പ്രണയപൂർവ്വം: ഭാഗം 14

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

 " ശ്ശേ.... ഈ ദേവേട്ടൻ എന്താ...ഫോൺ എടുക്കാത്തത്.... എന്നും രാവിലെ ഒരു വിളി പതിവുള്ളതാണ് ഇന്ന് അതും കണ്ടില്ലല്ലോ.... രാവിലെ മുതൽ ഞാൻ അങ്ങോട്ട് വിളിക്കുന്നതാ call എടുക്കുന്നുമില്ല തിരിച്ചു വിളിക്കുന്നുമില്ല.. Msg അയച്ചിട്ട് അതിന് റീപ്ലേയും ഇല്ല.... ഇത് എന്ത് പറ്റി "....... അവൾ വീണ്ടും ദേവന്റെ നമ്പർ ഡയൽ ചെയ്തു പക്ഷേ നോ റെസ്പോൺസ്... " ദേവേട്ടന്.. എന്ത് പറ്റി... രാവിലെ വിളിച്ചിട്ട് കിട്ടാതെ ഇരുന്നപ്പോൾ ഹോസ്പിറ്റലിൽ വല്ല എമർജൻസി ഉണ്ടെന്ന് കരുതി.. പക്ഷേ ഇത്രയും നേരം ആയിട്ടും തിരിച്ചു വിളിക്കുന്നില്ല.... ഇന്നലെ വൈകിട്ട് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ വിളിച്ചതാ.... പിന്നെ ഇതുവരെ ആയിട്ടും വിളിച്ചിട്ടില്ല.... ഇനി ഇപ്പോ ആരെ വിളിക്കും "...... പെട്ടന്നാണ് അവൾക്ക് അവിനാഷിന്റെ ( ദേവന്റെ ഫ്രണ്ട് ) കാര്യം ഓർമ്മ വന്നത് അവൾ അവന്റെ നമ്പർ എടുത്ത് വിളിച്ചു പക്ഷേ call കണക്റ്റഡ് ആയില്ല....കുറെ പ്രാവശ്യം വിളിച്ചു നോക്കി എങ്കിലും അവിനാഷ് ഫോൺ എടുത്തില്ല..

അവൾ വീണ്ടും ദേവന്റെ നമ്പറിൽ വിളിച്ചു അപ്പോൾ സ്വിച്ച് ഓഫ്‌ എന്ന് പറഞ്ഞു.. " ഇത് ഇപ്പൊ എന്താ സംഭവിച്ചത്.. ഇത്രയും നേരം ബെൽ അടിച്ചു കൊണ്ടിരുന്ന ഫോൺ ആണ് ഇപ്പൊ പെട്ടന്ന് സ്വിച്ച് ഓഫ്.. അവിനാഷേട്ടൻ ആണെങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല... ഇവർക്കൊക്കെ ഇത് എന്ത് പറ്റി.... ആർക്കെങ്കിലും ഒന്ന് ഫോൺ എടുത്ത് കൂടെ...അച്ഛനും അമ്മയും പോയി കഴിയുമ്പോൾ എന്നോട് വണ്ടി കേറിക്കോ എന്ന് പറഞ്ഞ ആള് ആണ്.. ഇപ്പൊ അത് ചോദിക്കാൻ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. ചോദിക്കാതെ ചെന്നിട്ട് വേണം എന്നെ ചീത്ത പറയാൻ.. ഒന്ന് ഫോൺ എടുത്താൽ എന്താ കുഴപ്പം..... ഹും... ദേവേട്ടൻ ഇനി ഇങ്ങോട്ട് വിളിക്കട്ടെ.... കാണിച്ചു കൊടുക്കുന്നുണ്ട്. ". ........ " മോളെ.... ചക്കി "....... " ആ.. അമ്മേ... ഞാൻ... ദേ... വരുവാ "..... ഗായത്രി വിളിച്ചതും അവൾ താഴേക്ക് പോയി " എന്തായി മോളെ.. ദേവനെ വിളിച്ചിട്ട് കിട്ടിയോ "... " ഇല്ല അമ്മേ... ഞാൻ ഇപ്പൊ തന്നെ കുറഞ്ഞത് ഒരു 50 പ്രാവശ്യം എങ്കിലും വിളിച്ചു കാണും എന്നിട്ടും ഫോൺ എടുക്കുന്നുമില്ല തിരിച്ചു വിളിക്കുന്നുമില്ല "......

അവൾ കുറച്ചു പരിഭാവത്തോടെ പറഞ്ഞു " ചിലപ്പോൾ ഹോസ്പിറ്റലിൽ തിരക്കായിരിക്കും മോളെ അല്ലാതെ നീ വിളിച്ചാൽ അവൻ ഫോൺ എടുക്കാതിരിക്കില്ല... അല്ല നിനക്ക് വേറെ ആരെ എങ്കിലും വിളിച്ചു നോക്കിക്കൂടെ ".... " ഞാൻ അവിനാഷേട്ടനെ വിളിച്ചു നോക്കി പക്ഷേ അനി ഏട്ടനും ഫോൺ എടുക്കുന്നില്ല "..... " ആ... ചിലപ്പോൾ കുറച്ചു കഴിഞ്ഞു അവനൻ വിളിക്കുമായിരിക്കും.. അല്ലെങ്കിൽ നമുക്ക് ഹരിയോട് ( ഹരിയെ കുറിച്ച് മുൻപ് ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ട് ) ഹോസ്പിറ്റൽ വരെ ഒന്ന് പോയി നോക്കാൻ പറയാം "..... ഗായത്രി പറഞ്ഞതും അവൾ തലയാട്ടി " മ്മ്... ഇനി അതും പറഞ്ഞു ഇരിക്കാതെ.. മോള് മര്യാദക്ക് എന്തെങ്കിലും കഴിക്കാൻ നോക്ക്... ഇല്ലെങ്കിൽ നിന്റെ കെട്ടിയോൻ വരുമ്പോൾ നിന്നെ പട്ടിണിക്കിട്ട് എന്നും പറഞ്ഞു എന്നെ വഴക്ക് പറയും "..... ഗായത്രി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു " അമ്മേ..... വേണ്ട....... " ഓ.. കെട്ടിയോനെ പറഞ്ഞപ്പോൾ അവൾക്ക് പൊള്ളി.മര്യാദക്ക് ഇരുന്നു കഴിക്കാൻ നോക്ക്..

ഇപ്പോൾ തന്നെ എല്ലും തോല്ലും ആയി... അവന്റെ മുൻപിൽ ഇങ്ങനെ പോയ് നിന്ന് നോക്ക് അവൻ വലിച്ചു ഭിത്തിയിൽ തെക്കും "...... " അമ്മേ.... എന്റെ ദേവേട്ടൻ പാവ... അങ്ങനെ ഒന്നും ചെയ്യില്ല "..... " അതെ... ഞാൻ അവന്റെ അമ്മയാ..... അവന്റെ സ്വഭാവം നിന്നെക്കാൾ നന്നായി എനിക്കറിയാം... നീ ഭക്ഷണം കഴിക്കാൻ മടി കാണിക്കും എന്നും അത് കൊണ്ട് നിന്നെ പിടിച്ചിരുത്തി തീറ്റിച്ചോളണം എന്നും പറഞ്ഞിട്ട അവൻ പോയത്.. ഇന്നലെ വിളിച്ചപ്പോളും അവൻ എന്നോട് ചോദിച്ചതും അതാ "........ " ആഹാ... അപ്പൊ അത് കൊള്ളാല്ലോ.... എന്റമ്മേ... നിങ്ങൾ അമ്മയും മകനും കൂടി എന്നെ തീറ്റിച്ചു തീറ്റിച്ചു ഒരു പരുവത്തിൽ ആക്കുവല്ലോ "....... ". ആ ചിലപ്പോൾ അതും വേണ്ടി വരും നീ കഴിക്കുന്നത് ഇങ്ങനെ ആണെങ്കിൽ.. രണ്ടു ദോശ വെച്ചിട്ടു എത്ര നേരായി... അതും വെച്ചിരിക്കുന്നത് കണ്ടില്ലേ.. വേഗം കഴിക്കാൻ നോക്ക് "...... ഗായത്രി അവളുടെ തലക്കിട്ടു കൊട്ടി കൊണ്ട് പറഞ്ഞിട്ട് അകത്തേക്ക് പോയി 💠💠💠💠💠💠💠💠💠💠💠💠💠

" അവിനാഷ്.. താൻ ഒരു ഡോക്ടർ അല്ലെ... എല്ലാം അതിന്റേതായ സ്പിരിറ്റിൽ കാണാൻ ശ്രെമിക്കു. താൻ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും ഇല്ല...ദേവന് ഇപ്പൊ കുഴപ്പം ഒന്നുമില്ല കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റം "........ " ഞാൻ ഇതുവരെ അവന്റെ വീട്ടിൽ അറിയിച്ചിട്ടില്ല.. അവനു വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് അറിഞ്ഞിട്ട് വീട്ടിൽ വിളിച്ചു പറയാം എന്ന് കരുതി ".... " ഹും... അതേതായാലും നന്നായി.. വെറുതെ അവരെ കൂടി ടെൻഷൻ ആകണ്ട... ആ... ഈ ചക്കി ആരാ... ദേവൻ ഉറക്കത്തിൽ വിളിക്കുന്നത് കേട്ടു ".... " ചക്കി.... അത് അവന്റെ വൈഫ്‌ ആണ് ശിഖ.. ചക്കി എന്ന എല്ലാവരും വിളിക്കുന്നത്. ഇന്ന് രാവിലെ മുതൽ അവൾ അവനെ വിളിക്കുന്നുണ്ട് എന്ത് പറയും എന്നറിയാത്തത് കൊണ്ട് ഞാൻ ഫോൺ എടുത്തില്ല എന്നേം വിളിച്ചു കുറെ തവണ "..... " മ്മ്.. താൻ എന്തായാലും അയാളുടെ വീട്ടിൽ വിവരം അറിയിക്ക്.. ദേവന് വൈഫിനെ കാണണം എന്നുണ്ട് "..... " ok... ഡോക്ടർ..... "

ഞാൻ റൂമിൽ ഉണ്ടാകും.. എന്തെങ്കിലും ഉണ്ടെകിൽ വിളിച്ചാൽ മതി "..... ഡോക്ടർ പോയതും അവിനാഷ് icu വിൽ കേറി ദേവനെ കണ്ടു... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൾ നേരെ മുറിയുലേക്ക് പോയി. വീണ്ടും ദേവനെ വിളിക്കാൻ തുടങ്ങി പക്ഷേ അപ്പോഴും അവന്റെ നമ്പർ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു.. പെട്ടന്ന് അവൾക്ക് എന്തോ പോലെ തോന്നിയതും അവൾ വായും പൊത്തി ബാത്‌റൂമിലേക്ക് ഓടി കഴിച്ചത് മുഴുവനും അവൾ ശർദിച്ചു കളഞ്ഞു. മുഖവും വായും ഒക്കെ കഴുകി അവൾ ബെഡിൽ ചെന്നിരുന്നു.അവളുടെ നോട്ടം ഭിത്തിയിൽ തൂകി ഇട്ടിരിക്കുന്ന കലണ്ടറിലേക്ക് പോയി. അവൾ അറിയാതെ തന്നെ അവളുടെ കൈ വയറിൽ പിടിത്തം ഇട്ടു..വേഗം തന്നെ അവൾ ഇരുന്നിടത്തു നിന്നു എഴുന്നേറ്റു മേശ വലിപ്പിൽ ഉണ്ടായിരുന്ന പ്രെഗ്നൻസി കിറ്റുമായി ബാത്‌റൂമിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞതും പ്രെഗ്നൻസി കിറ്റിൽ രണ്ടു ചുവപ്പ് ലൈൻ കണ്ടതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൾക്ക് അത് എത്രയും പെട്ടന്ന് ദേവനെ അറിയിക്കണം എന്ന് തോന്നി. ബാത്‌റൂമിൽ നിന്ന് ഇറങ്ങി അവൾ വീണ്ടും ദേവനെ വിളിച്ചു പക്ഷേ സ്വിച്ച് ഓഫ് തന്നെ അവിനാഷിനെ വിളിച്ചപ്പോൾ പരിധിക്ക് പുറത്ത് എന്ന് പറഞ്ഞു. ഈ കാര്യം ആദ്യം ദേവനോട്‌ പറയണം എന്നുള്ളത് കൊണ്ട് അവൾ അത് ആരോടും പറഞ്ഞില്ല.. വല്ലാത്ത ക്ഷീണവും തളർച്ചയും തോന്നിയത് കൊണ്ട് അവൾ കുറച്ചു നേരം കിടന്നു എപ്പോഴോ ഉറങ്ങി പോയി... " ഗായത്രി... ചക്കി മോളെവിടെ "..... പുറത്തു നിന്ന് വന്നതും മാധവ് ചോദിച്ചു " മോള്... മുറിയിലുണ്ട്... ദേവനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു പറഞ്ഞു പിണങ്ങി ഇരിക്കുവാ. ഞാൻ കുറെ തവണ വിളിച്ചത് കൊണ്ടു വന്നു രണ്ടു ദോശ കഴിച്ചു.. ഈ ചെക്കന് ഒന്ന് തിരിച്ചു വിളിച്ചു കൂടെ.. രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് അവള് വിളിക്കുന്നതാ "..... "മ്മ്.... നീ ഒരു കാര്യം ചെയ്യ്... പോയ് വേഗം റെഡി ആവു... അത്യാവശ്യം വേണ്ട ഡ്രെസും മറ്റും എടുത്തോ "..... " എവിടെ പോകാന മാധവട്ടാ "..... "

അതൊക്കെ ഞാൻ പറയാം... നീ വേഗം റെഡി ആവാൻ നോക്ക്.. ഞാൻ ആ രാജീവിനെ വിളിച്ചിട്ടുണ്ട് അവൻ കാറുമായി ഇപ്പൊ വരും.. നീ ചെന്ന് റെഡി ആവു.. ഞാൻ ചക്കി മോളോട് ചെന്ന് പറയട്ടെ "...... മാധവൻ അതും പറഞ്ഞു മുകളിലേക്ക് പോയി. ഗായത്രി വേഗം തന്നെ റെഡി ആവാൻ തുടങ്ങി. മാധവൻ മുറിയിൽ ചെന്നപ്പോൾ കാണുന്നത് ദേവന്റെ ഷർട്ടും മുറുകെ പിടിച്ചു കിടന്നുറങ്ങുന്നവളെ ആണ്.. അത് കണ്ടതും അയാളുടെ കണ്ണ് നിറഞ്ഞു.. എന്റെ ദേവി... ഈ കുട്ടിയോടെ ഞാൻ ഇത് എങ്ങനെ പറയും. അവൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞാൽ പിന്നെ പറയണ്ട.. അല്ലെങ്കിൽ തന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു പറഞ്ഞു ഇത്രയും നേരം ബഹളം ആയിരുന്നു.. ആ... എന്തായാലും ഇപ്പൊ ഒന്നും പറയണ്ട അവിടെ ചെല്ലുമ്പോൾ അറിഞ്ഞാൽ മതി.അതാവുമ്പോൾ ദേവൻ തന്നെ അവളെ പറഞ്ഞു സമാധാനിപ്പിച്ചോളും ( മാധവൻ - ആത്മ ) " മോളെ.... ചക്കി "...... മാധവൻ അവളുടെ തലയിൽ തലോടി കൊണ്ടു വിളിച്ചു

" എന്താ.... അച്ഛാ "...... മാധവൻ വിളിച്ചത് കേട്ട് അവൾ കണ്ണ് തുറന്ന് കൊണ്ടു ചോദിച്ചു " എന്ത് പറ്റി... അച്ഛന്റെ കുട്ടിക്ക് എന്താ ഈ നേരത്ത് ഒരു ഉറക്കം ".... " അത്... എനിക്ക് ചെറിയ ഒരു തലവേദന... അത് കൊണ്ടു കിടന്നതാ "..... അവൾ ഹെഡ്ബോഡിലേക്ക് ചാരി ഇരുന്നു കൊണ്ടു പറഞ്ഞു " ദേവനെ വിളിച്ചു കിട്ടാത്തത് കൊണ്ടാണോ ഈ തലവേദന "...... " അച്ഛാ.... അച്ഛനും എന്നെ കളിയാകുവാണോ.... അച്ഛനും അമ്മയും ഒക്കെ കണക്കാ "...... അവൾ പിണക്കം നടിച്ചു കൊണ്ടു പറഞ്ഞു " അച്ചോടാ... എന്റെ മോള് പിണങ്ങിയോ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ "..... " മ്മ്.... അച്ഛാ.... ദേവട്ടൻ അച്ഛനെ വിളിച്ചോ... ഞാൻ കുറേ വിളിച്ചു കിട്ടുന്നില്ല "..... " മോളെ... നീ പെട്ടന്ന് റെഡി ആവു... അത്യാവശ്യം വേണ്ട ഡ്രെസ്സും എടുത്തോ "... അയാൾ പെട്ടന്ന് വിഷയം മാറ്റികൊണ്ട് പറഞ്ഞു " എങ്ങോട്ടാ... അച്ഛാ... നമ്മൾ പോകുന്നത് "... " അതൊക്കെ അച്ഛൻ പറയാം.. മോള് ഇപ്പൊ വേഗം റെഡി ആവാൻ നോക്ക്.. അമ്മ ഇപ്പൊ റെഡി ആയിക്കാണും.. മോള് വേഗം റെഡി ആയി താഴേക്ക് വാ കാർ ഇപ്പൊ വരും "....... മാധവൻ അതും പറഞ്ഞു താഴേക്ക് പോയി. അവൾ വേഗം തന്നെ ബാഗ് എടുത്ത് ഡ്രെസ്സൊക്കെ എടുത്ത് വെച് മാറാനുള്ള ഡ്രെസ്സുമായി ബാത്‌റൂമിലേക്ക് പോയി 💠💠💠💠💠💠💠💠💠💠💠💠💠

" നിനക്കൊന്നും നാണമില്ലേ... ഒരു പണി എല്പിച്ചിട്ട് അത് പോലും മര്യാദക്ക് ചെയ്യാൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാ അത് എല്ക്കാൻ പോയത് "....... അർജുൻ ദേഷ്യം കൊണ്ടു വിറയ്ക്കാൻ തുടങ്ങി " അത്.... സർ...... എല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെ ആയിരുന്നു... പക്ഷേ...."..... " എന്ത്.... പക്ഷേ "...... " അത്... സർ...... ആരും ഇല്ലാത്ത സ്ഥലത്തു വെച്ചായിരുന്നു ഞങ്ങൾ അവന്റെ വണ്ടി ഇടിച്ചു തെറിപ്പിച്ചത് പക്ഷേ പെട്ടന്ന് അത് വഴി വേറെ ഒരു കാർ വന്നു അതിൽ മൂന്നു നാല് പേരുണ്ടായിരുന്നു. അവരെ കണ്ടത് കൊണ്ടാണ് ഞങ്ങൾ പിന്നെ അവിടെ നിലക്കാതെ പോന്നത്.. പക്ഷേ ഇടിച്ച ഇടിയിൽ ആള് തീർന്നു കാണണം"..... " അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ ഇതിനോടകം അത് അറിയാൻ കഴിഞ്ഞേനെ.. അപ്പൊ അവൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് അർത്ഥം "....... "

അർജുൻ.. എന്താ.. ഇതൊക്കെ... എനിക്കൊന്നും മനസ്സിലാകുന്നില്ല ".... " സിമ്പിൾ രാഹുൽ... ഞാൻ ആ ദേവനെ അങ്ങ് കൊല്ലാൻ തീരുമാനിച്ചു പക്ഷേ... അവൻ രക്ഷപെട്ടു "...... " whaaaaat "......... " അതെ രാഹുൽ...... അവൻ ഇനി തിരിച്ചു വരരുത് എന്ന് ഞാൻ ആഗ്രഹിച്ചു....പക്ഷേ അതിന് സമയം ആയിട്ടില്ല അവനു ഇനിയും ആയുസ്സ് ബാക്കി ഉണ്ട് "..... " അർജുൻ നീ ആണ് ഇത് ചെയ്തത് എന്ന് ആരും അറിയാൻ പാടില്ല. പ്രേത്യേകിച് ശിഖ ".. " ഇല്ല രാഹുൽ.... അവൾ എന്നല്ല ആരും അറിയാൻ പോകുന്നില്ല ഇതിന് പിന്നിൽ ഞാൻ ആണെന്ന്. ആ പിന്നെ... എടാ നീ അവൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റൽ വരെ ഒന്ന് പോകണം അവന്റെ ഇപ്പോഴത്തെ കണ്ടിഷൻ എന്താണെന്ന് അറിയണം "..... " ok അർജുൻ.. ഞാൻ ഇന്ന് തന്നെ പോകാം ".... രാഹുൽ അതും പറഞ്ഞു വേഗം തന്നെ പുറത്തേക്ക് പോയി " ശിഖ... നീ എനിക്കുള്ളതാണ്... അതിന് തടസ്സം അവൻ ആ ദേവൻ ആണെങ്കിൽ അവനെ ഞാൻ ഇല്ലാതാക്കും എന്ത് തന്നെ സംഭവിച്ചാലും ഞാൻ നിന്നെ സ്വന്തം ആക്കിയിരിക്കും "..... അർജുൻ ഗൂഢമായി ചിരിച്ചു കൊണ്ട് പറഞ്ഞു ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story