പ്രണയപൂർവ്വം: ഭാഗം 12

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

ചക്കി...... ചക്കി.....കണ്ണ് തുറക്ക്..... ദേവൻ അവളെ എത്ര വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല..... അമ്മേ.... എന്താ..... ഉണ്ടായത്...... അവൻ ഗായത്രിയെ നോക്കി ചോദിച്ചു.... ഞങ്ങൾ എല്ലാവരും ഇവിടെ ഒരുമിച് ഉണ്ടായിരുന്നു പെട്ടന്നു ആണ് അവളു തലകറങ്ങി വീണത് വിളിച്ചിട്ടും എണീറ്റില്ല അതാ നിന്നെ വന്നു വിളിച്ചത്..... മോനെ എന്താ പറ്റിയത്...... ദേവന്റെ അച്ഛൻ വ്യാകുലതയോടെ ചോദിച്ചു... അച്ഛാ.... ഇവളുടെ പൾസ് എല്ലാം നോർമ്മൽ ആണ് കുഴപ്പം ഒന്നും ഇല്ല പിന്നെ പെട്ടന്ന് ബോധം പോയതാ എന്താ എന്ന് മനസ്സിലാകുന്നില്ല..... മോനെ... ദേവ.... ഇനി ഒന്നും ആലോചിക്കേണ്ട നീ മോളെ എടുക്ക് നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം ഇത്രയും ദിവസം ഒരുപാട് ചോദ്യങ്ങളും ടെൻഷനും ഒക്കെ ആയി നടന്നതല്ലേ ചിലപ്പോൾ അതിന്റെ ക്ഷീണം കാണും നീ വേഗം മോളെ എടുക്ക് .....

ചിലപ്പോ ഒരു ഡ്രിപ് ഇട്ടാൽ എല്ലാം ഒകെ ആകും..... " അയ്യോ.... ഡ്രിപ് ഒന്നും വേണ്ട എനിക്ക് ഒരു കുഴപ്പവും ഇല്ല " ശബ്ദം കേട്ട് എല്ലാവരും നോക്കിയതും എല്ലാവരെയും നോക്കി അവൾ ഒന്ന് ചിരിച്ചു കൊടുത്തു.... മോളെ.... നിനക്ക് എന്ത്‌ പറ്റി... കുഴപ്പം ഒന്നും ഇല്ലല്ലോ... ദേവിക (ചക്കിയുടെ അമ്മ) ചോദിച്ചു..... അത്.... അമ്മേ.... എനിക്ക്... ഒന്നും ഇല്ല...... പിന്നെ..... നീ തലകറങ്ങി വീണത് എന്താ.... ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി ദേവൻ നല്ല കലിപ്പിൽ ആണെന്ന്.... അത്.... ദേവേട്ടാ.... ഞാൻ..... അവന്റെ മുഖം കണ്ടതും അവൾ നിന്ന് വിക്കാൻ തുടങ്ങി.... ഹരി :-അത്... ഏട്ടത്തി ദേവേട്ടനെ പേടിപ്പിക്കാൻ വേണ്ടി ചെയ്തത.... മാധവൻ :-പേടിപ്പിക്കാനോ..... നീ എന്താ ഹരി പറയുന്നത്..... എടാ.... ദുഷ്ട ചുമ്മാ ഒന്ന് തലകറങ്ങി വീണാൽ മതി ബാക്കി എല്ലാം ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്നെ ഒട്ടിയല്ലേ....

അവൾ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.... ഓഹോ അപ്പൊ രണ്ടും കൂടെ മറ്റുള്ളവരെ പേടിപ്പിക്കാൻ ചെയ്തതാണല്ലേ..... അതും പറഞ്ഞു ഗായത്രി രണ്ടിന്റെയും ചെവിക്ക് പിടിച്ചു.... ആയ്യോ..... അമ്മേ.. വിട്.... വേദനിക്കുന്നു.... ഞാൻ പറഞ്ഞതാ ഇവനോട് വേണ്ടാന്നു... പിന്നെ അവൻ നിർബന്ധിച്ചപ്പോൾ ഞാനും കൂട്ട് നിന്നതാ.... ചെവിന്നു വിട്...... പിന്നെ രണ്ടും ഇളള കുട്ടികൾ അല്ലെ പോത്ത് പോലെ വളർന്നു എന്നിട്ടും ചെറിയ കുട്ടിയാണെന്ന വിചാരം..... ബാക്കിയുള്ളവർ എന്ത് മാത്രം പേടിച്ചെന്ന് അറിയാവോ...... ദേവി പറയുന്നത് കേട്ട് അവൾ ഒന്ന് ഇളിച്ചു കാണിച്ചു.... ദേവേട്ടാ..... ഞാൻ...... ഒരു... തമാശക്ക്.... അവൾ പറഞ്ഞു തീരും മുന്നെ അവൻ മുകളിലേക്ക് പോയ്‌... ഏട്ടത്തി.... ഏട്ടൻ നല്ല കലിപ്പിൽ ആണല്ലോ ഇനി എന്ത്‌ ചെയ്യും.... ഏട്ടത്തി എങ്ങനെയെങ്കിലും ആ പോയ മുതലിനെ ഒന്ന് മെരുക്കാൻ നോക്ക്....

ഡാ.... തെണ്ടി.... എല്ലാം ഒപ്പിച് വെച്ചിട്ട് ഇപ്പൊ കാലു മാറുന്നോടാ...... മര്യാദക്ക് എനിക്ക് ഒരു വഴി പറഞ്ഞു തന്നോ.... സോറി ഏട്ടത്തി.. വേറെ എന്ത്‌ ഹെല്പ് വേണേലും ചെയ്യാം പക്ഷേ ആ പോയ മുതലിന്റെ മുന്നിലേക്ക് ഇപ്പൊ പോയ എന്നെ ചുമരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും... അത് കൊണ്ട് ഇത് ഏട്ടത്തി തനിയെ മാനേജ് ചെയ്യ്.... അതും പറഞ്ഞു അവൻ ഒറ്റ ഓട്ടം ഓടി... അവൾ ബാക്കിയുള്ളവരെ ദയനീയമായി നോക്കി പക്ഷേ അവരെല്ലാം ഈ നാട്ടുകാരെ അല്ലെന്ന ഭാവത്തിൽ മുകളിലേക്ക് നോക്കി നിന്നു..... അമ്മേ...... ഇല്ല....മോളെ... ഞങ്ങളെ നോക്കിയിട്ട് ഒരു കാര്യവും ഇല്ല.. എന്റെ പോന്നു മോള് ചെന്ന് അവന്റെ ദേഷ്യം മാറ്റാൻ നോക്ക്..... ദേവി അത് പറഞ്ഞതും അവൾ എല്ലാവരെയും ഒന്ന് നോക്കിയതും എല്ലാവരും ഒന്ന് ചിരിച്ചു കാണിച്ച അകത്തേക്ക് പോയി..... ശോ.... ഇനി എന്ത്‌ ചെയ്യും......

ദേവേട്ടൻ ആണെങ്കിൽ നല്ല കലിപ്പിൽ ആണ് പോയത് ഇനി എന്ത്‌ പറഞ്ഞു ഒന്ന് ആ ദേഷ്യം മാറ്റും.... ആ എന്തെകിലും ആകട്ടെ വരുന്നിടത്തു വെച്ച കാണാം.... അതും പറഞ്ഞു അവൾ മുറിയിലേക്ക് നടന്നു.. മുറിയിലേക്ക് ചെന്നപ്പോൾ കണ്ടത് കട്ടിലിൽ മുഖത്തു കൈയും വെച്ച കിടക്കുന്ന ദേവേട്ടനെയാണ് അവൾ പതിയെ അവന്റെ അടുത്ത ചെന്നിരുന്നു അവൾ പതിയെ അവന്റെ തലയിൽ തലോടി പക്ഷേ അവൻ അനങ്ങാതെ കിടന്നു...... ദേവേട്ടാ.... സോറി....... ഞാൻ..... ഹരി പറഞ്ഞപ്പോൾ ഒരു.. തമാശക്ക് ചെയ്തത..... അല്ലാതെ... ആരെയും പേടിപ്പിക്കാൻ വേണ്ടി അല്ല.... ദേവേട്ടാ.... സോറി.....ഞാൻ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല.... ദേവേട്ടാ.... പ്ലീസ് എന്നോട് ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ.... ദേവേട്ടാ..... പ്ലീസ്..... അവൾ എന്തൊക്കെ പറഞ്ഞിട്ടും അവൻ അനങ്ങാതെ കിടന്നു... അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു പിന്നെ ഒന്നും മിണ്ടാതെ അവൾ കണ്ണും തുടച്ചു മുറിയിൽ നിന്ന് പോയി....

ഹരിത :- ഹരിയേട്ടാ..... കളി കാര്യം ആയിന്നു തോന്നുന്നു ദേവേട്ടനോട് സംസാരിക്കാൻ പോയ ഏട്ടത്തി കരഞ്ഞോണ്ട് മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു... ദേവേട്ടൻ വഴക്ക് പറഞ്ഞെന്ന് തോന്നുന്നു.... ഞാൻ ഒരു തമാശക്ക് ചെയ്തത.... ഏട്ടത്തി വേണ്ടെന്ന് പറഞ്ഞതാ.... പക്ഷേ... ഞാൻ ആണ് നിർബന്ധിച്ചത് വേണ്ടായിരുന്നു....ശോ.... ഇനി എന്ത്‌ ചെയ്യും..... ഹരി തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു.... വിച്ചു :- ആ.... ഹരിയേട്ടൻ വെറുതെ ടെൻഷൻ ആവണ്ട നമുക്ക് നോക്കാം..... ചിലപ്പോൾ കുറച്ചു കഴിഞ്ഞു ദേവേട്ടന്റെ ദേഷ്യം ഒക്കെ മാറും.... പാവം ഏട്ടത്തി... നല്ല ഒരു ദിവസം ആയിട്ട് ഞാൻ കാരണം കരഞ്ഞു..... ഹരിയേട്ടാ.... അതൊന്നും ഇനി ആലോചിക്കേണ്ട.... എല്ലാം ശെരിയാകും.... വിച്ചു അത് പറഞ്ഞപ്പോൾ ഹരിതയും അത് ശരി വെച്ചു.... •••••••••••••••••••••••••••••••••••••

ദേവി.... ചക്കി മോളെവിടെ അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചില്ലേ..... ഞാൻ വിളിച്ചത വിശ്വേട്ട അവൾക്ക് വേണ്ടെന്ന് പറഞ്ഞു.... വിശപ്പില്ലെന്ന്..... അതെന്താ.... അങ്ങനെ പറഞ്ഞത്.... നീ എല്ലാം എടുത്ത് വെക്ക് ഞാൻ പോയി വിളിച്ചിട്ട് വരാം.... വേണ്ട വിശ്വേട്ട.... വിളിച്ചിട്ട് കാര്യം ഇല്ല... അവൾ വരില്ല ഞാൻ കുറെ പറഞ്ഞു നോക്കിയതാ എന്ത്‌ പറഞ്ഞിട്ടും അവൾക്ക് വേണ്ടെന്ന് പറഞ്ഞു ഇരിക്ക.... അതാ ഞാൻ ഇങ്ങോട്ട് പോന്നത്.... ഓ... ഈ പെണ്ണിന്റെ ഒരു വാശി.... വാശിയെ കുറിച്ച് നിങ്ങൾ ഒന്നും പറയണ്ട നിങ്ങളും ആ കാര്യത്തിൽ ഒട്ടും പുറകിലല്ലല്ലോ പിന്നെ അവളെ പറഞ്ഞിട്ട് എന്തിനാ നിങ്ങടെ അല്ലെ മോള് പിന്നെ ദേ ഈ ഇരിക്കുന്ന വെട്ട് പോത്തിന്റെ കൂടെ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അവളും ഒട്ടും മോശം വരില്ലല്ലോ.. എന്തായാലും നിങ്ങൾ ഇനി കഴിക്കാൻ നോക്ക് അവൾ എന്തായാലും വരില്ല.....

ദേവനെ നോക്കി അതും പറഞ്ഞു ദേവി അകത്തേക്ക് പോയി..... അടക്കി പിടിച്ചുള്ള ചിരി കേട്ട് ദേവൻ നോക്കിയപ്പോൾ കണ്ടത് അവന്റെ മുന്നിൽ ഇരുന്നു കഴിക്കുന്ന ഹരിയെ കണ്ടു അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് അവൻ എഴുന്നേറ്റു പോയി...... ഹും....ഇന്ന് ഇനി രണ്ടും പട്ടിണി ആണ് പറഞ്ഞിട്ട് കാര്യം ഇല്ല ചക്കിക്കൊത്ത ചങ്കരൻ ആണ് അപ്പൊ പിന്നെ അങ്ങനെ അല്ലെ വരു.... അതും പറഞ്ഞു ഹരി വിശ്വനെ നോക്കി... വിശ്വൻ :- ഡാ.... ഡാ... മതിയെടാ...കുറച്ചു മയത്തിൽ ഒക്കെ മതി....എല്ലാം ഒപ്പിച് വെച്ചു എന്റെ മോളെയും പട്ടിണിക്കിട്ടിട് നീ ഇപ്പൊ അവർക്കിട്ട് ട്രോളുന്നോ...... ആഹാ....ഇപ്പൊ എനിക്കായി കുറ്റം ഞാൻ ഏട്ടത്തിയെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചു എന്നുള്ളത് നേരാ പക്ഷേ പട്ടിണി കിടക്കാൻ കാരണം ഇപ്പൊ ഇവിടെ നിന്ന് ചവിട്ടി തുള്ളി മുകളിലേക്ക് പോയ മുതല ഏട്ടത്തി കോംപ്രമൈസിന് ചെന്നപ്പോൾ ഏട്ടൻ വയക്ക് പറഞ്ഞു എന്ന് തോന്നുന്നു ഏട്ടത്തി കരഞ്ഞിട്ട് വരുന്നത് ഹരിത കണ്ടതാ അല്ലാതെ ഞാൻ ഒന്നും ചെയ്തില്ല.....

വിശ്വൻ :- ഓ... ഇപ്പൊ അങ്ങനെ ആയോ.... ദേവൻ അവളെ വഴക്ക് പറയാൻ ആരാ കാരണം അത് മോന് മറന്നോ...... അമ്മാവാ... പറ്റി പോയി ഇനി അത് പറഞ്ഞിട്ട് എന്താ കാര്യം... ഇനി ഇത് എങ്ങനെ സോൾവ് ആക്കും എന്ന് പറ..... ഹരി വിശ്വനെ നോക്കി കൊണ്ട് ചോദിച്ചു.... വിശ്വൻ :- അതിനു നമ്മൾ ഒന്നും ചെയ്യണ്ട അവരുടെ പ്രശ്നം അത് അവർ തന്നെ പറഞ്ഞു തീർത്തോളും നീ ഇരുന്നു കഴിക്കാൻ നോക്ക്.... ഗായത്രി :- അല്ല... ദേവൻ എവിടെ...... അത് വല്യമ്മേ ഭാര്യ പട്ടിണി കിടക്കുവാ എന്ന് അറിഞ്ഞപ്പോൾ ഏട്ടനും പട്ടിണി കിടക്കാൻ തീരുമാനിച്ചു.... ഹരി ഗായത്രിയെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു.... ഡാ.... ഹരി... നീ എന്റെ കൈയിൽ നിന്നും വാങ്ങിക്കും..... വെറുതെ നല്ല ഒരു ദിവസം ആയിട്ട് അവരെ തമ്മിൽ പിണക്കിയിട്ട് ഒന്നും അറിയാത്തവനെ പോലെ ഇരിക്കുന്ന കണ്ടില്ലേ..... നിന്നെ കൊണ്ട് മാത്രമേ ഇതിന് കഴിയു..... ഹരി :- താങ്ക്സ് വല്യമ്മേ.... എന്റെ കഴിവ് വല്യമ്മ എങ്കിലും അംഗീകരിച്ചല്ലോ ഈ ഉള്ളവന് സന്തോഷം ആയി......

വിശ്വേട്ടാ.... ഇനി എന്ത്‌ ചെയ്യും... രണ്ടും വാശിക്ക് ഒട്ടും പുറകിൽ അല്ല ഇനി എന്ത്‌ ചെയ്യും....... എന്റെ ഗായു.. നീ ഇങ്ങനെ വിഷമിക്കണ്ട നിനക്ക് രണ്ടിനെയും അറിയാല്ലോ കുറച്ചു കഴിയുമ്പോൾ രണ്ടും കൂടി അടയും ചക്കരയും പോലെ വരും അപ്പൊ നമ്മൾ ശശി ആവും..... അത് കൊണ്ട് നീ വെറുതെ ടെൻഷൻ ആവാതെ എന്തേലും കഴിച്ചിട്ട് കിടക്കാൻ നോക്ക്..... •••••••••••••••••••••••••••••••••••••• ദേവൻ മുറിയിലേക്ക് ചെന്നപ്പോൾ കട്ടിലിൽ കിടക്കുന്ന ചക്കിയേ കണ്ടു അവൻ ഡോർ ലോക്ക് ചെയ്തു ലൈറ്റ് ഓഫ്‌ ചെയ്തു ചെന്ന് കിടന്നു.... അവൻ വന്നു കിടന്നതറിഞ്ഞിട്ടും അവൾ മിണ്ടാതെ കണ്ണ് അടച്ചു കിടന്നു..താൻ വന്നു കിടന്നിട്ടും അവളുടെ അനക്കം ഒന്നും കാണാഞ്ഞിട്ട് അവൻ തിരിഞ്ഞു നോകി അവൾ ഇപ്പോഴും അപ്പുറത്തേക്ക് തിരിഞ്ഞു കിടക്കുന്നത് കണ്ടു.... ശോ....

അപ്പോഴത്തെ ദേഷ്യത്തിൽ ആണ് അവൾ വന്നു സോറി പറഞ്ഞിട്ടും മിണ്ടാതെ ഇരുന്നത് രാത്രി എല്ലാം സോൾവ് ആക്കാം എന്നാ കരുതിയത് പക്ഷേ പെണ്ണ് നല്ല ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു ഭക്ഷണം കഴിക്കാനും വന്നില്ല ഇപ്പൊ ദേ മിണ്ടാട്ടവും ഇല്ല... ഇനി ഇപ്പോ വേറെ വഴിയില്ല അങ്ങോട്ട് കേറി പ്രശ്നം പരിഹരിക്കണം അല്ലേൽ ഇവള് മൗന വൃതവും നിരാഹാരവും തുടങ്ങും..... ദേവൻ പതിയെ അവൾക്കരികിലേക്ക് നീങ്ങി കിടന്നു അവന്റെ ഇടത് കൈ എടുത്ത് അവളുടെ വയറിലൂടെ കെട്ടിപിടിച്ചു.. പക്ഷെ അവൾ അനങ്ങാതെ കിടന്നു അവൻ ഒന്നു കൂടി അവളിലെ പിടുത്തം മുറുക്കി അവളെ അവനിലേക്ക് ചേർത്ത് കിടത്തി പക്ഷേ അപ്പോഴും അവളിൽ നിന്ന് പ്രതികരണം ഒന്നു ഉണ്ടായില്ല......അവൻ അവളെ തിരിച്ചു കിടത്തി അപ്പോഴാണ് പെണ്ണ് കരയുവാന്നു അവനു മനസ്സിലായത് അത് കണ്ടതും അവനും സങ്കടം തോന്നി.... അവൻ അവൾക്ക് ഇരുവശവും കൈ കുത്തി അവൾക്ക് മുകളിലായി കിടന്നു അവന്റെ നോട്ടം നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു അവൻ അവളുടെ അടുത്തേക്ക് മുഖം അടിപ്പിക്കും തോറും അവളുടെ ഹൃദ്യമിടിപ്പ് കൂടി കൂടി വന്നു

അവളുടെ കണ്ണുനീറിനെ അവൻ ചുണ്ടുകൾ കൊണ്ട് ഒപ്പിഴെടുത്തു അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തു ഓടി നടന്നു തന്റെ ഇണയെ കിട്ടിയ സന്തോഷത്തിൽ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്വന്തം ആക്കി അവൻ അവളുടെ ചുണ്ടുകളെ ആസ്വദിച്ചു നുണയാൻ തുടങ്ങി അവളുടെ കൈകൾ അവന്റെ പുറത്തും മുടിയിലും പിടുത്തം ഇട്ടു..... ശ്വാസം എടുക്കാൻ പറ്റാത്തയപ്പോൾ അവൻ ചുണ്ടുകളെ മോചിപ്പിച്ചു പക്ഷേ വീണ്ടു അവൻ ആവേശത്തോടെ അവളുടെ ചുണ്ടുകളെ നുണയാൻ തുടങ്ങി ചുണ്ടുകളെ വേർപ്പെടുത്താതെ തന്നെ അവർക്ക് തടസ്സമായതെല്ലാം അഴിച്ചുമാറ്റി അവൻ കൂടുതൽ ആവേശത്തോടെ അവളിൽ ആഴ്ന്നിറങ്ങി അവളിൽ നിന്നുയരുന്ന ശീൽക്കര ശബ്ദങ്ങൾ അവനിൽ കൂടുതൽ ആവേശം ഉണർത്തി.....ഒരു മഴയായി അവൻ അവളിൽ പെയ്തിറങ്ങി.... രാത്രിയുടെ ഏതോ യാമത്തിൽ അവൻ അവളിൽ നിന്ന് അടർന്നു മാറി അവളെ തന്റെ നഗ്നമായ നെഞ്ചിലേക്ക് ചേർത്ത് കിടത്തി.... ദേവേട്ടാ....... മ്..... എന്താ ചക്കി....

ദേവേട്ടാ.... സോറി.... ഞാൻ..... അവൾ പറഞ്ഞു തീരും മുന്നെ അവന്റെ ചൂണ്ട് വിരൽ കൊണ്ട് അവൻ അവളെ തടഞ്ഞു.... അത് കഴിഞ്ഞില്ലേ... ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ നിന്നോട് മിണ്ടാതെ ഇരുന്നതാ അതിനു ഇങ്ങനെ പട്ടിണി കിടക്കണം ആയിരുന്നോ.... നിനക്ക് എന്തേലും പറ്റിയാൽ എനിക്ക് സഹിക്കില്ലെന്ന് അറിയാല്ലോ അപ്പൊ നീ അങ്ങനെ ചെയ്തപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു അത് കൊണ്ട നീ വന്ന് സോറി പറഞ്ഞിട്ടും ഞാൻ മിണ്ടാതെ ഇരുന്നേ..... ഇനി മേലിൽ ഇങ്ങനെ ഒന്നു ചെയ്യരുത്... കേട്ടല്ലോ..... മ്.... ദേവേട്ടൻ ഭക്ഷണം കഴിച്ചോ..... ഇല്ല.... നീ കഴിക്കാൻ വന്നില്ല എന്ന് അമ്മായി പറഞ്ഞപ്പോൾ ഞാനും കഴിക്കാതെ എണീറ്റ്‌ പോന്നു.... അയ്യോ... അപ്പൊ ദേവേട്ടൻ ഒന്നും കഴിച്ചില്ലേ... ദേവേട്ടൻ വാ... ഞാൻ ഭക്ഷണം എടുത്ത് തരാം അതും പറഞ്ഞു എഴുന്നേൽക്കാൻ പോയ അവളെ അവൻ വീണ്ടും വലിച്ചു നെഞ്ചിലേക്കിട്ടു...... നീ... ഇത്... എങ്ങോട്ടാ ഓടുന്നത്.... ദേവേട്ടാ.... കളിക്കാതെ വാ.... ഞാൻ ഭക്ഷണം എടുത്ത് തരാം.... ദേവേട്ടന് വിശക്കും....

എനിക്ക് നേരത്തെ വിശന്നിരുന്നു പക്ഷേ ഇപ്പൊ ആ വിശപ്പ് ഒക്കെ പോയി..... അവൻ വശ്യമായ ചിരിയോടെ പറഞ്ഞു.... നാണം ഇല്ലാത്ത മനുഷ്യൻ... എഴുന്നേറ്റു വരാൻ നോക്ക്..... ചക്കി.... എനിക്ക് ഭക്ഷണം വേണ്ട എന്റെ വിശപ്പ് മാറാൻ എനിക്ക് നിന്നെ മതി..... അവൻ അവളുടെ മുഖത്തു നോക്കി പറഞ്ഞതും അവളുടെ മുഖം നാണത്താൽ തുടുത്തു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..... വീണ്ടും ആവേശത്തോടെ അവൻ അവളിൽ അമർന്നു........ •••••••••••••••••••••••••••••••••••••• ഇല്ലാ......... ഞാൻ.... അത് സമ്മതിക്കില്ല...... അവൾ.... ആ ശിഖ.....അവൾ എനിക്കുള്ളതാ... അങ്ങനെ ഒരുത്തനും അവളെ ഞാൻ വിട്ടു കൊടുക്കില്ല...... ഞാൻ എന്തെങ്കിലും ഒന്നു ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തം ആക്കിയിരിക്കും അതിനു എന്ത്‌ തടസ്സം വന്നാലും ആര് തടസ്സം നിന്നാലും ശരി അവളെ എനിക്ക് വേണം........ എടാ..... അത് ഇനി എങ്ങനെ അവളുടെ കല്യാണം കഴിഞ്ഞു അവൾ ആണേൽ അവനുമായി ഇപ്പൊ സന്തോഷത്തിൽ ആണ് ജീവിക്കുന്നത് പിന്നെ എങ്ങനെ.... എത്ര സന്തോഷം ആയാലും ശരി അതൊക്ക ഒരു നിമിഷം കൊണ്ട് ഞാൻ ഇല്ലത്താക്കും അവളെ എനിക്ക് വേണം അതിനു തടസ്സം ആ ദേവൻ ആണെങ്കിൽ അവനെ ഇല്ലാതാക്കാനും ഞാൻ മടിക്കില്ല........ അവൻ അതും പറഞ്ഞു അടുത്തുള്ള മുറിയിൽ കയറി വാതിൽ അടച്ചു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story