പ്രണയപൂർവ്വം: ഭാഗം 8

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

അമ്മു.... നീ ഇപ്പൊ എന്താ പറഞ്ഞത്....... അതെ.... ദേവേട്ടാ.... എനിക്ക് എന്റെ അച്ഛനും അമ്മയും ആരാണെന്ന് അറിയണം..... അമ്മു നീ ഇത് എന്തൊക്കെയാ പറയുന്നത് നിനക്കെന്താ വട്ടായോ നീ എന്താ പറയുന്നത് എന്ന് നിനക്ക് ബോധമുണ്ടോ നീ ഈ പറഞ്ഞതൊന്നും അങ്കിളും ആന്റിയും കേൾക്കണ്ട.....തമാശ പറയുന്നതിലും ഒരു അതിരുണ്ട്...... അതും പറഞ്ഞു അവൻ തിരിഞ്ഞു നടന്നതും അവൾ അവന്റെ കൈയിൽ കേറി പിടിച്ചു.. അവൻ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നിറമിഴിയാലേ നോക്കുന്നവളെ കണ്ടു..... അമ്മു.... നിനക്ക് ഇത് എന്താ പറ്റിയത്... നീ എന്തിനാ കരയുന്നത്...... അവൻ ചോദിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു..... ദേവേട്ടാ.... ഞാൻ പറഞ്ഞത് തമാശ അല്ല..... അവര്.... അവര് എന്റെ അച്ഛനും അമ്മയും അല്ല 23വർഷങ്ങൾക്ക് മുൻപ് അച്ഛനു എന്നെ വഴിയിൽ നിന്ന് കിട്ടിയതാണ് അന്നുമുതൽ എന്നെ മകളായി കണ്ടു വളർത്തി...... അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് ഞെട്ടി... അമ്മു നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത്......

ആരെങ്കിലും ഇങ്ങനെ ഒക്കെ പറഞ്ഞാൽ നീ അത് അപ്പൊ തന്നെ വിശ്വസിക്കോ.... അവൻ അവളെ നെഞ്ചിൽ നിന്ന് മാറ്റി ചോദിച്ചു... അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാനും മാത്രം ഞാൻ പൊട്ടിയൊന്നും അല്ല ദേവേട്ടാ.... അച്ഛനും അമ്മയും സംസാരിക്കുന്നത് ഒരിക്കൽ ഞാൻ കേട്ടു ഞാൻ അവരുടെ മകളല്ലെന്ന് അവർ തന്നെ പറയുമ്പോൾ പിന്നെ ഞാൻ അത് എങ്ങനെ വിശ്വസിക്കാതിരിക്കും ദേവേട്ടാ....... അമ്മു.......മോളെ........ അവൾ പറഞ്ഞതും അവൻ അവളെ ചേർത്ത് നിർത്തി..... അമ്മു നീ ഇങ്ങ് വാ........ അവൻ അവളെ ചേർത്ത് പിടിച്ചു സെറ്റിയിൽ കൊണ്ട് പോയി ഇരുത്തി അവൾക്ക് കുറച്ചു വെള്ളം എടുത്തു കൊടുത്തു.... അമ്മു നീ ഒന്ന് തെളിച്ചു പറ എനിക്കൊന്നും മനസ്സിലാകുന്നില്ല..... അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.... അവളുടെ മനസ്സ് രണ്ട് വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചാരിച്ചു. ......

അമ്മു.... നിനക്ക് ഇന്ന് എന്താ ഇത്രയ്ക്ക് ദൃതി... കുറച്ചു കഴിഞ്ഞു പോയാൽ പോരെ..... അത് പറ്റില്ല എന്റെ സാന്ദ്രകുട്ടി (സാന്ദ്ര അമ്മുവിന്റെ ഫ്രണ്ട് മുൻപ് ഒരു പാർട്ടിൽ പറഞ്ഞിരുന്നു ) ഇന്ന് അച്ഛന്റെയും അമ്മയുടെയും മുപ്പത്താം വിവാഹവാർഷികം ആണ് ഇന്ന് അടിച്ചു പൊളിക്കാൻ ആണ് ഞാനും ചേച്ചിയും തീരുമാനിച്ചിരിക്കുവാ.... ആഹാ.... ഇന്ന് അങ്ങനെ ഒരു സംഭവം ഉണ്ടോ എന്നിട്ട് എന്താ നീ ഇത് നേരത്തെ പറയാഞ്ഞത്.... എടി.... ഞങ്ങൾ ഇത് സർപ്രൈസ് ആയിട്ട് വെച്ചേക്കുവാ എല്ലാ വർഷവും ഈ ദിവസം അച്ഛനും അമ്മയും ഒരുമിച്ചു അമ്പലത്തിൽ പോകും ഉച്ചയ്ക്ക് സദ്യ വെക്കും വേറൊന്നും ഉണ്ടാവാറില്ല അപ്പൊ ഇപ്രാവശ്യം ഒന്ന് അടിച്ചു പൊളിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു ചേച്ചി ഇന്ന് ലീവ് ആണ് അച്ഛനും അമ്മയും അറിയാതെ വേണ്ടതൊക്കെ ചേച്ചി അവിടെ റെഡി ആകിയിട്ടുണ്ട് ഞാൻ ഇന്ന് ലീവ് ആക്കാൻ പോയതാ പിന്നെ ഞങ്ങൾ രണ്ടു പേരും ലീവ് എടുത്താൽ ചിലപ്പോൾ അവർക്ക് സംശയം ഉണ്ടാകും അതാ......

ഓ.. ഓ....... അങ്ങനെ.... എങ്കിൽ ശരി.... മോള് പോയി അടിച്ചു പൊളിക്ക്......ഞാൻ പോട്ടെ ഗൗതം എന്നെ വെയിറ്റ് ചെയ്തു നിൽക്കുവാ..... മ്.... നടക്കട്ടെ നടക്കട്ടെ...... നീ ഇങ്ങനെ അവന്റെ ഒപ്പം കറങ്ങുന്നത് കൊള്ളാം ലാസ്റ്റ് രണ്ടും കൂടി തല്ലിപിരിയരുത്.... ഫ്..... പട്ടി.... നിന്റെ കരുനാക്ക് വളച്ചു വല്ലതും പറ.... നീ അസൂയ പെട്ടിട്ട് കാര്യം ഇല്ല മോളെ അതിനൊക്കെ ഒരു യോഗം വേണം..... നിന്റെ പുറകെ എത്ര പേര നടക്കുന്നത് നീ വേണ്ടാന്നു വെച്ചിട്ടല്ലേ..... അതെ ഞാൻ വേണ്ടാന്നു വെച്ചിട്ട് തന്നെയാ.... എനിക്ക് അങ്ങനെ പ്രേമിച്ചു നടന്നു കേട്ടുകയൊന്നും വേണ്ട എനിക്ക് വേണ്ട കൊന്തനെ എന്റെ അച്ഛൻ കണ്ടു പിടിച്ചു തന്നോളും എന്നിട്ട് അങ്ങേരെ ഞാൻ പ്രേമിച്ചോള്ളാം...... നിന്റെ ഒരു കാര്യം..... നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..... ശരി ഞാൻ പോണു... ഇനി ലേറ്റ് ആയാൽ ഗൗതം എന്നെ കൊല്ലും..... മ്... ശരി... നീ വിട്ടോ..... ഞാനും ചെല്ലട്ടെ ചേച്ചി കാത്തിരിക്കുന്നുണ്ടാകും..... Ok അമ്മു.... ബൈ...... നാളെ കാണാം...... •••••••••••••••••••••••••••••

ചേച്ചി എല്ലാം റെഡി അല്ലെ....... എന്റെ അമ്മു... നീ ഇത് എവിടെയായിരുന്നു നേരത്തെ വരാം എന്ന് പറഞ്ഞിട്ട്... ഞാൻ എത്ര നേരായി കാത്തിരിക്കുന്നു..... സോറി.... ചേച്ചികുട്ടി.... വരുന്ന വഴിക്ക് എന്റെ സ്കൂട്ടി ഒന്ന് പഞ്ചറായി അതാ ലേറ്റ് ആയത്...... മ്.... ശരി..... ചേച്ചി എല്ലാം റെഡി അല്ലെ..... അച്ഛനും അമ്മയ്ക്കും സംശയം ഒന്നുമില്ലല്ലോ..... ഇല്ല... അവർ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല..... ഞാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട് അല്ല നീ കേക്ക് വാങ്ങിയോ..... വാങ്ങി..... ദേ മേശപുറത്തു വെച്ചേക്കുന്നു..... ശരി.... ഞാൻ ഇത് കൊണ്ട് പോയി സെറ്റ് ചെയ്യട്ടെ അപ്പോഴേക്കും നീ പോയി അച്ഛനെയും അമ്മയെയും വിളിച്ചോണ്ട് വാ...... ശരി... ചേച്ചി....... അച്ഛനും അമ്മയ്ക്കും ഇത് ശരിക്കും ഒരു സർപ്രൈസ് ആയിരിക്കും എപ്പോഴൊന്നും ഇല്ലല്ലോ അപ്പൊ ഇന്ന് എന്തായാലും അടിച്ചു പൊളിക്കണം..... എവിടെ പോയി രണ്ട് ഇണകുരുവികളെയും ഇവിടെ കാണുന്നില്ലല്ലോ....

ആ ചിലപ്പോൾ മുറിയിൽ കാണും..... അവൾ മുറിയിലേക്ക് നടന്നു......മുറിയുടെ ഫ്രണ്ടിൽ എത്തിയപ്പോൾ അവർ സംസാരിക്കുന്നത് കേട്ട് അവൾ അവിടെ നിന്നു...... എന്റെ രാധികേ നീ പറയുന്നത് എന്താണെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..... നമ്മൾ ഇത് അമ്മുവിനോട് പറഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് നീ ഒന്ന് ഓർത്തു നോക്ക്..... നമുക്ക് എങ്ങനെ അവളുടെ മുഖത്തു നോക്കി അവൾ nനമ്മുടെ മകളല്ലെന്ന് പറയാൻ കഴിയും.... ശിവരാമൻ പറഞ്ഞത് കേട്ട് അമ്മു ഞെട്ടി...... നിനക്ക് അവളെ വേണ്ടെന്ന് വെക്കാൻ പറ്റുമോ അവളില്ലാതെ നിനക്ക് പറ്റില്ലെന്ന് എനിക്കറിയാം..... ശിവേട്ടൻ പറയുന്നത് എല്ലാം ഞാൻ സമ്മതിക്കുന്നു അവളില്ലാതെ എനിക്ക് പറ്റില്ല കാരണം ശിവേട്ടനൊപ്പം അവൾ ഈ വീട്ടിൽ വന്ന അന്ന് മുതൽ ഈ നെഞ്ചിലെ ചൂട് പറ്റിയ അവള് വളർന്നത് പ്രിയ മോളെക്കാൾ ഞാൻ സ്നേഹിച്ചത് എന്റെ അമ്മുവിനെയാണ് ഞാൻ മാത്രം അല്ല ശിവേട്ടനും നമ്മൾ രണ്ട് പേരും പ്രിയ മോളോട് കാണിക്കുന്നതിനേക്കാൾ സ്നേഹവും കരുതലും ഒക്കെ അമ്മുവിനാണ് കൊടുത്തത് കാരണം അവൾ നമ്മുടെ മകൾ അല്ലെന്ന് ഒരിക്കലും അറിയരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു......

ശിവേട്ടൻ ഒന്ന് ഓർത്തു നോക്ക് നമ്മുടെ മകൾ അല്ലാഞ്ഞിട്ട് കൂടി അവളെ പിരിയുന്ന കാര്യം നമുക്ക് ചിന്തിക്കാൻ കൂടി വയ്യ അപ്പൊ ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് അവർ എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും ഇപ്പോഴും അവർ അമ്മുവിനെ അന്വേഷിക്കുന്നുണ്ടെങ്കിലോ..... നീ പറയുന്നത് ഞാൻ സമ്മതിക്കുന്നു പക്ഷേ അവളുടെ അച്ഛനും അമ്മയും എവിടെ ആണെന്ന് നമുക്ക് അറിയില്ലല്ലോ ഞാൻ അന്ന് ഒരുപാട് അന്വേഷിച്ചതല്ലേ പക്ഷേ അവരെ കുറിച്ച് ഒന്നും അറിയാൻ പറ്റിയില്ല പിന്നെ നമ്മൾ അവളോട് ഈ സത്യങ്ങൾ ഒക്കെ അവളോട് പറഞ്ഞിട്ട് എന്ത് കാര്യം...... ശിവേട്ടാ എന്നെങ്കിലും ഏതെങ്കിലും വിധത്തിൽ അവൾ ഇതെല്ലാം അറിഞ്ഞാൽ.... നമ്മൾ എന്ത് ചെയ്യും അതിലും നല്ലതല്ലേ നമ്മൾ തന്നെ പറയുന്നത്........ അതൊന്നും ഇപ്പൊ വേണ്ട എന്തായാലും അവൾ ഇപ്പൊ നമ്മുടെ മകൾ ആണ് അമ്മുവിന്റെ അച്ഛനും അമ്മയും എവിടെ ആണെന്ന് അറിയത്തിടത്തോളം കാലം അവൾ ഒന്നും അറിയാൻ പാടില്ല.......

നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരാം.... അത്രയും കേട്ടതും അവൾ നേരെ കുളപടവിലേക്ക് ഓടി സങ്കടം വന്നാലും സന്തോഷം വന്നാലും അവൾ അവിടെ പോയിരിക്കും......അത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ അവിടെ എത്തിയതും അണപ്പൊട്ടി ഒഴുക്കാൻ തുടങ്ങി...... ഇല്ല..... ഞാൻ ഇതൊക്കെ അറിഞ്ഞെന്നു അവർ ഒരിക്കലും അറിയാൻ പാടില്ല.... അത് അവർക്ക് വിഷമം ആവും....പക്ഷേ എനിക്കറിയണം എന്റെ അച്ചനും അമ്മയും ആരെന്നു......... അവൾ മുഖം കഴുകി അങ്ങോട്ട് ചെന്നു അവൾ എല്ലാം അറിഞ്ഞെന്നു അവർ അറിയാതെ അവൾ നോക്കി........ ••••••••••••••••••••••••••••••• അത്രയും കേട്ടതും ദേവന് എന്ത് പറയണം എന്നറിയാതെ നിന്നു അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി..... അമ്മു.... നീ ഒന്നുകൊണ്ടും വിഷമിക്കണ്ട നമുക്ക് കണ്ടുപിടിക്കാം.....ഞാൻ ഇല്ലേ നിന്റെ കൂടെ...... ദേവേട്ടാ..... പ്രിയേച്ചി........ അവളുടെ പേര് പറഞ്ഞതും അവൻ അവളെ മാറ്റി നിർത്തി...... എന്താ.... അവളുടെ കാര്യം എന്തിനാ പറയുന്നത്...... അവൻ ദേഷ്യത്തിൽ ചോദിച്ചു.....

അത്.... ചേച്ചി എന്നോട് ഇത്രയും നാൾ കാണിച്ച സ്നേഹമൊക്കെ വെറും അഭിനയം ആയിരുന്നു..... എന്താ..... അത് നീ എങ്ങനെ അറിഞ്ഞു...... ചേച്ചിയുടെ കല്യാണത്തിന്റെ തലേന്ന് ചേച്ചിയെ കാണാഞ്ഞിട്ട് ഞാൻ മുറിയിൽ അന്വേഷിച്ചു ചെന്നു പക്ഷേ ചേച്ചി മുറിയിൽ ഉണ്ടായിരുന്നില്ല അപ്പോഴാ ചേച്ചി പുറത്ത് നിൽക്കുന്നത് കണ്ടത് ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു ഞാൻ അങ്ങോട്ട് ചെന്നു എന്തോ ടെൻഷനിലാണെന്ന് തോന്നിയപ്പോൾ ഞാൻ എന്താ സംസാരിക്കുന്നത് എന്ന് കേൾക്കാൻ ഞാൻ മാറി നിന്നു വിനു...... ഇനി ഞാൻ എന്ത് ചെയ്യാനാ ഞാൻ എത്ര പ്രാവശ്യം എന്നാലാവും വിധം ശ്രെമിച്ചു ആ നാശം പിടിച്ച അമ്മുവിനെ ഇവിടെ നിന്ന് ഇറക്കാൻ പക്ഷേ ഒന്നും നടന്നില്ല അവൾ ഈ വീട്ടിൽ കേറി വന്ന അന്ന് മുതൽ ഞാൻ ഇവിടത്തെ ആരും അല്ലാതായി അച്ഛനും അമ്മയ്ക്കും എന്നെ വേണ്ടതായി ഏത് നേരവും അവർക്ക് അവളെ മതി ഒടുവിൽ എവിടെ നിന്നോ വലിഞ്ഞു കേറി വന്നവൾ ഇവിടത്തെ ആളും ഞാൻ പുറത്ത് നിന്ന് വന്നവളും ആയി എനിക്ക് അവളെ കാണുന്നത് തന്നെ കലി ആണ് പക്ഷേ വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഞാൻ അവളെ സ്നേഹിക്കുന്നതായി അഭിനയിച്ചത്...

അപ്പോഴും ഞാൻ അവളെ കൊല്ലാൻ ഒരുപാട് ശ്രെമിച്ചു.... പക്ഷേ അതിൽ നിന്നൊക്കെ അവൾ രക്ഷപെട്ടു........നിനക്ക് എല്ലാം അറിയാവുന്നത് അല്ലെ....... അത്രയും കേട്ടതും അവൾ അവിടെ നിന്ന് ഓടി പോയി............. ചേച്ചി..... ചേച്ചിക്ക് എന്നോട് ഇത്രയും ദേഷ്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല ദേവേട്ടാ....... എന്നോട് കാണിച്ച സ്നേഹം എല്ലാം അഭിനയം ആണെന്ന് ഞാൻ അറിഞ്ഞില്ല..... ദേവേട്ടന് അറിയോ ചേച്ചി ഒരിക്കൽ എന്റെ സ്കൂട്ടിയുടെ ബ്രേക്ക്‌ പൊട്ടിച്ചു കളഞ്ഞു കോളേജിലേക്ക് പോയ ഞാൻ എത്തിയത് ഹോസ്പിറ്റലിൽ ആയിരുന്നു എങ്ങനെയോ രക്ഷപെട്ടു അതുപോലെ പണ്ട് ഞാൻ കുളത്തിൽ കാലു വഴുതി വീണു അന്ന് എന്റെ കൂടെ ചേച്ചിയും ഉണ്ടായിരുന്നു അന്ന് അച്ഛൻ കണ്ടത് കൊണ്ടാണ് ഞാൻ രക്ഷപെട്ടത് ഇതൊക്കെ ഞാൻ ചേച്ചിയുടെ ഡയറിയിൽ നിന്ന അറിഞ്ഞത്.... " ടപ്പോ "................ അവൾ പറഞ്ഞു തീർന്നതും അവന്റെ കൈ അവളുടെ മുഖത്ത് പതിച്ചു... അവൾ മുഖം തടവി കൊണ്ട് അവനെ നോക്കിയതും അവന്റെ കണ്ണുകൾ ദേഷ്യത്താൽ കാത്തുകയായിരുന്നു........

എന്നിട്ടാണോടി &%#₹%&മോളെ അവള് വന്നു കരഞ്ഞു കാണിച്ചപ്പോൾ ഈ താലി അഴിച്ചു വെച്ചിട്ട് നീ പോയത്...... അവള് വന്നു കരഞ്ഞു കാണിച്ചപ്പോൾ അവള് ചെയ്തതൊക്കെ നീ മറന്നോ....... ദേവേട്ടന്റെ ഓരോ വാക്കിലും നല്ല ദേഷ്യം ഉണ്ടായിരുന്നു...... അത്..... ദേവേട്ടാ..... ചേച്ചി അന്ന് പറഞ്ഞത് ഒകെ സത്യം ആണെന്ന് തോന്നി ദേവേട്ടനെ ചേച്ചിക്ക് വേണം എന്ന് പറഞ്ഞപ്പോൾ അതിൽ ആത്മാർത്ഥ ഉണ്ടെന്ന് മനസ്സിലായി....... ഇതാണ് നിന്റെ പ്രശ്നം അവൾ എന്ത് കാണിച്ചാലും നീ വിശ്വസിക്കും അവൾ അന്ന് ഇവിടെ വന്നു കാണിച്ചതും വെറും ഒരഭിനയം മാത്രം ആണ് നിന്നെ ഞാൻ കല്യാണം കഴിച്ചെന്നും നമ്മൾ ഇവിടെ ഉണ്ടെന്നും അറിഞ്ഞിട്ട് മനഃപൂർവം വന്നതാ നീ ഒരിക്കലും സന്തോഷത്തോടെ ജീവിക്കരുത് അതിനു വേണ്ടി നീയു ഞാനും തമ്മിൽ അകലണം അതായിരുന്നു അവളുടെ ഉദ്ദേശം....... ദേവേട്ടാ...........

അവൻ പറഞ്ഞത കേട്ട് അവൾ ഞെട്ടി....... അന്ന് നീ മുറിയിൽ കേറി വാതിൽ അടച്ചില്ലേ അവൾ വീണ്ടും എന്റെ മുന്നിൽ വന്നു കുറെ കരഞ്ഞു പക്ഷേ എനിക്ക് മനസ്സിലായി അത് അഭിനയം ആണെന്ന് അവൾക്ക് മുഖമടച്ചൊരു അടി കൊടുത്തിട്ട ഞാൻ അവളെ ഇവിടെ നിന്ന് ഇറക്കി വിട്ടത്...... പക്ഷേ എനിക്ക് അവളുടെ ഉദ്ദേശം അറിയണം ആയിരുന്നു അതുകൊണ്ട് ഞാൻ അവൾ അറിയാതെ പുറകെ പോയി.... അവൾ പറഞ്ഞില്ലേ വിനീത് അവളെ ചതിച്ചെന്നും അവനു വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്നൊക്കെ എല്ലാം കള്ളം ആണ് അവള് ഇപ്പോഴും അവന്റെ കൂടെ ആണ് നിന്നോട് ഉള്ള പക തീർക്കാൻ ആണ് കളക്കണ്ണീർ ആയിട്ട് വന്നത്..... അത് പറയാൻ വന്നപ്പോൾ അവൾ ലെറ്ററും എഴുതി താലിയും അഴിച്ചു വെച്ച് പോയേക്കുന്നു......... ദേവേട്ടാ..... ഞാൻ........ സോറി.......ഞാൻ.... അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു..... ഹും....... പോട്ടെ....... അതൊക്കെ കഴിഞ്ഞു.......ഇനി എന്റെ അമ്മുക്കുട്ടി കരയണ്ട..... എന്റെ മോള് പോയി ഇപ്പൊ അത്യാവശ്യം വേണ്ട ഡ്രെസ്സൊക്കെ എടുത്ത് വെക്ക്.......

ദേവേട്ടാ.......... ദേവേട്ടൻ എവിടെ പോകുന്നു..... ഞാൻ അല്ല.... നമ്മൾ പോകുന്നു നാട്ടിലേക്ക് നിന്റെ അച്ഛനും അമ്മയെയും പറ്റി എന്തെങ്കിലും അറിഞ്ഞിട്ടേ തിരികെ വരൂ....... പോരെ....... ദേവേട്ടാ......... അവള് അവന്റെ നെറ്റിയിൽ ചുംബിച്ചു...... നീ ചെന്ന് എല്ലാം റെഡി ആക്ക് ഞാൻ ഹോസ്പിറ്റലിൽ ലീവ് ആണെന്നുള്ളത് അറിയിക്കട്ടെ.........അതും പറഞ്ഞു അവൻ ഫോൺ എടുത്ത് പുറത്തേക്ക് പോയി.... •••••••••••••••••••••••••••••• ദേവേട്ടാ....... തല്ക്കാലം ദേവേട്ടന്റെ വീട്ടിൽ ഈ കാര്യം ഒന്നും പറയണ്ട നമ്മൾ വെറുതെ വന്നതാണെന്ന് പറഞ്ഞാൽ മതി എന്തിനാ വെറുതെ അവരേം കൂടി വിഷമിപ്പിക്കുന്നത്..... എന്തെങ്കിലും ഒക്കെ അറിഞ്ഞിട്ട് പറഞ്ഞാൽ മതി......... ഓ.... സമ്മതിച്ചു എല്ലാം എന്റെ ഭാര്യ പറയുന്നത് പോലെ.........നീ കുറച്ചു നേരം മിണ്ടാതിരിക്കാൻ ഞാൻ എന്ത് തരണം ഞാൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ നീ ഇങ്ങനെ ചീവിട് മൂളും പോലെ മൂളിയാൽ നമ്മൾ വല്ല ഹോസ്പിറ്റലിൽ ആയിരിക്കും എത്തുന്നത്....... ദേവേട്ടാ............. അവൾ ദേഷ്യത്തിൽ വിളിച്ചു...... സോറി.........

നീ കുറച്ചു നേരം വല്ല പാട്ടും കെട്ടിരിക്കു നമ്മൾ എന്തായാലും എത്രയാലോ..... മ്..... ശരി........ ഇനി ദേവേട്ടൻ പറഞ്ഞത് കെട്ടില്ലെന്ന് വേണ്ട അവൾ അതും പറഞ്ഞു ഫോണിൽ പാട്ടും വെച്ചിരുന്നു........ കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവർ മേലെപ്പാട്ട് എത്തി............ മോനെ....... ദേവ..... എന്താ നിങ്ങൾ ഒരു മുന്നറിയിപ്പ് ഇല്ലാതെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ........ അവരെ കണ്ടതും മാധവൻ ചോദിച്ചു...... ഒന്നുമില്ല അച്ഛാ..... ഇങ്ങോട്ട് വരണം എന്ന് തോന്നി അതാ പെട്ടന്ന് വന്നത്.......... ദേവൻ പറഞ്ഞു..... ആ..... എന്തായാലും വന്ന കാലിൽ നിൽക്കാതെ നിങ്ങൾ അകത്തേക്ക് വാ...... അച്ഛാ അമ്മ എവിടെ..... അവൾ അകത്തുണ്ട് മക്കൾ കേറി വാ........ അവർ രണ്ടു പേരും മാധവനൊപ്പം അകത്തേക്ക് കയറി എല്ലാവരോടും കുറച്ചു നേരം സംസാരിച്ചത്തിനു ശേഷം അവർ മുറിയിലേക്ക് പോയി..... ഒന്ന് ഫ്രഷ് ആയതിനു ശേഷം അവർ എല്ലാവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു...... അച്ഛാ.....ഞങ്ങൾ നാളെ ഒന്ന് ശിവദം (അമ്മുവിന്റെ വീട് )വരെ പോയാലോ എന്ന് ആലോചിക്കുവാ...

ഭക്ഷണം കഴിക്കുന്നതിനിടയിൽ ദേവൻ പറഞ്ഞു........ ആ......നല്ല കാര്യം മക്കളെ നിങ്ങൾ അങ്ങോട്ട് പോയിട്ട് കുറച്ചു ആയില്ലേ നാളെ എന്തായാലും അവിടെ വരെ ഒന്ന് പോയിട്ട് വാ......... അച്ഛൻ പറഞ്ഞത് ശരിയാ...... മോൾക്കും കാണും അങ്ങോട്ട് പോകാൻ ആഗ്രഹം....... മാധവൻ പറഞ്ഞത് ഗായത്രിയും ശരി വെച്ചു ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു അന്നത്തെ ആ ദിവസം അവർ അവിടെ അടിച്ചുപൊളിച്ചു.... •••••••••••••••••••••••••••••••• എന്റെ അമ്മു.... നീ ഇത് എത്ര നേരായി ഒരുങ്ങാൻ തുടങ്ങിയിട്ട് നമ്മൾ കല്യാണത്തിനൊന്നും അല്ലല്ലോ പോകുന്നത് നിന്റെ വീട്ടിലേക്കല്ലേ...... അതല്ല ദേവേട്ടാ....... എനിക്ക് ഇന്നെന്തോ മനസ്സിന് വല്ലത്ത സന്തോഷം തോന്നുന്നു എനിക്ക് അറിയേണ്ടതെല്ലാം ഇന്ന് അറിയാൻ പറ്റുമെന്ന് മനസ്സ് പറയുന്നു....... അതിനു ഇങ്ങനെ ഒരുങ്ങാനോ വെറുതെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ...... ഓ......... അത് പറ നിങ്ങൾക്ക് കണ്ട്രോൾ ഇല്ലാത്തതിന് ഞാൻ എന്ത് ചെയ്തു........ മ്...... ഇനി അതും പറഞ്ഞു തല്ല് പിടിക്കേണ്ട വാ ഇറങ്ങാൻ നോക്കാം........... അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story