..." "ഉവ്വ് ഋഷി രക്ഷപെട്ടു..." അഭി വയറ്റിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.... അപ്പോഴേക്കും ഋതു അവളുടെ അടുത്തെത്തി അവളുടെ കൈകളിൽ പിടിച്ചു.... "സോറി ടാ... ഏട്ടൻ ചെയ്തതിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കാ..." "എന്തിന്.... നീ എന്തിനാ എന്നോട് സോറി പറയുന്നേ...

നിന്റെ ഏട്ടൻ ചെയ്തതിന് അയാളെക്കൊണ്ട് തന്നെ ഞാൻ സോറി പറയിപ്പിച്ചിട്ടുണ്ട്...." അത് കേട്ടതും അഭിയും ഋതുവും ഞെട്ടി... ഇന്നലെ സംഭവിച്ചതെല്ലാം ശിവ രണ്ടാളോടും പറഞ്ഞിരുന്നു... എന്നാൽ അവൻ സോറി പറഞ്ഞ കാര്യം മറച്ചുവെച്ചിരുന്നു... "ഋഷി സോറി പറഞ്ഞോ.... Unbelivable..." അഭി ഞെട്ടലോടെ ചോദിച്ചു...ഋതുവിന്റെ മുഖത്തുമുണ്ടായിരുന്നു ഞെട്ടൽ... "Yes.... The great bussiness man Rishi yaadhav തന്നെ എന്നോട് സോറി പറഞ്ഞു... അല്ല ഞാൻ പറയിപ്പിച്ചു...അതിന് നിങ്ങളെന്തിനാ ഞെട്ടുന്നെ...." "ഏട്ടൻ ഇതുവരെ ആരോടും സോറി പറഞ്ഞിട്ടില്ല... അതു തന്നെ കാര്യം... എന്നാലും നിന്നോട് പറഞ്ഞല്ലോ...." അത് കേട്ടതും ശ്രദ്ധക്ക് അവനോട് പുച്ഛം തോന്നി... അഭി വന്നു അവൾക്ക് ഷേക്ക്‌ഹാൻഡ് കൊടുത്തു... "വെൽ ഡൺ my ഗേൾ... നീ ഒരു പുലിയെ ആണ് നിന്റെ മുന്നിൽ മുട്ടുക്കുത്തിച്ചത്..." ശ്രദ്ധ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ രണ്ടുപേരെയും നോക്കി.... "അതൊക്കെ പോട്ടെ.... എപ്പോ ലാൻഡ് ചെയ്തു..."

അഭിയെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.... "ഇന്നലെ ഉച്ചക്ക് എത്തി... പിന്നെ നിങ്ങൾക്ക് ഒരു സർപ്രൈസ് തരാം എന്നൊക്കെ വിചാരിച്ചു... But എന്റെ കൂടെപ്പിറപ്പായ ഉറക്കം എന്നെ അതിന് അനുവദിച്ചില്ല... ഞാൻ നല്ല അന്തസ്സായി കിടന്നുറങ്ങി... പിന്നെ എണീക്കുന്നത് വൈകീട്ട് ആണ്... അപ്പോഴല്ലേ ഇവിടുത്തെ പുകിൽ ഒക്കെ അറിഞ്ഞത്...." അവൻ ഒരു ദീർഘനിശ്വാസം ഇട്ടു പറഞ്ഞു നിറുത്തി... അഭിയേ ശ്രദ്ധക്ക് ആദ്യമേ അറിയാം... അവൻ ആയിരുന്നു ഋതുവിനെ പിക്ക് ചെയ്യാൻ വരാറ്... അത്കൊണ്ട് തന്നെ അവർ കട്ട കമ്പനി ആണ്... "അതൊക്കെ പോട്ടെ... എവിടെ എന്റെ ശ്രേയ...." അഭി കയ്യിലുള്ള ഗ്ലാസ്‌ കണ്ണിൽ വെച്ചുകൊണ്ട് ചുറ്റും നോക്കി ചോദിച്ചു... "ശ്രേയയോ... അതാരാ..." ശ്രദ്ധ സംശയത്തോടെ ചോദിച്ചു... "നിങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന കൊച്ച്... എന്നെ കാണാത്തതോട് വിഷമിച്ചിരിക്കല്ലേ... ഞാൻ വന്നു എന്ന് പറ ഋതു... എനിക്കും ആ കൊച്ചിനെ കാണണം എന്നുണ്ട്..." അവൻ കുറച്ചു നാണം ഒക്കെ മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു..

ശ്രദ്ധ ഇതെന്തോന്ന് എന്ന ഭാവത്തിൽ അവനെ നോക്കി.... "വിളിക്ക് ഋതു...." "അങ്ങനെ ഒരു....." "അവൾ ഇന്ന് വന്നിട്ടില്ലെന്ന് തോന്നുന്നു... അല്ലെ ചാരു.... അല്ലെങ്കിൽ ഇവിടെ കാണേണ്ടത് അല്ലെ..." ശ്രദ്ധ എന്തോ പറയാൻ വന്നതും ഋതു അതിനെ തടഞ്ഞുക്കൊണ്ട് പറഞ്ഞു... "ഏത് ശ്രേയടെ കാര്യമാ നിങ്ങളൊക്കെ പറയുന്നേ... അങ്ങനെ ഒരു കുട്ടി നമ്മുടെ ക്ലാസ്സിലില്ലല്ലോ..." "എന്റെ പൊന്നു ചാരു... ഇന്ന് എന്നെ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞപ്പോ മൂടിപ്പുതച്ചു ഉറങ്ങായിരുന്നു... എഴുന്നേൽക്കാൻ വേണ്ടി വായിൽ തോന്നിയ ഒരു പെൺകുട്ടീടെ പേര് പറഞ്ഞു എഴുന്നേൽപ്പിച്ചു കൊണ്ട് വന്നതാ... കുറച്ചു ദിവസം ഇതുമായി പോകാം.. അത് നീയായിട്ട് കുളമാക്കരുത്..." അത് കേട്ടതും അവൾ അഭിയേ നോക്കി ചിരിച്ചു.. പാവം ഇപ്പോഴും ചുറ്റും നോക്കിക്കൊണ്ടിരിക്കുകയാണ്... "എന്നാ അഭിയേട്ടൻ പൊയ്ക്കോ... ഞങ്ങൾ ക്ലാസ്സിൽ കയറട്ടെ..." "അല്ല അപ്പൊ എന്റെ ശ്രേയ..." "അവൾ ഇന്ന് വന്നിട്ടുണ്ടെങ്കിൽ വൈകുന്നേരം ഏട്ടനെ കണിചേരാം.... പോരെ... ഇപ്പൊ ഞങ്ങൾ പോട്ടെ..."

അവൻ സങ്കടത്തോടെ തലയാട്ടി... ഋതു ചാരുന്റെ കയ്യും പിടിച്ചു നടന്നു....അവൻ ഒന്നുക്കൂടെ ചുറ്റും നോക്കി കാറിൽ കയറി പോയി... "പാവണ്ടുട്ടോ ഋതു...ഇങ്ങനെ പറ്റിക്കേണ്ടായിരുന്നു..." "പിന്നെ.... ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഏട്ടൻ വരത്തൊള്ളൂ എന്ന് എനിക്കറിയാം... ഇത് അത്ര വലിയ കാര്യം ഒന്നുമല്ല... വൈകുന്നേരം ആകുമ്പോഴേക്കും ഏട്ടൻ ശ്രേയന്റെ കാര്യം മറക്കും..." അതും പറഞ്ഞു അവർ രണ്ടുപേരും ക്ലാസ്സിലേക്ക് കയറി... ______________ ശിവയുടെ ക്ലാസ്സിൽ പതിവുപോലെ അവനെ നോക്കിയിരിക്കാണ് ഋതു... ഇടക്കിടക്ക് അവന്റെ കണ്ണുകൾ അവളെ തേടിയെത്തുന്നുമുണ്ട്... അവൻ അവളെ നോക്കുമ്പോൾ അവൾ അവനെ നോക്കി കിസ്സ് ചെയ്യുന്ന പോലെ കാണിക്കും...അവൻ അപ്പൊത്തന്നെ നോട്ടം മാറ്റും...ഇതെല്ലാം കണ്ട് ശ്രദ്ധ ചിരി അടക്കി പിടിച്ചിരിക്കാണ്... "ഓക്കേ... Any doubts...." അവൻ ക്ലാസ്സ്‌ കഴിഞ്ഞു ചോദിച്ചതും ആരും ഒന്നുമില്ലെന്ന് പറഞ്ഞു... അവൻ ക്ലാസ്സിൽ നിന്നുമിറങ്ങാൻ നിന്നതും ഋതു എണീറ്റു... "Sir എനിക്ക് ഡൌട്ട് ഉണ്ട്...." " നിനക്കെന്ത് ഡൌട്ട്...നീ ക്ലാസ്സിൽ ശ്രദ്ധിച്ചില്ലല്ലോ..." ശ്രദ്ധ അവളോടായി ചോദിച്ചു... അത് മൈൻഡ് ചെയ്യാതെ അവൾ ശിവയെ നോക്കി...

അവനു മനസ്സിലായിരുന്നു അവൾ തന്നെ കളിപ്പിക്കാൻ വേണ്ടി ചോദിക്കുന്നതാണെന്ന്.... "ഹ്മ്മ്... എന്താണ്..." "അതുപിന്നെ ഈ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ചു സ്നേഹിക്കാൻ എന്ത് ചെയ്യണം sir... ഒന്ന് പറഞ്ഞു തരുമോ...." അവളുടെ ചോദ്യം കേട്ടതും എല്ലാരും അവളെയും ശിവയെയും നോക്കി ചിരിക്കാൻ തുടങ്ങി... ശ്രദ്ധ അവളുടെ കാലിൽ ചവിട്ടി... "ഹാവ്വ് ...." അവൾ വേദനക്കൊണ്ട് ശ്രദ്ധയെ നോക്കി പേടിപ്പിച്ചു... എന്നാൽ ശ്രദ്ധ അതിനേക്കാൾ അവളെ നോക്കി പേടിപ്പിച്ചു... ശിവക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.... "ഋതിക...come with me ....." ദേഷ്യത്തിൽ അത്രയും പറഞ്ഞു അവൻ നടന്നതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് അവനു പിറകെ നടന്നു... "Sir എന്റെ ഡൌട്ട് ക്ലിയർ ചെയ്തു തന്നില്ല..." "നിന്റെ ഡൌട്ട് ഞാനല്ല നിന്റെ ഏട്ടനും അച്ഛനും ക്ലിയർ ചെയ്തു തന്നോളും... ഞാൻ അവരെ വിളിക്കാൻ പോവുകയാ.." "എന്തിന്....." "നിനക്കെന്താ എത്ര പറഞ്ഞാലും മനസിലാവാത്തത് ഋതു... എത്രവട്ടം... എത്രവട്ടം ഞാൻ പറഞ്ഞു... ഞാനും നീയുമായി ചേരില്ല.... പിന്നെയെന്തിനാണ് നീ എന്റെ പിറകെ ഇങ്ങനെ നടക്കുന്നെ...അത്കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമാകും എന്ന് നീ വിചാരിക്കുന്നുണ്ടോ...."

"എനിക്ക്... എനിക്ക്... ശിവേട്ടനെ ഇഷ്ടമാ...." അവൻ ദേഷ്യത്തോടെ പറയുമ്പോൾ അവൾ പേടിച്ചിരുന്നു.. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു... അതിന്റെ ഫലമായി അവളുടെ വാക്കുകളിൽ ഇടർച്ചയുണ്ടായിരുന്നു... "എനിക്ക് നിന്നെ ഇഷ്ടമല്ല ഋതു...." അവന്റെ ശബ്ദം അവിടെമാകെ ഉയർന്നു കേട്ടു...അവളുടെ കണ്ണുകൾ നിറഞ്ഞു..ഒരിക്കൽ പോലും അവന്റെ അടുത്തുനിന്നു കേൾക്കരുത് എന്ന് വിചാരിച്ച വാക്കുകൾ അവന്റെ നാവിൽ നിന്നും കേട്ടതും അവൾ ഒരു നിമിഷം നിശ്ചലമായി... "എന്താ... എന്താ..ശിവേട്ടാ... പറഞ്ഞെ..." "എനിക്ക് നിന്നെ ഇഷ്ടമല്ല ഋതു... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട്... ഇനി എന്റെ പിറകെ ഇങ്ങനെ നടക്കരുത്... പ്ലീസ്...." അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു...അവളുടെ കണ്ണുകൾ ഒഴുകി കൊണ്ടിരുന്നു...

അവൾ എന്തോ ഉറപ്പിച്ച പോലെ കണ്ണുകൾ അമർത്തി തുടച്ചു.... "ഇല്ല.... ഇനി ഞാൻ.. ഒരിക്കലും ശിവേ.. അല്ല sir ന്റെ പിറകെ നടക്കില്ല... Sir നെ ശല്ല്യം ചെയ്യില്ല....." അവളുടെ നാവിൽ നിന്നും ശിവേട്ടൻ എന്നതിന് പകരം sir എന്ന വിളി കേട്ട് ശിവ ഞെട്ടി... പക്ഷേ അപ്പോഴേക്കും ഋതു അവനിൽ നിന്നും അകന്നു നടന്നിരുന്നു.... അവളുടെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു.... അവന്റെ കണ്ണുകളിലും ചെറിയ നീർതിളക്കം ഉണ്ടായിരുന്നു.... "എനിക്ക് നിന്നെ സ്വന്തമാക്കാൻ കഴിയില്ല ഋതു.... നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്...ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ അത് വലിയ നിരാശയാകും... നീ ഇനി എന്നെ ആഗ്രഹിക്കരുത് ഋതു....നമ്മൾ തമ്മിൽ ചേരില്ല... ഒന്നുക്കൊണ്ടും... 💔💔" അവൻ അവൾ പോകുന്നത് നോക്കിക്കൊണ്ട് പറഞ്ഞു... അതിന്റെ ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story