പ്രണയപൂർവ്വം: ഭാഗം 15

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

 " മോളെ.... നീ.. ഇങ്ങനെ കരയല്ലേ "..... ഗായത്രി അവളെ സമാധാനിപ്പിക്കാൻ നോക്കി പക്ഷേ അവന്റെ കിടപ്പ് കാണും തോറും അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി... " എന്താ.... മോളെ... ഇത്... നീ ഇങ്ങനെ കരഞ്ഞോടിരിക്കുന്നത് കണ്ടാൽ അവനും സങ്കടം ആവില്ലേ.. ദേവൻ മോൻ കണ്ണു തുറക്കുമ്പോൾ നിന്റെ ചിരിച്ച മുഖം വേണം കാണാൻ... മോള് കരയുന്നത് അവനു ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ "..... മാധവൻ അവളുടെ തലയിൽ തലോടി കൊണ്ടു പറഞ്ഞു " അത്... എനിക്കറിയാം അച്ഛാ... പക്ഷേ... ദേവേട്ടനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ.... എനി.... എനിക്ക്.... സഹിക്കാൻ പറ്റുന്നില്ല..... അതാ.... ഞാൻ "....... അവൾ കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു " മോളെ.... ചക്കി.... ഏട്ടനോട് ക്ഷമിക്കണം.... നീ ഇത് അറിഞ്ഞാൽ ദേവനെ കാണണം എന്ന് പറഞ്ഞു ആകെ ബഹളം വെയ്ക്കും എന്ന് എനിക്കറിയാം അത് കൊണ്ടാണ് ഞാൻ മോളോട് ഇത് പറയാതെ ഇരുന്നത്.. പിന്നെ ഇവനെ കൊണ്ട് വരുമ്പോൾ കുറച്ചു സീരിയസ് ആയിരുന്നു...

അത് കൊണ്ടാണ് നീ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുക്കാതെ ഇരുന്നത്. ദേവന്റെ ഫോണും എന്റെ കൈയിൽ ഉണ്ടായിരുന്നു നീ വിളിക്കുമ്പോൾ ഞാൻ എടുത്താൽ അതിന്റെ കാരണം കൂടി പറയണ്ടേ അതാ സ്വിച്ച് ഓഫ് ചെയ്തത്... നിനക്ക് ദേവനെ എത്രമാത്രം ഇഷ്ടം ആണെന്ന് എനിക്ക് അറിയാവുന്നതല്ലേ ഇത് അറിഞ്ഞാൽ നീ അപ്പോൾ തന്നെ ഇങ്ങോട്ട് പോരും.. വേറെ കുഴപ്പം ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് ഞാൻ മാധവൻ അങ്കിളിനെ വിളിച്ചു പറഞ്ഞത്... ഇവിടെ എത്തുന്നത് വരെ നിന്നോട് പറയരുത് എന്ന് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു.. ദേവന് ഇപ്പൊ ഒരു കുഴപ്പവും ഇല്ല... നീ വെറുതെ ഇനി കരയരുത്.. അവൻ കണ്ണു തുറക്കുമ്പോൾ നിന്റെ കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടാൽ അവൻ ചിലപ്പോൾ അവിടെ നിന്ന് എണീറ്റ് എന്നെ തല്ലും ഞാനാ കരയിപ്പിച്ചതെന്ന് പറയും "....... അവിനാഷ് അവളെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു.. അവൻ പറഞ്ഞത് കേട്ട് അവളും ചിരിച്ചു " ആ... അതാണ്‌... വേണ്ടത്...

എന്റെ അനിയത്തി കുട്ടി എപ്പോഴും ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കണം "...... അവൻ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു... അവന്റെ നെഞ്ചിൽ ചേർന്ന് നിന്നപ്പോൾ അവൾക്ക് അത് അവളുടെ സ്വന്തം ചേട്ടൻ ആണെന്ന് തോന്നി പോയി..... " മോനെ... അനി... നീ ഇവളെ കൂട്ടി കൊണ്ടു പോയി എന്തേലും ഒന്ന് കഴിപ്പിക്ക്.. വന്നപ്പോൾ മുതൽ ഉള്ള നിൽപ്പാണ്.. ഞാനും മധുവേട്ടനും (മാധവനെ നമുക്ക് മധു എന്ന് വിളിക്കാം ) കുറെ പറഞ്ഞു നോക്കി ആരു കേൾക്കാൻ.. അവളുടെ മുഖം കണ്ടില്ലേ ആകെ വിളറി വെളുത്തു ഇരിപ്പുണ്ട് ".......... ഗായത്രി അവിനാഷിനോട് ആയി പറഞ്ഞു അത് കേട്ടതും അവിനാഷ് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി " എ.... എനിക്ക് ഇപ്പോ.. ഒന്നും.. വേണ്ട... ഏട്ടാ.... ആദ്യം ദേവേട്ടൻ ഒന്ന്... കണ്ണ് തുറക്കട്ടെ.... എനിക്ക് ഇപ്പോ ഒന്നും വേണ്ട "...... " അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ.... അവനു ഇപ്പൊ ഒരു കുഴപ്പവും ഇല്ല.. കുറച്ചു കഴിഞ്ഞു കണ്ണു തുറക്കും... നീ ഇങ്ങനെ ഒന്നും തിന്നത്തേയും കുടിക്കാതെയും ഇരിക്കുന്നത് കണ്ടാൽ അവനും സങ്കടം ആവും... മോള് വാ എന്തെങ്കിലും കഴിച്ചിട്ട് വരാം "...... " എനിക്ക്.... വേണ്ട.... ഏട്ടാ... വിശപ്പില്ല ".....

അവൾ അവനെ നോക്കി കൊഞ്ചി കൊണ്ടു പറഞ്ഞു... " അതെന്താ നിനക്ക് വിശപ്പില്ലാത്തത്... മര്യാദയ്ക്ക് വരാൻ നോക്ക്... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കരുത് "..... അവൻ അതും പറഞ്ഞു അവളേം വലിച്ചു ക്യാന്റീനിലേക്ക് നടന്നു അവരുടെ പോക്ക് കണ്ടു ഗായത്രിയുടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു.. " മ്മ്... എന്ത് പറ്റി ഭാര്യേ.... എന്തിനാ കരയുന്നത്"... " ഒന്നും ഇല്ല മധുവേട്ടാ....ഞാൻ അനി മോനും ചക്കി മോളും തമ്മിൽ ഉള്ള സ്നേഹം നോക്കി കാണുമായിരുന്നു... ഒരമ്മ പെറ്റത് അല്ല എന്നിട്ട് കൂടി അവനു അവൾ സ്വന്തം അനിയത്തി ആണ് മോൾക്ക്‌ തിരിച്ചും.. ഈ സ്നേഹം എന്നും നിലനിൽക്കണേ എന്നാ എന്റെ പ്രാർത്ഥന "........ " മ്മ്.... ഞാനും അത് ശ്രദ്ധിച്ചു... അവരും രണ്ടും ഇപ്പൊ ഒരമ്മ പെറ്റ മക്കളെ പോലെ ആണ്... അവളുടെ കണ്ണ് നിറയുന്നത് അവനു സഹിക്കില്ല.. ഇപ്പോ തന്നെ കണ്ടില്ലേ അവളെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കാൻ കൊണ്ടു പോയത്... നീ പറഞ്ഞത് പോലെ തന്നെ അവരുടെ സ്നേഹം എന്നും ഒരു കോട്ടവും തട്ടാതെ നിലനിൽക്കട്ടെ... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ " ചക്കി... നീ ഇത്... എന്താ... ഈ കാണിക്കുന്നത്...

ഇങ്ങനെ നുള്ളി പെറുക്കി ഇരിക്കാതെ മര്യാദക്ക് കഴിക്കാൻ നോക്ക് "..... അവിനാഷ് അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞു " എനിക്ക് വേണ്ട ഏട്ടാ... വിശക്കുന്നില്ല.... ഒന്നും കഴിക്കാൻ തോന്നുന്നില്ല "..... " അങ്ങനെ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല... ഇങ്ങനെ ഒന്നും തിന്നാതെ ഇരിക്കാൻ ഞാൻ സമ്മതിക്കില്ല... നീ ഒന്നും കഴിക്കാതെ ഇരിക്കുവാണെന്ന് അറിഞ്ഞാൽ അവൻ എന്നെ വഴക്ക് പറയും... ഞാൻ ഉണ്ടായിട്ടും നിന്നെ പട്ടിണിക്കിട്ടെന്ന് അവൻ കരുതും.. അത് ഏതായാലും പറ്റില്ല "....... " ഏട്ടാ... പ്ലീസ്.... എനിക്ക് വേണ്ടാത്ത കൊണ്ടാണ് "..... " അതൊന്നും പറഞ്ഞാൽ പറ്റില്ല... കുറച്ചു എങ്കിലും കഴിച്ചേ പറ്റു..... നിനക്ക് നല്ല ക്ഷീണം ഉണ്ട്.. മുഖം ഒക്കെ ഇരിക്കുന്നത് കണ്ടില്ലേ. പഴയ ആ പ്രസരിപ്പ് ഒന്നും തന്നെ ഇല്ല.... ആകെ എല്ലും തോലും ആയി... അവൻ ഈ കോലം കണ്ടാൽ കിടന്നിടത് നിന്ന് എണീറ്റ് നിനക്കിട്ടു രണ്ടെണ്ണം തരും... മര്യാദക്ക് കഴിക്കാൻ നോക്ക് "...... അവൻ കുറച്ചു കനപ്പിച് പറഞ്ഞതും അവൾ കഴിക്കാൻ തുടങ്ങി... അവനു അറിയില്ലല്ലോ അവൾ എന്ത് കൊണ്ടാണ് ഒന്നും വേണ്ടെന്ന് പറയുന്നത് എന്ന്.. പിന്നെ അവൾ ഒന്നും പറയാതെ കുറച്ചു എന്തങ്കിലും കഴിച്ചെന്നു വരുത്തി എണീറ്റു കൈ കഴുകി... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ " ഹലോ... രാഹുൽ...... എന്താണ്... അവിടത്തെ... കാര്യങ്ങൾ..... അവനു ഇപ്പൊ... എങ്ങനെ ഉണ്ട്... " അവനെ ഇന്ന് രാവിലെ ആണ് റൂമിലേക്ക് മാറ്റിയത്....

ഇന്നലെ കൊണ്ടുവന്നപ്പോൾ കുറച്ചു സീരിയസ് ആയിരുന്നു എന്നാ അറിയാൻ കഴിഞ്ഞത്.. അവന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ ഒരു അവിനാഷ്.. He is also a doctor... അവനും ഇവിടെ തന്നെ ആണ് വർക്ക്‌ ചെയ്യുന്നത്.. അവനാണ് ദേവനെ ഇവിടെ എത്തിച്ചത്.. ഇന്നലെ കുറച്ചു സീരിയസ് ആയത് കൊണ്ടു അവൻ ദേവന്റെ വീട്ടിൽ വിവരം അറിയിച്ചില്ല. ദേവന് വേറെ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് ദേവന്റെ വീട്ടിൽ വിവരം അറിയിച്ചത് "..... " ഹും.... എല്ലാവരും വന്നിട്ടിട്ടുണ്ടാകുമല്ലോ അവിടെ ".... അവൻ സംശയത്തോടെ ചോദിച്ചു.. " അതെ... അർജുൻ... എല്ലാവരും ഉണ്ട്.... ശിഖയും ഉണ്ട്... ഇവിടെ എത്തിയതിനു ശേഷം ആണ് ദേവന് ആക്‌സിഡന്റ് പറ്റിയ കാര്യം അവൾ അറിഞ്ഞത്.. അപ്പോൾ തൊട്ട് അവൾ കരച്ചിൽ ആണ്.. ദേവന് ആണെങ്കിൽ ഇത് വരെ ബോധം വന്നിട്ടില്ല "..... " അവൾ... എന്തിനാ... അവനു വേണ്ടി കരയുന്നത്... ഓ.. സോറി മറന്നു അവൻ അവളുടെ ഭർത്താവ് അല്ലെ..

അപ്പോൾ പിന്നെ സങ്കടം കാണും അല്ലോ... എന്തായാലും കറയട്ടെ... ഇനി ഒരിക്കൽ അവനെ എന്നുന്നേക്കും ആയി അവൾക്ക് നഷ്ടപ്പെടുമ്പോൾ അവൾ ഇതിൽ കൂടുതൽ കരയാൻ ഉള്ളതല്ലേ ".... " ഹാ... എന്നിട്ട് ഇപ്പൊ അവൾ എവിടെ"..... " അവളെ... ആ അവിനാഷ് ക്യാന്റീനിലേക്ക് കൂട്ടി കൊണ്ടു പോകുന്നത് കണ്ടു ". ..... " മ്മ്... Ok രാഹുൽ.. നീ എന്തായാലും അവിടെ തന്നെ നിൽക്ക്. ഞാൻ പറഞ്ഞിട്ട് പോന്നാൽ മതി... നീ അവിടെ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോ എന്നെ വിളിച്ചു അറിയിക്കണം "..... "Ok... അർജുൻ... അത് ഒക്കെ.. ഞാൻ.. ചെയ്‌തോള്ളാം... നീ സമാധാനപ്പെടു "..... രാഹുൽ ഫോൺ കട്ട്‌ ചെയ്ത് ദേവന്റെ റൂമിനടുത്തേക്ക് നടന്നു " നീ കരയും ശിഖ... ഇനിയും കരയും..... അവനെ നിനക്ക് നഷ്ടം ആകും.. അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഞാനും നിന്നെ അനുവദിക്കില്ല.. നിനക്ക് സന്തോഷം ആയാലും സങ്കടം ആയാലും വെറുപ്പ് ആയാലും അതെല്ലാം നീ എന്നോട് മാത്രം കാണിച്ചാൽ മതി... നീ എനിക്കുള്ളതാണ്.. നിന്നെ എനിക്ക് വേണം ".... അവൻ അവളുടെ ഫോട്ടോയിലൂടെ വിരൽ ഓടിച്ചു കൊണ്ടു പറഞ്ഞു 💠💠💠💠💠💠💠💠💠💠💠💠💠💠💠

ശിഖയും അവിനാഷും തിരിച്ചു റൂമിൽ എത്തിയപ്പോൾ ദേവൻ കണ്ണു തുറന്നിരുന്നു. അത് കണ്ടതും അവൾ ഓടി അവന്റെ അരികിലേക്ക് ഓടി ചെന്നു... " എന്താ... ചക്കി... നീ പേടിച്ചു പോയോ... ഞാൻ... നിന്നെ തനിച്ചാക്കി പോകും എന്ന് കരുതിയോ "... അവൻ അവളെ നോക്കി ചോദിച്ചു " ദേവേട്ടാ....... അത് ഒരു അലർച്ച ആയിരുന്നു അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ എത്ര മാത്രം പേടിച് എന്ന് " ദേവാ... നീ... വെറുതെ വേണ്ടാത്ത വർത്താനം പറയാൻ നിൽക്കണ്ട.... ഞങ്ങൾ ഒക്കെ എത്ര മാത്രം പേടിച്ചെന്ന് അറിയോ.... മോള് ആണെകിൽ കരഞ്ഞു നിലവിളിക്കുകയായിരുന്നു "...... ഗായത്രി ദേവനെ നോക്കി പറഞ്ഞു " ഞാൻ... ചുമ്മാ പറഞ്ഞതല്ലേ... അമ്മേ....അത്ര പെട്ടന്നൊന്നും ഞാൻ നിങ്ങളെ ഇട്ടിട്ട് പോകാത്തൊന്നും ഇല്ല "...... അവൻ അതും പറഞ്ഞു ചക്കിയേ നോക്കി.. അവളുടെ മുഖം ദേഷ്യം കൊണ്ട് വീർത്തു ഇരിപ്പുണ്ടായിരുന്നു അത് കണ്ടു അവനു ചിരി വന്നു... " ആ... ഇപ്പൊ എന്തായാലും അവനു ബോധം വന്നു സംസാരിക്കുകയും ചെയ്തു ഇനി അങ്കിളും ആന്റിയും പോയി എന്തെങ്കിലും കഴിച്ചിട്ട് വാ "..... " ആ... അനി മോൻ.. പറഞ്ഞത് നേര...

വന്നപ്പോൾ തൊട്ട് താനും ഒന്നും കഴിച്ചിട്ടില്ലല്ലോ... താൻ വാ.. ഇവിടെ അനി മോനും മോളും ഉണ്ടല്ലോ.. നമുക്ക് എന്തെങ്കിലും പോയി കഴിക്കാം"... മാധവൻ അതും പറഞ്ഞു ഗായത്രിയുമായി പുറത്തേക്ക് പോയി.. അവർ പോയതും ദേവൻ ചക്കിയേ സംശയത്തോടെ നോക്കി " നീ നോക്കണ്ട.. അവള് കഴിച്ചു.. അല്ല... ഞാൻ അവളെ കഴിപ്പിച്ചു എന്ന് പറയുന്നതാവും ശരി.. വന്നപ്പോൾ തൊട്ട് വെള്ളം പോലും കുടിക്കാതെ ഇരിക്കുവായിരുന്നു. പിന്നെ ഞാൻ നിർബന്ധിച്ചു കൊണ്ടു പോയി കഴിപ്പിച്ചതാ ".... അവിനാഷ് ദേവനെ നോക്കി പറഞ്ഞു. അത് കേട്ട് ദേവൻ അവളെ നോക്കി കണ്ണുരുട്ടി... പെട്ടന്ന് അവിനാഷിന്റെ ഫോൺ ബെല്ലടിച്ചതും അവൻ ഫോണുമായി പുറത്തേക്ക് പോയി... " ചക്കി "..... അവൻ അവളെ വിളിച്ചെങ്കിലും അവൾ അത് കേൾക്കാത്തത് പോലെ നിന്നു " ചക്കി "...... അവൻ വീണ്ടും വിളിച്ചെങ്കിലും അവൾ അത് മൈൻഡ് ചെയ്തില്ല " ആാഹ്ഹ് "...... പെട്ടന്ന് ആ ശബ്ദം കേട്ടതും അവൾ വേഗം തന്നെ അവന്റെ അടുത്തേക്ക് ചെന്നു " എന്താ.. ദേവേട്ടാ... വേദന... ഉണ്ടോ... ഞാൻ... ഡോക്ടറെ വിളിക്കാം "..... അവൾ അതും പറഞ്ഞു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അവൻ അവളുടെ കൈക്കു പിടിച്ചു വലിച്ചു " എന്താ.... ദേവേട്ടാ... ഇത്... കൈ വിട്.. ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം ".... അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു "

എനിക്ക്... വേദന... ശരീരത്തിന് അല്ല മനസ്സിന് ആണ്... അതിന്റെ ഡോക്ടർ എന്റെ അടുത്ത് തന്നെ ഉണ്ടല്ലോ "..... അവൻ അവളെ നോക്കി കണ്ണിറുക്കി കാട്ടി കൊണ്ടു പറഞ്ഞു.. അത് കേട്ടതും അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു... " എന്റെ പെണ്ണെ... നീ.. ഇങ്ങനെ... മുഖം വീർപ്പിക്കല്ലേ... ഇത്.. ഹോസ്പിറ്റൽ ആണെന്ന കാര്യം ഞാൻ അങ്ങ് മറക്കും.. ഒരാഴ്ചയ്ക്ക് ശേഷം ആണ് ഞാൻ എന്റെ പെണ്ണിനെ കാണുന്നത് അപ്പോൾ പലിശ അടക്കം എല്ലാം വീട്ടും.. അത് വേണോ "........ അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു " ദേ... ദേവേട്ടാ... മിണ്ടാതെ... കിടക്കാൻ നോക്ക്... ഞാൻ പോയി ഡോക്ടറെ വിളികാം... ദേവേട്ടന് ബോധം വന്നാൽ പറയണം എന്ന് പറഞ്ഞിരുന്നു "....... അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ മടി തോന്നി... അറിയാതെ നോക്കി പോയാൽ താൻ ആകെ കരഞ്ഞു കുളമാകും എന്ന് അവൾക്ക് അറിയാം.. അത് കൊണ്ടു അവന്റെ മുഖത്തേക്ക് നോക്കാതെ നിന്നു.. അത് അവനും മനസ്സിലായി " ചക്കി... നീ.. എന്താ... ഒന്നും കഴിക്കുന്നില്ലേ.... ആകെ കോലം കേട്ടല്ലോ.... കവിളൊക്കെ ഒട്ടി മുഖത്തെ പ്രസരിപ്പ് എല്ലാം പോയി.. നിനക്ക് എന്ത് പറ്റി "......

അവൻ സംശയത്തോടെ ചോദിച്ചു " അ... അത്.. ഒന്നും ഇല്ല... ദേവേട്ടാ... യാത്ര ചെയ്തതിന്റെ ചെറിയ ക്ഷീണം ഉണ്ട്.. അല്ലാതെ വേറെ ഒന്നും ഇല്ല "...... " തത്കാലം ദേവേട്ടൻ ഇപ്പൊ ഒന്നും അറിയണ്ട.. ഇവിടെ നിന്ന് വീട്ടിൽ എത്തട്ടെ... എന്നിട്ട് സമാധാനത്തിൽ പറയാം ( ചക്കി - ആത്മ ) " നീ എന്താ... ആലോചിക്കുന്നത് ".... " ഒന്നും ഇല്ല ദേവേട്ടാ "..... " മ്മ്.... നീ ഇവിടെ വന്നു ഇരിക്ക് ".... അവൻ അവളെ പിടിച്ചു അടുത്തിരുത്തി " മ്മ്... എന്തെ... എന്റെ മോള്... നല്ലോണം പേടിച്ചോ "..... അവൻ അവളുടെ മുഖം കൈകൊണ്ട് ഉയർത്തി ചോദിച്ചു.. പെട്ടന്ന് അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി.. അവൾ കരയട്ടെ എന്ന് അവനും കരുതി.. ഒരാശ്വാസത്തിനു വേണ്ടി അവൻ അവളുടെ തലയിൽ തലോടി.. " ഞാൻ..... ഞാൻ.... രാവിലെ മുതൽ ദേവേട്ടനെ... വിളിക്കാൻ തുടങ്ങിയതാ.. പക്ഷേ ഫോൺ എടുത്തില്ല... കുറെ വിളിച്ചിട്ടും കിട്ടാതായപ്പോൾ ഞാൻ അനി ഏട്ടനെ വിളിച്ചു ഏട്ടനും ഫോൺ എടുത്തില്ല... ഞാൻ ആകെ പേടിച്ചു..

കുറച്ചു കഴിഞ്ഞു അച്ഛൻ റെഡി ആവാൻ പറഞ്ഞു.. പക്ഷേ അപ്പോഴും ഞാൻ കരുതിയില്ല ദേവേട്ടനെ ഇങ്ങനെ കാണേണ്ടി വരും എന്ന്... ഇ... ഇവിടെ... എ... എത്തിയതിനു... ശേഷം.... ആണ്... ഞാൻ... അറിഞ്ഞത്... അത് വരെ... അച്ഛൻ... ഒ... ഒന്നും......?പറ.......പറഞ്ഞില്ല "..... അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു " എങ്ങനെ പറയും... ഇപ്പൊ തന്നെ നീ കിടന്ന് കരയുവാ.. അപ്പൊ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരത്ത് പറഞ്ഞാൽ നീ അവിടെ മുതലേ കരച്ചിൽ തുടങ്ങില്ലേ "..... അവൻ അവളെ കളിയാക്കി കൊണ്ടു പറഞ്ഞു.. അത് കേട്ട് അവൾ അവനെ തറപ്പിച്ചു നോക്കി " ദേവേട്ടന് തമാശ... ഞാൻ.... എത്ര മാത്രം പേടിച്ചു എന്ന് എനിക്കെ അറിയൂ "..... " പോട്ടെ... സാരമില്ല..... ഇനി... എന്റെ ചക്കി വെറുതെ കരയാൻ നിൽക്കണ്ട... ചെല്ല്..... പോയി മുഖം ഒക്കെ ഒന്ന് കഴുകിയിട്ടു വാ "... അവൻ പറഞ്ഞതും അവൾ ബാത്റൂമിലേക്ക് നടന്നു.. മുഖം ഒക്കെ കഴുകി പുറത്തേക്ക് വന്നപ്പോൾ ഡോക്ടർ ദേവേട്ടനോട് സംസാരിക്കുന്നത് കണ്ടു.. അപ്പോഴേക്കും അച്ഛനും അമ്മയും അനി ഏട്ടനും ഒക്കെ വന്നിരുന്നു..

" ദേവൻ.. ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ ".... " No, doctor.. Am alright..... " ok..... വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല... One month നല്ല rest വേണം.. കൈക്കും കടലിനും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്... പിന്നെ കറക്റ്റ് ആയിട്ട് മെഡിസിനും കഴിക്കണം... ഞാൻ ഇതൊന്നും പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ.... അപ്പൊ ശരി... നാളെ ഡിസ്ചാർജ് ചെയ്യാം "..... ഡോക്ടർ പോയതും എല്ലാവരും അവന്റെ ചുറ്റിനും കൂടി.. " മോനെ.... നാളെ നമുക്ക് നാട്ടിലേക്ക് പോയാലോ "..... " അത്... എങ്ങനെ ആണ് ആന്റി ശരിയാവുന്നത്... ഇത്രയും ദൂരം ഈ അവസ്ഥയിൽ പോകുന്നത് ശരിയാവില്ല.. അവനു ആണെങ്കിൽ നല്ല റസ്റ്റ്‌ വേണ്ടേ... തത്കാലം അവൻ ഇവിടെ തന്നെ നിൽക്കട്ടെ "...... " അനി.. പറഞ്ഞത് തന്നെ ആണ് ശരി... മോൻ ഇവിടെ തന്നെ നിൽക്കട്ടെ ഗായത്രി "..... അവിനാഷ് പറഞ്ഞത് മാധവനും ശരി വെച്ചു " അച്ഛനും അമ്മയും പൊയ്ക്കോ...... അവിടെ.. ദേവു ഒറ്റയ്ക്കേല്ലേ ഉള്ളു "..... ദേവൻ അവരെ രണ്ടു പേരെയും നോക്കി പറഞ്ഞു മ്മ്... ശരി.. മോനെ.. എന്തായാലും നാളെ പോകുന്നുള്ളൂ.. നിന്നെ ഡിസ്ചാർജ് ചെയ്യട്ടെ.... അതൊക്കെ കഴിഞ്ഞിട്ട് പോകാം ".... " അല്ല... അച്ഛാ... അത്... അപ്പൊ ദേവു "....

" ദേവു ഇപ്പൊ ശിവദത്തിൽ ആണ് ഉള്ളത്.. ഞാൻ ശിവരാമനെ വിളിച്ചു പറഞ്ഞിരുന്നു... അത് കൊണ്ടു പേടിക്കണ്ട "...... മാധവൻ ദേവന്റെ അടുത്ത് വന്നു നിന്നു പറഞ്ഞു " മോളെ... ചക്കി... മോളും അമ്മയും ഫ്ലാറ്റിലേക്ക് പൊയ്ക്കോ നാളെ വന്നാൽ മതി.. ഇവിടെ.. ഞാനും അനി മോനും ഉണ്ടല്ലോ "..... " അച്ഛാ... അത്... ഞാൻ...... " ചക്കി... നീ ഇപ്പൊ പോകുന്നത് തന്നെ ആണ് നല്ലത്... നിനക്ക് നല്ല ക്ഷീണം ഉണ്ട്... ഒന്ന് പോയി കുളിച്ചു ഉറങ്ങു അപ്പോൾ എല്ലാം ശരിയാകും... നിന്നേം ആന്റിയെയും ഞാൻ കൊണ്ട് പോയി ആക്കാം "....... അവിനാഷ് അവളെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു... അവൻ പറഞ്ഞപ്പോൾ അവൾക്ക് നിരസിക്കാൻ ആയില്ല.. ദേവനെ നോക്കിയപ്പോൾ പൊയ്ക്കോ എന്ന് അവൻ കണ്ണ് കൊണ്ടു കാണിച്ചു അവൾ അവിനാഷിന്റെ ഒപ്പം പുറത്തേക്ക് നടന്നു.... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

" അവന്റെ കൂടെ അപ്പൊ ആരാ... ഉള്ളത്... രാഹുൽ "..... " അവന്റെ അച്ഛൻ... പിന്നെ ആ അവിനാഷും ഉണ്ട്... ശിഖയും അമ്മയും വീട്ടിലേക്ക് പോയി എന്നാ അറിഞ്ഞത്... നാളെ ഡിസ്ചാർജ് ആണെന്ന് പറഞ്ഞു "..... " മ്മ്...... രാഹുൽ... എന്തായാലും നീ ഇനി തിരിച്ചു പോരെ.... ഇനി കുറച്ചു കഴിയട്ടെ പെട്ടന്ന് ഒരു പണി കൊടുത്താൽ അവർക്ക് സംശയം വരും... എന്തായാലും അവൻ കുറച്ചു സന്തോഷിക്കട്ടെ... അതിനു അധികം ആയുസ്സ് ഇല്ലെന്ന് മാത്രം ഉള്ളു "... " ok... അർജുൻ... ഞാൻ ഇപ്പോൾ തന്നെ പുറപ്പെടാം "......... തത്കാലം നീ അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്ക്... അതിന് അതിക നാൾ നീണ്ടു നിൽക്കില്ല..... നീ എന്റെ അടുത്ത് തന്നെ വരും.. വരുത്തും ഞാൻ "........... അവന്റെ ചിരി ആ വീട് മുഴുവൻ പ്രതിധ്വാനിച്ചു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story