പ്രണയപൂർവ്വം: ഭാഗം 1

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

കല്യാണം മുടങ്ങി എന്ന് കരുതി നിങ്ങൾ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ശിവരാമന് ഇനി ഒരു മകൾ കൂടി ഇല്ലേ ആ കുട്ടിയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക നമുക്ക് പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താം....... അമ്മാവാ.... അതെങ്ങനെ..... അത് ശരിയാകോ.... വിഷ്ണുവിന്റെ വീട്ടുകാർ സമ്മതിക്കുമോ... പിന്നെ അമ്മു അവൾ ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല.. പയ്യന്റെ വീട്ടുകാരോട് ഞാൻ സംസാരിച്ചു അവർക്ക് അത് പ്രശ്നം അല്ല വിഷ്ണുവിന് ഇപ്പൊ കല്യാണം നടന്നില്ലെങ്കിൽ പിന്നെ 38വയസ്സ് കഴിഞ്ഞേ നടക്കു അത് കൊണ്ട് അവർക്ക് ഇപ്പൊ ഈ കല്യാണം നടത്തിയേ പറ്റു.. വിഷ്ണു ആദ്യം എതിർത്തു പക്ഷേ അവൻ പിന്നെ സമ്മതിച്ചു.... നീ ചെന്ന് അമ്മുനോട് സംസാരിക്ക് അവൾ സമ്മതിക്കും നീ പറയുന്നത് ഒന്നും അവൾ ഇതുവരെ അനുസരിക്കാതിരുന്നിട്ടില്ല.... നിന്റെ മൂത്തമകൾ വരുത്തി വെച്ച ഈ നാണക്കേടിൽ നിന്ന് രക്ഷപെടാൻ ഇതേ വഴിയുള്ളു........ രാധികേ.... ഞാൻ... ഞാൻ എന്താ ചെയ്യണ്ടേ.... അമ്മു... അവൾ....

അവൾ ഇതിന് സമ്മതിക്കോ.... അവളോട് ഞാൻ..... ഞാൻ..... ഇത് എങ്ങനെ........ " എനിക്ക്.... ഈ കല്യാണത്തിന് സമ്മതമാണ് അച്ഛാ....... അമ്മു...... മോളെ..... നീ........ അച്ഛൻ വെറുതെ ടെൻഷൻ ആവണ്ട.... എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ്...... മോളെ.... അമ്മു..... വേണ്ടടാ...... നിനക്ക് ഇഷ്ടമില്ലാതെ ഇങ്ങനെ ഒരു കല്യാണം വേണ്ട.... അച്ഛൻ എല്ലാരോടും സംസാരിച്ചോളം....... അച്ഛാ.... ഞാൻ ഒരുപാട് ആലോചിച്ചിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്... നമുക്ക് ഇപ്പൊ ഉണ്ടായ നാണക്കേട് മാറാൻ ഇതേ മാർഗമുള്ളൂ.....അച്ഛന് പെണ്മക്കളെ മര്യാദക്ക് വളർത്താൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ നടന്നത് എന്ന് ഇപ്പൊ തന്നെ പലരും അടക്കം പറയുന്നത് ഞാൻ കേട്ടു.... ആണോ.... അച്ഛാ.... അച്ഛൻ ഞങ്ങളെ വളർത്തിയതിന്റെ കുഴപ്പം ആണോ... ഇന്നുവരെ ഞങ്ങളുടെ എന്തെങ്കിലും ആഗ്രഹം നടത്തിത്താരാതെ ഇരുന്നിട്ടുണ്ടോ എന്നിട്ടും ചേച്ചി ഇങ്ങനെ.............. അച്ഛനെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത് കേൾക്കാൻ എനിക്ക് പറ്റില്ല അത് കൊണ്ട് ഇന്ന് ഈ കല്യാണം നടക്കണം.....

എനിക്ക് എന്റെ അച്ഛനും അമ്മയും ആണ് മറ്റെന്തിനെക്കാളും വലുത് എന്ത് പ്രശ്നത്തിന്റെ പേരിൽ ആയാലും മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾ തലകുനിക്കുന്നത് എനിക്ക് സഹിക്കില്ല..... അച്ഛൻ അവരോട് ചെന്ന് പറ എനിക്ക് സമ്മതമാണെന്ന്............ മോളെ..... അമ്മു...... അത്........ വേണ്ടച്ച.... അച്ഛൻ ഇനി ഒന്നും പറയണ്ട അച്ഛൻ മുഖം ഒക്കെ കഴുകി നല്ല കുട്ടിയായിട്ട് അങ്ങോട്ട് ചെല്ല്....... അമ്മേ അച്ഛനെ അങ്ങോട്ട് കൊണ്ടുപോ ഞാൻ ഇപ്പോ വരാം......... അവൾ അതും പറഞ്ഞു അകത്തേക്കു നടന്നു അങ്ങനെ ഒക്കെ പറഞ്ഞു അച്ഛനെ സമാധാനിപ്പിച്ചെങ്കിലും അവളുടെ മനസ്സ് അർത്തലച്ചു കൊണ്ടിരുന്നു.... " ഞാൻ ശിഖ..... എല്ലാവരും അമ്മുന്ന് വിളിക്കും.... ശിവരാമന്റെയും രാധികയുടെയും ഇളയ മകൾ... എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് ശിവപ്രിയ ചേച്ചി ഒരു എഞ്ചിനീയർ ആണ്.... ഇന്ന് ചേച്ചിയുടെ കല്യാണം ആയിരുന്നു പക്ഷേ ചേച്ചി..... ചേച്ചിയുടെ കൂടെ വർക്ക്‌ ചെയ്യുന്ന വിനീതിനൊപ്പം ആരോടും പറയാതെ ഇറങ്ങി പോയി.......................

ഞാനും ചേച്ചിയും സഹോദരി മാരെ പോലെയല്ല നല്ല സുഹൃത്തുക്കളെപോലെയായിരുന്നു കഴിഞ്ഞത് എന്തുണ്ടെങ്കിലും പരസ്പരം പറയുമായിരുന്നു പക്ഷേ വിനീതിന്റെ കാര്യം മാത്രം ചേച്ചി എന്നോട് പറഞ്ഞില്ല ഈ കല്യാണലോചന വന്നപ്പോൾ പോലും പറഞ്ഞില്ല ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ അച്ഛനോട് സംസാരിച്ച ചേച്ചിയുടെ ആഗ്രഹം നടത്തികൊടുത്തേനേ അച്ഛൻ ഒന്നിനും എതിര് നിൽക്കില്ലായിരുന്നു....... ദക്ഷിണ കൊടുക്കാൻ വേണ്ടി ചേച്ചിയെ വിളിക്കാൻ പോയപ്പോൾ ചേച്ചിയെ അവിടെങ്ങും കണ്ടില്ല ഞാൻ എല്ലായിടത്തും നോക്കി.... പിന്നെയാണ് മുറിയിൽ അഴിച്ചു വെച്ച സാരിയും ആഭരണങ്ങളും കണ്ടത് ഒപ്പം ഒരു ലെറ്ററും ഉണ്ടായിരുന്നു അത് കണ്ടതോടെ അച്ഛൻ ആകെ തകർന്നു പോയി നാട്ടുകാരോടും ബന്ധുക്കാരോടും എന്ത് പറയും അത് പോട്ടെ ചെക്കന്റെ വീട്ടുകാരോട് എന്ത് പറയും അച്ഛൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു....... അതിനിടയിൽ ആണ് അച്ഛന്റെ അമ്മാവൻ എന്റെ കാര്യം സംസാരിച്ചത് പറഞ്ഞ മുഹൂർത്തത്തിൽ എന്നെ കൊണ്ട് ദേവേട്ടനെ കല്യാണം കഴിപ്പിക്കുക.

എനിക്ക് അത് ആദ്യം സമ്മതം അല്ലായിരുന്നു പക്ഷേ വന്ന ബന്ധുക്കാരും നാട്ടുകാരും അച്ഛനെയും അമ്മയെയും കുറ്റ പെടുത്തി സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല അത് കൊണ്ട് ഞാൻ ഈ കല്യത്തിന് സമ്മതിച്ചു....... ദേവേട്ടന്റെ വീട്ടുകാരുടെ നിർബന്ധം മൂലം ഈ കല്യാണത്തിനു ദേവേട്ടനും സമ്മതിച്ചു....... വിഷ്ണു ദേവ്...... എല്ലാവരും ദേവാന്നു വിളിക്കും മേലെപാട്ടെ മാധവമേനോന്റെയും ഗായത്രി ദേവിയുടെയും മൂത്തമകൻ ആളൊരു ഡോക്ടർ ആണ് ബാംഗ്ലൂർ ആണ് വർക്ക്‌ ചെയ്യുന്നത്... ദേവേട്ടന് ഒരു അനിയത്തി കൂടി ഉണ്ട് വിഷ്ണുപ്രിയ(പ്ലസ്ടുവിന് പഠിക്കുന്നു )..... ദേവേട്ടനും വീട്ടുകാരന് വലുത് അതുകൊണ്ട് ആണ് അവർ എന്റെ കാര്യം പറഞ്ഞപ്പോൾ ദേവേട്ടൻ ആദ്യം എതിർത്തെങ്കിലും പിന്നെ സമ്മതിച്ചത്.......... കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ ആ സാരി എടുത്ത് ഉടുത്തു ആഭരണങ്ങൾ ഒക്കെ ഇട്ട് റെഡിയായി അങ്ങനെ ഒക്കെ ചെയ്യുമ്പോളും മനസ്സിൽ പേടി ഇല്ലാതെ ഇരുന്നില്ല പക്ഷേ അച്ഛന്റെയും അമ്മയുടെയും മുഖം ഓർത്തപ്പോൾ ആ പേടി ഒക്കെ വെറുതെയായി....... മോളെ..........

ചിറ്റ വന്ന വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്...... അമ്മു... വാ..... ദക്ഷിണ കൊടുക്കണം...... അമ്മാവൻ നിന്നെ വിളിക്കാൻ പറഞ്ഞു വിട്ടതാ..... ദാ...... വരുവാ... ചിറ്റേ...... ഞാൻ എപ്പോഴേ റെഡി ആണ്...... ചിറ്റേ എന്നെ ഈ വേഷത്തിൽ കാണാൻ എങ്ങനെ ഉണ്ട്..... അമ്മുക്കുട്ടി... ഈ നേരത്ത് നിന്റെ തമാശ വേണ്ട നിന്റെ മനസ്സ് ഇളകിമറിയുന്നത് എനിക്ക് കാണാം നീ എന്റെ മുന്നിൽ അഭിനയിക്കണ്ട മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഇങ്ങനെ ഒരു തീരുമാനം വേണോ മോളെ......... ചിറ്റ പറഞ്ഞതൊക്കെ ശരിയാ എനിക്ക് പേടി ഒക്കെ ഉണ്ട് പക്ഷേ അച്ഛേയും അമ്മയേയും കുറിച്ചു ആലോചിക്കുമ്പോൾ ആ പേടി ഒക്കെ പോകും ഇന്ന് ഈ കല്യാണം നടന്നില്ലെങ്കിൽ അച്ഛാ എല്ലാവരുടെയും മുന്നിൽ നാണം കെടും ഞാൻ ഉള്ളപ്പോൾ അങ്ങനെ നടക്കാൻ അനുവദിക്കില്ല.......... മോളെ..... അമ്മു..... നീ...... ഒന്നുമില്ല ചിറ്റേ....... എല്ലാം ശരിയാകും... ഇപ്പൊ പെട്ടന്ന് ഈ ജീവിതവുമായി എനിക്കോ ദേവേട്ടനോ പൊരുത്തപ്പെടാൻ കഴിയില്ലായിരിക്കും പക്ഷേ എപ്പോഴും അത് അങ്ങനെ തന്നെ ആവില്ലല്ലോ ഞാൻ ഇപ്പൊ അതൊന്നും ആലോചിക്കുന്നില്ല ഇന്ന് എന്തൊക്കെ സംഭവിച്ചാലും ഈ കല്യാണം നടക്കണം അത് മാത്രമാണ് എന്റെ മനസ്സിൽ........ ______❤❤❤❤❤

അമ്മു മണ്ഡപത്തിന് വലം വെച്ചു എല്ലാവരെയും വണങ്ങി ദേവന്റെ അടുത്ത ചെന്നിരുന്നു........ ദേവൻ അവളെ നോക്കാതെ വേറെയെങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചിരിക്കുകയാണ്....അവളുടെ കണ്ണുകൾ ആർക്കോ വേണ്ടി അവിടെമാകാം തിരയാൻ തുടങ്ങി ഒടുവിൽ ആ തിരച്ചിൽ ഒരാളിൽ ചെന്ന് നിന്നു.... തന്നെ നോക്കി കരയുന്ന ആ മുഖത്തേക്ക് അവൾ നോക്കി അത് കണ്ടപ്പോൾ അവളുടെ ഉള്ളം ഒന്നു പിടച്ചു....... അച്ഛന് ഇതോട്ടും അംഗീകരിക്കാൻ ആയിട്ടില്ല അച്ഛന് എപ്പോഴും എന്റെ കാര്യങ്ങളിൽ കുറച്ചു ശ്രെദ്ധ കൂടുതൽ ആയിരുന്നു ഞാനും തിരിച്ചു അങ്ങനെ തന്നെയാണ് അച്ഛനോടൊപ്പം എന്തിനും ഏതിനും ഉണ്ടാകും........ ചേച്ചി അങ്ങനെ ചെയ്തതിനേക്കാൾ ഞാൻ ഈ കല്യാണത്തിനു സമ്മതിച്ചത് അച്ഛന് സഹിക്കാൻ ആയില്ല....... മുഹൂർത്തം ആയി........ താലി കേറ്റികൊള്ളു..... പൂജാരി നീട്ടിയ താലി മടിച്ചു മടിച്ചു ആണ് ദേവേട്ടൻ വാങ്ങിയത് എന്റെ മുഖത്തേക്ക് പോലും നോക്കാതെയാണ് ദേവേട്ടൻ താലി കേട്ടിയത്.....

നെറുകിൽ സിന്ദൂരം തൊടുവിച്ചു മണ്ഡപത്തിനു വലം വെച്ചു....... അങ്ങനെ ഞാൻ പോലും പ്രതീക്ഷിക്കാതെ പെട്ടന്നൊരു ദിവസം എന്റെ കല്യാണം നടന്നു...ചേച്ചിക്കായി ഒരുക്കിയ മണ്ഡപത്തിൽ ചേച്ചിക്കായി ഒരുക്കിയ താലി എനിക്ക് സ്വന്തം ആയി ഞാൻ ദേവേട്ടന്റെ ഭാര്യ ആയി.... അപ്പോഴും ഓരോരുത്തരുടെയും അടക്കം പറച്ചിൽ കേൾക്കാമായിരുന്നു....... അമ്മേ...... അച്ഛൻ എവിടെ........ പോകാൻ നേരം ആയാപ്പോൾ ഞാൻ അച്ഛനെ കണ്ടില്ല..... അച്ഛൻ അപ്പുറത് ഉണ്ട് അമ്മു....... ഞാൻ ചെന്നു നോക്കിയപ്പോൾ മാറി നിന്ന് കരയുന്ന അച്ഛനെയാണ് കണ്ടത്.... അച്ഛാ...... അച്ഛൻ ഇവിടെ വന്നു നിൽക്കുവാണോ........ എന്നെ കണ്ടതും അച്ഛൻ പെട്ടന്ന് കണ്ണ് തുടച്ചു..... അത്.... മോളെ..... ഞാൻ....... അമ്മു ഇത് വേണ്ടായിരുന്നു എന്തിനാ മോളെ നീ സാഹസത്തിനു മുതിർന്നത്....... അച്ഛാ..... അതൊക്കെ വിട്..... ഒരുപക്ഷെ എന്റെ കല്യാണം ഇങ്ങനെ നടക്കാൻ ആയിരിക്കും യോഗം....... ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല....... അച്ചായി ഇനി വെറുതെ കരയണ്ട..ദേ ഞാൻ പോകുവാ അച്ഛൻ അങ്ങോട്ട് വാ.....

ഞാൻ അച്ഛനെ വലിച്ചു അങ്ങോട്ട് കൊണ്ടുപോയി....... മോനെ..... ദേവ..... എന്നോട്..... എന്നോട്.... നീ പൊറുക്കണം എന്റെ മോള് ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല അവൾക്ക് ഈ കല്യാണത്തിന് ഇഷ്ടം ഇല്ല എന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ മോനും മോന്റെ വീട്ടുകാരും ഇങ്ങനെ നിൽക്കേടി വരില്ലായിരുന്നു...... അവൾ.... അവൾ ചെയ്ത ചതിക്ക് ഞാൻ.... ഞാൻ മോനോട് മാപ്പ് പറയുവാ...... അച്ഛന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല........ അങ്കിൾ..... അങ്കിൾ എന്നോട് മാപ്പ്‌ പറയണ്ട ആവശ്യം ഒന്നുമില്ല... എന്തായാലും എല്ലാം കഴിഞ്ഞു നടക്കില്ലെന്നു വിചാരിച്ച കല്യാണം നടന്നു ഇനി അങ്കിൾ അതൊന്നും ഓർത്തു വിഷമിക്കണ്ട....... സമയമായി എന്നാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങുവാ........ അച്ഛാ....... പോയിട്ട് വരാം...... ഞാൻ വേഗം തന്നെ ദേവട്ടന്റ പുറകെ നടന്നു കുറച്ചു നേരം കൂടി അവിടെ നിന്നാൽ ചിലപ്പോൾ ഞാൻ കരഞ്ഞു പോകും ഇത്രയും നേരം പിടിച്ചു നിന്നത് എങ്ങനെ എന്നു എനിക്ക് തന്നെ അറിയില്ല........ "ദേവേട്ടാ...... എ..... എന്നോട്..... ദേഷ്യം ഒന്നും തോന്നരുത് അപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് അച്ഛനും അമ്മയും മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല മറ്റുള്ളവർ അച്ഛനെ കുറ്റപ്പെടുത്തുന്നത് കൂടെ കേട്ടപ്പോൾ.................... അതാ.... ഞാൻ"............. ഞാൻ പറഞ്ഞത് കേട്ട് ഒന്നു മൂളുക മാത്രം ചെയ്തു... പിന്നെ വീടെത്തും വരെ ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു...... ______❤❤❤❤

കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ മേലെപാട്ട് എത്തി...... ദേവേട്ടന്റെ അമ്മ തന്ന വിളക്ക് വാങ്ങി വലതു കാൽ വെച്ച് ഞാൻ ആ വീട്ടിൽ കയറി..... എല്ലാവരും എന്നെ ഏതൊ അത്ഭുത വസ്തുവിനെ കാണുന്നത് പോലെ നോക്കുന്നത് കണ്ടു........ കുറച്ചു കഴിഞ്ഞു പാലും പഴവും ആയി അമ്മ വന്നു എനിക്കും ദേവേട്ടനും തന്നു...... വിച്ചു (വിഷ്ണുപ്രിയ ) എന്നെ ദേവേട്ടന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി..... എനിക്ക് മാറാൻ ഡ്രസ്സ്‌ എടുത്തു തന്നു ഞാൻ അതുമായി ബാത്‌റൂമിൽ കയറി ഷവറിനടിയിൽ നിന്നപ്പോൾ അതുവരെ അടക്കി വെച്ചതൊക്കെ കണ്ണുനീരായി പുറത്തേക്ക് വന്നു................ കുറെ നേരം അങ്ങനെ നിന്നു പിന്നെ കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നപ്പോൾ കഴുത്തിൽ കിടക്കുന്ന താലിയിലാണ് എന്റെ കണ്ണ് ചെന്ന് പെട്ടത്........ ദേവേട്ടന്റെ പേര് കൊതിയ താലി...... ആ.... ചേച്ചിടെ കുളി കഴിഞ്ഞോ......... ചേച്ചി വാ....... ദേ താഴെ എല്ലാവരും അന്വേഷിക്കുന്നുണ്ട്......... വിച്ചു വന്നു വിളിച്ചപ്പോൾ ഞാൻ താഴേക്ക് ചെന്നു....അവിടെ ഓരോരുത്തരുടെ കത്തിവെക്കലും കുത്തി കുത്തി ഉള്ള ചോദ്യം ചെയ്യലും എല്ലാം കഴിഞ്ഞപ്പോൾ നേരം ഒരുപാട് ആയി...പതിയെ പതിയെ വന്നവരൊക്കെ പോകാൻ തുടങ്ങി.....

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു ദേവേട്ടന്റെ അമ്മ അവിടെ ഉണ്ടായിരുന്നു ചിലപ്പോൾ എന്നോട് ദേഷ്യപെടുമായിരിക്കും സാരില്ല..... അമ്മേ........ ഞാൻ.... ഞാൻ എന്തെങ്കിലും ചെയ്യണോ.......... ഞാൻ ചോദിച്ചത് കേട്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ല..... അമ്മേ....... എന്നോട് ദേഷ്യമാണോ...... ഞാൻ.... ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ ഈ കല്യാണം നടക്കണം എന്ന് മാത്രമേ ആലോചിച്ചുള്ളൂ എന്നോട് ദേഷ്യം ഒന്നും തോന്നരുത്...... ഞാൻ പറഞ്ഞു തീർന്നതും അമ്മ വന്ന എന്നെ കെട്ടിപിടിച്ചു...... അത് എന്നിൽ ഞെട്ടൽ ഉണ്ടാക്കി ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല...... മോളോട്..... എനിക്ക് ദേഷ്യമൊന്നും ഇല്ല.... മോള് ആ സമയത്ത് അങ്ങനെ ചെയ്തത് കൊണ്ടാ രണ്ട് കുടുംബങ്ങളും നാണം കെടാതിരുന്നത്......മോള് അതൊന്നും ഓർത്തു വിഷമിക്കണ്ട..... അമ്മയ്ക്ക് മോളോട് ദേഷ്യം ഒന്നുമില്ല..... പിന്നെ അമ്മയ്ക്കറിയാം മോളെ നിനക്കും ദേവനും ഇതുമായി പെട്ടന്ന് പൊരുത്തപ്പെടാൻ ആവില്ല പതിയെ പതിയെ എല്ലാം ശരിയാകും മോള് ചെല്ല് പോയി കിടന്നോ അതും പറഞ്ഞു അമ്മ എന്റെ കൈയിലേക്ക് പാൽ ഗ്ലാസ്‌ വെച്ചു തന്നു.......

ഞാൻ അതുമായി മുറിയിലേക്ക് നടന്നു.... മുറിയിൽ ചെന്നപ്പോൾ ദേവേട്ടൻ കിടന്നിരുന്നു ഞാൻ പാൽ ഗ്ലാസ്‌ മേശപ്പുറത് വെച്ചു... മുറിയിൽ ചെറിയ സോഫ സെറ്റ് ഉണ്ടായിരുന്നു ഞാൻ അലമാരയിൽ നിന്ന് ഒരു തലയിണയും ഷീറ്റും എടുത്തു സെറ്റിയിൽ കിടക്കാൻ പോയി...... ശിഖ......... വിളി കേട്ടപ്പോൾ ആണ് ദേവേട്ടൻ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായത്....... ഞാൻ എന്തെന്ന രീതിയിൽ ദേവേട്ടനെ നോക്കി താൻ.....താൻ കട്ടിലിൽ കിടന്നോ...... ഞാൻ അവിടെ കിടന്നോള്ളാം....... അത്..... അത്.... കുഴപ്പമില്ല ദേവേട്ടാ ഞാൻ ഇവിടെ കിടന്നോള്ളാം....... അല്ല.... ശിഖ.... അത്....... കുഴപ്പം ഇല്ല ദേവേട്ടാ.... ഞാൻ ഇവിടെ കിടന്നോള്ളാം ദേവേട്ടൻ കിടന്നോ.... എനിക്ക് പ്രശ്നം ഒന്നുമില്ല.... പിന്നെ ദേവേട്ടന്....... എന്നോട്..... എന്നോട്.....ദേഷ്യമുണ്ടോ........ എന്തിന്..... എനിക്ക് തന്നോട് ദേഷ്യം ഒന്നുമില്ല തന്റെ ചേച്ചി ചെയ്തതിനു താൻ എന്ത് പിഴച്ചു....

പിന്നെ ഞാൻ കല്യത്തിന് സമ്മതിച്ചപ്പോഴും താൻ സമ്മതിക്കുമോന്നു ആയിരുന്നു എനിക്ക് സംശയം....... അമ്മാവൻ പറഞ്ഞത് കേട്ടപ്പോൾ സമ്മതമല്ലെന്ന് പറയാൻ ആണ് വന്നത് പക്ഷേ അവിടെ വന്നവർ അച്ഛന്റെ വളർത്തുദോഷം ആണെന്നൊക്കെ പറയുന്നത് കേട്ടപ്പോൾ സഹിച്ചില്ല അതാ ഞാൻ സമ്മതിച്ചത്....... അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു....... ദേവേട്ടൻ കിടന്നോ നേരം ഒരുപാടായി.... അതും പറഞ്ഞു ഞാൻ സെറ്റിയിൽ കിടന്നു..... ലൈറ്റ് ഓഫ്‌ ചെയ്ത് ദേവേട്ടനും കിടന്നു....... എത്ര ശ്രെമിച്ചിട്ടും എനിക്ക് ഉറങ്ങാൻ ആയില്ല ഇന്ന് നടന്നതൊക്കെ എന്റെ മനസ്സിൽ തെളിഞ്ഞു കൊണ്ടിരുന്നു ഇനി മുന്നോട്ടുള്ള ജീവിതം എങ്ങന എന്നറിയില്ല..... എന്തൊക്കെയോ ഓർത്തു കിടന്നു എപ്പോഴോ ഞാൻ നിദ്രയിലാണ്ടു.......... _________❤❤❤❤ തുടരും.........

Share this story