പ്രണയപൂർവ്വം: ഭാഗം 2

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

രാവിലെ ദേവേട്ടൻ എഴുന്നേൽക്കും മുന്നേ ഞാൻ എഴുന്നേറ്റു നേരെ ബാത്‌റൂമിലേക്ക് പോയി കുളി കഴിഞ്ഞു വന്നപ്പോഴും ദേവേട്ടൻ ഉണർന്നിട്ടില്ലായിരുന്നു ഞാൻ നേരെ അടുക്കളയിലേക്ക് പോയി അമ്മ അവിടെ നല്ല പണിയിലാണ്...... ഞാനും സഹായിക്കാം അമ്മേ..... ആ.... മോളിത്ര നേരത്തെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞോ വീട് മാറി കിടന്നിട്ട് മോൾക്ക് ഉറങ്ങാൻ കഴിഞ്ഞോ..... ഞാൻ എന്നും വീട്ടിൽ നേരത്തെ എഴുന്നേൽക്കും അമ്മയ്‌ക്കൊപ്പം അടുക്കളയിൽ കയറും പിന്നെ വീട് മാറി കിടക്കുന്നത് കൊണ്ട് എനിക്ക് പ്രശ്നം ഒന്നുമില്ല പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ ഉറങ്ങാൻ കുറച്ചു സമയം എടുത്തു........ മോളിന് അതെ കുറിച്ച് ഒന്നും ഓർത്തു തല പുകയ്ക്കണ്ട എല്ലാം അതിന്റെ വഴിക്ക് നടന്നോളും.......... പിന്നെ അവൻ ഇന്നലെ എന്തെങ്കിലും പറഞ്ഞോ.... ദേവേട്ടൻ ഒന്നും പറഞ്ഞില്ല ദേവേട്ടന് എന്നോട് ദേഷ്യം ഉണ്ടാകും എന്ന ഞാൻ കരുതിയത് അങ്ങനൊന്നും ഇല്ലെന്നറിഞ്ഞപ്പോൾ സമാധാനമായി..... അവൻ പാവാ മോളെ എല്ലാവരേം വല്യ കാര്യമാണ് ആർക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും അവൻ അവിടെ ഉണ്ടാകും പിന്നെ കുറച്ചു ദേഷ്യം കൂടുതലാണ് അതുപോലെ കള്ളം പറയുന്നത് അത് അവനു ഇഷ്ടമല്ല ആരെങ്കിലും അവനോട് കള്ളം പറഞ്ഞാൽ അവൻ അത് പൊറുക്കുകയുമില്ല........

മോള് ഒന്നുകൊണ്ടും വിഷമിക്കണ്ട അവനു മോളെ ഇഷ്ടമാകും കുറച്ചു സമയം വേണ്ടി വരുമെന്ന് ഉള്ളു............. നിങ്ങൾക്ക് പരസ്പരം സ്നേഹിക്കാതിരിക്കാൻ ആവില്ല കാരണം അവന്റെ താലിയ മോൾടെ കഴുത്തിൽ കിടക്കുന്നത് എത്ര ദുഷ്ടൻ ആണെങ്കിൽ പോലും ഒരു പെണ്ണിനും തന്റെ ഭർത്താവിനെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല..മോൾക്ക് അവനെ മനസ്സിലാക്കാൻ പറ്റും തിരിച്ചു അവനും..... നിങ്ങൾ ഒരുമിച്ചു ജീവിക്കേണ്ടവർ ആണ് അതുകൊണ്ടാണ് ഇന്നലെ അങ്ങനെ ഒക്കെ നടന്നത്.... ആ..... അത് പോട്ടെ..... അമ്മ മാറ് ഞാൻ ദോശ ചുടാം....... അതൊക്ക ഞാൻ ചെയ്‌തോളം മോള് ദേ ഈ ചായ ദേവന് കൊണ്ട് പോയി കൊടുക്ക് അവൻ ഇപ്പൊ എഴുന്നേറ്റ് കാണും രാവിലെ ചായ കിട്ടാൻ വൈകിയാൽ ഈ വീട് തിരിച്ചു വെക്കും അവൻ അതും പറഞ്ഞു അമ്മ ചായ കപ്പ് എന്റെ കൈയിൽ വെച്ച് തന്നു....... ഞാൻ അതുമായി മുകളിലേക്ക് നടന്നു..... മുറിയിൽ എത്തിയപ്പോൾ ദേവേട്ടൻ ബാത്‌റൂമിൽ നിന്ന് കണ്ണും തിരുമ്മി ഇറങ്ങി വരുന്നത് കണ്ടു..... ദേവേട്ടാ.... ചായ........ താൻ അത് ആ മേശപുറത്തു വെച്ചിട്ട് ഇങ്ങോട്ട് വാ എന്റെ കണ്ണിൽ എന്തോ പോയി ഒന്ന് ഊതി തന്നെ.......

ദേവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ മടിച്ചു മടിച്ചു ആണ് അടുത്തേക്ക് ചെന്നത് ദേവേട്ടന് എന്നെക്കാളും കുറച്ചു പൊക്കം ഉണ്ട് അതുകൊണ്ട് ഞാൻ തള്ളവിരലിൽ കുത്തി പൊങ്ങി ദേവേട്ടന്റെ കണ്ണിലേക്കു ഊതി..... ദേവേട്ടൻ കണ്ണ് തുറന്നതും പെട്ടന്ന് എന്റെ ബാലൻസ് തെറ്റി പുറകിലേക്ക് വീഴാൻ പോയതും ഒരു കൈ എന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു ഞാൻ കണ്ണ് തുറന്നു ദേവേട്ടനെ നോക്കി എന്ത് കൊണ്ടാണെന്ന് അറിയില്ല എനിക്ക് ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല നീലക്കണ്ണുകൾ ആ കണ്ണുകൾക്ക് ഒരു കന്തിക്കാത ഉള്ള പോലെ തോന്നി ...... ഞാൻ കുറേ നേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു വെട്ടി ഒതുക്കിയ താടി കട്ടി മീശ മുഖത്തേക്ക് പാറി വീണു കിടക്കുന്ന മുടികൾ പിന്നെ ആ നീലകണ്ണുകൾ......... ശിഖ........ എടോ താൻ ഒക്കെ അല്ലെ...... ശിഖ.... ദേവേട്ടന്റെ വിളി കേട്ട് ഞാൻ ചിന്തയിൽ നിന്നുണർന്നു പെട്ടന്ന് ദേവട്ടനിൽ നിന്ന് അകന്നു മാറി...... സോ....... സോറി ദേവേട്ടാ...... ഞാൻ.... ഞാൻ പെട്ടന്ന് വീഴാൻ പോയി....... അതിനു താൻ എന്തിനാ ഇങ്ങനെ നിന്ന് വിയർക്കുന്നത്....... പേടിച്ചുപോയോ......... അത്........ അത്..... ഞാൻ.......... മോളെ....... അമ്മു......... പെട്ടന്നാണ് അമ്മ വിളിച്ചത്...... ദേവേട്ടാ..... അമ്മ.... അമ്മ വിളിക്കുന്നു ഞാൻ അങ്ങോട്ട് പോവാ..... ചായ അവിടെ വെച്ചിട്ടുണ്ട്........

ഞാൻ വേഗം മുറി വിട്ട് പുറത്തേക്ക് ഇറങ്ങി..... നിനക്ക് എന്താ അമ്മു പറ്റിയത് നീ എന്താ ദേവേട്ടനെ ആദ്യായിട്ടാണോ കാണുന്നത് അങ്ങനെ നോക്കി നിൽക്കാൻ അതും പറഞ്ഞു ഞാൻ തന്നെ എന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു........ _____❤❤❤❤❤ ദേവ.... നീ മോളെയും കൂട്ടി ഒന്ന് അയൽപ്പക്കത്തൊക്കെ പോയിട്ട് വാ കല്യാണം കഴിഞ്ഞാൽ വിരുന്നു പൊക്കുള്ളതല്ലേ..... ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു.... ഞാനൊന്നും ഇല്ല..... എനിക്ക് അതിനോട് താല്പര്യവും ഇല്ല......അല്ലെങ്കിൽ തന്നെ ഇന്നലെ വന്നവരൊക്ക ഓരോന്ന് പറഞ്ഞു ചിരിക്കുവായിരുന്നു ഇനി ഇവളേം കൂട്ടി അങ്ങോട്ട് പോകാത്തതിന്റെ കുറവുള്ളു...... മോനെ.... അത്...... എങ്കിൽ വേണ്ട.... നീ ബന്ധുക്കളുടെ വീട്ടിൽ എങ്കിലും ഒന്ന് കേറി വാ അവര് എന്ത് വിചാരിക്കും...... അമ്മ ദേവേട്ടനെ വിടാൻ ഉദ്ദേശിച്ചില്ല..... അത് ഒട്ടും നടക്കില്ലമ്മേ..... അയൽക്കാരെ സഹിക്കാം ബന്ധുക്കളെ ഒട്ടും സഹിക്കാൻ കഴിയില്ല... ഇന്നലെ എല്ലാവരും കൂടി ഇവളെ കൊതിവലിക്കുന്നത് ഞാൻ കണ്ടതാണ് ഇവള്ടെ ചേച്ചി നമ്മളോട് ചെയ്ത തെറ്റിന് അവളുടെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്തിട്ടും ഇന്നലെ വല്യമ്മയും മറ്റും ഇവളെ എന്തുമാത്രം കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്ന് അറിയോ ശരിക്കും പറഞ്ഞാൽ നമ്മളല്ലേ ഇവളോടും വീട്ടുകാരോടും ദേഷ്യം കാണിക്കേണ്ടത് എന്നിട്ട് നമ്മൾ അങ്ങനെയാണോ ഇവളോട് പെരുമാറുന്നത് പിന്നെ അവർക്കെന്താ......

ഇന്നലെ നമ്മൾ എല്ലാവരും ഉണ്ടായിട്ടും എല്ലാവരും ഇവളെ പറയാവുന്നത് ഒക്കെ പറഞ്ഞു ഇനി വിരുന്ന് എന്ന് പറഞ്ഞു ചെന്ന് ബാക്കി കൂടെ കേൾക്കണോ........ ഞാൻ എങ്ങോട്ടും ഇല്ല ഞാൻ എന്റെ ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചു പോകാൻ പോകുവാ അല്ലാതെ വേറൊന്നും ഞാൻ ഇപ്പൊ ചിന്തിക്കുന്നില്ല...... അത്രയും പറഞ്ഞു ദേവേട്ടൻ മുകളിലേക്ക് പോയി.....എന്റെ കണ്ണ് അറിയാതെ നിറഞ്ഞു ഇന്നലെ എല്ലാം തന്നെ ദേവേട്ടൻ കണ്ടിരുന്നു എന്ന് എനിക്ക് മനസ്സിലായി........ അമ്മേ...... അത് സാരമില്ല.... പുറമെ കാണിച്ചില്ലേലും ദേവേട്ടനും കാണില്ലേ സങ്കടം.... ചേച്ചിയെ ഭാര്യയുടെ സ്ഥാനത് കണ്ടതല്ലേ പെട്ടന്ന് അങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ..... പുറമെ ഒന്നും കാണിക്കുന്നില്ലന്നെ ഉള്ളു.. ..... മോള് പറഞ്ഞത് നേരാ..... ഞാൻ എന്ത് മണ്ടിയാ ഞാൻ അതൊന്നും ആലോചിച്ചില്ല മോളെ...... ആ സാരമില്ല.... അത് പോട്ടെ..... പിന്നെ അമ്മു അവൻ ലീവ് ക്യാൻസൽ ചെയ്ത് പോകുമ്പോൾ നീയും കൂടെ പോണം........ അമ്മേ..... അത്..... ഞാൻ...... എന്തിനാ..... അമ്മു.... നീ ഇവിടേം അവൻ അവിടേം ആയാൽ നിങ്ങൾ എന്നും അകന്നു തന്നെ നിൽക്കും നിനക്കും അവനും ഇടയിൽ ഉള്ള അകലം കുറയണമെങ്കിൽ അവനും നീയും ഒരുമിച്ചായിരിക്കണം......

അമ്മേ.... ഞാൻ..... ദേവേട്ടൻ...... അവനോട് ഞാൻ പറഞ്ഞോള്ളാം.... എന്ന പോകുന്നത് എന്ന് നോക്കട്ടെ....... അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി..... എന്റെ മനസ്സ് അപ്പോഴും ദേവേട്ടന്റെ ആ നീലകണ്ണുകളിൽ തന്നെ ആയിരുന്നു.... എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആയി........ ദേവേട്ടൻ പറഞ്ഞത് പോലെ ലീവ് ക്യാൻസൽ ചെയ്തു കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ദേവേട്ടൻ തിരിച്ചു പോകാൻ ഉള്ള തീരുമാനം എടുത്തു ഈ ഒരാഴ്ച എന്റെ മനസ്സ് മുഴുവൻ ദേവേട്ടന്റെ ആ നീലകണ്ണുകൾ ആയിരുന്നു........അമ്മയുടെ നിർബന്ധം കാരണം എന്നെ കൂടെ കൊണ്ടുപോകാൻ ദേവേട്ടൻ സമ്മതിച്ചു പോകുന്നതിനു രണ്ട് ദിവസം മുന്നേ എന്റെ വീട്ടിൽ പോയി എന്റെ സർട്ടിഫിക്കറ്റസ് എല്ലാം വീട്ടിൽ ആയിരുന്നു ബാംഗ്ലൂർ ചെന്ന് എന്തെങ്കിലും ജോലിക്ക് ട്രൈ ചെയ്യണം എന്ന് തോന്നിയാൽ അതൊക്കെ വേണ്ടേ പിന്നെ പറയാൻ മറന്നു ഞാനും ഒരു ഡോക്ടർ ആണ് ഗ്യനാക്കോളജിസ്റ്റ് അച്ഛന്റെ പരിചയത്തിൽ ഉള്ള ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുവായിരുന്നു ചേച്ചിയുടെ കല്യാണം പ്രമാണിച്ച് ഞാൻ ലീവ് എടുത്തിരിക്കുകയായിരുന്നു ഇനി ഇപ്പൊ റിസൈൻ ചെയ്യണം........ അമ്മയുടെയും അച്ഛന്റെയും നിർബന്ധം കാരണം അന്ന് അവിടെ താമസിച്ചു പിറ്റേന്ന് രാവിലെ തന്നെ അവിടെ നിന്നിറങ്ങി....... ഒരു ദിവസം കൂടി ഉള്ളു ഇവിടെ പോകാൻ ഉള്ളതൊക്കെ ഒരുക്കാൻ ഉണ്ട്...... _____❤❤❤❤❤

മോളെ.... എല്ലാം എടുത്തു വെച്ചോ..... ഒന്നും മറന്നിട്ടില്ലല്ലോ...... ഇല്ല അമ്മേ..... എല്ലാം എടുത്ത് വെച്ചിട്ടുണ്ട്....... ഞാൻ ഒന്നും മറന്നില്ല....... അമ്മു അവന് വേണ്ടതൊന്നും മറന്നില്ലല്ലോ അവിടെ ചെന്ന് എന്തെങ്കിലും ഇല്ലെന്നു കണ്ടാൽ പിന്നെ ഒന്നും പറയണ്ട......... അതൊന്നും ഇല്ലെന്റെ അമ്മുക്കുട്ടി..... ദേവേട്ടനോട് ചോദിച്ചു എല്ലാം ഞാൻ എടുത്ത് വെച്ചിട്ടുണ്ട്....... ശിഖ......... ദേവേട്ടൻ വിളിക്കുന്നത് കേട്ട് ഞാനും അമ്മയും അങ്ങോട്ട് ചെന്നു....... ദേവേട്ടനെ കണ്ടതും ഞാൻ എന്തെന്ന രീതിയിൽ നോക്കി.... എടോ... താൻ റെഡി അല്ലെ..... എല്ലാം എടുത്തല്ലോ...... ആ..... ഞാൻ റെഡിയാണ്.... അമ്മേ.... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ...... ഇനിയും നിന്നാൽ ബസ് മിസ്സാക്കും... ഞങ്ങൾ എത്തിയിട്ട് വിളിക്കാം....... അമ്മയോടും അച്ഛനോടും വിച്ചൂനോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങൾ യാത്രയായി........ എനിക്കും ദേവേട്ടനും അടുത്തടുത്തായിരുന്നു സീറ്റ്‌ ഞാൻ വിൻഡോ സീറ്റ്‌ വേണമെന്ന് പറഞ്ഞു ദേവേട്ടനോട് വഴക്കുണ്ടാക്കി ആ സീറ്റിൽ ഇരിപ്പുറപ്പിച്ചു......... കുറച്ചു കഴിഞ്ഞ് ബസ് സ്റ്റാർട്ട്‌ ചെയ്തു ഒപ്പം എന്റെ ജീവിതവും....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story