പ്രണയപൂർവ്വം: ഭാഗം 9

pranayapoorvam

എഴുത്തുകാരി: സുൽഫിയ നൗഫൽ

മക്കളെ നിങ്ങൾ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ ഇന്നലെ കൂടി ഞാൻ അമ്മുവിനെ വിളിച്ചതാണല്ലോ അപ്പൊൾ പോലും വരുന്ന കാര്യം പറഞ്ഞില്ലല്ലോ..... അവരെ കണ്ടതും ശിവരാമൻ ചോദിച്ചു..... ഒന്നുമില്ല അങ്കിൾ നിങ്ങളെ ഒക്കെ കാണണം എന്ന് തോന്നി അതുകൊണ്ട് വന്നതാ പിന്നെ ഇന്നലെ അങ്കിൾ വിളിച്ചപ്പോൾ ഞങ്ങൾ മേലെപാട്ട് ഉണ്ടായിരുന്നു നിങ്ങൾ ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതിയ പറയാതെ ഇരുന്നത്..... ദേവൻ പറഞ്ഞു...... രാധികെ...... രാധികേ.... ദേ ഇത് ആരൊക്കെയാ വന്നേക്കുന്നെന്ന് നോക്കിക്കേ.... ശിവരാമൻ അകത്തേക്ക് നോക്കി വിളിച്ചു...... നിങ്ങൾ വാ..... നമുക്ക് അകത്തേക്ക് ഇരിക്കാം... എന്താ ശിവേട്ടാ.... ഇങ്ങനെ കിടന്ന് വിളിച്ചു കൂവുന്നത് എനിക്ക് അകത്തു പണിയുണ്ട് അതും പറഞ്ഞു അകത്തു നിന്ന് വന്ന രാധിക ദേവനെയും അമ്മുവിനെയും കണ്ടു ഞെട്ടി..... ആഹാ.... മക്കളെ...... നിങ്ങൾ ആയിരുന്നോ...... ഇത് എന്ത് പറ്റി ഇന്നലെ നീ ഒന്നും പറഞ്ഞില്ലാലോ..... അത് എന്റെ അമ്മക്കുട്ടിക്ക് ഒരു സർപ്രൈസ് തന്നതല്ലേ..... അല്ല അമ്മു നീ ഭക്ഷണം ഒന്നും മര്യാദക്ക് കഴിക്കുന്നില്ലേ പെണ്ണിന്റെ കോലം നോക്കിക്കേ ആ കണ്ണ് രണ്ടും എപ്പോ പുറത്തേക്ക് വന്നെന്ന് ചോദിച്ചാൽ മതി.... രാധിക അവളെ കളിയാക്കി.....

അമ്മേ.... കൊള്ളാം അമ്മേ കാണാൻ ഓടി വന്നപ്പോൾ എന്നെ കളിയാക്കുന്നോ...... അവൾ ദേഷ്യതിൽ പറഞ്ഞു..... ഞാൻ വെറുതെ പറഞ്ഞതാ... ഇനി നീ അതിനു ദേഷ്യപ്പെടണ്ട.... മക്കൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.... അതും പറഞ്ഞു രാധിക അടുക്കളട്ടിലേക്ക് പോയി ഒപ്പം അമ്മുവും പോയി...... പിന്നെ എന്തൊക്കെ ഉണ്ട് മോനെ വിശേഷം... അവിടെ സുഖം അല്ലെ.... അമ്മു മോളെ കൊണ്ട് പ്രശ്നം ഒന്നുമില്ലല്ലോ.... ഇല്ല... അങ്കിൾ... ആദ്യമൊക്കെ അവൾക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു നിങ്ങളെ ഒക്കെ വിട്ടു നിന്നതിന്റെ ആയിരുന്നു ഇപ്പൊ കുഴപ്പമില്ല.....അവൾ എല്ലാത്തിനോടും ഇപ്പൊ പൊരുത്തപ്പെട്ടു.... മോനെ നിങ്ങൾക്ക് രണ്ടു പേർക്കും തമ്മിൽ ഒത്തുപോകാൻ കുറച്ചു സമയം എടുക്കും എന്ന് എനിക്കറിയാം രണ്ടു പേർക്കും പൂർണ്ണ സമ്മതത്തോടെ നടന്ന കല്യാണം അല്ലല്ലോ അവൾ പാവം ആണ് മോനെ എല്ലാവരെയും സ്നേഹിക്കാൻ മാത്രെ അവൾക്ക് അറിയൂ അവൾ പതിയെ മോനെ സ്നേഹിച്ചു തുടങ്ങിക്കോളും...... ശിവരാമൻ പറഞ്ഞത് കേട്ട് അവൻ ഒന്നു പുഞ്ചിരിച്ചു..... ആ... ഇനി എന്തെങ്കിലും കുടിക്ക് എന്നിട്ടാകാം വിശേഷം പറച്ചിൽ..... അതും പറഞ്ഞു കൊണ്ട് രാധിക അടുക്കളയിൽ നിന്ന് വന്നു പുറകിൽ അമ്മുവും ഉണ്ടായിരുന്നു അങ്കിൾ... പ്രിയ.......

വേണ്ട മോനെ അവളുടെ കാര്യം പറയണ്ട എന്നെയും ഈ കുടുംബത്തിനെയും നാണം കെടുത്തിയിട്ട് പോയവളാ അവൾ...... ഇവൾ ഉള്ളത് കൊണ്ടാണ് അന്ന് ആ നാണക്കേട്ടിൽ നിന്ന് രക്ഷപെട്ടത്... ശിവരാമൻ അമ്മുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..... അതൊക്കെ എനിക്കറിയാം അങ്കിൾ... ഞാൻ പറയാൻ വന്നത് അതല്ല..... പ്രിയ..... അവൾ ഞങ്ങളെ കാണാൻ വന്നിരുന്നു..... അവളോ..... അവൾ എന്തിനാ നിങ്ങളെ കാണാൻ വന്നത്...... അത്..... അങ്കിൾ.......അവൻ പതിയെ അമ്മുവിനെ നോക്കി ആദ്യം അവൻ ഒന്നു മടിച്ചെങ്കിലും പിന്നെ ഉണ്ടായതൊക്കെ അവരോട് പറഞ്ഞു..... അമ്മു.... മോളെ... നീ എന്ത് പണിയാ കാണിച്ചത്.... അവൾ അങ്ങനെ ഒക്കെ പറഞ്ഞെന്നും പറഞ്ഞു... അവൾ ആയിട്ട് വേണ്ടെന്ന് വെച്ച ജീവിതം ആണ് അല്ലാതെ ആരും തട്ടിത്തെറിപ്പിച്ചതല്ല... മോള് അങ്ങനെ ചെയ്യും മുന്നേ ഞങ്ങളെ ഒന്നു ഓർക്കായിരുന്നിലെ..... ശിവരാമൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു..... അച്ഛാ.... ഞാൻ..... ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.... എന്റെ പൊട്ടാ ബുദ്ധിക്ക് തോന്നപോയതാ... ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല..... സോറി... അച്ഛാ...... അതും പറഞ്ഞു അവൾ ശിവരാമന്റെ നെഞ്ചിലേക്ക് വീണു...... മ്... മതി.... മതി...... അച്ഛനും മോളും എണീറ്റ് വാ ഭക്ഷണം കഴിക്കാം...

. ദേവ... മോനും വാ.... എല്ലാവരെയും വിളിച്ചു രാധിക അടുക്കയിലേക്ക് പോയി..... അമ്മു.... ചെല്ല്... മോള് പോയി മുഖം കഴുകി വാ... എന്നിട്ട് അമ്മയെ എല്ലാം എടുത്ത് വെക്കാൻ സഹായിക്ക്... ചെല്ല്..... ശിവരാമൻ പറഞ്ഞതും അവള് എഴുനേറ്റ് അടുക്കളയിലേക്ക് പോയി.... മോനെ വാ...... നമുക്ക് ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കി വിശേഷങ്ങൾ ഒക്കെ.... ദേവനെയും വിളിച്ചു ശിവരാമൻ ഡെയിനിങ് ഏരിയയിലേക്ക് പോയി..... •••••••••••••••••••••••••••••••••••••• വിനു.... എന്തായി...... എന്തെങ്കിലും അറിയാൻ കഴിഞ്ഞോ..... ഇല്ല പ്രിയ..... ഞാൻ എന്നെ കൊണ്ട് പറ്റുന്ന പോലെ അന്വേഷിച്ചു പക്ഷേ ഒന്നും അറിയാൻ കഴിഞ്ഞില്ല.... അവന്റെ ഹോസ്പിറ്റലിൽ തിരക്കിയപ്പോൾ അവൻ ഒരാഴ്ച ലീവ് ആണ് എന്നറിഞ്ഞു പക്ഷേ എങ്ങോട്ട് പോയി എന്നറിയില്ല... ഫ്ലാറ്റിലും തിരക്കി അവിടെയുള്ളവർക്കും അറിയില്ല....... വിനു... ഇനി ഒരു പക്ഷേ അവർ നാട്ടിലേക്ക് പോയി കാണോ..... ഇല്ല പ്രിയ..... എനിക്കും ആ സംശയം ഉണ്ടായിരുന്നു എന്റെ ഫ്രണ്ട്സിനെ കൊണ്ട് അവിടെ അന്വേഷിച്ചപ്പോൾ അവർ അവിടെ എത്തിയിട്ടില്ലെന്ന് ആണ് അറിഞ്ഞത്..... പിന്നെ.... ഇവര്.... എങ്ങോട്ട് ആയിരിക്കും പോയിരിക്കുവാ.... വിനു എവിടെ ആണെങ്കിലും അവരെ കണ്ടുപിടിക്കണം...... പ്രിയ.... നീ ഇങ്ങനെ ടെൻഷൻ ആവരുത്....

അവരെ ഞാൻ കണ്ടുപിടിച്ചോളം..... നീ വെറുതെ ബിപി കൂട്ടരുത് ഡോക്ടർ പറഞ്ഞത് നിനക്ക് ഓർമയുണ്ടല്ലോ...... അത് നീ മറക്കരുത്.... നീ ഇപ്പൊ ഒറ്റക്കല്ല നിന്റെ വയറ്റിൽ നമ്മുടെ കുഞ്ഞും ഉണ്ട് നിന്റെ ഈ ഓവർ ടെൻഷൻ അത് നമ്മുടെ കുഞ്ഞിനെ ബാധിക്കും...... എനിക്കറിയാം വിനു... പക്ഷേ എല്ലാം ഓർക്കുമ്പോൾ..... അവൾ.... ആ ശിഖ അവൾ കാരണം ആണ് എനിക്ക് എല്ലാം നഷ്ടമായത്..... എന്റെ അച്ഛനും അമ്മയും എന്നിൽ നിന്ന് അകന്നത്.... ഇപ്പൊ അവർക്ക് എന്നെ കാണുന്നത് പോലും വെറുപ്പാണ് അതിനും കാരണം അവളാണ്..... ആ ദേവനുമായുള്ള എന്റെ കല്യാണം തീരുമാനിച്ചത് അവൾക്ക് അറിയാമായിരുന്നു എന്നിട്ട് എന്നോട് അവൾ അത് പറഞ്ഞില്ല വിവാഹ നിശ്ചയം നടന്ന അന്നാണ് ഞാൻ എല്ലാം അറിഞ്ഞത് ഞാൻ നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു..... ഞാൻ നേരത്തെ അറിഞ്ഞിരുന്നേൽ നിന്റെ കാര്യം ഞാൻ വീട്ടിൽ പറയുമായിരുന്നു അവരുടെ സമ്മതത്തോടെ തന്നെ നമ്മുടെ കല്യാണം നടന്നേനെ... പക്ഷേ ഇപ്പൊ..... ഞാൻ എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയായി അച്ഛനെയും അമ്മയെയും നാണം കെടുത്തിയവൾ ആയി..... എല്ലാത്തിനും അവള കാരണം....

എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് അന്ന് ഞാൻ നിന്റെ കൂടെ ഇറങ്ങി പോന്നത് എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എല്ലാവരും അവരുടെ സന്തോഷം അല്ലെ നോക്കിയത് ആരും എന്റെ സമ്മതം ചോദിച്ചില്ലല്ലോ........ ഇപ്പൊ അവളെ അച്ഛനും അമ്മയും തലയിൽ കേറ്റി ആവും നടക്കുന്നത് ഞാൻ ചെയ്ത തെറ്റിന് പകരം ആ ദേവന്റെ മുന്നിൽ അവൾ തലകുനിച്ചു കൊടുത്തല്ലോ അവൾ അല്ലെ കുടുംബത്തിന്റെ മാനം രക്ഷിച്ചത് അത് കൊണ്ട് മുമ്പത്തേക്കാളും സ്നേഹമായിരിക്കും രണ്ടാൾക്കും...... പ്രിയ....... അതൊക്കെ നീ വിട്.... എല്ലാം കഴിഞ്ഞതല്ലേ....ഇനി നമുക്ക് വരാൻ ഉള്ളത് നോക്കാം... കുറച്ചു ദിവസം കൂടി നമുക്ക് നോക്കാം അവർ വരുമൊന്നു നോക്കാം ഇല്ലെങ്കിൽ എന്ത് വേണം എന്ന് അപ്പൊ നോക്കാം.... പിന്നെ പ്രിയ ഇനി അവരെ തമ്മിൽ അകറ്റാൻ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും കാരണം ദേവൻ അവന്റെ മനസിൽ ഉള്ളതെല്ലാം അവളോട് പറഞ്ഞു കാണും അവന്റെ ഇഷ്ടം അവള് അറിഞ്ഞു കാണും എന്റെ ഒരു ഊഹം ശരിയാണെങ്കിൽ അവർ ഇപ്പൊ എല്ല അർത്ഥത്തിലും ഭാര്യ ഭർത്താക്കന്മായിട്ട് ആയിരിക്കും ജീവിക്കുന്നത്..... വിനു..... നീ പറയുന്നത് ശരിയാ.... ആ സംശയം എനിക്കും ഉണ്ട്...... ഇനി നീ അവളുടെ മുന്നിൽ പോയി എത്ര അഭിനയിച്ചാലും അന്ന് ചെയ്താപ്പോലെ അവൾ മാറി തരാൻ തയ്യാറാവില്ല അത് ഉറപ്പാ.....

അത് സാരമില്ല വിനു.... അതല്ലെങ്കിൽ മറ്റൊരു വഴി തെളിയും...... എന്തായാലും അവരുടെ പതനം കണ്ടിട്ടേ ഞാൻ അടങ്ങു........ ••••••••••••••••••••••••••••••••• അങ്കിൾ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്..... ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും സംസാരിച്ചിരിക്കിന്നതിനിടയിൽ ദേവൻ പറഞ്ഞു...... എന്താ..... എന്താ.... മോനെ കാര്യം....... ശിവരാമൻ തെല്ലും ആശങ്കയോടെ ചോദിച്ചു.... അത്...... അങ്കിൾ........ എനിക്ക് ഇത് എങ്ങനെ ചോദിക്കണം എന്നറിയില്ല.... എന്റെ ചോദ്യം അങ്കിളിനും ആന്റിക്കും വിഷമം ആകും എന്ന് എനിക്കറിയാം........ പക്ഷേ......... അവൻ ഒന്ന് നിർതിയിട്ട് അമ്മുവിനെ നോക്കി അവളും അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു..... ദേവ....... മോനെ....... എന്താ കാര്യം..... മോനു എന്നോട് എന്തും ചോദിക്കാം മരുമകൻ ആയിട്ടല്ല സ്വന്തം മകനായിട്ടേ നിന്നെ ഞാൻ കണ്ടിട്ടുള്ളു...... ആൺമക്കൾ ഇല്ലാത്ത എനിക്ക് നീ എന്നും എന്റെ മകൻ ആണ്...മോന് എന്താന്നു വെച്ചാൽ ചോദിക്ക്...... ശിവരാമന്റെ വാക്ക് കേട്ടപ്പോൾ ദേവന് ചെറിയ ഒരു ആശ്വാസം തോന്നി....... അങ്കിൾ...... എനിക്ക് അറിയേണ്ടത്........

അമ്മുവിന്റെ അച്ഛനും അമ്മയും ആരാണെന്നാണ്........ അവന്റെ ചോദ്യം കേട്ട് ശിവരാമനും രാധികയും ഞെട്ടി....... മോനെ...... ദേവ....... അത്.......... അയാൾ വാക്കുകൾക്കായി പരാതി ഒപ്പം അയാളുടെ ദൃഷ്ടി അമ്മുവിൽ പതിഞ്ഞു..... അവൾക്ക് എല്ലാം അറിയാം അങ്കിൾ...... സത്യത്തിൽ എനിക്കല്ല അവൾക്കാണ് ഇത് അറിയേണ്ടത് അവൾക്ക് നിങ്ങളോട് ചോദിക്കാൻ ഉള്ള മടി കൊണ്ട ഞാൻ ചോദിച്ചത്.. മോളെ........ അമ്മു....... എനിക്കെല്ലാം അറിയാം അച്ഛാ...... ഓർക്കുന്നുണ്ടോ രണ്ട് കൊല്ലാം മുൻപ് അച്ഛന്റേം അമ്മേടേം മുപ്പത്താം വിവാഹവാർഷികം നമ്മൾ ആഘോഷിച്ചത് അന്ന് ഞാൻ അച്ഛനെയും അമ്മയെയും വിളിക്കാനായി മുറിയിലേക്ക് വന്നപ്പോൾ നിങ്ങൾ രണ്ടാളും സംസാരിക്കുന്നത് കേട്ടു... നിങ്ങളെ രണ്ടാളെയും വിഷമിപ്പിക്കണ്ടെന്ന് കരുതിയ ഞാൻ ഒന്നും ചോദിക്കാതെ ഇരുന്നത്..... അവൾ പറഞ്ഞു തീർന്നതും രാധിക അവളെ ഇറുക്കെപുണർന്നു....... മോളെ........ ഞങ്ങൾ...... മോളോട്...... അറിയാം അച്ഛാ... നിങ്ങൾക്ക് രണ്ടാൾക്കും എന്നെ എത്ര മാത്രം ഇഷ്ടമാണെന്ന് എനിക്കറിയാം നിങ്ങൾ ഒരിക്കലും എന്നെ വേദനിപ്പിച്ചിട്ടില്ല ആരും അല്ലാതിരുന്നിട്ട് കൂടി എന്നെ നിങ്ങൾ എന്ത് മാത്രം സ്നേഹിച്ചു പ്രിയേച്ചിയോട് കാണിക്കുന്നതിനേക്കാൾ സ്നേഹവും കരുതലും നിങ്ങൾ രണ്ടാളും എനിക്ക് തന്നു....

ഒരിക്കലും ഞാൻ നിങ്ങളുടെ മകളല്ലെന്ന് എനിക്ക് തോന്നിയിട്ടില്ല... പക്ഷേ....... എനിക്കറിയണം എന്റെ അച്ഛനും അമ്മയും ആരാണെന്ന്...... അവർക്ക് എന്നെ നഷ്ടപ്പെട്ടതാണോ അതോ എന്നെ ഉപേക്ഷിച്ചതാണോ എല്ലാം എനിക്ക് അറിയണം അവളുടെ ഉറച്ച വാക്കുകൾ കേട്ട് ശിവരാമനും രാധികയും മുഖത്തോട് നോക്കിയിരുന്നു...... അച്ഛാ എനിക്കൊരു കാര്യം കൂടി പറയാൻ ഉണ്ട്...... പ്രിയേച്ചിയെ അച്ഛൻ വിളിക്കണം അവരോടുള്ള എല്ലാ ദേഷ്യവും മാറ്റണം ചേച്ചിക്ക് വിനീതിനെ അത്രയും ഇഷ്ടം ആയത് കൊണ്ടാണ് അന്ന് ഇറങ്ങി പോയത്..... ഇല്ല..... അമ്മു.... അവളോട് പൊറുക്കാൻ ആവില്ല... നീ ഇപ്പോൾ അവൾക്ക് വേണ്ടി സംസാരിക്കുന്നുണ്ടല്ലോ ആ അവൾ നിന്നോട് ചെയ്തതൊന്നും മോള് മറക്കരുത്..... ശിവരാമൻ ഉറച്ച സ്വരത്തിൽ പറഞ്ഞു..... അച്ഛാ.... ചേച്ചി എന്നോട് കാണിച്ചതിനെല്ലാം ചേച്ചിക്ക് ചേച്ചിയുടെതായ ന്യായം ഉണ്ട് നിങ്ങൾ രണ്ടു പേരും എന്നെ ഒരുപാട് സ്നേഹിച്ചു പക്ഷേ എന്നോട് കാണിക്കുന്ന സ്നേഹവും കരുതലും ചേച്ചിക്ക് കിട്ടേണ്ടതല്ലേ നിങ്ങൾ രണ്ടാളും എപ്പോഴും എന്നെ കൂടുതൽ സ്നേഹിച്ചു അതൊക്ക ചേച്ചിയുടെ കുഞ്ഞു മനസ്സിൽ പതിഞ്ഞിരുന്നു അത് ചേച്ചി വലുതായപ്പോൾ എന്നോടുള്ള ദേഷ്യവും വളർന്നു നമുക്ക് ചേച്ചിയെ കുറ്റം പറയാൻ ആവില്ല....

സ്വന്തം അച്ഛനും അമ്മയും തന്നെക്കാൾ കൂടുതൽ അവരുടെ ആരും അല്ലാത്ത ഒരാളെ സ്നേഹിക്കുന്നത് കാണുമ്പോൾ സ്വാഭാവികം ആയും ദേഷ്യം തോന്നും അതാണ്‌ ഇവിടെ സംഭവിച്ചത്....... അങ്കിൾ..... പ്രിയ ചെയ്തത് തെറ്റാണു പക്ഷേ അമ്മു പറഞ്ഞത് പോലെ പ്രിയയുടെ ഭാഗത്തു നിന്ന് ആലോചിച്ചു നോക്ക് അവിടെ പ്രിയയ്ക്ക് അവളുടെ ശരികൾ ഉണ്ട്...... പിന്നെ അങ്കിൾ പ്രിയയെയും വിനീതിനെയും നിങ്ങൾ വിളിക്കണം അവരുടെ ഇങ്ങോട്ട് വരാൻ പറയണം കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല.... പിന്നെ പ്രിയയ്ക്ക് ഇപ്പോൾ നിങ്ങളുടെ സ്നേഹവും കരുതലും എല്ലാം ആവശ്യം ആണ് കാരണം അവൾ ഇപ്പോ അമ്മയാകൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഈ സമയത്ത് നിങ്ങൾ അവൾക്കൊപ്പം വേണം..... ദേവൻ പറഞ്ഞത് കേട്ട് അവർ അവന്റെ മുഖത്തേക്ക് നോക്കി ആ നോട്ടം മനസ്സിലായത് കൊണ്ടാവാണം അവൻ അതെ എന്ന് തലയാട്ടി... ഞാൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ആണ് പ്രിയയെ കാണിക്കുന്നത്.... എന്റെ ഫ്രണ്ട് ആണ് ആ ഡോക്ടർ അങ്ങനെ അണ് ഞാൻ ഇത് അറിഞ്ഞത്.....

അച്ഛാ...... ദേവേട്ടൻ പറഞ്ഞത് പോലെ ചേച്ചിക്ക് ഇപ്പോൾ നിങ്ങളുടെ ആവശ്യം ഉണ്ട് അതുകൊണ്ട് അവരെ വിളിക്കണം..... എന്നെ രണ്ട് പേരും സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം... പിന്നെ ചേച്ചി വരുമ്പോൾ എന്നെ പറ്റി ഒന്നും എന്തിനു എന്റെ പേര് പോലും പറയരുത് അത് ചേച്ചിക്ക് ഇഷ്ടം അല്ല.... ഇപ്പോൾ ചേച്ചിയുടെ സന്തോഷം ആണ് വലുത്....... അത്രയും പറഞ്ഞു അവൾ ഇരുന്നിടത് നിന്ന് എഴുന്നേറ്റു അവർക്ക് രണ്ടുപേർക്കും ഇടയിൽ വന്നിരുന്നു..... അച്ഛാ........ അച്ഛനു എന്തെങ്കിലും അറിയാമോ എന്റെ അച്ഛനും അമ്മയും ആരാണെന്ന് എന്തെങ്കിലും......... അമ്മു........ എനിക്ക് മനസ്സിലാകും മോൾടെ വിഷമം പക്ഷേ.... ഞാൻ അന്ന് ഒരുപാട് അന്വേഷിച്ചു പക്ഷേ ഒന്നും അറിയാൻ കഴിഞ്ഞില്ല...... അങ്കിൾ...... ഒന്ന് ഓർത്തു നോക്ക്... എന്തെങ്കിലും ഒരു ചെറിയ തുമ്പ് കിട്ടിയാൽ മതി...... അവൻ പറഞ്ഞു തീർന്നതും പെട്ടന്ന് എന്തോ ഓർത്ത പോലെ ശിവരാമൻ എഴുന്നേറ്റു അകത്തേക്ക് പോയി..... കുറച്ചു കഴിഞ്ഞു ഒരു ചെപ്പുമായി പുറത്തേക്ക് വന്നു.... മോളെ.....

അന്ന് നിന്നെ എന്റെ കൈയിൽ കിട്ടിയപ്പോൾ നിന്റെ ദേഹത്തു ഉണ്ടായിരുന്നതാണ് ഇത് രണ്ടും..... ശിവരാമൻ അവൾക്ക് നേരെ ഒരു മോതിരവും മാലയും വെച്ച് നീട്ടി...... ഈ മോതിരത്തിൽ ശിഖ എന്ന പേര് കൊത്തിയിട്ടുണ്ട് അത് മോൾടെ അച്ഛനും അമ്മയും ഇട്ട പേര് തന്നെ ആണ്... ഇതല്ലാതെ വേറൊന്നും എനിക്കറിയില്ല അമ്മു.... അവൾ ആ മാലയും മോതിരവും മാറി മാറി നോക്കി മോതിരത്തിൽ ശിഖ എന്ന പേര് കൊത്തിയിട്ടുണ്ട് പിന്നെ ആ മാലയിൽ വൃത്താകൃതിയിൽ ഉള്ള ഒരു ലോക്കറ് ഉണ്ട് അതിൽ കൃഷ്ണന്റെ ചെറിയ ഒരു ചിത്രം ഉണ്ട് ഒപ്പം വെറുതെക്കെയോ എഴുതി വെച്ചിട്ടുണ്ട് പക്ഷേ അത് വാഴിക്കാൻ പറ്റുന്നില്ല..... അവൾ ദേവനെ നോക്കിയതും ദേവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു....ആ കണ്ണിൽ എന്തെന്നില്ലാത്ത സന്തോഷം കണ്ടു.... ദേവേട്ടാ........ ദേവേട്ടാ........ അവൻ അവളെ തട്ടി വിളിച്ചു........ അവൻ അവളുടെ കൈയിൽ നിന്ന് ആ മാല വാങ്ങി അതിലേക്ക് നോക്കി ശേഷം അവന്റെ നോട്ടം വീണ്ടും അമ്മുവിൽ ചെന്ന് നിന്നു.... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു പക്ഷേ അപ്പോഴും ആ കണ്ണുകളിൽ സന്തോഷം ആയിരുന്നു....... ചക്കി........... അവൻ അമ്മുവിനെ നോക്കി വിളിച്ചു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story