പ്രണയപൂർവ്വം: ഭാഗം 17

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

 " നീയെന്താ.... മോളെ.... ഇത്.... നേരത്തെ... പറയാതെ ഇരുന്നത്.... ഇപ്പൊ സൂക്ഷിക്കേണ്ട സമയം ആണ്.... അധികം ഭാരം ഉള്ള പണികൾ ഒന്നും ചെയ്യാൻ പാടില്ല.... അങ്ങനെ ഉള്ളപ്പോൾ മോള് എങ്ങനെ ദേവനെ നോക്കും ".........--ചക്കിക്ക് വിശേഷം ഉണ്ടെന്ന് ദേവൻ വിളിച്ചു പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് ഗായത്രിയുടെ ടെൻഷൻ " എന്റമ്മേ..... എനിക്ക് ഇതൊക്കെ അറിയാവുന്ന കാര്യങ്ങൾ അല്ലെ... അമ്മ വെറുതെ ഇനി അതോർത്തു ടെൻഷൻ അടിക്കേണ്ട... എനിക്ക് ഒരു കുഴപ്പവും ഇല്ല "......... " നിനക്ക് അങ്ങനെ ഒക്കെ പറയാം... പക്ഷേ.... എനിക്ക് ഇവിടെ ഇരുപ്പുറക്കണ്ടേ.... ഞങ്ങൾ അവിടെ നിന്ന് പോരാൻ നേരം എങ്കിലും മോൾക്ക്‌ ഇത് പറഞ്ഞുകൂടായിരുന്നോ എങ്കൽ ഞാൻ അവിടെ നിന്നേനെ "....... " അത് അറിയാവുന്നത് കൊണ്ടല്ലേ ഞാൻ പറയാതെ ഇരുന്നത്... അമ്മ ഇവിടെ നിന്നാൽ അവിടെ അച്ഛനും ദേവു മോളും തനിച്ചാകും. അമ്മയില്ലാതെ അച്ഛൻ അവിടെ തനിച്ചു നിൽക്കില്ലെന്ന് എനിക്കറിയില്ലേ... അത് കൊണ്ടല്ലേ ഞാൻ പറയാതെ ഇരുന്നത് "....... "

എന്നാലും...... ഇപ്പൊ മോൾക്ക്‌ ഒരാളുടെ ശ്രെദ്ധ വേണ്ടത് അത്യാവശ്യം ആണ് അങ്ങനെ ഉള്ളപ്പോൾ അവിടെ ഒറ്റയ്ക്ക്..... ദേവൻ അങ്ങനെ കിടക്കുന്നത് കൊണ്ടാണ്... ഇല്ലെങ്കിൽ നിന്നെ അവൻ ഒന്നും ചെയ്യാൻ സമ്മതിക്കില്ല "...... " അത് എനിക്ക് അറിഞ്ഞൂടെ..... പിന്നെ... ഞാൻ... ഇവിടെ പണി ഒന്നും എടുക്കുന്നില്ലമ്മേ.... ഇത് അറിഞ്ഞപ്പോൾ തന്നെ ദേവേട്ടൻ അനിയേട്ടനെ വിളിച്ചു പറഞ്ഞു അപ്പോൾ തന്നെ അനിയേട്ടൻ കൂടും കിടക്കും എടുത്ത് ഇങ്ങോട്ട് പോന്നു ഒപ്പം അനിയേട്ടന്റെ അമ്മയും ഉണ്ട്.... എന്നെ കൊണ്ടു ഒരു പണിയും ചെയ്യിക്കുന്നില്ല.. എന്തിനു അടുക്കളയിലേക്ക് അടുപ്പിക്കുന്നത് കൂടി ഇല്ല "........... " ആഹാ.... അപ്പൊ സുഭദ്ര അവിടെ ഉണ്ടോ??? എന്നാൽ പിന്നെ എനിക്ക് പേടിക്കാതെ സമാധാനത്തോടെ ഇരിക്കാം... നിന്നെ അവൾ പൊന്നു പോലെ നോക്കിക്കൊള്ളും "........ " ആ.... അത്.... ശരിയാ.... എന്നെ ഇവിടെ കൂട്ടിൽ അടത്തു പോലെ ആണ്... അനങ്ങാൻ പാടില്ല... എണീക്കാൻ പാടില്ല.... ഹോ......

എന്താണ് ഇത് പട്ടാള ക്യാമ്പ് ആന്നെന്നു തോന്നി പോകും ".......... " ഡി..... നീ... ഇത് എന്നോട് പറയുന്നത് കൊള്ളാം... സുഭദ്ര കേൾക്കണ്ട "....... " പിന്നെ... കേട്ടാൽ എന്താ..... ദേ... ആള് എന്റെ അടുത്ത് തന്നെ ഉണ്ട് "......... " ആഹാ.... അപ്പോൾ രണ്ടും കൂടി ഇത്ര പെട്ടന്ന് കൂട്ടായോ... കൊള്ളാലോ... നീ "...... " അമ്മ എന്നെ കുറിച്ച് എന്ത് വിചാരിച്ചു.. ഞാൻ.. ആള് പുലിയല്ലേ... കടുവയെ പോലെ ഇരുന്ന അമ്മേട മോനെ കുപ്പിയിലാക്കിയ ആളാ ഞാൻ "..... " ഹും.... നീ.. അതും പറഞ്ഞു അവന്റെ അടുത്തേക്ക് ചെല്ല്.... അപ്പോൾ അറിയാം കടുവ ആണോ പുലി ആണോ എന്നൊക്കെ "........ " അമ്മേ "......... " ദേ... പെണ്ണെ... പതിയെ.... പറ... എന്റെ കാത്ത്..... നീ ഇത് പോലെ ഒന്നും സുഭദ്രയോട് പറയല്ലേ കേട്ടോ..... അവൾ നിന്നെ പേടിച്ചു ചിലപ്പോൾ അവിടെന്ന് പോയെന്നു വരും "......-- ഗായത്രി അവളെ കളിയാക്കി പറഞ്ഞത് കേട്ട് അവൾ ചുണ്ട് പിളർത്തി " നീ അവൾക്ക് ഫോൺ കൊടുത്തേ... കുറെ ആയി ഞങ്ങൾ സംസാരിച്ചിട്ട് "....... ഗായത്രി പറഞ്ഞത് കേട്ട് ചക്കി ഫോൺ സുഭദ്രയ്ക്ക് കൊടുത്തു...

പിന്നെ അവർ സംസാരിക്കട്ടെ എന്നും കരുതി മുറിയിലേക്ക് പോയി ******** ഇന്ന് ദേവന്റെ കൈയിലെയും കാലിലെയും പ്ലാസ്റ്റർ എടുക്കുന്ന ദിവസം ആണ്... രാവിലെ തന്നെ അവിനാഷ് അവനേം കൊണ്ടു ഹോസ്പിറ്റലിലേക്ക് തിരിച്ചു. ചക്കി കൂടെ ചെല്ലം എന്ന് പറഞ്ഞെങ്കിലും ദേവൻ അതിനു സമ്മതിച്ചില്ല... അവളോട് യാത്ര ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞത് കൊണ്ട് അവളോട് വരണ്ട എന്ന് പറഞ്ഞു.. ഉച്ചയോടെ പ്ലാസ്റ്റർ ഒക്കെ വെട്ടി അവർ ഫ്ലാറ്റിൽ തിരിച്ചെത്തി. പ്ലാസ്റ്റർ എടുത്തെങ്കിലും അവനു നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് ചെറിയ വേദനയും. " ദേവേട്ടാ... ഇപ്പൊ... എങ്ങനെ ഉണ്ട്.. ഇപ്പൊ നടക്കാൻ പറ്റുന്നുണ്ടോ... കാലിനു വേദന ഉണ്ടോ... ഡോക്ടർ എന്ത് പറഞ്ഞു ".......-ഹോസ്പിറ്റലിൽ നിന്ന് വന്ന പാടെ അവനെ പിടിച്ചിരുത്തി അവൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി " എന്റെ.... ചക്കി... നീ ഇങ്ങനെ ഒറ്റ ശ്വാസത്തിൽ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ.. നീ കുറച്ചു വെള്ളം കുടിക്ക് "....... - അവൾ ചോദിച്ചു കൊണ്ടു കിതയ്ക്കുന്നത് കണ്ടു അവൻ അവൾക്ക് കുറച്ചു വെള്ളം എടുത്ത് കൊടുത്തു

" എന്റെ അനിയത്തി കുട്ടി.... എന്തുവാ.. ഇത്..... അല്ല.. നീ ഇങ്ങനെ ടെൻഷൻ ആവാൻ ആയിട്ട് ഇപ്പൊ ഒന്നും ഇല്ലല്ലോ "......- അവളുടെ അരികിലായി ഇരുന്നു കൊണ്ടു അവിനാഷ് പറഞ്ഞു " എന്റെ മോനെ നിങ്ങൾ പോയപ്പോൾ തുടങ്ങിയതാണ് ഇവളുടെ ടെൻഷൻ.. ഞാൻ എത്ര പറഞ്ഞിട്ടും കേൾക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ... നിങ്ങൾ വരാൻ വൈകും തോറും അവൾക്ക് പേടി ആയി "...... സുഭദ്ര പറഞ്ഞത് കേട്ട് അവിനാഷും ദേവനും അവളെ നോക്കി കണ്ണുരുട്ടി " എന്താ... ചക്കി... ഇത്.... ഇപ്പൊ ടെൻഷൻ ഒന്നും പാടില്ല എന്ന് നിനക്കറിയില്ലേ... പിന്നെ വെറുതെ എന്തിനാ... ഓരോന്ന് ആലോചിച്ചു bp കൂട്ടുന്നത് ".... - ദേവൻ അവളുടെ തലയിൽ തലോടി കൊണ്ടു ചോദിച്ചു " അത്... അത്... എനിക്ക് പേടിയായിട്ട... അന്ന് ഇത് പോലെ.. കുറെ വിളിച്ചിട്ടും ദേവേട്ടനെ കിട്ടാതായപ്പോൾ ഞാൻ പേടിച്ചു... പിന്നെ ഞാൻ ദേവേട്ടനെ കണ്ടത് ഹോസ്പിറ്റലിൽ ആണ്.. ഇന്ന് ദേവേട്ടൻ പോയിട്ട് വരാൻ വൈകിയപ്പോൾ എനിക്ക് ആകെ പേടി തോന്നി... അതാ....... ഞാൻ "..... അവൾ അവനെ നോക്കി കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു " അയ്യേ.... നീ... കരയുവാ.... അയ്യേ... കഷ്ടം കഷ്ടം...

വല്യ വീരശൂര പരാക്രമി ആണെന്ന് ഒക്കെ പറഞ്ഞിട്ട്... ഇത്ര ഉള്ളോ.. ഞങ്ങളുടെ പുലി കുട്ടി "....... - അവിനാഷ് അവളെ നോക്കി കളിയാക്കി കൊണ്ടു പറഞ്ഞു അത് കേട്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി " ഡാ.... മതി... ഇനി... എന്റെ.. ചക്കിയേ കളിയാക്കാൻ നിൽക്കണ്ട... പാവം.. അവൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ.... അത്.. ഞാൻ.. അങ്ങ് സഹിച്ചു "......- ദേവൻ അവളെ ചേർത്ത് പിടിച്ചു അവിനാഷിനെ നോക്കി പറഞ്ഞു " ഓഹോ... ഇപ്പൊ കെട്ടിയോനും കെട്ടിയോളും ഒറ്റ കേട്ട് ഞാൻ പുറത്തും കൊള്ളാല്ലോ ".....- അവൻ അതും പറഞ്ഞു തിരിഞ്ഞിരുന്നു " ദേ... ചക്കി... നിന്റെ പുന്നാര ചേട്ടൻ പിണങ്ങി.. "..... " ദേവേട്ടാ... വേണ്ട.... വെറുതെ അനിയേട്ടനെ കളിയാക്കാൻ നിൽക്കണ്ട.... എനിക്ക് നിങ്ങളെ രണ്ട് പേരേം വേണം ".......-- അവൾ അതും പറഞ്ഞു രണ്ടുപേരെയും ചേർത്ത് പിടിച്ചു അത് കണ്ടു സുഭദ്രയുടെ കണ്ണ് നിറഞ്ഞു " അയ്യേ... എന്റെ... സുഭദ്രാമ്മ കരയുവാ ".....-- സുഭദ്ര കണ്ണ് തുടയ്ക്കുന്നത് കണ്ടു ചക്കി എണീറ്റ് അവരുടെ അടുത്തേക്ക് ചെന്നു " എന്ത് പറ്റി...

എന്തിനാ എന്റെ അമ്മക്കുട്ടി കരഞ്ഞത്.... എനിക്ക് അവരെ മാത്രം മതി എന്ന് പറഞ്ഞത് കൊണ്ടാണോ.... എങ്കിലേ... എനിക്ക് എന്റെ സുഭദ്രമ്മയേയും വേണം ...ഒന്നിന് പകരം എനിക്ക് ഇപ്പൊ നാല് അമ്മമാർ ഉണ്ട്... എന്റെ സ്വന്തം അമ്മ, രാധികാമ്മ, പിന്നെ ദേവേട്ടന്റെ അമ്മ, ഇപ്പൊ സുഭദ്രമ്മയും .... ആർക്ക് കിട്ടും ഇത്രയും അമ്മമാരെ "..... - ചക്കി അവരെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു " ഞാൻ സന്തോഷം കൊണ്ടു കരഞ്ഞതാ മോളെ... ഒരു പെൺകുഞ്ഞിനെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ ദൈവം അത് കേട്ടില്ലേ... പക്ഷേ ഇപ്പൊ എനിക്ക് ഒരു മകളെ കിട്ടി എന്റെ സ്വന്തം മകൾ... മോളുടെയും അനിയുടെയും സ്നേഹം കാണുമ്പോൾ തോന്നും നിങ്ങൾ ഒരമ്മയുടെ മക്കൾ ആണെന്ന്... ശരിക്കും പറഞ്ഞാൽ എനിക്കിപ്പോ ഒരുപാട് സന്തോഷം ആയി.. എനിക്ക് ഇപ്പൊ രണ്ടു മക്കൾ ഉണ്ട് "......

- അതും പറഞ്ഞു സുഭദ്ര ചക്കിയുടെ നെറ്റിയിൽ ഉമ്മ വെച്ചു " ആഹാ... അപ്പോൾ സുഭദ്രാമ്മ എന്നെ മറന്നോ "..... - ദേവൻ അവരെ നോക്കി ചോദിച്ചു " നിനക്ക് തീരെ കുശുമ്പ് ഇല്ലല്ലോ ദേവ "..... - അവിനാഷ് ദേവനെ കളിയാക്കി കൊണ്ടു പറഞ്ഞു " ആര് പറഞ്ഞു.. ഞാൻ... മോനെ മറന്നെന്നു.. നീയും എനിക്ക് മകൻ തന്നെ ആണ്..എന്നും നിങ്ങളുടെ ഈ സന്തോഷം അത് പോലെ തന്നെ നിൽക്കട്ടെ എന്ന് ആണ് എന്റെ പ്രാർത്ഥന "........ " അതിനു ഒരു സംശയവും വേണ്ട... ഞങ്ങളുടെ സ്നേഹത്തിനു ഒരുകാലത്തും ഒരു കുറവും ഉണ്ടാകില്ല.... അല്ലെ "...... -- ചക്കി ദേവനെയും അവിനാഷിനെയും നോക്കി ചോദിച്ചു അവർ അതെ എന്ന് തലയാട്ടി പക്ഷേ അവരുടെ സന്തോഷം ഇല്ലാതാവുന്ന നാളുകൾ ആണ് ഇനി വരാൻ പോകുന്നത് എന്ന് അവർ അറിഞ്ഞില്ല .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story