പ്രണയപൂർവ്വം: ഭാഗം 20 || അവസാനിച്ചു

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

"" രാഹുൽ എന്തായി കാര്യങ്ങൾ !!.... അവളെ.... എന്റെ ശിഖയെ കാണാൻ കഴിഞ്ഞോ ""..... "" ഇല്ല അർജുൻ... അവൾ ആ ഫ്ലാറ്റിൽ തന്നെയാണ് മുഴുവൻ സമയവും അതിനകത്തു നിന്ന് ഒന്ന് പുറത്തിറങ്ങുന്നു കൂടിയില്ല !!... പിന്നെ എനിക്ക് ആ ഫ്ലാറ്റിൽ കേറി ചെന്ന് അവളെ കാണാൻ ഒന്നും പറ്റില്ലല്ലോ !!... അതിനും ഞാൻ ഒരു ശ്രെമം നടത്തി നോക്കി പക്ഷേ അത് എട്ടു നിലയിൽ പൊട്ടി "".... "" മ്മ്... പക്ഷേ എങ്ങനെയും അവളെ കാണാൻ നീ ശ്രെമിക്കണം !!.... അവളുടെ മനസ്സിൽ ആ ദേവനു സാക്ഷാൽ പരമശിവന്റെ സ്ഥാനത്താണ് !!.... ആദ്യം അത് തന്നെ ഇല്ലാതാക്കണം... അങ്ങനെ എന്തെങ്കിലും ഓക്കെ അവനെ പറ്റി പറഞ്ഞാൽ അവൾ അത് കണ്ണടച്ചു വിശ്വസിക്കില്ല !!.... അതിനു വ്യക്തമായ തെളിവുകൾ വേണം.. സത്യത്തിൽ അങ്ങനെ ഒന്നും ഇല്ലെങ്കിലും നമ്മൾ അത് ഉണ്ടാക്കണം എന്നിട്ട് അത് അവളെ കൊണ്ട് വിശ്വസിപ്പിക്കണം !!....... അവളായിട്ട് അവനെ ഉപേക്ഷിക്കണം. അവനോടുള്ള ആ സ്നേഹം മാറി അവിടെ വെറുപ്പാകണം!!... അങ്ങനെ അവനുമായി പിരിഞ്ഞു കഴിയുന്ന അവളുടെ മനസ്സിൽ ഞാൻ പതിയെ സ്ഥാനം പിടിക്കും!!!..

അത് എന്നോടുള്ള സ്നേഹം ആക്കി മാറ്റും ഞാൻ... ഒത്തിരി ആഗ്രഹിച്ചതാണ് ഞാൻ അവളെ ഒത്തിരി ഇഷ്ടം ആയിരുന്നു എനിക്ക് അവളോട് !!.... അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ഞാൻ എന്റെ ആ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചു മൂടിയതാണ് പക്ഷേ പിന്നെയല്ലേ ഞാൻ അറിയുന്നത് അവൾ ശിഖ എന്റെ ആജന്മ ശത്രുവായ വിശ്വനാഥന്റെ മകളാണെന്ന് !!... എന്റെ അച്ഛൻ പ്രതാപൻ വിശ്വനാഥൻറെ വിശ്വസ്ഥൻ മനസാക്ഷി സൂക്ഷിപ്പുകാരൻ ഒക്കെയായിരുന്നു ഒരിക്കൽ അച്ഛൻ എന്റെ അമ്മാവന്റെ നിർബന്ധപ്രകാരം അയാളെ അറിയിക്കാതെ കുറച്ചു പൈസ കണക്കിൽ കാണിക്കാതെ എടുത്തു!!.. ആദ്യം ഓക്കെ അച്ഛനു പേടിയായിരുന്നു അച്ഛനെ വിശ്വാസം ആയിരുന്നത് കൊണ്ട് വിശ്വനാഥൻ അക്കൗണ്ട് സെക്ഷൻ കൈകാര്യം ചെയ്യാൻ എല്പിച്ചതോ എന്റെ അച്ഛനെയും!!.. ആ അവസരം അച്ഛൻ മുതലെടുത്തു പലപ്പോളായി അച്ഛൻ കോടികൾ അവിടെ നിന്നും മറിച്ചു അതൊന്നും ഒരിക്കൽ പോലും വിശ്വനാഥൻ അറിഞ്ഞില്ല അതൊന്നും അയാൾ അറിയാത്തിരിക്കാൻ അച്ഛൻ ശ്രെദ്ധിച്ചിരുന്നു!!..

പക്ഷേ എവിടെയോ ഒരിക്കൽ അച്ഛനും പിഴച്ചു. ആ വിശ്വനാഥന്റെ സെക്രട്ടറി അച്ഛന്റെ കളികൾ ഓക്കെ കണ്ടു പിടിച്ചു അതിന്റെ തെളിവുകൾ വിശ്വനാഥൻ കാണിച്ചു!!... അങ്ങനെ ആണ് എന്റെ അച്ഛനെതിരെ അയാൾ കേസ് കൊടുത്തു!!.. വേറെ വഴിയില്ലാതെ അച്ഛൻ വിശ്വനാഥൻ കണ്ട് അയാളുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞു പക്ഷേ അയാൾ ക്ഷമിക്കാൻ തയ്യാറായില്ല!!.. അയാളുടെ മുന്നിൽ തോൽക്കാൻ അച്ഛനും കഴിയിലായിരുന്നു അത് കൊണ്ടാണ് അയാളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാം കൊട്ടേഷൻ കൊടുത്തത്!!.. പക്ഷേ അവിടെ പിഴച്ചു അവൾ അവരുടെ കൈയിൽ നിന്നും രക്ഷപെട്ടു. അവളെ വെച്ച് കേസിൽ നിന്നും രക്ഷപെടാൻ ആയിരുന്നു അച്ഛൻ പ്ലാൻ ചെയ്തിരുന്നത്!!.. അച്ഛനാണ് മകളെ കാണാതായത്തിന് പിന്നിൽ എന്നറിഞ്ഞ വിശ്വനാഥൻ അച്ഛനെ ചെന്ന് കണ്ട് സംസാരിച്ചു ആ അവസരം അച്ഛൻ പ്രയോചനപെടുത്താൻ നോക്കി. മകളെ കിട്ടണമെങ്കിൽ കേസ് പിൻവലിക്കണം എന്ന് പറഞ്ഞു !!.... അയാളത്തിന് സമ്മതിച്ചതാണ്

പക്ഷേ പിന്നെ എങ്ങനെയോ അയാൾ അറിഞ്ഞു അവൾ അവരുടെ കൈയിൽ ഇല്ലെന്ന് അത് കൂടി അറിഞ്ഞ വിശ്വനാഥൻ അച്ഛന്റെ പേരിൽ കിഡ്നാപ്പിംഗ് കേസ് കൂടി കൊടുത്തു!!.. എത്ര അന്വേഷിച്ചിട്ടും അവർക്ക് ശിഖയെ കണ്ടെത്താൻ ആയില്ല.. അച്ഛനാണ് അവളെ തട്ടിക്കൊണ്ടു പോകാൻ കൊട്ടേഷൻ കൊടുത്തത് എന്നതിന് തെളിവ് ഒന്നും ഇല്ലാത്തത് കൊണ്ട് ആ കേസിൽ അച്ഛനെ വെറുതെ വിട്ടു.. പക്ഷേ പണം തിരിമറി ചെയ്ത കുറ്റത്തിന് അച്ഛനു ശിക്ഷ കിട്ടുകയും ചെയ്തു!!... പക്ഷേ ഞാൻ ഒരിക്കലും കരുതിയില്ല ശിഖ അത് അയാളുടെ മകൾ ആയിരിക്കുമെന്ന്.. ശിവരാമൻ അങ്കിൾ അച്ചന്റെ പഴയ ഒരു ഫ്രണ്ട് ആണ്. വർഷങ്ങൾ ആയി അവർ തമ്മിൽ കണ്ടിട്ട്!!.. എനിക്ക് 15 വയസുള്ളപ്പോൾ ആണ് അച്ഛനും ഞാനും ശിവരാമൻ അങ്കിളിന്റെ വീട്ടിൽ പോകുന്നത് അവിടെ വെച്ചാണ് ഞാൻ ആദ്യം ആയിട്ട് അവളെ കാണുന്നത്.. എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി എനിക്ക് അവളോട് പിന്നെ എന്നും ഞാൻ അവളുടെ കൂടെ തന്നെ ആയിരുന്നു!!.. അവൾ എന്നും കൂടെ വേണം എന്നുള്ളത് കൊണ്ടാണ് ഞാൻ അവളെ പ്രൊപ്പോസ് ചെയ്തത് അതിനു അവൾ റിപ്ലൈ ഒന്നും തന്നുമില്ല പിന്നെ ഞാൻ അവളെ കാണുമ്പോൾ ആ ദേവൻ അവളെ കല്യാണം കഴിക്കുകയും ചെയ്തു !!....

പക്ഷേ ഇപ്പൊ അവളെ ഞാൻ സ്വന്തം ആക്കാൻ ആഗ്രഹിക്കുന്നത് അവളോടുള്ള എന്റെ സ്നേഹം കൊണ്ടൊന്നും അല്ല അവളുടെ അച്ഛനോടുള്ള പ്രതികാരം വീട്ടാൻ!! .... എന്റെ അച്ഛൻ ആ ജയിലിൽ കിടന്നു അനുഭവിച്ചതിനൊക്കെ അവളെ കൊണ്ട് കണക്ക് പറയിക്കണം !!... അതിനു അവൾ എന്റെ കൂടെ വേണം "".... അവൻ ഒരുതരം ക്രൂര ഭാവത്തിൽ പറഞ്ഞു നിർത്തി. രാഹുൽ അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു. എല്ലാം കേട്ടിട്ട് അവിനാഷിനും ദേവനും അവരുടെ ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു.. "" അർജുൻ ഇനി എന്താ ചെയ്യേണ്ടത്!!... ആ ദേവൻ ആൺ തടസ്സം ആ തടസ്സം ഇല്ലാതാക്കാൻ അണ് അന്ന് ആക്‌സിഡന്റ് ഉണ്ടാക്കിയത് പക്ഷേ അവനു ഒടുക്കാത്ത ആയുസ്സ് ആണ് ""... "" മ്മ്... അവൻ ഇല്ലാതായാൽ ആ വിഷമത്തിൽ ഇരിക്കുന്ന ശിഖയെ പതിയെ എന്റെ ആക്കി മാറ്റാൻ ആയിരുന്നു എന്റെ പ്ലാൻ!!.. അവൾക്കിപ്പോഴും എന്നെ വിശ്വാസം ആണ്. അത് കൊണ്ട് പ്രശ്നം ഇല്ല. പക്ഷേ ആ ദേവൻ അവനെ സൂക്ഷിക്കണം.. വിഷ്ണു ദേവ്... പേരിൽ മാത്രം ആണ് അവൻ ദേവൻ ദേഷ്യം വന്നാൽ അവനു അസുരന്റെ സ്വഭാവം ആണ് "".... "" മ്മ്... ഞാൻ സൂക്ഷിച്ചു തന്നെ ആണ് എല്ലാം ചെയ്യുന്നത്. അന്ന് ആ ലോറി ഓടിച്ചത് ഞാൻ ആണ് ദേവൻ എന്നെ കണ്ടിട്ടില്ല അത് കൊണ്ട് പേടിക്കാൻ ഒന്നുമില്ല!!...

എന്തായാലും അതൊക്കെ അവിടെ നിൽക്കട്ടെ നീ വാ നമുക്ക് ഫുഡ്‌ കഴിക്കാം.. ഇനി പ്ലാനിങ് ഓക്കെ അത് കഴിഞ്ഞു നടത്താം. ""... രാഹുൽ അർജുനെയും കൊണ്ട് ഭക്ഷണം കഴിക്കാൻ പോയി. ഇനിയും അവിടെ നിന്നാൽ ശരിയാവില്ല എന്നറിയാവുന്നത് കൊണ്ട് അവിനാഷ് ദേവനേയും കൊണ്ട് അവിടെ നിന്ന് പോയി. ദേവൻ അപ്പോഴും നല്ല ദേഷ്യത്തിൽ ആയിരുന്നു!!... അവിനാഷ് അവനെ കോ ഡ്രൈവർ സീറ്റിൽ ഇരുത്തിയിട്ട് ഡ്രൈവിങ് സീറ്റിൽ ചെന്നിരുന്നു കാർ സ്റ്റാർട്ട് ചെയ്തു. കുറെ നേരത്തെക്ക് അവർക്കിടയിൽ മൗനം തന്നെ ആയിരുന്നു അവിനാഷ് ആളൊഴിഞ്ഞ സ്ഥലം നോക്കി കാർ നിർത്തി. "" ദേവാ ""... അവിനാഷ് അവന്റെ തോളിൽ തട്ടി വിളിച്ചു. അവൻ എന്നിട്ടും ഒന്നും മിണ്ടിയില്ല. അവന്റെ ദേഷ്യം അപ്പോഴും കേട്ടടങ്ങിയിട്ടിലായിരുന്നു. "" ദേവാ... നിന്നെ പോലെ എനിക്കും ആ..... മക്കളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്!!.. എന്റെ അനിയത്തിയുടെ ജീവിതം വെച്ചാണ് അവന്മാർ രണ്ടും കൂടി ചേർന്ന് ഇല്ലാതാക്കാൻ നോക്കുന്നത്. ചക്കിയേ ഞാൻ എന്റെ സ്വന്തം കൂടപ്പിറപ്പ് ആയിട്ട് തന്നെ അണ് കാണുന്നത്!!..

അത് പോലെ തന്നെ ആണ് നീ എനിക്കും നിങ്ങൾക്ക് രണ്ടു പേർക്കും എതിരെ അവന്മാർ ഇത്രയും കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ അവന്മാരെ വെറുതെ വിടാൻ ഞാൻ പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ""... അവൻ ചോദിച്ചത് കേട്ട് ദേവൻ സംശയത്തിൽ അവനെ നോക്കി. "" നിന്റെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി. നീയും ചക്കിയും ഇപ്പൊ ലൈഫിലെ ഏറ്റവും നല്ല ടൈമിലൂടെ ആണ് കടന്നു പോകുന്നത്. കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ നിങ്ങൾക്കിടയിലേക്ക് ഒരാളു കൂടി വരും !!... ആ കുഞ്ഞുമോത്തു സന്തോഷത്തോടെ നിങ്ങൾ ജീവിക്കണം അത് കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്!!... അതിനു തടസ്സം ആയിട്ട് അവന്മാർ ഉണ്ടാവാൻ പാടില്ല!!.. നമ്മൾ ഇപ്പോൾ എന്തെങ്കിലും ചെയ്താൽ നമ്മൾ എല്ലാം മനസ്സിലാക്കി എന്ന് അവന്മാർ തിരിച്ചറിഞ്ഞാൽ അവർ ഇവിടെ നിന്നും കടന്നു കളയും അതിനു അനുവദിച്ചു കൂടാ!!... രണ്ടു ദിവസം.... രണ്ടെ രണ്ട് ദിവസം അതിനുള്ളിൽ അവനെ ആ രാഹുലിനെ നിന്റെ മുന്നിൽ ഞാൻ എത്തിച്ചിരിക്കും!!... ആ. ..... മോനു വേണ്ടി അവൻ ആണല്ലോ നിന്നെ കൊല്ലാൻ നോക്കിയത് അവന്റെ ജീവിതം പോലും മറന്നു ജീവൻ കലഞ്ഞും അർജുന് വേണ്ടി എന്തിനും മുന്നിൽ നിൽക്കുന്നത് രാഹുൽ ആണല്ലോ !!...

അപ്പൊ ആദ്യം നമുക്ക് അവന്റെ ജീവൻ തന്നെ അങ്ങ് എടുക്കാം.... രണ്ട് ദിവസം അവനെ ഞാൻ നിന്റെ മുന്നിൽ നിർത്തി തരും.. അത് കൊണ്ട് നീ ഇപ്പൊ നിന്റെ ഈ മൈൻഡ് ഓക്കെ ഒന്ന് റിലാക്സ് ആയിട്ട് വെക്ക്.. നിന്റെ മുഖം കണ്ടാൽ പിന്നെ ചക്കി കുത്തി കുത്തി ഓരോന്നും ചോദിച്ചു കൊണ്ടിരിക്കും!!... നിന്റെ ചെറിയ മാറ്റം പോലും അവൾക്ക് മനസ്സിലാകും അത് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ"".... "" മ്മ് ""... അവിനാഷ് പറയുന്നത് കേട്ട് ഒന്ന് മൂളുക മാത്രം ചെയ്തു. ദേവൻ ഒന്ന് കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു.ഇന്ന് നടന്ന ഓരോന്നും അവന്റെ മനസ്സിലേക്ക് ഓടി വന്നു ഓരോന്നും ഓർക്കും തോറും അവന്റെ മുഖം വലിഞ്ഞു മുറുകി.. പെട്ടന്ന് അവന്റെ മനസ്സിലേക്ക് തന്റെ പ്രാണനായവളുടെ മുഖം കടന്നു വന്നു.. അവളെ കുറിച്ചൊക്കെ അവന്റെ മനസ്സിലെ സങ്കർഷങ്ങൾ എല്ലാം ഇല്ലാതായി അവന്റെ മുഖത്തു ചെറിയ രീതിയിൽ ചിരി തെളിഞ്ഞു.. അവന്റെ ചിരിച്ച മുഖം കണ്ട അവിനാഷിന്റെ മുഖത്തും ആ ചിരി വിരിഞ്ഞു. അവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് പോയി..... _________🥰🥰🥰🥰

"" അവി.... നീ ഇത് എങ്ങോട്ടാ പോകുന്നത്?? എന്തോ സർപ്രൈസ് ഉണ്ടെന്നും പറഞ്ഞല്ലേ നീ എന്നേം കൊണ്ട് ഹോസ്പിറ്റലിൽ നിന്നിറങ്ങിയത് എന്നിട്ട് ഒരു പട്ടി കുട്ടി പോലുമില്ലാത്ത ഈ വഴിയിലൂടെ നീ ഇത് എങ്ങോട്ടാ പോകുന്നത് ""... "" എന്റെ ദേവാ നീ കുറച്ചു നേരത്തേക്ക് ഒന്ന് മിണ്ടാതിരിക്കുമോ.... ഒരഞ്ചു മിനിറ്റ് ath കഴിഞ്ഞാൽ ഞാൻ ചോദിക്കാതെ തന്നെ നിനക്ക് എല്ലാം മനസ്സിലാകും ""... ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവിനാഷ് ദേവനോട് പറഞ്ഞു. അവനോട് എത്ര ചോദിച്ചാലും പറയില്ലെന്ന് മനസ്സിലായതും ദേവൻ പിന്നെ മിണ്ടാൻ നിന്നില്ല... കൃത്യം അഞ്ജു മിനിറ്റ് കഴിഞ്ഞു ഒരു പഴയ ഗോഡൗണിനു മുന്നിൽ അവരുടെ കാർ വന്നു നിന്നു. അവിനാഷും ദേവനും കാറിൽ നിന്നിറങ്ങി. ദേവൻ ചുറ്റിനും സംശയത്താൽ നോക്കി... അപ്പോഴേക്കും അകത്തു നിന്നും ഒരു പത്തു നാൽപ്പത് വയസ്സുള്ള ഒരാൾ പുറത്തേക്ക് വന്നു.... "" സാർ ""... "" എന്തായി തോമസ്സേട്ടാ... പറഞ്ഞത് പോലെ എല്ലാം ചെയ്തില്ലേ "".... "" അവനു കുറച്ചു അഹങ്കാരം കൂടുതൽ ആയിരുന്നു സാറേ... സാരമില്ല അതൊക്കെ പിള്ളേര് തീർത്തു കൊടുത്തിട്ടുണ്ട് ""...

"" തോമസ്സേട്ടാ... ഞാൻ പറഞ്ഞതല്ലേ ഓടിവും ചതവും ഒന്നും ഉണ്ടാവാൻ പാടില്ലെന്ന് ""... അവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.. ദേവൻ ആണെങ്കിൽ പൊട്ടൻ ആട്ടം കാണുന്നത് പോലെ എന്താ നടക്കുന്നത് എന്ന് അറിയാതെ നോക്കി കൊണ്ടിരിക്കുകയാണ്.. "" ഏയ്... അതൊന്നും ഇല്ല..... സാർ പ്രത്യേകം പറഞ്ഞത് അല്ലെ ഒരു പാടു പോലും ഉണ്ടാവരുതെന്ന് അത് കൊണ്ട് ഞാൻ അത് പിള്ളേരോട് പറഞ്ഞിരുന്നു അവർ അത് വേണ്ട വിധം ആണ് കൈകാര്യം ചെയ്തത് ""... ""മ്മ് ""... അതിനവൻ ഒന്ന് മൂളിയിട്ട് ദേവന് നേരെ തിരിഞ്ഞു. അവൻ ആണെകിൽ ഇത് എന്താ കഥ എന്നും പറഞ്ഞു നിൽക്കുവാണ്.. "" ഡാ... ഇവിടെ എന്താ നടക്കുന്നത്??? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ""... "" നീ അകത്തേക്ക് വാ അപ്പൊ എല്ലാം മനസ്സിലാകും "".. അവിനാഷ് ദേവന്റെ കൈയും പിടിച്ചു അകത്തേക്ക് നടന്നു. അതിനകത്തു കുറച്ചു ചെറുപ്പക്കാർ പിള്ളേർ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ തന്നെ മനസ്സിലാകും അത് കൊട്ടേഷൻ പിള്ളേർ ആണെന്ന്. അവിനാഷ് ദേവനേം കൊണ്ട് അവിടെ അടച്ചിട്ടിരിക്കുന്ന ഒരു മുറിയിലേക്ക് പോയി...

അവിടെ ചെയറിൽ കൈകലുകൾ ബന്ധിച്ചു ബോധമില്ലാതെ കിടക്കുന്ന രാഹുൽ കണ്ട് ദേവൻ അന്ധിച്ചു നിന്നു... "" അവി... ഇത് "".... "" ഞാൻ നിന്നോട് പറഞ്ഞിരുന്നത് അല്ലെ ദേവാ രണ്ട് ദിവസതിനുള്ളിൽ ഇവനെ നിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തിയിരിക്കുമെന്ന്!!... നിനക്ക് ഞാൻ തന്ന വാക്ക് പാലിച്ചിരുന്നു.. ഇനി ഇവനെ എന്ത് ചെയ്യണം എന്ന് നിനക്ക് തീരുമാനിക്കാം "".... ദേവനോട്‌ പറഞ്ഞു കൊണ്ട് അവിനാഷ് തോമസിനെ കണ്ണ് കാണിച്ചു. അതിന്റെ അർത്ഥം മനസ്സിലായത് പോലെ അയാൾ ഒന്ന് തല കുലുക്കിയിട്ട് മുറിക്കു പുറത്തേക്ക് പോയി കുറച്ചു കഴിഞ്ഞു ഒരു ബക്കറ്റിൽ വെള്ളവുമായി തിരിച്ചു വന്നു. തോമസ് അതുമായി നേരെ രാഹുലിന്റെ അടുത്തേക്ക് ചെന്ന് ആ ബക്കറ്റിലെ വെള്ളം മുഴുവനും തലവഴി ഒഴിച്ചു. മശരീരത്തിലേക്ക് വെള്ളം വീണപ്പോൾ രാഹുൽ അയാസപ്പെട്ടു കണ്ണുകൾ തുറന്നു. അവനു കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടെങ്കിലും അവൻ ബുദ്ധിമുട്ടി കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു....ഒടുവിൽ ശ്രെപ്പെട്ട് അവൻ കണ്ണുകൾ തുറന്നു ത്തന്റെ മുന്നിൽ നിൽക്കുന്നവരെ നോക്കി!!...തോമസ്സ് അവന്റെ മുന്നിൽ നിൽക്കുന്നത് കൊണ്ട് ദേവനെയോ അവിനാഷിനെയോ അവൻ കണ്ടിരുന്നില്ല.. "" നിങ്ങളൊക്കെ... ആ... ആരാ... എ... എന്നെ... എന്തിനാ.... പി... പിടിച്ചു... കൊണ്ട്... വ..... വന്നത് ""....... അവശതയോടെ അവൻ ത്തന്റെ മുന്നിൽ നിൽക്കുന്ന തോമസിനെ നോക്കി ചോദിച്ചു..

"" അതിനുള്ള ഉത്തരം ഞങ്ങൾ തരാം ""... അവിനാഷ് പറഞ്ഞു കൊണ്ട് അവന്റെ മുന്നിലേക്ക് വന്നു നിന്നു അവിനാഷിനെ കണ്ടു രാഹുൽ ഞെട്ടി. തോമസ് അവന്റെ മുന്നിൽ നിന്നും മാറി.. അവനെ തന്നെ നോക്കി കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ദേവനെയും കൂടി കണ്ടപ്പോൾ അവനു കാര്യങ്ങൾ മനസ്സിലായി. "" ഇപ്പൊ നിനക്ക് മനസ്സിലായോ എന്തിനാ നിന്നെ ഇവിടെ കൊണ്ട് വന്നത് എന്ന് ""... "" ഇ... ഇല്ല.... എനിക്കറിയില്ല... നിങ്ങൾ ഓക്കെ ആരാ ""... അവൻ പതർച്ച മറച്ചു വെച്ചു കൊണ്ട് ചോദിച്ചു. പറഞ്ഞത് മാത്രമേ അവനു ഓർമ്മയുള്ളു. ദേവൻ അവനെ കസേരയുൾപ്പെടെ ചവിട്ടി താഴെ ഇട്ടു... "" പന്ന ..... മോനെ നീയും നിന്റെ ആ ##%%/+മോനും കൂടി ചെയ്യുന്നത് ഒന്നും ഞങ്ങൾ അറിയില്ലെന്ന് കരുതിയോ... എല്ലാം അറിഞ്ഞിട്ട് തന്നെയാടാ ഞാൻ ഇവിടെ നിൽക്കുന്നത്!!... അന്ന് എനിക്ക് ആക്‌സിഡന്റ് ഉണ്ടായ അന്ന് ആ ലോറിയിൽ ഞാൻ നിന്നെ വ്യക്തമായി കണ്ടതാണ് എന്നിട്ടും മിണ്ടാതെ ഇരുന്നത് നിന്നെ കണ്ടു പിടിക്കാൻ ആണ്.... ഇനി നിനക്ക് രക്ഷയില്ല നിനക്ക് മാത്രം അല്ല നിന്റെ പ്രിയ കൂട്ടുകാരൻ ആ അർജുനും...

നീയായിരുന്നല്ലോ അവനു എല്ലാത്തിനും കൂട്ടിനു അപ്പോൾ നിന്റെ ജീവൻ തന്നെ ആദ്യം അങ്ങ് എടുക്കാം ""... ഒരു തരം ക്രൂര ഭാവത്തോടെ ദേവൻ പറയുന്നത് കേട്ട് രാഹുൽ ഒന്ന് വിറച്ചു. അവരുടെ കൈയിൽ നിന്നും തനിക്ക് രക്ഷയില്ലെന്ന് അവനു മനസ്സിലായി. "" എന്നെ... എന്നെ ഒന്നും ചെയ്യരുത്.... ഞാൻ.. ഞാൻ... ഇനി ഒരു പ്രശനവും ഉണ്ടാക്കില്ല... പ്ലീസ്... എന്നെ വെറുതെ വിടണം ""... അവന്റെ ആ കരച്ചിൽ പോലും ദേവന് ഒരു ലഹരിയായിരുന്നു. അവിനാഷും അവന്റെ കരച്ചിൽ കേട്ട് കൊണ്ടിരുന്നു. തോമസ് പുറത്തേക്ക് പോയി കുറച്ചു കഴിഞ്ഞു ഒരു ബാഗുമായി വന്നു. അവിനാഷ് ആ ബാഗ് വാങ്ങി അതിൽ നിന്നും സിറിഞ്ചും ഒരു ഡ്രഗ് ബോട്ടിലും പുറത്തെടുത്തു.. അത് കണ്ട് ദേവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവിനാഷ് സിറിഞ്ചിലേക്ക് ഡ്രഗ് കയറ്റി അത് ദേവന്റെ കൈയിൽ കൊടുത്തു. അവൻ അത് വാങ്ങി മുന്നോട്ട് നടന്നു അവൻ അടുത്തേക്ക് വരും തോറും രാഹുലിന്റെ കരച്ചിലിന്റെ ശക്തി കൂടി വന്നു. അവനു അവിടെ നിന്ന് ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടന്നു പോയി.

ദേവൻ തോമസ്സിന് കണ്ണ് കാണിച്ചു അത് മനസ്സിലായത് പോലെ അയാൾ മറിഞ്ഞു കിടക്കുന്ന കസേര പൊക്കി നേരെ വെച്ചു!!... രാഹുലിനെ നോക്കി ഗൂഢമായി ചിരിച്ചു കൊണ്ട് അവൻ ആ ഡ്രഗ് അവന്റെ കഴുത്തിൽ തന്നെ ഇൻജെക്ട് ചെയ്തു. വേദനയാൽ ഉള്ള അവന്റെ കരച്ചിൽ അവിടെയെങ്ങും മുഴങ്ങി കേട്ടു.... "" തോമസ്സേട്ടാ... പറഞ്ഞത് പോലെ തന്നെ ചെയ്തേക്ക് ""... എല്ലാം കഴിഞ്ഞു പോകാൻ നേരം അവിനാഷ് തോമസ്സിനോട് പറഞ്ഞു ""മമ്മ് ".... അതിനു അയാൾ ഒന്ന് മൂളി.. ദേവനും അവിനാഷും കാറിൽ കയറി അവിടെ നിന്നും പൊന്നു.. "" നിനക്ക് എങ്ങനെ അയാളെ അറിയാം "".... സംശയത്തോടെയുള്ള ദേവന്റെ ചോദ്യം കേട്ട് അവിനാഷ് ഒന്ന് ചിരിച്ചു... "" അത് തോമസ്... വല്യ ഗുണ്ടയാണ്.. നീയും ഓർക്കുന്നുണ്ടോ ഒരിക്കൽ ഞാൻ ഒരാളെ റോഡിൽ നിന്നും രക്ഷിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു ബ്ലഡ്‌ ഓക്കെ കൊടുത്തു എന്ന് പറഞ്ഞത് !!... അത് തോമസ്സേട്ടൻ ആണ്.. അന്ന് തോമസേട്ടൻ പറഞ്ഞിരുന്നു എന്ത് ആവശ്യം ഉണ്ടേലും ഒന്ന് വിളിച്ചാൽ മതിയെന്ന് ഇത് വരെ അങ്ങനെ ഒന്നും വേണ്ടി വന്നില്ല പക്ഷേ ഇപ്പൊ അത് വേണ്ടി വന്നു!!.. അന്ന് ഞാൻ രാഹുലിന്റെ ഫോട്ടോ എടുത്ത് തോമസ്സേട്ടന് അയച്ചിരുന്നു അവനെ പൊക്കാൻ പറഞ്ഞു. എന്താ ഏതാ എന്നൊന്നും തോമസേട്ടൻ ചോദിച്ചില്ല ഞാൻ പറഞ്ഞത് ചെയ്തു!!..

നീ പേടിക്കണ്ട വിശ്വസിക്കാം.. രാഹുലിന്റെ മരണം അത് ഒരു ആക്‌സിഡന്റ് ആയിട്ട് മാറിക്കോളും.. പിന്നെ ആ ഡ്രഗ് അതിന്റെ കാര്യം ഒരു ഡോക്ടർ ആയ നിനക്ക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ... പോസ്റ്റ്‌മാർട്ടം ചെയ്താൽ അതിന്റെ ഒരു അംശം പോലും കണ്ടെത്താൻ ആവില്ല!!.. അത് കൊണ്ട് നമ്മൾ സേഫ് ആണ്.... ഇനി അവൻ ആണ് ഉള്ളത് അർജുൻ അവനെയും ഇത് പോലെ ആരുമറിയാതെ നമ്മൾ അങ്ങ് തീർക്കും "".... അവിനാശ് ഗൂഢമായ ചിരിയോടെ കൂടി പറഞ്ഞു ആ ചിരി ദേവനിലേക്കും പകർന്നു.... _____🥰🥰🥰🥰🥰🥰 പറഞ്ഞത് പോലെ തന്നെ അത് ഒരു ആക്‌സിഡന്റ് ആയിട്ടാണ് പുറം ലോകം അറിഞ്ഞത്... രാഹുലിന്റെ മരണം അറിഞ്ഞു അർജുൻ ആകെ തകർന്നു എപ്പോഴും മദ്യപാനം തന്നെ ആയിരുന്നു... തോമസിന്റെ ആളുകൾ എപ്പോഴും അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. അപ്പോഴാണ് അവൻ നാട്ടിലേക്ക് തിരിച്ചും പോകുവാണ് എന്ന് അറിഞ്ഞത്.. ദേവന് ഹോസ്പിറ്റലിൽ നിന്നും ലീവ് എടുക്കാൻ പറ്റാത്തത് കൊണ്ട് തത്കാലം നാട്ടിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു!!..

അർജുൻ നാട്ടിലേക്ക് പോയെങ്കിലും അവിടെയും തോമസിന്റെ ആളുകൾ അവനെ പിന്തുടർന്നു.... ഏതാണ്ട് രണ്ട് മാസങ്ങൾ കഴിഞ്ഞാണ് ദേവന് ഹോസ്പിറ്റലിൽ നിന്നും ലീവ് ശരിയായത്.. അവനു അന്ന് ആക്‌സിഡന്റ് സമയത്ത് ഒത്തിരി ലീവ് എടുത്തത് കൊണ്ട് അവൻ ലീവ് ശരിയായത് കുറച്ചു വൈകിയാണ് അപ്പൊ ചക്കിക്ക് 6 മാസം തുടങ്ങിയിരുന്നു.. ദേവനൊപ്പം തന്നെ അവിനാഷും നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു...... ഇനിയും വെച്ച് താമസിപ്പിക്കാതെ നാട്ടിൽ എത്തിയാൽ ഉടനെ അർജുന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം എന്ന് അവർ തീരുമാനിച്ചിരുന്നു!!... അത് കൊണ്ട് തന്നെ അവർ വരുന്നതിനു മുന്നേ തന്നെ തോമസ് അവനെ പൊക്കി... ഇത്തവണ ദേവന്റെയും അവിനാഷിന്റെയും കൂടെ ഹരിയും ഉണ്ടായിരുന്നു. നാട്ടിൽ തോമസ്സിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് ഹരി തന്നെ ആയിരുന്നു.... _______🥰🥰🥰🥰🥰 "" ദേവേട്ടൻ ഇവിടെ ഇരിക്കുവാണോ ""... ചക്കിയുടെ ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. "" ആ... നീ എഴുന്നേറ്റോ ""... അവൻ ചോദിച്ചു കൊണ്ട് സ്വിങ്ങിൽ നിന്നുമെഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു... "" ദേവേട്ടൻ ഇവിടെ ഇരിക്കുവായിരുന്നോ ഉറങ്ങിയില്ലേ ""... ""ഇല്ല... എനിക്ക് ഉറക്കം വന്നില്ല...

ഞാൻ കുറച്ചു നേരം നിന്റെ അടുത്ത് ഇരുന്നു... നീ നല്ല ഉറക്കം ആയിരുന്നു. ഞാൻ അപ്പൊ കുറച്ചു നേരം എന്റെ മോളോട് സംസാരിച്ചു പിന്നെ ഇവിടെ വന്നിരുന്നു "".... അവൻ അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു.. അത് കേട്ട് അവളുടെ ചുണ്ട് കോർത്തു "" ചക്കി നിന്നോട് പറഞ്ഞിട്ടുണ്ട് ചുണ്ട് ഇങ്ങനെ കൂർപ്പിച്ചു പിടിക്കരുതെന്ന് ""... അത് കേട്ട് അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു. അത് കണ്ട് അവനു ഒന്ന് ചിരിച്ചു പിന്നെ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു. "" ചെല്ല്... പോയ് ഒന്ന് മുഖം കഴുകിയിട്ടു വാ.... ഉറങ്ങി എഴുന്നേറ്റതല്ലെ... എന്നിട്ട് നമുക്ക് താഴെ പോയി ചായ കുടിക്കാം... ഉച്ചയ്ക്ക് ഉറങ്ങാൻ കയറിയതാ നീ ഇപ്പൊ വൈകുന്നേരം ആയി... ചെല്ല് ""... പറഞ്ഞു കൊണ്ട് അവൻ അവളെ ബാത്‌റൂമിലേക്ക് കയറ്റി.. അവൾ മുഖം കഴുകി വന്നതും അവൻ അവളെയും കൊണ്ട് താഴേക്ക് പോയി. എല്ലാവരോടും ഒപ്പം ഇരുന്നു ചായ കുടിച് സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ദേവന് ഒരു ഫോൺ വന്നു അവനു മാറി നിന്ന് സംസാരിച്ചു അത് കഴിഞ്ഞു അവൻ അകത്തേക്ക് വന്നു.. "" അച്ഛാ ഞാൻ ഒന്ന് പുറയ്ജ് പോയിട്ട് വരാം "". അവൻ പറഞ്ഞത് കേട്ട് എല്ലാവരും അവനെ സംശയത്തോടെ നോക്കി "" എവിടെക്കാ ദേവാ "".... "" അവിനാഷും അമ്മയും വരുന്നുണ്ട്... അവരെ വിളിക്കാൻ പോകുവാ ""....

"" അപ്പൊ എന്നോട് വരുന്നില്ലെന്ന് പറഞ്ഞതോ "".. ചക്കി ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു അത് കണ്ട് എല്ലാവരും ചിരിച്ചു. അവരുടെ ഓക്കെ ചിരി കണ്ട് അവൾ ദേഷ്യത്തിൽ മുഖം വീർപ്പിച്ചു.. "" അത് അവനു ലീവ് ശരിയായില്ലായിരുന്നു. അതാ വരുന്നില്ലെന്ന് നിന്നോട് പറഞ്ഞത്... ഇന്ന് രാവിലെ അവനു ലീവ് ശരിയായി അപ്പൊ വൈകുന്നേരതെ ഫ്ലൈറ്റിനു ടിക്കറ്റ് ബുക്ക്‌ ചെയ്തു. പാക്കിങ് ഒന്നും ചെറിയത്തിട്ടില്ലായിരുന്നല്ലോ അതാ... എന്തായാലും ഞാൻ പോയിട്ട് വരാം "" ദേവൻ സ്റൈർ കയറി മുകളിലേക്ക് പോയി കുറച്ചു കഴിഞ്ഞു റെഡിയായി വന്നു... "" ചക്കി നീ എന്നെ നോക്കിയിരിക്കണ്ട.. ഞാൻ ചിലപ്പോൾ വരാൻ വൈകും... അവിനാഷും അമ്മയും ഒന്ന് തറവാട്ടിൽ കയറിയിട്ട് വരു... അത് കൊണ്ട് ലേറ്റ് ആവും ഫുഡും മെഡിസിനും കഴിച്ചിട്ട് നീ സമയത്തിന് കിടന്നോളണം ""... അവൻ പറഞ്ഞതിന് അവൾ തല കുലുക്കി സമ്മതിച്ചു. അവൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് കാർ സ്റ്റാർട്ട്‌ ചെയ്ത് പോയി. ആദ്യം തന്നെ എയർപോർട്ടിൽ പോയി അവിടെ നിന്നു അവരെ പിക്ക് ചെയ്ത് അവിനാഷിന്റെ തറവാട്ടിലേക്ക് പോയോ അമ്മയെ അവിടെ ഇറക്കി അത്യാവശ്യം എന്ന് പറഞ്ഞു അവർ അവിടെ നിന്നും അവരുടെ ലക്ഷ്യ സ്ഥലത്തേക്ക് പോയി....

അരമണിക്കൂർ യാത്രയ്ക്ക് ശേഷം അവരുടെ കാർ ആൾതാമസം ഇല്ലാത്ത ഒരിടത്തു വന്നു നിന്നു. ദേവനും അവിനാഷും കാറിൽ നിന്നുമിറങ്ങി. അത് ഒരു വീട് ആയിരുന്നു. അവർ രണ്ട് പേരും അകത്തേക്ക് പോയി. അകത്തു ഹരിയും തോമസ്സും ഉണ്ടായിരുന്നു.. "" ആ... ദേവേട്ടാ... എല്ലാം റെഡിയാണ്... അവൻ ദേ ആ മുറിയിൽ ഉണ്ട് ""... ഹരി ഒരു മുറിയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ദേവൻ അങ്ങോട്ട് നടന്നു ഒപ്പം ബാക്കിയുള്ളവരും... അവൻ ആ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ അർജുൻ ദേവനെ കണ്ടു ഞെട്ടി... "" എന്താ... അർജുൻ... സുഖമാണോ ""... പുച്ഛത്തോടെ ചോദിച്ചു കൊണ്ട് ദേവൻ അവന്റെ അടുത്തേക്ക് ചെന്നു.. അർജുന് അപ്പോഴും ചില സംശയങ്ങളുണ്ടായിരുന്നു. അവൻ അതെ സംശയ ഭാവത്തോടെ ദേവനെ നോക്കി... "" ഈ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാകും.. അതെ നിന്റെ ഊഹം ശരിയാണ്... എനിക്ക് എല്ലാം അറിയാം.. നിന്റെ ഉദ്ദേശം എന്താണെന്ന് ഉൾപ്പെടെ.. അത് പോലെ നിന്റെ കൂട്ടുകാരൻ രാഹുൽ അവന്റെ മരണവും ദേ എന്റെ ഈ കൈ കൊണ്ട് തന്നെയായിരുന്നു... ഇപ്പൊ നിന്റെയും "".... ദേവൻ പറയുന്നത് കേട്ട് അർജുന്റെ ശരീരം ഒന്ന് വിറച്ചു..

രാഹുൽ മരിച്ചത് അല്ല ആരോ കൊന്നത് ആണ് എന്ന് അറിയാമെങ്കിലും അതിനു പിന്നിൽ ദേവൻ ആയിരിക്കും എന്ന് അവൻ ഒരിക്കലും കരുതിയില്ല അവന്റെ മുഖത്തു പേടി താളംകെട്ടി.. "" ഹരി ""... ഗാഭീര്യതോടെയുള്ള അവന്റെ ദേവന്റെ ശബ്ദം ആ മുറിയിൽ എങ്ങും മുഴങ്ങി കേട്ടു!! ആ വിളി എന്തിനാണെന്ന് മനസ്സിലായത് പോലെ ഹരി ഒരു ബാഗ് എടുത്ത് കൊണ്ട് വന്നു. അതി നിന്നും അവൻ ഒരു സിറിഞ്ചു എടുത്തു അതിൽ പല തരത്തിലുള്ള പൊയ്‌സൺ നിറച്ചു...അത് എല്ലാം കാണെ അർജുന്റെ ശരീരം പേടി കൊണ്ട് വിറച്ചു കൊണ്ടിരുന്നു. "" നിനക്ക് സുഗമായിട്ടുള്ള ഒരു മരണം അതാണ്‌ ഞാൻ തരുന്നത്... നീനയെ ശരീരത്തിലെ ഓരോ അണുവിലും ഈ പൊയ്‌സൺ എത്തുമ്പോൾ നിനക്കുണ്ടാകുന്ന വേദന നീ അറിയണം... അങ്ങനെ അറിഞ്ഞറിഞ്ഞു നീ മരിക്കണം ""... പേടിയോടെയുള്ള അവന്റെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് അവൻ ആ പോയ്സൺ അർജുന്റെ ശരീരത്തിൽ ഇൻജെക്ട് ചെയ്തു... അവന്റെ കണ്ണുകൾ അടഞ്ഞു... "" തോമസ്സേട്ടാ... ഇവിടെ തന്നെ ഉണ്ടാവണം... അവന്റെ ശരീരത്തിൽ നിന്നും അവസാന ശ്വാസം നിലയ്ക്കുന്നത് വരെ... അത് കഴിഞ്ഞു എന്ത് വേണം എന്ന് അറിയാല്ലോ ""... "" അറിയാം സാറേ... ഞാൻ ചെയ്‌തോള്ളാം ""..

ദേവൻ പറഞ്ഞത് കേട്ട് തോമസ്സ് മറുപടി പറഞ്ഞു. ഹരിയും അവിനാഷും കാറിൽ കയറി ദേവനും കാറിൽ കയറി അവിടെ നിന്ന് പോന്നു. രാത്രി ആയത് കൊണ്ട് അമ്മ തറവാട്ടിൽ തന്നെ നിൽക്കട്ടെ നാളെ വിളിക്കാം എന്നും പറഞ്ഞു അവിനാഷ് ദേവന്റെ ഒപ്പം അവന്റെ വീട്ടിലേക്ക് പോയി...... ഏറെ രാത്രി ആയത് കൊണ്ട് ആരെയും വിളിച്ചു ശല്യം ചെയ്യാതെ ദേവൻ സ്‌പൈർ കീ ഉപയോഗിച്ച് വാതിൽ തുറന്നു അകത്തേക്ക് കയറി. അവിനാഷ് ഹരിയോടൊപ്പം അവന്റെ മുറിയിലേക്ക് പോയി. ദേവൻ മുറിയിലേക്ക് ചെല്ലുമ്പോൾ ചക്കി സുഗമായി കിടന്നുറങ്ങുന്നത് കണ്ടു. അവൻ ചെന്ന് ഫ്രഷ് ആയിട്ട് അവളുടെ അടുത്തേക്ക് കിടന്നു... പതിയെ അവളുടെ വശത്തേക്ക് ചരിഞ്ഞു വയറിലൂടെ കൈയിട്ടു വീർത്ത വയറിൽ തലോടി കൊണ്ടിരുന്നു. അച്ഛന്റെ കൈയുടെ സ്പർശനം അറിഞ്ഞത് പോലെ ആദ്യമായി ആ കുഞ്ഞു പ്രതികരിച്ചു. അത് അറിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു. അവൻ അവളോട് ചേർന്ന് കിടന്നു ആ വയറിൽ വീണ്ടും തലോടികൊണ്ട് നിദ്രയെ പുൽകി.. അപ്പോഴും അവന്റെ സ്വപ്നങ്ങളിൽ അവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞും അവന്റെ പ്രണയം ആയവളും മാത്രമായിരുന്നു....... ശുഭം 🥰🥰🥰🥰🥰

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story