പ്രണയപൂർവ്വം: ഭാഗം 18

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

മാറ്റമൊന്നുമില്ലാതെ ആഴ്ചകളും മാസങ്ങളും കടന്നു പോയി.ചക്കിക്ക് ഇപ്പൊ ആറു മാസമായി.ദേവനാണെങ്കിൽ ചക്കിയേ അങ്ങോട്ടുമിങ്ങോട്ടും ഒന്ന് തിരിയാൻ പോലും സമ്മതിക്കാതെ പുറകെ നടപ്പാണ്...... "" എന്റെ ദേവേട്ടാ..... എനിക്ക് ഒരു കുഴപ്പവും ഇല്ല........ഇതൊക്കെ ഈ സമയത്തു ഉള്ളതാണ് ""...... ദേവൻ ഹോസ്പിറ്റലിൽ പോയ സമയം നോക്കി തനിയെ അടുക്കളയിൽ കേറിയതാണ്.... കുറച്ചു നാളായിട്ട് ആ പണിയൊന്നും ചെയ്യാത്തത് കൊണ്ട് കുറച്ചു നേരം നിന്നപ്പോൾ തന്നെ അവൾക്ക് കാലു വേദയെടുക്കാൻ തുടങ്ങി.... ദേവൻ വന്നപ്പോൾ കാണുന്നത് കാലു ടേബിളിന്റെ മുകളിൽ വെച്ച് തടവാൻ നോക്കുന്ന ചക്കിയെയാണ്... അവൻ കാര്യം ചോദിച്ചപ്പോൾ കാലു വേദയാണെന്ന് പറഞ്ഞു.

അപ്പൊ തുടങ്ങിയതാണ് അവളെ പിടിച്ചിരുത്തി വയക്ക് പറയൽ.... "" അല്ല ഇങ്ങനെ വേദന വരാൻ ഇപ്പൊ എന്താ ഉണ്ടായത്!!!!... നിന്നോട് ഞാൻ മുറിയിൽ തന്നെ ഇരുന്നാൽ മതി എന്നല്ലേ പറഞ്ഞത് പിന്നെങ്ങനെ നീ ഇവിടെ വന്നു ""..... അവൻ സംശയത്തോടെ അവളോട് ചോദിച്ചു. അവനോട് എന്ത് പറയണം എന്ന് കരുതി അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.. "" ചക്കി.... ഞാൻ നിന്നോട് ആണ് ചോദിക്കുന്നത് ""... ഈ പ്രാവശ്യം കുറച്ചു ഗൗരവത്തിൽ ആണ് അവൻ ചോദിച്ചത്.... "" അത്.... അത്.... ദേവേട്ടാ... ഞാൻ... മുറിയിൽ തന്നെ ആണ് ഇരുന്നത്.... അവിടെ ഇരുന്നു ബോറടിച്ചപ്പോൾ കുറച്ചു നേരം ടീവി കാണാൻ വേണ്ടി ഇങ്ങോട്ട് വന്നതാ!!!..... ടീവി യിൽ ചാനൽ മാറ്റി കൊണ്ടിരുന്നപ്പോൾ ഒരു ചാനലിൽ കുക്കിംഗ്‌ പ്രോഗ്രാം കണ്ടു ""..... അവൾ ഒന്ന് നിർതിയിട്ട് പതിയെ തലയുയർത്തി ദേവനെ നോക്കി..

അവൾ പറയുന്നത് കേട്ട് അവൻ അവളെ സംശയത്തോടെ നോക്കുന്നത് കണ്ട് അവൾ വേഗം തന്നെ നോട്ടം മാറ്റി.. "" അത്.... ഒരു പുതിയ റെസിപ്പി ആയിരുന്നു... അത് കണ്ടപ്പോൾ എനിക്കു അത് കഴിക്കണം എന്ന് തോന്നി !!.. അപ്പൊ ഒന്ന് കുക്ക് ചെയ്യാൻ വേണ്ടി കിച്ചണിൽ ഒന്ന് കയറിയതാ!!... കുറച്ചു നാളായില്ലേ ഞാൻ കിച്ചണിൽ കയറിയിട്ട് കുറച്ചു നേരം നിന്നപ്പോൾ തന്നെ കാലു വേദനയെടുക്കാൻ തുടങ്ങി !!..... കുറച്ചു നേരം കാലു നീട്ടി വെച്ചിരുന്നാൽ വേദന കുറയും എന്ന് കരുതി ഇവിടെ വന്നിരുന്നതാ പക്ഷേ നല്ല വേദന അതാ തടവാൻ നോക്കിയത് !!....... അപ്പോഴാ ദേവേട്ടൻ വന്നത് "".... അവൾ നോക്കിയപ്പോൾ അവൻ അവളെ തന്നെ നോക്കിയിരിക്കുവാണ്. അവന്റെ മുഖത്തു ദേഷ്യമാണോ മറ്റെന്തെങ്കിലും വികാരമാണോ എന്ന് അവൾക്ക് തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല.. "" ദേവേട്ടാ ".....

അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരിക്കുന്നത് കണ്ട് അവൾ അവനെ വിളിച്ചു...... അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി... പിന്നെ ഒന്നും മിണ്ടാതെ അവളെ കൈകളിൽ എടുത്തു കൊണ്ട് റൂമിൽ കൊണ്ട് പോയി കിടത്തി. അവൻ അവളെ നോക്കാതെ ഫ്രഷ് ആവാൻ വേണ്ടി പോയി. അവൻ ദേഷ്യത്തിൽ ആണെന്ന് അവൾക്ക് മനസ്സിലായി... "" ശോ... ഇനിയിപ്പോ എന്ത് ചെയ്യും ദേവേട്ടൻ നല്ല ദേഷ്യത്തിലാണെന്ന് തോന്നുന്നു... ഇനിയിപ്പോ എങ്ങനെ ആ ചൂട് ഒന്ന് കുറയ്ക്കും "".... അവൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവൻ ഫ്രഷായി വന്നു. എന്നിട്ടും അവളെ മൈൻഡ് ചെയ്യാതെ കബോർഡ് തുറന്നു ഡ്രെസ്സെല്ലാം പാക്ക് ചെയ്യാൻ തുടങ്ങി. അത് കണ്ട് അവൾ സംശയത്തോടെ അവനെ നോക്കി "" ദേവേട്ടാ "..... അവൾ വിളിക്കുന്നത് കേട്ടിട്ടും കേൾക്കാത്ത പോലെ അവൻ നിന്നു "" ദേവേട്ടാ.... സോറി..... ഞാൻ ഇനി ഇങ്ങനെ ചെയ്യില്ല... എന്നോട് മിണ്ടാതെ നിൽക്കല്ലേ.... പ്ലീസ്...... ഞാൻ ഇനി ദേവേട്ടൻ പറയുന്നത് ഓക്കെ അനുസരിച്ചോള്ളാം ""....

.. അവൾ എന്തൊക്കെ പറഞ്ഞിട്ടും അവൻ ഒന്നും മിണ്ടാതെ പാക്കിങ് തുടർന്ന് കൊണ്ടിരുന്നു. അവൻ അവളോട് കാണിക്കുന്ന അവഗണന കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു. കുറച്ചു നേരമായിട്ടും അവളുടെ സൗണ്ട് ഒന്നും കേൾക്കാത്തത് കാരണം അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണ് നിറച്ചു വിതുമ്പലടക്കാൻ ശ്രമിക്കുന്നവളെയാണ് കണ്ടത്. അത് കണ്ടതും അവനു അവനോട് തന്നെ ദേഷ്യം തോന്നി.. അവളെ കുറച്ചു നേരം ഒന്ന് കളിപ്പിക്കണം എന്ന് മാത്രമേ അവൻ കരുതിയുള്ളു പക്ഷേ അവൾ കരയും എന്ന് അവൻ കരുതിയില്ല. അവൻ വേഗം തന്നെ അവളുടെ അടുത്തേക്ക് ചെന്നു. "" അയ്യേ..... ഞാൻ നിന്നെ ഒന്ന് കളിപ്പിച്ചതല്ലേ... അതിനാണോ എന്റെ പെണ്ണ് ഇങ്ങനെ കണ്ണും നിറച്ചു ഇരിക്കുന്നത്..... ഹേ "..... അവൻ അവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് പറഞ്ഞു.

"" അത്..... ദേ.... ദേവേട്ടൻ.... എന്നോട് മിണ്ടതെ ഇരുന്നപ്പോ.... ഞാൻ.... ഞാൻ കരുതി ദേവേട്ടൻ... എ.... എന്നോട് പിണങ്ങി എന്ന്.... അപ്പൊ എനിക്ക്.... സങ്കടം വന്നു..... ദേവേട്ടൻ എന്നോട് ദേഷ്യപ്പെട്ടോ എന്നെ തല്ലിക്കോ.... പക്ഷേ.... എന്നോട്.... എന്നോട് മിണ്ടാതെ ഇരിക്കരുത്..... അത്.... അത് മാത്രം എനിക്ക് സഹിക്കില്ല "".. .... അവൾ കരയുന്നതിനിടയിൽ കൂടെ പറഞ്ഞു. അത് കേട്ട് അവനു സന്തോഷവും സങ്കടവും തോന്നി. അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് !!.... അവളെ അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ഇരുന്നു. കുറെ നേരം അവർ അങ്ങനെ തന്നെ ഇരുന്നു. അവന്റെ നെഞ്ചിൽ ചാരി ആ ഹൃദയതാളം കേട്ടു കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു !!...... "" ദേവേട്ടാ.... ദേവേട്ടൻ എവിടെ പോകുവാ ??... "".... അവൻ തലയുയർത്തി കൊണ്ട് അവനോട് ചോദിച്ചു "" ഞാൻ എവിടെയും പോകുന്നില്ലല്ലോ "....

. "" പിന്നെന്തിനാ ഡ്രെസ്സൊക്കെ പാക്ക് ചെയ്യുന്നത് ".... "" അതോ.... അത് ഞാൻ എന്റെ ഭാര്യയെയും കൊണ്ട് എന്റെ വീട്ടിലേക്ക് പോകുവാ ". .... അവൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി. പിന്നെ അവനിൽ നിന്ന് അകന്ന് മാറി അവനെ സംശയത്തോടെ നോക്കി "" എന്താ..... നീ ഇങ്ങനെ നോക്കുന്നത് ""..... "" ദേവേട്ടൻ എന്താ ഇപ്പൊ പറഞ്ഞത് ""... അവൾ സംശയത്തോടെ ചോദിച്ചു. "" അതോ... എന്റെ ഭാര്യ കുറച്ചു നാളായി പറയുന്നു അവൾക്ക് ഇവിടം മടുത്തു തുടങ്ങി എന്നും നാട്ടിലേക്ക് പോകണം എന്നുമൊക്കെ പറയുന്നു !!.. എന്റെ ജോലിതിരക്ക് കാരണം അവളുടെ ആ ആഗ്രഹം എനിക്ക് സാധിച്ചുകൊടുക്കാൻ പറ്റിയില്ല... അവൾ ആണെങ്കിൽ ഞാൻ ഇല്ലാതെ ഒറ്റയ്ക്ക് പോകില്ലെന്ന് പറഞ്ഞു നിൽക്കുവാ അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യും "".... അവൻ ഒന്ന് നിർതിയിട്ട് അവളുടെ മുഖത്തേക്ക് നോക്കി അവൾ അപ്പോഴും അവനെ തന്നെ നോക്കിയിരിക്കുവാണ്..

"" എനിക്ക് എന്റെ ഭാര്യയും എന്റെ കുഞ്ഞും ആണ് വലുത്... അവളെ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളു. എന്റെ ജോലി പോലും അത് കൊണ്ട് ഞാൻ ഇനി നിന്റെ കൂടെ തന്നെ കാണും. എന്റെ മോളുടെ ഡെലിവറി കഴിയുന്നത് വരെ ഞാൻ ഇനി നിന്റെ കൂടെ തന്നെ കാണും "".... അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ വിടർന്നു. അവൾ സന്തോഷം കൊണ്ട് അവനെ കെട്ടിപിടിച്ചു... "" സന്തോഷം ആയില്ലേ എന്റെ ചക്കിക്ക് "".... "" ഒത്തിരി.... ദേവേട്ടന്റെ തിരക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ പിന്നെ അത് പറയാതെ ഇരുന്നത്.. പക്ഷേ.... ദേവേട്ടൻ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു... ഇത്... ഇത് എനിക്ക് ശരിക്കും ഒരു സർപ്രൈസ് ആണ് "".... "" സർപ്രൈസ് ഇഷ്ടായോ "".... "" മ്മ്..... ദേവേട്ടാ... നമ്മൾ എപ്പോഴാ പോകുന്നത് ??...വീട്ടിൽ വിളിച്ചു പറഞ്ഞോ നമ്മൾ ചെല്ലുന്ന കാര്യം ""..... "" ഇപ്പൊ evening ആയില്ലേ... നമുക്ക് നാളെ പോകാം.. എന്റെ മോൾക്ക്‌ റസ്റ്റ്‌ അല്ലെ അതാ ഞാൻ തനിയെ പാക്കിങ് ചെയ്തത്... വീട്ടിൽ ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നമ്മൾ ചെല്ലുന്ന കാര്യം.. നിന്നോട് പോകുന്നു കാര്യം പറയാൻ വേണ്ടി വന്നപ്പോൾ അല്ലെ ഇവിടെ കാലും നീട്ടി ഇരിക്കുന്നത് കണ്ടത്..

ഞാൻ പറഞ്ഞത് അനുസരിക്കാതെ ഇരുന്നപ്പോൾ എനിക്ക് ചെറിയ ദേഷ്യം തോന്നി എന്നുള്ളത് നേരാ !!.. എന്ന് കരുതി നിന്നോട് ഞാൻ പിങ്ങിയതൊന്നും അല്ല ""..... "" sorry..... ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല... ഒട്ടും പറ്റാതെ ആയപ്പോൾ ആ ഞാൻ മുറിയിൽ നിന്നു ഔറത്തിറങ്ങിയത്... ദേവേട്ടൻ പറഞ്ഞത് പോലെ കുറച്ചു നേരം ബുക്സ് വായിച്ചിരുന്നത് ആണ് പക്ഷേ എത്ര നേരം എന്ന് വെച്ചാ ഇങ്ങനെ മുറിയിൽ തന്നെ ഇരിക്കുന്നത് വല്ലാതെ ബോറടിച്ചത് കൊണ്ടാണ് ഞാൻ ""....... "" മതി.... ഇനി അതൊന്നും പറയണ്ട.... ഞാനും അതോർക്കണമായിരുന്നു... ഞാൻ നിന്റെ സേഫ്റ്റി മാത്രം ആണ് നോക്കിയത്.... Sorry... ചക്കി...... "". ....... "" ദേവേട്ടനെന്തിനാ എന്നോട് sorry പറയുന്നത് അതിന്റെയൊന്നും ആവശ്യമില്ല.... ഡെവട്ടൻ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയോതിട്ടുണ്ടേൽ അത് എനിക്കും നമ്മുടെ കുഞ്ഞിനും വേണ്ടിയല്ലേ അപ്പൊ സോറിയുടെ ഒന്നും ആവശ്യം ഇല്ല "".... അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

അവനും അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു. ഒരിക്കലും വിട്ടു കളയില്ലെന്നപോലെ.... ___________🥰🥰🥰🥰 "" നീ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാവും എന്ന് പറഞ്ഞിട്ട് നീയും എന്നെ തനിച്ചാക്കി പോയല്ലോ ""..... അവൻ ദേഷ്യത്തിൽ അവിടെ ഉള്ളതെല്ലാം തല്ലി തകർത്തു.... "" രാഹുൽ.... നീ മാത്രം ആണ് എന്നും എന്നോടൊപ്പം നിന്നിട്ടുള്ളത്... കൂടെ ഉണ്ടായവർ ഓക്കെ അകന്ന് പോയപ്പോളും എന്തിനും ഏതിനും കൂടെ നിന്നത് നീയാണ്.... സുഹൃത്ത് ആയിട്ട് അല്ല ഒരു കൂടപ്പിറപ്പ് ആയിട്ടാണ് ഞാൻ നിന്നെ കണ്ടത്.... ഇപ്പൊ നീയും എന്നെ തനിച്ചാക്കി പോയി.... ഇല്ല വെറുതെ വിടില്ല... നിന്റെ മരണത്തിനു ആരാണോ കാരണം അവരെ ഒന്നും ഞാൻ വെറുതെ വിടില്ല.... ഇത് ഞാൻ ninakk തരുന്ന വാക്കാണ് രാഹുൽ. നിന്റെ മരണത്തിനു കാരണം ആയവരുടെ ജീവൻ ഞാൻ എടുത്തിരിക്കും ""..... രാഹുലിന്റെ ഫോട്ടോയിലേക്ക് നോക്കി ഒരു ഭ്രാന്തനെ പോലെ അവൻ ഓരോന്നും പുലമ്പി കൊണ്ടിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story