പ്രണയപൂർവ്വം: ഭാഗം 7

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

ഡീ............ ദേവന്റെ ദേഷ്യത്തോടെയുള്ള വിളി കേട്ട് അവൾ തലയുയർത്തി നോക്കി........ നീ ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ ഉദ്ദേശിക്കുന്നത് നിനക്ക് വിശപ്പൊന്നും ഇല്ലേ വാ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്.... അവൻ പറഞ്ഞത് കേട്ട് അവൾ അവനെ തറപ്പിച്ചോന്നു നോക്കി...... ഡീ.... നീ എന്താ എന്നെ നോക്കി പേടിപ്പിക്കുവാണോ.......... മര്യാദക്ക് എണീറ്റ് വരാൻ നോക്ക്..... എനിക്ക്.... എനിക്ക്... ഒന്നും വേണ്ട....... അതെന്താ നിനക്ക് വേണ്ടാത്തത്...... എനിക്ക്..... വിശക്കുന്നില്ല........ അതെന്താ നിനക്ക് വിശപ്പില്ലാത്തത്.... അവൻ അവളുടെ അടുത്തേക്ക് വന്നു....... അത്....... അത്......... അവന്റെ അവളുടെ അടുത്തെത്തിയതും അവളുടെ ഹൃദയമിടിപ്പി കൂടാൻ തുടങ്ങി....... ചോദിച്ചത് കേട്ടില്ലേ.... നിനക്കെന്താ വിശപ്പില്ലാത്തത് എന്ന്....... ഇപ്രാവശ്യം കുറച്ചു കനപ്പിച് ആണ് അവൻ ചോദിച്ചത്......

അവൾ പെട്ടന്ന് ഇരുന്നിടത് നിന്ന് എഴുന്നേറ്റത്തും അവൾ അതേപോലെ തന്നെ കട്ടിലിലേക്ക് വീണു....അവളുടെ ദേഹത്തെന്തോ ഭാരം അനുഭവപ്പെട്ടു കണ്ണുകൾ തുറന്നതും അവൾ ഒന്ന് ഞെട്ടി...... ദേവേട്ടാ....... ദേവേട്ടനെന്തിനാ എന്റെ മേലെ കേറി കിടക്കുന്നത് അവൾ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു....... ഡീ...... എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് നിനക്ക് വീഴ്ണമെങ്കിൽ ഒറ്റയ്ക്ക് വീണാൽ പോരെ ബാക്കിയുള്ളവരെ പിടിച്ചു വലിക്കുന്നതെന്തിനാ........ അപ്പോഴാണ് അവൾക്ക് മനസ്സിലായത് താനാണ് അവനെ പിടിച്ചു വലിച്ചത് എന്ന്..... അത്..... അത് പിന്നെ..... ദേവേട്ടാ.... ഞാൻ.... ഞാൻ വീഴാൻ പോയപ്പോൾ..... പെട്ടന്ന്....... അറിയാതെ....... അവൾ പറഞ്ഞു തീരും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു അവൾ കുതറി മാറാൻ ശ്രെമിക്കുംതോറും അവൻ അവളിലെ പിടി മുറുക്കിയിരുന്നു ദീർഘാനേരത്തെ ചുംബനത്തിനോടുവിൽ നാവിൽ ചോരയുടെ രുചി അറിഞ്ഞതും അവൻ അവളെ അവനിൽ നിന്ന് മോചിപ്പിച്ചു....

അവൻ അവളുടെ കണ്ണിലേക്കു നോക്കിയപ്പോൾ നിറമിഴിയാലേ അവൾ അവനെ നോക്കുന്നത് കണ്ടു അവൻ പതിയെ അവളുടെ ചുണ്ടിൽ പൊടിഞ്ഞ ചോര തുടച്ചു അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.....പതിയെ അവളുടെ മേത്തു നിന്ന് എഴുന്നേറ്റ് മാറി നീ മര്യാദക്ക് ഭക്ഷണം കഴിക്കാൻ വരുന്നോ അതോ ഞാൻ വീണ്ടും അവൻ ചുണ്ടിൽ തടവികൊണ്ട് ചോദിച്ചു...... വേ.... വേണ്ട.... ഞാൻ വരാം....... മ്..... വന്നാൽ നിനക്ക് കൊള്ളാം എന്നെ വീണ്ടും ഇങ്ങോട്ട് വരുത്തരുത് അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി...... അവൾ എഴുന്നേറ്റു ബാത്‌റൂമിൽ പോയി മുഖം കഴുകി ചുണ്ടിൽ വെള്ളം വീണപ്പോൾ അവൾക്ക് നീറ്റൽ അനുഭവപ്പെട്ടു അവൾ ചുണ്ടിൽ തൊട്ട് നോക്കി കുറച്ചു മുൻപ് നടന്നത് ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു....... ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും അവൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു പക്ഷേ അവൾ അറിയാതെ പോലും അവനെ നോക്കിയില്ല അത് അവനിൽ നേരിയ വിഷമം ഉണ്ടാക്കി അവൻ പതിയെ തല തയത്തി ഇരുന്നു.....

പെട്ടന്ന് എന്തോ ശബ്ദം കേട്ട് അവൻ തലയുയർത്തി നോക്കിയപ്പോൾ ചുണ്ടിൽ കൈ വെച്ച് ദേഷ്യത്തിൽ അവനെ നോക്കുന്ന അമ്മുവിനെ കണ്ടതും അവൻ ഒന്ന് ചിരിച്ചു കാണിച്ചു........ സോറി..... പെട്ടന്ന് സംഭവിച്ചു പോയതാ ഇനി ഞാൻ സൂക്ഷിച്ചോളം...... അവൻ പറഞ്ഞത് കേട്ട് അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി....... നീ എന്തിനാടി എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത് നേരത്തെ ഇങ്ങനെ നോക്കി പേടിപ്പിച്ചതിന്റെ അടയാളം ആണ് ആ ചുണ്ടിൽ ഉള്ളത് വെറുതെ എന്നെ കൊണ്ട് വീണ്ടും ചെയ്യിപ്പിക്കരുത് അവൻ പറഞ്ഞത് കേട്ട് അവൾ വേഗം നോട്ടം പിൻവലിച്ചു.... അവൾ വേഗം കഴിച്ചു എണീറ്റ് അടുക്കളയിലേക്ക് പോയി അവൾ പോകുന്നത് ഒരു ചിരിയാലെ അവൻ നോക്കി നിന്നു...... രാത്രി ഒന്ന് മടിച്ചാണ് അവൾ മുറിയിലേക്ക് പോയത് മുറിയിൽ എത്തിയപ്പോൾ അവനെ അവിടെ കണ്ടില്ല ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾക്ക് മനസ്സിലായി അവൻ അകത്തു ഉണ്ടെന്ന്.... അവൾ വേഗം തന്നെ കട്ടിലിൽ ചെന്ന് ഉറങ്ങുന്ന പോലെ കിടന്നു......

കുറച്ചു കഴിഞ്ഞപ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്നത് കേട്ടു.... ആഹാ.... എന്റെ ഭാര്യ ഇത്ര നേരത്തെ ഉറങ്ങിയോ.......അതോ ഉറക്കം അഭിനയിച്ചു കിടക്കുവാണോ...... അമ്മു...... അമ്മു....... അവൻ അവളെ തട്ടി വിളിച്ചു....... മ്...... എന്താ.... ദേവേട്ടാ..... ഉറങ്ങാനും സമ്മതിക്കില്ലേ........ അവൾ ഉറച്ചടവ് അഭിനയിച്ചു...... ഒന്നുമില്ല നീ ഉറങ്ങിയോന്നു നോക്കിയതാ...... എന്റെ മോള് ഉറങ്ങിക്കോ.... ഉറങ്ങി കിടക്കുന്ന ആളെ വിളിച്ചെഴുന്നേൽപ്പിച്ചാണോ ഉറങ്ങിയോന്ന് ചോദിക്കുന്നത്...... അയ്യോ..... സോറി....... ഞാൻ കരുതി നീ വെറുതെ കിടക്കുവാണെന്ന്....എന്റെ മോള് ഉറങ്ങിക്കോ...... മ്.... ശരി.... അവൾ അതും പറഞ്ഞു വീണ്ടു കിടന്നു....... ഹാവു ഭാഗ്യം രക്ഷപെട്ടു (ആത്മ ) ദേവൻ പോയി ഡോർ ലോക്ക് ചെയ്തു റൂമിലെ ലേറ്റ് ഓഫ്‌ ചെയ്തു എന്നിട്ട് ടേബിൾ ലാമ്പ് ഓൺ ആക്കി കട്ടിലിൽ കേറി കിടന്നു.......

എന്റെ അമ്മുക്കുട്ടി നിന്റെ ഈ അഭിനയം എനിക്ക് മനസ്സിലാകില്ലെന്ന് കരുതിയോ ഞാൻ കാണിച്ചു തരാടി കുരിപ്പേ (ആത്മ - ദേവൻ ) അവൻ പതിയെ അവൾക്കരികിലേക്ക് നീങ്ങി കിടന്നു പതിയെ അവളുടെ വയറിലൂടെ ചുറ്റി പിടച്ചു അവളെ അവനിലേക്ക് ചേർത്ത് കിടത്തി പെട്ടന്നുള്ള അവന്റെ ആ പ്രവർത്തിയിൽ അവളൊന്നു ഞെട്ടി..... ദേവേട്ടാ...... ഈ കൈയൊന്ന് മാറ്റോ..... മ്..... എന്താ..... ഞാൻ അങ്ങനെ പിടിച്ചത് നിനക്ക് ഇഷ്ടായില്ലേ...... അല്ല...... അത്.... പിന്നെ...... ഏത്....... മിണ്ടാണ്ട് കിടന്നുറങ്ങടി...... ഇങ്ങനെ കിടന്നാൽ എനിക്ക് ഉറക്കം വരില്ല...... ദേവേട്ടൻ ഈ കൈയൊന്ന് മാറ്റ്..... അതെന്താ നിനക്ക് ഉറക്കം വരാത്തത്..... അത്.... അത്..... പിന്നെ..... മനസ്സിലായി..... ഞാൻ നിന്നെ കേറി വീണ്ടും ഉമ്മിച്ചാലോ എന്ന് കരുതിയിട്ടല്ലേ..... അത്..... ദേവേട്ടാ..... ഞാൻ..... മ്..... മനസ്സിലായി അങ്ങനെ ഒന്നും ചെയ്യണ്ടാന്നു കരുതി വന്നതാ നീ എന്തായാലും അങ്ങനെ ചിന്തിച്ച സ്ഥിതിക്ക് ഇനി ഇപ്പൊ നിന്നെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല......

അവൻ പറയുന്നത് കേട്ട് അവൾ ഒന്നു ഞെട്ടി..... അവൻ അവളെ തിരിച്ചു കിടത്തി അവളുടെ പേടിച്ചരണ്ട മുഖം കണ്ടതും അവന് ചിരി വന്നു..... എന്റെ അമ്മു....... നിനക്ക് എന്താ എന്നെ ഇത്രയും പേടി ആണോ....... അത്....... ദേവേട്ടാ...... നിനക്കെന്താ വിക്ക് ഉണ്ടോ....... ഇല്ല...... പിന്നെന്താ..... എന്നെ നിനക്ക് അത്ര പേടി ഒന്നും ഇല്ല അത് പോലെ ഇഷ്ടവും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നീ ഇന്ന് ഈ താലി അഴിച്ചു വെച്ച് പോകില്ലായിരുന്നു അവൻ അത് പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു.... അയ്യേ...... ഞാൻ ചുമ്മാ പറഞ്ഞതല്ലേ...... എന്റെ അമ്മുക്കുട്ടിക്ക് സങ്കടം ആയോ...... ഞാൻ വെറുതെ പറഞ്ഞതല്ലേ..... അതും പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവളെ അവന്റെ നെഞ്ചോടു ചേർത്ത് കിടത്തി...... അവൾ അവന്റെ നെഞ്ചോട് പറ്റി കിടന്നുറങ്ങി പക്ഷേ അവൻ ഉറങ്ങിയില്ല ഇളം ചുവപ്പുള്ള അധരങ്ങളിൽ അവന്റെ കണ്ണുകൾ ഓടി നടന്നു....

ഏറെ നേരം കഴിഞ്ഞു അമ്മു കണ്ണ് തുറന്നു നോക്കിയതും തന്നെ വിടാതെ നോക്കുന്നു അവന്റെ നീലകണ്ണുകളിൽ അവളുടെ കണ്ണുകൾ കോർത്തിണക്കി...... ദേവൻ ഒന്നു ഉഴർന്നു പൊങ്ങി അവൾക്കഭിമുഖമായി കിടന്നു കൈകൾ അവളുടെ കഴുത്തിനു പിറകിലൂടെ കൊണ്ട് പോയി മുടിയിൽ അരുമയായി തലോടികൊണ്ടിരുന്നു അവളുടെ ശ്വാസ ഗതി വർധിച്ചു വിടാതെ അവന്റെ മിഴികളിൽ കണ്ണുകൾ പതിപ്പിച്ചു.... ചുണ്ടുകൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു... അവളുടെ മേൽചുണ്ടിനെ തന്റെ ചുണ്ടുകൾ കൊണ്ട് അവൻ ആസ്വദിച്ചു നുണഞ്ഞു കൊണ്ടിരുന്നു...മറ്റേതോ ലോകത്തായിരുന്നു അമ്മു... അവളുടെ കൈകൾ അവന്റെ ഷർട്ടിൽ തുടരെ തുടരെ ചുളിവുകൾ വീഴ്ത്തി കൊണ്ടിരുന്നു.....നാവിൽ ചോരയുടെ നനവ് പടർന്നതും അവൻ അവളെ തന്നിൽ നിന്ന് മോചിപ്പിച്ചു അവളെ തന്നിലേക്ക് ചേർത്ത് കിടത്തി.....

ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവനിൽ പറ്റി ചേർന്ന് കിടന്നു അവന്റെ വിരലുകൾ അവളുടെ ടോപ്പിനിടയിലൂടെ അവളുടെ നഗ്നമായ വയറിൽ കുസൃതി കാണിച്ചു കൊണ്ടിരുന്നു അവൾ അവനിലേക്ക് കൂടുതൽ ചേർന്ന് കിടന്നു ഒരു പേമാരി പോലെ അവൻ അവളിൽ പെയ്തിറങ്ങി........ രാവിലെ കണ്ണ് തുറന്നപ്പോൾ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ദേവനെ കണ്ടതും അവൾക്ക് ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നു അവൾ അവന്റെ നെറ്റിയിൽ ഒന്നു അമർത്തി ചുംബിച്ചു എന്നിട്ട് പതിയെ എഴുന്നേറ്റു പുതപ്പ് ചുറ്റി ബാത്‌റൂമിലേക്ക് നടന്നു........ കുളി കഴിഞ്ഞു വന്നപ്പോഴും അവൻ നല്ല ഉറക്കം ആയിരുന്നു അവൾ നേരെ അടുക്കളയിൽ പോയി ചായയ്ക്ക് വെച്ചു..... ദേവേട്ടാ........ ദേവേട്ടാ....... ഒന്നെഴുന്നേൽക്ക്....... മ്...... എന്താ.... അമ്മു..... ഞാൻ ഒന്ന് ഉറങ്ങട്ടെ ഇന്നലെ രാത്രി ഉറങ്ങിയില്ലല്ലോ......

ദേ.... ദേവേട്ടാ..... കിടന്ന് കൊഞ്ചല്ലേ.... വേഗം എഴെന്നേറ്റെ... സമയം എന്തായി എന്നറിയോ...... ഇന്നു ഹോസ്പിറ്റലിൽ പോവണ്ടേ........ അത്.... അമ്മുക്കുട്ടി എനിക്ക് നല്ല ക്ഷീണം ഞാൻ ഇന്ന് പോകുന്നില്ല...... അയ്യടാ..... മര്യാദക്ക് എഴുന്നേറ്റ് പോകാൻ നോക്ക്.... ദേ ഞാൻ ചായ ഇവിടെ വെക്കുവാ..... അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി......അവൾ പോകുന്നത് ചിരിയാലെ അവൻ നോക്കി നിന്നു..... പിന്നീടുള്ള ദിനരാത്രങ്ങൾ അവർ പരസ്പരം സ്നേഹിച്ചും വഴക്കടിച്ചും ഇണങ്ങിയും പിണങ്ങിയും ഒക്കെ സന്തോഷത്തോടെ കടന്നു പോയി........ •••••••••••••••••••••••••••••••

ദേവേട്ടാ........ എനിക്ക്...... എനിക്ക് ഒരു കാര്യം പറയാനുണ്ട്...... മ്..... എന്താ അമ്മു...... അവൻ ലാപ്പിൽ നിന്ന് തലയുയർത്താതെ ചോദിച്ചു...... അത്........ അത്..... പിന്നെ.... ദേവേട്ടാ..... ഞാൻ..... അത്...... അവളുടെ ഈ വിക്കി വിക്കി ഉള്ള സംസാരം കേട്ട് അവൻ ലാപ്പിൽ നിന്ന് തലയുയർത്തി... എന്താ... അമ്മു..... എന്താന്നു വെച്ചാൽ പറ..... അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ സീരിയസ് ആയിട്ടുള്ള കാര്യമാണെന്ന് മനസ്സിലായത്തും അവൻ സോഫയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്ത ചെന്ന് രണ്ടു തോളിലും കൈ വെച്ചു...... എന്താ...... അമ്മു..... എന്തോ സീരിയസ് ആയിട്ടുള്ള കാര്യമാണെന്ന് മനസ്സിലായി പക്ഷേ എന്നോട് എന്തെങ്കിലും പറയാൻ നിനക്ക് ഈ മുഖവുര വേണോ....... എന്താ...... എന്താന്ന് വെച്ചാൽ പറ....... അത്...... ദേവേട്ടാ..... എനിക്ക് എന്റെ അച്ഛനും അമ്മയും ആരാണെന്ന് അറിയണം...... " വാട്ട്‌ " അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് ഞെട്ടി..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story