പ്രണയപൂർവ്വം: ഭാഗം 16

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

" മോളെ... അനി മോൻ... വിളിച്ചോ "... മുറി വൃത്തി ആക്കുന്നതിനിടയിൽ ഗായത്രി ചോദിച്ചു " ആ... അമ്മേ... ചേട്ടായി വിളിച്ചിരുന്നു... അവര് ഹോസ്പിറ്റലിൽ നിന്ന് ഉറങ്ങുവാണെന്ന പറഞ്ഞത്... കൂടി പോയാൽ ഒരു അരമണിക്കൂർ അവരിങ് എത്തും "....... " മ്മ്... എനിക്കും ഇവിടെ നിൽക്കണം എന്നുണ്ട്... പക്ഷേ.... ദേവു അവിടെ തനിച്ചല്ലേ.... പിന്നെ അവൾക്ക് ക്ലാസും ഉണ്ട് അല്ലെങ്കിൽ മധുവേട്ടനെ വിട്ടേനെ അവളെ കൂട്ടാൻ "........ - ഗായത്രി സങ്കടത്തോടെ പറയുന്നത് കേട്ട് ചക്കി അവരെ ചേർത്ത് പിടിച്ചു " അമ്മ.. വെറുതെ.. അതൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട... ഞാൻ ഇല്ലേ ഇവിടെ.. ദേവേട്ടനെ ഞാൻ.. നോക്കിക്കൊള്ളാം.... എന്റെ ഗായത്രി കുട്ടി സമാധാനത്തോടെ പൊയ്ക്കോ "... അവൾ ഗായത്രിയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ടു പറഞ്ഞു ******* " ചക്കി... പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ... എന്തെങ്കിലും ആവശ്യം ഉണ്ടേൽ അപ്പോൾ തന്നെ ഞങ്ങളെ വിളിച്ചോളാണം... നിന്നെ ഇവിടെ ഒറ്റയ്ക്ക് നിർതിയിട്ട് പോവാൻ എനിക്ക് മനസ്സ് വരുന്നില്ല "........ -

ഗായത്രി തന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു " ആന്റി വെറുത അതൊന്നും ഓർത്തു ടെൻഷൻ ആവണ്ട...ഇവിടെ ഞാൻ ഇല്ലേ... ഇവർക്ക് എന്ത് ആവശ്യം ഉണ്ടേലും ഞാൻ അപ്പോൾ തന്നെ പറന്നിങ് എത്തില്ല "........ അവിനാഷ് ഗായത്രിയെ ചേർത്ത് നിർത്തി കൊണ്ടു പറഞ്ഞു " പറന്നു വരാൻ നീ ആര് ഡിങ്കനോ ".....- അവനെ കളിയാക്കി കൊണ്ടു ദേവൻ ചോദിച്ചു " ഡാ.. ഡാ... വേണ്ട.... ഞാൻ നിന്നെ ഓർത്തിട്ടാല്ല എന്റെ അനിയത്തി കുട്ടിയെ ഓർത്തിട്ട അങ്ങനെ പറഞ്ഞത് "...... " ഓഹോ... അപ്പൊ അങ്ങ് ഒക്കെ ആയോ... അപ്പൊ നിങ്ങൾ ആങ്ങളയും പെങ്ങളും അകത്തു ഞാൻ പുറത്തും അല്ലെ "....- ദേവൻ കുറച്ചു പിണക്കത്തോടടെ പറഞ്ഞു " ഹോ... ഇനി... അതിന്റെ പേരിൽ പിണങ്ങേണ്ട... ഞാൻ ചുമ്മാ പറഞ്ഞതാ... എനിക്ക് നിങ്ങൾ രണ്ടാളും ഒരു പോലെയാ "..... "" ആ... ഇനി സംസാരം ഒക്കെ പിന്നെ... ഇനിയും ഇങ്ങനെ നിന്നാൽ ട്രെയിൻ അതിന്റെ പാട്ടിനു പോകും. നിങ്ങളെ സ്റ്റേഷനിൽ ഇറക്കിയിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ പോവാൻ...വേഗം വരാം നോക്ക് "......-അവൻ അതും പറഞ്ഞു ബാഗും എടുത്ത് പുറത്തേക്ക് പോയി " മോളെ.... ഞങ്ങൾ പോയിട്ട് വരാം ".....-ഗായത്രി

" അമ്മേം... അച്ഛനും സമാധാനത്തോടെ പൊയ്ക്കോ... ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കൊള്ളാം പിന്നെ അനിയേട്ടനും ഉണ്ടല്ലോ ".....- ചക്കി " എന്നാൽ ശരി... മോനെ... ദേവ... ഞങൾ ഇറങ്ങുവാ... പിന്നെ.. ഇവിടെ അടങ്ങി ഒതുങ്ങി കിടന്നോളണം മോളെ വെറുതെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുത് "......- ഗായത്രി അവനെ നോക്കി പറഞ്ഞു അവൻ അതിന് ഒന്നു തലയാട്ടി " മോനെ... സൂക്ഷിക്കണേ... ഞങൾ വീട്ടിൽ എത്തിയിട്ട് വിളിക്കാം " ...... മാധവൻ അവർ രണ്ട് പേരും പുറത്തേക്ക് നടന്നു ഒപ്പം ചക്കയും.. അവരെ യാത്രയ്ക്കിട്ട് അവൾ ദേവന്റെ അടുത്തേക്ക് ചെന്നു ******** രാത്രി ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം ദേവന് കഴിക്കാൻ ഉള്ള മരുന്ന് എടുക്കുകയായിരുന്നു ചക്കി. പെട്ടന്ന് അവൾക്ക് മനം പിറട്ടൽ പോലെ തോന്നി വേഗം തന്നെ അവൾ ബാത്‌റൂമിലേക്ക് ഓടി.. അവൾ ഓടുന്നത് കണ്ടു എന്താണെന്ന് അറിയാതെ ദേവൻ ബാത്‌റൂമിലേക്ക് നോക്കി കിടന്നു..... " ചക്കി.......... അവൻ അവളെ വിളിച്ചു എങ്കിലും അവൾ വിളി കേട്ടില്ല... " ചക്കി "...... അവൻ വീണ്ടും വിളിക്കാൻ തുടങ്ങി അവൾ വിളി കേൾക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അവനു പേടി തോന്നി..

അവിടെ നിന്ന് അവനു എണീക്കണം എന്നുണ്ടെങ്കിലും അതിനു പറ്റുന്നില്ല.. അവൻ കട്ടിലിൽ കൈയുന്നി എണീക്കാൻ തുടങ്ങിയതും ബാത്‌റൂമിന്റെ ഡോർ തുറന്നതും ഒരുമിച്ചായിരുന്നു... അവളുടെ മുഖത്ത് നല്ല ക്ഷീണം കാണാൻ ഉണ്ടായിരുന്നു ആകെ തളർന്നിരിക്കുവായിരുന്നു.. അവൾ അതൊന്നും വക വെക്കാതെ അവനുള്ള മരുന്നും എടുത്ത് അവന്റെ അടുത്തേക്ക് ചെന്നു " എന്ത് പറ്റി... ചക്കി ".......- അവളുടെ മുഖം കണ്ടു അവൻ ആധിയോട് ചോദിച്ചു " അ..... അത്..... ദേ.... ദേവേട്ടാ "...... " നിന്നോട് ഞാൻ... പല വട്ടം പറഞ്ഞിട്ടുണ്ട് എന്തെങ്കിലും പറയാൻ വരുമ്പോൾ ഇങ്ങനെ കിടന്ന് വിക്കരുത് എന്ന് ".......- അവൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു " ദേവേട്ടൻ മരുന്ന് കഴിക്കു "....-അവൾ വെള്ളവും ഗുളികയും അവന്റെ നേരെ നീട്ടി കൊണ്ടു പറഞ്ഞു.. അവൻ അവളുടെ കൈയിൽ നിന്നും അത് വാങി മരുന്ന് കഴിച്ചു.. അവൾ അവന്റെ കൈയിൽ നിന്നും ഗ്ലാസ്‌ വാങ്ങി അതും ആയി ടേബിളിനടുത്തേക്ക് നടന്നു ജഗിൽ നിന്നും കുറച്ചു വെള്ളം എടുത്ത് കുടിച്ചിട്ട് ദേവന്റെ അടുത്തേക്ക് ചെന്ന് അവനെ കിടത്താൻ നോക്കി.

" ഡീ.. നിന്നോട് ഞാൻ... നേരത്തെ... ചോദിച്ചത് കേട്ടില്ലേ.... നീ എന്താ... നേരത്തെ... ബാത്‌റൂമിലേക്ക് ഓടിയത് "........ - അവനൻ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു " അ... അത് ഒന്നും ഇല്ല... സമയം ഒരുപാട് ആയി.. ദേവേട്ടൻ കിടക്കാൻ നോക്ക് "...... " ഞാൻ കിടക്കുന്നതു എണീക്കുന്നതും അവിടെ നിൽക്കട്ടെ... ആദ്യം ഞാൻ ചോദിച്ചതിന് നീ മറുപടി പറ... കള്ളം പറയാൻ നോക്കണ്ട... നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം എന്തോ കുഴപ്പം ഉണ്ടെന്ന് "......- അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു... അവൾ അത് ഇപ്പൊ പറയണോ വേണ്ടയോ എന്നുള്ള ചിന്തയിൽ ആയിരുന്നു.. " ചക്കി... വെറുതെ.. എന്നെ ദേഷ്യം പിടിപ്പിക്കാതെ... കാര്യം പറയാൻ നോക്ക് "...... " അ.... അത്... ദേവേട്ടാ... ഞാൻ... എനിക്ക് ".....- അവൾക്ക് എങ്ങനെ പറയണം എന്നറിയില്ലായിരുന്നു അത് കൊണ്ടു തന്നെ അവന്റെ കൈ എടുത്ത് അവൾ വയറിനു മുകളിൽ വെച്ചു..... അവൻ അവളെ നോക്കി ആണോന്ന് എന്ന് കണ്ണുകൾ കൊണ്ടു ചോദിച്ചു അതിന് അവൾ അതെ എന്ന് തലയാട്ടി " നീ... എന്താ... ചക്കി.... ഇത്.. നേരത്തെ... പറയാതെ ഇരുന്നത് ". .......- അവൻ അവളെ അരികിൽ ഇരുത്തി കൊണ്ടു ചോദിച്ചു

" നീ ഇത്... ഇന്നലെ തന്നെ പറഞ്ഞിരുന്നേൽ അമ്മയെ ഞാൻ വിടില്ലായിരുന്നു... നിനക്ക് അറിയാവുന്നത് അല്ലെ... ഇപ്പൊ നല്ല റസ്റ്റ്‌ വേണ്ട സമയം ആണെന്ന് "....... " എന്റെ ദേവേട്ടാ.... ഇങ്ങനെ ടെൻഷൻ ആവാതെ.. ഒന്നുല്ലേലും ഞാനും ഒരു ഡോക്ടർ തന്നെ അല്ലെ അതും ഗ്യനേക്കോളജിസ്റ് ദേവട്ടൻ ആ കാര്യം മറന്നു പോയോ .. ദേവേട്ടൻ പറഞ്ഞ കാര്യങ്ങൾ ഒന്നും എനിക്ക് അറിയാത്തത് അല്ലല്ലോ ".......- അവൾ ആവന്റെ കൈക്കു മുകളിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു " ആ... അത്.. തന്നെ ആണ്... ഞാനും ചോദിക്കുന്നത്... നിനക്ക് അറിയാല്ലോ ഇനി അങ്ങോട്ട് 3മാസം നല്ലത് പോലെ സൂക്ഷിക്കണം എന്നും ഭാരമുള്ള പണി ഒന്നും ചെയ്യാൻ പാടില്ല എന്നും ഒക്കെ.. എന്നിട്ട് ആണോ എൻെറ കാര്യങ്ങൾ നോക്കിക്കൊള്ളാം എന്ന് നീ പറഞ്ഞത് ".....- അവൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു " അതെ... ഞാൻ ഉള്ളപ്പോൾ.. ദേവേട്ടന്റെ കാര്യങ്ങൾ ഞാൻ തന്നെ നോക്കിക്കൊള്ളം..ഞാൻ ദേവേട്ടന്റെ കാര്യങ്ങൾ നോക്കുന്നതിന്റെ പേരിൽ നമ്മുടെ കുഞ്ഞിന് ഒന്നും സംഭവിൽക്കില്ല..

ഇതേ.. ദേവേട്ടന്റെ കുഞ്ഞു ആണ്... ദേവേട്ടനെ പോലെ അവനും നല്ല സ്‌ട്രോങ് ആണ്... കേട്ടോ "...... അവൾ അവന്റെ മൂക്കിൽ പിടി വലിച്ചു കൊണ്ടു പറഞ്ഞു " ഹും.... അങ്ങനെ ഓരോന്നും പറഞ്ഞു എന്നെ സമാധാനിപ്പിക്കാം എന്ന് എന്റെ മോള് കരുതണ്ട... ഞാൻ.. നാളെ തന്നെ അനിയോട് ഇങ്ങോട്ട് വരാൻ പറയാം ".... " എന്തിനു ".......... " എന്റെ... കാര്യങ്ങൾ അവൻ നോക്കിക്കൊള്ളും.. നിനക്ക് റസ്റ്റ്‌ എടുക്കേം ചെയ്യാം "........ " അതിന്റെ ഒരു ആവശ്യവും ഇല്ല..... ഇതിന്റെ പേരിൽ എങ്ങാനും അനിയേട്ടനെ വിളിച്ച പിന്നെ ഞാൻ ദേവേട്ടനോട് മിണ്ടില്ല... നമ്മുടെ മോനും മിണ്ടില്ല ". ........- അവൾ പിണക്കം അഭിനയിച്ചു കൊണ്ടു പറഞ്ഞു " അത്... മോൻ ആണെന്ന് നീ......അങ്ങ്... ഉറപ്പിച്ചോ "...... " അതേല്ലോ... ഇത്.. മോൻ തന്നെയാ.. ദേവേട്ടനെ പോലെ നീല കണ്ണുകൾ ഉള്ള മോൻ തന്നെയാ "........ "ഓഹോ..... എന്നാൽ ഞാൻ പറയുവാ.. ഇത്.. മോളാണെന്ന്... നിന്നെ പോലെ... നല്ല ഒരു സുന്ദരി മോള് "..... " ഹും... നമുക്ക് നോക്കാം... മോള് ആണോ.. മോൻ ആണോന്ന് ".......- അവൾ അവനെ നോക്കി കൊണ്ടു പറഞ്ഞു " ആ നോക്കാം "........ ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

" എന്തായി... രാഹുൽ... കാര്യങ്ങൾ "...... " അവൻ ഇന്ന് രാവിലെ ഡിസ്ചാർജ് ആയി.. അവന്റെ ഫ്ലാറ്റിൽ ഉണ്ട്.. അച്ഛനും അമ്മയും ഒക്കെ തിരികെ പോന്നിട്ടുണ്ട് ... അവന്റെ കൂടെ അവിടെ ശിഖ ഉണ്ട് ".........- അവൻ ആ ഗ്ലാസ്സിലെ മദ്യം വാഴിലേക്ക് ഒഴിച്ച് കൊണ്ടു പറഞ്ഞു " അവൾ മാത്രം ഉള്ളോ... വേറെ ആരും ഇല്ലേ അവിടെ "...... " ഇല്ല... അർജുൻ... അവൾ മാത്രം ഉള്ളു "...... " നീ ഇതൊക്കെ എങ്ങനെ അറിയുന്നു രാഹുൽ "...- അവൻ സംശയത്തോടെ ചോദിച്ചു " അതൊക്കെ ഞാൻ അറിയും... നിനക്ക് വേണ്ടിയല്ലേ.... ഞാൻ ഇതൊക്കെ ചെയ്യുന്നത്.... അവിടെ നടക്കുന്നത് എന്തും ഇവിടെ ഇരുന്നു തന്നെ ഞാൻ അറിയും അതിന് വേണ്ടതൊക്കെ ഞാൻ അവിടെ ചെയ്തിട്ടുണ്ട് "........ " നീ ആണെടാ.. എന്റെ യഥാർത്ഥ ഫ്രണ്ട്... എനിക്ക് വേണ്ടി എന്തും ചെയ്യുന്നവൻ... നീ എന്റെ കൂടെ തന്നെ ഉണ്ടെകിൽ എനിക്ക് ഉറപ്പായിട്ടും അവളെ കിട്ടും "........... " ഞാൻ.. നിന്റെ കൂടെ തന്നെ ഉണ്ടല്ലോ അർജുൻ... നീ... ഒന്നു കൊണ്ടും പേടിക്കണ്ട.. അവളെ ഞാൻ നിന്റെ കൈയിൽ കൊണ്ടു വന്നു തന്നിരിക്കും "......... അവർ രണ്ടു പേരുടെയും ചിരികൾ അവിടമാകെ മുഴുകി കൊണ്ടിരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story