പ്രണയപൂർവ്വം: ഭാഗം 5

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

എന്തോ ശബ്ദം കേട്ട് ഞാൻ ചെന്ന് നോക്കിയപ്പോൾ ഏതോ ഒരു പെണ്ണ് ദേവേട്ടനെ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടു....... ദേവേട്ടാ.......... അമ്മു ഒരലർച്ചയോടെ അവനെ വിളിച്ചു.... അവളുടെ വിളി കേട്ടതും ആ പെണ്ണ് ദേവനിൽ നിന്ന് അടർന്നു മാറി ആ പെണ്ണിനെ കണ്ടതും അവൾ ഒന്ന് ഞെട്ടി....... ചേച്ചി............ ശിവപ്രിയയെ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി...... മോളെ...... അമ്മു........ അവളെ കണ്ടതും പ്രിയ അമ്മുവിന്റെ അടുത്തേക്ക് വന്നു....... അമ്മു.... മോളെ... നീ ഇവിടെ ഉണ്ടായിരുന്നോ... നീ എന്താ ഇവിടെ........ പ്രിയ അവളോട് ഓരോന്നും ചോദിച്ചോണ്ടിരുന്നു പക്ഷേ അമ്മുവിന്റെ നോട്ടം ദേവനിൽ ആയിരുന്നു..... അമ്മു.... നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.... നിനക്ക് എന്നോട് ദേഷ്യമാണോ മോളെ.. ഞാൻ... ഞാൻ അന്ന് അങ്ങനെ... എനിക്ക് പറ്റി പോയി മോളെ........ നീ ഈ ചേച്ചിയോടു ക്ഷമിക്കു......... അപ്പോഴാണ് പ്രിയ അമ്മുവിന്റെ കഴുത്തിൽ കിടക്കുന്ന താലി കണ്ടത്..... അമ്മു ഇത് എന്താ... നിന്റെ.... നിന്റെ കല്യാണം കഴിഞ്ഞോ........

ആ... ചേച്ചി..... കഴിഞ്ഞു....... അവള് ദേവനെ നോക്കി കൊണ്ട് പറഞ്ഞു..... ചേച്ചി അറിഞ്ഞില്ല മോളെ.... ആരും എന്നെ അറിയിച്ചില്ല അല്ല എങ്ങനെ അറിയിക്കും അത്രയും വല്യ തെറ്റല്ലേ ഞാൻ എല്ലാവരോടും ചെയ്തത്.... അമ്മു എന്നിട്ട് എവിടെ....... ആള് എവിടെ എന്റെ ഈ കുറുമ്പിയെ കെട്ടിയ ആള് എവിടെ ചേച്ചി ഒന്ന് കാണട്ടെ...... ദേ..... ആ നിൽക്കുന്ന ആളാ...... അതും പറഞ്ഞു അവള് ദേവന്റെ നേരെ വിരൽ ചൂണ്ടി...... അമ്മു വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയ പ്രിയ അത് ദേവനാണെന്ന് അറിഞ്ഞതും ഒന്ന് ഞെട്ടി...... അമ്മു..... മോളെ.... അത്... അത് ദേവേട്ടൻ അല്ലെ...... അതെ.... ചേച്ചി... ദേവേട്ടൻ തന്നെ.... അന്ന് ചേച്ചി ചേച്ചിയുടെ സന്തോഷത്തിനു വേണ്ടി എല്ലാവരെയും നാണം കെടുത്തി ഇറങ്ങി പോയി അന്ന് നമ്മുട അച്ഛനും അമ്മയും എല്ലാവരുടെയും മുന്നിൽ നാണം കേട്ടു അവർ മാത്രം അല്ല ദേവേട്ടന്റെ വീട്ടുകാരും അന്ന് എനിക്ക് എന്റെ സന്തോഷതേക്കാൾ വലുത് എന്റെ അച്ഛന്റെ സന്തോഷം ആയിരുന്നു അതുകൊണ്ട് ഞാൻ ദേവേട്ടനെ കല്യാണം കഴിക്കാൻ സമ്മതിച്ചു ദേവേട്ടനും വീട്ടുകാർക്കും അതിൽ ഒരേതിർപ്പും ഉണ്ടായിരുന്നില്ല.....

Noooooooo..... അത്രയും കേട്ടതും പ്രിയ ഒരു അലർച്ച ആയിരുന്നു....... അമ്മു.... അമ്മു.... നീ ഈ പറഞ്ഞത് കള്ളം അല്ലെ..... എന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ...... അല്ല..... ദേവേട്ടൻ ഇപ്പൊ എന്റെ ഭർത്താവ് ആണ്....... അത് കേട്ടതും പ്രിയ വേഗം ദേവന്റെ അടുത്തേക്ക് ചെന്നു...... ദേവേട്ടാ..... ഇവള് പറയുന്നത് കള്ളം അല്ലെ......... ദേവേട്ടാ... പറ...... അല്ല... അവള് പറഞ്ഞത് സത്യ.... ഇവള് ഇപ്പൊ എന്റെ ഭാര്യ ആണ്...... ഇല്ല..... ഇല്ല.... ഞാൻ.... ഞാൻ.... ഇത് വിശ്വസിക്കില്ല.... ഇല്ല..... ദേവേട്ടാ..... ദേവേട്ടനോട് ഞാൻ ചെയ്തത് തെറ്റ് ആണ് എനിക്കറിയാ.... പക്ഷേ... ഇപ്പൊ.... എനിക്ക് ദേവേട്ടനെ ഒത്തിരി ഇഷ്ടാ...... ഞാൻ... ഞാൻ അന്ന് ചെയ്തു പോയ തെറ്റിന് എന്നെ തന്നെ ദേവേട്ടന് സമർപ്പിക്കാൻ വന്നതാ...... ദേവേട്ടാ..... എന്നെ..... കൈ വിടരുത് എനിക്ക് ദേവേട്ടനെ വേണം....... അവൾ അങ്ങനെ പറയുമ്പോഴും ദേവന്റെ നോട്ടം അമ്മുവിൽ ആയിരുന്നു....... അമ്മു..... അമ്മു..... മോളെ...... എനിക്കറിയാം ദേവേട്ടന് ഇപ്പോഴും എന്നെ ഇഷ്ടാ.... മോളെ... മോള് എനിക്ക് എനിക്ക് എന്റെ ദേവേട്ടനെ തിരികെ വേണം......

അതും പറഞ്ഞു അവൾ അമ്മുവിന്റെ അടുത്തേക്ക് ചെന്നു.....മോളെ... ചേച്ചിക്ക് അന്ന് ഒരു തെറ്റ് പറ്റിയതാ... അവൻ ആ വിനീത് എന്നെ ചതിക്കുവായിരുന്നു അവനു വേറെ ഭാര്യയും കുഞ്ഞും ഉണ്ട് അവൻ എന്നെ ചതിക്കായിരുന്നു... അന്ന് ഞങ്ങൾ ഇങ്ങോട്ട് ആണ് പോന്നത് എനിക്ക് വളരെ വൈകിയ അവന്റെ സ്വഭാവം മനസ്സിലായത്...... ഞാൻ.... ഞാൻ അവന്റെ കൈയിൽ നിന്ന് എങ്ങനെയോ ആണ് രക്ഷപെട്ടത് അപ്പോഴാ ദേവേട്ടനെ കണ്ടത് പിന്നെ എങ്ങനെയോ ആണ് ഞാൻ ദേവേട്ടൻ ഇവിടെ ആണ് താമസിക്കുന്നത് എന്ന് കണ്ടു പിടിച്ചത്.... പക്ഷെ നിന്നെ... നിന്നെ... ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല...... മോളെ.... ചേച്ചിക്ക് വേണ്ടി നീ..... എനിക്ക്..... എന്റെ........ ദേവേട്ടനെ വേണം........ പ്രിയ അത്രയും പറഞ്ഞതും അമ്മു മുറിയിൽ കയറി വാതിൽ അടച്ചു..... തലയിണയിൽ മുഖം അമർത്തി അവൾ പൊട്ടി കരയാൻ തുടങ്ങി.... ... ദേവേട്ടനും ചേച്ചിയെ ഇഷ്ടാ.... അതുകൊണ്ടല്ലേ ഇത്രയും ഓക്കേ ചേച്ചി പറഞ്ഞിട്ടും ദേവേട്ടൻ ഒന്നും മിണ്ടാതെ നിന്നത് ഞാൻ...

ഞാൻ ആണ് വിഡ്ഢി... ദേവേട്ടൻ എന്നെ ഇഷ്ടം ആണെന്ന് കരുതി..... പക്ഷേ........ ഞാൻ....... അവൾക്ക് കണ്ണുനീറിനെ തടയാൻ ആയില്ല അവൾ വീണ്ടും വീണ്ടും കരഞ്ഞു..... കുറച്ചു കഴിഞ്ഞു ദേവൻ വന്നു അവളെ ഒരുപാട് തവണ വിളിച്ചെങ്കിലും അവൾ വാതിൽ തുറന്നില്ല...... എന്റെ കൃഷ്ണ.... ഇനി ഈ പെണ്ണിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും അല്ലെങ്കിൽ തന്നെ രാവിലെ ഡിവോഴ്സ് വേണമെന്ന് പറഞ്ഞു ഒരു പ്രശ്നം ഉണ്ടായതാണ് അതിനിടയിൽ ആണ് ആ പ്രിയ വന്നു ഇങ്ങനെ ഒക്കെ പറഞ്ഞത് ഇനി ഇപ്പൊ എന്താ ചെയ്യാ.... ഇനിയിപ്പോ ഞാൻ എന്തൊക്കെ പറയാൻ ശ്രെമിച്ചാലും അവൾ അതൊന്നും കേൾക്കാൻ കൂട്ടക്കില്ല...... മ്... എന്തായാലും അവൾ കുറച്ചു നേരം അതിനകത്തു ഇരിക്കട്ടെ.... എന്തായാലും പുറത്തേക്ക് വരാതിരിക്കില്ലല്ലോ അപ്പൊ കൈയോടെ പിടിക്കാം..... അതും പറഞ്ഞു അവൻ മുറിയിയിലേക്ക് പോയി........ •••••••••••••••••••••••••••••••••••••••••••••••••• പ്രിയ എന്തായി.... നമ്മുട പ്ലാൻ വല്ലതും വർക്ക്‌ ഔട്ട്‌ ആകോ..... വിനു (വിനീത് ) നീ വെറുതെ ടെൻഷൻ ആവണ്ട നമ്മുടെ പ്ലാൻ ഏട്ടിട്ടുണ്ട്.... അവൾ ശിഖ ഞാൻ പറഞ്ഞതെല്ലാം വിശ്വസിച്ചിട്ടുണ്ട് ഇനി എല്ലാം നമ്മൾ ഉദ്ദേശിക്കുന്നത് പോലെ നടക്കും....

പ്രിയ അവർക്ക് വല്ല സംശയവും തോന്നി കാണുമോ..... അതിനു വഴിയില്ല അത്രയ്ക്കും നല്ല അഭിനയം ആണ് ഞാൻ അവിടെ കാഴ്ച വെച്ചത് ശിഖയെ എനിക്ക് നന്നായി അറിയാം അവളോട് എന്ത് എങ്ങനെ പറഞ്ഞാൽ വിശ്വസിക്കും എന്ന് എന്നെകൾ നന്നായി വേറെ ആർക്കറിയാം...... എന്നും അവളോടൊപ്പം കളിച്ചു നടക്കുമ്പോഴും എന്റെ മനസ്സിൽ അവളോടുള്ള പക കത്തിജ്വലിക്കുക ആയിരുന്നു..... അവൾ കാരണം ആണ് എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം നഷ്ടമായത്..... എവിടെ നിന്നോ വലിഞ്ഞു കേറി വന്നു എനിക്കുള്ളതെല്ലാം അവൾ തട്ടി എടുത്തു.... ആദ്യമൊക്കെ ഞാൻ അവളോട് ദേഷ്യം കാണിച്ചപ്പോൾ അച്ഛനും അമ്മയും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു അതിൽ പിന്നെ ആണ് ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിയത് അല്ല അങ്ങനെ അഭിനയിച്ചത് അവളോടൊപ്പം സ്നേഹത്തോടെ നടക്കുമ്പോഴും എനിക്ക് അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു....... പ്രിയ... ഇപ്പോഴും നിന്റെ അച്ഛന് അറിയില്ലേ ആവളുടെ അച്ഛനും അമ്മയും ആരാന്നു.....

ഇല്ല വിനു അച്ഛനറിയില്ല..... ഒരിക്കൽ തൃശ്ശൂർ പോയി വന്നപ്പോൾ അച്ഛന്റെ കൂടെ അവളും ഉണ്ടായിരുന്നു ഏകദേശം ഒരു 2വയസ് ഉണ്ടായിരുന്നു അന്ന് അവൾക്ക് അച്ഛന് രാത്രി റോഡിൽ നിന്ന് കിട്ടിയതാണ് അവളെ അച്ഛൻ അവളെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി എങ്കിലും അവളുടെ വീട്ടുകാരെ കുറിച്ച് ഒരറിവും കിട്ടിയില്ല അങ്ങനെ ആണ് അച്ചൻ അവളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നത് അന്ന് തുടങ്ങിയതാ എന്റെ ശനിദശാ അവൾ വന്നതോടു കൂടി എന്നെ ആരും നോക്കാതെയായി ഞാൻ വളരുന്നതിനൊപ്പം എനിക്ക് അവളോടുള്ള വെറുപ്പും പകയും കൂടി കൂടി വന്നു....... അവൾ വന്നതിൽ പിന്നെ അച്ഛൻ എനിക്കായി ഒന്നും വാങ്ങി കൊണ്ടുവരാതെ ആയി എന്ത് വാങ്ങിയാലും അവൾക്കും വാങ്ങും ചിലപ്പോൾ എനിക്ക് തരുന്നതിനേക്കാൾ നല്ലത് ആയിരിക്കും അവൾക്ക് ചോദിക്കുമ്പോൾ അച്ഛൻ പറയുന്നത് അവൾക്ക് ആരും ഇല്ലത്തത് അല്ലെ അവൾ നമ്മളുടെ ആരും അല്ലെന്ന് അവൾ ഒരിക്കലും അറിയരുത് ഒരു കാര്യത്തിനും അവളെ മാറ്റി നിർത്തരുത് അത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും പക്ഷേ അവളോട് സ്നേഹം നടിച്ചു എന്നെ കോണ്ട ആവും വിധത്തിൽ അവള്ക്കിട്ട് ഞാൻ പണി കൊടുത്തോണ്ടിരുന്നു.......

പ്രിയ.... നിന്റെ അച്ഛനാണോ അവൾക്ക് ശിഖ എന്ന പേരിട്ടത്..... ഏയ്.... അല്ല വിനു അത് അവളുടെ യഥാർത്ഥ പേര് തന്നെ ആണ് അവളെ അച്ഛന് കിട്ടിയപ്പോൾ അവളുടെ കൈയിൽ ഒരു സ്വർണ മോതിരം ഉണ്ടായിരുന്നു അതിൽ ശിഖ എന്ന പേര് കൊത്തിയിരുന്നു അത് കൊണ്ട് അച്ഛൻ അത് മാറ്റിയില്ല....... മ്..... ഇനി എന്താ... നിന്റെ അടുത്ത പ്ലാൻ...... ഹും.... നമുക്ക് നോക്കാം വിനു..... ഇന്ന് ഞാൻ അവൾക്ക് കൊടുത്ത ഡോസ് എത്രതൊള്ളം ഏറ്റു എന്ന നോക്കണം എന്നിട്ട് അടുത്ത പണി പ്ലാൻ ചെയ്യാം........എന്തായാലും ഞാൻ അവളെ അങ്ങനെ സുഖമായി ജീവിക്കാൻ സമ്മതിക്കില്ല അവൾക്ക് എല്ലാം നഷ്ടപ്പെടണം ആദ്യം അവൾക്ക് ആ ദേവനെ തന്നെ നഷ്ടമാകണം അവൾക്ക് അവനെ ഒത്തിരി ഇഷ്ടാ അത് എനിക്ക് അവളുടെ കണ്ണിൽ നിന്ന് മനസ്സിലായി ദേവനും അവളെ ഇഷ്ടപെടുന്നുണ്ട് പക്ഷേ ഒരിക്കലും ഞാൻ അവരെ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കില്ല.......... അതും പറഞ്ഞു അവൾ ഗൂഡമായി ചിരിച്ചു...... ••••••••••••••••••••••••••••••••••••••••••••••••••••

ഇവൾ കുറെ നേരായാലോ അകത്തു കയറി വാതിൽ അടച്ചിട്ടു ഇത്രയും നേരമായിട്ട് പുറത്തേക്ക് വന്നിട്ടില്ല...... എന്തായാലും ഒന്ന് പോയി നോക്കാം......അതും പറഞ്ഞു അവൻ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു...... ശിഖ....... ശിഖ..... വാതിൽ തുറക്ക്....... നീ അകത്തു എന്തെടുക്കുവാ....... വാതിൽ തുറക്ക്...... എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്....... ശിഖ....... ശിഖ........ അവൻ എത്ര വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല...... ഇവൾ അകത്തു എന്തെടുക്കുവാ.... ഇവൾ എന്താ വാതിൽ തുറക്കാത്തത്...... ശിഖ........ ശിഖ....... അവൻ വീണ്ടും വാതിലിൽ തട്ടി വിളിച്ചു........ ഇല്ല ഇനി ഇങ്ങനെ കിടന്ന് വിളിച്ചിട്ട് കാര്യം ഇല്ല അവൾ വാതിൽ തുറക്കില്ല.... ഇനി അവൾ...... ഏയ് ഇല്ല അതിനുള്ള ധൈര്യം അവൾക്കില്ല ഇനി നോക്കി നിന്നിട്ട് കാര്യം ഇല്ല അതും പറഞ്ഞു അവൻ വാതിൽ ചവിട്ടി തുറക്കാൻ ശ്രെമിച്ചു കുറച്ചു നേരത്തെ പരിശ്രേമത്തിനോടുവിൽ അവൻ വാതിൽ തുറന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story