പ്രണയപൂർവ്വം: ഭാഗം 11

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

 ദേവേട്ടാ...... ഇന്നെന്താ... പതിവില്ലാതെ അമ്പലത്തിൽ പോണമെന്നു ഒരു വാശി...... അതെന്താ അമ്മു എന്തെങ്കിലും കാരണം ഉണ്ടേൽ മാത്രമേ അമ്പലത്തിൽ പോകാൻ പാടുള്ളു എന്നുണ്ടോ..... ദേവൻ കുറച്ചു കനപ്പിച് ചോദിച്ചു... ഏയ്‌.... അത് കൊണ്ടല്ല... സാധാരണ ഞാൻ അമ്പലത്തിൽ പോകാൻ വിളിച്ചാൽ വരാതിരിക്കാൻ നൂറ് കാരണങ്ങൾ നിരത്താറുള്ളതല്ലേ ദേവേട്ടൻ ഇന്ന് ഇങ്ങോട്ട് വന്നു പറഞ്ഞത് കൊണ്ട് ചോദിച്ചതാ...... എന്റെ... അമ്മു നീ ഇങ്ങനെ കണ്ണാടിയുടെ മുന്നിൽ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം നിനക്ക് വേണ്ടി മാത്രം അമ്പലം ഏത് നേരവും തുറന്നിടില്ല... ഒന്ന് വേഗം ഇറങ്ങാവോ..... അമ്പലത്തിലേക്കാണ് അല്ലാതെ കല്യാണത്തിന് ഒന്നും അല്ല പോകുന്നത്.... എന്റെ ദേവേട്ടാ.... ഭാര്യയ്ക്ക് കുറച്ചു സൗന്ദര്യം കൂടി പോയതിനു ഇങ്ങനെ അസൂയപെട്ടിട്ടു കാര്യം ഇല്ല..... ഓ...... പറയണ കേട്ടാൽ തോന്നും നീ എന്തോ ഐശ്വര്യ റായി ആണെന്ന്.... നീ വരുന്നുണ്ടോ ഞാൻ പോകുവാ..... അതും പറഞ്ഞു ദേവൻ പുറത്തേക്ക് പോയി.... അയ്യോ.... ദേവേട്ടാ... പോകല്ലേ.... ഞാനും വരുന്നു.....

അവൾ അതും പറഞ്ഞു അവന്റെ പുറകെ ഓടി....... ദേവേട്ടാ...... നിൽക്ക്.... ഞാനും വരുന്നു...... അവൾ അവനെ പിടിച്ചു നിർത്തി....അമ്മു ആണെങ്കിൽ നല്ല പോലെ കിതക്കുന്നുണ്ട്..... നീ... എന്താ അമ്മു കൊച്ചു കുട്ടി ആണോ നിനക്ക് മര്യാദക്ക് നടന്നു വന്നാൽ പോരെ നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ ഇങ്ങനെ കിടന്ന് ഓടാൻ..... അവൻ കലിപ്പ് മോഡ് ഓൺ ചെയ്തു.... അത് കൊള്ളാം ദേവട്ടൻ എന്നെ കൂട്ടാതെ പോന്നതാ കൊണ്ടല്ലേ ഞാൻ പുറകെ ഓടിയത്..... പിന്നെ ദേവേട്ടൻ പറഞ്ഞ ഒരു കാര്യം ശെരിയാണ് എനിക്ക് കുറച്ചു ഭ്രാന്ത് ഉണ്ട്.... അത് ഈ നിൽക്കുന്ന എന്റെ ചെക്കനോടുള്ള സ്നേഹ ഭ്രാന്ത് ആണ്... അതും പറഞ്ഞു അവനെ ഒന്ന് കണ്ണിറുക്കി കാണിച്ചു അവന്റെ മീശ പിരിച്ചു കൊടുത്തു..... മോള്... വല്ലാതെ അങ്ങ് സോപ്പ്പിടുന്നുണ്ട് ഞാൻ രാവിലെ നല്ല പോലെ സോപ്പിട്ടു തന്നെ ആണ് കുളിച്ചത് അത് കൊണ്ട് ഇത് ഇവിടെ എൽക്കില്ല...

മര്യാദക്ക് നടക്കാൻ നോക്ക്.... അവൻ അവളെ വലിച്ചു അമ്പലത്തിലേക്ക് നടന്നു..... എന്റെ ദേവി..... ഞാൻ ഇപ്പോ ഒരുപാട് സന്തോഷത്തിൽ ആണ് ഇത് എന്നും എന്റെ കൂടെ തന്നെ ഉണ്ടാവണം ദേവേട്ടന് ഒരു ആപത്തും വരരുത്... എനിക്ക് എന്റെ അച്ഛനും അമ്മയും ആരാണെന്ന് വേഗം തന്നെ കാണിച്ച തരണേ..... അമ്മു കണ്ണടച്ചു പ്രാർത്ഥിച്ചു...... അമ്മു നീ ഇപ്പൊ എന്താ പ്രാർത്ഥിച്ചത് എന്ന് എനിക്കറിയാം നിന്റെ ആ പ്രാർത്ഥനക്കുള്ള റിസൾട്ട്‌ നിനക്ക് തിരിച്ചു വീട്ടിൽ എത്തുമ്പോൾ കിട്ടും.... (ദേവൻ -ആത്മ ) അവൻ ഒന്ന് ചിരിച്ചു അവളെ തന്നെ നോക്കി നിന്നു.... ദേവേട്ടാ.... നമുക്ക് ദേവേട്ടന്റ ബുള്ളറ്റിൽ വന്നാൽ പോരായിരുന്നോ നടന്നു നടന്നു കാലു വേദനിച്ചു..... തിരിച്ചുള്ള യാത്രയിൽ അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു...... ഡി.... പെണ്ണെ..... നിന്ന് ചിണുങ്ങാതെ അങ്ങോട്ട് നടക്കാൻ നോക്ക്...

ഏത് നേരവും കാറിലും ബുള്ളറ്റിലും യാത്ര ചെയ്തു പെണ്ണ് മടിച്ചി ആയി ഇത്തിരി നടക്കാൻ വയ്യാ പെണ്ണിന്..... നോക്കിക്കോ നിന്നെ ഇനി ഞാൻ എല്ലായിടത്തും നടത്തിച്ചേ കൊണ്ട് പോകു..... അയ്യോ... ദേവേട്ടാ..... അങ്ങനെ പറയരുത്..... എനിക്ക് മടി ഒന്നും ഇല്ല.... ഞാൻ നടന്നോളം..... ഞാൻ.... ഞാൻ അത് ചുമ്മാ പറഞ്ഞതല്ലേ..... അവൾ അതും പറഞ്ഞു അവനു ഒരു ചിരി പാസ്സാക്കിയിട്ട് നടക്കാൻ തുടങ്ങി അവനാണെകിൽ അവളുടെ സംസാരം കേട്ടിട്ട് ചിരി കടിച്ചു പിടിച്ചു നടന്നു...... നിങ്ങള് വീട്ടിലേക്ക് വാ മനുഷ്യ.... എന്നെ നടത്തിച്ചതിനുള്ള പണി ഞാൻ തരുന്നുണ്ട്.....(ആത്മ )..... ••••••••••••••••••••••••••••••••••••••••••••• ഹാവു..... ഭാഗ്യം.... ഒരുകണക്കിന് വീട് എത്തി... അതും പറഞ്ഞു അവൾ വാതിൽ തുറന്നതും Happy birthday ammu........ അതും പറഞ്ഞു എല്ലാവരും അവളുടെ നേരെ കൊറസ് ആയി പറഞ്ഞതും അമ്മു ഞെട്ടി തെറിച്ചു ദേവന്റെ മെത്തേക്ക് വീണു.... അത് കണ്ടു എല്ലാവരും പൊട്ടി ചിരിക്കാൻ തുടങ്ങി.....

എന്റ അമ്മു നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നിനക്ക് വീഴാണേൽ അത് ഒറ്റയ്ക്ക് ആയിക്കോ എന്തിനാ നീ എന്നെ കൂടി വലിച്ചിടുന്നത്..... അത്.... ദേവേട്ടാ...... എല്ലാവരും പെട്ടന്ന് ഒച്ച ഉണ്ടാക്കിയപ്പോൾ ഞാൻ പേടിച്ചു.... അതാ.... അല്ലാതെ ഞാൻ മനഃപൂർവം അല്ല..... മ്.... എന്തായാലും കൊള്ളാം നിനക്ക് മുടിഞ്ഞ വെയിറ്റ് ആണലോ അമ്മു നിന്റെ തീറ്റ കുറക്ക് മനുഷ്യന്റെ നടു ഒടിഞ്ഞുന്നു തോന്നുന്നു..... എന്നീറ്റ് മാറടി കുരിപ്പേ മേത്തന്നു....ഏത് നേരത്താണാവോ ഇതിനെ എന്റെ തലയിൽ എടുത്ത് വെക്കാൻ തോന്നിയത്.... അവൻ അത് പറഞ്ഞതും അവൾ ചാടി എണീറ്റ് അകത്തേക്ക് പോയി... എടാ.... ഹരി(ദേവന്റെ കസിൻ മുൻപ് ഒരു പാർട്ടിൽ പറഞ്ഞിരുന്നു )ഒന്ന് പിടിക്കടാ എണീക്കാൻ പറ്റുന്നില്ല.... അവൻ പറഞ്ഞതും ഹരി ദേവനെ പിടിച്ചു എഴുന്നേൽപ്പിച്ചു..... ദേവേട്ടാ..... അമ്മുവേച്ചി കലിപ്പിൽ ആണുട്ടോ... ഇനി ഇപ്പോഴൊന്നും ആള് തണുക്കും എന്ന് തോന്നുന്നില്ല... ഇനി എന്ത്‌ ചെയ്യും....

അത്.... സാരമില്ല.... ആ കുരിപ്പിനെ ഞാൻ എങ്ങനെ എങ്കിലും മെരുക്കി എടുത്ത് കൊണ്ട് വരാം അപ്പോഴേക്കും നീ ഇവിടെ എല്ലാം സെറ്റ് ചെയ്തു വെക്ക്..... അതും പറഞ്ഞു അവൻ മുകളിലേക്ക് പോയി..... അവൻ മുറിയിലേതിയപ്പോൾ കണ്ടത് ജനാലയോട് ചേർന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന അമ്മുവിനെയാണ് അവൻ പതിയെ വാതിൽ കുറ്റി ഇട്ട അവളുടെ അടുത്തേക്ക് ചെന്നു അവളെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു.... പക്ഷേ അവൾ അനങ്ങാതെ നിന്നു.... അമ്മുട്ടാ.... സോറി...... അവൻ അവളുടെ കാതോരം പറഞ്ഞു... എനിക്കൊന്നും കേൾക്കണ്ട.... നേരത്തെ എന്നെ എന്തൊക്കെയാ പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ.... അവളുടെ പരിഭവം പറച്ചിൽ കേട്ട് അവനു ചിരി വന്നു.... കണ്ട്രോൾ ചെയ്യാൻ ശ്രെമിച്ചെങ്കിലും സാധിക്കാതെ അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി അത് കണ്ടതും അവൾക്ക് ദേഷ്യം വന്നു അവനെ പിടിച്ചു തള്ളി.... അവൻ നേരെ പോയി ബെഡിലേക്ക് വീണു അവൾ മുറിയിൽ നിന്ന് പോകാൻ ഒരുങ്ങിയതും അവൻ കാലിട്ട് അവളെ വീഴ്ത്തി നേരെ ചെന്ന് അവന്റെ മെത്തേക്കാണു അമ്മു വീണത്....

അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.... എന്താടി..... നീ പോകുന്നില്ലേ...... എന്നെ ഇങ്ങനെ പിടിച്ചു നിർത്തിയാൽ ഞാൻ എങ്ങനെ പോകും എന്നെ വിട്....... അതും പറഞ്ഞു അവൾ കുറെ കുതറി മാറാൻ ശ്രെമിച്ചെങ്കിലും അവന്റെ കൈയിൽ നിന്ന് മോചിത്തയാകാൻ കഴിഞ്ഞില്ല.... ദേവേട്ടാ..... വിട്..... എനിക്ക് പോണം....... എന്നെ വിട്..... ഞാൻ വിടാം... പക്ഷേ..... എനിക്ക്...ദേ... ഇവിടെ.... ഒരു ഉമ്മ താ...എന്നിട്ട് എന്റെ മോള് പൊയ്ക്കോ..... അയ്യടാ..... അതിനു വെച്ച വെള്ളം അങ്ങ് മാറ്റി വെച്ചേക്ക് ഞാൻ തരില്ല..... എന്നെ വിട്..... അവൾ ഒച്ചയെടുക്കാൻ തുടങ്ങി..... അമ്മു നീ വെറുതെ കിടന്ന് ഒച്ചയെടുത്തിട്ട് കാര്യം ഇല്ല ഇങ്ങോട്ട് ആരും വരില്ല അതുകൊണ്ട് എന്റെ പൊന്നു മോള് ചേട്ടൻ ചോദിച്ചത് താ....... ഇല്ലാ...... ഇല്ലാ.... ഇല്ലാ...... അവൾ പറഞ്ഞതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ കവർന്നിരുന്നു ആദ്യം ഒക്കെ അവൾ കുറെ എതിർത്തെങ്കിലും പിന്നീട് അവളും അതിനു വിധേയയായി നിന്നു.....

ദീർഘ നേരത്തെ ചുംബനത്തിനോടുവിൽ അവൻ അവളെ മോചിപ്പിച്ചു അവളെ നോക്കിയതും പെണ്ണ് നാണത്താൽ തല കുനിച്ചു...... എന്റെ...... ദൈവമേ...... എനിക്ക് ഇതൊന്നും കാണാൻ വയ്യ...... പെട്ടന്നു ആരുടെയോ ശബ്ദം കേട്ട് അവർ നോക്കിയപ്പോൾ തങ്ങളെ നോക്കി മൂന്നു പേര് അവിടെ നിൽക്കുന്നത് കണ്ടു......അവരെ കണ്ടതും രണ്ടു പേരും വേഗം ചാടി എഴുന്നേറ്റു.... ദേവേട്ടാ.... ചേച്ചിയെ എങ്ങനെ എങ്കിലും മെരുക്കി എടുക്കാം എന്ന് പറഞ്ഞപ്പോൾ nഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..... എന്റെ അഞ്ചാറു കിളി പറന്നു പോയി ഇനി തിരികെ വന്നാൽ പറയാം..... ഹരി പറഞ്ഞതും കേട്ട് ആകെ ചമ്മി നാറി രണ്ടു പേരും പരസ്പരം നോക്കി...... അല്ല ഹരി.... നിങ്ങൾ മൂന്ന് പേരും എന്താ ഇവിടെ...ഞാൻ നിങ്ങൾക്ക് ഒരു ജോലി എല്പിച്ചിട്ടല്ലേ പോന്നത്..... അല്ല നിങ്ങൾ എങ്ങനെ ഈ മുറിയിൽ കേറി ഡോർ ലോക്ക് ആണല്ലോ.. പിന്നെ എങ്ങനെ ഇതിനകത്ത് കയറി...

അവൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു...... ദേവേട്ടൻ ചേച്ചിയെ എങ്ങനെ മെരുക്കുന്നത് എന്ന് കാണാൻ വന്നതാ ഞാൻ ഒറ്റയ്ക്ക് വന്നതാ അപ്പൊ വിച്ചൂവും ഹരിതയും (ഹരിയുടെ അനിയത്തി )എന്റെ കൂടെ വരുന്നു എന്ന് പറഞ്ഞു... വന്നു നോക്കിയപ്പോൾ ഡോർ ലോക്ക് ആണ് അപ്പൊ ബാൽക്കണി വഴി ഇങ്ങോട്ട് ചാടിയതാ... പക്ഷേ ഇപ്പൊ തോന്നുന്നു അത് വേണ്ടായിരുന്നു എന്ന്.....ഇനി പറന്നു പോയ കിളികളെ എങ്ങനെ പിടിക്കും...... അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..... ഹും.... നിങ്ങൾ തായെക്ക് പൊയ്ക്കോ ഞങ്ങൾ ഇപ്പൊ വരാം..... ദേവൻ പറഞ്ഞതും മൂന്നും വേഗം തന്നെ സ്ഥലം വിട്ടു...... ശോ...... ആകെ നാണക്കേടായി... നിങ്ങൾ ഒരാളാണ് എല്ലാത്തിനും കാരണം ഞാൻ ഇനി എങ്ങനെ അവരുടെ മുഖത്ത് നോക്കും..... എന്റെ അമ്മു.... നമ്മൾ അതിനു ഓപ്പൺ ആയിട്ടൊന്നും അല്ലല്ലോ ഉമ്മ വെച്ചത് നമ്മുടെ റൂമിൽ വെച്ചല്ലേ അതും ഡോർ ലോക്ക് ചെയ്ത് അവർ ഇങ്ങോട്ട് അതിക്രമിച്ചു കയറിയതല്ലേ.....

നമ്മൾ ഭാര്യയും ഭർത്താവും ആകുമ്പോൾ അങ്ങനെ പലതും ഉണ്ടാകും...... ദേ...... മനുഷ്യ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് എല്ലാം ഒപ്പിച് വെച്ചിട്ട്.... ശെരിയാക്കി തരാം നിങ്ങൾക്ക് ഞാൻ കാണിച്ച തരുന്നുണ്ട്...... ഹും..... പിന്നെ... ഞാൻ കാണാത്തതൊന്നും അല്ലല്ലോ... അതിൽ കൂടുതൽ എന്ത്‌ കാണാൻ ആണ്....... ഹോ...... ഇങ്ങനെ നാണം ഇല്ലത്ത ഒരു മനുഷ്യൻ...... അതും പറഞ്ഞു അവൾ അവിടെ നിന്ന് എഴുന്നേറ്റത്തും അവൻ അവളെ വീണ്ടു പിടിച്ചിരുത്തി...... അമ്മു.... അങ്ങനെ പിണങ്ങി പോവല്ലേ.... ഇവിടെ ഇരിക്ക്....... അവൻ അവളെ അവിടെ ഇരുത്തി എഴുന്നേറ്റ് അലമാര തുറന്ന് ഒരു കവർ എടുത്തു എന്നിട്ട് അവളുടെ അടുത്തേക്ക് നടന്നു..... ദേ..... ഈ ഡ്രസ്സ്‌ മാറ്റി നീ ഇത് ഇട്ട് റെഡി ആയി തായെക്ക് വാ.....അവിടെ എല്ലാവരും നിന്നെ നോക്കിയിരിക്കുവാ...... അവൻ നീട്ടിയ കവർ വാങ്ങി അവൾ ഡ്രസിങ് റൂമിലേക്ക് പോയി....... മോനെ........ അമ്മു എവിടെ........ അവൾ ഇപ്പൊ വരും അച്ഛാ......

പറഞ്ഞു തിരിഞ്ഞതും സ്റ്റെപ് ഇറങ്ങി വരുന്ന അമ്മുവിനെ കണ്ടു അവൻ അവളെ തന്നെ നോക്കി നിന്നു ലൈറ്റ് ബ്ലു കളർ ഗൗണിൽ അവൾ സുന്ദരി ആയിരുന്നു..... ദേവേട്ടാ..... ഇങ്ങനെ നോക്കി നിന്ന് വെറുതെ വെള്ളം ഇറക്കണ്ട ഇത് ബെഡ്‌റൂം അല്ല.... പിന്നെ നേരത്തെ പോലെ വല്ല കിസ്സ് അടിക്കാൻ ഉദ്ദേശം ഉണ്ടേൽ പറയണം....... ഹരി ചെന്ന് ദേവന് കേൾക്കാൻ പാകതിൽ പറഞ്ഞു......ഹരി പറഞ്ഞത് കേട്ടപ്പോൾ ആണ് ദേവന് ബോധം വന്നത് ഹരിയെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് ദേവൻ അവളുടെ അരികിലേക്ക് ചെന്നു...... ദേ...... നമ്മുടെ പിറന്നാള്കാരി വന്നു എല്ലാവരും ഇങ്ങോട്ട് വാ....... ദേവൻ വിളിച്ചതും ഓരോരുത്തരായിട്ട് അവിടെ എത്തി... കൂട്ടത്തിൽ ശിവരാമനും രാധികയും ഉണ്ടായിരുന്നു.... അവരെ കണ്ടതും അവൾ ഓടി ചെന്ന് കേട്ടിപിടിച്ചു..... നിങ്ങൾ രണ്ടു പേരും വരുന്ന കാര്യം എന്താ എന്നോട് നേരത്തെ പറയാഞ്ഞത്..... അത് നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി...... രാധിക തലയിൽ തലോടി കൊണ്ട് പറഞ്ഞു..... അപ്പോഴാണ് അവിടെ ഉള്ള മറ്റു ചിലരെ അവൾ ശ്രെദ്ധിച്ചത്.......

അമ്മു..... ഇങ്ങു വാ..... ദേവൻ വിളിച്ചതും അവൾ അങ്ങോട്ട് ചെന്നു....... ഇത്.... എന്റെ ചെറിയച്ഛനും ചെറിയമ്മയും ആണ് ഹരിയുടെ അച്ഛനും അമ്മയും നീ കണ്ടു കാണും നമ്മുടെ കല്യാണത്തിന് ഉണ്ടായിരുന്നു...... അവൻ പറഞ്ഞത് കേട്ട് അവൾ അതെ എന്ന് തലയാട്ടി... പിന്നെ... ദേ... ഇത് എന്റെ അമ്മാവനും അമ്മായിയും ആണ് ഇവരെ നീ കാണാൻ വഴിയില്ല ഇവർ അമേരിക്കയിൽ ആയിരുന്നു...... അവരെ കണ്ടതും അവൾക്ക് എന്തോ പരിചയം തോന്നി.....അവൾ അവരെ തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ട് നിന്നു...... അമ്മു....... വാ..... കേക്ക് മുറിക്കാം.... ദേവൻ അതും പറഞ്ഞു അവളെ വലിച്ചു കൊണ്ട് ടേബിളിനടുത്തേക്ക് പോയി പക്ഷേ അപ്പോഴും അവളുടെ നോട്ടം അവരിൽ തന്നെ ആയിരുന്നു..... കേക്ക് മുറിച് ആദ്യം ദേവന് കൊടുത്തു അവൻ അതിൽ നിന്ന് കുറച്ചു എടുത്ത് അവൾക്ക് തിരികെ കൊടുത്തു പിന്നെ എല്ലാവർക്കും കേക്ക് കൊടുത്തു.. ഓരോരുത്തരായി അവൾക്ക് ഓരോ ഗിഫ്റ്റ് കൊടുത്തു..... അല്ല........ ദേവേട്ടൻ ചേച്ചിക്ക് ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ......

ഉണ്ട്...... ഹരി.... ഞാൻ എന്റെ പ്രിയതമയ്ക്ക് ഒരു ഉഗ്രൻ ഗിഫ്റ്റ് കരുതിയിട്ടുണ്ട് എല്ലാവരും കൊടുത്ത ഇതുപോലത്തെ ഗിഫ്റ്റ് ഒന്നും അല്ല ഞാൻ കൊടുക്കുന്ന ഈ ഗിഫ്റ്റ് ആയിരിക്കും അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് വിലമതിക്കാനാവാത്തത്....... ഏ....... അത്...... അത് എന്ത്‌ ഗിഫ്റ്റ് ആണ് ദേവേട്ടാ...... അത്രയും സ്പെഷ്യൽ..... ഹരി ആകാംഷയോടെ ചോദിച്ചു...... അവന്റെ ചോദ്യം കേട്ട് ദേവൻ ഒന്ന് ചിരിച്ചു എന്നിട്ട് അവളുടെ കൈ പിടിച്ചു നേരെ നടന്നു.... അമ്മു..... നിനക്ക് തരാവുന്നതിലും വെച്ച ഏറ്റവും വലിയ ഒരു സമ്മാനം ഇതാണ്... നീ കൂടുതൽ ആഗ്രഹിക്കുന്നതും ഇതാണെന്ന് എനിക്കറിയാം... നീ ഇത്രയും നാൾ അന്വേഷിച്ചു നടന്ന നിന്റെ അച്ഛനും അമ്മയും ഇവരാണ്.....അതും പറഞ്ഞു അവൾ വിശ്വനാഥനെയും ദേവികയേയും ചൂണ്ടി കാണിച്ചു...... ദേവനും ശിവരാമനും മാധവനും ഒഴിക്കെ ബാക്കി ഉള്ളവർ എല്ലാം അവൻ പറഞ്ഞത് കേട്ട് ഞെട്ടി........ ദേവേട്ടാ....... ഞാൻ..... ഇത്........ അതെ......അമ്മു.......

നിന്റെ അച്ഛനും അമ്മയും ഇതാണ്......നീ എന്റെ ചക്കി തന്നെയാണ്... ചക്കി എന്ന ആ പേര് കേട്ടതും അന്ന് ദേവൻ ആ പേര് പറഞ്ഞത് അവൾ ഓർത്തു....... ദേവ.......മോനെ...... നീ... ഇത് എന്തൊക്കെയാ പറയുന്നത്.... ഇത് അമ്മു അല്ലെ ഇവൾ എങ്ങനെ നമ്മുടെ ചക്കി ആവും... ഗായത്രി സംശയത്തോടെ ചോദിച്ചു..... ദേവൻ പറയുന്നത് സത്യം ആണ്.....അമ്മു ഞങ്ങളുടെ മക്കളായി വളർന്നു എന്നല്ലാതെ ഞങ്ങൾക്ക് ഉണ്ടായ മകൾ അല്ല.... രാധിക ഗായത്രിയെ നോക്കി പറഞ്ഞു അത് കേട്ട് ഗായത്രിയും അവിടെ ഉള്ളവരും ഞെട്ടി...... രാധിക എല്ലാം വിശദമായി പറഞ്ഞു....... അമ്മേ...... ഈ മാല അമ്മയ്ക്ക് ഓർമ്മയുണ്ടോ..... ദേവൻ ആ മാല കാണിച്ച കൊണ്ട് ചോദിച്ചു....... ദേവ...... ഇത്..... എന്റെ അമ്മയുടെ മാല അല്ലെ.... അമ്മ ചക്കിക്ക് കൊടുത്തത്...... അതെ......അമ്മേ.... ഇത് ആ മാല തന്നെ... ഇവള അങ്കിളിന് കിട്ടിയപ്പോൾ ഇവളുടെ കഴുത്തിൽ ഉണ്ടായതാണ്... ഇത്പോരെ ഇവള് നമ്മുടെ ചക്കി ആണെന്ന് ഉള്ള തെളിവിനു........ കേട്ടതൊന്നും വിശ്വാസം ആകാതെ വിശ്വനാഥനും ദേവകിയും നിന്നു.....

അമ്മാവാ....... ഞാൻ പറഞ്ഞത് സത്യം ആണ് ഇത് നമ്മുടെ ചക്കി തന്നെയാണ് ഇനിയും വിശ്വാസം ഇല്ലേൽ അമ്മാവൻ ഇത് ഒന്നു നോക്ക് ഇത് ഇവളെ കിട്ടിയതിനു ശേഷമുള്ള ഇവളുടെ ഓരോ വളർച്ചയിലും അങ്കിൾ എടുത്ത ഫോട്ടോ ആണ് എന്നും പറഞ്ഞു അവൻ ഒരു ആൽബം അവർക്ക് നേരെ നീട്ടി...... ആ ആൽബം കണ്ടതും രണ്ടു പേരും അമ്മുവിനെ നോക്കി ദേവിക അവളെ വേഗം തന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... ആ കാഴ്ച എല്ലാവരിലും സന്തോഷം ഉണ്ടാക്കി..... അമ്മാവാ......23വർഷങ്ങൾക്ക് മുൻപ് നമുക്ക് ഇതേ ദിവസം ആണ് ചക്കിയേ നഷ്ടമായത്.... ഇപ്പൊ അതെ ദിവസം തന്നെ നമുക്ക് അവളെ തിരികെ കിട്ടി.... പോരാത്തതിന് അമ്മാവൻ ആഗ്രഹിച്ചത് പോലെ അവൾ ഇന്ന് എന്റെ കൂടെ ഉണ്ട്...... അവൻ അത് പറഞ്ഞതും വിശ്വനാഥൻ അവനെ കെട്ടിപിടിച്ചു....... ആ...... ഇനി സ്നേഹ പ്രകടനം ഒക്കെ പിന്നെ ആവാം......ഇപ്പൊ എല്ലാവരും വാ ഭക്ഷണം കഴിക്കാം... സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ചു ഗായത്രി പറഞ്ഞു......... അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും ഓരോരോ ജോലികളിൽ മുഴുകി...... ദേവനും ബാക്കി ഉള്ളവരും മുറ്റത് ഓരോന്ന് പറഞ്ഞു ഇരിക്കുവായിരുന്നു...... മോനെ..... ദേവ..... വേഗം വാ....... പരിഭ്രാന്തിയോടെ ഗായത്രി വിളിച്ചു. എന്താ...... അമ്മേ.... എന്ത്‌ പറ്റി ദേവ......ചക്കി മോള് തലകറങ്ങി വീണു വിളിച്ചിട്ട് മിണ്ടുന്നില്ല...... അമ്മ പറഞ്ഞത് കേട്ടതും എല്ലാവരും വേഗം തന്നെ വീടിനകത്തേക്ക് ഓടി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story