പ്രണയപൂർവ്വം: ഭാഗം 4

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

 " ശിഖ " പെട്ടന്നുള്ള വിളി കേട്ട് ഞാനും ദേവേട്ടനും വാതിൽക്കലേക്ക് നോക്കി........ അർജുൻ.......... അവനെ കണ്ടതും എന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു....... ശിഖ...... നമ്മളെ ഒക്കെ ഓർമ്മയുണ്ടോ.... അവൻ അകത്തേക്ക് കേറി കൊണ്ട് ചോദിച്ചു.... അതെന്താ അർജുൻ അങ്ങനെ ചോദിച്ചത്...... ഹാവൂ.... ഭാഗ്യം അപ്പൊ മറന്നിട്ടില്ല........ ഞാൻ പതിയെ ദേവേട്ടനെ നോക്കി ആ മുഖം ഇപ്പോഴും ദേഷ്യത്തിൽ തന്നെയാണ്....... അല്ല അർജുൻ താൻ എന്താ ഇവിടെ........ എന്റെ ഫ്രണ്ട് ഇവിടെ ആക്‌സിഡന്റ് ആയി കിടപ്പുണ്ട് അവനെ കാണാൻ വന്നതാ റൂം അറിയില്ല നോക്കി വന്നപ്പോഴാ തന്നെ ഇവിടെ കണ്ടത്........ അല്ല തനിക്ക് എന്ത് പറ്റി...... അത്...... അർജുൻ.... പനിയാ....... ഞാൻ ഒന്ന് മടിച്ചു മടിച്ചു പറഞ്ഞു..... തന്റെ പഴയ പേടി പണിയാണോ......... അവൻ അത് ചോദിച്ചതും ഞാൻ പതിയെ ദേവേട്ടനെ നോക്കി ദേവേട്ടൻ നല്ല കലിപ്പിൽ ആണ്......... എടോ.... ഒന്നുല്ലെങ്കിൽ താൻ ഒരു ഡോക്ടർ അല്ലെ.... ഇത്രയും ആയിട്ടും തന്റെ ആ പേടി ഇതുവരെ മാറിയില്ലേ കഷ്ടം........ അത്..... പിന്നെ...... ഞാൻ........ മ്.... മതി..... ഇനി കിടന്ന് ചമ്മണ്ട........ ആ... തനിക്ക് നമ്മൾ ലാസ്റ്റ് കണ്ടത് എപ്പോഴാണെന്ന് ഓർമ്മ ഉണ്ടോ..... ആ.... സാന്ദ്രയുടെ കല്യാണത്തിന് അല്ലെ..... മ്.... അപ്പൊ ഓർമ്മയുണ്ട്.....

 അന്ന് ഞാൻ തന്നോട് ഒരു കാര്യം പറഞ്ഞിരുന്നു താൻ അന്ന് അതിന് മറുപടി ഒന്നും തന്നില്ല..... അവൻ പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലായതും ഞാൻ ദേവേട്ടനെ വീണ്ടും നോക്കി എന്നാൽ ആ കണ്ണുകൾ നേരത്തെ തന്നെ എന്നിൽ സ്ഥാനമുറപ്പിച്ചിരുന്നു...... ഞാൻ വേഗം തന്നെ നോട്ടം പിൻവലിച്ചു....... അർജുൻ.... അത്....... തന്നെ അതിനു ശേഷം പിന്നെ കണ്ടിട്ടില്ല പിന്നെ ഇപ്പോഴാ കാണുന്നത് ഇവിടെ വെച്ച് കണ്ടത് കൊണ്ട് ചോദിക്കുവാണെന്ന് കരുതരുത് " Wil... You.. Marry.. Me "........ പെട്ടന്നുള്ള അവന്റെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി ദേവേട്ടനെ നോക്കിയപ്പോൾ കൈ ചുരുട്ടി നിവർത്തുന്നത് കണ്ടു ചിലപ്പോ അവനിട്ടു ഒരെണ്ണം കൊടുത്തെന്നും വരാം.... എനിക്ക് ആകെ പേടി ആയി..... അർജുൻ അത്..... അത്.... പിന്നെ....... ഡോക്ടർ.......... പെട്ടന്ന് അങ്ങോട്ട് നെഴർസ് വന്നു...... എന്താ സിസ്റ്റർ....... ദേവേട്ടൻ നല്ല കലിപ്പിൽ ആണ് ചോദിച്ചത്...... അത് സർ...... മാഡത്തിനെ അവിനാഷ് ഡോക്ടർ ഡിസ്ചാർജ് ചെയ്തു...... അതും പറഞ്ഞു ഡിസ്ചാർജ് സമ്മറി ദേവേട്ടനെ എല്പിച് അവര് പോയി......

ദേവേട്ടൻ നേരെ എന്റെ അടുത്തേക്ക് വന്നു..... ശിഖ....... താൻ അമ്മയെ വിളിച്ചു പറ ഇങ്ങോട്ട് വരണ്ടാന്നു നമുക്ക് ഇപ്പൊ തന്നെ ഇറങ്ങാം ഞാൻ ഒന്ന് അവിനാഷിനെ കണ്ടിട്ട് വരാം..... എന്നോട് സംസാരിച്ചപ്പോഴും ആള് നല്ല കലിപ്പിൽ ആണ്....... ശിഖ ഇതാരാ.... തന്റെ ബ്രദർ ആണോ..... ദേവേട്ടന് അത് കൂടി കേട്ടപ്പോൾ നല്ല ദേഷ്യം വന്നു ഞാൻ നോക്കുന്നത് കണ്ടപ്പോൾ അത് പതിയെ കണ്ട്രോൾ ചെയ്തു....... സോറി.... ഇവളെ കണ്ടപ്പോൾ ഞാൻ നിങ്ങള് ഇവിടെ നിൽക്കുന്നത് കണ്ടില്ല...... ഞാൻ അർജുൻ..... ഡോക്ടർ ആണ് ഇപ്പൊ ചെന്നൈയിൽ വർക്ക്‌ ചെയ്യുന്നു.. ഞാനും ശിഖയും പ്ലസ് ടു തൊട്ട് ക്ലാസ് മേറ്റ്സ് ആയിരുന്നു മെഡിസിനും ഒരുമിച്ചായിരുന്നു..... അതും പറഞ്ഞു അവൻ ദേവേട്ടന് നേരെ കൈ നീട്ടി...... ഞാൻ വിഷ്ണു...... വിഷ്ണു ദേവ് ഞാനും ഡോക്ടർ തന്നെ ഇവിടെ തന്നെ ആണ് വർക്ക്‌ ചെയ്യുന്നത്..... ഓ.... അപ്പോൾ നമ്മൾ എല്ലാവരും ഒരേ ഫീൽഡ് ആണല്ലേ........വിഷ്ണു ശിഖയുടെ ബ്രദർ ആണോ...... ഇങ്ങനെ ഒരാളെ പറ്റി ഇവളു പറഞ്ഞു കേട്ടിട്ടില്ല അതാ ചോദിച്ചത്.....

Iam not her brother....... She is my wife.......... അത് കേട്ടതും അവൻ ഒന്ന് ഞെട്ടി എന്നെ നോക്കിയതും ഞാൻ അതെ എന്ന് തലയാട്ടി...... ഓ..... സോറി.... എനിക്കറിയില്ലായിരുന്നു.... ഞാൻ..... നേരത്തെ പറഞ്ഞത് കേട്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത്........ വിഷ്ണു....... Iam...... Sorry......... അതും പറഞ്ഞു അവൻ വേഗം പുറത്തേക്ക് പോയി.......... അവൻ പോയതും ദേവേട്ടന്റെ നോട്ടം വീണ്ടും എന്നിലേക്കായി... മുഖത്തു നല്ല ദേഷ്യം ഉണ്ട് എന്നെ ജീവോനോട് കിട്ടായാൽ പറയാം....... ഡി........ ആരാ.... അത്........ അത്....... അത്..... പിന്നെ..... ദേവേട്ടാ...... എന്താടി നിനക്ക് വിക്ക് ഉണ്ടോ....... ഇല്ല....... എന്റെ ദേവി ഇങ്ങേരു നല്ല കലിപ്പിൽ ആണല്ലോ ഇനി എന്ത് ചെയ്യും....... അത് അവൻ എന്റെ ക്ലാസമേറ്റ് ആണ്........ അർജുൻ.... അച്ഛന്റെ ഫ്രണ്ടിന്റെ മോനാ..... നിന്നോട് ഞാൻ പോകും മുന്നേ ചോദിച്ചതല്ലേ ഒറ്റയ്ക്ക് നിൽക്കാൻ പേടി ഉണ്ടോന്ന്..... അത് ദേവേട്ടാ ഞാൻ....... ചോദിച്ചോ.... ഇല്ലയോ...... ചോദിച്ചു....... നിനക്ക് പേടി ഉള്ള കാര്യം എന്താടി അപ്പൊ പറയാഞ്ഞേ.......

ഹും വഴിയേ പോണവർക്ക് എല്ലാവർക്കും അറിയാം അവളുടെ പേടിയെ കുറിച്ച്......എന്നോട് പറയില്ല....... ദേവേട്ടന്റെ ഓരോ വാക്കിലും ദേഷ്യം നിറഞ്ഞു നിന്നു....... പിന്നെ ഒന്നും പറയാതെ പുറത്തേക്ക് പോയി.. അപ്പോഴേക്കും എന്റെ കണ്ണിൽ നനവ് പടർന്നിരുന്നു....... •••••••••••••••••••••••••••••••••••••••• ഫ്ലാറ്റിലേക്കുള്ള യാത്രയിൽ ഉട നീളം ഞങ്ങൾ ഇടയിൽ മൗനം തന്നെ ആയിരുന്നു ദേവേട്ടൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.... അത് കണ്ടപ്പോൾ ഉള്ളിൽ എവിടെയോ നോവ് പടർന്നു പിന്നെ ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു........എന്തൊക്കെയോ ആലോചിച്ചിരുന്നു...... ശിഖ......... ദേവേട്ടന്റെ ശബ്ദം കേട്ടപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.... എന്തോ ശബ്ദതിൽ നേരത്തെ കണ്ട ദേഷ്യം ഇല്ല..... മ്..... എന്താ.... ദേവേട്ടാ.... എടോ..... തല്ക്കാലം അവര് പോകുന്നത് വരെ താൻ എന്റെ മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്യ് നമ്മൾ രണ്ടു മുറിയില കിടക്കുന്നത് എന്ന് അവരെ അറിയിക്കണ്ട ചിലപ്പോൾ വിഷമം ആവും...... മ്....... ശരി...... ഞാൻ വേറൊന്നും പറയാതെ വീണ്ടും പുറത്തേക്ക് തന്നെ നോക്കി ഇരുന്നു...... എപ്പോഴോ ഞാൻ ഉറങ്ങി പോയി....... ശിഖ...... എഴുന്നേൽക്കു....... ദേവേട്ടൻ വിളിച്ചപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്നുണർന്നത്....

അപ്പോഴാണ് മനസ്സിലായത് ഞാൻ ഇത്രയും നേരം ദേവേട്ടന്റെ തോളിൽ ആണ് തല വെച്ചത് എന്ന്..... ഞാൻ വേഗം തന്നെ കാറിൽ നിന്നിറങ്ങി ഫ്ലാറ്റിലേക്ക് നടന്നു...... ഫ്ലാറ്റിൽ എത്തിയതും ഞാൻ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു...... മ്...... മതി... പോയി കുളിക്ക് എന്നിട്ട് കുറച്ചു റസ്റ്റ്‌ എടുക്ക് ഹോസ്പിറ്റലിൽ നിന്ന് വന്നതല്ലേ....... അമ്മ പറഞ്ഞപ്പോൾ ഞാൻ ദേവേട്ടന്റെ മുറിയിലേക്ക് നടന്നു...... ടവൽ എടുത്ത് കുളിക്കാൻ കേറി..... കുളി കഴിഞ്ഞപ്പോൾ ആണ് ഞാൻ ഡ്രസ്സ്‌ എടുക്കാതെ ആണ് വന്നത് എന്ന് ഓർത്തത്.... എന്റെ ദേവി..... ഇനി എന്ത് ചെയ്യും.... എന്റെ ഡ്രസ്സ്‌ എല്ലാം അപ്പുറത്തെ മുറിയിൽ അല്ലെ എങ്ങന അത് എടുക്ക.... ആ വിച്ചൂനെ വിളിക്കാം...... അപ്പോഴാണ് ഫോൺ ബെഡിൽ കിടക്കുവാണല്ലോന്ന് ഓർത്തത് ഞാൻ ആ ടവൽ ചുറ്റി എന്നിട്ട് വാതിൽ തുറന്ന് പതിയെ തല വെളിയിലെക്കിട്ട് നോക്കി.... ഹാവൂ.... ഭാഗ്യം... ദേവേട്ടൻ ഇല്ല........ ഞാൻ വേഗം പുറത്തേക്കിറങ്ങി കട്ടിലിൽ നിന്ന് ഫോൺ എടുത്ത് തിരിഞ്ഞതും ദേ നിൽക്കുന്നു ദേവേട്ടൻ.......

ദേവേട്ടനെ കണ്ടതും എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയി എന്റെ ശരീരം തളരുന്നത് പോലെ തോന്നി.... എന്നെ ആ കോലത്തിൽ കണ്ടിട്ട് ദേവേട്ടൻ വായും പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു....... നീ എന്താടി.... ഈ കോലത്തിൽ.... വല്ല ഫാഷൻ ഷോയും ഉണ്ടോ........ അത്..... ദേവേട്ടാ.... എന്റെ ഡ്രസ്സ്‌ എല്ലാം ആ മുറിയിൽ ആണ് ഞാൻ അതോർക്കാതെ കുളിക്കാൻ കേറിയത്.... അതാ....ഞാൻ........ അപ്പൊ നീ ഇട്ട ഡ്രസ്സൊ... നിനക്ക് അത് ഇട്ട് ഇറങ്ങിയാൽ പോരെ....... അത് ദേവേട്ടാ... ഞാൻ ബക്കറ്റിൽ നഞ്ഞച്ചു വെച്ചു......... മ്....... ഒന്ന് മൂളിയതിന് ശേഷം മീശ പിരിച്ചു ദേവേട്ടൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി എനിക്കാണേൽ അവിടെ നിന്ന് അനങ്ങാൻ പറ്റുന്നില്ല...... ദേവേട്ടൻ എന്റെ അടുത്തെത്തിയതും ഞാൻ വേഗം തന്നെ കണ്ണ് അടച്ചു കുറെ നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് കണ്ണ് തുറന്നപ്പോൾ ദേവേട്ടനെ കണ്ടില്ല അപ്പോഴാണ് അലമാര തുറക്കുന്ന ശബ്ദം കേട്ടത് നോക്കിയപ്പോൾ ദേവേട്ടൻ..... ഇന്നാ..... ഈ ഡ്രസ്സ്‌ ഇട്ടോ....... ദേവേട്ടൻ എനിക്ക് നേരെ ഒരു ചുരിദാർ നീട്ടി...... ഞാൻ അത് വാങ്ങി ദേവേട്ടനെ തന്നെ നോക്കി നിന്നു........ എന്താടി.....

നീ ഡ്രസ്സ്‌ മാറുന്നില്ലേ ഇങ്ങനെ തന്നെ നിൽക്കാൻ പോകുവാണോ....... ഞാൻ വേഗം തന്നെ അതുമായി ബാത്‌റൂമിൽ കയറി ഡ്രസ്സ്‌ ഇട്ട് പുറത്തിറങ്ങിയപ്പോൾ ദേവേട്ടൻ അവിടെ തന്നെ ഉണ്ടായിരുന്നു...... ഞാൻ ഇറങ്ങിയതും ദേവേട്ടൻ ബാത്‌റൂമിലേക്ക് പോകാനൊരുങ്ങി........ ദേവേട്ടാ......... ഞാൻ പതിയെ വിളിച്ചു....... മ്....... എന്താ....... ഈ ഡ്രസ്സ്‌...... ഇത് എവിടെന്ന........ സാധാരണ എല്ലാവരും ഡ്രസ്സ്‌ എടുക്കുന്നത് എവിടെന്ന അവിടെന്ന് തന്നെ........ എന്താ...... അതല്ല..... ദേവേട്ടന്റെ അലമാരിയിൽ എങ്ങനെ എന്ന ചോദിച്ചത്..... ഞാൻ നിന്റെ ചേച്ചിക്ക് വേണ്ടി വാങ്ങി വെച്ചതാ കല്യാണത്തിന് മുന്നേ.... എന്റെ ഇഷ്ടത്തിന് കുറച്ചു ഡ്രസ്സ്‌ വാങ്ങിയിരുന്നു.... അത്രയും പറഞ്ഞു ദേവേട്ടൻ ബാത്‌റൂമിലേക്ക് പോയി....... പെട്ടന്ന് ദേവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി ദേവേട്ടന് ഇപ്പോഴും ചേച്ചിയെ ആണ് സ്നേഹിക്കുന്നത് എന്ന് എന്റെ മനസ്സിൽ കിടന്ന് ആരോ പറഞ്ഞു..... ഞാൻ എന്റെ കഴുത്തിൽ കിടക്കുന്ന താലി മുറുകെ പിടിച്ചു....... എന്തോ എനിക്ക് അതിൽ ഒരാവകാശവും ഇല്ല എന്ന ഒരു തോന്നൽ........ ശിഖ........ ദേവേട്ടൻ വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്...... മ്..... എന്ത് പറ്റി തനിക്ക്..... ഏയ്‌.... ഒന്നുമില്ല ദേവേട്ടാ........

പിന്നെ എന്താ തന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്..... അത് കണ്ണിൽ എന്തോ പോയി....... എവിടെ.... നോക്കട്ടെ........ വേണ്ട.... അത് പോയി........ മ്.... ശരി.... താൻ കുറച്ചു നേരം കിടന്നോ... ഞാൻ അങ്ങോട്ട് ചെല്ലട്ടെ...... ദേവേട്ടൻ പോയതും ഞാൻ പതിയെ ബെഡിലേക്ക് ചാഞ്ഞു....... അപ്പോഴും എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ ആയിരുന്നു.. എനിക്ക് കിട്ടിയ ഈ ജീവിതം അത് ചേച്ചിക്ക് അവകാശപെട്ടതായിരുന്നു..... പക്ഷേ.... ഇപ്പൊ......... എനിക്ക് ദേവേട്ടനെ പിരിയാൻ...... പറ്റില്ല......... ഓരോന്നും ആലോചിച്ച ഉറങ്ങി പോയി....... രാത്രി അമ്മ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത് എനിക്ക് വേണ്ടെന്ന് പറഞ്ഞെങ്കിലും നിറബന്ധിച്ചപ്പോൾ കുറച്ചു കഴിച്ചു.... വീണ്ടും ചെന്ന് കിടന്നു എന്ത് കൊണ്ടോ ദേവേട്ടനെ കാണുമ്പോൾ എനിക്ക് ചേച്ചിയെ ഓർമ വരാൻ തുടങ്ങി....... •••••••••••••••••••••••••••••••• കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവരെല്ലാവരും തിരിച്ചു പോയി വീണ്ടും ഞാനും ദേവേട്ടനും മാത്രമായി ഞാൻ എന്റെ ആ പഴയ മുറിയിലേക്ക് വീണ്ടും മാറി ദേവേട്ടൻ വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല...... എന്ത് കൊണ്ടോ അവകാശം ഇല്ലത്തത് കൈയിൽ കൊണ്ട് നടക്കുന്നത് പോലെ ആയിരുന്നു എനിക്ക് ദേവേട്ടന് ഇപ്പോഴും ചേച്ചിയെ ഇഷ്ടം ആണെന്ന് എനിക്ക് തോന്നി ഞാൻ ചിലപ്പോ ഒരു അധികപറ്റായിരിക്കും....

എന്റെ മുറിയിൽ എത്തിയതും അതുവരെ അടക്കി പിടിച്ചതെല്ലാം അണപ്പൊട്ടി ഒഴുകാൻ തുടങ്ങി..... എനിക്ക് ദേവേട്ടനെ കൈ വിട്ട് പോകുവാണെന്ന് തോന്നി........ദേവട്ടനിലേക്ക് അടുക്കും തോറും ഞാൻ അകലാൻ തുടങ്ങി..... പിന്നീട് അങ്ങോട്ട് ഞാൻ ദേവട്ടനിൽ നിന്ന് അകലം പാലിച്ചു...... ദേവേട്ടന്റെ മുന്നിലേക്ക് പോകാതെ ആയി എപ്പോഴും മുറിയിൽ തന്നെ അടച്ചിരിപ്പായി ഇതൊക്ക ദേവേട്ടൻ കാണുന്നുണ്ട് എങ്കിലും ഒന്നും പറഞ്ഞില്ല ദേവേട്ടന്റെ മൗനം അത് എന്നെ ഏറെ വേദനിപ്പിച്ചു........ ശിഖ........... അടുക്കളയിൽ നിൽക്കുമ്പോൾ ആണ് ദേവേട്ടൻ അങ്ങോട്ട് വന്നത് ഞാൻ അനങ്ങാതെ നിന്നു........ ശിഖ......... ദേവേട്ടൻ വീണ്ടും വിളിച്ചതും ഞാൻ തിരിഞ്ഞു നിന്നു എന്തെന്ന ഭാവത്തിൽ നോക്കി.......... എടോ..... തനിക്ക്.... തനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ..... ഞാൻ കുറച്ചായി ശ്രെദ്ധിക്കുന്നു താൻ ആകെ മാറി ഏത് നേരവും മുറിയിൽ തന്നെ എന്നെ കണ്ടാൽ പോലും ഇയാള് ഇപ്പൊ മിണ്ടാറില്ല എന്താ......... എന്താ പറ്റിയത്....... ഒന്നുമില്ല...... ദേവേട്ടന് വെറുതെ തോന്നുന്നത.... താൻ വെറുതെ കള്ളം പറയണ്ട... ഒന്നുമില്ലെന്ന് തന്റെ മുഖം കണ്ടാൽ അറിയാം...... എന്തോ കാര്യമായ പ്രശ്നം ഉണ്ട്.........

എന്താ.......... ദേവേട്ടാ....... എനിക്ക്...... അത്........ എനിക്ക് ഡിവോഴ്സ് വേണം........ ഞാൻ പറഞ്ഞത് കേട്ട് ദേവേട്ടൻ ഞെട്ടി........ എന്താ....... നിനക്ക് ഡിവോഴ്സ് വേണോന്നോ...... അതിനും മാത്രം ഇപ്പൊ എന്താ ഉണ്ടായത്.... ഞാൻ നിന്നോട് മോശം ആയി പെരുമാറിയോ നിന്റടുത് ഭർത്താവിന്റെ അധികാരം എടുത്തോ......... ഇല്ല....... ദേവേട്ടൻ ഒന്നും ചെയ്തില്ല....... പിന്നെ..... എന്താ........എന്താ നിന്റെ പ്രശ്നം....... എന്റെ.... പ്രശ്നം ദേവേട്ടൻ തന്നെയാ....... എനിക്ക് എനിക്ക് ഒത്തിരി ഇഷ്ടാ ദേവേട്ടനെ ആദ്യമൊന്നും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല എപ്പോഴോ ഇഷ്ടപ്പെട്ടു പോയി......... അത്രയും പറഞ്ഞതും എന്റെ കണ്ണ് നിറഞ്ഞു........ അതിനു........ അതിനു എന്തിനാ നീ ഡിവോഴ്സ് ചോദിക്കുന്നത്......... ഇഷ്ടം ഒരാൾക്ക് മാത്രം തോന്നിയത് കൊണ്ട് കാര്യമില്ല ദേവേട്ടന്...... ദേവേട്ടന് ഇപ്പോഴും ചേച്ചിയെ അല്ലെ ഇഷ്ടം......... അന്ന് ദേവേട്ടൻ എനിക്ക് നേരെ ചേച്ചിക്ക് വാങ്ങിയ ഡ്രസ്സ്‌ വെച്ച് നീട്ടിയപ്പോൾ എനിക്ക് മനസ്സിലായി ഈ ജീവിതവും ചേച്ചിക്ക് കിട്ടേണ്ടത് അല്ലെ അതിൽ എനിക്ക് ഒരാവകാശവും ഇല്ല ഈ താലി പോലും ദേവേട്ടൻ ചേച്ചിക്കായി വാങ്ങിയതാണ് എനിക്ക് ഒരാവകാശവും ഇല്ലാത്ത ഈ ജീവിതം ഞാൻ എങ്ങനെ ജീവിക്കും....... ദേവേട്ടൻ പോലും ഭാര്യ ആയി ചേച്ചിയെ അല്ലെ കാണുന്നത് ദേവട്ടനിൽ എനിക്ക് എന്താ അവകാശം.......

അത്രയും പറഞ്ഞതും ദേവേട്ടന്റെ കൈ എന്റെ മുഖത്ത് പതിഞ്ഞിരുന്നു........ നിനക്ക് എന്തെങ്കിലും അറിയണമെങ്കിൽ എന്നോട് ചോദിക്കണം അല്ലാതെ എല്ലാം മനസ്സിൽ ഇട്ട് നടന്നിട്ട് ഓരോന്നു സ്വയം ആലോചിച്ചു കൂട്ടരുത്....അവൾക്ക് ഡിവോഴ്സ് വേണം പോലും......... അത്രയും പറഞ്ഞു ദേവേട്ടൻ മുറിയിലേക്ക് പോയി....... എനിക്ക് അറിയാം പറഞ്ഞത് കൂടി പോയെന്നു പക്ഷേ...... ദേവേട്ടന്റെ മനസ്സിൽ ഞാൻ ഇല്ല....... ഞാൻ വേഗം മുറിയിലേക്ക് പോയി..... കട്ടിലിൽ കിടന്ന് കുറെ കരഞ്ഞു ഇപ്പോഴും ദേവേട്ടന്റെ മനസ്സിൽ എന്താണെന്ന് തുറന്നു പറഞ്ഞില്ല അത് എന്നെ ഏറെ വേദനിപ്പിച്ചു.......... പെട്ടന്നാണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് എന്ത് കൊണ്ടോ ഞാൻ പോയി നോക്കിയില്ല കുറച്ചു കഴിഞ്ഞു എന്തോ ശബ്ദം കേട്ടു ചെന്ന് നോക്കിയപ്പോൾ ആ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story