പ്രണയാർദ്രമായി 💕 ഭാഗം 13

pranayardramay

രചന: മാളുട്ടി

 ആ കാറിലെ നിശബ്ദതതയെ ബേധിച്ചു കാശി മാളുവിനെ വിളിച്ചു... മാളു എന്തെന്നാ അർത്ഥത്തിൽ അവനെ നോക്കി... കാശിക്ക് അവളോട് എങ്ങനെ എല്ലാം പറയണം എന്നു അറിയില്ലായിരുന്നു...മാളു അത് മനസിലാക്കി എന്നാ പോലെ ഗീയറിൽ പഠിച്ചിരുന്ന അവന്റെ കൈക്കുമുകളിൽ കൈവെച്ചു.... കാശി മാളുവിന്റെ മുഖത്തേക്ക് നോക്കി... മാളു ഒരു ചിരിയാലേ അവനെ കണ്ണ് ചിമ്മി കാണിച്ചു.... "എനിക്ക് അറിയാം കിച്ചേട്ടന്... അല്ല sorry എനിക്ക് ഇനി അങ്ങനെ വിളിക്കവല്ലോല്ലേ... "അവൾ സൗമ്യമായി അവനോട് ചോദിച്ചു... "കാശി അതിനു ഒന്നു പുഞ്ചിരിച്ചു..."മാളുവിന്റെ ഉള്ളിലെ സങ്കടങ്ങൾ എല്ലാം ഇല്ലാതാവാൻ ആ ചിരി മതിയായിരുന്നു... അവൾ തുടർന്നു....

"കിച്ചേട്ടന് എന്നോട് ഒരുപാട് കാര്യങ്ങൾ തുറന്നു പറയാൻ ഉണ്ടെന്നു എനിക്കറിയാം... അതെല്ലാം കേൾക്കാൻ ഞാൻ തയാറുമാണ്...കിച്ചേട്ടന് ഞാൻ വാക്കുതരുവാ... എന്തുകാര്യവും എന്നോട് തുറന്നു പറയാം ഞാൻ എന്നും കിച്ചേട്ടന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും ഒപ്പം ഒരു നല്ല ഭാര്യയും....എന്നെ ഭാര്യയായി കാണാൻ കിച്ചേട്ടന് സമയം വേണ്ടി വരൂവെന്നു എനിക്ക് അറിയാം... കാത്തിരിക്കാൻ ഞാൻ തയാറാണ്... " കാശിയുടെ മനസ് അപ്പോഴേക്കും ശാന്തമായി.... തന്നെ മനസിലാക്കാൻ മാളു ശ്രെമിക്കുന്നുണ്ടെന്ന ചിന്ത അവനു വെല്ല്യ ഒരു ആശ്വാസം ആയിരുന്നു....കാശി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

കാശിയുടെ വണ്ടി ദേവാനിലയം (കാശിയുടെ വീടിന്റെ പേര് ആണ് )എത്തിയതും പുറത്ത് ആരതിയും പിടിച്ചുകൊണ്ടു ശ്രീദേവി നിൽപുണ്ടായിരുന്നു... ഒപ്പം നിലവിളക്കുമായി കിച്ചുവും... കാശിയും മാളുവും കാറിൽ നിന്നും ഇറങ്ങി.. സിറൗട്ടിന്റെ മുന്നിൽ എത്തിയതും ശ്രീദേവി അവർക്ക് ആരതി ഉഴിഞ്ഞു... കിച്ചുവിന്റെ കൈയിൽ നിന്നും നിലവിളക് വാങ്ങി ശ്രീദേവി മാളുവിന്‌ കൊടുത്തു... അവൾ കാശിയെ ഒന്നു നോക്കി നിറഞ്ഞ പുഞ്ചിരിയോടെ നിലവിളക്ക് വാങ്ങി... ഇതിനുമുൻപും താൻ ഇവിടെ വന്നിട്ടുണ്ട് പക്ഷെ ഇന്ന് അങ്ങനെ അല്ല... താനും ഇപ്പോൾ ഈ കുടുംബത്തിലെ ഒരാഗം ആണ്..

ഈ വീട് തന്റെ കൂടെ ആണ് എന്നാ ചിന്ത അവൾക്കു എന്തെന്നില്ലാത്ത സന്തോഷം നൽകി.... മാളു നിലവിളക്കുമായി പൂജമുറിയിലേക്ക് പോയി അവിടെ കൊണ്ടുവെച്ചു... അപ്പോൾ അവളുടെ ഉള്ളിൽ ഒരൊറ്റ പ്രാർത്ഥന ആയിരുന്നു... എനിക്കായി നീ തന്ന കാശിയെ ഇനിയും എന്നിൽ നിന്നും അടർത്തി മാറ്റല്ലേ എന്ന്....... 💕 ................................... ശ്രീമംഗലം തറവാട്... മാളുവിനെ ദേവാനിലയത്തിൽ ആക്കിയിട്ട് എല്ലാവരും തറവാട്ടിലേക്ക് തിരിച്ചു പോന്നു... മുത്തശ്ശന്റെ മുഖത്തു ചെറിയ പരിഭവം ഓക്കെ ഉണ്ട്...ഷിണം കാരണം എല്ലാവരും ഫ്രഷ് അവനായി അവരവരുടെ റൂമിലേക്ക് പോയി.... റൂമിൽ എത്തിയതും ദേവു പുറത്തേക്കുള്ള ജനാല തുറന്നു...

അതിലുടെ ഇളം കട്ട് അവളെ തഴുകി എത്തി... അവൾ അത് ആസ്വദിച്ചു നിന്നു... പെട്ടന്ന് അവളുടെ മനസിലേക്ക് ഹരിയുമൊത്തുള്ള നിമിഷങ്ങൾ കടന്നു പോയി... അവൾക്കു ദേഷ്യവും ഒപ്പം എവിടെയോ ഒരു ചിരിയും വിടർന്നു... എന്നാലും എന്തിനാണാവോ ഹരിയേട്ടൻ എന്നെ വലിച്ചെ 🤔🤔ഇനി ഏട്ടന് എന്നോട് ശെരിക്കും വല്ല ക്രഷും തോന്നിയോ 🙄... ശേ ഞാൻ എന്തിനാ എങ്ങനെ ചിന്തിക്കുന്നെ... അങ്ങനെ ഒന്നും ഇല്ല... ചുമ ഓരോന്നും ആലോചിച്ചു കുട്ടിക്കൊള്ളും... 😖😖😖

ദേവു ഓരോന്നും മനസിൽ പറഞ്ഞുകൊണ്ട് അവിടെ നിന്നു.... .............,................................... 💖 "എന്റെ പോന്നു മാളുവേച്ചി ഒന്നു നേരെ നിൽക്ക് അനങ്ങാതെ..... "കിച്ചു മാളുവിനെ സാരീ ഉടുപ്പിക്കുന്ന തിരക്കിൽ ആണ് കിച്ചു... വീട്ടിൽ വിരുന്നുകാർ ഉള്ളത്കൊണ്ട് സാരീ ഉടുക്കാൻ ശ്രീദേവിയാണ് അവളോട് പറഞ്ഞത്... ഒരുവിധം കിച്ചു മാളുവിനെ സാരീ ഉടുപ്പിച്ച സുന്ദരി ആക്കി.. രണ്ടു പേരും കൂടെ താഴേക്ക് ചെന്നു.. ഓരോരോ അമ്മായിമാരും വന്നു കമന്റ്‌ അടിക്കാൻ തുടങ്ങി... കിച്ചുവിന് ഇത് കേട്ടിട്ട് ദേഷ്യം വന്നു പിന്നെ കല്യാണ വ്ഡ് ആയതുകൊണ്ട് മാത്രം അവൾ ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു.... പതിയെ പതിയെ ഓരോരുത്തരായി പോയി തുടങ്ങി...

അത് മാളുവിന്‌ വെല്ല്യ ഒരു ആശ്വാസം ആയിരുന്നു... കുറച്ചു കഴിഞ്ഞതും അവളുടെ കണ്ണുകൾ കാശിയെ തേടി പോയി... കുറെ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം... മാളുവിന്റെ മുഖത്തുനിന്നു ഇത്രെയും നേരം ഉണ്ടായിരുന്ന സന്തോഷം പതിയെ പോവാൻ തുടങ്ങി..... ദേവി അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്ന്.. "മാളു..." "എന്താ അമ്മേ... " "മോള് പോയി കിടന്നോ... അവന് എന്തോ അത്യാവശ്യത്തിനു പുറത്ത് പോയതാ കുറച്ചു കഴിയുമ്പോൾ വരും.. മോൾക് ക്ഷിണം ഉണ്ടാവില്ലേ പോയി കിടന്നോ... " അവൾക് പോവാൻ മനസുണ്ടായിരുന്നില്ല പിന്നെ കിച്ചുവിന്റെയും ദേവിയുടെയും നിർബന്ധത്തിന് വഴങ്ങി അവൾ മുകളിലെ കാശിയുടെ റൂമിലേക്ക് പോയി...

അവൾ ആ രോമം മുഴുവൻ ഒന്നു നോക്കി... പണ്ടത്തേതിനേക്കാൾ അത് മാറിയതായി അവൾക്കു തോന്നി... ഒരു ദിവസം കാശി അറിയാതെ ഈ റൂമിൽ കേറിയതാണ് അന്ന് താൻ കണ്ടത് കാശിയുടെയും നന്ദുവിന്റെയും ഒരു ഫോട്ടോ ആയിരുന്നു... അത് കണ്ടതും അന്ന് താൻ ആകെ തളർന്നുപോയത് അവൾ ഓർത്തു... എന്നാൽ ഇന്ന് ആ ഫോട്ടോ അവിടെ ഇല്ല എന്നത് അവൾക്കു വെല്ല്യ ഒരു ആശ്വാസമായിരുന്നു.... അവൾ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചു വന്നു.... കണ്ണാടിയുടെ മുന്നിൽ വന്നു തല തൂവർത്തി.. തോർത്ത്‌ അടുത്തുള്ള ചെയറിൽ വിടർത്തി ഇട്ട് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു....

അവിടെ ഉണ്ടായിരുന്ന സിന്ദുര ചെപ്പ് എടുത്ത് അതിൽ നിന്നും ഒരൂനുള്ള് എടുത്ത് നെറ്റിയിൽ ചാർത്തി... മാറോട് ചേർന്ന് കിടക്കുന്ന താലി അവൾ കൈകളിൽ എടുത്തു..... മനസ്സിൽ ദൈവത്തിനോട് ഒരായിരം തവണ നന്ദി പറഞ്ഞു അവൾ ആ താലിയിൽ ചുംബിച്ചു.... ❣️ _______💕 കടലിലെ തിരമാലകൾ വന്നു കാശിയുടെ പാതങ്ങളെ തഴുകികൊണ്ടിരുന്നു... ആകാശത്തെ നക്ഷത്രത്തിലേക്ക് മിഴികൾ നട്ട് ഇരിക്കുവാണ് കാശി.... അവിടെ ഒരു നക്ഷത്രം വളരെ ശോഭയിൽ തിളങ്ങി... "നന്ദു.... "ആ നക്ഷത്രത്തെ നോക്കി കാശിയുടെ ചുണ്ടുകൾ മൊഴിഞ്ഞു... നന്ദു എന്തോ എനിക്ക് ഇവിടെ വന്നു നിന്നെ കാണാൻ തോന്നി അതാ ഞാൻ വന്നത്...

നമ്മളുടെ പ്രണയം തുടങ്ങിയത് ഇവിടെ വെച്ചല്ലേ അപ്പോൾ പുതിയൊരു ജീവിതവും ഇവിടുന്ന് നിന്റെ അനുഗ്രഹത്തോടെ തുടങ്ങണം എന്നു തോന്നി... അറിയില്ല നന്ദു എനിക്ക് അവളെ സ്നേഹിക്കാൻ ആവൊന്ന്.... പക്ഷെ സ്നേഹിച്ചേ പറ്റു കാരണം എന്നെ വിശ്വസിച്ചു ഒരു ജീവിതം സ്വപ്നം കണ്ടവൾ ആണ് അവൾ...നിന്നെ ഒരിക്കലും മറക്കാൻ ആവില്ല... കാരണം നീ എന്റെ എല്ലാം ആയിരുന്നു..... ❤️ ദേവിയുടെ തുടരെ തുടരെ ഉള്ള phone വിളികാരണം അവന് അവിടെ നിന്നും വീട്ടിലേക് പോന്നു... അവന് പോകുന്ന വഴിയിൽ നോക്കി ആ നക്ഷത്രം കൂടുതൽ പ്രകാശിച്ചു നിന്നു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കാശി അവന്റെ താറുമായി മുന്നോട്ട് പോകുമ്പോൾ അതുവഴി ഒരു കാർ അവനെ പാസ്സ് ചെയ്തു...അതിൽ നിന്നു പകയോടെ രണ്ടുകണ്ണുകൾ കാശിയെ നോക്കി..... ...............................................

കാശി വരുന്നതും നോക്കി കുറെ നേരം മാളു നിന്നു... മാളു phone വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് അവൾക്കു ചെറിയ ടെൻഷൻ ആയി എങ്കിലും ദേവി അവന് കുഴപ്പം ഒന്നും ഇല്ല എന്നു പറഞ്ഞു അവളെ റൂമിലേക്ക് വിട്ടു..... കാശിയെ നോക്കി ഇരുന്നു അവൾ സോഫയിൽ ഇരുന്നു ഉറങ്ങി പോയി.... കാശി വരുമ്പോൾ കാണുന്നത് സോഫയിൽ ഉറങ്ങി കിടക്കുന്ന മാളുവിനെ ആണ്..നിഷ്കളങ്കമായി കിടന്നുറങ്ങുന്ന മാളുവിനെ നോക്കി കാശി കുറച്ചു നേരം നിന്നു... അവളെ പതിയെ എടുത്ത് അവന് ബെഡിൽ കിടത്തി.. അവൾ ഒന്നു ചിണുങ്ങി ബെഡിന്റെ ഓരം ചേർന്ന് കിടന്നു... ബാത്‌റൂമിൽ പോയി ഫ്രഷായി വന്നു അവനും ബെഡിന്റെ മറു സൈഡിൽ കിടന്നു... കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു മനസിൽ ചിലതെല്ലാം തീരുമാനിച്ചു അവനും ഉറക്കത്തെ പുൽകി............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story