പ്രണയപൂർവ്വം: ഭാഗം 3

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

ശിഖ...... നീ ആ മുറി ഉപയോഗിച്ചോ....... ദേവേട്ടൻ ചൂണ്ടിയ മുറിയിലേക്ക് ഞാൻ നോക്കി..... അവിടെ അത്യാവശ്യം വേണ്ടതെല്ലാം ഉണ്ട് എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി അതും പറഞ്ഞു ദേവേട്ടൻ ഏട്ടന്റെ മുറിയിലേക്ക് പോയി....... ഞാനും മുറിയിലേക്ക് പോയി അത്യാവശ്യം സൗകര്യം ഉണ്ട് ഞാൻ ബാഗിൽ നിന്ന് ഡ്രെസ്സുമെടുത്തു നേരെ ബാത്‌റൂമിലേക്ക് പോയി...... കുളി കഴിഞ്ഞു ഞാൻ അടുക്കളയിലേക്ക് ചെന്നു....... കുറച്ചു ദിവസം പൂട്ടിയിട്ട വീടല്ലേ സാധനങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് കരുതി.... നോക്കിയപ്പോൾ എല്ലാം ഉണ്ട്.. ഞാൻ ഫ്രിഡ്ജ് തുറന്നു പാൽ എടുത്ത് ചായക്ക് വെച്ചു അപ്പോഴേക്കും ദേവേട്ടൻ കുളി കഴിഞ്ഞു വന്നു..... ഹാ.... താൻ അടുക്കളയിൽ കേറിയോ....... ഞാൻ ദേവേട്ടനെ നോക്കി ഒന്ന് ചിരിച്ചു.... അത്യാവശ്യം വേണ്ടതൊക്കെ ഉണ്ട് എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ വാങ്ങിച്ചു കൊണ്ട് വരാം അതിനും ഞാൻ ഒരു ചിരിച്ചു...... എന്തോ എനിക്ക് ദേവേട്ടന്റെ മുഖത്തേക്ക് നോക്കാൻ ഒരു മടി ആ കണ്ണുകൾ എന്നെ ദേവട്ടനിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെ..... ദേവേട്ടാ..... ചായ........

ഞാൻ ചായ കപ്പ് ദേവേട്ടന് നേരെ നീട്ടി...... ദേവേട്ടൻ അതും വാങ്ങി ബാൽക്കണിയിലേക്ക് പോയി....... ആ... ശിഖ താൻ ഇന്ന് ഫുഡ് ഒന്നും ഉണ്ടാക്കേണ്ട ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്.... അത് വേണ്ടായിരുന്നു ദേവേട്ടാ ഞാൻ ഉണ്ടാക്കുമായിരുന്നല്ലോ..... അത് സാരമില്ല... തനിക്ക് ഇപ്പൊ തന്നെ നല്ല ക്ഷീണം ഉണ്ട് താൻ പോയി കുറച്ചു നേരം റസ്റ്റ്‌ എടുത്തോ........ഇത്രയും യാത്ര ചെയ്‌തതല്ലേ.... അതിനും ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.... എന്താടോ താൻ ഒന്നും മിണ്ടില്ലെന്നുണ്ടോ ഞാൻ എന്ത് പറഞ്ഞാലും താൻ ചിരിച്ചു കാണിക്കുന്നു.....എന്താ.... എന്തെങ്കിലും കുഴപ്പം ഉണ്ടോ...... ഏയ്... ഒന്നുല്ല ദേവേട്ടാ........ എനിക്ക്.... എനിക്ക് ചെറിയ ഒരു തലവേദന അതാ ഞാൻ......... മ്.... ഒക്കെ... എന്നാൽ താൻ പോയി റസ്റ്റ്‌ എടുത്തു ഫുഡ് കുറച്ചു കഴിഞ്ഞു വരുള്ളൂ അപ്പൊ ഞാൻ വിളിച്ചോളം......... ഞാൻ മുറിയിലേക്ക് പോയി.... എന്തുകൊണ്ടോ എനിക്ക് ദേവേട്ടനോട്‌ സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ പതറിപോകുന്നു....... _____❤❤❤❤

ദിവസങ്ങൾ കടന്നു പോകുന്തോറും എനിക്കും ദേവേട്ടനും ഇടയിലുള്ള അകലം കൂടി കൂടി വന്നു ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് പോലും വല്ലപ്പോഴും ആയി പക്ഷേ ദേവേട്ടനെ കാണുമ്പോൾ എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നി....... എങ്ങനെ ഒക്കെ ഞാൻ ശ്രെമിച്ചിട്ടും ദേവേട്ടന്റെ ആ കണ്ണുകൾ എന്നെ ദേവട്ടനിലേക്ക് അടുപ്പിക്കാൻ തുടങ്ങി........ പക്ഷേ എന്ത് കൊണ്ടോ എനിക്ക് ദേവട്ടനിലേക്ക് അടുക്കാൻ എന്തോ ഒരു മടി ഒരു പക്ഷേ ദേവേട്ടന് എന്നെ ഒരിക്കലും അംഗീകരിക്കാൻ പറ്റിയില്ലെങ്കിലോ അതോർക്കുമ്പോൾ ഞാൻ വീണ്ടും അകലം പാലിക്കാൻ തുടങ്ങി......... എത്രയൊക്കെ ശ്രെമിച്ചിട്ടും ഞാൻ പോലും അറിയാതെ ദേവേട്ടൻ എന്റെ മനസ്സിൽ സ്ഥാനമുറപ്പിച്ചു.... ദേവേട്ടന്റെ അമ്മ പറഞ്ഞത് പോലെ താലി കെട്ടിയവൻ എത്ര വൃത്തികെട്ടവൻ ആണെങ്കിലും ഒരു പെണ്ണിന് അവനെ സ്നേഹിക്കാതിരിക്കാൻ ആവില്ല.....

അത് എത്രയോ ശരിയായ കാര്യം ആണ് എന്റെ ചേച്ചിയുടെ ഭർത്താവ് ആയി ഞാൻ കണ്ട ആളാണ് ദേവേട്ടൻ പെട്ടന്ന് ഒരു ദിവസം അതെല്ലാം മാറിമറിഞ്ഞു പക്ഷേ എനിക്ക് ദേവേട്ടനെ സ്നേഹിക്കാൻ കഴിയും എന്ന് ഞാൻ കരുതിയതല്ല....... ദേവേട്ടാൻ എന്റെ അടുത്ത് വരുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാൻ പലപ്പോഴും അറിയുന്നുണ്ട്........... ഇപ്പൊ 5മാസം ആയി ഞങ്ങൾ ഇവിടെ എത്തിയിട്ട്.... ദേവേട്ടൻ രാവിലെ ഹോസ്പിറ്റലിൽ പോയി കഴിഞ്ഞാൽ ഞാൻ പിന്നെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് ചിലപ്പോയൊക്കെ ദേവേട്ടൻ വരാൻ വൈകും എനിക്കാണെങ്കിൽ രാത്രി ഒറ്റയ്ക്കിരിക്കുന്നത് പേടിയാണ്... അതിന്റെ കാരണം പിന്നെ പറയാട്ടോ..... ദേവേട്ടൻ പോയി കഴിഞ്ഞാൽ പിന്നെ എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാകില്ല ഞാൻ അപ്പോൾ ദേവേട്ടന്റെ മുറിയിലേക്ക് ചെല്ലും ആ മുറിയിൽ എനിക്ക് ദേവേട്ടന്റെ സാന്നിധ്യം അനുഭവപ്പെടും കുറച്ചു നേരം ആ മുറിയിൽ ഇരിക്കും ഞാൻ പോലും അറിയാതെ അത്രയും ആഴത്തിൽ എന്നിൽ ദേവേട്ടൻ നിറഞ്ഞിരുന്നു...... ________❤❤❤❤

ശിഖ....... തനിക്ക് ഇവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടിയുണ്ടോ....... എ.... എന്താ ദേവേട്ടൻ അങ്ങനെ ചോദിച്ചത്...... അല്ല.... എനിക്ക് നാളെ ഡൽഹി വരെ ഒന്നു പോണം ഒരു മെഡിക്കൽ കോൺഫറൻസ് ഉണ്ട് മൂന്ന് ദിവസം കഴിയും വരാൻ അത്രയും ദിവസം താൻ ഇവിടെ ഒറ്റയ്ക്ക് അതാ ചോദിച്ചത്....... ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു കാരണം പകൽ എത്ര നേരം വേണേലും ഞാൻ തനിച്ചിരിക്കും പക്ഷേ രാത്രി അത് എനിക്ക് പേടിയാണ്....... ശിഖ..... തനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ.... താൻ വേണേൽ ഞാൻ വരുന്നത് വരെ വീട്ടിൽ പോയി നിന്നോ ഞാൻ വന്നിട്ട് വന്നാൽ മതി....... വീട്ടിലേക്ക് പോയാൽ കൊള്ളാമെന്നു തോന്നി പക്ഷേ എന്തോ എനിക്ക് ദേവേട്ടൻ ഇല്ലാതെ ഒറ്റയ്ക്ക് പോകാൻ തോന്നിയില്ല......... ശിഖ.... താൻ ഒന്നും പറഞ്ഞില്ല..... താൻ വീട്ടിൽ പോകുന്നുണ്ടോ....... ഇല്ല ദേവേട്ടാ....

ഞാൻ ഇവിടെ നിന്നോള്ളാം എനിക്ക് കുഴപ്പം ഒന്നുമില്ല...... എങ്കിൽ ശരി...... പിന്നെ എന്ത്‌ ഉണ്ടെങ്കിലും എന്നെ വിളിക്കണം തന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകാൻ എനിക്ക് ചെറിയ പേടി ഉണ്ട് അതാ...... പേടി ഒന്നും വേണ്ട... ദേവേട്ടൻ പോയിട്ട് വാ..... ഞാൻ നോക്കിക്കൊള്ളാം....... ശരി..... എടോ തനിക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ ബാഗ് ഒന്ന് പാക്ക് ചെയ്യോ മൂന്നു ദിവസത്തേക്കുള്ളത് മതി ഞാൻ പാക്ക് ചെയ്താൽ ശരിയാവില്ല....... ദേവേട്ടൻ ഒന്ന് മടിച്ചു മടിച്ചു പറഞ്ഞു...... അതിനെന്താ ഞാൻ ചെയ്‌തോള്ളാം ദേവേട്ടന് വേണ്ടതെല്ലാം ബെഡിൽ എടുത്തു വെച്ചേക്ക് ഞാൻ എല്ലാം പാക്ക് ചെയ്‌തോള്ളാം..... ദേവേട്ടന് നാളെ എപ്പോഴാ പോകേണ്ടത്..... എനിക്ക് നാളെ രാവിലെ പോണം... ഞാൻ എല്ലാം എടുത്ത് വെക്കാം...... അതും പറഞ്ഞു എന്റെ കവിളിൽ ഒന്നും തലോടിയിട്ട് ദേവേട്ടൻ മുറിയിലേക്ക് പോയി....... ദേവേട്ടന്റെ കരസ്പർശം ഏറ്റപ്പോൾ ഞാൻ പൊള്ളിപിടഞ്ഞു പോയി അങ്ങനെ ഒന്നു ഞാൻ പ്രതീക്ഷിച്ചില്ല ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.......... ••••••••••••••••••••••••••••••••••••••

ശിഖ ഞാൻ പോകുവാ ഇന്നലെ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ എന്ത് ഉണ്ടേലും എന്നെ വിളിക്കണം എന്നെ വിളിച്ചിട്ട് കിട്ടിയില്ലേൽ വിഷമിക്കണ്ട ഞാൻ തിരിച്ചു വിളിച്ചോള്ളാം......... അതും പറഞ്ഞു ദേവേട്ടൻ എന്റെ നെറ്റിയിൽ ഒന്നു അമർത്തി ചുംബിച്ചു..... എന്റെ കൈ കാലുകൾ വിറയൽ കൊണ്ടു ശരീരം ആകെ വൈദ്യുതി പ്രവഹിക്കും പോലെ തോന്നി......ഞാൻ പെട്ടന്ന് ദേവട്ടനിൽ നിന്ന് അകന്നു മാറി...... അപ്പൊ ശരി.... ഞാൻ പോയിട്ട് വരാം...... അതും പറഞ്ഞു ദേവേട്ടൻ പോയി.... എനിക്ക് ആകെ മൊത്തം ഒരു തരിപ്പ് ആയിരുന്നു ഒരു പക്ഷേ ഞാനും അത് ആഗ്രഹിച്ചിരുന്നോ ദേവേട്ടന് എന്നെ ഇഷ്ടമാണോ ആ മനസ്സിൽ എനിക്ക് എന്തെങ്കിലും സ്ഥാനം ഉണ്ടോ....... ആകെ മൊത്തം ഒരു പിടച്ചിൽ ആയിരുന്നു..... മൂന്നു ദിവസങ്ങൾ എനിക്ക് മൂന്നു യുഗങ്ങൾ പോലെ തോന്നി രണ്ട് ദിവസം എങ്ങനെ ഒക്കെയോ ഞാൻ കഴിച്ചു കൂട്ടി നാളെ എന്തായാലും ദേവേട്ടൻ വരുമല്ലോ അതോർത്തപ്പോൾ എന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി സ്ഥാനം പിടിച്ചു.......

ദേവേട്ടൻ എത്രയും പെട്ടന്ന് വന്നാൽ മതിയായിരുന്നു അങ്ങനെ ഓരോന്നും ആലോചിച്ചിരുന്നപ്പോൾ പെട്ടന്ന് കരണ്ട് പോയി.......... ______❤❤❤❤ ഇവളിത് എവിടെ പോയി കിടക്കുന്നു.... എത്ര നേരമായി ഞാൻ ബെല്ലടിക്കുന്നു ഇവളെന്താ വാതിൽ തുറക്കാത്തത് ഇനി പുറത്തേക്കെങ്ങാനും പോയോ.... ഒന്ന് വിളിച്ചു നോക്കാം....... അവൻ ഫോൺ എടുത്ത് അവളെ വിളിച്ചു പക്ഷേ അവൾ കാൾ എടുക്കുന്നില്ല.... ഇവളെന്താ ഫോൺ എടുക്കാത്തത് എവിടെ പോയതാവും........ അപ്പോഴാണ് സ്പയർ കീ കൈയിൽ ഉള്ള കാര്യം അവനു ഓർമ്മ വന്നത് അവൻ ബാഗിൽ നിന്ന് കീ എടുത്ത് വാതിൽ തുറന്നു....... അകത്തേക്ക് കേറിയപ്പോൾ കണ്ടത് ഡെയിനിങ് ടേബിളിൽ തല വെച്ച് കിടക്കുന്ന ശിഖയെയാണ്....... ഇവൾ ഇവിടെ തന്നെ ഉണ്ടായിരുന്നോ....... ശിഖ താൻ ഇതിനകത്ത് ഉണ്ടായിരുന്നോ എന്നിട്ട് എന്താ വാതിൽ തുറക്കാതെ ഇരുന്നത് ഞാൻ എത്ര നേരായി ബെൽ അടിക്കുന്നു ഫോൺ വിളിച്ചിട്ട് താൻ എടുത്തതും ഇല്ല എന്ത് പറ്റി..... അവൻ ബാഗിൽ നിന്ന് കൊണ്ട് പോയതൊക്കെ പുറത്തേക്കിടുക്കിന്നതിനിടയിൽ ചോദിച്ചു.... മറുപടി ഒന്നും കാണാതായപ്പോൾ അവൻ അവളെ നോക്കി അവൾ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുവാണ്........

ഇവൾക്ക് ഇത് എന്തുപറ്റി... ഒന്നും മിണ്ടുന്നില്ലല്ലോ...... അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു....... ശിഖ... താൻ എന്താ ഒന്നും മിണ്ടാത്തെ.... അവൻ അവളെ തൊട്ടതും കൈ വേഗം പുറകോട്ട് എടുത്തു........ ശിഖ.... ശിഖ.... കണ്ണ് തുറക്ക്..... അവൻ അവളെ എത്ര വിളിച്ചിട്ടും ഒരനക്കവും ഇല്ല...... എന്റെ കൃഷ്ണ ഇവൾക്ക് ഇത് എന്ത് പറ്റി..... അവൾക്ക് നന്നായി പനിക്കുന്നുണ്ട്..... അവൻ വേഗം തന്നെ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞു എന്നിട്ട് അവളെ എടുത്തു ഒറ്റ ഓട്ടം ആയിരുന്നു........ ••••••••••••••••••••••••••••••••••••••• അവിനാഷ് എടാ അവൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്........... വിഷ്ണു നീ ഇങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നും ഇല്ല ആ കുട്ടി എന്തോ കണ്ട് നന്നായിട്ട് പേടിച്ചിട്ടുണ്ട് അതിന്റെ ആണ് ആ പനി.... ഇപ്പൊ കുഴപ്പമില്ല പനി കുറവുണ്ട്..... പക്ഷേ........ എന്താടാ........ വിഷ്ണു സാധാരണ ഈ സമയം കൊണ്ട് ബോധം വരേണ്ടതണ് പക്ഷേ ഇത്രയും നേരമായിട്ടും ആ കുട്ടിക്ക് ബോധം വന്നിട്ടില്ല ഇപ്പൊ തന്നെ 3മണിക്കൂർ ആയി..... നീ പേടിക്കുക ഒന്നും വേണ്ട ചിലപ്പോൾ പേടിച്ചതിന്റെ ഷോക്ക് ആയിരിക്കും നമുക്ക് നോക്കാം......

എടാ..... വേറെന്തെങ്കിലും കുഴപ്പം ഉണ്ടോ......... എനിക്ക് ആകെ പേടി ആകുന്നു ഞാൻ അവളെ കുറെ വിളിച്ചിട്ടും മുഖത്ത് വെള്ളം ഒഴിച്ചിട്ടൊന്നും അവൾക്ക് ബോധം വന്നില്ല....... ഇപ്പൊ നീ പറയുന്നത് കൂടി കേട്ടപ്പോൾ എനിക്ക് ആകെ പേടി ആകുന്നു........ എടാ.... വിഷ്ണു നീ ഇങ്ങനെ ടെൻഷൻ ആവണ്ട ശിഖ അവൾക്ക് വേറെ ഒരു കുഴപ്പവും ഇല്ല മരുന്നുകളോട് റിയാക്ട് ചെയ്യുന്നുണ്ട് നീ വെറുതെ പേടിക്കുകയൊന്നും വേണ്ട........ എടാ.... അവളെ കാണാൻ പറ്റോ...... ഇപ്പൊ വേണ്ടടാ.... കുറച്ചു കഴിയട്ടെ അവൾക്ക് ബോധം വരട്ടെ എന്നിട്ട് കാണാം...... പിന്നെ വിഷ്ണു നീ അവളുടെ ചേച്ചിയെ അല്ലെ കല്യാണം കഴിക്കാൻ ഇരുന്നത് പിന്നെ എങ്ങനെ ഇവളെ........ എടാ..... അത് ഒരു നീണ്ട കഥയാണ്...... ദേവൻ അവിനാഷിനോട് എല്ലാം പറഞ്ഞു..... ഒക്കെ.... അപ്പൊ നിങ്ങൾ രണ്ടാളും ഇപ്പോഴും...... എടാ... നിനക്ക് അവളെ ഇഷ്ടം ആണോ അവളെ നിന്റെ ഭാര്യ ആയി അംഗീകരിക്കാൻ പറ്റോ നിനക്ക്...... എടാ....... അത്....... അല്ല നീ ഇപ്പൊ എന്താ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്......

വേറൊന്നും അല്ല ശിഖ മയക്കത്തിൽ കിടന്നു പിച്ചും പേഴും പറയുന്നുണ്ടായിരുന്നു നിന്നെ കുറിച്ചായിരുന്നു പറഞ്ഞോണ്ടിരുന്നത് നിന്നെ അവൾക്ക് ഒത്തിരി ഇഷ്ടാ നീ അവളെ അംഗീകരിച്ചില്ലെങ്കിലോ എന്നുള്ള പേടി കാരണം ആണ് അവൾ അത് നിന്നോട് പറയാതിരുന്നത്........ അത് കേട്ടതും ദേവൻ ഒന്ന് ഞെട്ടി...... അവിനാഷ്........ അത്......... എനിക്ക്........ പെട്ടന്ന് ദേവന്റെ ഫോൺ ബെല്ലടിച്ചു അവൻ ഫോണുമായി പുറത്തേക്ക് പോയി..... ••••••••••••••••••••••••••••••••••••••• കണ്ണ് തുറന്നപ്പോൾ ശിഖ കണ്ടത് കരഞ്ഞു തളർന്നു നിൽക്കുന്ന അവളുടെ അമ്മയെ ആണ് ചുറ്റും നോക്കിയപ്പോൾ അച്ഛനും ഉണ്ട് അവര് മാത്രം അല്ല ദേവേട്ടന്റെ അച്ഛനും അമ്മയും വിച്ചൂവും എല്ലാവരും ഉണ്ട് അവളുടെ കണ്ണുകൾ വീണ്ടും ആ മുറിയിൽ ഓടി നടന്നു ഒടുവിൽ അവൾ കണ്ടു മുറിയുടെ മൂലയ്ക്കൽ നിൽക്കുന്ന ദേവേട്ടനെ........ അവനെ കണ്ടതും അവളുടെ കണ്ണുകൾ സന്ദോഷത്താൽ തിളങ്ങി..... അമ്മു....... മോളെ...... നിനക്കിപ്പോ എങ്ങനുണ്ട്...... ദേവേട്ടന്റെ അമ്മ ആണ് എനിക്ക് കുഴപ്പമില്ല അമ്മേ.......

എന്താ മോളെ പറ്റിയത്... മോള് എന്തോ കണ്ട് പേടിച്ചിട്ടുണ്ടെന്ന് ആണ് ഡോക്ടർ പറഞ്ഞത് എന്താ ഉണ്ടായത്......... അത്...... അമ്മേ........ ഞാൻ....... പേടി പനി ആണെങ്കിൽ അതിന്റെ കാരണം ഞാൻ പറയാം ഗായത്രി..... എന്റെ അമ്മ രംഗത്തു വന്നു ഞാൻ അമ്മയെ വേണ്ടെന്ന് പറഞ്ഞു തലയാട്ടി........ വേറൊന്നും ഉണ്ടായികാണില്ല ഒന്നുകിൽ ഇവൾ എന്തെങ്കിലും നിഴലോ ഒച്ചയോ കേട്ടു കാണും അല്ലേൽ കറണ്ട് പോയി കാണും........ അമ്മു ഇതിൽ ഏതാ ഉണ്ടായത്....... ഞാൻ അമ്മയെ ഒന്ന് ദാഹിപ്പിച്ചു നോക്കി....... രാധികെ എന്താന്ന് വെച്ചാൽ തെളിച്ചു പറ........ എന്റെ ഗായത്രി ഇവൾക്ക് ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാണ്....അമ്മ അത് പറഞ്ഞതും ഞാൻ പതിയെ ദേവേട്ടനെ നോക്കി ആ കണ്ണിൽ നല്ല ദേഷ്യം കാണാം...... ഇവൾ പകൽ ഒറ്റയ്ക്ക് ഇരിക്കും രാത്രി ഒറ്റയ്ക്ക് ഇരിക്കാൻ പേടി ആണ് എന്തെങ്കിലും ഒച്ചയോ അനക്കമോ കേട്ടാൽ പേടിച്ചു എന്റെ സാരിക്കിടയിൽ ഒളിക്കും പക്ഷേ ഇങ്ങനെ പനി വരാരൊന്നും ഇല്ല...... അപ്പൊ അതല്ല..... കറണ്ട് പോയി കാണും......

കറണ്ട് പോയാൽ ഇങ്ങനെ ആരെങ്കിലും പേടിക്കോ........ അതും പനി വരണമെങ്കിൽ അതിൽ എന്തോ ഉണ്ടല്ലോ..... ദേവേട്ടന്റെ വക ആയിരുന്നു ആ ചോദ്യം...... ഞാൻ ദേവേട്ടനെ ഒന്ന് സൂക്ഷിച്ചു നോക്കി...... അമ്മേ.... പ്ലീസ്.... വേണ്ട...... അതിപ്പോ പറയണ്ട.......... അതെന്താ ഇപ്പൊ പറഞ്ഞാൽ....... ദേവേട്ടൻ വിടാൻ ഉദ്ദേശിക്കുന്നില്ല........ അത്........ പിന്നെ........ ഞാൻ............ മോനെ അത് വേറൊന്നും ഇല്ല.... പണ്ട് ഇവൾക്ക് അന്ന് 10വയസ്സ് കാണും അന്ന് ഇവളും പ്രിയ മോളും കൂടി ഇരുന്ന് കളിക്കുകയായിരുന്നു രാത്രി ആയിരുന്നു എന്റെ ചേട്ടന്റെ മോൻ അതുലും ഉണ്ടായിരുന്നു കൂടെ ഇവര് കളിക്കുന്നതിനിടയിൽ കറണ്ട് പോയി അപ്പൊ അതുൽ ഇവളെ ഒന്നു പേടിപ്പിച്ചു അവൻ ഏതോ ഒരു മുഖം മൂടി എടുത്തിട്ട പേടിപ്പിച്ചത് അവൾ ശരിക്കും പേടിച്ചു പോയി അലമുറ ഇട്ട് കരയാൻ തുടങ്ങി പക്ഷേ മുകളിലെ മുറിയിൽ നിന്ന് ശബ്ദം ഒന്നും കേൾക്കില്ല ഇവളുടെ കരച്ചിൽ ഞങ്ങൾ ആരും കേട്ടില്ല അവൻ ആണെങ്കിൽ ഓടി കളഞ്ഞു....

കുറെ നേരം ആയിട്ടും ഇവളെ കാണാതായപ്പോൾ ഞാൻ അന്വേഷിച്ചു മുകളിലേക്ക് ചെന്നു അപ്പൊ ദേ ബോധം കേട്ട് കിടക്കുന്നു ഒപ്പം അന്ന് ചെറിയ രീതിയിൽ ഫിക്സ് വരുകയും ചെയ്തു..... അന്ന് രണ്ട് ദിവസ ഇവള് പനിച്ചു കിടന്നത് വളരുന്നതിനൊപ്പം ആ പേടിയും ഒപ്പം വളർന്നു പിന്നെ എപ്പോ കരണ്ട് പോയാലും ഇവളുടെ അടുത്ത് ആരെങ്കിലും ഉണ്ടാകും............ ചിലപ്പോൾ കഴിഞ്ഞ ദിവസം കരണ്ട് പോയി കാണും...... അപ്പോഴാണ് ദേവന് സെക്യൂരിറ്റി പറഞ്ഞത് ഓർമ്മ വന്നത്............ " സാറെ...... ഇന്നലെ എന്താ പറ്റിയത് എന്നറിയില്ല വൈകുന്നേരം ആയപ്പോൾ കറണ്ട് പോയി ഇവിടെ എല്ലാവരും എലെക്ട്രിസിറ്റിക്ക് ഫോൺ ചെയ്തെങ്കിലും കറണ്ട് വന്നില്ല..... സാറിന്റെ ഓപ്പോസിറ്റുള്ള ഫ്ലാറ്റിൽ ഫ്രിഡ്ജ് അടിച്ചു പോയി ഇന്ന് വെളുപ്പിനാണ് കറണ്ട് വന്നത് സാർ ഫ്ലാറ്റിൽ ചെന്ന് നോക്ക് എന്തെങ്കിലും കേട് പാട് ഉണ്ടോന്ന് അറിയാലോ"......... മോനെ....... ദേവ........ അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്........

ആ.... എന്താ അമ്മേ........ മോനെ ഞങ്ങൾ ഇവിടെ നിൽക്കാം മോൻ പോയി ഫ്രഷ് ആയിട്ട് വാ........ അത് സാരില്ല.... നിങ്ങൾ നേരെ ഇങ്ങോട്ട് അല്ലേ വന്നത് നിങ്ങൾ എല്ലാവരും പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ഞാൻ.... ഞാൻ ഇവിടെ നിന്നോളം....... മോനെ...... അത്....... അത് മതി........ ദേവേട്ടൻ ഒന്ന് കനപ്പിച്ചു പറഞ്ഞു...... എങ്കിൽ ശരി ഞങ്ങൾ പോയിട്ട് വരാം നിങ്ങൾക്കുള്ള ഫുഡും റെഡി ആക്കി കൊണ്ട് വരാം......... അതും പറഞ്ഞു അവരെല്ലാവരും പോയി........ അവര് പോയതും ദേവേട്ടന്റെ നോട്ടം എന്നിലേക്കായി........ എന്റെ.... ദേവി..... ഇങ്ങേരു എന്നെ കൊല്ലോ......... ദേവേട്ടൻ എന്റടുത്തേക്ക് നടന്നു വന്നു...... എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി......... ശിഖ........... പെട്ടന്നുള്ള വിളി കേട്ട് ഞാനും ദേവേട്ടനും വാതിൽക്കലേക്ക് നോക്കി..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story