പ്രണയപൂർവ്വം: ഭാഗം 19

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

"" മോള് ചെന്ന് കുറച്ചു നേരം റസ്റ്റ്‌ എടുക്ക്...! ഇത്രയും നേരം കാറിൽ ഒരേ ഇരുപ്പ് ഇരുന്നതല്ലേ...! ഒന്ന് ഫ്രഷായിട്ട് ചെന്ന് കുറച്ചു നേരം കിടന്നോ "..... ഗായത്രി ചക്കിയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. അതൊന്ന് ചിരിച്ചു കാണിച്ചു അവൾ പതിയെ വയറും താങ്ങി പിടിച്ചു എണീറ്റ് മുകളിലേക്ക് പോയി.ദേവൻ കുറച്ചു നേരം കൂടി മാധവനോട് സംസാരിച്ചു കൊണ്ട് ഇരുന്നു. "" ദേവാ... ചെല്ല് നീയും ചെല്ല് ""... ""മ്മ് "..... അവൻ ഒന്ന് മൂളി കൊണ്ട് ലഗേജുമെടുത്തു മുകളിലേക്ക് പോയി. ചക്കി ഫ്രഷായി കിടന്നുറങ്ങുവായിരുന്നു. ദേവൻ മുറിയിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത് അവൾ കിടന്നുറങ്ങുന്നതാണ്. അവൻ കുറച്ചു നേരം അവളെ തന്നെ നോക്കികൊണ്ടിരുന്നു.അവൻ പതിയെ ബെഡിൽ അവളുടെ അടുത്തായി ഇരുന്നു കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു.പിന്നെ അവന്റെ നോട്ടംചെറുതായി വീർത്തുന്തിയ അവളുടെ വയറിലേക്കായിരുന്നു. അവൻ കൈയുയർത്തി അവളുടെ വയറിൽ ഒന്ന് തൊട്ടു..

"" അച്ഛേട പൊന്നെ..... എന്റെ മോള് അമ്മയെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്!!... അത് വേണ്ടാട്ടോ.... അമ്മ പാവം അല്ലെ !!.... അച്ഛയും അമ്മയും ഇവിടെ മോൾക്ക്‌ വേണ്ടി കാത്തിരിക്കുവാ !!.... വേഗം വാട്ടോ ".... അവൻ അവളുടെ വയറിൽ തലോടി കൊണ്ട് സംസാരിച്ചു പതിയെ തല താഴ്ത്തി വയറിൽ ഉമ്മ വെച്ചു. ഇതൊന്നും അറിയാതെ സുഗമായി ഉറങ്ങുന്ന അവളെ അവൻ കുറച്ചു നേരം കൂടി നോക്കിയിരുന്നു. പിന്നെ എഴുന്നേറ്റു ഫ്രഷ് ആവാൻ പോയി. അവൻ കുളി കഴിഞ്ഞു വരുമ്പോളും അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ അവൻ ഫോണും എടുത്തു ബാൽക്കണിയിലേക്ക് പോയി. അവിടെയുള്ള സ്വിങിൽ ഇരുന്നു അവൻ ഫോണെടുത്തു കാൾ ചെയ്തു. "" ഹലോ !!!.... "" ആ.... നീ വീട്ടിൽ എത്തിയോ ദേവാ???? "".. "" എത്തിയടാ.... പിന്നെ അവിടത്തെ കാര്യങ്ങൾ എന്തായി.... എപ്പോഴാ നീ ഇങ്ങോട്ട് തിരിക്കുന്നത് "".... "" ഞാൻ evening വരുമെടാ !!.... അവിടെ എല്ലാം സെറ്റ് അല്ലെ?? ചക്കി ഒന്നും അറിഞ്ഞിട്ടില്ലല്ലോ !!.... ""

"" ഇല്ല അവി... അവൾ ഒന്നും അറിഞ്ഞിട്ടില്ല !!... നിനക്കറിയാല്ലോ ചെറിയ എന്തെങ്കിലും കാര്യം മതി അവൾക്ക് ടെൻഷൻ അടിക്കാൻ അങ്ങനെ ഉള്ളപ്പോൾ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് നിനക്ക് ഊഹിക്കാമല്ലോ "..... "" ആ.... അത് തന്നെയാ എനിക്കും പറയാനുള്ളത് !!... അവൾ ഒന്നും അറിയരുത് ഇപ്പോഴത്തെ അവസ്ഥയിൽ ഇത് അറിഞ്ഞാൽ അത് അവളുടെ ഹെൽത്തിനെ ബാധിക്കും !!.... അവളെറിയാതെ തന്നെ നമ്മുക്ക് എല്ലാം തീർക്കണം ""... "" എന്തായാലും നീ വാ... എന്നിട്ട് നമുക്ക് അടുത്തത് തീരുമാനിക്കാം!!.....എന്തായാലും രാഹുലിന്റെ മരണം അത് അവന് വലിയ ഒരു ഷോക്കായിട്ടുണ്ട് !!.. ആ ഷോക്കിൽ നിന്നും അവൻ പുറത്ത് വരുന്നതിനു മുന്നേ അവന്റെ ശല്യവും നമുക്ക് തീർക്കണം ""... "" മ്മ്... ഞാൻ ഇന്ന് ഈവെനിംഗ് തന്നെ വരും ദേവാ !! ..

ഇനി അവൻ കാരണം എന്റെ അനിയത്തിക്ക് ഒരു സങ്കടവും ഉണ്ടാവാൻ പാടില്ല !!...രാഹുലിനെ തീർത്തത് പോലെ ഒരു സംശയവും ഇല്ലാതെ അർജുന്റെ ശല്യവും നമുക്ക് തീർക്കണം ""... "" ഹരിയെ വിളിച്ചിരുന്നു അവൻ അവിടെ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട് നീ വരേണ്ട താമസം ഉള്ളു "".... "" ok ഡാ... ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി !!... പാക്കിങ് ഓക്കെ ഇന്നലെ കഴിഞ്ഞു ഇനി എനിക്ക് ഒന്ന് ചെന്ന് ഫ്രഷ് ആവേണ്ട താമസം ഉള്ളു. അമ്മ റെഡിയായി നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട് ""... "" ok ഡാ.... Byy "".... ദേവൻ ഫോൺ കട്ട്‌ ചെയ്ത് സ്വിങിലേക്ക് ചാരി കണ്ണടച്ചു കിടന്നു. രണ്ട് മാസം മുൻപ് നടന്ന കാര്യങ്ങൾ അവന്റെ മനസ്സിലാക്ക് മിഴിവോടെ തെളിഞ്ഞു വന്നു.... _______🥰🥰🥰 രണ്ട് മാസങ്ങൾക് മുൻപ്....... "" ഡാ... അവി... അവൾ പറഞ്ഞത് എല്ലാം ആയില്ലേ !!.... എന്തെങ്കിലും മറന്നു പോയാൽ പിന്നെ അവൾ നമ്മളെ വെച്ചേക്കില്ല ""...

"" ദേ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്... നീ ഓരോന്നും ഒപ്പിച്ചു വെച്ചിട്ട് ഇപ്പൊ കിടന്ന് വട്ടം കറങ്ങുന്നത് ഞാൻ ആണ് ""... അവിനാഷ് കാർ ഓടിക്കുന്ന ദേവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. "" അതിനു നു എന്ത് ചെയ്തു എന്നാ നീ പറയുന്നത് ""... "" ഓ... ഡാ കോപ്പേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. നീ കാരണമല്ലേ അവൾ വയറും വീർപ്പിച്ചു കൊണ്ട് നടക്കുന്നത് !!.... അവളെ തന്നെ സഹിക്കാൻ പാടാ.. അപ്പോഴാ ഉന്തിന്റെ കൂടെ തള്ള് എന്ന് പറഞ്ഞത് പോലെ ഒരു കുഞ്ഞും !!... അവൾ ആണെകിൽ ബുദ്ധി വളർച്ച എത്താത്ത കുട്ടിയാ അപ്പൊ അവളുടെ വയറ്റിൽ കിടക്കുന്ന നിന്റെ കുഞ്ഞിനും അത്രയൊക്കെ ബുദ്ധി നീ പ്രതീക്ഷിച്ചാൽ മതി !!... "" "" പ്ഫാ ..... മോനെ.....തോന്ന്യവാസം പറയുന്നോടാ ""..... "" ദേവാ... ഇത് ഫ്രഷ് ആണല്ലോ !!... ഇതൊക്കെ എവിടുന്ന് ആടാ നീ പഠിക്കുന്നത്... നല്ല വെറൈറ്റി "".... "" പോടാ പുല്ലേ "".... "" ഓ.... ഞാൻ ഇനി ഒന്നും മിണ്ടുന്നില്ലേ ""... അവിനാഷ് ദേവനെ നോക്കി പുച്ഛിച്ചു ഫോണും എടുത്ത് കുത്തി കൊണ്ടിരുന്നു.ദേവനും പിന്നെ ഡ്രൈവിങ്ങിൽ താന്നെ ശ്രെധിച്ചു കൊണ്ടിരുന്നു പെട്ടന്ന് എന്തോ കണ്ടത് പോലെ ദേവൻ കാർ നിർത്തി.. ""

എന്തോന്നാടാ.... നീ എന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ ""... പെട്ടന്ന് ബ്രേക്ക്‌ പിടിച്ചപ്പോൾ അവിനാഷിന്റെ തല ഇടിച്ചു കൊണ്ട് ആ ദേഷ്യത്തിൽ ദേവനോട് ചൂടായി. പക്ഷേ ദേവൻ അതൊന്നും ശ്രെദ്ധിക്കാതെ വേറെ എങ്ങോട്ടോ നോക്കിയിരിക്കുന്നത് കണ്ട് അവിനാഷും അങ്ങോട്ട് നോക്കി. 28 - 29 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുവാണ്. അവിനാഷ് ആ ചെറുപ്പകാരനെയും ദേവനെയും മാറി മാറി നോക്കി. "" ഡാ.... ആരാടാ... അത്... നിനക്കറിയോ ""... അവൻ സംശയത്തോടെ ചോദിച്ചു "" മ്മ്... അറിയും ""... " എങ്ങനെ?? ആരാ അത് ". .. "" പറഞ്ഞാൽ നീ അറിയും!!.. അന്ന് എനിക്ക് ആക്‌സിഡന്റ് ഉണ്ടാക്കിയത് അവൻ ആണ് ""... അവൻ പറഞ്ഞത് കേട്ട് അവിനാശിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. "" ദേവാ വെറുതെ വിടരുത് ആ .....മോനെ!!... നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത് മനഃപൂർവം ആരോ അവനെ കൊണ്ട് ചെയ്യിച്ചയത് തന്നെ ആണ്!!... അവനെ ഫോള്ളോ ചെയ്താൽ അത് ആരാണെന്ന് നമുക്ക് അറിയാൻ കഴിയും ""....

അവിനാഷ് പറയുന്നത് കേട്ടിട്ടും ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ അവൻ നോക്കിയിരിക്കുന്നത് കണ്ട് അവനു ദേഷ്യം വന്നു. "" ഡാ... നിന്നോട് ആണ് ഞാൻ സംസാരിക്കുന്നത് നീ വല്ലതും കേൾക്കുന്നുണ്ടോ !!.... അവനെ വെറുതെ വിടരുത് ""... "" അതിനു ആര് പറഞ്ഞു ഞാൻ അവനെ വെറുതെ വിട്ടെന്ന് !!.. ഒരു കാര്യം എനിക്കുറപ്പാ എനിക്ക് പറയത്തക്ക ശത്രുക്കൾ ആരും തന്നെ ഇല്ല !!.... ആകെ ഉള്ളത് ആ പ്രിയ ആയിരുന്നു അതും അവൾക്ക് ശത്രുത എന്നോട് അല്ലായിരുന്നു... ചക്കിയോട് ആയിരുന്നു ഞാനും ചക്കയും ഇടപെട്ട് പ്രിയയും വീട്ടുകാരും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്തു കൊടുത്തു !!... അവർ ഇപ്പൊ ഹാപ്പി ആണ്. പോരാത്തതിന് അടുത്ത മാസം പ്രിയയും ഹസ്ബൻഡും യുകെയിലേക്ക് പോകുവാണ് !!... അപ്പൊ ഒരു കാര്യം ഉറപ്പാണ് ഇത് ആരോ ചക്കിയേ ടാർഗറ്റ് ചെയ്തുള്ള വരവാണ് "".... ദേവൻ പറഞ്ഞത് കേട്ട് അവിനാഷ് ഞെട്ടി. അതെ ഞെട്ടലോടെ അവൻ ദേവനെ നോക്കി "" ദേവാ നീ പറഞ്ഞു വരുന്നത് ""... "" അതെ അവി... ഇത് ചക്കിയേ ആണ് ടാർഗറ്റ് ചെയ്യുന്നത്!!...

അവളിലെക്കെതാൻ ഞാൻ ഒരു തടസ്സം ആണ് അത് കൊണ്ട് ആ ആക്‌സിഡന്റ് ഉണ്ടാക്കിയത്. ഞാൻ ഇല്ലാതായാൽ ഈസി ആയി അവർക്ക് ചക്കിയിൽ എത്താം !!.... പക്ഷേ അതിനു ചക്കിക്കും ആരുമായും ഒരു പ്രശ്നവും ഇല്ല. അതാണ്‌ എനിക്ക് മനസിലാകാത്തത് "".... ദേവൻ ത്തന്റെ സംശയം അവിനാശയുമായി പങ്കു വെച്ചു... "" അതൊക്കെ നമ്മുക്ക് കണ്ടു പിടിക്കാം... ഇപ്പൊ നമുക്ക് അവനെ ഫോള്ളോ ചെയ്യാം എന്തെങ്കിലും അറിയാൻ കഴിഞ്ഞല്ലോ "".... "" മ്മ് "".... അവിനാഷ് പറഞ്ഞതിനോട് ദേവനയും യോചിച്ചു. ദേവൻ ഫോൺ എടുത്ത് ചക്കിയേ വിളിച്ചു ഹോസ്പിറ്റലിൽ ഒരു എമർജൻസി ഉണ്ടെന്നും വരാൻ കുറച്ചു ലേറ്റ് ആകുമെന്നും പുറത്തു ആരെങ്കിലും വന്നാൽ ആരാണെന്ന് നോക്കിയിട്ട് വാതിൽ തുറന്നാൽ മതിയെന്നും പറഞ്ഞു ഫോൺ വെച്ചു. കുറച്ചു കഴിഞ്ഞു ആ ചെറുപ്പക്കാരൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോകുന്നത് കണ്ടു ദേവനും അവനു പുറകെ വെച്ചു പിടിച്ചു. കുറച്ചു നേരത്തെ യാത്രകൊടുവിൽ അവർ ചെന്നു നിന്നത് അത്യാവശ്യം വലിയ ഒരു വീടിനു മുന്നിൽ ആണ്. ദേവൻ ആരും കാണാത്ത ഒരിടത്തേക്ക് കാറ് നിർത്തിയിട്ടു.

അവിടെയൊന്നും ആരും ഇല്ലെന്നു ഉറപ്പ് വരുത്തിയതിനു ശേഷം അവിനാഷും ദേവനും പുറത്തേക്കിറങ്ങി... അവർ രണ്ട് പേരും ആ വീടും പരിസരവും സൂക്ഷിച്ചു നോക്കി. ആ പരിസരത്തൊന്നും ആൾ താമസമില്ലെന്ന് അവർക്ക് മനസ്സിലായി. അവർ രണ്ടു പേരും പതിയെ ഗേറ്റിനടുത്തേക്ക് നടന്നു. അത് ലോക് അല്ലാത്തത് കൊണ്ട് അവർ രണ്ടും അകത്തേക്ക് നടന്നു !!..... ഫ്രന്റ്‌ ഡോർ ലോക്ക് ആയിരുന്നത് കൊണ്ട് അവർ വീടിന് പുറകു വശത്തേക്ക് നടന്നു!!... അപ്പോഴാണ് അടുത്തുള്ള മുറിയിൽ നിന്നും അവർ സംസാരം കേൾക്കുന്നത്. ദേവൻ പതിയെ ശബ്ദമുണ്ടക്കതെ അവിടെയുള്ള ജനാല തുറന്നു അകത്തേക്ക് നോക്കി!!.... "" അർജുൻ ""..... അകത്തു ആ ചെറുപ്പകാരനോട് സംസാരിച്ചു നിൽക്കുന്ന അർജുൻ കണ്ട് ദേവൻ ഞെട്ടി. "" ഡാ.... ദേവാ... നിനക്ക് അവനെ അറിയോ "". "" മ്മ്... ഇത് ചക്കിയുടെ ഫ്രണ്ട് ആണ്.. ഒരു വട്ടം ഞാൻ കണ്ടിട്ടുണ്ട്. അന്ന് ചക്കി പനി പിടിച്ചു ഹോസ്പിറ്റലിൽ കിടന്നപ്പോൾ "... അവൻ അന്ന് ഹോസ്പിറ്റലിൽ വെചുണ്ടായ കാര്യങ്ങൾ എല്ലാം അവിനാഷിനോട് പറഞ്ഞു.

എല്ലാം കേട്ട് കരയണോ ചിരിക്കണോ എന്ന് അറിയാത്ത അവസ്ഥയിൽ ദേവനെ നോക്കി നിന്നു!!.. ഈ സാഹചര്യത്തിൽ ചിരിച്ചാൽ തന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആവുമെന്ന് അറിയാവുന്നത് കൊണ്ട് വന്ന ചിരി കണ്ട്രോൾ ചെയ്ത് നിന്നു.... "" ദേവാ ഈ അർജുനും അവനും തമ്മിൽ എന്താ ബന്ധം "".... "" എനിക്കറിയില്ല... അർജുനെ ഞാൻ അന്നാണ് ആദ്യമായി കാണുന്നത് പിന്നെ കണ്ടിട്ടില്ല ""... "" ആ... അത് പിന്നെ സംസാരിക്കാം ഇപ്പൊ അവർ എന്താ സംസാരിക്കുന്നത് എന്ന് നോക്കാം ""... അവിനാഷ് പറഞ്ഞത് കേട്ടു അർജുന്റെയും അവന്റെയും സംസാരം കേട്ട ദേവനും അവിനാഷും ഞെട്ടി. അവർ പറയുന്ന ഓരോ വാക്ക് കേൾക്കും തോറും ദേവന്റെ മുഖം വലിഞ്ഞു മുറുകി...........തുടരും…………

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story