പ്രണയപൂർവ്വം: ഭാഗം 10

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

ദേവേട്ടാ....... എന്ത്‌ പറ്റി...... ആരാ ചക്കി...... അവൾ അങ്ങനെ ചോദിച്ചപ്പോൾ ആണ് അവനു ബോധം വന്നത്...... അത് ഒന്നുമില്ല അമ്മു ഈ മാല എവിടെയോ കണ്ടത് പോലെ തോന്നി അതാ ഞാൻ....... അവൻ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു അമ്മു നീ ഇപ്പോൾ ഒന്നും അറിയണ്ട നീ എന്റെ ചക്കി തന്നെയാണോ എന്ന് എനിക്കറിയണം (ദേവൻ -ആത്മ ) അല്ല ദേവേട്ടാ.... ആരാ ഈ ചക്കി...... അവൾ ആകാംഷയോടെ ചോദിച്ചു...... ചക്കിയോ..... അതാരാ...... എനിക്കെങ്ങനെ അറിയാം ദേവേട്ടൻ അല്ലെ ഇപ്പോൾ ആ പേര് പറഞ്ഞത്...... ഏയ്‌...... ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ നിനക്ക് തോന്നിയതാവും...... ആണോ....... ഇല്ല ദേവേട്ടൻ അങ്ങനെ പറയുന്നത് കേട്ടു.......അതാ ചോദിച്ചത്...... നീ വെറുതെ ഓരോന്നും ആലോചിച്ചു തല പുകച്ചു വെച്ചിരിക്കുവല്ലേ അപ്പൊ ചക്കാന്നു പറഞ്ഞാൽ മാങ്ങാന്നു കേൾക്കും.... അവൻ തന്ത്ര പൂർവ്വം വിഷയം മാറ്റി.... ദേ...... ദേവേട്ടാ....... ദേവേട്ടനും കൂടി എന്നെ ഇപ്പോ കളിയാക്കുവാണോ..... അവൾ ദേഷ്യത്തിൽ ചോദിച്ചു...... മതി... മതി....

ഇനി അതും പറഞ്ഞു നിങ്ങൾ രണ്ടാളും തല്ല് പിടിക്കേണ്ട....... രാധികേ നീ ഇവളേ അകത്തേക്ക് കൂട്ടി കൊണ്ട് പൊയ്ക്കോ...... അതും പറഞ്ഞു ശിവരാമൻ ഇടയിൽ കയറി..... അമ്മു രാധികയുടെ ഒപ്പം അകത്തേക്ക് പോയി..... ദേവ... മോനെ..... അവൾ മാത്രം അല്ല ഞാനും കേട്ടിരുന്നു ചക്കി എന്ന പേര്... ഈ മാല കണ്ടപ്പോൾ മുതൽ മോന്റെ മുഖത്ത് വല്ലാത്ത സന്തോഷം ഞാൻ കണ്ടു..... എന്താ.... മോനെ..... കാര്യം..... അങ്കിൾ പറഞ്ഞത് ശരിയാ... ഞാൻ ചക്കി എന്നു പറഞ്ഞു...... പക്ഷേ അത് ആരാണെന്ന് അവൾ ഇപ്പൊ അറിയാൻ പാടില്ല... പിന്നെ ഈ മാല ഇത് എനിക്ക് നല്ല പരിചയം ഉണ്ട് ഇത് എന്റെ ചക്കിയുടെ കഴുത്തിൽ ഉണ്ടായ മാല ആണ്....... പക്ഷേ എനിക്ക് ഇനിയു കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്...... മോനെ എനിക്കൊന്നും മനസ്സിലാകുന്നില്ല.... ചക്കി ആരാ.... പിന്നെ ഈ മാല...... അങ്കിൾ.... അമ്മുവിനെ കിട്ടിയ ആ ദിവസത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തെടുത്തു പറയാമോ....... ദേവൻ പറഞ്ഞത് കേട്ട് ശിവരാമൻ എല്ലാം വിശദമായി തന്നെ പറഞ്ഞു.....

അപ്പൊ അങ്കിളിന് അവളെ കിട്ടിയത് വടക്കുംനാഥ ക്ഷേത്രത്തിന്റെ പരിസരത്തു നിന്നാണോ.... അവൻ ആകാശയോടെ ചോദിച്ചു.... അതെ മോനെ...... അവിടെ നിന്ന് തന്നെയാ എനിക്ക് അമ്മുവിനെ കിട്ടിയത് രാത്രി ആളൊഴിഞ്ഞ ഒരു കടയുടെ മുന്നിൽ നിന്ന് കരയുവായിരുന്നു.....എന്താ... മോനെ... ഇനിയെങ്കിലും എന്താണെന്ന് പറ.... അത്രയും കേട്ടതും അവൻ വേഗം ഫോൺ എടുത്തു കുറച്ചു നേരത്തെ തിരച്ചിലിനോടുവിൽ ആവന്റെ മുഖത്തു ചിരി വിടർന്നു..... അങ്കിൾ... ദേ.... നോക്കിയേ... ഈ കൂട്ടിയായിരുന്നോ അത്...... അവൻ ഫോൺ ശിവരാമാനു നേരെ നീട്ടി..... ആ ഫോട്ടോ കണ്ടു അയാൾ ഒന്ന് ഞെട്ടി.... മോനെ.... ഇത് അമ്മു മോള് തന്നെയാ...... ഇത്...... ഇതെങ്ങനാ മോന്റെ കൈയിൽ...... അയാൾ ചോദിച്ചു തീരും മുന്നേ ദേവൻ അയാളെ ഇറുക്കെ പുണർന്നു...... മോനെ.... ദേവ.... എന്താ.... എന്താ... പറ്റിയത്... അയാളുടെ ചോദ്യം കേട്ട് അവൻ അടർന്നു മാറി.... അങ്കിൾ... എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.. നമുക്ക് അങ്ങോട്ട് മാറി നിന്നാലോ.....

അവൻ മുന്നോട്ട് നടന്നു അവനെ അനുഗമിച്ചു ശിവരാമനും ചെന്നു രണ്ടു പേരും കുളക്കടവിൽ ചെന്ന് നിന്നു..... മോനെ.... ഇനി പറ...... എന്താ കാര്യം.... അമ്മുനെ കുറിച്ച് മോനു എന്തെക്കെയോ അറിയാം.... പറ.... അമ്മു അല്ല അങ്കിൾ..... ചക്കി.... എന്റെ ചക്കി.....എന്റെ അമ്മാവന്റെ മകൾ.... ദേവാ..... മോനെ..... ഇത്... സത്യമാണോ.... അതെ അങ്കിൾ..... വിശ്വനാഥന്റെയും ദേവികയുടെയും മകൾ ശിഖ വിശ്വനാഥൻ ഞങ്ങളുടെ ചക്കി........അവൾ എന്റെ ചക്കി ആണെന്ന് തെളിയിക്കാൻ എനിക്ക് ഈ മാല മാത്രം മതി കാരണം ഇത് എന്റെ മുത്തശ്ശിയുടെ മാല ആണ് മുത്തശ്ശി ആർക്കും കൊടുക്കാതെ കൊണ്ട് നടന്നത് പക്ഷേ ചക്കിയേ മുത്തശ്ശിക്ക് ഒത്തിരി ഇഷ്ടമായിരുന്നു അത് കൊണ്ട് അവൾക്ക് ഈ മാല കൊടുത്തു..... ഈ മാലയിൽ മുത്തശ്ശിയുടെ കുടുംബ പേര് ആണ് എഴുതിയിരിക്കുന്നത് ഈ മാല കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് എന്റെ ചക്കി ആണെന്ന്.... അപ്പൊ അമ്മുവിന്റെ അച്ഛനും അമ്മയും.... അവർ എവിടെ..... ശിവരാമൻ ചോദിച്ചു.... അവർ ഇപ്പൊ അമേരിക്കയിൽ ആണ്....

ചക്കി നഷ്ടപെട്ട ഷോക്കിൽ ആയിരുന്നു അമ്മാവനും അമ്മായിയും അവർക്ക് അവളെ ജീവനായിരുന്നു... എത്ര ശ്രെമിച്ചിട്ടും അവളെ കണ്ടെത്താൻ ആയില്ല സ്വന്തം മകൾ ഇല്ലാത്ത ഈ നാട്ടിൽ അവർക്ക് നിൽക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു അമേരിക്കയിലേക്ക് പോയതാ ഇപ്പൊ 23വർഷമായി ഒരിക്കൽ പോലും തിരിച്ചു വന്നിട്ടില്ല ഇടയ്ക്ക് വിളിക്കും.... അമ്മാവന്റെ ഇവിടത്തെ ബിസ്സിനെസ്സ് എല്ലം അച്ഛൻ ആണ് നോക്കുന്നത്....... മോനെ.... ഇതെല്ലാം അവളോട് പറയണ്ടേ..... അവൾക്ക് അത് സന്തോഷം ആകും.... വേണ്ട അങ്കിൾ ഇപ്പൊ ഒന്നും അവൾ അറിയണ്ട....ആദ്യം അമ്മാവനെയും അമ്മായിയെയും നാട്ടിൽ എത്തിക്കണം പിന്നെ........ എന്താ മോനെ....... മോന് എന്തോ ടെൻഷൻ ഉണ്ടല്ലോ...... അത് അങ്കിൾ...... ചക്കിയേ അന്ന് ഞങ്ങളുടെ ശ്രെദ്ധ കുറവ് കൊണ്ട് നഷ്ടം ആയതല്ല അമ്മാവന്റെ ബിസ്സിനെസ്സ് പാർട്ണർ ആണ് അതിനു പിന്നിൽ.....അമ്മാവന്റെ കൂടെ നിന്നു അയാൾ ചതിക്കുവായിരുന്നു

ഞങ്ങൾ അത് അറിഞ്ഞപ്പോൾ ഒത്തിരി വൈകി പോയിരുന്നു അയാൾ അമ്മാവന്റെ കമ്പനിയിൽ വലിയ സാമ്പത്തിക തിരിമറി നടത്തി ഒടുവിൽ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെടും എന്ന് ആയി അപ്പോഴാണ് അമ്മാവന്റെ സെക്രട്ടറി ആ പ്രതാപന് ( പാർട്ണർ )എതിരെയുള്ള എല്ലാ തെളിവുകളും കൊണ്ട് വന്നത് അമ്മാവൻ അയാൾക്ക് എതിരെ കേസ് കൊണ്ടുക്കാൻ തീരുമാനിച്ചു അത് ആ പ്രതാപൻ അറിഞ്ഞു അമ്മാവനോട് ചെയ്തു പോയ തെറ്റിന് മാപ്പ് പറഞ്ഞു പക്ഷേ അമ്മാവൻ കേസ് കൊടുക്കാൻ തന്നെ തീരുമാനിച്ചു എന്ത്‌ ചെയ്തായാലും അമ്മാവൻ കേസ് കൊടുക്കുന്നതിൽ നിന്ന് പിന്മാറണം എന്ന ഉദ്ദേശം വെച്ചു അയാൾ അയാളെ കൊണ്ട് ആകുന്നത് ഒക്കെ ചെയ്തു പക്ഷേ ഒന്നും നടന്നില്ല ഒടുവിൽ അയാൾ കണ്ടെത്തിയ വഴി ആയിരുന്നു ചക്കിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപെടുത്തുക എന്നത് അന്ന് അങ്കിളിന് അവളെ കിട്ടിയില്ലേ അന്നവളുടെ പിറന്നാൾ ആയിരുന്നു ചക്കി ജനിച്ച ശേഷം അവളുടെ പിറന്നാളിന് ഞങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിൽ വരുമായിരുന്നു

അന്ന് അങ്ങനെ വന്നതാ പക്ഷേ ആ തിരക്കിനിടയിൽ നിന്നു അവർ ചക്കിയേ തട്ടിയെടുത്തു......... എനിക്ക് അന്ന് 7വയസ്സ് ആയിരുന്നു അച്ഛനും അമ്മാവനും അവളെ ഒരുപാട് അന്വേഷിച്ചു ഒടുവിൽ ആണ് അറിഞ്ഞത് അതിന് പിന്നിൽ ആ പ്രതാപൻ ആണെന്ന്...... പക്ഷേ അവരുടെ കൈയിൽ നിന്ന് ചക്കി എങ്ങനെയോ രക്ഷപെട്ടു അങ്കിളിന്റെ കൈയിൽ കിട്ടി..... പ്രതാപൻ ആണ് ഇതിന്റെ പിന്നിൽ എന്ന് അറിഞ്ഞപ്പോൾ ആ ദേഷ്യത്തിൽ അമ്മാവൻ അയാൾക്കെതിരെ കേസ് കൊടുത്തു സാമ്പത്തിക തട്ടിപ്പിൽ അയാളെ കോടതി ശിക്ഷിച്ചു പക്ഷേ ചക്കിടെ കേസിൽ തെളിവില്ലാത്തത് കൊണ്ട് ഒന്നും നടന്നില്ല ചക്കി അവരുടെ കൈയിൽ നിന്ന് രക്ഷപെട്ട കാര്യം പിന്നീടൊരിക്കൽ അയാളുടെ കൂടെ ഉണ്ടായിരുന്ന ഒരു ഭൈരവൻ വഴിയാണ് ഞങ്ങൾ അറിഞ്ഞത്......പക്ഷേ അപ്പോഴേക്കും അമ്മാവനും അമ്മായിയും അമേരിക്കയിലേക്ക് പോയി കഴിഞ്ഞിരുന്നു..... ചക്കിയേ കാണാതായ വിഷമത്തിൽ മുത്തശ്ശി ഞങ്ങളെ വിട്ടു പോയി.. പതിയെ പതിയെ എല്ലാവരും മനഃപൂർവം ചക്കിയേ മറന്നു...

പക്ഷേ എപ്പോഴും എന്റെ മനസ്സിൽ ചക്കി തിരിച്ചു വരും എന്ന് തന്നെയായിരുന്നു... ചക്കിയേ എന്റെ കൈകളിൽ എൽപ്പിക്കണം എന്നായിരുന്നു അമ്മാവന്റെ ആഗ്രഹം.... എല്ലാവരും അവളെ മറന്നപ്പോഴും ഞാൻ എന്നും അവളെ കുറിച്ച് ഓർക്കുമായിരുന്നു എന്റെ കല്യാണം കാര്യം വീട്ടിൽ സംസാരിച്ചപ്പോൾ ആദ്യം എന്റെ മനസ്സിൽ തെളിഞ്ഞത് ചക്കിയുടെ മുഖം ആയിരുന്നു കുറെ ഒക്കെ ഞാൻ എതിർത്തു ഒടുവിൽ എല്ലാവരും കൂടി പിടിമുറുക്കി അങ്ങനെ ആണ് പ്രിയയുമായുള്ള കല്യാണത്തിന് ഞാൻ സമ്മതിച്ചത്... പക്ഷേ ഇപ്പൊ അത് എന്ത്‌ കൊണ്ടും നന്നായില്ലേ അത് കൊണ്ട് അല്ലെ എനിക്ക് എന്റെ ചക്കിയേ തിരിച്ചു കിട്ടിയത്......... അങ്കിൾ എന്തായാലും അവൾ ഇപ്പൊ ഒന്നും അറിയണ്ട അവൾ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ ആ പ്രതാപ്പൻ വീണ്ടും വരും..... ഇല്ല.... മോനെ.... തത്കാലം അവൾ ഒന്നും അറിയണ്ട സമയമാകുമ്പോൾ മോന് തന്നെ എല്ലാം തുറന്നു പറഞ്ഞാൽ മതി..... വാ... നമുക്ക് അങ്ങോട്ട് പോകാം ഇനിയും ഇവിടെ നിന്നാൽ അവൾ നമ്മളെ അന്വേഷിച്ചു ഇങ്ങോട്ട് വരും....

ശിവരാമൻ ദേവനെ കൂട്ടി അങ്ങോട്ട്‌ നടന്നു.... മോളെ..... അമ്മു.... നിനക്ക് ഇന്ന് തന്നെ പോണോ...... കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയാൽ പോരെ.... ഇല്ല അമ്മേ എനിക്ക് പോണം...ഇവിടെ നിൽക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ദേവേട്ടന്റെ അമ്മയ്ക്ക് ഇന്നലെ രാത്രി മുതൽ ചെറിയ പനി.... അമ്മയാണെങ്കിൽ പറഞ്ഞിട്ട് കേൾക്കുന്നുമില്ല ഒരിടത്തും അടങ്ങി ഇരിക്കില്ല ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞു വരാമെന്നു വിചാരിച്ചത പക്ഷേ അച്ഛൻ സമ്മതിച്ചില്ല അതാ ഇന്ന് തന്നെ വന്നത്..... അങ്ങനെ ആണെങ്കിൽ മോള് പോകുന്നത് തന്നെ ആണ് നല്ലത് ഗായത്രിയെ നോക്കേണ്ടത് മോളുടെ കടമ ആണ്...... എന്റെ അമ്മക്കുട്ടി വിഷമിക്കണ്ട ഞങ്ങൾ എന്തായാലും കുറച്ചു ദിവസം ഇവിടെ തന്നെ ഉണ്ടാകും പോകുന്നതിനു മുന്നേ ഞാനും ദേവേട്ടനും കുറച്ചു ദിവസം ഇവിടെ വന്നു നിൽക്കട്ടോ.... അത് പോരെ..... അതും പറഞ്ഞു അവള് രാധികയുടെ താടിക്ക് പിടിച്ചു കുലുക്കി.... •••••••••••••••••••••••••••••••••••• അമ്മേ....... പനി കുറവുണ്ടോ....... അമ്മ സമയത്ത് മരുന്ന് കഴിച്ചോ......

അവൾ ഗായത്രിയുടെ അടുത്തിരുന്നു ചോദിച്ചു ഇപ്പൊ കുഴപ്പമില്ല മോളെ.... മോൾക്ക് ഇന്ന് അവിടെ നിന്നിട്ട് രണ്ട് ദിവസം കഴിഞ്ഞു വന്നാൽ പോരായിരുന്നോ..... അതെ...... എന്റെ അമ്മ ഇവിടെ പനിച്ചു കിടക്കുമ്പോൾ ഞാൻ എങ്ങനെ ആണ് അവിടെ നിൽക്ക...... അത് കൊണ്ട് ഞാൻ ഇങ് പോന്നു..... അമ്മു ദേവൻ എവിടെ......... അവനെ കണ്ടില്ലല്ലോ...... ദേവേട്ടൻ അച്ഛനോട് എന്തോ സംസാരിക്കുവാ... രണ്ടാളും പുറത്തുണ്ട്...... മ്..... ശരി.... മോള് പോയി ഒന്നു ഫ്രഷ് ആയിട്ട് വാ...... ശരി.... അമ്മേ...... ഞാൻ പെട്ടന്ന് വരാട്ടോ....... അവൾ അതും പറഞ്ഞു മുകളിലേക്ക് പോയി...... മോനെ.... ദേവാ..... നീ ഈ പറയുന്നത് സത്യം ആണോ.....അമ്മു..... അവൾ....അവൾ നമ്മുടെ ചക്കി ആണോ..... അതെ... അച്ഛാ..... അമ്മു നമ്മുടെ ചക്കി തന്നെയാണ്...അച്ഛനു ഈ മാലയും മോതിരവും ഓർമ്മയുണ്ടോ...... അവൻ അത് രണ്ടും മാധവനു നേരെ നീട്ടി.... മോനെ..... ഇത്....... ഇത് നിന്റെ മുത്തശ്ശിയുടെ മാല അല്ലെ... പിന്നെ ഈ മോതിരം ഇത് ചക്കിക്കു വേണ്ടി ഞാൻ വാങ്ങിയതാ നീയല്ലേ ഇത് അവൾക്ക് ഇട്ടു കൊടുത്തത്....... അതെ.... അച്ഛാ... ഇത് അത് തന്നെയാണ്.... ഇത് രണ്ടും ശിവരാമനഅങ്കിൾ തന്നതാ....

പിന്നെ അത് നമ്മുടെ ചക്കി തന്നെയാണോ എന്ന് ഉറപ്പിക്കാൻ ആയി ഞാൻ ചക്കിയുടെ ഫോട്ടോ കാണിച്ച കൊടുത്തു ഇതിൽ കൂടുതൽ എന്താ അച്ഛാ ഇനി വേണ്ടത്...... മോനെ... ഇതിൽ പരം സന്തോഷം നമുക്ക് ഇനി കിട്ടാൻ ഇല്ല... ഞാൻ ഇപ്പൊ തന്നെ ഇത് ഗായത്രിയോട് പറയട്ടെ...... വേണ്ട അച്ഛാ....... പോകാൻ ഒരുങ്ങിയ മാധവനെ ദേവൻ തടഞ്ഞു..... എന്താ മോനെ...... അവളോട് പറയണ്ടേ.....ചക്കിയേ നിന്റെ അമ്മയ്ക്ക് ജീവൻ ആയിരുന്നു.... പറയണ്ട എന്നല്ല.... പക്ഷേ ഇപ്പൊ പറയണ്ട...ഈ കാര്യം ഞാൻ ചക്കിയോട് പറഞ്ഞിട്ടില്ല അമ്മ അറിഞ്ഞാൽ ഇപ്പൊ തന്നെ അവൾ എല്ലാം അറിയും.....പ്രതാപൻ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട് ചക്കി തിരിച്ചു വന്നു എന്നറിഞ്ഞാൽ അയാൾ വേറെ എന്തെങ്കിലും പ്ലാനുമായി വരും..... പിന്നെ നമുക്ക് എങ്ങനെയും ആദ്യം അമ്മാവനെയും അമ്മായിയെയും ഇങ്ങോട്ട് എത്തിക്കണം അവരും ചക്കിക്കായി കാറചിരിക്കുവല്ലേ.... അച്ഛൻ ആദ്യം അവരെ ഇവിടെ എത്തിക്കാൻ നോക്ക്...... ദേവ...... വിശ്വേട്ടനെ ഇങ്ങോട്ട് എത്തിക്കുന്ന കാര്യം ഞാൻ ഏറ്റു...

പക്ഷേ ചക്കിയോട് ഇപ്പൊ എന്ത്‌ പറയും അവൾ അച്ഛനെയും അമ്മയെയും കണ്ടു പിടിക്കണം എന്ന് പറഞ്ഞു നടക്കുവല്ലേ..... അത് എങ്ങനെ തടയും..... അത് ഓർത്തു അച്ഛൻ പേടിക്കണ്ട അവളെ തത്കാലം ഞാൻ എന്തെങ്കിലും പറഞ്ഞു നിർത്തികൊള്ളാം....തത്കാലം അവൾ അമ്മു ആയി തന്നെ ഇരിക്കട്ടെ...... മ്...... ശരി......വാ നമുക്ക് അകത്തേക്ക് പോകാം നീ വന്നിട്ട് ഇവിടെ തന്നെ നിൽക്കുവല്ലേ.... പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ....... ശരി.....അച്ഛാ.... അതും പറഞ്ഞു അവൻ മുകളിലേക്ക് പോയി........ ••••••••••••••••••••••••••••••••••••• ദേവേട്ടാ..... നമ്മൾ ഇപ്പൊ വന്നിട്ട് ഒരാഴ്ച ആവുന്നു ഇതു വരെ ഒന്നും അറിയാൻ കഴിഞ്ഞില്ല..... എന്റെ അമ്മുക്കുട്ടി... നീ വെറുതെ ടെൻഷൻ ആവണ്ട.... ഞാൻ എന്റേതായ വഴിക്ക് അന്വേഷിക്കുന്നുണ്ട്..... എന്ത്‌..... ഈ വീട്ടിലിരുന്നാണോ....... ദേവേട്ടാ... ഇത് കുറച്ചു സീരിയസ് ആയിട്ട് എടുക്ക്......

അമ്മു...... തൃശ്ശൂർ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ അവിടെ SI ആണ് അവനോട് ഞാൻ ഡീറ്റൈൽ ആയിട്ട് എല്ലാം പറഞ്ഞിട്ടുണ്ട് പിന്നെ അന്ന് ആരും കംപ്ലയിന്റ് കൊടുക്കാത്തത് കൊണ്ടാണ് ഒന്നും അറിയാൻ കഴിയാത്തത്... ഞാൻ ഇന്നലെ കൂടി അവനെ വിളിച്ചത... എന്തെങ്കിലും അറിഞ്ഞാൽ അവൻ വിളിക്കും.... മ്..... ശരി.....അല്ല ദേവേട്ടാ ദേവേട്ടന്റെ ലീവ് കഴിഞ്ഞില്ലേ.... ദേവേട്ടന് ഹോസ്പിറ്റലിൽ പോകണ്ടേ..... അത് കുഴപ്പമില്ല ഞാൻ ലീവ് എക്സ്റ്റൻഷൻ ചെയ്തിട്ടുണ്ട് നിന്നോട് പറഞ്ഞത് പോലെ അച്ഛനും അമ്മയെയും കണ്ടു പിടിച്ചിട്ടെ നമ്മൾ പോകു...... അതും പറഞ്ഞു അവൻ അവളെ വലിച്ചു അവന്റെ നെഞ്ചിലേകിട്ടു....അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു....... ദേവേട്ടാ...... അല്ല മോനെ എന്താ ഉദ്ദേശം... കുറച്ചു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു ദേവേട്ടന് എന്നോട് ഇപ്പൊ ഭയങ്കര സ്നേഹമാണല്ലോ.... എന്താ..... കാര്യം....... അതെന്താ....... എനിക്ക് എന്റെ ഭാര്യയെ സ്നേഹിക്കാൻ പാടില്ലേ.... ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് ആയിരുന്നില്ലേ നിന്റെ പരാതി.....

എന്റെ ദേവേട്ടാ.... നിങ്ങൾ ഇങ്ങനെ കിടന്നു ഉരുളണ്ട.....അന്ന് എന്റെ വീട്ടിൽ പോയി വന്ന അന്ന് മുതൽ ആണ് നിങ്ങൾക്ക് ഈ സ്നേഹ കൂടുതൽ അത് കൊണ്ട് ചോദിച്ചതാണ്......അല്ല........ അവൾ പറഞ്ഞു തീരും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ കവർന്നിരുന്നു അവളുടെ വിരലുകൾ അവന്റെ മുടിയിൽ പിടുത്തമിട്ടു അവൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവൻ അവളെ മോചിപ്പിച്ചു അവൻ അവളുടെ മുഖത്തേക്ക് നോക്കിയതും നാണത്താൽ അവൾ അവന്റെ നെഞ്ചിലേക്ക് വീണു.... "എന്റെ ചക്കി നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം വൈകാതെ തന്നെ നിനക്ക് കിട്ടും നിന്റെ അച്ഛനും അമ്മയും ആരാണെന്ന് വൈകാതെ അറിയും എന്റെ സ്നേഹക്കൂടുതൽ അതിനുള്ള കാരണവും എല്ലാം നീ അറിയും വൈകാതെ തന്നെ (ദേവൻ -ആത്മ ) അവൻ അവളെ ഒന്നു കൂടി അവനിലേക്ക് ചേർത്ത് കിടത്തി അവളുടെ നെറുകിൽ ചുംബിച്ചു........ ദേവൻ വീണ്ടും എന്തൊക്കെയോ ആലോചിച്ചു കിടന്നു എപ്പോഴോ നിദ്രയിലാണ്ടു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story