പ്രണയാർദ്രമായി 💕 ഭാഗം 1

രചന: മാളുട്ടി

"നടക്കില്ല...ഏട്ടനിഷ്ടമല്ലാത്ത ഈ കല്യാണം നടത്താൻ ഞാൻ സമ്മതിക്കില്ല..."കിച്ചു 


"കിച്ചു ...നിന്റെ അഭിപ്രായം ഞങ്ങൾക്ക് കേക്കണ്ട... ഇനിയും അവനെ ഇങ്ങനെ അവന്റെ ഇഷ്ടത്തിന് വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല... "വിശ്വൻ 


പെട്ടന്ന് ആ ഇരുനില വീടിനു മുന്നിൽ ഒരു താർ വന്നു നിന്നു... അതിൽ നിന്നും കാശി ഇറങ്ങി..


"ഓ.. വന്നല്ലോ നിന്റെ പുന്നാര ചേട്ടൻ ഇന്ന് ഇവിടെ തല്ല് ഉണ്ടാക്കിയുള്ള വരവാണോ.."വിശ്വൻ ദേഷ്യത്തോടെ പറഞ്ഞു...


"ഏട്ടാ..."ദേവി വിശ്വനെ രൂക്ഷമായി നോക്കി വിളിച്ചു...


കാശി ഉള്ളിലേക്കു കേറി വന്നു...


"മോനെ ഞങ്ങൾ പറഞ്ഞ കാര്യം എന്തായി.... ഞങ്ങൾ എന്താ അച്ഛനോട് പറയണ്ടേ..."ദേവി സൗമ്യമായി കാശിയോട് ചോദിച്ചു...


"അമ്മയോടും അച്ഛനോടും ഞാൻ പറഞ്ഞതല്ലേ.എനിക്ക് നന്ദുവിനെ അല്ലാതെ മറ്റൊരാളെ കല്യാണം കഴിക്കാൻ ആവില്ല..."കാശി


"എന്തിനാ അമ്മേ... ഏട്ടനെ ഇങ്ങനെ നിർബന്ധിക്കുന്നെ..."കിച്ചു ഒരു അപേക്ഷ കണക്കെ പറഞ്ഞു 


"നി മിണ്ടാതെ കേറിപ്പോ കിച്ചു ..."ദേവി 


കിച്ചു അവിടുന്ന് ചവിട്ടി തുള്ളി അകത്തേക്ക് കേറിപ്പോയി....


"മോനെ... ശെരിയാണ് നിനക്ക് അവളെ ഇഷ്ട്ടാവായിരുന്നു.. ഞങ്ങളും അവളെ നിന്റെ പെണ്ണായി കണ്ടതും അഗികരിച്ചതും ആണ് പക്ഷെ ഇന്ന് നന്ദു ഇല്ല എന്നിട്ടും നി എന്തിനാ..."ദേവി 


"എനിക്ക് കഴിയില്ല അവളെ മറക്കാൻ അതാണ് കാരണം..."കാശി


"കാശി നി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്... ഞാൻ ഇത് ഉറപ്പിക്കാൻ തീരുമാനിച്ചു.."വിശ്വൻ 


"എന്നാൽ അച്ഛൻ കെട്ടിക്കോ എനിക്ക് പറ്റില്ല..."കാശി അവിടെ ഇരുന്ന ഫ്ലവർ വേസ് ദേഷ്യത്തിൽ തട്ടി നിലത്തിട്ട് സ്റ്റൈയർ കേറി മുകളിലേക്കു പോയി... ഫ്ലവർ വെസിന്റെ ചില്ലുകൾ അവിടെമാകെ ചിതറി....


"ഏട്ടാ.അവൻ എന്താ ഇങ്ങനെ തുടങ്ങുന്നേ..."ദേവി 


"ഇപ്പഴും അവന്റെ ഉള്ളിൽ നന്ദുവാണ്.... അവന് അവളെ ഇതുവരെയായിട്ടും മറക്കാൻ ആയിട്ടില്ല.... അത്രമേൽ അവൾ അവനിൽ സ്ഥാനം ഉറപ്പിച്ചിരുന്നു...അതാ അവൻ ഇങ്ങനെ പെരുമാറുന്നത്...."വിശ്വൻ


"അവനെ ഇനി പഴയ കാശിയായി നമ്മുക്ക് കാണാൻ കഴിയില്ലേ വിശ്വേട്ടാ..."


"അങ്ങനെ അവൻ മാറണം എങ്കിൽ അതിനു ഒരാൾക്കു മാത്രവേ കഴിയു... അവനെ പ്രാണനായി സ്നേഹിക്കുന്ന മാളുവിന്‌ മാത്രം.... "


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കാശി നേരെ പോയത് അവന്റെ റൂമിലേക്ക് ആയിരുന്നു.... അവിടെ ചെന്നതും അവന്റെ ദേഷ്യം മുഴുവൻ അവന് ആ പഞ്ചിങ് ബാഗിൽ തീർത്തു....


"No... എനിക്ക് ഒരിക്കലും കഴിയില്ല... നിന്നെ മറക്കാൻ എനിക്കാവില്ല നന്ദു.... എന്നെ ഒറ്റക്കാക്കി പോവാനായിരുന്നെങ്കിൽ എന്തിനായിരുന്നു എന്നെ സ്നേഹിച്ചത്..... എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.."കാശി ആരോടെന്നില്ലാതെ പറഞ്ഞു... അവന്റെ മിഴികൾ നിറഞ്ഞു.... അത് വക വെക്കാതെ തുടരെ തുടരെ അവൻ ആ പഞ്ചിങ് ബാഗിൽ അവന്റെ ദേഷ്യം തീർത്തു......


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"ഹലോ...മുത്തച്ഛ..."മാളു


"മുത്തച്ഛന്റെ മാളൂട്ടി എന്നാ ഇങ്ങോട്ട് വരുന്നത്..."മുത്തച്ഛൻ


"ഇന്ന് ഇവിടുന്ന് ഇറങ്ങും മുത്തച്ഛ നാളെ വൈകുനേരത്തോടെ എത്തും.."മാളു


"മ്മ്.... എന്നാ മുത്തച്ഛൻ വെക്കുവാട്ടോ... ഇവിടെ പണിക്കാർ വന്നിട്ടുണ്ട്... പിന്നെ വിളിക്കവേ..."


"ശെരി... മുത്തച്ഛ.. "മാളു ഫോൺ കട്ട്‌ ചെയ്ത് മായയുടെ അടുത്തേക്ക് ചെന്നു...


"ദാ നിനക്ക് കൊണ്ടുപോകാൻ ഉള്ളതെല്ലാം എടുത്തു വെച്ചിട്ടുണ്ട്..."മായ


"മ്മ്..."മാളു ഒന്നു മൂളി..

മായ അവിടുന്ന് എണീറ്റ് മാളുവിന്റെ അടുത്തേക്ക് വന്നു... അവളുടെ ഇരുത്തൊളിലുമായി കൈ വെച്ചു...


"മാളു നോക്ക്.... നി ഇപ്പൊ അവിടേക്ക് പോണം...നിനക്ക് ഇപ്പൊ ഇവിടുന്നൊരു മാറ്റം ആവശ്യമാണ്.... So നി നാട്ടിലേക്ക് പോണം അവിടെ നിന്നെ കാത്ത് എല്ലാവരും ഉണ്ട്... ഒപ്പം നിന്റെ കാശിയും.... അതുകൊണ്ട് നി പോണം ഇനിയും നി കാശിയെ നഷ്ടപ്പെടുത്തരുത്... ഒരു പ്രാവശ്യം നഷ്ട്ടമായിട്ടും ദൈവം പിന്നെയും നിനക്കായി മാറ്റി വെച്ചതാ അവനെ...."


"മ്മ്... പോണം മായ ഇനിയും എനിക്ക് കിച്ചേട്ടനെ നഷ്ടപ്പെടുത്താൻ വയ്യ...."


"എന്നാ വേഗം ഇറങ്ങാൻ നോക്ക് ട്രെയിനിന്റെ ടൈം ആകുന്നു.. ഞാൻ നിന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിടാം നി വാ... "


മാളു ബാഗും എടുത്ത് മായയുടെ കൂടെ കാറിൽ കയറി... റെയിൽവേ സ്റ്റേഷൻ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിൻ വന്നു... മായ മാളുവിനെ ട്രെയിനിൽ കേറ്റി വിട്ട് തിരിച്ചു പോയി.....


മാളു അവൾക്കയുള്ള സിറ്റിൽ ഇരുന്നു... ട്രെയിൻ നിങ്ങി തുടങ്ങി..അവൾ വിജനതയിലേക്ക് മിഴികൾ നട്ട് ഇരുന്നു... അവളുടെ മുഖത്തു സങ്കടം നിറഞ്ഞു നിന്നു... ഒപ്പം ഒരു ചെറിയ പ്രേതിക്ഷയും.. കാറ്റിൽ അലസമായി അഴിച്ചിട്ട അവളുടെ മുടിഴകൾ പാറി പറന്നു..കരിമഷി എഴുതാത്ത ആ കണ്ണുകൾ ഇടക്ക് എന്തിനോ വേണ്ടി നിറഞ്ഞുകൊണ്ടിരുന്നു.....

തുടരും... 😌

Share this story