പ്രണയപൂർവ്വം: ഭാഗം 13

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

 " ദേവേട്ടാ..... ദേവട്ടനു ഇന്ന് തന്നെ പോണം എന്ന് നിർബന്ധം ആണോ "....... അവൾ വിഷമത്തോടെ ചോദിച്ചു " എന്റെ ചക്കി....ഞാൻ നിന്നെ കൊണ്ട് തോറ്റു.. നീ ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ ഈ ചോദ്യം ഇതുവരെ അത് നിർത്താറായില്ലേ "... ദേവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു " ഓ.... ദേവേട്ടന് തമാശ... എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ... എന്റെ ഭഗവതി ഈ മുറിക്കിന്റെ സ്വഭാവം ഉള്ള ആളെ അല്ലാതെ നല്ല റൊമാന്റിക് ആയിട്ടുള്ള ആരെങ്കിലും തന്നൂടായിരുന്നോ എനിക്ക്... ആ ഇനി പറഞ്ഞിട്ടെന്താ കാര്യം വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ "...... " ഡീ.... മതി മതി... നീ ഈ പറഞ്ഞുകൊണ്ട് എങ്ങോട്ടാ പോകുന്നത് എന്നൊക്കെ എനിക്ക് മനസ്സിലായി അതെന്തായാലും ഇവിടെ എൽക്കില്ല.. എനിക്ക് എന്തായാലും ഇന്ന് പോയെ പറ്റു ".........

ചക്കി പിന്നെ ഒന്നും പറയാതെ മുഖവും വീർപ്പിച്ചു ബാൽക്കണിയിലേക്ക് നടന്നു. അവളുടെ പോക്ക് കണ്ടപ്പോൾ അവനും എന്തോ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെട്ടു അവനും അവൾക്ക് പുറകെ അങ്ങോട്ട് ചെന്ന് അവളെ പിന്നിലൂടെ ചേർത്ത് പിടിച്ചു " ചക്കി "....... " ഹും "...... " എന്താടാ... ഞാൻ പോകുന്നതിന്റെ വിഷമത്തിലാണോ "........ ". മ്മ് "....... " നിന്നെയും കൂടെ കൊണ്ട് പോകണം എന്ന് ഉണ്ട് പക്ഷേ അമ്മാവനും അമ്മായിയും എത്രയോ വർഷങ്ങൾക്ക് ശേഷം അല്ലേടാ നിന്നെ കാണുന്നത് അപ്പൊ അവർക്ക് നീ കൂടെ വേണം എന്ന് ആഗ്രഹം കാണില്ലേ നിനക്കും ഇല്ലേ അവരുടെ കൂടെ ഇരിക്കാൻ ആഗ്രഹം. അത് കൊണ്ടല്ലേ ഞാൻ നിന്നോട് ഇപ്പൊ വരണ്ട എന്ന് പറഞ്ഞത്.. ഒരാഴ്ച കഴിഞ്ഞു അവര് അമേരിക്കയിലേക്ക് തിരിച്ചു പോകും. പിന്നെ കുറച്ചു നാള് കഴിയും അവര് ഇങ്ങോട്ട് വരാൻ.അമ്മാവന്റെ അവിടെ ഉള്ള ബിസ്സിനെസ്സ് എല്ലാം ഒന്ന് സെറ്റിലാക്കിയിട്ട് വേണം ഇങ്ങോട്ട് തിരിച്ചു വരാൻ. അത് കൊണ്ട് എന്റെ ചക്കി മോള് തത്കാലം വെറുതെ ഓരോന്നും ആലോചിച്ചു വിഷമിക്കാതെ ഹാപ്പി ആയിട്ട് ഇരിക്ക്. അവര് പൊയ്ക്കഴിയുമ്പോൾ നിനക്ക് അങ്ങോട്ട് വരാല്ലോ ".......

അവൻ അത്രയൊക്കെ പറഞ്ഞിട്ടും അവളിൽ ഒരു പ്രതികരണവും കാണാതെ ആയപ്പോൾ അവൻ അവളെ തിരിച്ചു നിർത്തി " അയ്യേ.... എന്താ... ഇത്... എന്റെ പുലി കുട്ടി കരയുവാ... അയ്യേ... മോശം മോശം.... എന്തിനാ ചക്കി നീ വെറുതെ കരയുന്നത് നിന്റെ കരച്ചിൽ കണ്ടാൽ ഞാൻ വല്ല ഗൾഫിലേക്ക് പോകുവാണെന്ന് തോന്നുവല്ലോ "..... ". ദേ... ചക്കി... നീ എന്റെ മുഖത്തേക്ക് നോക്കിക്കേ ".... അവൻ ചൂണ്ട് വിരലിനാൽ അവളുടെ മുഖം ഉയർത്തി " അമ്മാവനും അമ്മായിയും പോകുന്നതിന്റെ പിറ്റേന്ന് തന്നെ നീ ഇവിടെ നിന്ന് വണ്ടി കേറിക്കോ എന്താ അത് പോരെ... എനിക്കും പോകാൻ താല്പര്യം ഉണ്ടായിട്ടല്ല കുറെ ആയി ഹോസ്പിറ്റലിൽ ninn വിളിക്കുന്നു "...... " എനിക്കറിയാം ഈ മനസ്സ് മുഴുവനും ഞാൻ ആണെന്ന്. അച്ഛന്റെം അമ്മയുടെയും കൂടെ ഇരിക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് ദേവേട്ടനെ കാണാതെ ഇരിക്കാൻ പറ്റില്ല ഒരു നിമിഷത്തേക്ക് àആണെങ്കിൽ പോലും ദേവേട്ടനെ പിരിയാൻ എനിക്ക് പറ്റില്ല അപ്പൊ ഒരാഴ്ച എന്ന് പറയുമ്പോൾ എനിക്!.........

അത്രയും പറഞ്ഞു അവൾ വീണ്ടും കരയാൻ തുടങ്ങി " ചക്കി... നീ വെറുതെ ഇങ്ങനെ കരയാതെ.. കരഞ്ഞു കരഞ്ഞു ഇനി ഓരോന്നും വരുത്തി വെക്കല്ലേ.... ഞാൻ നിന്നെ വിട്ടു എങ്ങോട്ടും പോകുന്നില്ലല്ലോ. നീ പറഞ്ഞത് പോലെ തന്നെ ആണ് എനിക്കും നീ അമ്മു ആയി എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ നിന്നെ സ്നേഹിക്കാൻ ഞാൻ ശ്രെമിച്ചു നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ നീ ഇല്ലാതെ പറ്റില്ല എന്നായി നീ തന്നെ ആണ് എന്റെ ചക്കി എന്നറിഞ്ഞപ്പോൾ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. നിന്നെ ഇനി ഒരിക്കലും പിരിയരുത് എന്നാണ് എന്റെ ആഗ്രഹം. എനിക്കും നിന്നെ കാണാതിരിക്കാൻ പറ്റില്ല. പക്ഷേ എനിക്കിപ്പോ പോയെ മതിയാവു.. അത് കൊണ്ട് എന്റെ ചക്കി മോള് നല്ല കുട്ടി ആയിട്ട് അച്ഛന്റെയും അമ്മയുടെയും ഒക്കെ സന്തോഷത്തോടെ ഇരിക്ക് "....... അവൻ അവളെ നെഞ്ചോടു ചേർത്തു മൂർദ്ധാവിൽ ചുംബിച്ചു. തിരിച്ചു അവളുമായി റൂമിലേക്ക് നടന്നു. പാക്കിങ് എല്ലാം കഴിഞ്ഞു അവൻ നോക്കുമ്പോൾ ഇമ വെട്ടാതെ തന്നെ തന്നെ നോക്കി ഇരിക്കുന്ന തന്റെ പ്രിയതമയേ കണ്ടു അവളുടെ കണ്ണുകളിൽ അപ്പോളും നിറഞ്ഞിരുന്നു...

അവൻ അവളുടെ അടുത്തേക്ക് നടന്നു അവന്റെ നോട്ടത്തിന്റെ തീവ്രത താങ്ങാൻ ആവാതെ അവൾ തല താഴ്ത്തി. അവൻ അവളെ പൊക്കിയെടുത്ത ഡ്രസിങ് ടേബിളിൽ ഇരുത്തി അപ്പോഴും അവളുടെ നോട്ടം താഴേക്ക് ആയിരുന്നു. അവൻ അവളുടെ തടിത്തുമ്പിൽ പിടിച്ചു മുഖം ഉയർത്തി അവളുട പിടയ്ക്കുന്ന കണ്ണുകൾ അവനെ മറ്റൊരു ലോകത്തിൽ എത്തിച്ചു അവന്റെ കണ്ണുകൾ അവളുടെ മുഖം ആകെ ഓടി നടന്നു ഒടുവിൽ തന്റെ ഇണയെ കണ്ട സന്തോഷത്തിൽ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ആയ്ന്നിറങ്ങി.. അവന്റെ ചുംബനത്തിൽ അവൾ ലയിച്ചു നിന്നു ഏറെ നേരത്തെ ചുംബനത്തിനോടുവിൽ രണ്ടു പേർക്കും ശ്വാസം വിലങ്ങു തടിയായപ്പോൾ അവൻ അവളെ മോചിപ്പിച്ചു. അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ തല കുനിച്ചു നിന്നു അവളുടെ മുഖം നാണത്താൽ ചുവന്നു. " ചക്കി "...... " മ്മ്...... " ചക്കി.... നീ എന്റെ മുഖത്തേക്ക് നോക്കിക്കേ "... " ഹും "..... അവൾ ഇല്ലെന്ന് മൂളി " " അതെന്താ..... നിനക്ക് എന്ത എന്റെ മുഖത്തേക്ക് നോക്കിയാൽ "..... " അത്.... ചിലപ്പോൾ ശരിയാവില്ല... ഞാൻ ദേവേട്ടന്റെ മുഖത്തേക്ക് നോക്കിയാൽ ഞാൻ.... എനിക്ക് "........

അവൾ പറഞ്ഞു വന്നത് പകുത്തിക്ക് നിർത്തി " നോക്കിയാൽ എന്താ "...... " ഹും.... ഒന്നൂല്ല.. ഞാൻ.. പോട്ടെ... ദേവേട്ടൻ മാറിക്കെ "....... അവൾ പോകാനായി ടേബിളിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്നതും അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു " ഹാ.... പറ........ പറയാതെ ഞാൻ വിടില്ല "..... " ദേ.... ദേവേട്ടാ.... വിട്.... ഞാൻ... ഞാൻ... പോട്ടെ ".... അവൾ അവന്റെ കൈയിൽ കിടന്നു കുതറി ". ഇല്ല... നീ എന്ത് പറഞ്ഞാലും ഞാൻ വിടില്ല... എന്റെ ചക്കി പറയാൻ വന്നത് മുഴുവൻ പറഞ്ഞിട്ട് പോയാൽ മതി "..... അവൻ അവളെ കൈ കൊണ്ട് ലോക്ക് ചെയ്തു " ദേ... ദേവേട്ടാ... എന്താ... ഈ കാണിക്കുന്നത്... താഴെ എല്ലാവരും തിരക്കും എന്നെ വിട്ടേ... എനിക്ക് പോണം ആവൾ അവന്റെ കയ്യിൽ കിടന്നു കുതറി " വിടില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ നീ പറയാൻ വന്നത് എന്താണ് എന്ന് വെച്ചാൽ പറഞ്ഞിട്ട് പൊയ്ക്കോ "....... " അത്.... എനിക്ക്....... എനിക്ക് ദേവേട്ടന്റെ.... കണ്ണില്ലോട്ട് നോക്കാൻ.... പേടിയാണ് "...... അവൾ മടിച്ചു മടിച്ചു പറഞ്ഞു " അതെന്തിനാ.... നീ പേടിക്കുന്നത്... എന്റെ കണ്ണ് എന്താ... വല്ല പ്രേതത്തിന്റെ ആണോ... ഏഹ് ".... " അ.... അതല്ല..... ദേവേട്ടന്റെ കണ്ണിൽ എന്തോ കാന്തീകത ഉണ്ട്...

ആ കണ്ണിലോട്ട് നോക്കുമ്പോൾ ഞാൻ ഉരുകി ഇല്ലാതാവുന്നത് പോലെ തോന്നുവാ".... " ആഹാ.... എന്റെ കണ്ണിനു അങ്ങനെ ഒരു ശക്തി ഉണ്ടോ ഞാൻ അറിഞ്ഞില്ലല്ലോ "...... അവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു " ദേവേട്ടാ...... എന്നെ കളിയാക്കിയത് ആണെന്ന് മനസ്സിലായി... പക്ഷേ ഞാൻ കാര്യമായിട്ട് പറഞ്ഞതാ.. ഇത് ഇപ്പോൾ ഒന്നും തോന്നിയതല്ല. നമ്മുടെ കല്യാണം കഴിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ്.. അതല്ലേ ഞാൻ ആദ്യമൊക്കെ ദേവട്ടനിൽ നിന്ന് ഒഴിഞ്ഞു നടന്നത് മുഖത്ത് നോക്കാതെ ഒകെ സംസാരിച്ചത്.. എന്നെ ദേവട്ടനിലേക്ക് അടുപ്പിച്ചത് ആ കണ്ണുകൾ ആണ്"....... അത്രയും പറഞ്ഞു അവൾ അവന്റ കണ്ണുകളിൽ ഉമ്മ വെച്ചു " ഇനി... എന്നെ വിട്.... ഞാൻ പറഞ്ഞില്ലേ "...... " ഹും..... അവൻ ഇല്ലെന്ന് തലയാട്ടി " ദേവേട്ടാ.... പ്ലീസ്... വിട്.... ഇനിയും നമ്മൾ അങ്ങോട്ട് ചെന്നില്ലെങ്കിൽ എല്ലാം കൂടി ഇങ്ങോട്ട് കേറി വരും "....... " ശരി.... വാ.... താഴേക്ക് പോകാം "..... അവൻ അവളെ വിട്ടു കട്ടിലിനടുത്തേക്ക് നടന്നു അവിടെ എടുത്ത് വെച്ച ബാഗുമായി അവളുടെ അടുത്തേക്ക് ചെന്നു. അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു ആവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. അവളുമായി താഴേക്ക് നടന്നു.... ********

" എന്താ മോനെ ഇത്.... എത്ര നേരമായി ഇവിടെ എല്ലാവരും നിങ്ങളെ നോക്കി നിൽക്കുന്നു.. നിനക്കെന്താ പോണം എന്നൊന്നും ഇല്ലേ... ഇപ്പോൾ തന്നെ സമയം എന്തായി എന്നു നോക്കിക്കേ ". .......... ഗായത്രി ( ദേവന്റെ അമ്മ ) അവന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു " ഞാൻ... എന്ത് ചെയ്യാനാ... അമ്മേ.... ദേ... ഇവള കാരണം... ഇന്നലെ മുതൽ തുടങ്ങിയതാ മുഖവും വീർപ്പിച്ചുള്ള നടപ്പ്.. എന്തെങ്കിലു ചോദിച്ചാൽ ഒന്നും പറയുന്നുമില്ല "....... ദേവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു അവൾ അവനെ രൂക്ഷമായി നോക്കി " ഡാ.... ഡാ.... മതി മതി... നീ എന്റെ മോളെ കളിയാക്കിയത്.... നീ പോകുന്നതിന്റെ സങ്കടം കൊണ്ടല്ലേ "....... ഗായത്രി അവളെ സപ്പോർട്ട് ചെയ്തു " ആ... കൊള്ളാം ഇപ്പോൾ അമ്മയും മരുമോളും ഒറ്റ കേട്ട് ഞാൻ പുറത്ത് "........ അവൻ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു " ദേവ.... ഇങ്ങനെ സംസാരിച്ചു നിന്നാൽ ബസ് അതിന്റെ പാട്ടിനു പോകും കേട്ടോ "....... വിശ്വനാഥൻ ( ചക്കിയുടെ അച്ഛൻ ) അങ്ങോട്ട് വന്നു കൊണ്ട് പറഞ്ഞു " ഞാൻ വൈകുന്നൊന്നും ഇല്ല... ദേ അമ്മാവന്റെ മോളാ എല്ലാത്തിനും കാരണം.. അവൾ പറയുവാ എന്നോട് പോകണ്ടാന്നു "..... " ആണോ... മോളെ.... ദേവനോട് പോകണ്ടാന്നു പറഞ്ഞോ ".....

വിശ്വനാഥൻ അവളോട് ചോദിച്ചു അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി പേടിപ്പിച്ചു. " അച്ഛന് അറിയാം അവൻ പോകുന്നതിൽ എന്റെ മോൾക്ക് സങ്കടം ഉണ്ടെന്ന്.. അച്ഛനും അമ്മയും എന്തായാലും ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോകും പിന്നെ എന്തായാലും പെട്ടന്ന് ഒന്നും വരാൻ പറ്റില്ല അത് കൊണ്ട മോളോട് ഒരാഴ്ച ഞങ്ങളോടൊപ്പം നിൽക്കാൻ പറഞ്ഞത്. എത്ര എനിക്കും നിന്റെ അമ്മയ്ക്കും നിന്നെ കണ്ടു കൊതി തീരും മുന്നേ ഞങ്ങൾക്ക് നിന്നെ നഷ്ടമായി ഇത്രയും വർഷങ്ങൾ കഴിഞ്ഞു നിന്നെ തിരിച്ചു കിട്ടിയത് അപ്പൊ ഞങ്ങൾക്ക് ആഗ്രഹം കാണില്ലേ നിന്റെ കൂടെ ഇരിക്കാൻ "...... അയാൾ നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതെ തുടച്ചു " എനിക്കറിയാം അച്ഛേ.... എനിക്കും നിങ്ങളുടെ കൂടെ കുറെ നേരം ഇരിക്കണം.. പക്ഷേ ദേവേട്ടൻ പോകുന്നു എന്ന് കേട്ടപ്പോൾ ചെറിയ ഒരു സങ്കടം അതാ... എനിക്ക് എന്റേ അമ്മേം അച്ഛനും ദേവേട്ടനും എല്ലാവരും ആയിട്ട് ഒരുമിച്ചു കഴിയണം "...... " ആ... നമുക്ക് അതൊക്കെ പരിഗണിക്കാട്ടോ... ഇനിയും സംസാരിച്ചു നിൽക്കാൻ സമയം ഇല്ല... അമ്മാവാ വേഗം വരാൻ നോക്ക് "...... ദേവൻ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി നിന്നു.

അവളുടെ നോട്ടം കണ്ടപ്പോൾ അവനും അവളെ നോക്കി നിന്നു പോയി " ആ... മതി... മതി... രണ്ടും കൂടി കണ്ണും കണ്ണും നോക്കിയത് ദേവ.. വാ... നിന്നെ ബസ് സ്റ്റാൻഡിൽ ആക്കിയിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ.. കുറെ നാളായില്ലേ അങ്ങോട്ട് ഒക്കെ ചെന്നിട്ട് "...... വിശ്വനാഥൻ അതും പറഞ്ഞു അവന്റെ കയ്യിൽ നിന്നും ബാഗും വാങ്ങി മുന്നോട്ട് നടന്നു.. ദേവൻ അവളെ നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.. അവൻ അവളെ നോക്കി പോട്ടെ എന്ന് കണ്ണു കാണിച്ചു അവൾ അവനെ നോക്കി തലയാട്ടി.. അവന്റെ കാർ കണ്ണിൽ നിന്നും മാഴുന്നത് വരെ അവൾ അവിടെ തന്നെ നിന്നു ******** " എടാ.... ആ ദേവൻ... അവൻ ബാംഗ്ലൂർക്ക് പോയി എന്നറിഞ്ഞു. അവൻ ഒറ്റയ്ക്കാ പോയിരിക്കുന്നത് ശിഖ അവൾ മേലെടത് തന്നെ ഉണ്ട് "......... " നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു രാഹുൽ.. ഞാൻ അവളെ കുറിച്ച് അറിയാൻ എന്നെ കൊണ്ട് ആവുന്ന പോലെ ശ്രെമിച്ചു പക്ഷേ ഒരു വിവരവും അറിയാൻ പറ്റിയില്ല. നീ ഇതൊക്കെ എങ്ങനെ അറിയുന്നു ".......

" എടാ.... നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. നീ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട് അപ്പോൾ നിനക്ക് വേണ്ടു ഞാൻ ഇതെങ്കിലും ചെയ്യണ്ടേ "......... " മ്മ്.... താങ്ക്സ്ഡാ.... നീ എങ്കിലും എന്റെ കൂടെ നിൽക്കുന്നുണ്ടല്ലോ... എനിക്ക് അത് മതി "...... " പക്ഷേ.... അർജുൻ ( അർജുനെ പറ്റി മുൻപ് ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ട് ) നിനക്ക് തോന്നുന്നുണ്ടോ ശിഖ അവളെ നിനക്ക് കിട്ടും എന്ന്. അറിഞ്ഞിടത്തോളം അവൻ ആ ദേവൻ ചില്ലറക്കാരൻ അല്ല. പിന്നെ നിന്റെ അച്ഛൻ ആണ് പ്രതാപൻ എന്ന് അറിഞ്ഞാൽ പിന്നെ പറയണ്ട. പണ്ട് ശിഖയെ തട്ടിക്കൊണ്ടു പോകാൻ പ്ലാൻ ചെയ്തത് നിന്റെ അച്ഛൻ ആണെന്ന് അറിഞ്ഞല്ലോ പിന്നെ അവള് നിന്നെ തിരിഞ്ഞു പോലും നോക്കില്ല "....... " അതൊക്കെ എനിക്കറിയാം രാഹുൽ... പക്ഷേ എനിക്ക് വേണം.. പണ്ട് തൊട്ടേ ഞാൻ മനസ്സിൽ കൊണ്ട് നടന്നതാ അവളെ. അന്ന് ബാംഗ്ലൂർ ഹോസ്പിറ്റലിൽ വെച്ച് അവളെ കണ്ടപ്പോൾ ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞതിന് അവളുടെ മറുപടി അറിയാൻ ആണ് അങ്ങോട്ട് ചെന്നത് പക്ഷേ അവളുടെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ എനിക്ക് അത് സഹിക്കാൻ ആയില്ല.

ഞാൻ എന്റെ മനസ്സിനെ എല്ലാം പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു അതിനിടയിൽ ആണ് അവള് ആ വിശ്വനാഥന്റെ മകൾ ആണെന്ന് അറിഞ്ഞത് പിന്നെ ഒരു വാശി ആയിരുന്നു അവളെ ഇനി വിടില്ല എന്ന് തീരുമാനിച്ചു.. ഒന്നഅനങ്ങാൻ പോലും പറ്റാതെ എന്റെ അച്ഛൻ കിടക്കുന്നത് കാണുമ്പോൾ അവരെ എല്ലാം കൊല്ലാൻ ഉള്ള ദേഷ്യം വരും.. പക്ഷേ ഞാൻ ഇനി പകരം ചോദിക്കാൻ പോകുന്നത് അവളെ വെച്ചിട്ടാണ് "....... അവൻ ഗൂഢമായി ചിരിച്ചു കൊണ്ട് പറഞ്ഞു " എന്താ... എന്താ നിന്റെ പ്ലാൻ "...... " ദേവൻ അവനെ തന്നെ ആദ്യം ഇല്ലാതാക്കണം. അവൻ ഇല്ലാതായാൽ എളുപ്പത്തിൽ അവളെ സ്വന്തം ആക്കാൻ പറ്റും. ഞങ്ങൾക്കിടയിൽ തടസ്സമായി അവൻ ഉണ്ടാകാൻ പാടില്ല.. ബാംഗ്ലൂർക്ക് പോയ അവൻ ഇനി ജീവനോടെ തിരിച്ചു വരില്ല "........ അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story