പ്രണയപൂർവ്വം: ഭാഗം 6

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

കുറെ നേരത്തെ ശ്രേമത്തിനോടുവിൽ അവൻ വാതിൽ തുറന്നു അകത്തു കയറി പക്ഷേ അവൾ മുറിയിലെങ്ങും ഉണ്ടായില്ല..... അവൻ അവളെ ആ മുറിയിൽ മുഴുവൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം അമ്മു..... നീ ഇത് എവിടെ പോയി.... ഞാൻ കുറച്ചു മുൻപ് വരെ ഈ മുറിക്ക് പുറത്തു കാവൽ നിൽക്കുവായിരുന്നു പക്ഷേ നീ ഞാൻ കാണാതെ.......... അവൻ എന്തെക്കെയോ പുലമ്പി കൊണ്ടിരുന്നു അവൻ ആ മുറിയിൽ അവളുടെ സാമിപ്യം അനുഭവപ്പെട്ടു അവൻ വീണ്ടും അവളെ ആ മുറിയിൽ തിരയാൻ തുടങ്ങി അപ്പോഴാണ് മേശപ്പുറത്തു ഒരു പേപ്പർ ഇരിക്കുന്നത് അവൻ കണ്ടത് അവൻ വേഗം അങ്ങോട്ട് ചെന്നു ആ പേപ്പറിന്റെ മുകളിൽ അവൻ അവളുടെ കഴുത്തിൽ കെട്ടിയ താലിയും ഉണ്ടായിരുന്നു അവൻ ആ താലി അവന്റെ നെഞ്ചോട് ചേർത്ത് വെച്ചു....... " എന്റെ സ്വന്തം എന്നു ഞാൻ കരുതിയ എന്റെ ദേവേട്ടന് " ദേവേട്ടാ ഞാൻ പോകുവാ ഇനി ദേവേട്ടന് ഒരു ശല്യം ആയി ഞാൻ ഇവിടെ നിൽക്കുന്നില്ല ദേവേട്ടന്റെ മനസ്സിൽ ചേച്ചിയാണെന്ന് എനിക്ക് മനസ്സിലായി സ്നേഹം ആരുടേയും കൈയിൽ നിന്ന് തട്ടി പറിച്ചു വാങ്ങാൻ കഴിയില്ലല്ലോ

എന്റെ ഇഷ്ടം അത് ഞാൻ എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടുകയാണ് ഞാൻ ഇനി ഒരിക്കലും ദേവേട്ടന് ശല്യം ആയി വരില്ല... പ്രിയേച്ചി പാവം ആണ് ചേച്ചിക്ക് ഇപ്പൊ ദേവേട്ടന് ഒത്തിരി ഇഷ്ടം ആണ് ആ ഇഷ്ടം ദേവേട്ടനും ഉള്ള സ്ഥിതിക്ക് നിങ്ങൾ രണ്ടു പേരും ആണ് ഒരുമിക്കേണ്ടത് ഞാൻ ദേവേട്ടന്റ ജീവിതത്തിലേക്ക് പെട്ടന്ന് കടന്ന് വന്നതാണ് പക്ഷേ ആ മനസ്സിലൊ ജീവിതത്തിലോ എനിക്ക് ഒരു സ്ഥാനം ഇല്ലെന്നു എനിക്കറിയാം എനിക്ക് കിട്ടിയത് അർഹതയില്ലാത്ത ജീവിതമാണെന്ന് എനിക്ക് അറിയാം ആരെയും വേദനിപ്പിക്കാൻ അല്ല ദേവേട്ടന് അറിയാലോ ഞാൻ എന്ത് കൊണ്ടാണ് അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് അത് കൊണ്ട് ദേവേട്ടന് എന്നോട് ദേഷ്യം ഒന്നും തോന്നരുത് എന്നെ ഇനി ഒരിക്കലും അന്വേഷിക്കരുത് തല്ക്കാലം ഞാൻ വീട്ടിലേക്ക് പോകുന്നില്ല എനിക്ക് അച്ഛനെയും അമ്മയെയും ഫേസ് ചെയ്യാൻ പറ്റില്ല എനിക്ക് ഇപ്പൊ ഒരു ചേഞ്ച്‌ ആവാശ്യം ആണ്

ദേവേട്ടൻ പേടിക്കണ്ട ഞാൻ മരിക്കാൻ ഒന്നും നോക്കില്ലാട്ടോ നിങ്ങൾ സുഖായി ജീവിക്ക് എന്റെ മനസ്സ് ശാന്തം ആകുമ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു ചെല്ലും.... പിന്നെ ദേവേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി അത് ഞാൻ തിരികെ എൽപ്പിക്കുന്നു അത് ദേവേട്ടന് തരണം എന്ന് കരുതിയതല്ല പക്ഷേ അത് എന്റെ കഴുത്തിൽ കിടക്കുമ്പോൾ എനിക്ക് ദേവേട്ടനെ ചേച്ചിക്ക് വിട്ട് കൊടുക്കാൻ ആവില്ല അത് കൊണ്ടാണ് അത് തിരികെ തരുന്നത്...... എനിക്ക് ദേവേട്ടന് ദേഷ്യം ഒന്നും ഇല്ലാട്ടോ സ്നേഹ ഇപ്പോഴും എപ്പോഴും".... എന്ന് പ്രണയപൂർവ്വം ശിഖ ആ കത്തു വാഴിച്ചതും അവൻ അത് ദേഷ്യത്തിൽ ചുരുട്ടി വലിച്ചെറിഞ്ഞു.... അമ്മു.... നീ എന്താ ഈ കാണിച്ചത് എനിക്ക്.... എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ നീ നിന്നില്ലല്ലോ എനിക്കറിയാം എന്റെ ചില നേരത്തെ പ്രവർത്തികളും മൗനവും നിന്നെ വേദനിപ്പിച്ചെന്ന് പക്ഷേ നീ.........

നിനക്ക് എങ്ങനെ തോന്നി എന്നെ വിട്ട് പോകാൻ ഉള്ള തീരുമാനം എടുക്കാൻ.... ഇല്ല.... അങ്ങനെ നിന്നെ പോകാൻ ഞാൻ അനുവദിക്കില്ല അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി നീ നിന്റെ സന്തോഷം കളയണ്ട ആവശ്യം ഇല്ല ഒരിക്കൽ നീ അത് ചെയ്തു പക്ഷേ എന്നെ വേണ്ടെന്ന് വെച്ച് പോയവൾക്ക് വേണ്ടിയാണ് നീ ഇപ്പൊ നിന്റെ സന്തോഷം...... എന്നെ വേണ്ടെന്ന് വെക്കുന്നത് ഇല്ല ഞാൻ അത് അനുവദിക്കില്ല എനിക്ക് വേണം നിന്നെ.......... അവൻ ഉറച്ച ഒരു തീരുമാനത്തോടെ കാറിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി........ അവൾ എന്തായാലും ഇറങ്ങിയിട്ട് അധികം നേരം ഒന്നും ആകില്ല എങ്ങനെയും അവളെ കണ്ടെത്തണം..... അമ്മു നീ ഇത് എവിടെയാ...... അവൻ അവളെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു........ ഹരിയെ വിളിച്ചു നോക്കാം അവനെ വിളിച്ചാൽ അമ്മുവിന്റെ ലാസ്റ്റ് ലൊക്കേഷൻ അറിയാൻ പറ്റും.......... ഹരി ദേവന്റെ കസിൻ ആണ്......... അവൻ വേഗം തന്നെ ഹരിയെ വിളിച്ചു......... ഹലോ.... ദേവേട്ടാ...... സുഖല്ലേ...... എത്ര നാളായി ചേട്ടൻ വിളിച്ചിട്ട്..... ഹരി.... അതൊക്കെ പിന്നെ പറയാം ഞാൻ നിനക്ക് ഒരു നമ്പർ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട് ആ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ്‌ ആണ് എനിക്ക് അതിന്റെ ലാസ്റ്റ് ലൊക്കേഷൻ കിട്ടണം...

കുറച്ചു അർജന്റ് ആണ് ഇപ്പൊ തന്നെ വേണം..... ദേവേട്ടാ.... ഒരു അഞ്ചു മിനുട്ട് ഞാൻ നോക്കിയിട്ട് വേഗം വിളിക്കാം........ ഹരി അതും പറഞ്ഞു കാൾ കട്ടാക്കി.... ദേവൻ വഴിയിൽ കാർ നിർത്തിയിട്ടു സ്റ്റീറിങ്ങിൽ തല വച്ചു കിടന്നു അപ്പോഴും അവന്റെ മനസ്സിൽ ശിഖ മാത്രം ആയിരുന്നു..... ഫോൺ ബെൽ കേട്ടാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്..... ഹലോ... ഹരി...... എന്തായി...... ദേവേട്ടാ ആ നമ്പറിന്റെ ലാസ്റ്റ് ലൊക്കേഷൻ ബസ് സ്റ്റാൻഡ് ആണ് കാണിക്കുന്നത് പിന്നെ കുറച്ചു മുൻപ് ആ നമ്പർ ഓൺ ആയി അപ്പൊ ചെക്ക് ചെയ്തപ്പോളും ബസ് സ്റ്റാൻഡ് തന്നെ ആണ് കാണിക്കുന്നത്...... അല്ല ദേവേട്ടാ അത് ആരുടെ നമ്പർ ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ...... ഹരി ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാം.... എല്ലാം വിശദമായി അപ്പോൾ പറയാം എന്തായാലും ഞാൻ ഇപ്പൊ അങ്ങോട്ട് ചെല്ലട്ടെ...... ശരി ദേവേട്ടാ.... എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി...... ദേവൻ വേഗം തന്നെ കാർ സ്റ്റാർട്ട്‌ ചെയ്ത ബസ് സ്റ്റാൻഡ് ലക്ഷ്യം ആക്കി വണ്ടി വിട്ടു......... അമ്മു ഞാൻ വരുവാ.... നിന്നെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല....

.ഇനി എന്ത് വേണം എന്ന് എനിക്കറിയാം.... അവൻ കാർ പറപ്പിക്കുകയായിരുന്നു...... ബസ് സ്റ്റാൻഡിൽ എത്തിയതും അവൻ അവിടെ മുഴുവനും അവളെ അന്വേഷിച്ചു എല്ലാവരെയും അവളുടെ ഫോട്ടോ കാണിച്ചെങ്കിലും ആരും തന്നെ അവളെ കണ്ടില്ല എന്ന് പറഞ്ഞു...... അവൻ വീണ്ടും അവളെ വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചു പക്ഷേ അവൾ കാൾ എടുത്തില്ല അവൻ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു ഒടുവിൽ അവൾ കോൾ അറ്റൻഡ് ചെയ്തു..... ദേവേട്ടാ.... എനിക്ക് പറയാൻ ഉള്ളതെല്ലാം ഞാൻ ആ ലെറ്ററിൽ എഴുതിയിട്ടുണ്ട് അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല അത്രയും പറഞ്ഞു അവനു പറയാൻ ഉള്ളത് കേൾക്കാതെ അവൾ കോൾ കട്ട്‌ ആക്കി...... അവൾ പറഞ്ഞത് കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... വേണ്ട ദേവേട്ടാ.... എന്നെ ഇനി ദേവേട്ടൻ വിളിക്കണ്ട ഞാൻ എവിടെയാണെന്നോ ഒന്നും ദേവേട്ടൻ അറിയണ്ട ദേവേട്ടന് നല്ലതേ ഞാൻ ചെയ്യൂ എനിക്ക് ദേവേട്ടനെ ഇഷ്ടാ പക്ഷേ.......... ഇനി ഞാൻ ദേവേട്ടന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി നിന്നാൽ അത് ശെരിയാവില്ല അത് ഞാൻ ദേവേട്ടനോട് ചെയ്യുന്ന ദ്രോഹം ആയിരിക്കും ദേവേട്ടൻ എന്നെ ഇനി വിളിക്കരുത് ഇതുണ്ടെങ്കിൽ അല്ലെ ദേവേട്ടൻ എന്നെ വിളിക്കു അതും പറഞ്ഞു ഫോണിൽ നിന്ന് സിം ഊരി ഓടിച്ചു കളഞ്ഞു.......

ഇനി ഒരിക്കലും ദേവേട്ടൻ ഞാൻ എവിടെ ആണെന്ന് അറിയില്ല........ സിം ഓടിച്ചു കളഞ്ഞാൽ ഞാൻ നിന്നെ കണ്ടു പിടിക്കില്ലെന്നു കരുതിയോ....... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയവൾ ഒന്ന് ഞെട്ടി..... ദേവേട്ടാ........ഞാൻ....... അവൾ പറഞ്ഞു തീരും മുന്നേ അവളുടെ മുഖത്ത് അവന്റെ കൈ പതിഞ്ഞിരുന്നു...... നീ എന്ത് വിചാരിച്ചെടി %#*#% മോളെ നീ ഫോണും ഓഫ് ചെയ്തു വെച്ചാൽ ഞാൻ കണ്ടുപിടിക്കില്ലെന്ന് കരുതിയോ...... അവന്റെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്നു..... ദേവേട്ടാ.... ഞാൻ...... എനിക്ക്........ എനിക്കൊന്നും കേൾക്കണ്ട അതും പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു വലിച്ചു കാറിനടുത്തേക്ക് നടന്നു അവൾ കുറെ കുതറി മാറാൻ ശ്രെമിച്ചെങ്കിലും അവന്റെ കൈയിൽ നിന്നു അവളുടെ കൈ വിടുവിക്കാൻ ആയില്ല കാറിനടുത്തെത്തിയതും അവൻ അവളെ വലിച്ചു കാറിലേക്കിട്ടു..... ദേവൻ കാർ സ്റ്റാർട്ട്‌ ചെയ്തു..... അവന്റെ മുഖത്തെ ദേഷ്യം കണ്ടത് കൊണ്ട് അമ്മു അവനോട് സംസാരിക്കാൻ പോയില്ല...... കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ ഫ്ലാറ്റിൽ എത്തി കാർ പാർക്ക്‌ ചെയ്തു അവൻ അവളെ വലിച്ചു ഫ്ലാറ്റിലേക്ക് നടന്നു.......

ഫ്ലാറ്റിനു അകത്തു കയറിയതും അവൻ ഡോർ ലോക്ക് ചെയ്തു അവളെ വലിച്ചു റൂമിലേക്ക് നടന്നു റൂമിൽ എത്തിയതും അവൻ അവളെ തള്ളി കാട്ടിലിലേക്കിട്ടു....... ദേവേട്ടാ......... ഞാൻ......... എനിക്കൊന്നും കേൾക്കണ്ട........ ദേവേട്ടാ....... എനിക്ക്.... പറയാൻ ഉള്ളത്....... നിന്നോട് ഞാൻ പറഞ്ഞു മിണ്ടാതിരിക്കാൻ ഇനിയും കിടന്നു ചിലച്ചാൽ നേരത്തെ കിട്ടിയത് ഓർമ്മയുണ്ടല്ലോ........ ഒരെണ്ണം കൂടി തരാൻ എനിക്ക് മടിയില്ല......അതുകൊണ്ട് മിണ്ടാതെ ഇവിടെ ഇരുന്നോണം..... അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി....... അവൻ പോകുന്നത് നിറമിഴിയാലേ അവൾ നോക്കി നിന്നു..... കുറച്ചു കഴിഞ്ഞു അവൻ റൂമിലേക്ക് തിരികെ വന്നു അപ്പോൾ അവന്റെ കൈയിൽ അവളുടെ ഡ്രെസ്സും മറ്റു എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു അവൻ അതെല്ലാം അവന്റെ അലമാരയിൽ ഒതുക്കി വെച്ചു എന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നു..... ഡീ........... അവന്റെ പെട്ടന്നുള്ള വിളി കേട്ട് അവൾ തല ഉയർത്തി നോക്കി.... ഇനി മുതൽ നീ ആ മുറിയിൽ കിടക്കണ്ട ഇവിടെ ഈ മുറിയിൽ എന്റെ ഒപ്പം കിടന്നാൽ മതി അതിനു മുൻപ് എനിക്ക് ഒരു കാര്യം കൂടി ചെയ്യാനുണ്ട്......

നീ ഒന്ന് എഴുന്നേറ്റെ.... അവൻ പറഞ്ഞപ്പോൾ അവൾ ഇരുന്നിടത് നിന്നു എഴുന്നേറ്റു...... ഇത്..... എന്താ....... അവൻ അവൾക്ക് നേരെ കൈ നീട്ടി..... അതിലേക്ക് നോക്കിയതും അവൾ ഒന്ന് ഞെട്ടി....... ദേവേട്ടാ.... അത്........ താലി.....അത്.... ഞാൻ..... അതെ.... നീ അഴിച്ചു വെച്ച് പോയ അതെ താലി തന്നെ ആണ് നിന്റെ കഴുത്തിൽ അന്ന് ഞാൻ കെട്ടിയ അതെ താലി......... നിന്നോട് ഇത് അഴിക്കാൻ ഞാൻ പറഞ്ഞോ......... പറഞ്ഞോന്നു........ പെട്ടന്ന് അവന്റെ ശബ്ദം കനത്തതും അവൾ ഒന്ന് പേടിച്ചു...... അത് ദേവേട്ടാ..... ഞാൻ........ ഹും..... അവൾ ചേച്ചിക്ക് വേണ്ടി ത്യാഗം ചെയ്യാൻ നടക്കുന്നു.... നിന്നോട് ഞാൻ ഞാൻ പറഞ്ഞോ എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോണം എന്ന്...... ഞാൻ പറഞ്ഞോന്നു........ ഇല്ല......... പിന്നെ എന്തിന്റെ പേരിലാടി %#₹&#% മോളെ നീ ഈ താലി അഴിച്ചു വെച്ച് ഇവിടെ നിന്ന് ഇറങ്ങി പോയത്...... അത്..... ദേവേട്ടാ.... ഞാൻ..... ദേവേട്ടന് ചേച്ചിയെ...... ഞാൻ പറഞ്ഞോടി എനിക്ക് നിന്റെ ചേച്ചിയെ ഇഷ്ടം ആണെന്ന്............

പറഞ്ഞോ....... ഇല്ല.......... പക്ഷേ ദേവേട്ടൻ..... ഇന്ന് .......ചേച്ചി......വന്നപ്പോൾ അവളും അവളുടെ ഒരു ചേച്ചിയും....... നിന്റെ ചേച്ചി ഇന്ന് ഇവിടെ വന്നു കാണിച്ച കൂട്ടിയതിനു അവൾക്ക് നല്ല മറുപടി ഞാൻ കൊടുത്തിട്ടുണ്ട്..... പിന്നെ ഞാൻ അന്നേരം മൗനം പാലിച്ചത് നീ എന്ത് പറയും എന്ന് അറിയാൻ വേണ്ടി ആയിരുന്നു പക്ഷേ നീ ഒന്നും പറയാതെ നേരെ മുറിയിൽ കേറി വാതിൽ അടച്ചു അതും പോരാത്തതിന് താലിയും അഴിച്ചു വെച്ച് പോയേക്കുന്നു അവൾ...... അവൻ പറഞ്ഞത് കേട്ട് അവൾ തലയുയർത്തി അവനെ നോക്കി....... ഇനി മേലിൽ ഇങ്ങനെ എന്തെങ്കിലും ചെയ്‌താൽ പിന്നെ പറച്ചിൽ ഒന്നും ഇല്ല കൊന്നു കളയും...... ഡീ......... ഇങ്ങോട്ട് വാ....... അവൻ അവളെ അടുത്തേക്ക് വിളിച്ചു....... അവൾ അടുത്തേക്ക് വന്നതും അവൻ ആ താലി അവളുടെ കഴുത്തിൽ ഇട്ടു...... പെട്ടന്ന് അവൻ അങ്ങനെ ചെയ്തതും അവൾ അവന്റെ മുഖത്തേക്ക് നോക്കി..... അന്ന് ഞാൻ നിന്റെ കഴുത്തിൽ താലി കേട്ടിയത് അന്നത്തെ സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ് ഞാൻ അത്ര താല്പര്യത്തോടെയും അല്ല കേട്ടിയത്......

പക്ഷേ ഇപ്പൊ അങ്ങനെ അല്ല.... നിന്നെ എന്നും എന്റെ കൂടെ ചേർത്ത് നിർത്താൻ വേണ്ടി ആണ്.... ഇനി നീ ഈ താലി കഴുത്തിൽ നിന്ന് അഴിച്ചാൽ......... ഈ ദേവൻ ആരാണെന്ന് നീ ശരിക്കും അറിയും....... അത്രയും പറഞ്ഞു അവൻ മുറിക്ക് പുറത്തേക്ക് പോയി......... •••••••••••••••••••••••••••••••••••••• ഛെ........ എല്ലാം പോയി....... അവൻ ആ ദേവൻ എല്ലാം നശിപ്പിച്ചു അവൾ അവിടെ നിന്ന് ഇറങ്ങി പോയതാ പക്ഷേ അവൻ......... അവൾ ഒരു ഭ്രാന്തിയെ പോലെ മുറിയിൽ ഉള്ളതെല്ലാം നിലത്തിട്ട് പൊട്ടിച്ചു........ പ്രിയ...... നിനക്ക് എന്താ വട്ടായോ..... നീ ഇത് എന്ത് ഭ്രാന്ത് ആ കാണിക്കുന്നത്....... വിനു......... അവൻ....ആ ദേവൻ എല്ലാം നശിപ്പിച്ചു.... എനിക്ക് അത് സഹിക്കുന്നില്ല ഞാൻ.... ഞാൻ അവളെ മാത്രം ആണ് നശിപ്പിക്കാൻ ഉദ്ദേശിച്ചത് പക്ഷേ ആ ദേവൻ അവൻ അന്ന് തല്ലിയത് മുതൽ അവനും എന്റെ ശത്രു ആണ് ആ ശിഖ അവൾ ഇറങ്ങി പോയാൽ അവൻ തകരും എന്ന് എനിക്കുറപ്പായിരുന്നു പക്ഷേ അവൻ എല്ലാം നശിപ്പിച്ചു........ എടോ..... താൻ ഇങ്ങനെ അപ്സെറ് ആവണ്ട നമുക്ക് ഇനിയും അവസരങ്ങൾ വരും ഇതല്ലെങ്കിൽ മറ്റൊരു വഴി നമുക്ക് മുന്നിൽ തെളിയും നമുക്ക് അതിനു വേണ്ടി കാത്തിരിക്കാം....... അതും പറഞ്ഞു വിനു അവളെ ചേർത്ത് പിടിച്ചു...................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story